പ്രണയമായി..!!💖🍂: ഭാഗം 44

pranayamay sana

രചന: സന

അടുത്ത നിമിഷം തീർത്ഥയുടെ കയ്കൾ ദേവനിൽ മുറുകി.. അവനോട് ഞൊടിയിടയിൽ ചേർന്ന് നിന്ന തീർത്ഥയുടെ മുഖം വിളറുന്നതും പേടിയോടെ മുന്നിലേക്ക് ശങ്കറിനെ നോക്കുന്നതും ദേവനിലെ സംശയത്തിനെ ദൃഡപെടുത്തി.. അവൻ ചുണ്ടിൽ നിറഞ്ഞ വന്യതയോടെ തീർത്ഥയെ ചേർത്ത് പിടിച്ചു മുന്നിലേക്ക് ചുവട് വച്ചു..! ""ഇതാ ഞാൻ പറഞ്ഞ സർപ്രൈസ്.."" തീർത്ഥയെ ശങ്കറിന്റെ മുന്നിലേക്ക് നീക്കി നിർത്തി ദേവൻ പറഞ്ഞതും ശങ്കർ പാട് പെട്ടൊരു ചിരി വരുത്തി..തീർത്ഥ പതർച്ചയോടെ ദേവനെ നോക്കി.. ""വിടെടാ.. ""കൂട്ടത്തിൽ ഒരുവന്റെ കയ്യിൽ കിടന്ന് തീർത്ഥ ആവുന്നത്ര കുതറി.. കഴിയുന്നുണ്ടായിരുന്നില്ല അവൾക്.. ദേവൻ മുറിവേൽപ്പിച്ച മനസ്സിനൊപ്പം ശരീരവും തളർന്നു പോയിരുന്നു.. അടുത്ത നിമിഷം എന്താണെന്ന് തനിക് സംഭവിക്കാൻ പോകുന്നത് എന്നാ ചിന്ത അവളെ വലച്ചു.. കാമത്തോടെ അവളുടെ ഉടലിൽ അരിച്ചിറങ്ങുന്ന അവരുടെ കണ്ണുകളെ തീർത്ഥ വെറുപ്പോടെ നോക്കി മുഖം വെട്ടിച്ചു.. ""പിടിച്ചു കേറ്റട അതിനകത്തു.."" അടുത്തേക്ക് വന്ന് ഒരുവൻ ആക്രോധിച്ചതും തീർത്ഥയുടെ മുടിക്കുത്തിൽ പിടിച്ചു ഊക്കോട് ഉള്ളിലൊരു മുറിയിൽ അവളെ തള്ളി അവർ വാതിൽ അടച്ചു.. ""അ..ആഹ്ഹ..

"""നിലത്തേക്ക് കമിഴ്ന്നു വീണ അവളുടെ നെറ്റി തറയിൽ ഇടിച്ചു.. ഉള്ളം കയ്യ് രണ്ടും ഉരഞ്ഞു പുകയും പോലെ തോന്നി അവൾക്..കാൽമുട്ടിൽ മുഖം വച്ചവൾ തേങ്ങി.. ഇതുവരെ സംഭരിച് വച്ചിരുന്നതൊക്കെ ചോർന്നു പോകുന്ന പോലെ.. ഉള്ളിൽ അപ്പോഴും ദേവനോടുള്ള ദേഷ്യം നുരഞ്ഞു പൊന്തിയിരുന്നു.. ""എവിടെയാ.. ""ഗാഭീര്യം ഉള്ളൊരു ശബ്ദം കർണ പതത്തിൽ തുളഞ്ഞു കേറിയതും തീർത്ഥ ഞെട്ടി