പ്രണയമായി..!!💖🍂: ഭാഗം 50

pranayamay sana

രചന: സന

കത്തുന്ന കണ്ണുകളോടെ ചാടി എഴുന്നേറ്റവൻ അവളുടെ കയ്യ് തട്ടി മാറ്റി.. എന്തോ പറയാൻ ശ്രെമിച്ചു കൊണ്ട് ദേവൻ കഷ്ടപ്പെടുന്നത് തീർത്ഥ പകപ്പോടെ നോക്കി നിന്നു.. ""ദേ.. വാ.."" വാക്കുകൾ വിറച്ചു പോയിരുന്നു അവളിൽ.. അതിനേക്കാൾ അവളുടെ കണ്ണുകൾ മിഴിഞ്ഞത് ദേവന്റെ അവസ്ഥ കണ്ടിട്ടാണ്.. അവന്റെ ശബ്ദം പൂർണമായി അടഞ്ഞു പോയിരിക്കുന്നു..!! ""എന്താ ദേവാ പറ്റിയെ.."" തീർത്ഥ അവന്റെ ദേഷ്യത്തെ വകവെക്കാതെ അടുത്തേക്ക് പോയി.. വല്ലാത്ത ബുദ്ധിമുട്ട് തോന്നി അവന്.. തൊണ്ടയിൽ നിന്നും കാറ്റ് അല്ലാതെ മറ്റൊന്നും വരുന്നില്ല.. എന്തോ തടഞ്ഞു വച്ചിരിക്കുന്നത് പോലെ.. തീർത്ഥ അവന്റെ നെഞ്ചിൽ തടവിയതും അവൻ കണ്ണുരുട്ടി അവളുടെ കവിളിൽ കുത്തി പിടിച്ചു.. എന്തൊക്കെയോ പറയണം എന്നുണ്ടയിരുന്നു ദേവന്..അലറി വിളിക്കണമെന്ന് തോന്നി..പക്ഷെ..!! ദേവൻ കവിളിൽ പിടിച്ചിരിക്കുന്ന കൈ ഒന്നൂടി അമർത്തിയതും തീർത്ഥ വേദനകൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു.. വേദനകൊണ്ടവളുടെ മുഖം ചുളിഞ്ഞതും ദേവൻ കയ്യ് ശക്തിയിൽ പിന്നിലേക്ക് വലിച്ചു തിരിഞ്ഞു ടേബിളിൽ കൈരണ്ടും മുറുക്കി പിടിച്ചു ദേഷ്യം കണ്ട്രോൾ ചെയ്തു... ""ദേവാ.. സോ..റി..ദേവാ.. അലർജിയാണെന്ന് ആരൂ പറഞ്ഞപ്പോ..ചുമ്മാ കളിപ്പി..ക്കാൻ..അല്ലാതെ വേറെ ഒന്നും..""

