പ്രണയമായി..!!💖🍂: ഭാഗം 52

pranayamay sana

രചന: സന

ആരോഹി ഇടംകണ്ണിട്ട് നോക്കി നക്ഷത്രയോട് പറഞ്ഞു ഡയറിമിൽക്ക് പൊട്ടിച്ചു.. ചിരിച്ചു നിന്നിരുന്നവളുടെ മുഖം ചുമന്നു വീർക്കുന്നതും പരിഭവത്താൽ ചുണ്ടുകൾ പുറത്തേക്ക് ഉന്തുന്നതും കൗതുകത്തോടെ സൂര്യനും നോക്കി കണ്ടു...!! അവൾക് കൊടുക്കാനായി കൊണ്ട് വന്ന മുട്ടായിലേക്ക് ചിരിയോടെ സൂര്യൻ നോക്കി പിന്നെ അതിനെയും കൊണ്ട് തിരികെ നടന്നു.. ""നിന്നേ എങ്ങനെയാ ഇഷ്ടം പറയിക്ക എന്നെനിക് അറിയാടി കുരുപ്പേ.."" തിരിഞ്ഞു നടക്കുമ്പോ സൂര്യൻ കുസൃതിയാലേ പറഞ്ഞു.. നക്ഷത്ര മുഖം വീർപ്പിച്ചു ഡ്രസ്സ്‌ ചെയ്യാൻ പോകുന്നത് നോക്കി ആരോഹി ചിരിയോടെ മുട്ടായി കഴിച്ചു.. 💖___💖 ""ആരൂ.. പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ.. വെറുതെ ആരോടും കൊമ്പ് കോർക്കാൻ പോകരുത്.. വേണ്ടാത്ത കാര്യത്തിൽ തല ഇടരുത്.. പഠിക്കാൻ പോയാൽ പഠിച്ചു വന്നോണം.. അതിനിടക്ക് വേറെ കുഴപ്പങ്ങൾ ഒന്നും ഉണ്ടാക്കരുത്.. കേട്ടല്ലോ.. രണ്ട് പേരോടും കൂടിയ പറയണേ..!!"" സൂര്യന്റെ കടുപ്പിച്ചുള്ള അവസാന ഡയലോഗ് കേട്ടതും നക്ഷത്രയുടെ മുഖം ഒന്നൂടി വീർത്തു.. അവനെ നോക്കാതെ തന്നെ തല വെട്ടിച്ചു പുറത്തേക്ക് നോക്കി ഇരുന്നു..

""അപ്പോ ബൈ കുഞ്ഞേട്ടാ.. മാളു വാ.."" വണ്ടി കോളേജിന്റെ മുന്നിൽ നിർത്തിയതും ആരോഹി ചാടി ഇറങ്ങി സന്തോഷത്തോടെ മാളുവിന്റെ കയ്യ് പിടിച്ചിറക്കി.. സൂര്യനോട് അത്രയും പറഞ്ഞു മുന്നോട്ട് ഓടാൻ നിന്നവളെ സൂര്യൻ പിന്നിൽ നിന്ന് വിളിച്ചു.. ""ആ.. ബൈ.. വൈകിട്ട് അച്ഛനോ ദേവാനോ വരുന്നത് വരെ വെയിറ്റ് ചെയ് ഓക്കേ?.."" ""കുഞ്ഞേട്ടാ.. ഞങ്ങൾ ബസ്സിൽ വരാം.."" ആരോഹി ഡ്രൈവിംഗ് സീറ്റിന്റെ അടുത്ത് വന്ന് നിന്ന് സൂര്യന്റെ കയ്യ് പിടിച്ചതും സൂര്യൻ അവളെ കണ്ണ് കൂർപ്പിച്ചു നോക്കി..അവനോട് കണ്ണ് കൊണ്ട് പ്ലീസ് എന്ന് കെഞ്ചുന്നുണ്ട്.. സൂര്യൻ നക്ഷത്രയെ ഇടംകണ്ണിട്ട് നോക്കി.. സൂര്യനെ തന്നെ നോക്കുന്നുണ്ട്.. സൂര്യൻ അവളെ ശ്രെദ്ധിക്കാത്ത പോലെ ഇരുന്നു.. ""വേണ്ടാ ആരൂ.. പരിചയം ഇല്ലാത്ത സ്ഥലം അല്ലെ.. മാത്രവുമല്ല തുടക്കം അല്ലെ രണ്ടും.. സൊ കുറച്ചു ദിവസം ഞങ്ങള്ടെ കൂടെ പോയീം വന്നും സ്ഥലം ഒക്കെ പടിക്ക്.. എന്നിട്ട് ആലോചിക്കാം.."" ""മ്മ്മ്.. ഒക്കെ 😒""" ""ഏട്ടൻ പോയിട്ട് വരാം.. ബൈ "" ആരോഹിയുടെ കവിളിൽ ചെറുതായി പിച്ചി സൂര്യൻ വണ്ടി മുന്നോട്ട് എടുത്തു.. തന്നെ ഒന്ന് വെറുതെ പോലും നോക്കാത്ത സൂര്യനോട് നക്ഷത്ര നന്നേ പരിഭവം ഉണ്ടായിരുന്നു..

