പ്രണയമായി..!!💖🍂: ഭാഗം 45

pranayamay sana

രചന: സന

പിന്നിലൊരു നിഴലനക്കം കണ്ടതും മാധവ് തിരിഞ്ഞു നോക്കി.. വാതിൽ ചാരി നിൽക്കുന്ന ആരോഹിയെ കാണെ അവന്റെ നേതൃഗോളങ്ങൾ വികസിച്ചു.. ആദ്യത്തെ ഞെട്ടലും അത്ഭുതവും മാറി അവിടെ ദേഷ്യം നിറയുന്നത് ആരോഹി തെല്ലൊരു കൗതുകത്തോടെ നോക്കി നിന്നു.. അവനിലെ ദേഷ്യം കാണുംതൊറും ആ പെണ്ണിന് അവനോട് പ്രണയം തോന്നി.. അത്യധികം പ്രണയത്തോടെ അവനെ കണ്ണെടുക്കാതെ നോക്കി നിന്നു..!!! ""നീ..എന്താടി ഇവിടെ.."" ദേഷ്യത്തിൽ ചോദിക്കുന്നതിനു ഒപ്പം ബെഡിൽ അലക്ഷ്യമായി കിടന്ന ഷർട്ട്‌ എടുത്തവൻ ധരിച്ചിരുന്നു.. ആരോഹി ചുണ്ട് കടിച്ചു പിടിച്ചൊരു ചിരിയോടെ അവന് നേരെ നടന്നു.. ""ഇങ്ങനെ മറച്ചു പിടിക്കേണ്ട ആവശ്യം ഒന്നും ഇല്ല.. എന്നായാലും ഞാൻ കാണേണ്ടത് അല്ലെ മനുവേട്ടാ.."" കുസൃതി നിറഞ്ഞ സ്വരം മാധവിൽ വെറുപ്പ് നിറച്ചിരുന്നു..അവളുടെ നോട്ടം കാണുന്തോറും മാധവ് ദേഷ്യം കൊണ്ട് വിറച്ചു... ""ഇറങ്ങി പോ ആരോഹി.."" ദേഷ്യം അണപല്ലിൽ കടിച്ചമർത്തി ശ്രെമിക്കുമ്പോഴും വിഭലമായി പോയിരുന്നു.. ടേബിളിൽ കയ്യ്മർത്തി മാധവ് നിന്നു.. അവന്റെ പെരുമാറ്റം ആരോഹിയിൽ വേദന നിറച്ചെങ്കിലും അവളൊരു ചിരിയോടെ വീണ്ടും അവന്റെ അടുത്തേക്ക് പോയി.. അവനെ തൊട്ട് തൊട്ടില്ല എന്നാ പോലെ അവിടിരുന്ന ബുക്ക്‌ കയ്യിലെടുത്തു പേജ് മറിച്ചു.. ""ഇങ്ങനെ ദേഷ്യപ്പെടാതെന്റെ മനുവേട്ടാ.. ഞങ്ങൾ ഒരു കാര്യം പറയാൻ വന്നതല്ലേ..കുഞ്ഞേട്ടൻ താഴെ ഉണ്ട്..

