പ്രണയമായി..!!💖🍂: ഭാഗം 46

pranayamay sana

രചന: സന

ഇന്നാണ് ദേവന്റെയും ഇമയുടെയും കല്യാണം..!! കണ്ണാടിയിൽ കൂടി കാണുന്ന തന്റെ പ്രതിബിംബത്തെ തീർത്ഥ അത്ഭുധത്തോടെ നോക്കി.. കണ്ണുകളിൽ വച്ചിരിക്കുന്ന പിങ്ക് ഷെഡ് ലെൻസും മൂക്കിലെ അഞ്ചു കല്ല് വെള്ള റിങ് മൂക്കുത്തിയും മറ്റെന്തിനെക്കാളും അവളുടെ ഭംഗി എടുത്ത് അറിയിക്കുന്നത് പോലെ തോന്നി അവൾക്..ഗ്രേപ്പ് വൈൻ കളർ കഞ്ഞീപുരം സാരിയിലും അവളണിഞ്ഞിരിക്കുന്ന ആഭരണത്തിലും ഒരു ദേവതയെ പോലെ തോന്നിപ്പിച്ചു.. സ്വയമേ അവളെ തന്നെ അതിശയത്തോടെ നോക്കുന്ന തീർത്ഥയെ ആരോഹിയും നക്ഷത്രയും കളിയാക്കുന്നുണ്ടായിരുന്നു.. ""ഇത്രയും നേരം കണ്ണാടി കാണിക്കാഞ്ഞതിൽ ഫലം ഉണ്ട്ട്ടോ മാളു.. കണ്ടില്ലേ ആ മുഖം തിളങ്ങുന്നേ.."" ""തിളക്കത്തിന്റെ കാരണം അതൊന്നും അല്ല ല്ലേ ഇമേച്ചി..ദേവേട്ടനെ രണ്ട് ദിവസം കഴിഞ് ഇന്ന് കാണാൻ പോവല്ലേ..'" ""അത് ശെരിയാ.. നോക്കിയേ വല്യേട്ടന്റെ പേരു കേട്ടപ്പോ തന്നെ പെണ്ണിന് നാണം വരുവാ.."" ഇരുവരുടെയും തീകൃത്തിയായുള്ള കളിയാക്കലുകൾ തീർത്ഥ വെറുമൊരു കണ്ണുരുട്ടലിലൂടെ അടക്കി.. വല്ലാത്തൊരു പരവേശവും തളർച്ചയും തോന്നി.. എന്തോ ഒരു നെഞ്ചിടിപ്പ്.. ഒന്നും വേണ്ടായിരുന്നു എന്നൊരു തോന്നൽ.. ""എന്തേയ് ഏട്ടത്തി.. കല്യാണം നിർത്തി ഒളിച്ചോടാൻ തോന്നുന്നുണ്ടോ..!?"" അവളുടെ നെഞ്ചിൽ കയ്വച്ചുള്ള നിൽപ്പ് കണ്ടപ്പോ ആരോഹി വീണ്ടും തുടങ്ങി ചിരിക്കാൻ.. ചില്ലി റെഡ് ദാവണിയാണ് ആരോഹിക്ക്..

