പ്രണയമായി..!!💖🍂: ഭാഗം 48

pranayamay sana

രചന: സന

""എന്താണ്.. ആകെ ഒരു സന്തോഷം.. തീർത്ഥക്ക് കല്യാണത്തിന് ഇഷ്ടമില്ലെന്നോ.. ഇതൊട്ട് നടക്കില്ലെന്നു ഓക്കേ പറയുന്നുണ്ടായിരുന്നല്ലോ.. എവിടെ പോയി ആ വാശികാരി തീർത്ഥ.. Opps..സോറി ഇപ്പോ വെറും തീർത്ഥ അല്ലല്ലോ തീർത്ഥ ദേവാദത്തൻ അല്ലെ..?!"" ദേവൻ മുന്നിലേക്ക് നോക്കി തന്നെ അവളുടെ ചെവിയോട് ചേർന്ന് ചോദിച്ചതും തീർത്ഥയുടെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി വിടർന്നു.. പതിയെ അത് പരിണയിച്ചു കുസൃതി ചിരിയിലേക്ക് മാറി.. അവനെ നോക്കി സൈറ്റ് അടിച്ചവൾ വരുന്നവരെ എല്ലാം ചിരിയോടെ സ്വീകരിച്ചു.. പിറകെ വരുന്ന പണി എന്താണെന്ന് അറിയാതെ ദേവനും അഥിതിസൽക്കാരത്തിൽ മുഴുകി.. 🤭 💖___💖 ""സൂര്യാ.. ഞാൻ പറഞ്ഞതൊക്കെ ഓക്കേ അല്ലെ..?"" സൂര്യൻ ശബ്ദം കെട്ട് തിരിഞ്ഞു നോക്കിയതും പിറകിൽ ആരെങ്കിലും ഉണ്ടോ എന്ന് തിരിഞ്ഞു നോക്കി തന്റെ അടുത്ത് നിൽക്കുന്ന തീർത്ഥയെ ആണ് കണ്ടത്.. റീസെപ്ഷന് ഇട്ട വേഷം തന്നെയാണ്.. മുഖത്തു ക്ഷീണം കാണുന്നുണ്ട്.. എങ്കിലും അതിനെക്കളുപരി ദേവനെ ഓർത്തുള്ള ആകാംഷയാണ് നിറഞ്ഞു നിൽക്കുന്നത്.. ""ഹ്മ്മ്‌.. വാങ്ങി വച്ചിട്ടുണ്ട്.. അവനെ കൊല്ലാൻ വല്ലോം ആണോ പ്ലാൻ..?"" സൂര്യൻ സൈഡിലായി ഇരുന്ന കോറിയർ എടുത്ത് അവളുടെ കയ്യിൽ കൊടുത്ത് കണ്ണ് ചുരുക്കി ചോദിച്ചതും തീർത്ഥ മുഴുവൻ പല്ലും കാണിച് നന്നായൊന്ന് ഇളിച്ചു കൊടുത്തു..

""നോക്കട്ടെ സൂര്യാ.. പെട്ടനൊന്നും കാറ്റ് പോവുന്ന ടൈപ്പ് അല്ലല്ലോ അവൻ.. എന്റെ പരമാവധി ഞാൻ ശ്രെമിക്കാം പോരെ.."" ""ഏട്ടത്തി..."" സൂര്യന്റെ അമർത്തി വിളിയിൽ തീർത്ഥ ചിരിയോടെ അതുമായി ഉള്ളിലേക്ക് ഓടി മറഞ്ഞിരുന്നു.. ചൊടികളിൽ പുഞ്ചിരി നിറച്ചവൻ തിരിഞ്ഞ് നോക്കെ എതിരെ നടന്നു വരുന്ന നക്ഷത്രയിൽ അവന്റെ മിഴികൾ കൊരുത് നിന്നു.. കൊരുത്തിട്ടിരിക്കുന്ന കുഞ്ഞ് കുഞ്ഞ് led ബൾബിന്റെ പ്രകാശത്തിൽ നക്ഷത്ര ഒരു കുഞ്ഞ് നക്ഷത്ര പോലെ തിളങ്ങി..!! അവളിൽ തന്നെ മിഴികൾ ഊന്നി നിൽക്കെ സൂര്യന്റെ തൊളിൽ പെട്ടെന്നു ഒരു പിടി വീണു.. ""കണ്ട്രോൾ സൂര്യാ.. കണ്ട്രോൾ.. നിനക്കുള്ളത് തന്നെയല്ലേ.."" ദേവൻ പൊടി തട്ടും പോലെ അവന്റെ തൊളിൽ തട്ടി.. സൂര്യൻ അവന്റെ വയറിൽ ഇട്ട് ഇടിച്ചു കൊടുത്തു.. സൂര്യൻ എന്തോ പറയാൻ വന്നതും ശ്രീ അങ്ങോട്ടേക്ക് രണ്ട് ജ്യൂസ്‌ ഗ്ലാസുമായി വന്നതും ഒരുമിച്ചായിരുന്നു.. ""നന്നായി ക്ഷീണിച്ചത് അല്ലെ.. രണ്ട് പേരും ജ്യൂസ്‌ കുടിക്ക്.."" പല്ലിളിച് ശ്രീ രണ്ട് പേർക്കും ജ്യൂസ്‌ കൊടുത്തു..സൂര്യൻ ദേവനെ ഒന്ന് ചുഴിഞ്ഞു നോക്കി ജ്യൂസ്‌ ചുണ്ടിൽ വച്ചതും ദേവൻ അത് തട്ടിപ്പറിച് വാങ്ങി ഒറ്റവലിക്ക് കുടിച്ചു.. ദേവന്റെ കയ്യിലിരുന്നത് സൂര്യന് കൊടുതൊരു വിജയിയെ പോലെ ചുണ്ട് കൊട്ടി..

