പ്രണയമായി..!!💖🍂: ഭാഗം 42

pranayamay sana

രചന: സന

മിഴിഞ്ഞ കണ്ണോടെ തന്നോട് ചേർന്നിരിക്കുന്ന അവളെ കാണെ അവനിൽ ഒരേ സമയം ചിരിയും കുസൃതിയും നിറഞ്ഞു.. വിരലുകൾ അവളുടെ ടോപിലൂടെ ഉള്ളിലേക്ക് കടത്തി നഗ്നമായ വയറിൽ അമർത്തിയതും തീർത്ഥ ഒന്ന് ഉയർന്നു പൊങ്ങി ദേവന്റെ കയ്യിൽ പിടിമുറുക്കിയിരുന്നു.. ഇളം ചൂടുള്ള അവളുടെ ശരീരത്തിൽ അവന്റെ തണുപ്പാർന്ന കയ്യ് പതിഞ്ഞപ്പോ ഇരുവരിലും ഒരേ നിമിഷം തരിപ്പ് പടർന്നു.. തീർത്ഥ ദേവന്റെ കയ്യിൽ അമർത്തി പിടിച്ചു.. ദേവൻ പെട്ടന്ന് ഒരു ആവേശത്തിൽ അവളിൽ നിന്ന് എതിർപ്പ് പുറത്ത് വരാതിരിക്കാൻ ചെയ്തതാണെങ്കിലും അവളുടെ ശരീരത്തിലെ മിനുസത അവനെ അടിമപ്പെടുത്തി.. കയ്യ് തിരിച്ചെടുക്കാൻ വിസ്സമിതിക്കുന്ന രീതിയിൽ.. വയറിലൂടെ സഞ്ചരിക്കുന്ന കയ്യിൽ തീർത്ഥ ബോധം വീണ്ടെടുത്തു കടന്ന് പിടിച്ചു.. ദേവന്റെ കണ്ണിൽ തീർത്ഥ എന്തിനോ വേണ്ടി തിരഞ്ഞു..!! ഇരുവരുടെയും കളികൾ കാണെ സൂര്യൻ ദയനീയമായി നക്ഷത്രയെ നോക്കി.. എവിടെ.. നക്ഷത്ര ഭൂകമ്പം നടന്നാലും തല ഉയർത്തില്ല എന്നാ ശബദം എടുത്തിരിക്കുന്ന പോലെയാണ്.. ""വല്യേട്ടാ.. അച്ഛൻ പറയുന്നത് വല്ലോം കേൾക്കുന്നുണ്ടോ.."" പെട്ടന്ന് ആരോഹിയുടെ ശബ്ദം കേട്ടതും ദേവൻ ഞെട്ടി കൊണ്ട് അവളിൽ നിന്ന് കയ്യെടുത്തു.. തീർത്ഥയും വല്ലാതെ ചടച്ചു പോയി.. ആരെയും നോക്കാനാവാതെ തല കുനിച്ചിരുന്നു.. ദേവന്റെ ഒരു സ്പർശനതിൽ പാടെ 'തന്നെ' തന്നെ വിസ്മരിച് പോയതൊർക്കെ അവൾക്ക് സ്വയം ദേഷ്യം തോന്നി..