പക്ഷെ മനുവേട്ടനെ ഞാൻ തന്നെ ക്ഷണിക്കണം എന്ന് തോന്നി.."" മാധവ് അനിഷ്ഠത്തോടെ മുഖം തിരിച്ചു.. സൂര്യൻ താഴെ ഉണ്ടെന്നുള്ളതും അവനിൽ ദേഷ്യത്തിന്റെ ആക്കം കൂട്ടിയിരുന്നു.. ""ന്റെ വല്യേട്ടന്റെ കല്യാണ ഈ വരുന്ന ഞായറാഴ്ച.. കുടുംബക്ഷേത്രത്തിൽ വച്..!! നേരത്തെ അങ്ങ് എത്തിയേക്കണം.. കേട്ടല്ലോ.. അളിയന്റെ കല്യാണത്തിന് വൈകി എത്തി എന്ന് പറഞ്ഞു ആളുകളെ കൊണ്ടൊന്നും പറയിക്കരുത്..""" ചിരി കടിച് പിടിച്ചു ആരോഹി പറഞ്ഞു.. മാധവ് അവളെ ദേഷ്യത്തിൽ നോക്കിയതും ചുണ്ട് കൂർപ്പിച്ചു ഒന്ന് കാണിച്ചവൾ.. മാധവ് ദേഷ്യത്തോടെ അവളുടെ കയ്യിലിരുന്ന ബുക്ക്‌ പിടിച്ചു വാങ്ങി തറയിൽ എറിഞ്ഞു അവളുടെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് ഡോറിന്റെ അടുത്തേക്ക് നടന്നു.. ""മനുവേട്ടാ.. കൈ.. വിട്.. വേദനിക്കുവാ.."" ""നിന്റെ മേൽ കൈവെക്കാതത് നിന്നോടുള്ള സ്നേഹം കൊണ്ടല്ല... മറിച് അതിന് പോലും നിന്നേ തൊടുന്നത് എനിക്ക് വെറുപ്പ് ആയോണ്ടാ.. എത്രവട്ടം പറഞ്ഞതാടി പുല്ലേ.. എനിക്ക് നിന്നേ കാണുന്നതേ കലിയ.. നിന്നേ മാത്രല്ല.. നിന്റെ ഏട്ടന്മാര് എന്ന് പറഞ്ഞു നടക്കുന്ന രണ്ട് യോഗ്യന്മാർ ഉണ്ടല്ലോ.. അവരോടും മാധവിന് വെറുപ്പാ..!! ഇനി മേലാൽ.. ന്റെ മുന്നിൽ വന്നു പോയാൽ ഇതുപോലെ ആയിരിക്കില്ല എന്റെ പ്രതികരണം..""

അവളെ ശക്തിയിൽ റൂമിന് വെളിയിലേക്ക് തള്ളി മാധവ് വാതിൽ കൊട്ടിയടച്ചു.. ആരോഹിക്ക് വല്ലാത്ത വേദന തോന്നി.. കണ്ണുകൾ നിറച്ചവൾ അവിടെ തന്നെ നിന്നു.. """അറിയാം.. തന്നെ കാണുന്നത് പോലും മനുവേട്ടന് ഇഷ്ടല്ല.. തന്നെയെന്നല്ല തന്റെ കുടുംബത്തിൽ ഉള്ള ആരെയും.. പണ്ടെങ്ങോ നടന്ന അടിപിടിയാണ് ഇപ്പോഴും മനുവേട്ടന്റെ മനസ്സിൽ.. കുഞ്ഞേട്ടൻ നീനുവേച്ചിയും ആയി കൂടുതൽ അടുത്തിടപഴകുന്നത് കാണെ സാധാരണ കെയർ ചേട്ടന്മാർക്ക് ഉള്ളതുപോലുള്ള രോക്ഷം... കുഞ്ഞേട്ടനെ എന്തോ പറഞ്ഞു ദേശിച്ചു അടിച്ചെന്ന് പറഞ്ഞു അതിനുള്ള മറുപടി മനുവേട്ടന് കിട്ടിയത് വല്യേട്ടന്റെ കയ്യിൽ നിന്നായിരുന്നു... മൂന്നു മാസമായിരുന്നു കാലൊടിഞ്ഞു കിടന്നത്.. കുഞ്ഞേട്ടന് എന്തെങ്കിലും പറ്റി എന്ന് അറിഞ്ഞാൽ വല്യേട്ടൻ സഹിക്കില്ല അതുകൊണ്ട് തന്നെ മനുവേട്ടനെ അടിച്ചതോ അതിൻ ഭലമായി കാല് ഒടിഞ്ഞതോ ഇരുവർക്കും തെറ്റായി തോന്നിയില്ല.. പക്ഷെ... അപ്പോഴാണ് താൻ തിരിച്ചറിഞ്ഞത്.. മനുവേട്ടൻ തനിക്ക് ആരാണെന്നും..എന്താണെന്നും.. ആ മനുഷ്യനോട്‌ പ്രണയം തോന്നിയതും അപ്പോഴായിരുന്നു.. അത് കേവലം സഹതപത്തിൽ നിന്ന് വന്നതല്ല.. മറിച് വേദനിച്ചെന്ന് അറിഞ്ഞപോ ഉള്ളിൽ തറച്ച വേദനയിൽ നിന്ന് മനസ്സിലാക്കിയതാണ്..!! അപ്പോഴേക്കും മനുവേട്ടന് ഞങ്ങളോട് ഒക്കെ ദേഷ്യം ആയി... അല്ല ഏട്ടൻ പറഞ്ഞത് പോലെ വെറുപ്പ് ആയി..!!""" ആരോഹി ചിന്തയിലാണ്ട് നിക്കേ ഉള്ളം നീറുന്ന പോലെ തോന്നി..

