പ്രണയമായി..!!💖🍂: ഭാഗം 5

pranayamay sana

രചന: സന

ബുക്കിന്റെ ഇടയിൽ നിന്ന് വീണ ദേവന്റെ ഫോട്ടോ കയ്യിലെടുത്തതും തീർത്ഥ ഞെട്ടി പോയിരുന്നു.. കണ്ണുകൾ വിശ്വസിക്കാൻ ആയില്ല അവൾക്.. കയ്യിലൊരു ബിയർ ബോട്ടിലും പിടിച്ചു പോലീസ് വേഷത്തിൽ ആരെയും മയക്കാൻ പാകത്തിനുള്ള പുഞ്ചിരിയോടെ നിക്കുന്ന ദേവനെ അവൾ കണ്ണെടുക്കാതെ നോക്കി.. അവനെതിരെ ആരോ കൂടി നിക്കുന്നുണ്ട്... കാഴ്ച്ചയിൽ അതൊരു ഡോക്ടർ ആണെന്ന് അവൾക് മനസിലായി.. ഇടത് കയ്യിൽ സ്തെതെസ്കോപ്പ് പിടിച്ചിട്ടുണ്ട് അയാൾ.. തീർത്ഥ കുറച്ചു നേരം അതിൽ തന്നെ നോക്കി.. പെട്ടന്ന് എന്തോ ഓർമ വന്നത് പോലെ അവൾ ഫോട്ടോ ഇരുന്ന ബുക്ക്‌ ആകെ നോക്കി.. പ്രതേകിച്ചു ഒന്നും കിട്ടിയില്ല.. "എഡിറ്റിംഗ് പിക് ആവും.. അല്ലാതെ ഇയാളെ ഒക്കെ പോലീസിൽ ആര് ചേർക്കാനാ??" കളിയാക്കി പറഞ്ഞു അവസാനം അതൊരു എഡിറ്റിംഗ് പിക് ആണെന്ന് മനസിൽ ഉറപ്പിച് അവിടെ ഇരുന്ന ബാക്കി ബുക്ക്‌ ഒക്കെ അടുക്കി.. എന്തോ ഒന്ന് കയ്യിൽ തടഞ്ഞവൾ അതിലേക്ക് ശ്രെധിച്ചു.. IPS പരീക്ഷയിൽ ഉന്നത മാർക്ക് കരസ്തമാക്കി നാടിന്റെ പൊന്നോമന ദേവാദത്തൻ..!! ന്യൂപേപ്പർ കട്ടിങ് ഒട്ടിച്ചു വച്ചിരിക്കുന്ന ഒരു ബുക്ക്‌ കണ്ടതും അവളുടെ കണ്ണ് തള്ളി.. IPS..!? അവൾക് കണ്ടത് ഒട്ടും വിശ്വസിക്കാൻ ആയില്ല..

