പ്രണയമായി..!!💖🍂: ഭാഗം 47

pranayamay sana

രചന: സന

""കരഞ്ഞു നാറ്റിക്കാതെടാ.. അങ്ങേരുടെ മുന്നിൽ പോയി രണ്ട് ഡയലോഗ് അടിച്ചിട്ട് വാ.."" സൂര്യന്റെ ചെവിയിൽ പതിയെ മൊഴിയുമ്പോ വന്യത നിറഞ്ഞൊരു ചിരി അവനിൽ നിറഞ്ഞിരുന്നു.. തന്നെയും സൂര്യനെയും ഇത്രയും നാൾ വേദനിപ്പിച്ചതിന്റെ കണക്കുകൾ ചോദിക്കാൻ അവനാ നിമിഷം ഉറപ്പിച്ചിരുന്നു.. ""അതിനിയും സമയം ഉണ്ട് ദേവ.. ആൻഡ്.. അയാൾക് ഉള്ളത് കൊടുക്കേണ്ടത് ഞാൻ അല്ല നീയാ.. ഇപ്പോ രണ്ട് പറയുന്നതിനേക്കാൾ ഇരിപ്പത് കൊടുക്കേണ്ടത് ദേവാദത്തൻ IPS ആയിട്ടാ.."" സൂര്യൻ പറഞ്ഞത് പൂർണമായി മനസ്സിലായില്ലെങ്കിലും അതാണ് ശെരിയാണെന്ന് ദേവന് തോന്നി.. നല്ലൊരു ദിവസം ആയിട്ട് എല്ലാവരുടെയും മുന്നിൽ വച്ചൊരു സീൻ അവനും ആഗ്രഹിച്ചിരുന്നില്ല.. അയാൾക്ക് കൊടുക്കുന്നതിൽ വച്ചു ഏറ്റവും നല്ല തിരിച്ചടി സൂര്യനെ ചേർത്ത് പിടിച്ചത് തന്നെയാ.. ദേവൻ അതോർക്കേ വീണ്ടും സൂര്യനെ ഇറുക്കി പുണർന്നു.. ""കെട്ടിയ പെണ്ണ് അവിടുണ്ടായിട്ട് നിങ്ങൾ രണ്ടും കൂടി ഇവിടെ നിന്നിങ്ങനെ.. അയ്യേ.. മ്ലേച്ഛം മ്ലേച്ഛം.."" ശ്രീ വല്ലാത്തൊരു മുഖഭാവത്തോടെ പറഞ്ഞതും ദേവൻ അവന്റെ വയറിലിട്ട് ഒരു ഇടി കൊടുത്തു.. പൊട്ടിച്ചിരിക്കൾ ഉയർന്നു കേട്ടു.. എല്ലാവർക്കിടയിലും ശങ്കർ ഒന്നുമല്ലാതായി നിന്നു..

തന്റെ കർമഭലം ആണ് അതൊക്കെ എന്ന് അയാൾ അപ്പോഴും തിരിച്ചറിയാതെ പുതിയ തന്ത്രങ്ങൾ മെനയുന്ന തിരക്കിലായിരുന്നു... 💖___💖 ""ശോ എന്നാലും ഒരു ഫോട്ടോ പോലും എടുക്കാത്തത് മോശായി പോയി.. ഇത്രയും ഒരുങ്ങീട്ട് അതൊന്നും പ്രയോജനം ഇല്ലാതെ പോയല്ലോ.."" ശോകത്തിൽ പറഞ്ഞു ചുണ്ട് പിളർത്തുന്ന ആരോഹിയെ നോക്കി നക്ഷത്ര താടിക്ക് കയ്യ് കൊടുത്തിരുന്നു..കണ്ണുകൾ വേഗത്തിൽ ചലിച് സൂര്യനിൽ എത്തി നിന്നു.. അവളുടെ ചുണ്ടിൽ ചെറുതായി ഒരു പുഞ്ചിരി വിടർന്നു.. വസുന്ദരക്ക് ഒരു വഴിപാട് ഉണ്ടെന്ന് പറഞ്ഞു ദേവനും തീർത്ഥയും ക്ഷേത്രം മുഴുവൻ നടക്കാൻ പോയതാണ്.. മീനാക്ഷിയും മഹിയും വൈകിട്ട് റിസപ്ഷന് വരാം എന്ന് പറഞ്ഞു നേരത്തെ പോയിട്ടുണ്ട്.. പിന്നാലെ വന്ന ബന്ധുക്കൾ ഒക്കെ ദേവന്റെ വീട്ടിലും പോയി.. സൂര്യൻ കുറച്ചു മാറി ശിവദാസിന്റെ ഒപ്പം എന്തോ കാര്യമായി സംസാരിച് നിൽക്കുന്നത് കാണെ ആരോഹി വിഷമത്തോടെ ചുണ്ട് പിളർത്തി.. ""ഓഹ്.. നിന്നോട് പറഞ്ഞിട്ട് പ്രതേകിച്ചു കാര്യം ഒന്നും ഇല്ലല്ലോ.. ഇങ്ങനെ ഒരെണ്ണം.. ഒന്നിനോടും ഇഷ്ടമോ ആഗ്രഹമോ ഒന്നും ഇല്ല.. എങ്ങനെ കഴിയുന്നു നിനക്ക്..?!"" അതായിരുന്നു ആരോഹിയുടെ ചോദ്യം.. നക്ഷത്ര വെറുതെ ഒന്ന് ചിരിച്ചു..

