പ്രണയമായി..!!💖🍂: ഭാഗം 43

pranayamay sana

രചന: സന

""ദേഷ്യവും സഹതാപവും വെറുപ്പും അല്ലാതെ മറ്റുപലതും ദേവനിൽ നിന്ന് ഏറ്റുവാങ്ങാൻ തയ്യാറായിക്കോ.."" കാറ്റ് പോലെ നേർത്ത സ്വരം.. കഴുത്തിൽ വന്ന് പതിക്കുന്ന അവന്റെ ശ്വാസം തീർത്ഥയുടെ നെഞ്ചിടിപ്പ് വർധിപ്പിച്ചു.. കാതിൽ ചെറുതായി ഒന്ന് കവിൾ കൊണ്ടുരസിയതും തീർത്ഥയുടെ കൈകൾ ടോപ്പിൽ തോരുത് പിടിച്ചു..!! സ്വബോധം വീണ്ടെടുത്തത് പോലെ തീർത്ഥ അവനിൽ നിന്ന് കുതറി മാറി ചുമന്നു കലങ്ങിയ കണ്ണുകൾ കൊണ്ട് ദേവനെ നോക്കി.. ആ കണ്ണുകൾക്കിടയിലും ദേവന് ആവശ്യമായ മറുപടി തെളിഞ്ഞു കാണെ അവന്റെ ചുണ്ടിലെ ചിരിക്ക് മാറ്റ് കൂടി.. അവളെ നോക്കി സൈറ്റ് അടിച്ചു ദേവൻ മൂളിപ്പാട്ടോടെ പുറത്തേക്ക് നടന്നു... അവൻ പോകുന്നത് നോക്കിനിന്നു സൂര്യൻ വാതിൽക്കൽ പ്രത്യക്ഷപെട്ട് തീർത്ഥയെ നോക്കി പിരികം പൊക്കി..അത്രയും നേരം ദേഷ്യം നിറഞ്ഞിരുന്ന തീർത്ഥയുടെ മുഖം പെട്ടന്ന് ഒരു ചിരിയിലേക്ക് വഴി മാറി.. സൂര്യന് നേരെ തിരിഞ്ഞ് നിന്നവൾ കണ്ണിറുക്കി ചിരിച്ചു.. വിചാരിച്ചതിനേക്കാൾ വേഗത്തിൽ ദേവന്റെ തീരുമാനത്തിൽ മാറ്റം സംഭവിച്ചതിൽ തീർത്ഥ ഒന്ന് ഊറി ചിരിച്ചു.. ""ഇനിയുള്ള നിന്റെ അവസ്ഥ ആലോചിച് വല്ലാത്ത സഹദാപം തോന്നുന്നു ദേവാ..🤭""

കൊച്ചിരാജാവിലെ ദിലീപ് കാവ്യടെ വീട്ടിൽ പെണ്ണ് ചോദിക്കാൻ പോകുന്നത് നോക്കി നിന്ന ഹരിശ്രീ അശോകന്റെ ദയനീയ ഭാവത്തോടെ സൂര്യൻ സ്റ്റെപ് ഇറങ്ങി പോകുന്ന ദേവനെ നോക്കി..😂!! 💖___💖 സൂര്യരഷ്മികൾ സുഖസുന്ദരമായ ഉറക്കത്തെ മുറിച്ചതും ആരോഹിയുടെ മുഖം ചുളുങ്ങി.. ആയാസപെട്ടവൾ കണ്ണുകൾ പാതി തുറന്നു നോക്കി.. കർട്ടൻ ഇരുവശത്തും വകഞ്ഞു മാറ്റി കുസൃതിയോടെ നക്ഷത്ര അവളുടെ മുഖത്തെ മാറ്റം നോക്കുന്നുണ്ട്.. ആരോഹി കണ്ണുതുറന്നതും നക്ഷത്ര ചിരിയോടെ അവളുടെ അടുത്തായി ബെഡിൽ കേറി ചമ്രം പടിഞ്ഞിരുന്നു... ""നിനക്കിത് എന്താ പെണ്ണെ ഉറങ്ങാനും സമ്മതിക്കില്ലേ.."" ""മതി ഉറങ്ങിയത്.. വേഗം എഴുനേൽക്ക്.. ഒരു കാര്യം കാണിച് തരാം.."" കൗതുകത്തോടെ കണ്ണ് വിടർത്തി നക്ഷത്ര പറയുന്നത് കേട്ടതും എന്തോ കാര്യമായിട്ടുള്ളതാണെന്ന് ആരോഹി ഊഹിച്ചു.. ""എന്താ കാര്യം.."" ഉറക്കച്ചടവോടെ തന്നെയായിരുന്നു മറുചോദ്യവും.. ""പറഞ്ഞാൽ അതിന്റെ ത്രില്ല് പോവുട്ടോ.. വേഗം വന്നേ അവര് പോകുന്നതിന് മുന്നേ നിക്ക് ഒന്നൂടെ കാണാൻ ഉള്ളതാ.."" ""എന്താ മാളു.. ആരുടെ കാര്യവാ പറയണേ നീ.."" ""ന്റെ ആരുവേച്ചി.. ദേവേട്ടൻ എവിടേക്കോ പോകാൻ നിക്കുവാ.."" മാളു പറഞ്ഞത് കേട്ടതും ആരോഹി വേഗം ബെഡിൽ നിന്ന് പുറത്തേക്ക് പാഞ്ഞിരുന്നു..

ഒരുനിമിഷം ദേവൻ വീണ്ടും തങ്ങളെ വിട്ട് പോയി കളയുമോ എന്നവൾ ഭയന്നു പോയിരുന്നു.. പുറത്തെ കാഴ്ച കണ്ടതും ആരോഹിയുടെ കണ്ണ് മിഴിഞ്ഞു..അത് പതിയെ കണ്ണുനീർ തുള്ളിയുടെ രൂപത്തിൽ പ്രത്യക്ഷമായി..സൂര്യനും അതെ അവസ്ഥയിൽ ആണെങ്കിലും അവന്റെ ചുണ്ടിൽ പുഞ്ചിരി കുസൃതി നിറഞ്ഞിരുന്നു.. നക്ഷത്ര ആരോഹിയുടെ കയ്യിൽ പിടിക്കുന്നത് വരെ അവള് അങ്ങനെ തന്നെ നിന്നു.. ""ഞാൻ.. ഞാൻ കാണുന്നത് തന്നെയാണോ കുഞ്ഞേട്ടനും കാണുന്നെ..?"" ചെറിയൊരു ചിരി ഉണ്ട് അവളുടെ മുഖത്തു..സൂര്യൻ മറുപടി പറയാതെ മുന്നിലേക്ക് നോക്കി നിന്നു.. തലയെടുപ്പോടെ പോലീസ് യൂണിഫോമിൽ നിൽക്കുന്ന ദേവനും അവനടുത്തായി പിങ്ക് കളർ കുർത്തിയിൽ സുന്ദരിയായി ഇമയും.. ഇരുവർക്കും ആരതി ഉഴിഞ്ഞു വസുന്ദര അവരുടെ സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്..സൂര്യൻ ദേവനെ മാത്രം കണ്ണുകളിൽ നിറച്ചു അങ്ങനെ നിന്നു..മീശ പിരിച്ചു ക്ലീൻ ഷേവ് ചെയ്ത് നിൽക്കുന്നുണ്ട്.. അതിലവന്റെ ഭംഗി കുറച്ചു വർധിച്ചിട്ടുണ്ട്..ഉള്ളിൽ ഒരായിരം സന്തോഷം തോന്നുന്നുണ്ട്.. ഓടി ചെന്ന് അവനെ കെട്ടി പുണരണമെന്നും സന്തോഷതാൽ തുള്ളി കളിക്കണമെന്നും ഒക്കെ ഉണ്ട്...