നിറഞ്ഞു വന്ന കണ്ണ് തുടച്ചു..കണ്ണുകളടച്ചു നീട്ടി ശ്വാസം വിട്ടവൾ ഒരു ചിരി അണിഞ്ഞു താഴേക്ക് ഇറങ്ങി.. അവിടെ എത്തിയപ്പോഴാണ് മീനാക്ഷിയും നക്ഷത്രയും ഇപ്പോഴും മുകളിൽ ആണെന്ന് ഓർമ വന്നത്.. എങ്കിലും തിരികെ പോകാതെ സൂര്യനോട് ഒപ്പം നിന്ന് മീനാക്ഷിയുടെ അമ്മയുടെ അടുത്ത് നിന്നു.. 💖__💖 ""ഇപ്പോഴും ന്റെ മനുവേട്ടനോട് ദേഷ്യം ഉണ്ടോ മാളു.."" ഞെട്ടികൊണ്ട് നക്ഷത്ര തല ഉയർത്തി.. മീനാക്ഷിക്ക് അറിയാം എന്നത് നക്ഷത്രക്കൊരു പുതിയ അറിവ് ആയിരുന്നു.. നക്ഷത്ര കണ്ണ് നിറച്ചു കുനിഞ്ഞിരുന്നു.. ""മാളു.. എനിക്ക് അറിയാം മനുവേട്ടനെ മറ്റാരേക്കാളും.. എന്നോട് പറഞ്ഞു എല്ലാ കാര്യങ്ങളും.. നിന്നേ എന്റെ ഏട്ടന് കണ്ടപ്പോൾ ഇഷ്ടായി എന്നുള്ളത് നേരാ.. പക്ഷെ..അന്ന് അങ്ങനെ ആയിരുന്നില്ല.. വയ്യാണ്ടായത് കണ്ടപ്പോൾ പെട്ടന്ന് എന്ത് ചെയ്യണം എന്ന് അറിയുന്നുണ്ടായിരുന്നില്ല മനുവേട്ടന്.. ഞാൻ ന്റെ ഏട്ടനെ വെള്ളപൂശാൻ ശ്രമിക്കുന്നത് അല്ല മാളു.. സത്യാ പറഞ്ഞേ.. ഏട്ടന് നല്ല വിഷമം ഉണ്ട് നീ തെറ്റിധരിച്ചത് കൊണ്ട്.."" മീനാക്ഷി നക്ഷത്രയുടെ കൈരണ്ടും പൊതിഞ്ഞു പിടിച്ചു മാപ്പ് അപേക്ഷിക്കുന്നത് പോലെ പറഞ്ഞു.. മാധവിനെ ആരും മോശം ആയി കാണുന്നത് അവൾക്ക് സഹിക്കില്ല.. സൂര്യനോട് ആ ഒരു കാര്യത്തിന് മാത്രമേ മീനാക്ഷിക്ക് പരിഭവം ഉണ്ടായിരുന്നുള്ളു..