അതെ മോഡലിൽ നേവി ബ്ലൂ നക്ഷത്രക്കും.. ഒരേ മോഡൽ ജ്വല്ലസും ആയി ഇരട്ടകളെ പോലെ നിക്കുന്നുണ്ട്.. ""ആരു നല്ലത് വാങ്ങല്ലേ എന്റെ കയ്യിൽ നിന്ന്.."" അവളുടെ കളിയാക്കലിൽ ഒന്നും മിണ്ടാത്തെ നിക്കുന്ന തീർത്ഥ കണ്ടുകൊണ്ടാണ് വസുന്ദര ഉള്ളിലേക്ക് വന്നത്.. ആരോഹിയെ ഒന്ന് നോക്കി പേടിപ്പിച്ചു അവർ ഒരു ബോക്സ്മായി തീർത്ഥയുടെ അടുത്ത് വന്നു.. അവളെ പിടിച്ചു ചെയറിൽ ഇരുത്തി അവർ അവൾക്ക് മുന്നിൽ വന്ന് നിന്ന് ബോക്സ്‌ തുറന്നു.. അതിനുള്ളിലെ രണ്ട് സെറ്റ് മാലയിൽ മാങ്ങ മാല തീർത്ഥക്ക് ഇട്ട് കൊടുത്തവർ അവളുടെ തലയിൽ തലോടി.. ""പാരമ്പര്യ സ്വർണങ്ങളാ...ഞാൻ ശിവേട്ടന്റെ പാതിയാവുമ്പോ ഇവിടുത്തെ അമ്മ തന്നതാ ഇതുരണ്ടും.. അന്ന് ഇത് മാത്രേ ഉണ്ടായിരുന്നുള്ളു അമ്മക്ക് പൊന്ന് എന്ന് പറയാൻ.. ഇനി ഇത് മോളുടേതാ..!!"" തീർത്ഥ കാണുനിറച് അവരെ നോക്കി.. തന്റെ ജീവിതത്തിൽ സ്വപ്നത്തിൽ പോലും നടക്കില്ലെന്നു കരുതിയ കാര്യങ്ങൾ..! ""അമ്മ.. ഞാൻ.. എനിക്ക്..""വാക്കുകൾ കിട്ടാത്തവൾ ഉഴറി.. ""ഒന്നും പറയണ്ട.. എന്റെ സൂര്യനും ദേവനും പിറന്നപ്പോഴേ കരുതി വച്ചിരുന്നതാ അവരുടെ ഭാര്യമാർക്ക് കൊടുക്കാൻ.. ഒരുമിച്ച് കൊടുക്കണം എന്നായിരുന്നു ആഗ്രഹം.. അതെന്തായാലും നടന്നില്ല..""

അത് പറയുമ്പോ വസുന്ദരയുടെ മുഖം മങ്ങി.. വസുന്ദരയുടെ നോട്ടം തന്നിൽ ആണെന്ന് മനസ്സിലാക്കേ നക്ഷത്ര ഒരു പകപ്പോടെ കണ്ണുകൾ താഴ്ത്തി..തീർത്ഥ അവരുടെ കവിളിൽ അമർത്തി പിടിച്ചു.. ശേഷം നെറ്റിയിൽ ചുംബിച്ചു.. അമ്മ എന്ന ഓർമ പോലും ഇല്ലാത്തവൾക്ക് അവരോരു അമ്മ തന്നെയായിരുന്നു.. ""മതി മതി സെന്റി ആയത് അമ്മയും മോളും .. നമ്മുക്ക് ഇറങ്ങണ്ടേ.."" ആരോഹി അവർക്ക് ഇടയിൽ കേറി നിന്ന് പറഞ്ഞു.. കുശുമ്പ് ആണ് പെണ്ണിന്.. തീർത്ഥ അവളുടെ കവിളിൽ കുത്തി.. നക്ഷത്രയെയും ഒരു കയ്യിൽ ചേർത്ത് പിടിച്ചു വസുന്ദര 💖___💖 ടേബിളിന് പുറത്തിരിക്കുന്ന വർണകടലാസിന്റെ പൊതിയിൽ ദേവൻ കൗതുകത്തോടെ നോക്കി.. ""ദേവാ.. ഇറങ്ങുന്നില്ലേ മോനെ.. മൂഹൂർത്തം ആവാറായി.."" ""ദാ ഇറങ്ങുവാ അച്ഛാ.."" ""ആ വേഗം ആവട്ടെ.. സൂര്യൻ വൈകിട്ടത്തെ റിസപ്ഷന്റെ കാര്യമായിട്ട് ടൌൺ വരെ പോയിട്ടുണ്ട്.. അവൻ വരുമ്പോ അവരുടെ കൂടെ വസുവിനെയും പിള്ളേരേം കൂട്ടട്ടെ.."" ശിവദാസ് പുറത്തേക്ക് പോയതും ദേവൻ ടേബിളിൽ ഇരുന്ന ഗിഫ്റ്റ് കയ്യിലെടുത്തു.. സൂര്യൻ വെളുപ്പിനെ ക്ഷേത്രത്തിലേക്ക് പോയതാണ്.. വീടും ക്ഷേത്രവും ആയി അരമണിക്കൂർ യാത്ര ഉണ്ട്.. രണ്ടിടത്തും ആയി സൂര്യൻ തന്നെയാണ് ഓടി നടക്കുന്നതും..