""എന്നോട് കൂടി ഒന്ന് പറഞ്ഞാൽ എന്താ.😠"" നക്ഷത്ര പിറുപിറുത് ദേഷ്യത്താൽ ആരോഹിയുടെ. കയ്യ് പിച്ചി എടുത്തു..ആരോഹി കയ്യൂഴിയുന്നതും അവളെ വഴക്ക് പറയുന്നതൊന്നും ശ്രെദ്ധിക്കാതെ അവൻ ദൂരേക്ക് മറയുന്ന വരെ അവളുടെ കണ്ണുകൾ അവനെ മാത്രം നോക്കി നിന്നു.. 💖__💖 വസുന്ദരയോട് എന്തോ പറഞ്ഞു വലിയ വായിൽ ചിരിക്കുന്ന തീർത്ഥയെ കണ്ട് കൊണ്ടാണ് ദേവൻ മുകളിലേക്ക് കേറിയത്.. ""അമ്മക്ക് ഇനി എന്നാണോ ആവോ ഇവള് പണി വക്കുന്നെ.."" ആത്മാഗതം പറഞ്ഞു കൊണ്ട് ദേവൻ സൂര്യൻ കല്യാണത്തിന്റെ അന്ന് കൊടുത്ത റെക്കോർഡിങ്ങിന് വേണ്ടി അവന്റെ കോബോർഡ് തിരഞ്ഞു .. വച്ചിരുന്നിടത് അത് കാണാതെ വന്നതും ദേവന് ദേഷ്യം വരാൻ തുടങ്ങി.. ഡ്രസ്സ്‌ ഒക്കെ വലിച്ചു വാരി ഇട്ട് ദേവൻ വീണ്ടും വീണ്ടും നോക്കി.. ""ഇമാ..."" താഴെ നിന്നും ദേവന്റെ വിളി കെട്ട് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും വസുന്ദര ശ്രെദ്ധിച്ചില്ല എന്ന് കണ്ടതും അവളും മൈൻഡ് ചെയ്യാതെ പണി തുടർന്നു.. ഗ്രൈൻഡർ ഇട്ട് വസുന്ദര മാവ് ആട്ടുന്നുണ്ട്.. തീർത്ഥ അടുക്കളവാതിലിന്റെ അടുത്തായത് കൊണ്ട് ദേവൻ വിളിക്കുന്നത് കേൾക്കാം.. വസുന്ദര കുറച്ചു ഉള്ളിലാണ് എന്തായാലും കേൾക്കില്ല എന്ന് തീർത്ഥക്ക് ഉറപ്പായിരുന്നു..