കൊണ്ട് കണ്ണുകൾ തുറന്നു.. ഇതുവരെ തന്നെ കൊണ്ട് വന്നത് ദീക്ഷിത് ആണെന്ന ചിന്ത അവളിൽ നിന്ന് തുടച്ചു മാറ്റിയിരുന്നു ആഹ് ശബ്ദം.. ""അകത്തുണ്ട് സാർ.. കാണണ്ടേ.."" ""വേണ്ട.. ഇനി ആരും അവളെ കാണാനും ഇടവരരുത്.."" ഭീഷണി കളർന്നിരുന്ന സ്വരം.. തീർത്ഥ ഞെട്ടി കൊണ്ട് ഇരുന്നിടത് നിന്നും കൊട്ടി പിടഞ്ഞു എഴുനേറ്റു.. വേഗം ഓടി ജനാലയുടെ കമ്പിയിൽ പിടിച്ചു പുറത്തേക്ക് നോക്കി.. കുറച്ചു നടന്ന് ക്രൂരതയോടെ തിരിഞ്ഞു നോക്കിയ അയാളുടെ മുഖം ഹൃദയത്തിന്റെ ഒരുകോണിൽ ശക്തിയിൽ പതിച്ചതവൾ അറിഞ്ഞു.. കൂടുതൽ ഇരമ്പലോടെ അവളുടെ മനസ്സിലേക്ക് കുറച്ചുനാൾ മുന്നേ താൻ അനുഭവിച്ച സമ്മർദ്ദം തെളിഞ്ഞു വരെ തീർത്ഥ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന പോലെ ആഞ്ഞു വലിച്ചു... മുന്നിൽ നിൽക്കുന്ന ശങ്കറിന്റെ മുഖത്തു അന്നത്തെ ക്രൂരത ഇന്നും നിലകൊള്ളുന്നത് പോലെ തോന്നി അവൾക്..

""ഇമേ.. ഇതാ ന്റെ ശങ്കർ അങ്കിൾ.. ദേവൻ ആരെക്കാളും വിശ്വസിച്ചുരുന്ന ന്റെ അങ്കിൾ..."" അവസാനത്തേത് ഒന്ന് ഊന്നി പറഞ്ഞു ദേവൻ തീർത്ഥയെ ചേർത്ത് നിർത്തി.. തീർത്ഥ ഒന്ന് വിറച്ചു..ആരോഹി പറഞ്ഞറിഞ്ഞ അവരുടെ ജീവിതത്തിൽ താളപിഴ വരുത്തിയവൻ...പേടിയോടൊപ്പം വെറുപ്പ് കൂടി കലർന്ന നിമിഷം..!! ""വാ.. ദേവാ.. മോളെ വാ.."" ശങ്കർ കഷ്ടപ്പെട്ടൊരു ചിരി വരുത്തി അവരെ അകത്തേക്ക് ക്ഷെണിച്ചു.. ദേവന്റെ ഉറച്ച കാലടികൾ ആദ്യമായി അയാൾക്ക് അസ്വസ്ഥത നിറച്ചു.. തീർത്ഥക്ക് അയാളെ അറിയില്ല എന്നത് ആ അസ്വസ്ഥതക്ക് ഇടയിലും അയാളിൽ ചെറിയ തോതിൽ ആശ്വാസം പകർത്തി.. 💖___💖 ""അങ്കിളെ അപ്പോ ഞായറാഴ്ച നേരെത്തെ അങ്ങ് എത്തിയേക്കണം.."" ദേവൻ പറഞ്ഞു കൊണ്ട് എഴുനേറ്റു..