തന്റെ ദേവന്റെ കല്യാണമാണ്.. അതിലൊരു കുറവും വരാൻ പാടില്ല.. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഇടയ്ക്കിടെയുള്ള സൂര്യന്റെ വാക്കുകൾക്ക് എല്ലാവർക്കും പരിചിതവുമാണ്.. കയ്യിലിരിക്കുന്ന ആ ഗിഫ്റ്റിലേക്ക് നോക്കെ എന്തിനെന്നു അറിയാതെ അവന്റെ ഹൃദയം ശക്തിയിൽ ഇടിച്ചു..അവൻ നെഞ്ചിൽ അമർത്തി പിടിച്ചു.. വല്ലാത്തൊരു പരവേഷം.. ശിവദാസിന്റെ വിളി വീണ്ടും ഉയർന്നതും ദേവൻ ഗിഫ്റ്റ് അവന്റെ കാബോർഡിൽ വച് താഴേക്ക് നടന്നു.. അതിലെന്തെന്ന് അറിയാൻ വല്ലാത്തൊരു ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിന് മുതിർന്നില്ല അവൻ..താഴേക്ക് നടക്കുമ്പോഴും കണ്ണുകൾ ആർക്കോ വേണ്ടിയെന്ന പോലെ ചുറ്റും തിരയുന്നുണ്ടായിരുന്നു..!! 💖__💖 ഓഫ്‌വൈറ്റ് കളർ ഷർട്ടിലും കസവു മുണ്ടിലും തിളങ്ങി നിൽക്കുന്ന ദേവൻ.. വിരിഞ്ഞ നെഞ്ചിലായി പറ്റിച്ചേർന്നു സ്വർണമാല അവന്റെ ഭംഗി വർധിപ്പിക്കുന്നു.. നെറ്റിയിൽ വീണു കിടക്കുന്ന മുടി അവന്റെ ചന്ദനത്തിലും വിയർപ്പിലും കുതിർന്നു പറ്റിച്ചേർന്നു കിടക്കുന്നു.. ദേവിടെ മുന്നിൽ നിൽക്കുമ്പോ ഒന്നും പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നില്ല അവന്.. കണ്ണുകൾ വെറുതെ അടച്ചു.. അല്പം. സമയം കഴിഞു തുറക്കുമ്പോ തന്നെ സ്നേഹിക്കുന്നവരും അതിനേക്കാൾ താൻ സ്നേഹിക്കുന്നവരിലും അവന്റെ മിഴികൾ ഉടക്കി നിന്നു..

സൂര്യനെ അപ്പോഴാണ് ദേവൻ കാണുന്നത്.. വിയർത്തു കുളിച്ചു.. ആകെ ക്ഷീണിച്ചു.. അവനിട്ടിരിക്കുന്നത് റെഡ് കളർ ഷർട്ടും വെള്ള മുണ്ടും ആണ്.. ഷർട്ട്‌ വിയർത്തു അവന്റെ ദേഹതോട് ഒട്ടി നിൽക്കുന്നുണ്ട്.. മുടിയാകെ അലോങ്ങോലം ആയി പരന്നു കിടപ്പുണ്ട്..പക്ഷെ അപ്പോഴും അവന്റെ ആരെയും മയക്കുന്ന ചിരി തനിക്കായി വിരിഞ്ഞിരുന്നു ആ ചൊടികളിൽ.. ദേവൻ സൂര്യനെ നോക്കി ഒന്ന് സൈറ്റ് അടിച്ചു.. മിഴിച്ചു നോക്കുന്ന അവനെ കാണെ ദേവൻ ചിരിച്ചു പോയിരുന്നു.. കണ്ണുകൾ അടുത്ത് നിന്ന് 'തന്നെ' തന്നെ ഉറ്റുനോക്കുന്ന ആരോഹിയെയും നക്ഷത്രയെയും കണ്ട് ചിമ്മി അടക്കാനും ദേവൻ മറന്നില്ല.. വസുന്ദരയും ശിവദാസും മൗനം കൊണ്ട് വല്ലാതെ സന്തോഷത്തിൽ ആണെന്ന് അവന് തോന്നി.. ക്ഷേത്ര നടയിൽ വേണ്ടപ്പെട്ട കുറച്ചു പേര് ഒഴിച്ചാൽ ബാക്കി എല്ലാവരും ഉച്ച കഴിഞ്ഞു റിസപ്ഷന് ആണ് എത്തുന്നത്.. ദേവൻ മാറ്റാരെയോ മിഴികളാൽ തിരയുന്നത് കാണെ ആരോഹി അവനടുത്തായി വന്ന് കാതിൽ പതിഞ്ഞ സ്വരത്തിൽ മൊഴിഞ്ഞു.. ""മുഹൂർത്തം അടുക്കട്ടെ വല്യേട്ടാ..ഇപ്പോഴേ ആക്രാന്തം കാണിച് നാണക്കേട് ഉണ്ടാക്കാതെ..കണ്ട്രോൾ.."" ദേവൻ ചമ്മൽ പുറത്ത് വരാതെ അവളുടെ ചെവിയിൽ പതിയെ പിടിച്ചു.. അവന്റെ കയ്യ് തട്ടി മാറ്റി അവൾ ശിവദാസിന്റെ അടുത്തേക്ക് ഓടിയിരുന്നു..