"ഞാൻ കാരണം നഷ്ടപെട്ടെന്ന് നീ കരുതിയ നിന്റെ ലക്ഷ്യം നേടിയിട്ടും എന്നോടുള്ള വിരോധം തീർന്നില്ലേ ദേവാ.." മൗനമായി ഉതിർത്ത ചോദ്യമായിരുന്നു..!! അത് കേട്ടെന്ന പോലെ ദേവൻ സൂര്യനെ നോക്കി.. അവന്റെ കണ്ണുകളിലെ തിളക്കം തന്നോടുള്ള പരിഭവം ആണെന്ന് തോന്നി ദേവന്.. ദേവൻ ആരോഹിയെ നോക്കി.. സന്തോഷം എത്രത്തോളം ഉണ്ടെന്ന് മുഖത്തു എഴുതി വച്ചിട്ടുണ്ട്.. ദേവൻ കയ്യ് വിടർത്തി അവളെ വിളിച്ചു.. ഓടി വന്നവന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന ആരോഹിയെ മറ്റുള്ളവർ വത്സല്യത്തോടെ നോക്കി.. ""അയ്യേ.. നിന്റെ കണ്ണീർ ഞരമ്പ് പൊട്ടി പോയോ.. ന്റെ യൂണിഫോം മുഴുവൻ വൃത്തികേട് ആക്കിയല്ലോ.."" ദേവൻ ചുണ്ട് ചുളുക്കി പറഞ്ഞതും ആരോഹി അവന്റെ നെഞ്ചിൽ മുഖമുരസി കണ്ണീർ ഒക്കെ അതിൽ പടർത്തി.. ""ദേവാ അവള് പല്ല് പോലും തേച്ചിട്ടില്ല.. നീ പൂശിയ സ്പ്രൈ ഒക്കെ വേസ്റ്റ് ആയി..."" ശിവദാസിന്റെ കളിയാക്കലിന് ഒപ്പം ചിരി ഉയർന്നതും ആരോഹി അയാളെ തുറുക്കനെ നോക്കി അവന്റെ നെഞ്ചിൽ വീണ്ടും പതുങ്ങി.. ""അല്ല ഏട്ടത്തി എവിടെ പോവാ.. ഏട്ടന്റെ കൂടെ സ്റ്റേഷനിൽ പോകുന്നുണ്ടോ..?"" ആരോഹി തീർത്ഥയോട് ചോദിച്ചതും അവൾ ദേവനെ ഒന്ന് തുറിച്ചു നോക്കി.. അവന്റെ കള്ള ചിരി കണ്ടതും ആരോഹിക്ക് കാര്യം മനസ്സിലായി..