തീർത്ഥക്ക് ഉള്ളിലിരുന്ന് ശ്വാസം മുട്ടുന്ന പോലെ തോന്നിയതും ഒന്നും മിണ്ടാത്തെ അവൾ പുറത്തേക്ക് നടന്നിരുന്നു... ""ദേവാ.."" പിന്നിൽ നിന്നുള്ള വിളി പ്രതീക്ഷിച്ചിരുന്നത് കൊണ്ട് തന്നെ ദേവന്റെ ചുണ്ടിൽ വല്ലാത്തൊരു ചിരി വിരിഞ്ഞു.. ""എന്താ അങ്കിളെ.."" "

"നീ ഇനി അവിടെയാണോ താമസം..ശിവദാസും സൂര്യനും.. നിന്നേ ചതിച്ചവരോടൊപ്പം എന്ത് ധൈര്യത്തില താമസിക്കാ..?!"" ആകുലതയായിരുന്നു അയാളുടെ മുഖത്തു.. ദേവൻ വന്യമായൊരു ചിരി അയാൾക്ക് സമ്മാനിച്ചു.. അതിന്റെ അർത്ഥം മനസിലാക്കാൻ ശങ്കർ ഒരു പാഴ്ശ്രെമം നടത്തി.. ""ദേവാദത്തന് കൂടി അവകാശപ്പെട്ട വീടല്ലേ അത്.. അപ്പോ പിന്നെ ഞാൻ ഒരു കുടുംബം ആയി ജീവിക്കുന്നത് അവിടെ ആവണ്ടേ.. അങ്കിൾ പറഞ്ഞത് പോലെ ദേഷ്യം ആണെങ്കിലും ദേവനും കൂടി അവകാശപ്പെട്ട മണ്ണല്ലേ അത്..പിന്നെ സൂര്യൻ..!!"" ദേവൻ ഒന്ന് നിർത്തി മുഖത്തെ ഭാവം മാറ്റി അയാളെ ഉറ്റുനോക്കി.. ""കൂടെ നിന്ന് ചതിച്ചവനെ എത്രനാളെന്ന് വച്ച അങ്കിളെ വെറുതെ വിടാ.. ഇനിയുള്ള ശിഷ്ടകാലത്ത് ഓർത്തിരിക്കാൻ പാകത്തിന് എന്തെങ്കിലും മറുപടി കൊടുക്കണ്ടേ..!!"" പകയാളുന്ന സ്വരം.. ശങ്കർ ഒന്ന് വേട്ടിവിയർത്തു.. ഒരുനിമിഷം ദേവൻ തന്നെയാണോ ഉദ്ദേശിച്ചതെന്ന് തോന്നി പോയി അയാൾക്ക്.. ""സൂര്യനുള്ള മറുപടി ഞാൻ കൊടുക്കുന്നുണ്ട്.."" ദേവൻ അത് കൂട്ടിച്ചേർത്തതും ശങ്കർ വിയർത്തു തുടങ്ങിയ നെറ്റിയെ പതിയെ തുടച്ചു.. അവനെ നോക്കി വരുത്തി തീർത്ത ചിരിയോടെ തലയാട്ടി.. ദേവൻ അയാളെ ഒന്ന് പുണർന്നു പുറത്തേക്ക് ഇറങ്ങി.. അവിടുന്ന് പുറത്തേക്ക് നടക്കുമ്പോ ഇത്രനാളും ഉള്ളിൽ കൊണ്ടുനടന്ന ചോദ്യങ്ങൾക്കു സംശയങ്ങൾക്കും ഉള്ള ഉത്തരം ദേവന് ലഭിച്ചിരുന്നു..