ഒന്നായി പടർന്നു എല്ലാവരിലും ആ ചിരി നിറഞ്ഞിരുന്നു.. പകയെരിയുന്ന കണ്ണുകളുമായി ശങ്കർ ആ കാഴ്ച നോക്കി കണ്ടു.. വല്ലാത്ത അരിശത്തോടെ അയാൾ കൈമുഷ്ടി ചുരുട്ടി പിടിച്ചു ദേഷ്യം അടക്കി നിർത്തി.. മനസ്സിൽ ഇതിനോടകം പലതന്ത്രങ്ങളും മെനഞ്ഞു തുടങ്ങിയിരുന്നു..!! 💖__💖 തീർത്ഥ കണ്ണുകളുയർത്തി നോക്കി അവനെ.. മുന്നിൽ നിൽക്കുന്നവളെ കാണെ സ്ഥബ്ധനായി പോയ ദേവൻ അവളുടെ കണ്ണുകളിലെ തിളക്കത്തിൽ തീർത്തും അടിമപ്പെട്ട് പോയിരുന്നു.. ദേവന്റെ നോട്ടം കാണെ തീർത്ഥ കണ്ണുകൾ താഴ്ത്തി തല കുനിച്ചു നിന്നു.. പൂജിച്ച താലി പൂജാരി ദേവന്റെ കയ്യിലേക്ക് നീട്ടിയതും ദേവന്റെ നോട്ടം പോയത് ശങ്കറിലേക്ക് ആയിരുന്നു.. അയാളുടെ മുഖം പെട്ടന്ന് വിടരുന്നത് അവനൊരു പകയോടെ നോക്കി.. ശേഷം ശിവദാസിനെയും സൂര്യനെയും നോക്കി.. ശിവദാസിനോട് എന്തോ കണ്ണുകൊണ്ട് അവൻ കാണിച്ചതും അയാൾ ഒരു ചിരിയാലേ സൂര്യനെ നോക്കി.. ""താലി വാങ്ങി ദേവന്റെ കയ്യിൽ കൊടുക്ക്.."" സൂര്യൻ ഞെട്ടി കൊണ്ട് ദേവനെ നോക്കി.. ദേവന്റെ ചുണ്ടിലെ ചിരി സൂര്യനിലേക്കും പടർന്നതും സൂര്യൻ മുന്നോട്ട് വന്ന് താലി കയ്യിൽ വാങ്ങി ദേവന്റെ കയ്യിൽ കൊടുത്ത്.. അതിനിടെ കണ്ണ്കൊണ്ട് ഒരായിരം തവണ ദേവൻ സൂര്യനോട് മാപ്പ് ചോദിച്ചിരുന്നു..