ദേവന്റെ അവസ്ഥയും മറിച് ആയിരുന്നില്ല.. കുസൃതിയിൽ കവിഞ്ഞൊരു വികാരം അവളിൽ ഈ ഇടയായി തനിക്ക് കൂടിയത് പോലെ.. ""എ... എന്താ.."" ""ഈ വരുന്ന സൺ‌ഡേ നിങ്ങളെ പിടിച്ചു കെട്ടിക്കാം എന്ന് തീരുമാനിച്ചെന്ന്.."" ആരോഹി പറയുന്നത് കേട്ട് ദേവന്റെ മുഖത്തു മാറി മറിയുന്ന ഭാവങ്ങൾ സൂര്യൻ സൂക്ഷ്മമായി വീക്ഷിച്ചു.. എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ച പോലെയുള്ള അവന്റെ ചിരി സൂര്യനിൽ കൂടുതൽ സംശയം ജനിപ്പിച്ചു.. ""നോക്ക് അച്ഛാ.. വല്യേട്ടന്റെ മുഖത്തെ നാണം.."" ആരോഹി പറഞ്ഞതും എല്ലാവരുടെയും നോട്ടം ദേവനിൽ ആയി.. പെട്ടന്ന് തന്നെ മുഖഭാവം മാറ്റി ദേവൻ അവളെ തുറിച്ചു നോക്കി.. ""ആ പിന്നെ ഏട്ടത്തിക്കുള്ള സാരിയും ഓർണമന്റ്സും ഒക്കെ എന്റെയും മാളുന്റെയും സെലെക്ഷൻ ആണ്.. ഏട്ടന്റെ ഡ്രെസ്സിന്റെ കാര്യം കുഞ്ഞേട്ടനും.. പിന്നെ വിളിക്കേണ്ടവരെ ഒക്കെ നിങ്ങൾ ചെയ്തോ.."" ലിസ്റ്റ് ഓരോന്നായി വിളമ്പുന്നുണ്ട് ആരൂ.. നക്ഷത്രയും സൂര്യനും തല ആട്ടി സമ്മതിക്കുന്നും ഉണ്ട്.. ""മണ്ഡപം നമ്മുക് മറ്റ്‌..."" ""കുടുംബക്ഷേത്രത്തിൽ വച്ചൊരു താലികെട്ട്... അത് മതി..!!"" ദേവന്റെ സ്വരം ഉയർന്നതും ശിവദാസ് അതിനെ അനുകൂലിക്കുന്ന വിധം സംസാരിച് എഴുനേറ്റ് പോയി.. അയാൾക്ക് പിന്നാലെ പോകുന്ന വസുന്ദരയെ കാണെ ആരോഹി ദേവനെ നോക്കി പുച്ഛിച്ചു ചുണ്ട് കൊട്ടി..

""ഗ്രാൻഡ് ആയിട്ട് നടത്താനും ഒരു കുന്തത്തിനും സമ്മതിക്കില്ല.."" ചുണ്ട് കൂർപ്പിച്ചു പിറുപിറുക്കുന്ന ആരോഹിയുടെ തലയിൽ ഒന്ന് കൊട്ടി സൂര്യനെ ഇടംകണ്ണിട്ട് നോക്കി ദേവൻ പുറത്തേക്ക് ഇറങ്ങി..വിവാഹകാര്യം ചർച്ച ചെയ്യുന്ന മൂന്നു പേരെയും ദയനീയമായി നോക്കി തീർത്ഥ മുകളിലേക്കും..!! 💖___💖 ""എന്താടോ.. ഇതുവരെ കഴിഞ്ഞില്ലേ നിന്റെ വിഷമം.."" കട്ടിലിൽ ചരിഞ്ഞു കിടന്ന് ശബ്ദം പുറത്ത് വരാതെ തേങ്ങുന്ന വസുന്ദരയെ ശിവദാസ് തൊളിൽ പിടിച്ചു അയാൾക്ക് നേരെ തിരിച്ചു.. ആ കണ്ണുനീർ അയാളെ വേദനിപ്പിച്ചെങ്കിലും വസുന്ദരയെ സമാധാനിപ്പിക്കാൻ അയാളുടെ പക്കലും വാക്കുകൾ ഉണ്ടായിരുന്നില്ല.. ""ദേവൻ വന്നിട്ടിപ്പോ ഒരാഴ്ചയോളം ആയില്ലേ.. എന്നിട്ട് ഇപ്പോഴാണോ വസു അവൻ സൂര്യനോട് മിണ്ടാത്തത് നീ അറിഞ്ഞത്.."" അവർ അയാളെ വെറുതെ നോക്കി വീണ്ടും തിരിഞ്ഞു കിടന്നു.. ശിവദാസ് ഒന്ന് നിശ്വസിച്ചു വസുന്ദരയെ ചേർത്ത് പിടിച്ചു അവർക്കടുത്തായി ചാഞ്ഞു... ""ഞാൻ സംസാരിക്കാണോ ദേവനോട്.."" ""വേണ്ട.."" ""പിന്നെ എന്ത് വേണം.. സൂര്യനോട് ഒന്നൂടി പറഞ്ഞു നോക്കട്ടെ മാളൂന്റെ കാര്യം.. അല്ലേൽ നീ സംസാരിക് മാളുനോട്.. എന്നായാലും അവള് നമ്മുടെ വീട്ടിലെ കുട്ടി ആവേണ്ടത് അല്ലെ അതിച്ചിരി നേരെത്തെ ആയാൽ എല്ലാർക്കും അത് സന്തോഷം ആവുകേ ഉള്ളു..