""ഓഹ് ഇപ്പൊ ഏട്ടന് ഏട്ടത്തിയെ കാണാതിരിക്കാൻ കഴിയുന്നില്ല അല്ലെ..മ്മ്മ്.."" ഒന്നാമർത്തി മൂളി അവൾ.. ശിവദാസിനോടും വസുന്ദരയോടും യാത്ര പറഞ്ഞു ദേവൻ ബുള്ളെറ്റ് സ്റ്റാർട്ട്‌ ആക്കി.. പുറമെ അനിഷ്ടം പ്രകടിപ്പിച്ചു ഉള്ളിൽ ഊറി ചിരിച്ചു ദേവനെ നോക്കി നിന്നു.. ""ഉച്ചക്ക് വരുമ്പോ റെഡി ആയി നിക്കണം.. കേട്ടല്ലോ..!"" തീർത്ഥയെ ദേവൻ ഒന്ന് കനപ്പിച് നോക്കി.. അവൾ നല്ല അസ്സലായി പുച്ഛിച്ചു വെട്ടി തിരിഞ്ഞു അകത്തേക്ക് കേറി.. ദേവൻ ചിരിയോടെ മീശ ഒന്നൂടി പിരിച്ചു അവരെ നോക്കി കയ്യ് വീശി കാട്ടി ബുള്ളറ്റ്റുമായി ഗേറ്റ് കടന്നു.. അവൻ പോകുന്നതും നോക്കി നിന്ന് സൂര്യൻ അവന്റെ ചെറുതായി പൊടിച് തുടങ്ങിയ താടി മെല്ലെ ഒന്ന് തഴുകി.. ശേഷം ചിരിയോടെ റൂമിലേക്ക് നടന്നു.. 💖__💖 ""ഇതൊന്നും അല്ല.. രാവിലെ കാണേണ്ടത് ആയിരുന്നു.. ഹോ.. നിക്ക് ആദ്യം ശബ്ദം ഒക്കെ കേട്ടപ്പോ പേടി തോന്നി പിന്നെ ദേവേട്ടന്റെ മുഖത്തെ കള്ള ചിരി കണ്ടപ്പോ അത്രയും നേരത്തെ പേടി ഒക്കെ പോയി.. ഇമാ ചേച്ചിയും സൂപ്പർ ആയിരുന്നു.."" ""ഏട്ടത്തി എന്താ ചെയ്തേ.."" രാവിലെ ഉള്ള വിശേഷം പറയുന്നതാ നക്ഷത്ര.. അത് കേട്ട് ആരോഹിയും.. രണ്ട് പേരുടെയും കാര്യം പറയാൻ പെണ്ണിന് നൂർ നാവാണ്.. ""രാവിലെ താഴേക്ക് വന്നപ്പോ ദേവേട്ടൻ യൂണിഫോമിൽ ആയിരുന്നു..

ന്റെ ഒപ്പം അമ്മയോട് സംസാരിച് ഇമാ ചേച്ചിയും നിക്കുന്നുണ്ടായിരുന്നു.. ഞങ്ങളെല്ലാം ഞെട്ടി പോയി ദേവേട്ടനെ കണ്ടിട്ട്.. പക്ഷെ ചേച്ചിടെ മുഖത്തു മാത്രം പുച്ഛം ആയിരുന്നു.. അത് കണ്ടിട്ട് ആണെന്ന് തോന്നുന്നു ദേവേട്ടന് വാശി ആയി.. ഇന്നാണ് പോലും വീണ്ടും ജോയിൻ ചെയ്യുന്നത്.. ശിവച്ഛൻ ആയിരുന്നു എല്ലാം ശെരിയാക്കിയത്.. ദേവേട്ടൻ ഇമാ ചേച്ചിയോട് റെഡി ആവാൻ പറഞ്ഞു നാവ് ഉള്ളിലേക്ക് ഇടുന്നതിനു മുന്നേ ചേച്ചി വരില്ലെന്ന് പറഞ്ഞു.. പിന്നെ അങ്ങോട്ട് രണ്ട് കൂടെ തർക്കം ആയിരുന്നു.. അമ്മയും ശിവച്ഛനും ഒക്കെ ചിരിയോടെയാ നിന്നേ.. പക്ഷെ നിക്ക് പേടിയായി.. പെട്ടന്ന് എന്തോ ദേവേട്ടൻ ചേച്ചിയോട് ചെവിയിൽ പറഞ്ഞതും ഇമാ ചേച്ചി ചാടി തുള്ളി മുകളിലേക്ക് പോയി ഡ്രസ്സ്‌ ചെയ്തു വന്നു.. അത് കണ്ടതും ദേവേട്ടന്റെ മുഖത്തു കള്ള ചിരി വന്നു.. എന്ത് രസവായിരുന്നെന്നോ കാണാൻ.."" ""എന്നിട്ട്.."" ആരോഹിക്ക് ആകാംഷയായി.. തീർത്ഥ റെഡി ആയി വന്നിട്ടും ഇപ്പോൾ എന്താ ദേവൻ കൊണ്ട് പോകാതെ എന്നതിൽ അവൾക് സംശയം തോന്നിയിരുന്നു.. ""എന്നിട്ട് എന്താ.. ഇമാ ചേച്ചി മുഖം വീർപ്പിച്ചു വന്നപ്പോ ദേവേട്ടൻ പറഞ്ഞു ഉച്ചക്കാ പോകുന്നെ ഇപ്പോ അത്യാവശ്യം ആയി സ്റ്റേഷനിൽ പോണമെന്നു.. പാവം ഇമാ ചേച്ചിടെ മുഖം ഒന്ന് കാണേണ്ടത് ആയിരുന്നു.. 🤭""

വായ പൊത്തി ചിരിച്ചു പറഞ്ഞു തീർന്ന് മുന്നിലേക്ക് നോക്കിയതും തീർത്ഥ വാതിൽക്കൽ നിന്ന് നക്ഷത്രയെ തുറിച്ചു നോക്കി.. നക്ഷത്ര വേഗം ഞെട്ടി എഴുനേറ്റു.. അവൾക്കടുത്തയി സൂര്യനും ഉണ്ട്.. പക്ഷെ സൂര്യൻ നക്ഷത്രയെ നോക്കാതെ തീർത്ഥയോട് എന്തൊക്കയോ കളി പറയുന്നുണ്ട്.. മൂന്നു പേരും എന്തൊക്കെയോ പറഞ്ഞു തീർത്ഥയുടെ ദേഷ്യം മാറ്റാൻ നോക്കുന്നുണ്ട്..പക്ഷെ തീർത്ഥക്ക് ദേവന് എന്തെങ്കിലും പണി കൊടുക്കാതെ സമാധാനം കിട്ടില്ല എന്നാ അവസ്ഥ ആയിരുന്നു.. അതിന് കല്യാണം വരെ കാത്തിരിക്കാൻ ഉള്ള ക്ഷമയും ഇല്ല.. പെട്ടന്ന് എന്തോ കത്തിയത് പോലെ തീർത്ഥയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.. അത് ദേവനുള്ള പണി തന്നെയാണ് എന്നാ ബോധ്യം സൂര്യനും ആരോഹിക്കും നക്ഷത്രക്കും മനസ്സിലായിരുന്നു..!! 💖__💖 ""സാർ..."" കയ്യിലുള്ള ലെറ്റർ മുന്നിലിരിക്കുന്ന ഡിജിപി ക്ക് നീട്ടി ദേവൻ നെഞ്ച് വിരിച്ചു നിന്നു.. അയാളുടെ മുഖത്തൊരു പുച്ഛം വിരിഞ്ഞു.. കണ്ടെങ്കിലും ദേവൻ പ്രതികരിച്ചില്ല.. അയാൾ ദേവനെ നോക്കി മുഖം കൊട്ടി അതിൽ സൈൻ ചെയ്തു.. ടേബിളിൽ ഉള്ള ബെൽ അടിച്ചു പുറത്ത് നിന്ന ഒരു കോൺസ്റ്റബിളിനെ ഉള്ളിലേക്ക് വിളിച്ചു.. ""ആ ഫയൽ കൊണ്ടു വാ.."" നിമിഷങ്ങൾക്കകം ഒരു ഫയൽ അയാളുടെ ടേബിളിന് മുന്നിൽ എത്തി..