""നീ എന്ത് പണിയാട കാണിച്ചേ.."" ""എടാ പന്ന പു.. പുന്നാര മോനെ.. നിന്നേ എനിക്ക് നല്ലത് പോലെ അറിയാം.. നീ എനിക്ക് തന്ന ഗ്ലാസില് എന്തെങ്കിലും ചേർത്തിട്ടുണ്ടാവും എന്ന് അറിയാം.. നീ എന്നെ കൂ.. കൂടുതൽ.. ഉണ്ടാക്കാൻ നി..ക്കണ്ട.."" അവസാനത്തെ വാക്കുകൾ കുഴഞ്ഞു പോയെങ്കിലും ദേവൻ പറഞ്ഞൊപ്പിച്ചിരുന്നു.. സൂര്യൻ ശ്രീയെ ചിറഞ്ഞു നോക്കി.. ശ്രീ വെളുക്കാനേ ഒന്ന് ചിരിച്ചു കൊടുത്ത് ദേവന്റെ കയ്യിലിരുന്ന കപ്പ്‌ വാങ്ങി തിരിഞ്ഞു തീർത്ഥയെ നോക്കി തുമ്പ്സപ്പ് കാണിച്ചു.. വീഴാൻ പോയ ദേവനെ സൂര്യൻ താങ്ങി പിടിച്ചു.. ""സൂ.. സൂ..ര്യ.. I... I love.. Yooooooouuu.."" ""എന്ത് കുന്തമാണെടാ ഇവന് കലക്കി കൊടുത്തത്.."" സൂര്യൻ ശ്രീക്ക് നേരെ ചീറുമ്പോഴേക്കും ദേവൻ പാതി ബോധത്തോടെ കുഴഞ്ഞു വീണിരുന്നു.. "" ഇതിൽ എനിക്ക് പങ്കില്ല അളിയാ...എല്ലാം ഇമാ പറഞ്ഞിട്ട.."" ""എന്താ ഇത്"".. ചോദ്യം തീർത്ഥയോട് അല്പം ദേഷ്യത്തിൽ തന്നെയായിരുന്നു സൂര്യൻ ചോദിച്ചത്.. പണി കൊടുക്കും എന്നറിയാമായിരുന്നെങ്കിലും ഇത്രയും ഫാസ്റ്റ് ആയിട്ട് നടക്കും എന്ന് കരുതിയിരുന്നില്ല അവൻ..

""ഹാ ദേഷ്യപ്പെടാതെന്റെ അനിയാ.. തീർത്ഥ ദേവാദത്തന്റെ ലൈഫിൽ വന്നത് പ്രമാണിച്ച് ഒരു ചെറിയ ഡോസ്.. അത്രേയുള്ളൂ.. പിന്നെ എനിക്ക് ഈ സെറ്റ് സാരിയും മുല്ലപ്പൂവും ഒക്കെ ആയിട്ട് റൂമിലേക്ക് കേറി ചെല്ലുന്ന ടിപ്പിക്കൽ ഭാര്യ ആവനൊന്നും വയ്യ.. അതൊന്നും ഇല്ലാതെ കേറി ചെല്ലുബോ ദേ ആ കിടക്കുന്നവൻ എങ്ങനെ പെരുമാറും എന്ന് പറയാനും പറ്റില്ല.. സൊ അതൊക്കെ കൊണ്ട് ദേവനെ ചെറുതായി ഒന്ന് മയക്കി.. എങ്ങനെ ഉണ്ട്..""" തീർത്ഥ പിരികം പൊക്കിയും താഴ്ത്തിയും ചോദിച്ചതും സൂര്യൻ തലയിൽ കയ്വച്ചു.. അടുത്തായി നിന്ന നക്ഷത്രയും ആരോഹിയും തീർത്ഥക്ക് ഇതെന്ത് ജീവി എന്ന് മിഴിച്ചു നോക്കുന്നുണ്ട്.. ശ്രീയുടെ കണ്ണുകൾ as usual ആരുവിനെ ആരും അറിയണ്ട നോക്കുന്നു.. ""അതിന് ഇവിടെ വച് വേണമായിരുന്നോ.. റൂമിൽ പോയിട്ട് എന്താന്ന് വച്ച ചെയ്തൂടെ.. ഇതിപ്പോ ഇവനെ ഈ കോലത്തിൽ അച്ഛൻ എങ്ങാനും കണ്ട അതിനാവും പിന്നെ കിട്ടുക.."" സൂര്യൻ തലയിൽ ഉഴിഞ്ഞു ദേവനെ ഒന്നൂടി ചേർത്ത് പിടിച്ചു.. ദേവൻ ഫുൾ മയക്കം അല്ലെങ്കിലും തീരെ ബോധം ഇല്ലാത്ത പോലെ എന്തൊക്കെയോ പറയുന്നുണ്ട്.. ""അതെന്നോട് പറഞ്ഞിട്ട് കാര്യമില്ല.. ഞാൻ പ്ലാൻ പറഞ്ഞതും ഇപ്പോ തന്നെ ജ്യൂസും ആയി ഇങ്ങോട്ട് വന്നത് ശ്രീയേട്ടനാ..""

""അത് പിന്നെ... പിനീട് ആയ ദേവനെ ഇതേപോലെ കിട്ടിയില്ലെങ്കിലോ.."" ""ഓ ആത്മാർത്ഥ.."" പറഞ്ഞത് ആരോഹി ആയതുകൊണ്ട് തന്നെ ശ്രീയുടെ മുഖം ഒന്ന് തിളങ്ങി.. തീർത്ഥ അത് കാണെ ശ്രീയെ നോക്കി ഒന്ന് അമർത്തി തല ആട്ടി സൂര്യനെ നോക്കി.. ശ്രീയുടെ മനസ്സിൽ ഉള്ളത് തീർത്ഥ അറിഞ്ഞതിന്റെയും അതാരോടും പറയരുത് എന്ന വാക്കിന്റെയും പ്രതിഫലം ആയിട്ടാണ് ഇപ്പോ ദേവന് പണി കൊടുക്കാൻ ശ്രീ കൂട്ട് നിന്നത്.. നാളെയുള്ള ദേവന്റെ ടെറർ ലുക്ക്‌ ഓർമ വന്നെങ്കിലും ആരോഹിയുടെ കണ്ണുകളിൽ അവന്റെ ചിന്ത അകപ്പെട്ടിരുന്നു.. സൂര്യൻ എന്തോ ആലോചിച് ശ്രീയെ നെറ്റി ചുളിച് നോക്കി.. ""അപ്പോ പിന്നെ ആദ്യം ആ ഗ്ലാസ്‌ കൊണ്ട് വന്ന് എനിക്ക് തന്നതോ..? അതെന്തിനാ..?"" ""അത് ഞാൻ പറഞ്ഞിട്ട കുഞ്ഞേട്ടാ.. ദേവേട്ടൻ എന്തായാലും കുഞ്ഞേട്ടന്റെതേ വാങ്ങി കുടിക്കുള്ളു എന്ന് എനിക്ക് അറിയാമായിരുന്നു..!!"" കണ്ണുകൾ തുടരെ തുടരെ ചിമ്മി ആരോഹിയും അവൾക്കുള്ള പങ്കു വ്യക്തമാക്കി.. ""എന്ത് നോക്കി നിക്ക.. ഈ മുതലിനെ വേഗം കൊണ്ട് റൂമിൽ കിടത്തു..ബാക്കി ജോലി അവിടെ ചെന്നിട്ടാ.."" ""ങേ.."" തീർത്ഥ പറഞ്ഞു നിർത്തിയതും അതൊരു അലർച്ചയായി നാല് പേരിൽ നിന്നും പുറപ്പെട്ടിരുന്നു.. പറഞ്ഞതിന് ശേഷമാണ് തീർത്ഥക്ക് ബോധം വന്നത് നാവു കടിച്ചാവൾ അവരെ നോക്കി വെളുക്കാനേ ചിരിച്ചു കാട്ടി..