"" വസുന്ദര ഒന്നും മിണ്ടിയില്ല.. അവരുടെ അമ്മമനസ്സ് വല്ലാതെ വൃണപ്പെട്ടിരുന്നു.. അതിന് പ്രധാനകാരണം ദേവന് സൂര്യനോടുള്ള അകൽച്ച തന്നെയാണ്.. ""ദേ.. എനിക്ക് ദേഷ്യം വരുന്നുണ്ടേ.. ചുമ്മാ ഇങ്ങനെ കിടന്ന് കരയാ.."" ശിവദാസ് ദേഷ്യപ്പെട്ടു എഴുനേൽക്കാൻ തുടങ്ങിയതും ഡോറിൽ മുട്ട് കേട്ടതും ഒരുമിച്ച് ആയിരുന്നു.. വസുന്ദരയെ ഒന്ന് നോക്കി അയാൾ വാതിൽ തുറന്നു.. മുന്നിൽ നിൽക്കുന്ന സൂര്യനെ കണ്ടതും വസുന്ദര വേഗം കണ്ണ് തുടച് എഴുനേറ്റു.. ""ഇതുവരെ കഴിഞ്ഞില്ലേ അച്ഛന്റെ വസുകുട്ടീടെ സങ്കടം.."" സൂര്യൻ കുസൃതിയാലേ അവരുടെ കവിളിൽ ഒന്ന് നുള്ളി.. ""നീ പോടാ.. എന്നോട് മിണ്ടണ്ട..ഞാൻ പറയുന്നത് അനുസരിക്കാൻ വയ്യാത്തൊരു ന്നോട് മിണ്ടാനും വരണ്ട.."" ""യ്യോ ന്റെ വസുകുട്ടി.. ഞാൻ കല്യാണമേ കഴിക്കില്ല എന്നൊന്നും പറഞ്ഞില്ലല്ലോ.. ദേവന്റെ കൂടെ വേണ്ട എന്നല്ലേ പറഞ്ഞുള്ളു.. കുറച്ചൂടി കഴിയട്ടെ.. നിക്ക് കല്യാണം കഴിക്കാൻ ഉള്ള പ്രായം ഒന്നും ആയിട്ടില്ലെന്ന് അമ്മക്ക് അറിയില്ലേ.."" സൂര്യൻ അവരുടെ താടിയിൽ പിടിച്ചു കൊഞ്ചിക്കെ അവരുടെ പരിഭവം ചെറുതായി കുറഞ്ഞെങ്കിലും മുഖത്തിലെ വിശാദഭാവം മാറിയിരുന്നില്ല.

. ""അമ്മടെ ആഗ്രഹം ആയിരുന്നു സൂര്യാ.. ഒരു വലിയ കതിർമണ്ഡപം.. വരനായി നിങ്ങൾ രണ്ടും.. നിങ്ങൾക്ക് പാതിയായി മനസിന് ഇഷ്ടായ രണ്ട് സുന്ദരികുട്ടികളും.. ആളും പേരും ഒക്കെയായി ഒരു ആഘോഷമായി നാട് ഒട്ടാകെ അറിഞ്ഞൊരു കല്യാണം.. പരസ്പരം അനുഗ്രഹം വാങ്ങുന്നത് ആശിർവധിക്കുന്നതും നീയും ദേവനും ആവണം..!!"" വസുന്ദര ഒന്ന് നിർത്തി.. ശിവദാസും സൂര്യനും നിശബ്ധമായി.. ജനിച്ച നാൾ മുതലേ വസുന്ദര പറയാറുണ്ട്..അവരുടെ ആഗ്രഹം ആയിരുന്നു..!! സൂര്യനും അതെ.. ജനിച്ച അന്ന് മുതൽ തന്നോടൊപ്പം ഉണ്ടായിരുന്നവൻ ആണ്.. എല്ലാം ഒരുമിച്ച് ആയിരുന്നു.. പക്ഷെ.. ഇന്നവൻ തന്റെ നിഴലിനെ പോലും വെറുക്കുന്നു.. സൂര്യന്റെ ഉള്ളം വിങ്ങി.. ""അതാണോ വലിയ കാര്യം.. കുഞ്ഞേട്ടന്റെ കല്യാണം നടക്കുമ്പോ നമ്മുക്ക് വല്യേട്ടനെയും ഏട്ടത്തിയെയും ഒന്നൂടി കെട്ടിക്കാം.. എങ്ങനെണ്ട്.. മ്മ് മ്മ്.."" പിരികം പൊക്കി ചോദിച്ചു കേറി വരുന്ന ആരോഹിയെ വസുന്ദര ഒന്ന് തുറിച്ചു നോക്കി.. സൂര്യനും കണ്ണുരുട്ടിയതും ആരോഹി ഒരു രക്ഷക്കെന്നോണം ശിവദാസിനെ നോക്കി.. അയാളുടെ മുഖത്തു ചിരി പടർന്നതും അവളോടി അയാളുടെ തോളിൽ കയ്യിട്ടു.. ""അതന്നെ അമ്മ.. ആ സമയം നമ്മുക്ക് ഒന്നൂടി അമ്മയുടെ ആഗ്രഹം പോലെ വിവാഹം നടത്താം..