പാതി പറഞ്ഞവൾ ദുഃഖത്തോടെ അവനെ നോക്കി.. 'അവളെന്തെങ്കിലും പണി തനിക് തരുമെന്ന് അറിയുമായിരുന്നെങ്കിലും അതൊക്കെ അവളുടെ മനസ്സിൽ താൻ നൽകിയ മുറിവിന്റെ ദേഷ്യം ആണെന്നെ കരുതിയിരുന്നുള്ളു.. പക്ഷെ ഇതിപ്പോ..' ദേവൻ ഒന്നും മിണ്ടാത്തെ കണ്ണ് മുറുക്കി അടച്ചു തന്നെ നിന്നു.. കുറച്ചു നിമിഷം കഴിഞ്ഞതും അവന്റെ ദേഷ്യം ഒന്ന് തണുത്തെന്ന് തോന്നിയതും ദേവൻ മുഖം അമർത്തി തുടച്ചു തീർത്ഥയെ ഒന്ന് നോക്കുക പോലും ചെയ്യാതെ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി പോയി.. തീർത്ഥ വല്ലാത്തൊരു ഭാവത്തോടെ ബെഡിൽ ഇരുന്നു.. വീട്ടിൽ ഉള്ള ആരെങ്കിലും അറിഞ്ഞാൽ ഉള്ള കാര്യം അവളെ കൂടുതൽ പേടിപ്പെടുത്തി.. ഉറപ്പായും ദേവന്റെ അവസ്ഥക്ക് താൻ ആണ് കാരണം എന്നറിഞ്ഞാൽ ഇന്നലെ വരെ കൂടെ നിന്ന ആരും തന്റെ ഒപ്പം നിൽക്കില്ല.. അത്രക്കും ദേവനെ അവർക്ക് ഇഷ്ടമാണ്.. ദേവനെന്തെങ്കിലും എന്നാൽ ആരും സഹിക്കില്ല.. തനിക്കോ.. തനിക്കും അവനെ ജീവനല്ലേ.. തനിക്കും സഹിക്കില്ല ദേവൻ എന്തേലും പറ്റിയാൽ.. എന്നിട്ടും..!! തീർത്ഥയുടെ ഉള്ളം ഒന്ന് ഉലഞ്ഞു.. 💖___💖 ""എന്താ മോനെ.. എന്താ നിനക്ക്..നിന്റെ മുഖം എന്താ ചുവന്നിരിക്കുന്നെ.. ഇതെന്താ ദേഹത്തൊക്കെ.. എന്തെങ്കിലും ഒന്ന് പറയ് ദേവാ.. എന്താ പറ്റിയെ..""

താഴോട്ട് ഇറങ്ങിയതും തീർത്ഥ കാണുന്നത് ദേവന്റെ മേലാകെ കണ്ണും നിറച്ചു തടവുന്ന വസുന്ദരയെയാണ്.. ദേവൻ ഒന്നും ഇല്ലെന്ന പോലെ തല ആട്ടുന്നുണ്ട്.. കഷ്ടപ്പെട്ടൊരു ചിരിയും മുഖത്തണിഞ്ഞിട്ടുണ്ട്.. തീർത്ഥയുടെ പേടി കൂടി.. അവൾ വിറക്കുന്ന കാലോടെ അവർടടുത്തേക്ക് നടന്നു.. ""മോളെ.. ഇതെന്ത് പറ്റിയതാ ഇവന്.. നീ എങ്കിലും ഒന്ന് പറയ്.. ഇവനൊന്നും മിണ്ടുന്നില്ല.."" തീർത്ഥയുടെ കയ്പിടിച്ചു അവന്റെ അടുത്തേക്ക് നിർത്തിയതും ദേവന്റെ മുഖം ദേഷ്യം കൊണ്ട് ഒന്നൂടി ചുവന്നു.. ആരോഹിയുടെയും നക്ഷത്രയുടെയും മുഖം ഒരു സംശയത്താലേ അവളെ ഉറ്റു നോക്കുന്നതും കൂടി കണ്ടതും തീർത്ഥ തല കുനിച്ചു.. ""അലർ.. അലർജിയ.."" ""അലർജിയാ അമ്മ.."" തീർത്ഥയുടെ സ്വരം നേർത്തതും മറ്റൊരു ശബ്ദം അവിടെ മുഴങ്ങി.. സൂര്യനെ കാണെ വസുന്ദര അവന്റെ നേർക്ക് തിരിഞ്ഞു.. കയ്യിലൊരു സിറപ്പ് കൊണ്ട് ദേവന്റെ അടുത്ത് വന്ന് അവന്റെ തൊളിൽ കയ്യിട്ടു.. തീർത്ഥ സൂര്യനെ നോക്കി.. ഇന്നേവരെ കണ്ടിട്ടില്ലാത്ത ഗൗരവഭാവം അവനിൽ കൂടി കണ്ടതും തീർത്ഥയുടെ കണ്ണ് നിറഞ്ഞു.. തല വീണ്ടും കുമ്പിട്ടു അവൾ.. ""അലർജിയോ.. എന്തിന്റെ.."" ""ചില സാധനങ്ങൾ ഒക്കെ ഇവന് അലർജി അല്ലെ.. അതിലേതെങ്കിലും ഉള്ളിൽ ചെന്നാൽ ഇങ്ങനെ ഉണ്ടാവും.. ഇതദ്യായിട്ട് ഒന്നും അല്ലല്ലോ.. മുന്നേ ഇവന് വരാറുള്ളതല്ലേ..""