അങ്ങനെ ആഗ്രഹിക്കാനും ഇഷ്ടപ്പെടാനും ഒക്കെ ചെറുപ്പത്തിലേ തനിക് വിലക്ക് ഏർപ്പെട്ടിരുന്നു..എന്നിട്ടും തന്നിൽ സ്ഥാനം പിടിച്ചത് ഉണ്ണിയേട്ടൻ ആണ്..പക്ഷെ..!! നക്ഷത്രയുടെ ആകുലതകൾ അവളുടെ ചിന്തയെ കടന്നു പിടിച്ചു.. ""മാളു.. നീ കേൾക്കുന്നുണ്ടോ വല്ലതും.."" ""ആ.. ന്താ.."" ""കുന്തം.."" ""ഇപ്പോ ആരുവെച്ചിക്ക് എന്താ വേണ്ടേ.. ഫോട്ടോ അല്ലെ.. അത് ദേ.. അത് എടുത്തിട്ടുണ്ട്.."" നക്ഷത്ര ആരോഹിയോട് സൂര്യനെ ചൂടി പറഞ്ഞതും ആരോഹി അവളെ മിഴിച്ചു നോക്കി.. ""ആര്..കുഞ്ഞേട്ടനോ.."" ""ആ.. ദേവേട്ടന്റെ ഫ്രണ്ട് ഇല്ലേ ശ്രീയേട്ടൻ.. ആ ഏട്ടനാ എടുത്തേ ഫോട്ടോ.."" അപ്പോഴും അവളുടെ ഉള്ളിൽ കുസൃതിയോടെ തന്റെ ഓരോ ഭാവവും ഒപ്പി എടുക്കുന്ന സൂര്യന്റെ മുഖം ആയിരുന്നു.. ആരോഹി ദേഷ്യത്തോടെ സൂര്യന്റെ നേർക്ക് പോയി.. സത്യത്തിൽ പെണ്ണ് കണ്ടിരുന്നില്ല ക്യാമറ ഉള്ളത്.. അറിഞ്ഞിരുന്നേൽ ഇത്രയും സമയം വെറുതെ ഇരുന്നു ടൈം വേസ്റ്റ് ആക്കുന്നതിൽ പകരം കുറച്ചു കാൻഡിഡ് എങ്കിലും എടുക്കായിരുന്നു.. ആരോഹി പിറുപിറുത് സൂര്യന്റെ ചുമലിൽ ശക്തിയിൽ തട്ടി.. ""ഓഹ് ഒന്ന് പതുക്കെ തട്ട് പെണ്ണെ.. ആകെ മൊത്തം ഒടിഞ്ഞു നിക്കുവാ.."" ""കുഞ്ഞേട്ടൻ ക്യാമറ ഉണ്ടായിരുന്ന കാര്യം എന്നോട് പറയാഞ്ഞേ എന്താ..""

