പ്രണയമായി..!!💖🍂: ഭാഗം 41

pranayamay sana

രചന: സന

വസുന്ദരയുടേം ആരോഹിയുടേം മുഖത്തു നിന്ന് വ്യത്യസ്തമായി ദേവന്റെ മുഖം മാത്രം ചുവന്നു വന്നു.. ദേഷ്യം കൊണ്ട് വിറഞ്ഞു നിൽക്കുന്ന ദേവനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രെമിച്ചവൾ തിരികെ റൂമിലേക്ക് പോയിരുന്നു..!! "എന്താ ദേവാ അവള് പറഞ്ഞതിന്റെ അർത്ഥം.. അപ്പോ നിങ്ങൾ തമ്മിൽ അങ്ങനെ ഒരിഷ്ടം ഇല്ലേ..?" വസുന്ദര ദേവനെ അവർക്ക് നേരെ തിരിച്ചു നിർത്തി.. അപ്പോഴും അവന്റെ കണ്ണുകൾ തീർത്ഥ പോയ വഴിയേ ആയിരുന്നു.. 'ഇഷ്ടം'.. ദേവൻ സ്വയം ഒന്ന് ചോദിച്ചു.. "അമ്മയോട് ഞാൻ അത് പറയാൻ ഇരിക്കുവായിരുന്നു..അമ്മ വിചാരിക്കുന്ന പോലെ ഏട്ടനും ഏട്ടത്തിയും ഇഷ്ടത്തിൽ ഒന്നും അല്ല.. സത്യം പറഞ്ഞാ ഏട്ടന് ഇമേട്ടത്തിയെ കാണുന്നതേ ഇഷ്ടല്ല..ഏട്ടൻ പോലും അറിയാതെ നടന്നതാ ഇതൊക്കെ..അല്ലെ വല്യേട്ടാ.." ആരോഹി ദേവനെ ഒന്ന് തങ്ങി പറഞ്ഞതും അവൻ അവളെ ഒന്ന് നോക്കി കണ്ണുരുട്ടി.. ആ നോട്ടത്തിൽ അവളൊന്ന് പതറിയെങ്കിലും അവന്റെ നോട്ടം പാടെ അവഗണിച്ചവൾ വസുന്ദരയോട് കുറച്ചു ചേർന്ന് നിന്നു.. സേഫ്റ്റി നോക്കണമല്ലോ..! 'ആണോ' എന്നുള്ള ഭാവത്തിൽ വസുന്ദര ദേവനെ നോക്കി.. ഒന്നും പറയാതെ നിൽക്കുന്ന അവന്റെ അടുത്തേക്ക് പോയി അവന്റെ കയ്യ് പിടിച്ചു.. "അമ്മ ഒന്നും അറിഞ്ഞില്ല ടാ.. അറിയാതെയാ ഓരോന്ന് പറഞ്ഞേ.. അമ്മക്കെന്തോ ആ കുട്ടിയെ ഒത്തിരി ഇഷ്ടായി.. അതിന്റെ സങ്കടങ്ങൾ ഒക്കെ കേട്ടപ്പോ..