എനിക്ക് കുറച്ചൂടി ഒന്ന് പ്രായം ആവട്ടെ.."" ""ഇനി എപ്പോ പ്രായം ആവനാ.. കുഴിലോട്ട് എടുക്കാനുള്ള കാര്യം അല്ല നമ്മൾ പറഞ്ഞത് കല്യാണകാര്യമാ.."" ""ഡീീീ..."" സൂര്യൻ ആരോഹിയുടെ പിന്നാലെ പിടിക്കാനായി ഓടുന്നത് കാണെ വസുന്ദര ചിരിയോടെ ശിവദാസിന്റെ മേലേക്ക് ചാഞ്ഞു.. വാതിൽ പടിയിൽ നിന്ന ദേവന്റെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു.. ഉള്ളിലേക്ക് കേറാനും അവരുടെ ഇടയിൽ ഒരാളായി എല്ലാം ആസ്വദിക്കാനും അവന്റെ മനസ്സ് ഷാട്യം പിടിച്ചെങ്കിലും മനസ്സിനെ കടിഞ്ഞാൺ ഇട്ടവൻ തടഞ്ഞു നിർത്തി.. വിരലിൽ എണ്ണിയാൽ ഒതുങ്ങുന്ന ദിവസം മാത്രമേ ഇതിൽ നിന്നൊക്കെ വിട്ട് നിൽക്കേണ്ടി വരുള്ളൂ എന്ന് ഓർക്കേ അവന്റെ ചിരിക്ക് മാറ്റ് കൂടി.. കൺകുളിർക്കേ ആ ചിത്രം മനസ്സിൽ ഒപ്പി എടുത്ത് മനോഹരമായ പുഞ്ചിരിയോടെ ദേവൻ തിരികെ നടന്നു..!! 💖___💖 ""ദേവാ.. എനിക്ക് സംസാരിക്കാൻ ഉണ്ട്.."" തീർത്ഥയുടെ ശബ്ദം പതിവിലും ഗംഭീര്യം നിറഞ്ഞതായിരുന്നു.. ദേവൻ ഫോണിൽ നിന്ന് തല ഉയർത്തി അവളെ വെറുതെ ഒന്ന് നോക്കി വീണ്ടും അതിൽ മുഖം പൂഴ്ത്തി.. ""അങ്ങോട്ട് നിന്ന് സംസാരിച്ചോ.. ഞാൻ വേണ്ടന്ന് പറഞ്ഞില്ലല്ലോ.."" ""ഏഹ് 🤧... എനിക്ക് ദേവനോട് സംസാരിക്കണം എന്നാ പറഞ്ഞേ..""