അയാൾ അത് ദേവന് നേരെ നീട്ടി.. ""ഈ സിറ്റിയിൽ ഈ ഇടയായി രാത്രി നടക്കുന്ന മോഷണ കേസിന്റെ ഡീറ്റെയിൽസ് ആണ്.. Mr. ദേവാദത്തൻ IPS ഇതിലെ പ്രതികളെ 24 മണിക്കൂറിന് ഉള്ളിൽ കണ്ടെത്തണം.."" ദേവന് ദേഷ്യം വരുന്നുണ്ടായിരുന്നു.. താൻ വീണ്ടും ജോലിക്ക് ചേർന്നത് തന്നെ ചില ഉദ്ദേശത്തോടെയാണ്.. പക്ഷെ വീണ്ടും തന്നെ തോൽപ്പിക്കാൻ ഉള്ള ശ്രെമം അണിയറയിൽ നടക്കുന്നത് ദേവൻ മനസിലാക്കി.. ഒരു SI അന്വേഷിക്കേണ്ട കേസ് തനിക് നേരെ വച്ചു നീട്ടുന്ന ഡിജിപിയെ ദേവൻ അമർഷം മറച്ചു പിടിച്ചു നോക്കി.. ശേഷം കയ്യിൽ അത് വാങ്ങി.. സ്റ്റേഷനിൽ പോയി ചാർജ് എടുത്ത് ദേവൻ സീറ്റിലേക്ക് ചാഞ്ഞു.. ഉള്ളിൽ ഒത്തിരി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാതെ നിലനിൽക്കുന്നുണ്ട്.. പക്ഷെ എവിടുന് തുടങ്ങണം...!! ദേവൻ അന്നത്തെ ഓരോ സംഭവവും മനസ്സിലേക്ക് കൊണ്ട് വന്ന് സീറ്റിൽ കണ്ണടച്ചു ഇരുന്നു.. 💖___💖 ""താൻ ഈ വേഷത്തിൽ ആണോ വരുന്നേ..?!"" ദേവന്റെ യൂണിഫോമിലേക് നോക്കി തീർത്ഥ മുഖം ചുളിച്ചു.. അത് മതിയായിരുന്നു ദേവനെ ചൊടിപ്പിക്കാൻ.. ""ഈ വേഷത്തിന് എന്താടി കുഴപ്പം.. നിന്റെ വേഷത്തിനേക്കാൾ കൊള്ളാം.."" ""പിന്നേ.... നന്നായിട്ടുണ്ട്.. ഒരുമാതിരി ഫാൻസി ഡ്രെസ്സിന് ഒരുങ്ങിയ പോലെ.. യാക് 🤮"" "

"ഡീീീ..."" ""കിടന്ന് അലറണ്ട.. തന്റെ കൂടെ ഈ കത്തി വേഷത്തിൽ വരാൻ എനിക്ക് പറ്റില്ല.. പോയി ഡ്രസ്സ്‌ മാറി വാ.."" തീർത്ഥ കയ്യും കെട്ടി മുഖം തിരിച്ചു.. സന്ദർഭം വഷളവും എന്ന് കണ്ടതും ആരോഹി വേഗം അവർക്ക് നടുവിലായി വന്ന് നിന്നു.. ""എന്റെ പൊന്ന് ഏട്ടത്തി.. ഈ വേഷത്തിന് എന്താ കുഴപ്പം.. ഏട്ടത്തിടെ കെട്ട്യോൻ പോലീസ് ആണെന്ന് പറയുന്നതിൽ അഭിമാനികേണ്ടതിന് പകരം ദേഷ്യ പെടുവാണോ.. അതുപോലെ വല്യേട്ടന് ഇത്രയും സുന്ദരിയായ ഏട്ടത്തിടെ മുഖത്തു നോക്കി ഇങ്ങനെ ഒക്കെ ആണോ പറയേണ്ടത്.."" ഇരുവരും ആരോഹിയുടെ സംസാരം കെട്ട് പരസ്പരം പുച്ഛിച്ചു.. പിന്നെ വസുന്ദര ഇടപെട്ട് രണ്ടിനെയും പറഞ്ഞു വിട്ടു.. ബുള്ളെറ്റ് ഗേറ്റ് കടന്നതും... "തിരിച്ചു