കൂടുതൽ വന്യമായി അവന്റെ ചൊടികൾ വിടർന്നു..!! 💖__💖 ""എടൊ.. വണ്ടി ഒന്ന് നിർത്തിക്കെ.."" തീർത്ഥ പറഞ്ഞെങ്കിലും ദേവൻ മറ്റെങ്ങോ ശ്രെദ്ധ കൊടുത്ത് ബുള്ളറ്റിന്റെ സ്പീഡ് കൂട്ടി.. ""തന്നോടാ പറഞ്ഞേ.. വണ്ടി നിർത്താൻ.."" തീർത്ഥ ദേഷ്യത്തോടെ ദേവന്റെ പുറത്ത് ആഞ്ഞൊരു അടി കൊടുത്തു.. ദേവൻ വേദനയാൽ മുഖം ചുളിച് ദേഷ്യത്തോടെ വണ്ടി നിർത്തി.. ഒന്നും മിണ്ടാത്തെ തീർത്ഥ ചാടി ഇറങ്ങി.. ""എന്താടി കോപ്പേ നിനക്ക്.."" അവളുടെ കയ്യിൽ അമർത്തി അവന്റെ നേരെ അടുപ്പിച്ചു അവൻ ശബ്ദം കുറച്ചു അലറി.. ""കയ്യെടുക്ക് ട തെണ്ടി.."" കയ്യ് വലിച്ചെടുക്കുന്നതിന് ഇടയിൽ അവളുടെ കൂർത്ത നഖം കൊണ്ട് അവന്റെ കയ്യിന്നിട്ടൊരു അള്ളും കൊടുത്തു.. ""ഡീീീ.."" ""വെറുതെ കിടന്ന് അലറണ്ട... എന്റെ ദേഹത്തു ന്റെ അനുവാദം ഇല്ലാതെ തൊട്ടാൽ ഇനിയും കിട്ടും എന്റെ അടുത്തൂന്ന്.."" ദേഷ്യത്തിൽ അവളുടെ കണ്ണുകൾ ചുമന്നു രക്തവർണമായിരുന്നു.. ദേവൻ പുറത്തേക്ക് വന്ന ദേഷ്യം അണപല്ല് കൊണ്ട് കടിച് പിടിച്ചു അവളുടെ മുഖത്തു നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു.. അതൂടി കണ്ടതും തീർത്ഥയുടെ ദേഷ്യം നന്നേ കൂടി.. ""എന്തിനാ എന്റെ ഇമകുട്ടി വണ്ടി നിർത്താൻ പറഞ്ഞേ.."" ദേവൻ ചുണ്ടിൽ കുസൃതി ഒളിപ്പിച്ചു കൊണ്ട് ചോദിച്ചതും തീർത്ഥ ഒന്ന് നിശ്വസിച്ചു പിന്നിലുള്ള ഒരു കടയിൽ കയ്യ് ചൂണ്ടി.. ദേവൻ അവളെയും ഷോപ്പിനെയും മാറി മാറി നോക്കി.. ""എന്താ അവിടെ.."" ""സിനിമ കാണാൻ... ന്തേയ്‌..?!""

""കാര്യം പറയെടി കോപ്പേ.. ""കലിപ്പിൽ ദേവൻ തീർത്ഥയോട് ചോദിച്ചതും അവളും അതെ പോലെ തിരിച്ചു അവനോട്‌ ചൂടായി.. ""സാധനം വാങ്ങാൻ അല്ലാതെ പിന്നെ എന്തിനാടോ അവിടെക്ക് പോണേ.. 😤"" ""എന്ത് സാധന മോൾക്ക് വേണ്ടേ.. ഏട്ടൻ വാങ്ങി താരല്ലോ.."" ""അങ്ങനിപ്പോ എനിക്ക് വേണ്ട സാധനം ഒരു പൊട്ടനും വാങ്ങി തരേണ്ട..എന്റെ കാര്യം നോക്കാൻ എനിക്ക് പറ്റും..അതിനൊരു ചോട്ടാന്റെയും സഹായം എനിക്ക് വേണ്ട.."" തീർത്ഥ ദേഷ്യത്തോടെ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ദേവൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി.. അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി അവൾക് നേരെയായി വന്ന് അവളെ ഒന്ന് കനപ്പിച്ചു നോക്കി.. ""ഇത്രയും മോള് വാചകം അടിച്ച സ്ഥിതിക്ക് ഇന്ന് ഞാൻ വാങ്ങുന്നത് എന്റെ ഭാര്യ ഉപയോഗിച്ച മതി.. അല്ലേലെ ഞാൻ ഈ മീശയും വച് നടക്കുന്നത് എന്തിനാ..പറയ് എന്താ വേണ്ടേ.."" ""മാറി നിക്ക് ദേവാ.."" ""എന്താ വേണ്ടെന്ന് ഏട്ടനോട് പറ മോളെ.."" ദേവൻ തീർത്ഥയെ പോകാൻ സമ്മതിക്കാതെ തടഞ്ഞു കൊണ്ട് പറഞ്ഞതും തീർത്ഥ ഉള്ളിൽ ചിരിച്ചോന്ന് അവനെ നോക്കി.. ""പാഡ്.."" ""ഏഹ്.. 🙄"" ദേവന്റെ കയ്യ് തനിയെ അവളിൽ നിന്ന് വേർപെട്ടു.. കണ്ണുകൾ മിഴിഞ്ഞു അവളെ നോക്കി.. ""കേട്ടിട്ടില്ലേ പാഡ്.. സാനിറ്ററി നാപ്കിന്..!!