തീർത്ഥ ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് നീങ്ങി.. ദേവൻ കേൾക്കാത്ത പോലെ ഇരുന്നു.. ചുണ്ടിൽ നിറഞ്ഞ ചിരി മായ്ക്കാൻ നന്നേ പാട് പെടുന്നുണ്ടായിരുന്നു അവൻ.. ""തന്നോട് ആരാ എന്നോട് ചോദിക്കാതെ കല്യാണത്തിന് സമ്മതം ആണെന്ന് പറയാൻ പറഞ്ഞേ..?"" തീർത്ഥ കയ്യ് രണ്ടും മാറിൽ പിണച്ചു വച് ചോദിച്ചതും ദേവൻ അവളെ നോക്കി ഒന്നുകൂടി ബിൻബാഗിൽ ചാരി ഇരുന്നു.. ""എന്റെ കല്യാണത്തിന് വേറെ ആരുടേയും സമ്മതം എനിക്ക് വേണ്ട.."" ""ദേവാദത്തന്റെ കല്യാണത്തിന് ആരുടേയും അനുവാദം വേണ്ടായിരിക്കും.. പക്ഷെ തീർത്ഥക്ക് അങ്ങനെ അല്ല.. എന്റെ സമ്മതം ഇല്ലാതെ ഇതൊട്ട് നടക്കത്തും ഇല്ല.."" തീർത്ഥ അവനെ നോക്കി ദേഷ്യം അടക്കി പിടിച്ചു പറഞ്ഞതും ദേവൻ അവളെ നോക്കി നന്നായൊന്ന് ഇളിച്ചു.. അതും കൂടി കണ്ടതും തീർത്ഥയുടെ ദേഷ്യം നന്നേ കൂടി.. "നിന്റെ പോലൊരു അമിട്ടിനെ എടുത്ത് തോളത്തു വയ്ക്കുന്ന എന്നെ ഒക്കെ പൂവിട്ടു പൂജിക്കണം.." ശബ്ദം താഴ്ത്തിയാണ് പറഞ്ഞതെങ്കിലും തീർത്ഥ കേട്ടിരുന്നു.. "തന്നെ പോലൊരു മാരണത്തെ എടുത്ത് തലയിൽ വയ്ക്കുന്നത്തിലും ബേധം പുഴയിൽ ചാടുന്നതാ.." അവളും വിട്ട് കൊടുത്തില്ല.. ഇപ്പ്രാവശ്യം ദേവന്റെ തുറിച്ചു നോട്ടത്തിന് തീർത്ഥയും നല്ല അസ്സലായി പുച്ഛിച്ചു.. കുറച്ചു നേരം ഇരുവരും ഒന്നും മിണ്ടിയില്ല.. തീർത്ഥ ദേഷ്യം ഒന്ന് അടക്കി ദേവന്റെ അടുത്തേക്ക് കുറച്ചൂടി നീങ്ങി.. സ്വരം ഒന്ന് മയപെടുത്തി.. ""ദേവാ..താൻ ഇത് എന്ത് ഭാവിച്ച ഈ കല്യാണത്തിന് സമ്മതം പറഞ്ഞേ..

എനിക്ക് തന്നെ ഇഷ്ടമല്ല എന്ന് തനിക്കും തനിക് എന്നെ ഇഷ്ടമല്ല എന്ന് എനിക്കും അറിയാം.. പിന്നെ ആരെ കാണിക്കാനാ ഈ പ്രഹസനം.."" എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നതിന് മുന്നേ അടുത്ത നിമിഷം തീർത്ഥ ദേവന്റെ താഴെയായി വീണിരുന്നു.. ബിൻബാഗിൽ തീർത്ഥ അടിയിലും അവൾക്ക് മേലെ ആയിട്ടും ദേവനും...അത്രയും തൊട്ടടുത്ത് ദേവന്റെ മുഖം കണ്ടതും അവളൊന്ന് പതറി..ആദ്യത്തെ പകപ്പ് മാറിയതും ധൈര്യം വീണ്ടെടുത്തു തീർത്ഥ ദേവന്റെ മുഖത്തേക്ക് ഉറ്റുനോക്കി.. അവളിൽ ഭയം പ്രതീക്ഷിച്ച ദേവനെ നിരാശയിൽ ആഴ്ത്തികൊണ്ട് തീർത്ഥ അവനെ ദേഷ്യത്തോടെ നോക്കി.. ""പറഞ്ഞത് സത്യമല്ലേ.. വെറുപ്പും സഹതാപവും ദേഷ്യവും അല്ലാതെ എന്തെങ്കിലും തനിക്കെന്നോട് ഇന്ന് വരെ തോന്നിയിട്ടുണ്ടോ..? ഇല്ല അല്ലെ..!?"" ദേവന് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.. അവളുടെ കണ്ണുകളിൽ അത്രയും ആഴത്തിൽ ഇറങ്ങി ചെന്ന അവന് അതിനൊരു ഉത്തരം കൊടുക്കാൻ കഴിഞ്ഞില്ല.. ""എന്തിനാ ദേവാ.. എന്നോട് ഇങ്ങനെ.. എന്നെ എന്ത് ചെയ്താലും ചോദിക്കാൻ ആരും വരില്ല എന്നാ ധൈര്യം ആണോ..? അതോ ആരും ഇല്ലാത്തവൾക്കൊക്കെ അഭിമാനവും അന്തസും ഒന്നും ഇല്ലന്ന് കരുതിയോ..? ഞങ്ങളെ പോലുള്ള പാവപെട്ടവർക്കും ആരോരും ഇല്ലാത്തവർക്ക് വേദനിപ്പിച്ചാൽ നോവുന്നൊരു മനസ്സുണ്ട് ദേവാ.. ഞങ്ങൾക്കും അഭിമാനം ഉണ്ട്.. ഓരോ വാക്കും പറഞ്ഞു ദേവൻ നോവിക്കുമ്പോഴൊക്കെ കടിച് തൂങ്ങി കിടന്നത് ദേ.. ദേവ.. ദേവനോടുള്ള ഇഷ്ടം കൊണ്ട് തന്നെയാ.. പക്ഷെ.. അന്ന് അത്രയും വെറുപ്പോടെ പറഞ്ഞ വാക്ക് എന്റെ ഇത്രയും നാളത്തെ അഭിമാനത്തെ ചോദ്യം ചെയ്തത് ആയിരുന്നു.. ഇനി ഒരിക്കലും തിരികെ വരില്ല എന്ന് ഉറപ്പിച്ചിട്ട് തന്നെയാ ഇറങ്ങിയത്..