കൂടെ നിന്റെ ഭാര്യ എന്ന് കൂടി അറിഞ്ഞപ്പോ അമ്മ ഒരുനിമിഷം എന്തൊക്കെയോ ആഗ്രഹിച്ചു.. സാരല്ല.. എന്റെ കുട്ടിക്ക് ഇഷ്ടല്ലാത്തതൊന്നും അമ്മ നിര്ബന്ധിക്കില്ല.. ആർക്ക് വേണ്ടിയും.. ഇനി ഒരു വേർപിരിയൽ കൂടി അമ്മ സഹിക്കില്ല ടാ.." ദേവന്റെ ഉള്ളം കയ്യ് അവരുടെ ഇരുകായ്കൾ കൊണ്ടും കവർന്നെടുത് വസുന്ദര കണ്ണ് നിറച്ചു.. ഉള്ളിൽ എന്തോ ഉരുണ്ടു കൂടും പോലെ തോന്നി ദേവന്... വല്ലാത്തൊരു വിങ്ങൽ.. താൻ സ്നേഹിക്കുന്നുണ്ടോ അവളെ.. അറിയില്ല.. പക്ഷെ തന്നിൽ നിന്നവൾ അകന്നു പോകുന്നതും തനിക് സഹിക്കുന്നില്ല.. അവന്റെ ഉള്ളിൽ ഒരു പിടിവലി തന്നെ നടക്കുന്നതവൻ അറിഞ്ഞു.. ""ഞാൻ.. ഞാൻ നാളെ തിരിച്ചു പോകും...മാത്രവുമല്ല എനിക്ക്.. എനിക്ക് അതിന് സമ്മതമല്ല..!!"" തീർത്ഥയുടെ വാക്കുകൾ വീണ്ടും ഓർമ വരെ ദേവന്റെ മുഖം പെട്ടന്ന് മാറി.. ''ഞാൻ.. ഞാൻ നാളെ പോകും..'' അത് മാത്രമായിരുന്നു അവന്റെ ഉള്ളിൽ നിറഞ്ഞു നിന്നത്.. വസുന്ദരയെ ഒന്ന് നോക്കി ദേവൻ മുകളിലേക്കുള്ള പഠികൾ ഓടി കേറി.. ദേവൻ പോകുന്നതും നോക്കി നിന്ന് ആരോഹി വസുന്ദരയുടെ അടുത്ത് വന്നു.. "ഹോ എന്താ ആക്ടിങ്.. എന്താ സെന്റിമെന്റ്സ്.. എന്താ ഇമോഷൻ..!! എങ്ങനെ സാധിക്കുന്നു.. ഞാൻ പോലും ഒരു നിമിഷം വിശ്വസിച്ചു പോയി അമ്മ കരയുവാണെന്ന്.." ആരോഹി താടിക്ക് കയ്യും കൊടുത്ത് പറഞ്ഞതും അവരോന്ന് ചിരിച്ചു.. "പിന്നെ.. ആ തെമ്മാടിയെ ഇങ്ങനെ അഴിച് വിടണോ.. അവൻ ആ കൊച്ചിനെ പറഞ്ഞതൊക്കെ അറിഞ്ഞപ്പോഴേ അവനൊരു അടി ഞാൻ ഓങ്ങി വച്ചതാ..

പക്ഷെ അവനുള്ളതൊക്കെ ഇമാ തന്നെ കൊടുത്തോളം എന്ന് പറഞ്ഞപ്പോ പിന്നെ അങ്ങനെ ആവട്ടെ എന്ന് ഞാനും കരുതി.. എന്തായാലും ഇവനെ മെരുക്കാൻ ഇമയെ കൊണ്ടല്ലാതെ വേറെ ആരെയും കൊണ്ട് ആവില്ല.." "പക്ഷെ അമ്മ.. നമ്മുടെ പ്ലാനിൽ ഉള്ളത് അല്ലല്ലോ ഇപ്പോ ഏട്ടത്തി പറഞ്ഞ ഡയലോഗ്.. ഏട്ടൻ സമ്മതിക്കാതെ ഇരുന്ന ഇറങ്ങി പോകുന്ന പോലെ അഭിനയിക്കണം എന്നാലേ കുഞ്ഞേട്ടൻ ഇന്നലെ പറഞ്ഞു കൊടുത്തത്.. പെട്ടന്ന് എന്താ പറ്റിയെ..?" ആരോഹി സംശയത്തോടെ ചോദിച്ചു.. വസുന്ദര വെറുതെ ഒന്ന് ചിരിച്ചു.. "അങ്ങനെ പെട്ടന്ന് മറക്കാൻ പറ്റുന്നത് ഒന്നും അല്ലല്ലോ ദേവൻ ഇമയോട് പറഞ്ഞത്.. തന്റെ മാനത്തിൽ സംശയിക്കുന്നൊരു നോട്ടം പോലും ഒരുവളും സഹിക്കില്ല.. അങ്ങനെയുള്ളപ്പോ ദേവൻ പറഞ്ഞ വാക്കുകൾ അവളുടെ ഉള്ളിൽ അത്രയും പതിഞ്ഞിട്ടുണ്ടാവണം.. ഒരു തെറ്റും ചെയ്യാത്ത ഒരുവൾ ആണെങ്കിൽ അതിന്റെ വേദന കൂടും.. അതും നമ്മൾ സ്നേഹിക്കുന്നവരുടെ നാവിൽ നിന്ന് കൂടി കേട്ടാൽ തകർന്നു പോകും ആ നിമിഷം..!!" വസുന്ദര ഒരുകാലത്തു അവർ കടന്ന് പോയ അവസ്ഥ ഓർത്തെടുത്തു.. പറയുമ്പോ അവരുടെ വാക്കുകളിൽ വന്ന ഇടർച്ച മനസ്സിലാക്കിയത് പോലെ ആരോഹി വേഗം വിഷയം മാറ്റി.. "യ്യോ.. അമ്മ മാളൂനെ കണ്ടോ.." "ഇല്ല എന്തേയ്.."