അത് മനസ്സിലാക്കിയെന്ന പോൽ സൂര്യൻ ദേവന്റെ നെറ്റിയിൽ ഒന്ന് ചെറുതായി മുട്ടി.. കാഴ്ചകാരിൽ ആനന്തം നിറച്ച നിമിഷം.. വസുന്ദര ദേവി പ്രതിഷ്ഠയെ നോക്കി കൈകൾ കൂപ്പി.. ആരോഹിയും നക്ഷത്രയും പരസ്പരം കൈകൾകൊരുത് പിടിച്ചു സന്തോഷം അറിയിച്ചു.. നിറഞ്ഞ ചിരിയുണ്ടായിരുന്നു ഇരുവരിലും.. മീനാക്ഷി കുറച്ചു മാറി മഹിയോടൊപ്പം നിൽപ്പുണ്ട്.. സൂര്യന്റെ മുഖത്തെ ചിരി കാണെ സന്തോഷം കൊണ്ടവളുടെ കണ്ണും നിറഞ്ഞു.. ശങ്കർ പകപ്പോടെ ദേവനെ നോക്കി.. പ്രതീക്ഷിച്ചു കാണണം അയാൾ..!! അയാളുടെ കൈയിൽ നിന്ന് താലി വാങ്ങുന്നത് വെറുതെ മോഹിച്ചിരിക്കണം..!! ദേവൻ സൂര്യനെ നോക്കി ഒന്ന് പുഞ്ചിരിച്ചു താലി തീർത്ഥയുടെ നേർക്ക് ഉയർത്തി.. വല്ലാത്തോരു നെഞ്ചിടിപ്പ് തോന്നി അവൾക്.. ഉയർന്നു വന്ന കൈകൾ കഴുത്തിലായി അമർന്നതും ശ്വാസം ഉള്ളിലേക്ക് വലിച്ചവൾ കണ്ണുകൾ ഇറുക്കി പൂട്ടി.. പിൻകഴുത്തിൽ മുറുകുന്ന ഓരോ കെട്ടും തന്നെ കൂടുതൽ അവനിൽ അടുപ്പിക്കുന്നത് അവൾ അറിഞ്ഞു.. മൂന്നാമത്തെ കെട്ടിൽ തീർത്ഥ തല ഉയർത്തി അവനെ നോക്കി..ദേവാദത്തന്റെ ഭാര്യയായവൾ ഇനിയും തലകുനിച് നിൽക്കേണ്ടതില്ല എന്നവൾക്ക് തോന്നി.. ഒരു നിമിഷം..!! ഒരേയൊരു നിമിഷം മതിയായിരുന്നു..!!

കണ്ണുകൾ പരസ്പരം വേർപെടുത്താൻ ആവാതെ തറഞ്ഞു നിൽക്കാൻ.. പ്രണയം അലയടിക്കുന്ന ഇരുകണ്ണുകളും പരസ്പരം അത് മറച്ചു പിടിക്കാൻ ഒരു പാഴ്ശ്രെമം നടത്തി നോക്കി.. ഇല്ല.. കഴിയുന്നില്ല ഇരുവർക്കും.. ഉള്ളിലെ സ്നേഹം കടിഞ്ഞാൺ പൊട്ടിച്ചു പുറത്തേക്ക് വരുന്ന പോലെ..!! ""റൊമാൻസ് ഒക്കെ പിന്നെ... ഇപ്പോ ആ കൊച്ചിന് സിന്ദൂരം തൊട്ട് കൊടുക്കടാ.."" ശ്രീ ചെവിയിൽ പതുക്കെ മൊഴിഞ്ഞതും ദേവൻ ജാള്യതയോടെ ചുറ്റുമുള്ളവരെ നോക്കി.. എല്ലാവരിലും കളിയാക്കി ചിരിയുണ്ട്.. അവന്റെ ചുണ്ടിലും വൈകാതെ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു.. നെറുകയിൽ സിന്ദൂരം തൊടുമ്പോഴും തീർത്ഥയുടെ തല ഉയർന്നു തന്നെ ഇരുന്നു.. മുമ്പേങ്ങും കണ്ടിട്ടില്ലാത്ത ഒരുതരം തിളക്കം ഉള്ളത് പോലെ തോന്നി ദേവന് അവളുടെ കണ്ണുകൾക്ക്.. (Le ഞ്യാൻ :: അത് ലെൻസിന്റെ ആണെടാ മണ്ടാ..🤷🏻‍♀️🤦🏻‍♀️) ഇരുവരും ഒന്നിച്ചു കൈകൾ കൂപ്പി പ്രാർത്ഥിച്ചു.. തീർത്ഥയുടെ മനസ്സിൽ ഒത്തിരി ഒത്തിരി ചോദിക്കാൻ ഉണ്ടായിരുന്നു.. മൗനമായി ഏറെ നേരം നിന്ന് കണ്ണ് തുറന്ന് സൈഡിൽ കണ്ണടച്ചു നിൽക്കുന്ന ദേവനെ നോക്കി.. കണ്ണുകൾ പെട്ടന്ന് എന്തിലോ ഉടക്കിയത് പോലെ തീർത്ഥ ദേവന്റെ വലം കയ്യിൽ മിഴിച്ചു നോക്കി.. താൻ അവന്റെ ബർത്ഡേക്ക് കൊടുത്ത ഗിഫ്റ്റ്.. തന്റെ നെഞ്ചിൽ ഓർമവച്ച നാൾ മുതൽ പറ്റിച്ചേർന്നു കിടന്ന ഓം ഇപ്പോ ദേവന്റെ കയ്യിൽ.. രുദ്രാക്ഷതോട് കൊരുത് താൻ കൊടുത്ത പടി കയ്യിൽ ഇട്ടിട്ടുണ്ട്.. തീർത്ഥക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി..