സൂര്യൻ അവളെ നോക്കി ശേഷം എത്തി വലിഞ്ഞു നക്ഷത്രയെ നോക്കി കണ്ണുരുട്ടി.. ""ഞാൻ അല്ല ആരൂ.. ശ്രീയാ ഫോട്ടോ എടുത്തേ.."" ""ആരെടുത്താലും എന്നോട് പറയാതെ എന്താണെന്ന്.. കുഞ്ഞേട്ടൻ തന്നെയല്ലേ രാവിലെ പറഞ്ഞേ ക്യാമറ കിട്ടില്ലെന്ന്‌..."" അവളുടെ മൂക്കിൽ തട്ടിയ അവന്റെ കയ്യ് തട്ടി മാറ്റി പെണ്ണ് കൊറുവിച്ചു.. സൂര്യൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു.. ""ന്റെ ദേവന്റെ കല്യാണത്തിന് എന്തേലും കുറവ് വക്കോ നിന്റെ കുഞ്ഞേട്ടൻ..മാത്രവുമല്ല ജീവിതത്തിലെ തന്നെ പ്രധാന ഘട്ടം അല്ലെ വിവാഹം എന്ന് പറയുമ്പോ അപ്പോ അതൊക്കെ എന്നും നമ്മുടെ ഒപ്പം ഉണ്ടാവണ്ടെ.. ഒന്നൂല്ലേലും ഇന്ന് കൂടിയല്ലേ നിന്റെ വല്യേട്ടനെ ഇങ്ങനെ ചിരിച്ച മുഖത്തിൽ കാണാൻ പറ്റു നാളെ മുതൽ അവന് പണി തുടങ്ങുവല്ലേ അപ്പോ പിന്നെ എല്ലാം കൊണ്ടും പെർഫെക്ട് ആയിരിക്കണം..!!"" സൂര്യൻ പറഞ്ഞു നിർത്തുമ്പോൾ ആരോഹി പൊട്ടിച്ചിരിച്ചു പോയിരുന്നു.. കുറച്ചു മാറി നിന്ന് ശ്രീ ആ മനോഹരമായ ദൃശ്യം ക്യാമെറയിൽ പകർത്തുമ്പോ അവന്റെ ഉള്ളിൽ ആ പെണ്ണിനോടുള്ള മൗനമായ പ്രണയം പൂത്തു തളിർത്തിരുന്നു.. ശ്രീ അതിലെ മറ്റു ഫോട്ടോസ്സ് നോക്കി.. ദേവന്റെയും ഇമയുടെയും ചിത്രത്തിൽ അവനൊന്ന് തഴുകി.. ദേവന്റെ മുഖത്തെ ചിരി അവന്റെ ഹൃദയത്തെ കുളിരണിയിക്കുന്നതായിരുന്നു..

താൻ അവനെ പരിചയപ്പെട്ടതിൽ പിന്നെ അത്രയും മനോഹരമായൊരു ചിരി കണ്ടിട്ടില്ല.. അടുത്തവന്റെ കയ്കൾ മറ്റു ഫോട്ടോകളെ നോക്കി.. കൂടുതലും ആരോഹിയുടേതായിരുന്നു.. അവന്റെ ഫോണിലോട്ട് എല്ലാം കോപ്പി ചെയ്തവൻ ക്യാമെറയിൽ നിന്നും ഡിലീറ്റ് ചെയ്തു ക്യാമറയും ആയി സൂര്യന്റെ അടുത്തേക്ക് നടന്നു.. അപ്പോഴേക്കും ദേവനും തീർത്ഥയും വഴിപാട് ഒക്കെ കഴിഞ്ഞു താഴേക്ക് വന്നിരുന്നു.. എല്ലാവരും സന്തോഷത്തോടെ നിൽക്കുന്നത് സൂര്യൻ അത്യധികം സന്തോഷത്തോടെ ക്യാമെറയിൽ പകർത്തിയിരുന്നു.. 💖___💖 കൈകൾ വർണകടലാസ് അഴിച് മാറ്റുന്നത് അനുസരിച് അവന്റെ ഹൃദയം വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു.. കയ്യിലിരിക്കുന്ന കുഞ്ഞ് ബോക്സും അതിന് മുകളിലായുള്ള കുറിപ്പും കാണെ വർണകടലാസ് വേർപെട്ട് താഴേക്ക് ഊർന്നു പോയി.. ദേവന്റെ കണ്ണൊന്നു വിടർന്നു.. *എന്നിലേക്കുള്ള നിന്റെ ദൂരം എണ്ണപ്പെട്ട് തുടങ്ങിയിരിക്കുന്നു.. അതിന് ആദ്യ പടിയായി..എന്റെ വിവാഹ സമ്മാനം..!!💖* സമ്മാനം സൂര്യന്റേത് ആണെന്ന് അറിയാമെങ്കിലും അതിനുള്ളിൽ എന്താണെന്ന് അറിയാൻ ദേവന്റെ ഉള്ളം തുടിച്ചു.. ബോക്സിനുള്ളിലെ വീഡിയോ റെക്കോർഡിങ് കാണെ ദേവന്റെ കണ്ണുകൾ സന്തോഷതാൽ വിടർന്നു..