""എടി എടി.. ഭാര്യ ഭർത്താവിനെ പീഡിപ്പിചെന്ന് അതും ആദ്യരാത്രി തന്നെ പീഡിപ്പിച്ചെന്ന വാർത്ത നാളെ പത്രത്തിൽ വരുത്തരുത്.."" വായ കൈ കൊണ്ട് മൂടി ശ്രീ കവിളിൽ തുടരെ തുടരെ അടിച്ചു.. തീർത്ഥയെ നോക്കി ബാക്കി ഉള്ളവർ അടക്കി പിടിച്ചു ചിരിച്ചതും എല്ലാവരെയും കപട ദേഷ്യത്തൽ തുറിച്ചു നോക്കിയാവൾ ഉള്ളിലേക്ക് കേറി ഓടിയിരുന്നു.. 💖__💖 ""എന്റെ ഗോടെ.. എന്തൊരു മുടിഞ്ഞ വെയിറ്റ് ആണ് ഇവന്.."" ശ്രീ ദേവനെ ബെഡിലേക്ക് കിടത്തി നടു നിവർത്തി.. സൂര്യൻ അവന്റെ ഷൂസും പൈജമയുടെ കൂടെ കഴുത്തിൽ ചുറ്റിയിരുന്ന ഷാളും എല്ലാം മാറ്റി അവന്റെ മുടിയിൽ ചെറുതായി ഒന്ന് കുലുക്കി.. ""സൂ.. സൂര്യാ... സൊ.. സോറി.."" നാവു കുഴഞ്ഞവൻ പറയുന്നുണ്ടായിരുന്നു.. സൂര്യൻ ചിരിയോടെ തിരിഞ്ഞു.. ""കല്യണം കഴിഞ്ഞ ആദ്യരാത്രിയിൽ സഹോദരന്റെ പേര് വിളിച്ചു ഉറങ്ങുന്ന ഒരുവനെ ആദ്യമായി കാണുവാ ഞാൻ.."" ""അപ്പോ പിന്നെ കല്യാണ പെണ്ണ് തന്നെ ചെക്കനെ കുടിപ്പിച്ചു കിടത്തുന്നത് മുന്നേ കണ്ടിട്ടുണ്ടോ.."" സൂര്യൻ പിരികം പൊക്കിയതും ശ്രീ തല ചൊറിഞ്ഞു.. ""അതില്ല... 😁"" ""എന്നാലും ഏട്ടത്തി എന്താവും ആ ജ്യൂസിൽ കലക്കീട്ടുണ്ടാവാ.. എന്തായാലും കൂടിയ ഏതോ ഐറ്റം ആണ്.. അതോണ്ടല്ലേ രണ്ട് ഫുൾ ബോട്ടിൽ അടിച്ചാലും മരം പോലെ ഉറച് നിൽക്കുന്നവൻ ഒറ്റ ജ്യൂസിൽ മയങ്ങിയത്.."" സൂര്യൻ പറഞ്ഞു കൊണ്ട് തന്നെ അവിടെ കത്തിച് വച്ചിരിക്കുന്ന കാൻഡിൽസ് എല്ലാം ഊതി കെടുത്തി..