"സൗണ്ട് ഇന്ന് ശെരിയായിട്ടേ ഉള്ളു.. അപൊത്തന്നെ തുടങ്ങി കുമാ ന്ന് കിടന്ന് വിളിക്കാൻ.. അവിടെ കിടക്കാൻ വിളിക്കട്ടെ..ഹും.." പിറുപിറുത് അവൾ ശബ്ദം ഒന്നൂടി ഉറക്കെ ആയി വസുന്ദരയോട് ചിരിച്ചു സംസാരിച്ചു.. ""ഇമാ..."" അല്പം കൂടി ശബ്ദത്തിൽ വിളിച്ചിട്ടും കേൾക്കുന്നില്ല എന്ന് കണ്ടതും ദേവൻ ടേബിളിന് പുറത്തിരുന്ന സ്റ്റീൽ വേസ് എടുത്ത് ഊക്കോട് തറയിലേക്ക് വീശി എറിഞ്ഞു.. അതെ സമയം തന്നെ വസുന്ദര ഗ്രൈൻഡർ ഓഫ്‌ ചെയ്തതും തീർത്ഥയും അവരും ശബ്ദം കെട്ട് ഞെട്ടി.. കാര്യം അറിയാതെ ഞെട്ടി മുകളിലേക്ക് ഓടാൻ നിന്ന വസുന്ദരയെ കാര്യം അറിയുന്നത് കൊണ്ട് തന്നെ തീർത്ഥ തടഞ്ഞിരുന്നു.. ""പേടിക്കണ്ട അമ്മ.. ദേവന്റെ കയ്യ് തട്ടിയത് എങ്ങാനും ആവും.. ഞാൻ നോകീട്ടു വരാം.."" ""ഇമാ.."" വീണ്ടും ദേഷ്യത്തിലുള്ള ദേവന്റെ വിളി കേട്ടതും തീർത്ഥ ഒന്ന് ചിരിച്ചു കാണിച് വേഗത്തിൽ മുകളിലേക്ക് പോയി.. ""എന്താ...?"" ചോദിച്ചതിന് ശേഷമാണ് റൂമിന്റെ കോലം കണ്ടത് അവൾ.. രാവിലെ എല്ലാം റെഡി ആക്കി പോയതാണ്..

തീർത്ഥ ദേഷ്യത്തോടെ അവനെ നോക്കി.. ദേവൻ അതിനേക്കാൾ ദേഷ്യത്തിൽ അവളെ തിരിച്ചു നോക്കുന്നുണ്ട്.. ""ഇവിടെ വച്ചിരുന്ന എന്റെ റെക്കോർഡർ എവിടെ.."" ""കുറച്ചു മുന്നേ ബാൽക്കണി വഴി താഴെ ലോണിലോട്ട് എടുത്ത് ചാടുന്ന കണ്ടു.. "" അവനെ ഒട്ടും കൂസതെയുള്ള സംസാരം ദേവനെ ചൊടിപ്പിച്ചു.. ദേവൻ ബെഡിൽ നിന്ന് ചാടി എഴുനേറ്റ് തീർത്ഥയുടെ കയ്പിടിച്ചു അവനോട് ചേർത്ത് നിർത്തിയിരുന്നു.. ""ഇമാ..Don't driven me crazy... അത്രക്കും important ആയ കേസിന്റെ എവിഡൻസ അത്.. എവിടെയാ അത്..?"" അവളുടെ കയ്യ് പിന്നിലേക്ക് തിരിച്ചു അവനോട് ചേർത്ത് നിർത്തി ദേവൻ ദേഷ്യത്തോടെ ചോദിച്ചതും തീർത്ഥ പല്ല്കടിച് അവനെ നോക്കി.. ശേഷം ഇടത് കൈപത്തി അവന്റെ നെഞ്ചിൽ ചേർത് പിന്നിലേക്ക് തള്ളി.. """ദേ.. ഒരു കാര്യം പറഞ്ഞേക്കാം.. ചുമരിൽ പിടിച്ചു ചേർത് വക്കാ.. കൈപിടിച്ചു തിരിച്ചു നെഞ്ചിൽ പിടിച്ചു അമർത്തി വക്കാ.. കാല് തട്ടി നെഞ്ചോതോട്ട് ലാൻഡ് ചെയ്യുവാ.. അങ്ങനുള്ള ചീപ്പ്‌ ഫിലിം സ്റ്റൈൽ ഡ്രാമ ഒന്നും തീർത്ഥയുടെ അടുത്ത് ഇറക്കണ്ട.. കേട്ടല്ലോ.. പിന്നെ തന്റെ ആ പൊട്ട എവിഡൻസ്.. അത് ഞാൻ എടുത്ത് ആക്രിക്ക് ഇട്ടു നീ എന്തോ ചെയ്യും..? മൂക്കിൽ വലിച്ചു കേറ്റോ.. അതോ കൊല്ലോ..? """