"കുഞ്ഞേട്ടനെയോ.." "ഇല്ല കൊച്ചേ.. എന്തിനാ?" വസുന്ദര ചോദിച്ചു തീരുന്നതിനു മുന്നേ ആരോഹി തലയിൽ കയ്യ് വച് ഓടി മുകളിൽ കേറിയിരുന്നു.. "ഈ പെണ്ണിത് എവിടെയാ ഓടുന്നെ.. ആരൂ എവിടെയും തട്ടി അടിച്ചു വീഴാതെ നോക്ക്.." "ഇപ്പോ പോയില്ലെങ്കിൽ അമ്മക് ഒരു അമ്മായിയമ്മ ആവുന്നതിന് മുന്നേ അമ്മുമ്മ ആവേണ്ടി വരും.." വിളിച്ചു കൂവിക്കൊണ്ട് മുകളിലേക്ക് ഓടുന്ന ആരോഹിയെ കാണെ വസുന്ദര വാ പൊളിച്ചു നിന്നു പോയി.. 💖___💖 നിശ്ചലമായ കാലുകൾ വീണ്ടും തനിക്കരികിലേക്ക് നടന്നടുക്കുന്നത് കാണെ നക്ഷത്ര പിടപ്പോടെ തല ഉയർത്തി നോക്കി.. കണ്ണുകൾ ഒന്ന് പിടഞ്ഞു.. ഉള്ളം പകച്ചു.. നെഞ്ചം ഒന്ന് കുടുങ്ങി.. അവനിൽ പക്ഷെ പതിവ് കുസൃതിയായിരുന്നു.. കണ്ണുകളിൽ പ്രണയം നിറച്ചു ചുണ്ടിലെ കുസൃതിക്ക് അല്പം പോലും കുറവ് വരുത്താതെ അവന്നാ പെണ്ണിന്റെ ഉടലിനോട് ചേർന്ന് നിന്നിരുന്നു..!! നന്നേ വിറക്കുന്നുണ്ടായിരുന്നു നക്ഷത്ര.. അവളോട് ചേർന്ന് നിൽക്കുമ്പോ ഉള്ളിൽ ഉടലെടുക്കുന്ന വികാരം സൂര്യൻ കഷ്ടപെട്ടടക്കി.. "മാളു"... ആർദ്രമായ സ്വരം കാറ്റുപോലെ നക്ഷത്രയുടെ കാതിൽ വന്ന് പതിച്ചു.. ഒപ്പം അവന്റെ മുഖം അത്രയും അടുത്ത് നിക്കുന്നത് കാരണം കണ്ണുകളടച്ചു അവൾ നിന്നു.. വല്ലാത്തൊരു പരവേഷം..