കണ്ണുകൾ നിറച്ചവൾ ഒരിക്കൽ കൂടി ദേവിയെ നോക്കി.. അതിലുണ്ടായിരുന്നു അവൾക് പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നതൊക്കെ..!! 💖__💖 ശിവദാസിന്റെയും വസുന്ദരയുടെയും അനുഗ്രഹം വാങ്ങിയതും ദേവൻ തീർത്ഥയുടെ കയ്യിൽ അമർത്തി പിടിച്ചു.. പല്ലുകടിച്ചവൾ എന്തെന്നാൽ ഭാവത്തിൽ അവനെ നോക്കി.. അവളെയും കൊണ്ട് സൂര്യന് അടുത്തായി പോയി നിന്നു ദേവൻ.. തൊട്ടടുത്ത് നിൽക്കുന്ന ശങ്കറിനെ പാടെ അവഗണിച്ചവൻ സൂര്യന്റെ നേർക്ക് കുനിഞ്ഞതും സൂര്യൻ പിറകിലേക്ക് ഒന്ന് ആഞ്ഞു.. ഞൊടിയിടയിൽ അവനെ ഇറുക്കി പുണർന്നിരുന്നു.. കൊച്ചു കുഞ്ഞിനെ പോലെ കരയുന്ന സൂര്യനെ ദേവൻ പതിയെ ചുമലിൽ തട്ടി.. അവന്റെ വിധുമ്പൽ കാണെ നക്ഷത്രയും ചുണ്ട് പിളർത്തി കണ്ണ് നിറച്ചു തുടങ്ങിയിരുന്നു.. ആരോഹി തലയിൽ കയ്യ് കൊടുത്ത് പോയി.. സൂര്യന് പതിവുള്ളതാ ചെറിയൊരു കാര്യത്തിന് കരച്ചിൽ.. ചുറ്റും ആരുണ്ടെന്ന് പോലും നോക്കില്ല.. ഇവളും കൂടി തുടങ്ങിയ പിന്നെ ജോർ ആയി.. ആരോഹി നക്ഷത്രയെ സമാധാനിപ്പിച്ചു.. ശങ്കർ പകയാലേ അവരെ ഇരുവരെയും നോക്കി.. സമനില തെറ്റുന്ന പോലെ തോന്നി അയാൾക്ക്.. സ്വയമേ അടക്കി വച്ചിരിക്കുന്നത് കയ്വിട്ട് പോകുമ്പോഴുള്ള ദേഷ്യം അയാളുടെ സിരകളെ കത്തി ജ്വലിപ്പിച്ചിരുന്നു.. ""കരഞ്ഞു നാറ്റിക്കാതെടാ.. അങ്ങേരുടെ മുന്നിൽ പോയി രണ്ട് ഡയലോഗ് അടിച്ചിട്ട് വാ.."" സൂര്യന്റെ ചെവിയിൽ പതിയെ മൊഴിയുമ്പോ വന്യത നിറഞ്ഞൊരു ചിരി അവനിൽ നിറഞ്ഞിരുന്നു.. തന്നെയും സൂര്യനെയും ഇത്രയും നാൾ വേദനിപ്പിച്ചതിന്റെ കണക്കുകൾ ചോദിക്കാൻ അവനാ നിമിഷം ഉറപ്പിച്ചിരുന്നു..!! .....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story