തീർത്ഥയുടെ നിർബന്ധം ആയിരുന്നു കാൻഡിൽസ് വേണമെന്ന്.. പക്ഷെ ദേവന് അതൊക്കെ അലർജിയാണ്.. പ്രതേകിച്ചു കൊതുക് തിരി.. ഈ സമയം ശ്രീ ടേബിളിൽ ഇരുന്ന ദേവന്റെയും സൂര്യന്റെയും കൂടെ ഒട്ടിച്ചേർന്നു നിൽക്കുന്ന ആരോഹിയുടെ ചിത്രം കൈക്കലാക്കി.. അത് ഷർട്ടിന് ഇടയിൽ മറച്ചവൻ നെഞ്ചോന്ന് തഴുകി.. അത്രയും പ്രണയത്തോടെ.. മുഖം വല്ലാതെ പ്രകാശിച്ചിരുന്നു.. പ്രണയത്തിന്റെ തിളക്കത്തോടെ..!! 💖__💖 """ഒന്ന് വേഗം ആവട്ടെന്റെ ആരൂ..""" വസുന്ദരയെ ബോധ്യപ്പെടുത്താൻ സാരി വെറുതെ ഒന്ന് ചുറ്റിയതാണ് തീർത്ഥ.. ആ നേരം മുതൽ ആരോഹി അതിന് പ്ളീറ്റ് ശെരിയാക്കുന്നുണ്ട്.. തീർത്ഥ ദൃതി പിടിച്ചതും ആരോഹി തല ഉയർത്തി അവളെ ഒന്ന് ചുഴിഞ്ഞു നോക്കി.. ""ന്തിനാ ഇപ്പോ നേരത്തെ പോയിട്ട്.. ദേവേട്ടനെ മയക്കി കിടത്തിയേക്കുവല്ലേ.."" നക്ഷത്ര ചുണ്ട് ചുളുക്കി പറഞ്ഞതും തീർത്ഥ കണ്ണിറുക്കി ചിരിച്ചു.. 'പെണ്ണിന് ദേഷ്യം ആണ് ദേവന് പണി കൊടുത്തതിൽ'.. തീർത്ഥ നക്ഷത്രയുടെ കവിളിൽ ചെറുതായൊന്നു കുത്തി.. വസുന്ദര പാല് കയ്യിൽ കൊടുത്തതും തീർത്ഥ ഒരു കുസൃതി ചിരിയാലേ അത് വാങ്ങി.. എല്ലാവരോടും നല്ലത് പോലെ ഒന്ന് ഇളിച്ചു കാണിച് അവൾ ദേവന്റെ മുറിയിലോട്ട് നടന്നു..

മുല്ലപ്പൂവിന്റെ സുഗന്ധത്തോടൊപ്പം ദേവന്റെ ഗന്ധവും അവിടെ നിറഞ്ഞു നിൽപ്പുണ്ടായിരുന്നു.. തീർത്ഥ ഒന്ന് ആഞ്ഞു ശ്വാസം ഉള്ളിലേക്ക് വലിച്ചു കതക് അടച്ചു പാല് ടേബിളിൽ വച് ദേവനെ ഒന്ന് നോക്കി വാഷ്റൂമിൽ കേറി.. സാരി മാറ്റി ബ്ലൂ കളർ നൈറ്റ്‌ വെയ്റും എടുത്തിട്ട് പുറത്തേക്ക് ഇറങ്ങിയപ്പോഴും ദേവൻ പഴയപടി തന്നെ കിടപ്പുണ്ടായിരുന്നു.. കാബോർഡ് തുറന്നു സൂര്യൻ കുറച്ചു മുന്നേ കൊടുത്ത ബോക്സിൽ നിന്ന് കൊതുകുതിരി കയ്യിലെടുക്കെ അവളൊന്ന് ചിരിച്ചു.. ""എന്നെ കുറെ കഷ്ടപ്പെടുത്തിയതല്ലേ.. ഇതേലും തന്നില്ലെങ്കിൽ തീർത്ഥ ഒരു പേടിതോണ്ടി ആണെന്ന് മോൻ വിചാരിച്ചാലോ..!!"" തീർത്ഥ അത് കത്തിച്ചു ബെഡിന് ചുവട്ടിലായി നാല് വഷത്തും വച്ചു.. ""ഇനി എന്റെ ഭർത്തുവിന് ആദ്യരാത്രി തന്നെ കൊതുകുക്കടി കൊള്ളേണ്ടി വന്നു എന്നാ പരതി വേണ്ട.."" പൊടി തട്ടുന്ന പോലെ കയ്കൾ കൂട്ടി തട്ടി അവൾ അവനടുത്തായി വന്നിരുന്നു.. അവന്റെ മുഖത്തു കുറച്ചു നേരം വെറുതെ നോക്കി നിന്നു.. ഉള്ളിലുള്ള പ്രണയം അവളുടെ നോട്ടത്തിലൂടെ പുറത്തേക്ക് വരാൻ തുടങ്ങിയതും.. അവളുടെ ഹൃദയം താളം തെറ്റി തുടങ്ങിയതും തീർത്ഥ അവന്റെ മുടിയിൽ വെറുതെ ഒന്ന് തഴുകി അവിടുന്ന് തിരിഞ്ഞതും കയ്യിലൊരു പിടി വീണു അവളെ ബെഡിലേക്ക് തന്നെ വലിച്ചിട്ടിരുന്നു ദേവൻ...!! ......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story