അതിലൊക്കെ അവന്റെ ഫോട്ടോയും ഉണ്ട്.. എല്ലാത്തിലും നിറപുഞ്ചിരിയുമായി നിക്കുന്ന ദേവൻ..!! ചുരുങ്ങിയ കാലയളവിൽ തന്നെ നാടിന് രക്ഷകനായി മാറിയ ദേവാദത്തന് അഭിനന്ദനങൾ..!! ഗുണ്ടവിളയാട്ടം അവസാനിപ്പിച്ചു കൊണ്ട് ദേവാദത്തൻ നാട്ടുകാരുടെ ഹീറോ ആയി..!! ഓരോ പേജ് മറിക്കുമ്പോഴും അവളുടെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു.. വീണ്ടും വീണ്ടും അവന്റെ മുഖത്തേക്ക് അവളുടെ കണ്ണ് പതിഞ്ഞു.. അന്നാദ്യമായി അവൾക് വല്ലാത്തൊരു കുളിർമ തോന്നി മനസിൽ.. ഒപ്പം കുറേ സംശയങ്ങളും.. "ഡീീീ..." ദേവന്റെ അലർച്ചയിൽ ആ വീട് ഒന്നാകെ കുടുങ്ങി..അവളുടെ കയ്യിലെ ബുക്കും ടേബിളിൽ ഉള്ള ബുക്കും ഒന്നടങ്കം തറയിൽ വീണു.. ഞെട്ടി നിക്കുന്ന തീർത്ഥ അവന്റെ മുഖത്തേക്ക് നോക്കി..അല്പം ഭയത്തോടെ..കാറ്റ് വേഗത്തിൽ വന്നവളെ കയ്യിൽ പിടിച്ചു ചുമരിൽ ചേർത്തു..മുഖമാകെ വരിഞ്ഞു മുറുകി ചുമന്നിട്ടുണ്ട്.. കഴുത്തിൽ നിന്നും നെറ്റിയിൽ നിന്നും നീല ഞരമ്പുകൾ പിടച് രാക്ഷസനെ പോലെ വിരൂപം ആയിട്ടുണ്ട് അവന്റെ മുഖം.. അവൾ പേടിയിൽ ഉമിനീരിറക്കി..!! കണ്ണുകൾ നിറഞ്ഞതോടൊപ്പം അവന്റെ പിടിയിൽ അവളുടെ മുറിവ് കൊണ്ട കയ്യ് വീണ്ടും അമർന്നു ചോര പൊടിഞ്ഞ വേദനയും അവൾക്ക് തോന്നി..

മുഖം വേദനയാൽ ചുളിഞ് തീർത്ഥ അവന്റെ മുഖത്തേക്ക് നോക്കി.. ദേഷ്യത്തിന്റെ മുഖം മൂടി അണിഞ്ഞ ദേവന്റെ കണ്ണുകളിലെ വേദനയും നിരാശയും അവൾക് ഒരു നിമിഷം മുന്നിൽ തെളിയുന്ന പോലെ തോന്നി.. "സ്സ്..വ്.. വിട്.. ദേവ.. കയ്യ്.." കയ്യിലെ വേദന കൂടി വന്നതും അവളുടെ സ്വരം ഇടറി.. ചെയ്തത് ദേഷ്യത്തിന്റെ പുറത്തായത് കൊണ്ട് അവന് തിരിച്ചു പ്രതികരിക്കാൻ ആയില്ല.. അവളുടെ കയ്യ് വിട്ട് അവൻ അവൾക് പുറം തിരിഞ്ഞ് നിന്നു..വല്ലാത്ത ദേഷ്യത്തോടൊപ്പം അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു..വേഗം റൂമിൽ നിന്ന് പുറത്ത് പോകുമ്പോഴും തീർത്ഥയുടെ മനസ് ആസ്വസ്ഥമായിരുന്നു.. 'എന്തൊക്കെയാ ഇത്... ദേവൻ പോലീസാണോ..?? ഈ നാട്ടിലെ പേര് കേട്ട ഗുണ്ട എന്നല്ലേ ശ്രീയേട്ടൻ പറഞ്ഞത്..അങ്ങനെയെങ്കി ശ്രീയേട്ടൻ കള്ളം പറഞ്ഞതാണോ..?? അല്ല ഞാൻ കണ്ടതൊക്കെ കള്ളമാണോ??' ഒരുപാട് ചോദ്യങ്ങൾ കടന്നു കൂടി തീർത്ഥയുടെ മനസിൽ.. കള്ള ചിരി ഒളിപ്പിച്ച അവന്റെ ചൊടികളും.. ചിരിക്കുമ്പോൾ കവിളിൽ ആഴത്തിൽ തെളിയുന്ന ഗർത്തവും അവളുടെ മനസിൽ തെളിയേ അവളുടെ മിഴികൾ ആസ്വസ്ഥമായി മുറുക്കി അടച്ചു..!! 💖___💖 "വാ.. ഇറങ്.." മീനാക്ഷി അവളുടെ കയ്യ് പിടിച്ചു മുറ്റത്തേക്ക് ഇറക്കി...