""മാളു.."" പ്രതീക്ഷയോടെ വിളിച്ചു.. തല താഴ്ത്തി മൂളി കൊണ്ട് നക്ഷത്ര അങ്ങനെ ഇരുന്നു.. അവളെ ഇനിയും വിഷമിപ്പിക്കണ്ട എന്ന് കരുതി മീനാക്ഷി മറ്റൊന്നും പറയാതെ അവളേം കൊണ്ട് താഴെ പോയിരുന്നു..!! ഏറെ നേരം കഴിഞ്ഞാണ് മാധവ് റൂമിന് പുറത്തിറങ്ങുന്നത്.. സ്റ്റെപിറങ്ങി പകുതി എത്തി തല ഉയർത്തി നോക്കിയതും സോഫയിൽ ഇരിക്കുന്ന നക്ഷത്രയെയും ആരോഹിയെയും അവർക്കടുത്തായി അമ്മായോട് സംസാരിച്ചിരിക്കുന്ന സൂര്യനെയും കാണെ എന്ത് ചെയ്യും എന്നാ ഭാവത്തിൽ അവൻ അവിടെ തറഞ്ഞു നിന്നു.. നോട്ടം പോയത് നക്ഷത്രയിൽ ആണ്.. മീനാക്ഷിയോട് എന്തോ ചിരിച്ചു സംസാരിക്കുന്നുണ്ട്.. ആരോഹിയുടെ നോട്ടം അവനിൽ എത്തിയതും അവളുടെ കണ്ണുകളും ഒപ്പം ചൊടികളും വിടർന്നു.. നക്ഷത്ര പെട്ടന്ന് മാധവിനെ കണ്ടതും ഒന്ന് ഞെട്ടിയെങ്കിലും മീനാക്ഷി പറഞ്ഞത് ഓർത്തുകൊണ്ട് ചെറുതായി ഒന്ന് ചിരിച്ചു.. മിഴിച്ചു നോക്കുന്ന മാധവിനെ നോക്കി മീനാക്ഷി കണ്ണിറുക്കിയതും അവന്റെ ഉള്ളിലെ വലിയൊരു വിങ്ങൽ കുറഞ്ഞത് പോലെ തോന്നി.. ""ആ.. മനു.. നിന്നേ എത്രനേരവായി വിളിക്കുവാ.. സൂര്യൻ വന്നത് ഇപ്പോഴാണോ നീ അറിഞ്ഞേ..? അതെങ്ങനാ ആ അറ പൂട്ടി ഇരുന്ന എങ്ങനാ പുറത്തുള്ള കാര്യങ്ങൾ അറിയുന്നേ..""

മീനാക്ഷിയുടെ അമ്മ കണ്ണുരുട്ടിയതും മനു അവർക്കൊന്ന് ചെറുതായി ചിരിച്ചു സൂര്യനെ നോക്കി പുച്ഛത്തോടെ തല തിരിച്ചു.. അതിനിരട്ടിയായി സൂര്യനും പുച്ഛിക്കാൻ മറന്നില്ല.. ""നീ ഇവർ വന്നതെന്തിനാണെന്ന് അറിഞ്ഞോടാ..?!"" ""ആ.. ദേവന്റെ കല്യാണം അല്ലെ..?!"" പുച്ഛം നിറഞ്ഞിരുന്നെങ്കിലും ആരോഹി ഒഴിച് ബാക്കി എല്ലാരും അവനെ മിഴിച്ചു നോക്കി.. ആരോഹിയുടെ കള്ള ചിരിയും മീനാക്ഷിയുടെ ചൂഴ്ന്നുള്ള നോട്ടവും കൂടി ആയപ്പോ മാധവ് നാവ് കടിച്ചു.. ""ഏട്ടൻ എങ്ങനെയാ അറിഞ്ഞേ..?"" മീനാക്ഷിയായിരുന്നു ചോദ്യത്തിനുടമ.. ""അത്.. അത് നിങ്ങൾ പറയുന്നത് കേട്ടു.."" അവളെ ഒന്ന് ഇരുത്തി നോക്കി അവൻ മറുപടി പറഞ്ഞു.. പറഞ്ഞത് അവിടുള്ള പലർക്കും വിശ്വാസം ആയില്ല എന്ന് അറിഞ്ഞിട്ടും വലിയ ഭാവവ്യത്യാസം ഒന്നും വരുത്താതെ മാധവ് പുറത്തേക്ക് ഇറങ്ങി.. പോകുന്നതിന് മുന്നേ മാധവ് പ്രതീക്ഷയോടെ നക്ഷത്രയെ നോക്കി.. അവളുടെ മുഖത്തെ ചിരിയിൽ നിന്ന് തന്നോട് പ്രതേകിച്ചു ദേഷ്യം ഒന്നും ഇല്ല എന്ന് അവന് മനസിലായി.. അതവനിൽ വല്ലാത്തൊരു സന്തോഷം നിറച്ചു.. അതൊരിക്കലും പ്രണയത്തിൽ നിന്ന് ഉയർന്നത് ആയിരുന്നില്ല.. പക്ഷെ അവന്റെ മുഖത്തെ സന്തോഷവും നക്ഷത്രയുടെ ചൊടിയിലെ ചിരിയും മറ്റു രണ്ട് പേർക്കും അസ്വസ്ഥത നിറച്ചിരുന്നു.. തിരികെ ഉള്ള യാത്രയിൽ മൂന്നു പേരുടെയും ചിന്ത പലവഴിക്ക് സഞ്ചരിച്ചു..!! 💖__💖 ദേവനും തീർത്ഥയും തിരികെ എത്തുമ്പോ വീട് തീർത്തും നിശബ്ദമായിരുന്നു..