സൂര്യൻ അന്ന് ശിവദാസ് പറഞ്ഞിട്ട് എടുത്ത് മാറ്റിയ റെക്കോർഡിങ് ആയിരുന്നു അത്.. ഒപ്പം വേറെ ഒരു പെൻഡ്രൈവും കൂടി കണ്ടതും ദേവന്റെ നെറ്റി ചുളിഞ്ഞു.. പക്ഷെ അതിലും അതിന് വിലപ്പെട്ടത് എന്തോ ആണെന്ന് മനസ്സിലാക്കേ ദേവന്റെ ചൊടികൾ വന്യമായി വിടർന്നു.. ക്ഷേത്രത്തിൽ വച് സൂര്യൻ പറഞ്ഞതിന്റെ പൊരുൾ അപ്പോഴാണ് ദേവന് മനസിലായത്.. ദേവൻ ഒരു ചിരിയോടെ അത് തിരികേ കോബോര്ഡിൽ തന്നെ വച് റിസപ്ഷന് ഇടാൻ ഉള്ള ഡ്രസ്സ്‌ കയ്യിലെടുത്തു..!! 💖___💖 ""ഇതെന്തൊരു ഭാരം ആണ് ആരൂ.. എനിക്ക് കാല് കിഴച്ചിട്ട് വയ്യ 🤧"" തീർത്ഥ കാലുഴിഞ്ഞു ബെഡിൽ വന്നിരുന്നു.. Cyan കളർ ഹെവി ലഹങ്ങ ആയിരുന്നു തീർത്ഥക്ക്.. ഒപ്പം അതിന്റെ ജ്വല്ലസ് കൂടി ആയപ്പോ നന്നേ ക്ഷീണിച്ചു അവൾ.. ആരോഹിയും നക്ഷത്രയും വ്യത്യസ്ത നിറത്തിൽ ഉള്ള സിംപിൾ ഗൗൺ ആണ്.. ""എന്ന് പറഞ് ഇവിടെ ഇരിക്കാൻ ആണോ പ്ലാൻ.. അവിടെ ആളുകൾ ഒക്കെ വന്ന് തുടങ്ങി.. ഏട്ടത്തി എഴുനേറ്റെ.."" ""ആരൂ.."" ""ഇപ്പോഴേ ഇങ്ങനെ തുടങ്ങിയാലോ.. ഫസ്റ്റ് നൈറ്റിന് ഇതിനേക്കാൾ ഹെവി വർക്കുള്ള ഫ്രോക് ആണ് ഞാനും മാളുവും കൂടി സെലക്ട്‌ ചെയ്തു വച്ചേക്കണേ.."" ദയനീയമായ തീർത്ഥയുടെ വിളിയിൽ ആരോഹി കണ്ണുരുട്ടി..