"ഞാൻ പറഞ്ഞതല്ലേ.." വീണ്ടും പതുങ്ങിയുള്ള സൂര്യന്റെ ശബ്ദം കേട്ടതും നക്ഷത്ര സംശയത്തോടെ മിഴികൾ ഉയർത്തി.. ചുണ്ടിൽ അതെ ചിരിയോടെ നിൽക്കുന്ന സൂര്യനെ കാണെ അവളൊരു പിടപ്പോടെ കണ്ണുകൾ താഴ്ത്തി.. സൂര്യൻ ചൂണ്ട് വിരൽ കൊണ്ട് അവളുടെ കവിളിൽ ചലിപ്പിച്ചു.. "നിക്ക്.. ഇഷ്ടല്ല.." അവനെ ഒന്ന് തള്ളിമാറ്റി അവൾ വീണ്ടും പറഞ്ഞു.. ദേഹത്തു തൊടുന്നത് അവൾക്ക് ആരോചകനായി തോന്നിയിരുന്നു.. ഇപ്പ്രാവശ്യം പതുങ്ങിയുള്ള സ്വരം അല്ലാതെ അവളുടെ ശബ്ദം ഒന്ന് കടുത്തതും സൂര്യൻ അവളിൽ നിന്ന് വിട്ട് മാറി ചിരിച്ചു.. കണ്ണീരിൽ മുങ്ങി നിന്ന കണ്ണുകൾ ഞൊടിയിട കൊണ്ട് കോപത്താൽ ജ്വലിക്കുന്നത് കാണെ അവനൊന്ന് ഊറി ചിരിച്ചു.. "സൂര്യന്റെ മാളു ഇങ്ങനെ ആയിരിക്കണം.. അല്ലാതെ എല്ലാത്തിനും കണ്ണ് നിറക്കുന്ന ഒരു തൊട്ടാവാടി ആവരുത്.." സൂര്യൻ അതെ കുസൃതിയോടെ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞതും നക്ഷത്രയുടെ മുഖം ദേഷ്യത്താൽ ചുമന്നു.. മൂക്കിന്റെ തുമ്പും ചുണ്ടും ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്നവളെ കാണെ അവന് വല്ലാത്ത ഇഷ്ടം തോന്നി.. "നക്ഷത്ര എന്നും ഉണ്ണിയേട്ടന് ഉള്ളതാ.." കോപം കൊണ്ട് വിറഞ്ഞു നിന്നവൾ അത് പറഞ്ഞിരുന്നു.. അവന്റെ മുഖത്തുണ്ടാവുന്ന ഭവമാറ്റത്തിന് അവൾ കണ്ണുകൾ അവനിൽ തന്നെ ഉറപ്പിച്ചു..

പക്ഷെ വല്യ മാറ്റം ഒന്നും ഇല്ലാതെ സൂര്യനെ അതെ കുസൃതിയോടെ നിക്കുന്നുണ്ട്.. "അല്ലെങ്കിലും നക്ഷത്രസൂര്യൻ ഒരു ചേർച്ച ഇല്ല.. മയൂരസൂര്യൻ അതാ ചേർച്ച.. നക്ഷത്ര ഉണ്ണിയേട്ടനെ സ്വപ്നം കണ്ട് ജീവിച്ചവൾ ആയിരിക്കും.. പക്ഷെ ഇപ്പോ ഇവിടുള്ളത് മയൂര അല്ലെ.. ഞങ്ങള്ടെ മാത്രം മാളു.. " പറയുന്നതിനൊപ്പം സൂര്യൻ അവളെ ചേർത്ത് പിടിച്ചിരുന്നു.. ഒന്നേങ്കി കൊണ്ടവൾ അവന്റെ മേലേക്ക് ചാഞ്ഞു.. കാതുകൾ കൊട്ടിഅടക്ക പെട്ടപോലെ തരിച്ചു നിന്നു.. എല്ലാം അറിഞ്ഞിട്ടും സൂര്യൻ ഇങ്ങനെ പറയുന്നത് ഓർക്കേ അവൾക്ക് വല്ലാത്ത ദേഷ്യവും സങ്കടവും തോന്നി.. അവളുടെ കവിളിൽ ചാലുകെട്ടി ഒഴുകുന്ന കണ്ണുനീരിന്റെ തുടച്ചു മാറ്റുമ്പോ ആ കുഞ്ഞ് മനസ്സ് വേദനിക്കുന്നത് അവന് അറിയാൻ കഴിയുന്നുണ്ടായിരുന്നു.. സൂര്യൻ ചെറുചിറിയാലേ അവളുടെ കവിളിൽ കയ്യ് ചേർത്തു.. "എന്തിനാ പെണ്ണെ ഈ പേടി.. എന്തിഷ്ടം ആണെന്ന് അറിയോ നിന്നേ.. ഇങ്ങനെ ഓരോ സമയം അടുത്ത് കിട്ടുമ്പോഴും... കവിളൊക്കെ വീർപ്പിച്ചു ന്റെ മുന്നിൽ നിക്കുമ്പോ കടിച് തിന്നാനാ തോന്നുന്നേ.." അവളുടെ കവിളിൽ അവന്റെ കവിൾ കൊണ്ടൊന്നു ഉരസി സൂര്യൻ പറയുമ്പോ നക്ഷത്രയുടെ ശ്വാസം നിലക്കുന്ന പോലെ തോന്നി.. അവന്റെ ഷർട്ടിൽ കൊരുത്തു പിടിച്ചു അനങ്ങാതെ നിക്കുന്നെന്ന് അല്ലാതെ അവളിൽ നിന്ന് മറുപടി ഒന്നും വന്നില്ല..