അല്ലെങ്കിൽ പുറത്ത് നിന്നും ഉള്ളിലേക്ക് വരുമ്പോ തന്നെ ആരോഹിയുടെ ബഹളം കേൾക്കാം.. ദേവൻ തീർത്ഥയെ തിരിഞ്ഞു നോക്കിയെങ്കിലും അവൾ അവനിൽ നിന്ന് മുഖം വെട്ടിച്ചു കേറി പോയി.. ദേവൻ ഒരു ദീർഘശ്വാസത്തോടെ വസുന്ദരയുടെ മുറിയിലേക്കും.. അവിടെ ശിവദാസിന്റെ നെഞ്ചിൽ ചേർന്ന് നിന്ന് എന്തോ കാര്യമായ എഴുതാണ് വസുന്ദര.. ശിവദാസ് ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ട്.. ഇടയ്ക്കിടെ അയാളുടെ കയ്കൾ അവരുടെ പാറിപറന്ന മുടി മുഖത്തു നിന്നും മാറ്റി ഒതുക്കി വക്കുന്നുണ്ട്.. അത് തന്നെ തുറന്നപ്പോ ശിവദാസ് വസുന്ദരയെ അയാള്ഡ് നെഞ്ചിൽ നിന്ന് അടർത്തി മാറ്റി കണ്ണുരുട്ടി.. അവരോരു ചിരിയോടെ വീണ്ടും മുടി മുഴുവൻ അയാള്ഡ് മുഖത്തിട്ട് ഉരസുന്നുണ്ട്.. ദേവൻ ആ മനോഹരമായ കാഴ്ച നോക്കി നിന്നു..!! പ്രണയിക്കുകയാണ് ഇരുവരും പ്രായം പോലും മറന്നു കൊണ്ട്.. എപ്പോഴും വസുന്ദര ഇങ്ങനെയാണ് ശിവദാസിനെ എന്തെങ്കിലും പറഞ്ഞും കാണിച്ചും ദേഷ്യം പിടിപ്പിക്കും.. സൂര്യനെ പോലെ..!! പക്ഷെ ശിവദാസ് ദേവനെ പോലെയാണ്.. എല്ലാം ആസ്വദിക്കുമെങ്കിലും പുറമെ കാണിക്കാൻ മടിയാണ്.. എന്നാലും ഇഷ്ടം തിരിച്ചാണ്.. ദേവന് വസുന്ദരയെയും സൂര്യന് ശിവദാസിനെയും ആണ്..!! ""ദേവാ...""