തലയെടുപ്പോടെ നിക്കുന്ന ഇരുനില വീടിൽ അവളുടെ കണ്ണുകൾ കൊരുത്തു.. വാതിൽ പടിക്കൽ തങ്ങളെ കതെന്ന പോലെ അല്പം പ്രായം ചെന്ന ഒരു അച്ഛനും അമ്മയും നിക്കുന്നുണ്ട്.. മീനാക്ഷി നക്ഷത്രയുടെ കയ്യിൽ മുറുക്കി പിടിച്ചു.. കണ്ണുകൾ പരവേശതാൽ ചുറ്റും നോക്കി കണ്ണുകൾ താഴ്ത്തി.. വല്ലാത്തൊരു മടി തോന്നി അവൾക്.. പക്ഷെ ഇതല്ലാതെ മുന്നിൽ എന്താണെന്ന് അവൾക് അറിയുമായിരുന്നില്ല അതുകൊണ്ട് തന്നെ മീനാക്ഷി ചോദിച്ചപ്പോ സമ്മതിച്ചു.. "ഹാ അവിടെ തന്നെ നിക്കാതെ മോളെ ഇങ് കൊണ്ട് വാ പെണ്ണെ.. സൂര്യ നീയും വാ.." മീനാക്ഷിയുടെ അച്ഛന് ആദ്യം നീനുവിനോടും പിന്നെ സൂര്യനോടും ആയി പറഞ്ഞു.. നക്ഷത്രയെ കൊണ്ട് ഉള്ളിലേക്ക് കേറുന്നതിന് മുന്നേ അവൾ തിരിഞ്ഞു നോക്കി..ഒരു വട്ടം..ഒരേ ഒരു വട്ടം..!! വിടർന്ന് ഇരുന്ന സൂര്യന്റെ ചൊടികൾ അവളുടെ നോട്ടം കാരണം ഒന്നുകൂടി വിടർന്നു.. വളരെ ഭംഗിയായി..ചുണ്ടിലെ പുഞ്ചിരി മായ്ക്കാതെ തന്നെ അവർക്ക് പുറകെ അവനും ഉള്ളിലേക്ക് കേറി.. "മോൾടെ പേരെന്താ.." മീനാക്ഷിയുടെ അമ്മ അവളുടെ മുഖം ഉയർത്തി ചോദിച്ചു.. അവളുടെ വായിൽ നിന്ന് മറുപടി ഒന്നും വരില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ ചോദ്യം കേട്ടതും സൂര്യൻ മറുപടി കൊടുത്തു.. "മയൂര... മാളു ന്ന് വിളിക്കും.." അവന്റെ മറുപടി കേട്ടതും നക്ഷത്ര കണ്ണ് മിഴിച്ചവനെ നോക്കി.. മുമ്പ് അവൻ മാളു എന്ന് വിളിച്ചിട്ടുണ്ടെങ്കിലും അത് കാര്യമാക്കിയിരുന്നില്ല..