ഇതേ പടി കെടുപ്പാട് ഒന്നും ഇല്ലാതെ ഇങ് കൊണ്ട് എത്തിചേക്കണേ രണ്ടിനെയും.." എന്ന് മുകളിലേക്ക് കയ്യ് ഉയർത്തി ആരോഹി പ്രാർത്ഥിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു..! യാത്രയിൽ ഉടനീളം ഇരുവരും മൗനമായിരുന്നു.. എങ്ങോട്ട് പോകുന്നെന്ന് പോലും ചോദിക്കാതെ പിന്നിൽ യാത്രയെ ആസ്വദിച്ചു ഇരിക്കുന്ന തീർത്ഥ ദേവൻ ഇടയ്ക്കിടെ ദേഷ്യത്തോടെ മിറർ വഴി നോക്കി.. അത് കണ്ടെങ്കിലും തീർത്ഥ ശ്രെദ്ധിക്കാൻ പോയില്ല.. ഒത്തിരി നാളായിയുള്ള ആഗ്രഹം നടന്നതിലുള്ള സന്തോഷം ആയിരുന്നു അവളുടെ കണ്ണുകളിൽ.. ഒരു വലിയ തറവാട് പോലുള്ള വീടിന്റെ മുന്നിൽ വണ്ടി നിന്നതും തീർത്ഥ ഉള്ളിൽ നിറഞ്ഞ സംശയത്തോടെ ഇറങ്ങി..

പിറകെ ഇറങ്ങുന്ന ദേവൻ അവളെ നോക്കുന്നതെന്ന് മനസ്സിലായിട്ടും തിരിഞ്ഞു നോക്കാതെ ചുറ്റുപാടും വീക്ഷിച്ചു.. പുറത്തെ ദേവന്റെ വണ്ടിയുടെ ശബ്ദം കെട്ട് സന്തോഷത്തോടെ ഇറങ്ങി വന്ന ശങ്കർ മുന്നിലെ കാഴ്ച കണ്ട് സ്തംഭിച് പോയിരുന്നു.. ദേവൻ പോലീസ് യൂണിഫോമിൽ.. അയാൾക്ക് അയാള്ഡ് കണ്ണുകളെ വിശ്വാസിക്കാൻ സാധിച്ചില്ല.. വിറങ്ങലിച്ചു നിൽക്കുന്ന അയാളുടെ കണ്ണുകൾ അവന് മുന്നിലായി കുറച്ചു മാറി ചുറ്റും കണ്ണോടിക്കുന്ന തീർത്ഥയിൽ എത്തി നിന്നു.. ശങ്കർ ചലിക്കാൻ പോലും ആവാതെ നിന്നു.. അയാള്ഡ് മുഖത്തു വിരിയുന്ന ഭാവം എന്താണെന്ന് കണ്ണ് കൊണ്ട് ഒപ്പി എടുത്ത് മുന്നോട്ട് നടന്നു തീർത്ഥയുടെ കയ്യിൽ കയ്യ്കോർത്ത്.. ഞെട്ടികൊണ്ട് ദേഷ്യത്തിൽ കയ്യ് തട്ടി എറിയാൻ തുടങ്ങേ ദേവന്റെ നോട്ടം മുന്നിൽ ആണെന്ന് കണ്ട് തീർത്ഥയും മുന്നിലേക്ക് നോക്കി.. അടുത്ത നിമിഷം തീർത്ഥയുടെ കയ്കൾ ദേവനിൽ മുറുകി.. അവനോട് ഞൊടിയിടയിൽ ചേർന്ന് നിന്ന തീർത്ഥയുടെ മുഖം വിളറുന്നതും പേടിയോടെ മുന്നിലേക്ക് ശങ്കറിനെ നോക്കുന്നതും ദേവനിലെ സംശയത്തിനെ ദൃഡപെടുത്തി.. അവൻ ചുണ്ടിൽ നിറഞ്ഞ വന്യതയോടെ തീർത്ഥയെ ചേർത്ത് പിടിച്ചു മുന്നിലേക്ക് ചുവട് വച്ചു..!!! .......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story