തിരികെ നടക്കാൻ തുടങ്ങുന്ന ദേവനെ ശിവദാസ് വിളിച്ചതും അവൻ തലയിൽ ചെറുതായി ഒന്ന് കൊട്ടി അവരെ നോക്കി.. വസുന്ദരയുടെ നോട്ടം കണ്ടതും തെറ്റ് ചെയ്തവരെ പോലെ അവൻ തല കുനിച്ചു നിന്നു.. ""എന്താടാ.. കാണാൻ വന്നിട്ട് തിരിഞ്ഞു പോകുവാണോ.. നിങ്ങളോട് സംസാരിക്കാനും നിന്റെ ഈഗോ സമ്മതിക്കുന്നില്ലേ..?"" ദേഷ്യമാണോ പരിഭവമാണോ ആ അമ്മയുടെ സ്വരത്തിൽ എന്ന് ദേവന് മനസ്സിലായില്ല.. അവന്റെ കയ്യിൽ വന്ന് അധികം വേദനിപ്പിക്കാതെ അടിച്ചു അവർ അവനെയും വിളിച്ചു കൊണ്ട് ബെഡിൽ ഇരുന്നു.. ""എന്താ ദേവാ.."" അവന്റെ മുഖം ഉയർത്തി ശിവദാസ് ചോദിച്ചതും ദേവൻ അയാളെ ഇറുക്കി പുണർന്നു.. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ഒരു ചിരിയാലെ അയാൾ അവനെ ചേർത്ത് നിർത്തി.. മനസ്സിൽ കുന്നോളം കൂട്ടി വച്ചതൊക്കെ ദേവനും ശിവദാസും പരസ്പരം പറയുമ്പോ ഇരുവരിലും നഷ്ടപെട്ട ബന്ധം വീണ്ടും ദൃഡപെടുകയായിരുന്നു..!! ""ദേവാ... നിനക്ക് ഇമാ മോളെ ശെരിക്കും ഇഷ്ടമില്ലേ..? ഞങ്ങളുടെ ഒക്കെ ഇഷ്ടം നോക്കിയാണെങ്കിൽ വേണ്ട മോനെ.. വെറുതെ ഒരു പെൺകുട്ടിയുടെ ശാപം പിടിച്ചു വാങ്ങേണ്ട.. മനസ്സ് കൊണ്ട് സ്നേഹിക്കാൻ കഴിയില്ല എന്നാ ബോധ്യം നിനക്ക് ഉണ്ടെങ്കിൽ വെറുതെ ആ കൊച്ചിന്റെ ജീവിതം കളയണ്ട..!!

അതിനെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന ആരെങ്കിലും വരുന്നത് വരെ അത് കാത്തിരിക്കട്ടെ.."" വസുന്ദര ദേവന്റെ തലമുടിയിൽ പതിയെ തലോടി.. വന്ന വേഷം പോലും മാറിയിട്ടില്ല.. എങ്കിലും അവരുടെ ചൂടിൽ നിന്ന് വേർപെടാൻ അവൻ ആഗ്രഹിച്ചിരുന്നില്ല.. വസുന്ദര പറയുന്നത് കേൾക്കെ ദേവൻ ഒന്ന് ചിരിച്ചു അവരുടെ കയ്യ് രണ്ടും അവന്റെ ചുണ്ടിന് നേരെ കൊണ്ട് വന്ന് അമർത്തി മുത്തി.. 'ഇഷ്ടാ അമ്മ.. അവളെ മറ്റാർക്കും കൊടുക്കനോ നഷ്ടപ്പെടുത്താനോ കഴിയാത്ത തരത്തിൽ..!! പക്ഷെ അത് പ്രണയം അല്ല..' ദേവൻ മനസ്സിൽ പറഞ്ഞു അവരെ നോക്കി ഇരുകണ്ണുകളും ചിമ്മി..!! തീർത്ഥ മുകളിലേക്ക് കേറി ഡ്രസ്സ്‌ മാറ്റി വന്നിട്ടും ആരുടേയും അനക്കം ഇല്ല.. ആരോഹിയുടെ റൂമിൽ വെറുതെ ഒന്ന് തല ഇട്ട് നോക്കി.. നക്ഷത്രയും ആരോഹിയും കെട്ടിപിടിച് ഉറങ്ങുന്നുണ്ട്.. അത് കണ്ടതും അവളുടെ ചുണ്ടുകൾ വിടർന്നു.. ശബ്ദം ഉണ്ടാക്കാതെ പതിയെ കേറി അവരുടെ അടുത്തായി കിടന്നു നക്ഷത്രയെയും ആരോഹിയെയും വലയം ചെയ്തു.. ക്ഷീണം കാരണം തീർത്ഥയുടെ കണ്ണുകൾ മാടി അടഞ്ഞു..!! 💖___💖 പിന്നെയുള്ള മൂന്നു ദിവസങ്ങൾ വേഗത്തിൽ തന്നെ കഴിഞ്ഞു പോയി.. എല്ലാവരും തിരക്ക്.. ഡ്രെസ്സും മറ്റുമായി രാവിലെ ആരോഹിയും നക്ഷത്രയും സൂര്യനും ആയി ഇറങ്ങും.. തീർത്ഥയെ അത്യാവശ്യത്തിനു അല്ലാതെ പുറത്തിറക്കില്ല എന്നാ വസുന്ദരയുടെ സ്ട്രിക്ട് ഓർഡർ ഉള്ളത്കൊണ്ട് തന്നെ കുറഞ്ഞതൊരു 10 വട്ടം എങ്കിലും ഡ്രെസ്സും ജ്വല്ലറിയുമായി ആരോഹിയും നക്ഷത്രയും കേറി ഇറങ്ങി..