തീർത്ഥ കയ്യൂഴിഞ്ഞു അവനെ നോക്കി പുച്ഛിച്ചു.. ദേവൻ അവളുടെ നേർക്ക് അടിക്കാൻ കയ്യൊങ്ങി മുന്നോട്ടു വന്നതും അവന്റെ കാലിൽ തീർത്ഥയുടെ ഒരു ഷാൾ കുരുങ്ങി.. അത് തട്ടി മാറ്റിയത് അതിന് സൈഡിലായി പൊട്ടിയ രീതിയിൽ കിടക്കുന്ന റെക്കോർഡിങ് കണ്ട് ദേവൻ ഞെട്ടികൊണ്ട് അതെടുത്തു.. വലിയ കെടുപ്പാട് ഒന്നും പറ്റിയില്ലെങ്കിലും അതിന്റെ മുകൾഭാഗം പൊട്ടിയിട്ടുണ്ടായിരുന്നു.. ദേവൻ അത് തിരിച്ചും മറിച്ചും നോക്കുന്ന കണ്ടതും തീർത്ഥ അവന്റെ അടുത്ത് പോയി അത് നോക്കി ചുണ്ട് കൊട്ടി.. ""ഇതാ പറയുന്നെ.. 'ദേഷ്യം എന്ന് പറഞ്ഞാൽ മറ്റൊരാളെ എറിയാൻ എടുക്കുന്ന തീ കനൽ പോലെയാണെന്ന്.. അത് ആദ്യം വേദനിപ്പിക്കുന്നത് നമ്മളെ തന്നെയാവും..'എന്ന്.. ഇവിടെയാ വച്ചതെന്ന് ദേവന് ഉറപ്പുണ്ടായിരുന്നത് അല്ലെ.. പിന്നെ എന്തിനാ എല്ലാം തട്ടി ഇട്ടേ.. അതല്ലേ പൊട്ടിയത്.. സമാധാനത്തോടെ ഒരു കാര്യം ചെയ്താൽ എല്ലാം ശെരിയാവും.."" തീർത്ഥ പല്ലി ചിലക്കുന്നത് പോലെ ചുണ്ട് വച് ശബ്ദം ഉണ്ടാക്കി പറഞ്ഞതും ദേവൻ അവളെ തുറിച്ചു നോക്കീ.. തീർത്ഥ അവനെ ശ്രെദ്ധിക്കാതെ താഴെ വീണു കിടന്ന സ്റ്റീൽ വേസ് എടുത്ത് ശെരിയാക്കി വച്ചു.. റൂമിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുന്നേ തീർത്ഥ ഒന്ന് നിന്ന് ദേവനെ നോക്കി.

. ""ദേവാ.. നിന്റെ ഈ ദേഷ്യം കൊണ്ട് പലതും നീ നഷ്ടപ്പെടുത്തിയിട്ടുണ്ട്.. ചില നഷ്ടങ്ങൾ തിരിച്ചെടുക്കാൻ കഴിയാത്തതും ആവും.. മുഴുവനായിട്ട് അത് മാറ്റാൻ പറയുന്നില്ല.. അല്ല ഞാൻ പറഞ്ഞാലും നീ അനുസരിക്കില്ല.. അനുസരിക്കാൻ മാത്രം ഞാൻ ആരാ ല്ലേ..?! ഹ്മ്മ്‌.. എങ്കിലും സ്വയം നശിക്കണ്ടെങ്കിൽ ഈ ദേഷ്യം ഒന്ന് കുറക്കുന്നത് നല്ലതാ.. ജീവിതത്തിൽ എപ്പോഴായാലും അത് ഉപകാരം ചെയ്യുകയേ ഉള്ളു.."" തീർത്ഥ പറഞ്ഞു കഴിഞ്ഞതും റൂമിൽ നിന്ന് പുറത്തേക്ക് പോയി.. ദേവൻ അവൾ പറഞ്ഞ വാക്കുകളിൽ അകപ്പെട്ടിരുന്നു.. ""ടാ തെണ്ടി.. ഇങ്ങനെ പന്തം കണ്ട പെരുചാഴിയെ പോലെ നിക്കുന്നത് ഒക്കെ കൊള്ളാം.. ഞാൻ രാവിലെ എങ്ങനെയാണോ റൂം ഇട്ടിരുന്നത് അത് പോലെ ഞാൻ വരുമ്പോ റൂം കിടന്നില്ലെങ്കി.."" ""ഡീീീ..."" പോയ തീർത്ഥ തിരികെ വന്ന് വിരൽ ചൂണ്ടി അവനോട് പറഞ്ഞതും ദേവൻ ഓടി അവളുടെ അടുത്തെത്തുന്നതിന് മുന്നേ പുറത്തേക്ക് ഓടിയിരുന്നു.. ""Damn..!!😑"" റൂമിന്റെ കോലം കണ്ട് ദേവൻ തലക്ക് കയ്യ്ക്കൊടുത്ത ബെഡിൽ ഇരുന്നു..!! 💖___💖 കഫെയിൽ നിന്ന് ശെരിയാക്കിയ റെക്കോർഡിങ്ങും കൊണ്ട് ദേവൻ നേരെ പോയത് അവന്റെ പഴയ ഒരു ഫ്രണ്ട്ന്റെ അടുത്തേക്കാണ്.. ആരവ്.. ആളിപ്പോ ഒരു ചാനലിൽ എഡിറ്ററായി വർക്ക്‌ ചെയ്യുന്നുണ്ട്.. ""ഹാ.. ദേവാ.. എന്താ ലേറ്റ് ആയല്ലോ..""