അത്രക്കും പകച്ചു പോയിരുന്നു അവൾ.. ഒരുരീതിയിലും സൂര്യനെ ഇഷ്ടപ്പെടാൻ അവളുടെ മനസ്സ് വിസ്സമിതിക്കും പോലെ..!! "'കുഞ്ഞേട്ടാആ"" അലർച്ചയോടെ ആരോഹി വിളിച്ചതും സൂര്യൻ ഞെട്ടി കൊണ്ട് നക്ഷത്രയിൽ നിന്ന് വിട്ടു നിന്നു.. "എന്താ ആരൂ..." ഞെട്ടലും ചമ്മലും മറക്കാൻ എന്നാ പോലെ സൂര്യൻ അവൾക്ക് നേരെ ചീറി.. ആരോഹിയുടെ തുറിച്ചു നോട്ടം കാണെ അതൊന്നും വില പോവില്ല എന്ന് മനസ്സിലാക്കേ അവനൊന്ന് ഇളിച്ചു കാണിച്ചു..അപ്പോഴേക്കും തല ഉയർത്താതെ നിൽക്കുന്ന നക്ഷത്രയെ നോക്കി ആരോഹി.. അവളെ കാണെ പാവം തോന്നി.. "മാളു.. വന്നേ അമ്മ അന്വേഷിക്കുന്നുണ്ട്.." സൂര്യനെ തുറിച്ചു നോക്കി അവളോടായി പറഞ്ഞു.. ഒന്നും മിണ്ടാത്തെ നക്ഷത്ര വേഗം അവിടുന്ന് പുറത്തേക്ക് പോയി.. കണ്ണുകൾ അപ്പോഴും നിറഞ്ഞു തന്നെ ഇരുന്നു.. ഉള്ളിൽ വല്ലാത്തൊരു നോവ്.. താൻ ഇവടെയും സുരക്ഷിത അല്ലാത്ത പോലെയാവൾക് തോന്നി.. "എന്താ കുഞ്ഞേട്ടാ ഇത്.." "ആരൂ.. ഞാൻ.. ചുമ്മാ ഒന്ന്...അവളെ കളിപ്പിക്കാൻ..." പലയിടത്തും സൂര്യൻ പതറി.. ചെയ്തത് തെറ്റായിന്ന് ആരോഹി പറയാതെ തന്നെ അവന് തോന്നി തുടങ്ങി.. "ഇങ്ങനെ ആണോ കളിപ്പിക്കാണെ..? കുഞ്ഞേട്ടന് ഇത്രനാൾ ആയിട്ട് മാളൂന്റെ അവസ്ഥ മനസ്സിലായില്ല എന്നുണ്ടോ..?