സൂര്യൻ ദേവന് വേണ്ടി മറ്റെല്ലാം റെഡി ആകുന്ന തിരക്കിലും.. സംസാരിക്കാൻ പരസ്പരം അവസരം കിട്ടിയിട്ടും അതിന് മുതിരാതെ സൂര്യൻ ഒഴിഞ്ഞു മാറി.. ദേവന്റെ അവഗണന താങ്ങാൻ വയ്യാത്തത് തന്നെയാണ് കാരണം.. പക്ഷെ ദേവന് അത് നന്നായി ബാധിച്ചു.. ഇത്രനാളും താൻ അവനെ മനപ്പൂർവം അവഗണിച്ചതിന്റെ വേദന എത്രത്തോളം ആണെന്ന് ദേവന് മനസ്സിലായി തുടങ്ങി ഈ ദിവസങ്ങളിൽ.. ശിവദാസും വസുന്ദരയും ലളിതമാണെങ്കിലും പരമാവധി എല്ലാരേയും ഉൾപെടുത്താൻ നോക്കുന്നുണ്ട്.. ക്ഷേത്രത്തിൽ വച് താലി കെട്ടി അതുകഴിഞ്ഞു അവരുടെ വീട്ടിൽ വച് തന്നെയാണ് അന്നത്തെ റിസപ്ഷൻ.. തീർത്ഥ ഇപ്പോ ഫുൾ ടൈം ആലോചനയിൽ ആണ്.. അതിൽ മുഖ്യപങ്കും ദേവന്നിട്ടുള്ള പണിയാണെന്ന് അറിഞ്ഞതിൽ പിന്നെ സൂര്യൻ ആരെയും അവളെ ശല്യപെടുത്താൻ സമ്മതിക്കാതെ സ്വസ്ഥമായി ആലോചിക്കാൻ വിട്ടു..!! സൂര്യൻ നക്ഷത്രയെ അവൾ കാണാതെ നോക്കും എന്നല്ലാതെ നക്ഷത്രയുടെ മുന്നിൽ എക്സ്ട്രാ ഡിസെന്റ് ആണ്.. പക്ഷെ അത് അവളിൽ പ്രതേകിച്ചു മാറ്റം ഒന്നും വരുതുന്നില്ല എന്നത് ഇടയ്ക്കിടെ നിരാശനാക്കും.. ഇനി ദേവൻ... ദേവൻ പലകണക്കുകൂട്ടലും മനസ്സിൽ നെയ്തു കൂട്ടുന്നുണ്ട്.. കല്യാണത്തോടെ പലതിനും തീരുമാനം എടുക്കണം എന്ന് തന്നെയാണ് അവന്റെ മനസിലും.. ജോലിക്ക് പോയി തുടങ്ങുന്നതിനു മുന്നേ വീണ്ടും ലീവ് എടുക്കാൻ ശിവദാസ് പറഞ്ഞതിന്റെ ചെറിയൊരു നീരസം ഉണ്ടെങ്കിലും അയാളുടെ വാക്ക് മറുതൊന്നും ദേവൻ ചെയ്തില്ല.. കല്യാണത്തിന്റെ തലേന്ന് ഫങ്ക്ഷന് ഒന്നും ഉണ്ടായിരുന്നില്ല.. ചെറുതായി മെഹന്ദി നൈറ്റ്‌ പോലെ വക്കാം എന്ന് പറഞ്ഞെങ്കിലും ദേവൻ സമ്മതിച്ചില്ല.. പിന്നെ പെൺപട എല്ലാം ചേർന്ന് ഉള്ളത് പോലെ ആഘോഷം ആക്കി.. ഇന്നാണ് ദേവന്റെയും ഇമയുടെയും കല്യാണം..!!💖.....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story