""അതിന് വല്യേട്ടന് അലർജി ഉള്ള സാധനങ്ങൾ ഒന്നും ഇവിടെ ആരും ഉപയോഗിക്കാറില്ലല്ലോ.. കുഞ്ഞിലേ അല്ലെ വല്യേട്ടന് ഉണ്ടാവാറുണ്ടായിരുന്നേ.. അതിന് ശേഷം ഇപ്പോഴല്ലേ ഇങ്ങനെ.."" വിഷമത്തിൽ നിക്കുന്ന വസുന്ദരയോട് ചേർന്ന് നിന്ന് ആരോഹി പറഞ്ഞതും സൂര്യന്റെ മുഖം കടുത്തു.. ""നമ്മുക്കല്ലേ അതൊക്കെ അറിയുന്നേ.. പുറത്ത് നിന്ന് വന്നവർക്ക് അതൊന്നും അറിയില്ലല്ലോ.."" സൂര്യൻ അല്പം കടുപ്പിച്ചു പറഞ്ഞതും ദേവൻ അവന്റെ മുഖത്തു നോക്കി ഒന്ന് കണ്ണ് ചിമ്മി.. വസുന്ദരയും ആരോഹിയും തീർത്ഥയെ നോക്കി... ""ഇന്നലെ പാർട്ടിക്ക് പൈൻആപ്പിൾ കൊണ്ടുള്ള ഒരു വിഭവവും വേണ്ട എന്ന് ഇവനോട് പറഞ്ഞതാ.. അപ്പോ ഇവന് പറ്റില്ല.. ഇവൻ കഴിക്കില്ല എന്ന് വാക്ക് പറഞ്ഞിട്ട് ജ്യൂസും കേക്കും അടക്കം എല്ലാം പൈൻആപ്പിൾ ഫ്ലാവോർ ആക്കിയത്.. എന്നിട്ടെന്തായി വന്നവരിൽ ആരോ കൊണ്ട് കൊടുത്ത സ്വീറ്റ്സ് അവൻ കഴിച്ചെന്നു തോന്നുന്നു..എങ്ങനെയോ അത് അവന്റെ ഉള്ളിൽ പോയി.. ഇന്നലെ രാത്രിയെ ചെറിയ രീതിയിൽ അലർജി പോലെ ആയതാ.. അപ്പൊത്തന്നെ എന്നെയോ അച്ഛനെയോ വിളിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ആവില്ലായിരുന്നു.. ഏട്ടത്തി വിളിക്കാൻ വന്നപ്പോ ഇവന സമ്മതിക്കാതെ.. അതുകൊണ്ട് എന്തായി രാവിലെ ആയപ്പോ സൗണ്ട് ഉൾപ്പെടെ പോയില്ലേ..""