അതാ വേണ്ടത് പോയി വാങ്ങീട്ട് വാ.. പിന്നെ വാങ്ങുമ്പോൾ സ്റ്റേഫ്രീ തന്നെ വേണം.. അതും ലാർജ്.. ഒരു മൂന്നു കവർ വാങ്ങിക്കോ.."" ""വാട്ട്‌ തെ...എന്താടി നീ ആളെ കളിയാക്കുന്നോ.."" ദേവൻ ദേഷ്യത്തലും അവളുടെ പരിഹാസത്താലും ഉറഞ്ഞു തുള്ളി.. """കളിയാക്കാനോ...എന്തേ.. ദേവാദത്തൻ IPS കേട്ടിട്ടില്ലേ ഈ വക സാധനം..?! ഒന്നൂല്ലേലും വീട്ടിൽ അമ്മയും പെങ്ങളും ഒക്കെ ഉണ്ടായിരുന്നതല്ലേ.. പോരാത്തതിന് ഇപ്പൊ ഒരു ഭാര്യയും ഉണ്ട്.. മാത്രവുമല്ല ദേഷ്യവും വാശിയും ജയിക്കാൻ മൂന്നു ദിവസം കഴിഞ്ഞ നാലാൾ കാണെ അവളെ സ്വന്തം ജീവിതത്തിലോട്ടും കൊണ്ട് വരേണ്ടത് അല്ലെ.. പിന്നെ എന്താ..?! എന്താ ഇതൊന്നും മീശ വച്ച ആണിന് ചെയ്യാൻ പാടില്ല എന്നുണ്ടോ..?!"" പുച്ഛമായിരുന്നു തീർത്ഥയുടെ വാക്കുകളിൽ.. ദേവൻ അവളെ തന്നെ ഉറ്റുനോക്കി.. അവളുടെ കണ്ണുകളിൽ തന്നോട് നേരിയ കണത്തിൽ പോലും പ്രണയം ഇല്ല.. ദേഷ്യവും പുച്ഛവും മാത്രം.. സ്വന്തം നീരസം നന്നേ പ്രകടിപ്പിക്കുന്നും ഉണ്ട്.. ""അതോ..ഭീഷണിപ്പെടുത്തിയും പിടിച്ചടക്കിയും അവളിലെ പെണ്ണിനെ അടിച്ചമർത്തിയും അപമാനിച്ചും അടക്കിവഴുന്നത് ആണോ കുറച്ചു മുന്നേ താൻ പറഞ്ഞ മീശ വച്ച ആണിന്റെ ഗുണം..!!?"" വാക്കുകൾ കാരമുള്ളൂ പോലെ അവന്റെ ഉള്ളിൽ ആഴ്ന്നിറങ്ങി.. ദേവന്റെ മുഖം വലിഞ്ഞു മുറുകി..