എല്ലാ പെൺകുട്ട്യോളെ പോലൊന്നും അല്ല അവൾ..എല്ലാത്തിനും പേടിയും വിഷമവും ഒക്കെ കൂടുതലാ അവൾക്ക്.. ബലമായി പിടിച്ചു വച് ഇഷ്ടം പറയുമ്പോ അവൾക് കൂടുതൽ കുഞ്ഞേട്ടനോട് ദേഷ്യം തോന്നുകയെ ഉള്ളു.. അവളോട് കൂടുതൽ അടുക്കൻ വേണ്ടി ചെയ്യുന്ന പലതും അവളുടെ മനസ്സിൽ കുഞ്ഞേട്ടന് മോശമായ രൂപമാണ് കൊടുക്കുന്നത്.." ആരോഹി ദേഷ്യത്തിലും വിഷമത്തിലും അത്രയും പറഞ്ഞു പോയിരുന്നു.. ദേവനെക്കാൾ നക്ഷത്രക്ക് പേടി സൂര്യനെ ആണെന്ന് അവൾ പറഞ്ഞത് ഓർക്കേ ആരോഹിക്ക് വല്ലാത്ത വിഷമം തോന്നി.. സൂര്യനും ആകെ വല്ലാതെ ആയിരുന്നു.. അവളോടൊന്നും മിണ്ടാതെ സൂര്യൻ പുറത്തേക്ക് പോയി.. ആരോഹി അവനെ നോക്കി പിന്നെ നക്ഷത്രയെ അന്വേഷിച് റൂമിലേക്ക് പോയി..!! 💖__💖 തീർത്ഥയുടെ അടുത്തേക്ക് നടക്കുമ്പോ ദേഷ്യം ദേവന്റെ ഉച്ചി മുതൽ ഉള്ളം കാല് വരെ പടർന്നിരുന്നു.. അവൾക് സമ്മതമല്ല എന്ന് പറഞ്ഞതിനാണോ അതോ ഇവിടെ നിന്നും പോകും എന്ന് പറഞ്ഞതിനാണോ എന്നൊന്നും ദേവൻ മനസിലാക്കാൻ സാധിച്ചില്ല.. ബെഡിൽ തലയിൽ കയ്യ്താങ്ങി ഇരിക്കുന്ന തീർത്ഥയെ നോക്കി അവളുടെ അടുത്തേക്ക് നടന്നതും അവന്റെ ഫോൺ റിങ് ചെയ്തതും ഒരുമിച്ച് ആയിരുന്നു.. ശബ്ദം കേട്ടതും തീർത്ഥ തല ഉയർത്തി നോക്കി..

ദേവൻ ഫോണും കയ്യിലെടുത്തു അവളെ നോക്കി നിൽപ്പുണ്ട്.. കണ്ണുകൾ ഇടഞ്ഞ നിമിഷം അവന്റെ അത്രയും നേരത്തെ ദേഷ്യം അലിഞ്ഞില്ലാതെ ആവുന്ന പോലെ തോന്നി ദേവന്.. കരഞ്ഞു വീർത്ത കണ്ണ്പോള.. ചുമന്നു തടിച്ച കവിൾ.. വിടുമ്പൽ അടക്കാൻ പാടുപെടുന്ന ചുണ്ടും ഒക്കെ കാണെ അവന്റെ വലിഞ്ഞു മുറുകിയ മുഖമൊന്ന് അയഞ്ഞു.. ദേവനെ കണ്ടതും തീർത്ഥ മുഖം തിരിച്ചു നിന്നു.. മുഖം അമർത്തി തുടച്ചു ദേഷ്യത്തിന്റെ മുഖംമൂടി എടുത്തണിഞ്ഞു.. അവളുടെ അടുത്തേക്ക് നടന്നടുക്കെ ദേവന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു..അവളുടെ കണ്ണുനീർ തന്നെ ആസ്വസ്ഥമാക്കുന്നത് പോലെ.. ""ഇമാ"".. ദേവൻ വിളിച്ചു തുടങ്ങിയതും ഫോൺ വീണ്ടും റിങ് ചെയ്തു.. ദേവൻ അല്പം അമർഷത്തോടെ ഫോണിലേക്ക് നോക്കി.. ശങ്കർ ആണെന്ന് കാണെ അവൻ അവളെ നോക്കി വേഗം പുറത്തേക്ക് ഇറങ്ങി.. ഫോൺ ചെവിയോട് അടുപ്പിച്ചതും അടുത്ത റൂമിൽ നിന്ന് ഇറങ്ങുന്ന സൂര്യനെ കണ്ട് ദേവൻ ഒന്ന് നിന്നു. അവന്റെ മുഖത്തു നിരാശ പടർന്നത് എന്തുകൊണ്ടോ ദേവനെയും വിഷമിപ്പിച്ചു... "ദേവാ.. കേൾക്കുന്നില്ലേ.. ഹലോ.." "ആ... ഹലോ.. അങ്കിൾ.. കേക്കുന്നുണ്ട് പറഞ്ഞോ അങ്കിൾ.. എന്താ വിശേഷിച്ചു.." ദേവൻ ശ്രെദ്ധ വീണ്ടും ഫോണിലേക്ക് കൊണ്ട് വന്നു...