സൂര്യൻ കഥപോലെ പറഞ്ഞതും തീർത്ഥ ഞെട്ടി കൊണ്ട് അവനെ നോക്കി.. സൂര്യൻ ദേവന്റെ മുഖത്തു നോക്കി തന്നെയായിരുന്നു പറഞ്ഞത്.. വസുന്ദര അത്രയും നേരം മിണ്ടാത്തെ നിന്നെങ്കിലും അവസാനം ശബ്ദം പോയെന്ന് കേട്ടപ്പോ അവന്റെ അടുത്തേക്ക് ഓടി വന്ന് തൊണ്ടയിലും നെഞ്ചിലും ആയി തടവുന്നുണ്ട്.. ദേവൻ ചിരിയോടെ നിന്നു.. ആരോഹിയും നക്ഷത്രയും തീർത്ഥയുടെ ഇടവും വലവും പോയി നിന്ന് അവളെ ചുറ്റി പിടിച്ചു.. സൂര്യൻ പറഞ്ഞ കഥ രണ്ട് പേരും വിശ്വസിച്ചു എന്ന് അവരുടെ പ്രവർത്തിയിൽ നിന്നും തീർത്ഥക്ക് മനസ്സിലായി.. വസുന്ദര ദേവനെ കുറ്റപ്പെടുത്തുന്നുണ്ട്.. തീർത്ഥ പറഞ്ഞത് അനുസരിക്കാത്തത്തിൽ.. അപ്പോഴൊക്കെ ദേവൻ തീർത്ഥയെ വല്ലാതൊന്ന് നോക്കും.. ഉച്ച വരെ ദേവനെ എങ്ങും വിടാതെ വസുന്ദര തന്നെയായിരുന്നു ഭക്ഷണം കഴിപ്പിച്ചത്.. സൂര്യനും അവന് വേണ്ട മരുന്ന് ഒക്കെ കൊടുക്കുന്നുണ്ടായിരുന്നു.. രാവിലെ തന്നെ ശ്രീ തിരികെ പോയി.. ദേവന്റെ ബോഡിയിൽ ഉണ്ടായിരുന്നു ചുമന്ന പാട് ഒക്കെ മങ്ങി തുടങ്ങിയെങ്കിലും ശബ്ദം അപ്പോഴും വന്നില്ല..രണ്ട് ദിവസം കഴിഞ്ഞ് പഴയത് പോലെ ആവറാണ് പതിവ് എന്ന് ആരോഹി പറഞ്ഞു അറിഞ്ഞപോഴാണ് തീർത്ഥക്ക് സമാധാനം ആയത്.. എങ്കിലും തന്റെ പ്രവർത്തി ആദ്യമായി മറ്റൊരാൾക്ക്‌ വേദന നൽകി എന്നത് അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു.. അതിന്റെ ഭലമെന്നോണം ഇടയ്ക്കിടെ കണ്ണുകൾ നനവോടെ തന്നെ ഇരുന്നു.. 💖___💖

""സൂര്യാ.."" റൂമിൽ എന്തോ ചെയ്തോണ്ടിരുന്ന സൂര്യന്റെ അടുത്തേക്ക് തീർത്ഥ പോയി.. ഇവിടെ വന്നപ്പോൾ മുതൽ തനിക്കൊരു സഹോദരനെ പോലെ സപ്പോർട്ട് ചെയ്തവൻ ആണ്.. പക്ഷെ ഇന്നിപ്പോ അവന്റെ സഹോദരനെ വേദനിപ്പിച്ചത് കൊണ്ടാവണം സൂര്യൻ അതിന് ശേഷം തീർത്ഥയോട് മിണ്ടിയിട്ടില്ല.. സൂര്യൻ വിളി കേട്ടിട്ടും അവന്റെ പണി തുടർന്നു കൊണ്ടേ ഇരുന്നു.. ""സൂര്യാ.. സത്യാട്ടും എനിക്ക് അറിയില്ലായിരുന്നുടാ.. ദേവ.. ദേവന്.. ഇത്രയും.. ഇത്രയും വേദനിക്കുമെന്ന് സത്യായിട്ടും വിചാരിച്ചില്ല.."" പറഞ്ഞു കഴിയുമ്പോ തീർത്ഥ കരഞ്ഞു പോയിരുന്നു.. സൂര്യൻ തിരിഞ്ഞു തീർത്ഥയെ നോക്കി ചെറുതായി ഒന്ന് ചിരിച്ചു.. ദേവൻ കണ്ണാടിക്ക് മുന്നിൽ നിന്ന് തലമുടി ഒതുക്കി വച് തിരിഞ്ഞതും അവന്റെ നെഞ്ചിലേക്ക് എന്തോ വന്ന് ശക്തിയിൽ പതിച്ചിരുന്നു.. ഞെട്ടി കൊണ്ട് പിന്നിലേക്ക് ഒന്ന് വേച്ചു പോയവൻ ടേബിളിൽ താങ്ങി നിന്ന് തലതാഴ്ത്തി എന്താ സംഭവിച്ചെന്ന് നോക്കുന്നതിന് മുന്നേ ദേവൻ കവിളിൽ ചെറു ചൂടുള്ള തീർത്ഥയുടെ അധരം പതിച്ചു കഴിഞ്ഞിരുന്നു.. പകച്ചു നോക്കുന്നവനെ നോക്കി ചിരിച്ചു ചുണ്ട് കൊണ്ട് പതിയെ താങ്ക്സ് എന്ന് മൊഴിഞ്ഞവൾ അവനെ ഒന്നുകൂടി ഹഗ് ചെയ്തു ഓടി ഡ്രസിങ് റൂമിൽ കേറി വാതിലടച്ചു.. കുറച്ചു മുന്നേ സംഭവിച്ചതോ ഇപ്പൊ സംഭവിക്കുന്നതോ ഒന്നും മനസിലാവാതെ ദേവൻ കുറച്ചു നേരം കൂടി ആ നിൽപ്പ് തുടർന്നു.. ""ഡാ... ദേവാ.. ടാ തെണ്ടി..""

പുറത്ത് ശക്തിയിൽ അടിച്ചു സൂര്യൻ വിളിച്ചതും ദേവൻ ഞെട്ടി കവിളിൽ കയ്വച്ചു സൂര്യനെ നോക്കി.. ""എന്താടാ.."" ദേവന്റെ കണ്ണ് മിഴിഞ്ഞിരിക്കുന്നത് കണ്ട് സൂര്യനും കണ്ണ് തുറിച്ചു അവനോട് ചോദിച്ചു.. ദേവൻ ബോധം വീണ്ടെടുത്തത് പോലെ ഒന്നും ഇല്ല എന്ന് തല ആട്ടി കവിളിൽ നിന്ന് കയ്യെടുത്തു.. സൂര്യന്റെ ചുണ്ടിൽ കള്ളചിരി സ്ഥാനം പിടിച്ചിരുന്നു.. ""ദേവാ.. നിന്നോട് ഏട്ടത്തിയെയും കൊണ്ട് അമ്പലത്തിൽ പോയി വരാൻ അമ്മ പറഞ്ഞു.. ഏട്ടത്തിയോട് ഞാൻ പറഞ്ഞിട്ടുണ്ട്.. നീ വേഗം റെഡി ആവ്.."" സൂര്യൻ കാബോർഡിൽ നിന്ന് രണ്ട് ഷർട്ട്‌ എടുത്ത് ദേവനോട് പറഞ്ഞു റൂമിന് പുറത്തിറങ്ങി.. ദേവൻ കുറച്ചു നേരം കൂടി തീർത്ഥ പോയ വഴിയേ നോക്കി നിന്ന് ഡ്രെസ്സും ആയി വാഷ്റൂമിൽ കേറി.. ഡോറിൽ ചാരി നിന്നവൾ സൂര്യൻ പറഞ്ഞത് ഓർത്തെടുത്തു.. ""താങ്ക്സ് സൂര്യാ.."" ""അമ്മയോട് ഒന്നും പറയത്തിന് ആണെങ്കിൽ കൊണ്ട് പോയി കെട്ട്യോന് കൊടുത്ത മതി.. എന്നോട് പോലും അവൻ പറഞ്ഞില്ല.. രാവിലെ വേദന സഹിക്കാതെയാ എന്റടുത്തു വന്നത്.. പിന്നെ ഏട്ടത്തിയുടെ പണിയാണെന്ന് അറിയുന്നത് കൊണ്ട് കൂടുതൽ അവനെ ചോദ്യം ചെയ്യേണ്ടി വന്നില്ല..വേറെ ആരോടും പറയരുതെന്ന് അവൻ തന്നെയാ പറഞ്ഞേ.. ഹ്മ്മ്മ്...ഇപ്പോഴേ ഭാര്യയുടെ തെറ്റൊക്കെ മറച്ചു വക്കാൻ ഭർത്താവ് പഠിച്ചു തുടങ്ങീട്ടുണ്ട്..!! Not bad.."" കള്ളച്ചിരിയാലേ സൂര്യൻ പറയുമ്പോ അവളുടെ മുഖത്തും പുഞ്ചിരി വിടർന്നു..