പക്ഷെ അത് ദേഷ്യം കൊണ്ട് ആയിരുന്നില്ല.. മറ്റെന്തോ.. തീർത്ഥ അവനെ ഒന്ന് പുച്ഛിച്ചു കയ്യ് കൊണ്ടുവനെ തട്ടി മാറ്റി മുന്നോട്ട് നടക്കാൻ ആഞ്ഞതും ദേവൻ അവളുടെ കയ്യിൽ പിടിച്ചു പിന്നില്ലേക്ക് തന്നെ വലിച്ചു.. അവളെ വണ്ടിക്ക് അരികിൽ നിർത്തി ഷോപ്പിലേക്ക് കേറി പോകുന്ന ദേവനെ കാണെ തീർത്ഥ ചുണ്ട് കൊട്ടി തിരിഞ്ഞു നിന്നു.. ഉള്ളിൽ കുമിഞ്ഞു പൊങ്ങിയ രോക്ഷം കുറച്ചെങ്കിലും കുറഞ്ഞ പോലെ തോന്നി അവൾ കണ്ണുകൾ മുറുക്കി പൂട്ടി.. അസ്തമന ചുവപ്പിൽ അവളുടെ കണ്ണുകളിൽ നീർതിളക്കം കൂടുതൽ ഭംഗിയോടെ തിളങ്ങി..!! 💖__💖 ""കുഞ്ഞേട്ടൻ ഇതെങ്ങോട്ടാ.."" ""നീനുന്റെ വീട്ടിൽ പോയിട്ട് വരാം..അവളുടെ അമ്മക്ക് ചെറിയൊരു തലകറക്കം..എന്തായാലും കല്യാണം വിളിക്കാൻ പോണം.. അപ്പോ രണ്ടും കൂടെ ഒന്നിച്ചു ആയിക്കോട്ടെ എന്ന് വച്ചു.."" സൂര്യൻ കയ്യിൽ വാച് കെട്ടികൊണ്ട് തന്നെ ആരോഹിയോട് പറഞ്ഞു.. ശബ്ദം ഒന്നും കേൾക്കാതെ സൂര്യൻ നോക്കിയതും ആരോഹി കാര്യമായ എന്തോ ചിന്തയിൽ ആണ്.. അവളുടെ തലയിൽ ഒന്ന് കൊട്ടി സൂര്യൻ കാറിന്റെ കീയും ആയി താഴേക്ക് നടന്നു... ""കുഞ്ഞേട്ടാ.. ഞാൻ.. ഞാനും വന്നോട്ടെ.."" ""അല്ല നീനുവേച്ചിയെ കണ്ടിട്ട് കുറച്ചായി.. പിന്നെ. വല്യേട്ടന്റെ കല്യാണം അല്ലെ വിളിക്കാൻ പോണേ.. അതുകൊണ്ടാ.."" സൂര്യന്റെ കൂർപ്പിച്ചു നോട്ടം കണ്ടതും അവൾ അതൂടി കൂട്ടി ചേർത്തു.. സൂര്യൻ ഒന്നാമർത്തി മൂളിയതും ആരോഹി വേഗം റൂമിലേക്ക് ഓടി.. ""എങ്ങോട്ടാ ആരുവേച്ചി.."