ചിരിയോടെയുള്ള ദേവന്റെ ശബ്ദം കേട്ടതും അയാളുടെ ഉള്ളിൽ എന്തോ പരവേഷം തോന്നി.. "നീ.. നീ ഇപ്പോ എവിടെയാ ദേവാ.. നിന്റെ വീട്ടിൽ ആണോ..?" അയാളുടെ ഹൃദയത്തിന്റെ മിടിപ്പ് ഉച്ചത്തിൽ ആയി.. ദേവൻ മൂളിയാതെ ഉള്ളു അതിന് മറുപടിയായി.. "സ്വത്തിന്റെ കാര്യം നീ ശിവദാസിനോട് ചോദിച്ചോ..? അതിന് വേണ്ടിയാല്ലേ പോയത്.." സ്വയം സമാധാനിക്കാൻ എന്നാ പോലെ ശങ്കർ ചോദിച്ചു.. കുറച്ചു നേരം ദേവൻ ഒന്നും മിണ്ടിയില്ല.. "അത് അങ്കിളിനെ ആരോ തെറ്റിധരിപ്പിച്ചതാ.. അച്ഛൻ അങ്ങനെ ഒന്ന് മനസ്സിൽ പോലും വിചാരിച്ചിട്ടില്ല.." ദേവൻ പറയുന്നത് കേൾക്കെ അയാളുടെ കൈ ഫോണിൽ മുറുകി.. വീണ്ടും ഒരിക്കൽ കൂടി ദേവന്റെ നാവിൽ നിന്ന് അച്ഛൻ എന്നാ പ്രയോഗം വീണു.. ശങ്കറിന് സമനില തെറ്റുന്ന പോലെ തോന്നി.. തീർത്ഥ സൂര്യന്റെ അടുത്തുണ്ടെന്നു പറയാൻ തോന്നിയ നിമിഷത്തെ അയാൾ പഴിച്ചു.. അത് വഴി ദേവനും സൂര്യനും കൂടുതൽ ശത്രുക്കൾ ആവണം എന്നെ ആഗ്രഹിച്ചിരുന്നുള്ളു.. കൂടാതെ ശിവദാസിനോട് വെറുപ്പും പകയും തോന്നാൻ വേണ്ടിയായിരുന്നു സ്വത്തിന്റെ കാര്യവും ദേവനെ അറിയിച്ചത്.. ഇപ്പോ അതൊക്കെ തന്നെ അവരുമായി അടുക്കൻ വീണ്ടും ഇടയാക്കി എന്നത് ശങ്കറിനെ ഭ്രാന്ത് പിടിപ്പിച്ചു..

"വല്യേട്ടാ.. താഴെ അച്ഛൻ വിളിക്കുന്നുണ്ട്.." "ഞാൻ വന്നോളം.." "വേഗം വന്നേക്കണേ.." ഫോണിലൂടെ ആരോഹിയുടെ ശബ്ദം അയാളുടെ കർണപ്പതത്തിൽ മുഴങ്ങിയതും ശങ്കർ ദേഷ്യം കൊണ്ട് വിറഞ്ഞു.. "അങ്കിളെ.. ഞാൻ വിളിക്കാട്ടോ.. പിന്നെ.. പിന്നെ ഒരു സർപ്രൈസ് ഉണ്ട് അങ്കിളിന്.." "എൻ.. എന്താ മോനെ.." പാതി മുറിഞ്ഞു പോയ വാക്കുകളെ അയാൾ കഷ്ടപ്പെട്ട് കൂട്ടിയോചിപ്പിച്ചു.. "ഇപ്പോ പറഞ്ഞ അതിലെന്ത് സർപ്രൈസാ ഉള്ളെ.. ഞാൻ വരുന്നുണ്ട് അങ്ങോട്ട്.. അപ്പോ നേരിട്ട് അറിഞ്ഞോ.. ബൈ അങ്കിൾ വക്കുവാ.." "മ്മ്മ്"... മറുതലക്കൽ ഫോൺ കട്ട്‌ ആയതും ശങ്കർ ടേബിളിൽ ഇരുന്ന ഫ്ലവർ വേസ് ശക്തിയിൽ നിലത്തേക്ക് ആഞ്ഞു എറിഞ്ഞു.. കണ്ണിൽ കണ്ടതൊക്കെ അടിച്ചു തകർക്കുമ്പോഴും അയാൾ ചിന്തിക്കുന്നത് പോലും തെറ്റാണെന്ന് അയാൾക്ക് ബോധം ഉണ്ടായിരുന്നില്ല..