പക്ഷെ.. അവിടെയും തോറ്റു.. ഇപ്പോ.. ഇപ്പോ വീണ്ടും.. ദേവന് എന്നോട് വെറുപ്പിൽ കവിഞ്ഞൊരു വികാരം ഇല്ലന്ന് അറിയാം.. എന്നിട്ടും എന്തിനാ ഇപ്പോ കല്യാണം എന്നാ പേരിൽ.. ആരെ ബോധ്യപെടുത്താന.. മുറിഞ്ഞ ഹൃദയത്തിൽ വീണ്ടും വീണ്ടും കത്തി കൊണ്ട് കുത്തിയിറക്കുന്നത് എന്തിനാ..വീണ്ടും വിഡ്ഢിയാവാൻ വയ്യ എനിക്ക്..!!"" കരയുന്നുണ്ടെങ്കിലും അവളുടെ വാക്കുകൾ ദൃഢമായിരുന്നു.. ദേവൻ തരിച്ചു പോയി അവൾക്ക് മുന്നിൽ.. എന്തുകൊണ്ടോ അവന് വല്ലാത്ത ഭാരം തോന്നി നെഞ്ചിൽ.. പെട്ടന്ന് തീർത്ഥ അവനെ പിന്നിലേക്ക് തള്ളി.. പ്രതീക്ഷിക്കാതെ ആയതുകൊണ്ട് അവനൊന്ന് പിന്നിലേക്ക് പോയി.. ആ സമയം കൊണ്ടവൾ അവിടുന്ന് മാറി.. ദേവൻ കുറച്ചു നേരം ആലോചിച്ചു.. തീർത്ഥ പറഞ്ഞതിന്റെ പൊരുൾ.. വീണ്ടും അവളുടെ വാക്കുകളിലൂടെ അവനൊന്ന് സഞ്ചരിച്ചു.. എന്തോ ഉള്ളിൽ തറച്ചത് പോലെ ദേവന്റെ കണ്ണുകൾ തിളങ്ങി.. ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു... കുറച്ചു നേരം കഴിഞ്ഞു ദേവന്റെ കാലടികൾ ദൂരേക്ക് അകലുന്നത് അറിയേ തീർത്ഥ കണ്ണുകൾ മുറുക്കി അടച്ചു.. പെട്ടന്ന് കാറ്റ് പോലെ എന്തോ വന്നവളെ പൊതിഞ്ഞു പിടിച്ചതും തീർത്ഥ ഒന്നേങ്കി പോയി.. ""ദേഷ്യവും സഹതാപവും വെറുപ്പും അല്ലാതെ മറ്റുപലതും ദേവനിൽ നിന്ന് ഏറ്റുവാങ്ങാൻ തയ്യാറായിക്കോ.."" കാറ്റ് പോലെ നേർത്ത സ്വരം.. കഴുത്തിൽ വന്ന് പതിക്കുന്ന അവന്റെ ശ്വാസം തീർത്ഥയുടെ നെഞ്ചിടിപ്പ് വർധിപ്പിച്ചു.. കാതിൽ ചെറുതായി ഒന്ന് കവിൾ കൊണ്ടുരസിയതും തീർത്ഥയുടെ കൈകൾ ടോപ്പിൽ തോരുത് പിടിച്ചു..!! .........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story