" ""ആഹ് മാളു.. വേഗം റെഡി ആയിക്കോ... നമ്മുക്ക് ഒരിടം വരെ പോകാം.. നിന്നേ വിളിക്കാൻ വരുവായിരുന്നു.."" ശ്വാലിലെ പിൻ ഒന്ന് നേരെ കുത്തി ആരോഹി കണ്ണാടിക്ക് മുന്നിൽ പോയി.. കേട്ടപാതി നക്ഷത്ര ഒരു കുർത്തിയും എടുത്തിട്ട് തല മുടി കയ്യ്കൊണ്ട് ഒതുക്കി.. ""എവിടെയാ പോകുന്നെ.."" ചോദ്യം ചോദിച്ചു കൊണ്ട് കുങ്കുമം തുറന്ന് ചെറുതായി നെറ്റിയിലും കഴുത്തിലും വരച്ചു.. ""സൂര്യേട്ടന്റെ ഫ്രണ്ട്ന്റെ വീട്ടില.. നിനക്ക് അറിയില്ലേ നീനുവേച്ചിടെ അവിടെ.."" ആരോഹി പറഞ്ഞു നിർത്തിയത് നക്ഷത്രയുടെ കൈകൾ പെട്ടന്ന് നിശ്ചലമായി.. കൂടുതൽ മികവോടെ മീനാക്ഷിയുടെ വീട്ടിൽ വച് തനിക്കുണ്ടായ മോശം അനുഭവം അവളുടെ മനസ്സിൽ ഓടി എത്തി.. മാധവ് ഇപ്പോഴും അവളുടെ മനസ്സിൽ ഒരു മോശപ്പെട്ട വ്യക്തി തന്നെയായിരുന്നു.. ""മാളു.. കഴിഞ്ഞില്ലേ.. വേഗം വാ.."" ""ഞാ.. ഞാൻ.. വരണില്ല.. ചേച്ചി പോയിട്ട് വാ.."" ആരോഹി പിരികം ചുളിച്ചവളെ നോക്കി.. ""അതെന്താ.."" ""അല്ല.. നി.. നിക്ക് ന്തോ തല വേദന പോലെ.."" വീണ്ടും അവനെ കാണാൻ അവൾ ആഗ്രഹിച്ചിരുന്നില്ല.. ""അതൊന്നും പറഞ്ഞാൽ പറ്റില്ല.. വന്നേ.."" നക്ഷത്രയെ നിർബന്ധിച് പിടിച്ചോണ്ട് വരുന്ന ആരോഹിയെ കണ്ടതും സൂര്യന് ദേഷ്യം വന്നു.. അവനും മാധവിനെ ഇഷ്ടമായിരുന്നില്ല..

അന്നത്തെ സംഭവം കൊണ്ട് തന്നെയാവും നക്ഷത്രയുടെ മുഖത്തെ വാട്ടം എന്നും അവന് മനസ്സിലായിരുന്നു.. ""നിന്നോട് മാത്രം വരാൻ അല്ലെ പറഞ്ഞേ.. അല്ലാതെ എല്ലാരേയും കൂടി എഴുന്നള്ളിക്കാൻ കല്യാണത്തിനല്ല നമ്മൾ പോകുന്നത്.. ഒരു രോഗിയെ കാണാനാ...""" ദേഷ്യത്തോടെ മുറുമുറുത് സൂര്യൻ നടന്നകന്നു.. അല്ലേല്ലേ ഉള്ളിൽ പിടിവലി നടന്നു കൊണ്ടിരുന്നതും സൂര്യന്റെ വാക്കുകളും കൂടി ആയതും നക്ഷത്ര കരഞ്ഞു പോയി.. സൂര്യൻ തലയിൽ അടിച്ചു വണ്ടിയിൽ കേറിയിരുന്നു.. ആരോഹി സൂര്യനെ ഒന്ന് കടുപ്പിച്ചു നോക്കി നക്ഷത്രയെ സമാധാനിപ്പിച്ചു വണ്ടിയിൽ കേറി.. പുറത്ത് കാർ വന്ന് നിന്നതും മീനാക്ഷി സന്തോഷത്തോടെ ഇറങ്ങി വന്ന് നക്ഷത്രയെയും ആരോഹിയെയും