പക്ഷെ ഇപ്പോ..മറുപടിയായി സൂര്യൻ അവൾക്കൊന്ന് കണ്ണിറുക്കി ചിരിച്ചു കൊടുത്തു.. "ഹോസ്പിറ്റലിൽ നിന്ന് വന്നതല്ലേ.. രണ്ടുപേരും പോയി ഫ്രഷ് ആയിട്ട് വാ..അപ്പോഴേക്കും മൂന്നു പേർക്കും ഞാൻ ഫുഡ് എടുത്ത് വക്കാം.." മീനാക്ഷിയോടായി പറഞ്ഞു അവളുടെ അമ്മ ഉള്ളിലേക്ക് പോയി.. "മ്മ്മ്.. ദത്ത് ഫുഡ് കഴിച്ചിട്ട് പോകവേ.. ഞങ്ങൾ ഇപ്പോ വരാം.." "ഇല്ല നീനു.. പോയിട്ട് അത്യാവശ്യം ഉണ്ട്.." "അത് പറ്റില്ല.." "ഇല്ല ടാ.. അത്യാവശ്യം ആയതുകൊണ്ട.. പോയിട്ട് പിന്നെ വരാം.." ആദ്യം നീനുവിനോടും അവസാനം അവന്റെ കണ്ണ് ചെന്ന് നിന്നത് നക്ഷത്രയിലും ആണ്.. അവൾ അപ്പോഴും തല കുനിച്ചു തന്നെയായിരുന്നു.. അവന്റെ നോട്ടം കാണെ നീനുവിന്റെ ചുണ്ടിൽ പുഞ്ചിരിയൂറി.. അവനെ നോക്കി ഒന്ന് തലയാട്ടി അവൾ മുകളിലേക്ക് പോയി..മുകളിലേക്ക് കേറുന്നതിന്റെ ഇടക്ക് നക്ഷത്രയുടെ കണ്ണ് പിന്നിലേക്ക് പോയി.. അവിടെ അവളെ നോക്കി ചിരിയോടെ നിക്കുന്ന സൂര്യനെ കാണെ പിടപ്പോടെ കണ്ണുകൾ പിൻവലിച്ചു.. ഓരോ വട്ടം അവന്റെ ചിരി കാണുമ്പോഴും നക്ഷത്രയിൽ ഉണ്ടാക്കുന്ന മാറ്റം അവൾക് തന്നെ മനസിലാക്കാൻ പറ്റുന്നതായിരുന്നില്ല..!! 💖___💖 "പ്ലീസ്.. എന്നെ കൊല്ലരുത്.. ജീവിച്ചു കൊതി തീർന്നിട്ടില്ല.. പ്ലീസ് ദേവ.." "ഇല്ല സൂര്യ.. ഇനി നിനക്ക് ജീവിക്കാൻ അർഹത ഇല്ല..

അത്രക്ക് വലിയ തെറ്റാ നീ ചെയ്തത്.. സോ ഹാപ്പി ജേർണീ.." അതും പറഞ്ഞു ദേവൻ കയ്യിലിരിക്കുന്ന ഗണിന്റെ ട്രിഗ്ഗർ വലിച്ചു.. *ട്ടെ.. ശബ്ദം കെട്ട് ദേവൻ നോക്കിയതും അനങ്ങാതെ കിടക്കുന്ന സൂര്യനെ കണ്ട് അവൻ ആർത് ചിരിച്ചു.. അവന്റെ ചിരിയുടെ സൗണ്ടിനെ കടത്തി വെട്ടികൊണ്ട് വാതിലിന് അവിടെ നിന്നും ഒരു അട്ടഹാസം കേട്ടതും ദേവൻ തലഉയർത്തി.. വയറും പൊത്തി പിടിച്ചു തറയിൽ ഇരുന്നും കിടന്നും ചിരിക്കുന്ന *ആരോഹി(ആരു) എന്നാ തന്റെ കുഞ്ഞനുജത്തിയെ കാണെ അവൻ വളിച്ച ചിരി ചിരിച്ചു.. ഒപ്പം തറയിൽ ചത്ത പോലെ കിടക്കുന്ന സൂര്യന്റെ വയറിൽ ചവിട്ടി.. "ആ അമ്മേ.. എടാ പട്ടി.. പറഞ്ഞിട്ട് ചവിട്ടി കൂടെ.." വയറും ഉഴിഞ്ഞു സൂര്യൻ ദേവന്റെ കയ്യിലൊന്ന് ഇടിച്ചു..ആരുവിന്റെ ചിരി നിക്കില്ല എന്ന് കണ്ടതും രണ്ടും കണ്ണ് കൊണ്ട് കാണിച് അവളെ എടുത്ത് പൊക്കി ബെഡിൽ ഇട്ടു.. രണ്ടാണ്ണവും അവളെ തുറിച്ചു നോക്കുന്ന കണ്ട് അവൾ ഒരു വിധം ചിരി അടക്കി.. "പോത്തു പോലെ വളർന്നില്ലേ.. ഒരാൾ ഡോക്ടറും മറ്റെയാൾ നാടിനെ വിറപ്പിച്ചു നിർത്തുന്ന പോലീസും..എന്നിട്ടും നാണമില്ലാതെ രണ്ടും കൂടി കളിക്കുന്ന കണ്ടില്ലേ.. അയ്യേ..ഷെയിം.." അത് പറഞ്ഞു വീണ്ടും അവൾ ചിരിച്ചു..