നക്ഷത്ര as usual ചിരിയോടെ അവരെ രണ്ടിനെയും നോക്കി നിന്നു.. ""ബ്ലഡി നാത്തൂൻ.. നിനക്കും ഒരവസരം വരുവല്ലോ.. കാണിച് തരാട്ടാ..."" തീർത്ഥ ചുണ്ട് കൊട്ടിയതും ആരോഹി പല്ലിളിച് ചിരിച്ചു കാട്ടി.. തീർത്ഥയെയും കൊണ്ട് താഴേക്ക് ഇരുവരും നടന്നു.. സ്റ്റെപ്പ് ഇറങ്ങി വരുന്ന മൂന്നു പേരെയും കണ്ണിൽ പ്രണയം നിറച്ചു മറ്റു മൂന്ന് പേർ നോക്കി നിന്നു.. തീർത്ഥ തിരിച്ചു കാണുരുട്ടിയും നക്ഷത്ര കണ്ണ് വെട്ടിച്ചും ആരോഹി ആഹ് ഭാഗത്തേക്ക്‌ നോക്കാതെയും പ്രതികരിച്ചു.. ""ബാക്കി രണ്ടിന്റെയും കൂടെ കല്യാണം പെട്ടന്ന് കഴിപ്പിച്ചാലോ വസു.."" ശിവദാസിന്റെ ചോദ്യത്തിന് വസുന്ദര ഒന്ന് ചിരിച്ചു തീർത്ഥയെ ചേർത്ത് പിടിച്ചു സ്റ്റേജിലേക്ക് നടന്നു.. പിന്നാലെ ദേവനും..!! 💖___💖 ""നീനുവേച്ചി.."" ""ആ ആരൂ.. നീ ഇങ് വന്നോ.. അവിടെ കേക്ക് മുറിക്കുവല്ലേ.."" മീനാക്ഷി സ്റ്റേജിൽ കണ്ണ് കൊണ്ട് കാണിച് ചോദിച്ചതും ആരോഹി അവളോട് ഒന്ന് ചിരിച്ചു കാണിച്ചു.. എന്തോ ചോദിക്കാൻ ഉള്ള പോലെ ആരോഹി പരുങ്ങുന്നത് മീനാക്ഷി കണ്ണ് ചെറുതാക്കി നോക്കി.. ""അമ്മ.. അമ്മ. വന്നില്ലേ.. അവരൊക്കെ എവിടെയാ.."" ""അവരൊക്കെ അവിടെ ഉണ്ടല്ലോ.."" കയ്യ് ചൂണ്ടിയാ ഇടത്തേക്ക് ആരോഹി ആകാംഷയോടെ നോക്കി.. വരില്ല എന്ന് അറിയുമെങ്കിലും ഒരു പ്രതീക്ഷ..!! ""വസു ആന്റിടെ കൂടെ സംസാരിച് നിൽപ്പുണ്ടായിരുന്നു..

അച്ഛൻ വല്ല അമ്മാവൻമാരുടെയും കൂടെ കാണും.."" ""അപ്പോ മനുവേട്ടനോ.."" ചോദ്യത്തിൽ നിറഞ്ഞു നിന്ന സന്തോഷം മീനാക്ഷി ശ്രെദ്ധിച്ചിരുന്നു.. ""ഏട്ടൻ വന്നില്ല.. നിനക്ക് അറിയാല്ലോ ഇവര് തമ്മിൽ അത്ര ചേർച്ചയിൽ അല്ലെന്ന്.. അതാവും.."" വിഷമത്തോടെ മീനാക്ഷി പറയുമ്പോ ആരോഹിയുടെ ഉള്ളം ഒന്ന് തേങ്ങി.. അവരോടുള്ള ദേഷ്യം മാത്രം അല്ല തന്നെ കാണേണ്ട എന്ന് കരുതി ആണ്.. അവളുടെ ഹൃദയം അലറിവിളിക്കുമ്പോ അവളൊരു വരുത്തിതീർത്ത ചിരിയാലേ മീനാക്ഷിയെ നോക്കി.. അവളോട് പറഞ്ഞു തിരിഞ്ഞു നടക്കുമ്പോഴേക്കും കണ്ണുകൾ നിറഞ്ഞിരുന്നു.. അവളെ നോക്കി നിൽക്കുന്ന മറ്റൊരുവന്റെ കണ്ണുകളിലെ പ്രണയം കാണാതെ ആരോഹി നടന്നകന്നു..!! 💖___💖 ""എന്താണ്.. ആകെ ഒരു സന്തോഷം.. തീർത്ഥക്ക് കല്യാണത്തിന് ഇഷ്ടമില്ലെന്നോ.. ഇതൊട്ട് നടക്കില്ലെന്നു ഓക്കേ പറയുന്നുണ്ടായിരുന്നല്ലോ.. എവിടെ പോയി ആ വാശികാരി തീർത്ഥ.. Opps..സോറി ഇപ്പോ വെറും തീർത്ഥ അല്ലല്ലോ തീർത്ഥ ദേവാദത്തൻ അല്ലെ..?!"" ദേവൻ മുന്നിലേക്ക് നോക്കി തന്നെ അവളുടെ ചെവിയോട് ചേർന്ന് ചോദിച്ചതും തീർത്ഥയുടെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി വിടർന്നു.. പതിയെ അത് പരിണയിച്ചു കുസൃതി ചിരിയിലേക്ക് മാറി.......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story