ദേവനെ എല്ലാവരിൽ നിന്നും അകറ്റണം എന്നാ ചിന്ത അല്ലാതെ മറ്റൊന്നും അയാളിൽ അന്നേരവും ഉണ്ടായിരുന്നില്ല.. പുതിയ പദ്ധതികൾ മനസ്സിൽ മേനിഞ്ഞെടുത് അയാൾ വെറും തറയിൽ നിലത്തുന്നു.. ഫോൺ ചെവിയിൽ നിന്ന് മാറ്റി ദേവൻ ഒന്ന് ചിരിച്ചു.. അർത്ഥതലങ്ങളിൽ ഇറങ്ങി ചെന്ന് നോക്കിയാലും കണ്ടെത്താൻ ആവാത്ത രീതിയിൽ ഉള്ളൊരു വന്യമായൊരു ചിരി...!! 💖___💖

ചിരിയോടെ ഇറങ്ങി വരുന്ന ദേവനെ എല്ലാവരും നോക്കി... സൂര്യൻ അവനെ സൂക്ഷ്മമായി നോക്കുന്നത് കാണെ ദേവൻ മുഖത്തുള്ള ചിരി മാറ്റി ഗൗരവം നടിച്ചു.. അത് കാണെ സൂര്യന്റെ ചൊടികൾ വിരിഞ്ഞു.. സോഫയിൽ നടുക്കായി ശിവദാസും വസുന്ദരയും ഇരിപ്പുണ്ട്... അവർക്ക് ഇരുവശത്തും ആയി മൂന്നു പെൺപടകൾ ഇരിക്കുന്നുണ്ട്.. ആരോഹിയും നക്ഷത്രയും ദേവനെ നോക്കിയെങ്കിലും തീർത്ഥ തല ഉയർത്തി നോക്കാൻ പോയില്ല.. ദേവനെ കണ്ടതും സൂര്യൻ അവനിരുന്ന സ്ഥലത്ത് നിന്നും നീങ്ങി അവനായി സ്ഥലം ഒഴിച്ചിട്ടു.. അത് കണ്ടിട്ടും കാണാതെ പോലെ ദേവൻ തീർത്ഥയുടെ അടുത്തായി ഇരിപ്പുറപ്പിച്ചു.. സൂര്യന്റെ മുഖമൊന്ന് വാടിയെങ്കിലും പുറമെ ചിരി വരുത്തി അവൻ ശിവദാസിന്റെ വാക്ക് കാതോർത്തു.. "ദേവാ.. അമ്മ പറഞ്ഞ കാര്യതിൽ എന്താ രണ്ട് പേരുടെയും തീരുമാനം.." "നിങ്ങളുടെ ഇഷ്ടം പോലെ.. എനിക്കും ഇമക്കും എത്തിരഭിപ്രായം ഒന്നും ഇല്ല.." തീർത്ഥയുടെ കണ്ണുകൾ മിഴിഞ്ഞു... എന്തോ പറയാൻ തുടങ്ങുന്നവളുടെ അരയിലൂടെ കയ്യിട്ട് അവനോട് ചേർത്തിരുതിയ നിമിഷം തീർത്ഥ ഒന്നേങ്കി അവന്റെ ശരീരത്തോട് ചേർന്ന്.. ശബ്ദം തൊണ്ടകുഴിയിൽ തങ്ങിയത് പോലെ അവൾ നിശബ്ദയായി..മിഴിഞ്ഞ കണ്ണോടെ തന്നോട് ചേർന്നിരിക്കുന്ന അവളെ കാണെ അവനിൽ ഒരേ സമയം ചിരിയും കുസൃതിയും നിറഞ്ഞു.. വിരലുകൾ അവളുടെ ടോപിലൂടെ ഉള്ളിലേക്ക് കടത്തി നഗ്നമായ വയറിൽ അമർത്തിയതും തീർത്ഥ ഒന്ന് ഉയർന്നു പൊങ്ങി ദേവന്റെ കയ്യിൽ പിടിമുറുക്കിയിരുന്നു........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story