അതെ ചിരിയോടെ ദേവനെ പുണർന്നത് ഓർക്കേ അവളുടെ കവിളുകൾ ചുമന്നു തുടുത്തിരുന്നു..!! 💖___💖 ""അയ്യോ ഞാൻ ഇല്ല.. എനിക്ക് വയ്യ..."" ""അതെന്താ നിനക്ക് വയ്യാതെ..ആരൂ പോകുന്നുണ്ടല്ലോ.."" ""ആരുവേച്ചി വേറെ ക്ലാസ്സിൽ അല്ലെ.. നിക്ക് ഒറ്റക്ക് ഇരുന്നു പഠിക്കാൻ വയ്യാമ്മേ.. ഞാൻ ഇവിടെ അമ്മയുടെ കൂടെ ഇരുന്നോളാം.. പ്ലീസ് അമ്മ.."" നക്ഷത്ര വസുന്ദരയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചതും അവർ ആ കയ്യ് തട്ടി മാറ്റി.. ആരോഹി കുനിഞ്ഞിരുന്ന ചിരിക്കുന്നത് കണ്ട് നക്ഷത്ര ചുണ്ട് ചുളുക്കി പ്രതീക്ഷക്കെന്നോണം സൂര്യനെ നോക്കി.. അത്രയും നേരം അവളുടെ കളികൾ കണ്ടോണ്ടിരുന്ന സൂര്യൻ നക്ഷത്ര നോക്കിയതും മുഖം തിരിച്ചു വസുന്ദരയുടെ നേർക്ക്.. ""ഞാൻ രണ്ടിനും അഡ്മിഷൻ എടുത്തിട്ടുണ്ട്.. ആരൂ ഡിഗ്രി കഴിഞ്ഞതുകൊണ്ട് HDC കോഴ്സ് കിട്ടി.. നക്ഷത്ര ദേവരാജ് പ്ലസ് ടു അല്ലെ പഠിച്ചിട്ടുള്ളു അതുകൊണ്ട് JDC യും.. നാളെ മുതൽ ക്ലാസ്സ്‌ തുടങ്ങും.. ഒരേ കോളേജ് ആണ്.. ഒരേ സമയം.. രാവിലെ റെഡി ആയി നിൽക്കണം.. ഞാൻ പോകുന്നാ വഴിയിൽ തന്നെയാ.. തിരികെ അച്ഛനോ ദേവാനോ വരും കൂട്ടാൻ.."" സൂര്യന്റെ സംസാരം കേട്ട് നക്ഷത്രയും ആരോഹിയും കണ്ണും മിഴിച്ചിരുന്നു.. ആരോഹി പിന്നെ ഒരു ചിരിയാലേ തല ആട്ടി..