കെട്ടി പിടിച്ചു.. ""ഓഹ് നമ്മൾ മാത്രം പുറത്ത്.."" സൂര്യൻ പരിഭവത്തോടെ ഉള്ളിലേക്ക് കേറി.. അമ്മയെ കണ്ട് സംസാരിച്ചിരുന്നു സൂര്യന്റെ അടുത്ത് മൂന്നു പേരും വന്ന് നിന്ന് കലപില കൂട്ടാൻ തുടങ്ങിയത്. സൂര്യൻ മൂന്നിനേയും ഒന്ന് ദേശിച്ചു നോക്കി.. അവന്റെ പുറത്തിട്ടൊരു അടിയും കൊണ്ടുതന്നെ മീനാക്ഷി അവരെയും കൊണ്ട് മുകളിലേക്ക് കേറി.. പാതി ചാരി ഇട്ടിരിക്കുന്ന വാതിലിന്റെ വിടവിലൂടെ ഉള്ളിലേക്ക് നോക്കിയ ആരോഹിയുടെ കണ്ണുകൾ വല്ലാതെ വിടർന്നു.. ഹൃദയം പതിന്മടങ് വേഗത്തിൽ ഇടിക്കാൻ തുടങ്ങിയതും അവളൊരു ശാസനയോടെ നെഞ്ചിൽ കയ്വച്ചു അമർത്തി.. ""ഞാൻ.. ഞാൻ അമ്മയെ കണ്ടിട്ട് വരാം.. നിങ്ങൾ ഇവിടെ ഇരിക്ക്..""

""അതിന് നീ ഇപ്പോഴല്ലേ താഴെന്ന് ഇങ് വന്നേ.. കുറച്ചു നേരം ഇവിടിരിക്ക് ആരു.."" ""ഇപ്പോ വരാം.."" പതർച്ചയോടെ പറഞ്ഞാവൾ മറുപടിക്ക് കാക്കാതെ പുറത്തേക്ക് ഇറങ്ങി.. പേടിയോടെ ചുറ്റും കണ്ണോടിക്കുന്ന നക്ഷത്രയുടെ മുടിയിൽ തലോടി മീനാക്ഷി വാ തോരാതെ സംസാരിച്ചു.. മാൻവിക് പറഞ്ഞറിഞ്ഞ കുഞ്ഞ് കുറുമ്പി ആയിരുന്നു അന്നേരമത്രയും മീനാക്ഷിയുടെ മനസ്സിൽ.. ഉണ്ണിയേട്ടന്റെ പെങ്ങളൂട്ടി.. മീനാക്ഷി അല്പം ഗർവോടെ ഉള്ളിൽ മൊഴിഞ്ഞു.. ആരോഹി ചുറ്റും കണ്ണോടിച്ചു പതിയെ റൂമിനുള്ളിൽ കേറി വാതിൽ അടച്ചു.. ഷർട്ട്‌ ഇടാതെ ചെവിയിൽ ഹെഡ് സെറ്റ് തിരുകി പാട്ട് കേട്ടോണ്ട് ഇരിക്കുന്ന മാധവിനെ അവൾ പ്രണയത്തോടെ നോക്കി.. വാതിലിൽ ചാരി അവൾ ഏറെ നേരം നിന്നു. അവനെ മാത്രം കണ്ണുകളിൽ നിറച്ചവൾ ഏറെ നേരം... പിന്നിലൊരു നിഴലനക്കം കണ്ടതും മാധവ് പിന്നിലേക്ക് നോക്കി.. വാതിൽ ചാരി നിൽക്കുന്ന ആരോഹിയെ കാണെ അവന്റെ നേതൃഗോളങ്ങൾ വികസിച്ചു.. ആദ്യത്തെ ഞെട്ടലും അത്ഭുതവും മാറി അവിടെ ദേഷ്യം നിറയുന്നത് ആരോഹി തെല്ലൊരു കൗതുകത്തോടെ നോക്കി നിന്നു.. അവനിലെ ദേഷ്യം കാണുംതൊറും ആ പെണ്ണിന് അവനോട് പ്രണയം തോന്നി.. അത്യധികം പ്രണയത്തോടെ അവനെ കണ്ണെടുക്കാതെ നോക്കി നിന്നു..!!!.....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story