അവളുടെ ചിരിയും സംസാരവും അവരിലും പകർന്നു കിട്ടിയതും രണ്ടും ഒരു ചിരിയോടെ അവളുടെ ഇരുവശത്തും ആയി കിടന്നു.. "അതിനിപ്പോ നിനക്ക് എന്താടി.. ഞങ്ങൾക് ചേട്ടനും അനിയനും കളിക്കണം എന്ന് തോന്നുമ്പോ ഞങ്ങൾ കളിക്കും.. ചിരിക്കണം എന്ന് തോന്നുമ്പോ ചിരിക്കും.. അതുപോലെ നിന്നെ എടുത്തിട്ട് പെരുമാറണം എന്ന് തോന്നുമ്പോ പെരുമാറും.. അല്ലെ ദേവ..?" "അതെ.. അതുകൊണ്ട് നീ ഞങ്ങൾക്കിടയിൽ വരേണ്ട ആവശ്യം ഇല്ല.." സൂര്യൻ ചോദിച്ചതിന് കട്ടക്ക് കൂടെ നിന്നുള്ള ദേവന്റെ മറുപടി കെട്ട് ആരു പല്ല് കടിച്ചു ചുണ്ട് കൊട്ടി.. രണ്ടിന്റെയും വയറിൽ കയ്യ് മുറുക്കി ഇടിച്ചു അവൾ വെട്ടി തിരിഞ്ഞു പിണങ്ങി പോയി.. "ഹോ എന്നാപ്പിന്നെ രണ്ടും കൂടി കെട്ടിപിടിച് ഇരുന്നോ അവിടെ.. വേറെ ഒരിടവും ഇല്ലാത്ത പോലെ ഒരു ചേട്ടനും അനിയനും.. ഇരട്ടകൾ അല്ല നിങ്ങൾ പരട്ടകള.. തെണ്ടി പരട്ടകൾ.. അനിയത്തിയുടെ സ്നേഹം ഇല്ലാത്തതുങ്ങൾ.. നോക്കിക്കോ.. നീയൊക്കെ രണ്ടും അടിച്ചു പിരിഞ്ഞു എന്റെ മുന്നിൽ കൂടി.." "നിക്കെടി അവിടെ.." വാതിലിന് അടുത്ത് പോയി നിന്ന് തല ഉള്ളിലേക്ക് ഇട്ട് ആരോഹിയുടെ ദേഷ്യം പിടിചുള്ളാ സംസാരം കെട്ട് പരസ്പരം ചിരിച്ചു കിടന്നിരുന്ന സൂര്യനും ദേവനും അവൾ അവസാനം പറയുന്ന കെട്ട് തുറിച്ചു നോക്കി.. പറഞ്ഞു മുഴുവൻ ആകുന്നതിനു മുന്നേ ദേവൻ അവളുടെ പിറകെ ഓടി.. നിക്കുന്നത് പന്തിയല്ല എന്ന് തോന്നിയതും അവളുടെ ഒരു അലർച്ചയോടെ രക്ഷപെട്ടു..!!

പഴയത് ഒക്കെ ഒരു തീരശീല കണക്കെ സൂര്യന്റെ മുന്നിൽ തെളിഞ്ഞതും അവൻ നിറഞ്ഞ കണ്ണ് അമർത്തി തുടച്ചു..ഒരേ ബെഡിൽ കയ്യ്കോർത്തു കിടക്കുന്ന രണ്ട് ഇരട്ട കുട്ടികളെ കാണെ അവന്റെ നെഞ്ച് വിങ്ങി.. നഴ്സും മറ്റു പടൈന്റ്‌സും കാണുന്നതിന് മുന്നേ അവൻ പെട്ടന്ന് വാർഡിൽ നിന്ന് പുറത്തേക്ക് നടന്നു.. "ചതിച്ചില്ലെടാ.. നായെ.." "മുന്നിൽ നിന്ന് പോ.. ഇനിയും നീ ഇവിടെ നിന്ന കൊല്ലാൻ പോലും ദേവൻ മടിക്കില്ല.." ദേവന്റെ വാക്കുകൾ കാതിൽ അലയടിച്ചതും സൂര്യൻ കണ്ണുകൾ മുറുക്കി അടച്ചു.. ചുവന്ന കണ്ണുകളോടെ മുന്നിലുള്ള കണ്ണാടിയിൽ നോക്കി.. കുറച്ചു നേരം അതെ നിൽപ്പ് തുടർന്നു മുഖത്തു വെള്ളം ആഞ്ഞു വീശി.. ഒരു വിധം മനസ്സ് തണുത്തതും എപ്പോഴും കാണുന്ന പുഞ്ചിരി മുഖത്തു ഫിറ്റ് ചെയ്തു വാഷ്റൂമിൽ നിന്ന് പുറത്തിറങ്ങി കോൺസൾട്ടിങ് റൂമിലേക്ക് നടന്നു..!! 💖___💖 "എന്താടി ഇത്..?" ദേവന്റെ അലർച്ച കെട്ട് തീർത്ഥ ഞെട്ടി.. ടേബിളിൽ കൊണ്ട് വച്ച പേപ്പറും രൗദ്ര ഭാവത്തോടെ നിക്കുന്ന ദേവനെയും അവൾ മാറി മാറി നോക്കി.. നെഞ്ച് വല്ലാതെ മിടിച്ചു..

"ഇമ.. നിന്നോടാ ചോദിച്ചത്..എന്താണെന്ന് ഇത്..? ആരെ കൊന്നിട്ട നീ ഇങ്ങോട്ട് കെട്ടിയെടുത്തത്..?? പറയടി.." "ഞാൻ.. ഞാൻ ആരെയും കൊന്നിട്ടില്ല.." ആദ്യം ഒന്ന് ഇടറിയെങ്കിലും അവളുടെ വാക്കുകളിൽ ദാർഢ്യത അവൻ അറിയാൻ കഴിയുന്നുണ്ടായിരുന്നു.. ഒപ്പം കണ്ണുകളിലെ സത്യസന്ധതയും..!! "പിന്നെ.. ഈ കാണുന്നത് എന്താ?? നിന്റെ പേരിൽ ലുക്ക്‌ ഔട്ട്‌ നോട്ടീസ് അടിച്ചു നാട് മുഴുവൻ ഒട്ടിച്ചിട്ടുണ്ട്.. എന്നിട്ടും ഇതൊക്കെ കള്ളം ആണെന്നാണോ നീ പറയണേ..??" തീർത്ഥയുടെ ഫോട്ടോയും ഒപ്പം wanted criminal എന്നാ അടികുറുപ്പും ആയിട്ടുള്ള നോട്ടിസിനെയും അവളുടെ മുന്നിൽ കാണിച് അവൻ ചോദിച്ചതും അവളൊന്ന് നിശ്വസിച്ചു.. ദേവനോട് എല്ലാം പറയുന്നത് എന്തുകൊണ്ടും നല്ലതാണെന്നു അവൾക് തോന്നി..മനസ്സ് കുറച്ചു നാൾ പിന്നിലേക്ക് സഞ്ചരിച്ചു.. അവളുടെ ജീവിതം മാറ്റിമറിക്കപ്പെട്ട ദിവസത്തേക്ക്..!!.....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story