നക്ഷത്രയുടെ അപ്പോഴും ചുണ്ട് പരിഭവത്താൽ ചുളിച് അവനെ തന്നെ നോക്കി ഇരുന്നു.. 💖___💖 കണ്ണുകളടച്ചു തീർത്ഥ കുറച്ചു നേരം നിന്നു.. ശേഷം കണ്ണ് തുറന്നതും കാണുന്നത് ഷർട്ട് തൊളിൽ ഇട്ട് കൈകൂപ്പി കണ്ണടച്ചു നിൽക്കുന്ന ദേവനെയാണ്.. അവന്റെ പുറത്ത് ചുവന്ന പാടുകളിലേക്ക് തീർത്ഥ ഒരു വിഷമത്തോടെ നോക്കി... കയ്യിലെ പ്രസാധവും ആയി ദേവന്റെ അടുത്ത് പോയി നിന്നവൾ അവന് നേരെ നീട്ടി.. അതിലെ കുങ്കുമം നെറുകയിൽ അവൻ തന്നെ ചാർത്തുന്നത് ഒരു നിമിഷം ചിന്തിച്ചു കൊണ്ട്.. പക്ഷെ കുറച്ചു ചന്ദനം എടുത്ത് അവളെ നോക്കാതെ സ്വയം ചാർത്തി അവൻ തിരിഞ്ഞു നടന്നു.. പിന്നാലെ മുഖം കൊട്ടിയവളും.. ""ദേവാ പതിയെ.."" ബുള്ളറ്റിന് പിന്നിൽ കേറി ഇരിക്കുന്നതിന് മുന്നേ സ്റ്റാർട്ട്‌ ചെയ്തതും തീർത്ഥ ഒന്നാഞ്ഞു അവന്റെ പുറത്തിടിച്ചു നിന്നു.. അവൾ പറഞ്ഞത് കേൾക്കാതെ അവൻ വീണ്ടും സ്പീഡ് കൂട്ടിയതും തീർത്ഥ അവന്റെ ചുമലിൽ കയ്യ് വച്ചു..ഒന്നും മിണ്ടാത്തെ തീർത്ഥ ചുറ്റും കണ്ണോടിക്കുന്നത് കാണെ ദേവൻ ഒന്ന് ചുണ്ട് കൊട്ടി.. കുറച്ചു ദൂരം കഴിഞു ദേവൻ വണ്ടി നിർത്തിയതും തീർത്ഥ സംശയത്തോടെ അവനെ നോക്കി.. അവൻ അങ്ങനെ തന്നെ ഇരിക്കുന്നത് കണ്ട് തീർത്ഥ വണ്ടിയിൽ നിന്നിറങ്ങി ചുറ്റും കണ്ണോടിച്ചു..

ദേവൻ അവൾക്ക് പിറകെ നോക്കുന്നത് കണ്ടതും തീർത്ഥയും സംശയത്തോടെ തിരിഞ്ഞു നോക്കി.. അതെ നിമിഷം ദേവൻ അവന്റെ വണ്ടി മുന്നോട്ട് എടുത്തിരുന്നു.. ""ഏയ്യ്.."" പിന്നിൽ നിന്ന് തീർത്ഥ അലറി വിളിച്ചതും ദേവൻ ഗ്ലാസ്സിലൂടെ അവളെ നോക്കി കണ്ണിറുക്കി ചിരിച്ചു വണ്ടിയുടെ സ്പീഡ് കൂട്ടി.. കാറ്റ് പോലെ ദൂരേക്ക് അകന്ന ദേവനെ നോക്കി തീർത്ഥ ദേഷ്യത്തോടെ തറയിൽ ആഞ്ഞു ചവിട്ടി.. ദേഹത്തു ചുറ്റിയ സെറ്റ് സാരിയും കഴുത്തിലും കാതിലും വസുന്ദര അണിയിച്ച കൊടുത്ത വലിയ മാലകളും കയ്യിലിരിക്കുന്ന ഇലച്ചീന്തും അവളെ കളിയാക്കുന്നത് പോലെ തോന്നി തീർത്ഥക്ക്.. """പട്ടി... തെണ്ടി.. ചെറ്റ.... 😤""".....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story