ആരവ് വച്ചിലേക്ക് നോക്കിയതും ദേവൻ ചിരിച്ചു കൊണ്ട് അവന് ഓപ്പോസിറ്റ് ആയി ഇരുന്നു.. ""ട്രാഫിക്കിൽ പെട്ട് പോയിടാ.. ഞാൻ പറഞ്ഞ കാര്യം എന്തായി.."" ""അതൊക്കെ എപ്പോഴേ സെറ്റ് ആണ്.."" ""നിന്റെ ചാനലിന് പ്രോബ്ലം ഒന്നും ആവില്ലല്ലോ അല്ലെ.."" ""എടാ.. ഞാൻ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇത്.. സൊ don't underestimate ok..?"" ആരവ് ദേവന്റെ കയ്യിലിരുന്ന റെക്കോർഡിങ് പ്ലേ ആക്കി.. അതിൽ ഒന്നിൽ ദേവൻ അന്ന് എടുത്ത ക്രിസ്റ്റിയുടെ മൊഴിയായിരുന്നു.. മറ്റൊന്നിൽ ക്രിസ്റ്റിയുടെ പപ്പാ സൂര്യനെയും ശിവദാസിനെയും മറ്റൊരു വീഡിയോ കാണിച് ഭീഷണിപ്പെടുത്തുന്നതും.. മൂന്നാമത്തെ ഫോൾഡറിൽ ഉള്ള വീഡിയോ കണ്ടതും ദേവൻ അക്ഷരർഥത്തിൽ ഞെട്ടി പോയിരുന്നു.. ഒരിക്കലും താൻ പ്രതീക്ഷിക്കാത്ത ഒന്ന്.. ദേവന്റെ കണ്ണുകൾ നിറഞ്ഞു.. ആരവ് അവന്റെ തൊളിൽ അമർത്തി പിടിച്ചു.. ആദ്യത്തെ രണ്ടെണ്ണം ആരവ് ദേവന്റെ സമ്മതത്തോടെ ന്യൂസും ഇന്റർനെറ്റും അടക്കം അപ്‌ലോഡ് ചെയ്തിരുന്നു..

""ദേവാ.. ഇത്.."" മൂന്നാമത്തേതിൽ ചൂണ്ടി ആരവ് ചോദിച്ചതും ദേവൻ കുറച്ചു നിമിഷം ചിന്തിച് പിന്നെ വിലങ്ങനെ തല അനക്കി.. ""ഇപ്പോ വേണ്ട.. ഞാൻ പറഞ്ഞിട്ട് മതി.."" അത്ര മാത്രം പറഞ്ഞു ദേവൻ പുറത്തേക്ക് നടന്നു.. നെഞ്ചിൽ എറിഞ്ഞു തുടങ്ങിയ ദേഷ്യം കണ്ണിൽ വ്യാപിച് തുടങ്ങിയതും ദേവൻ ബുള്ളെറ്റ് റൈസ് ചെയ്തു ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു.. 💖___💖 ഇരുണ്ട റൂമിൽ കാലെടുത്തു വച്ചതും വല്ലാത്തൊരു തരാം ദുർഗന്ധം ദേവന്റെ മൂക്കിലേക്ക് തുളച്ചു കേറി.. അവൻ കയ്യിൽ കരുതിയ കർച്ചീഫ് എടുത്ത് കണ്ണിന് താഴെയായി മൂക്കിൽ കെട്ടി വച് ദേവൻ ഉള്ളിലേക്ക് നടന്നു.. ചെയറിൽ കെട്ടി ഇട്ടൊരു രൂപത്തിന് മുന്നിൽ പോയി നിന്ന് ദേവൻ ആ റൂമിലെ വെളിച്ചം തെളിയിച്ചു.. അവശതയോടെയവൻ കണ്ണുകൾ വലിച്ചു തുറന്നു മുന്നിൽ നിൽക്കുന്ന ദേവനെ നോക്കി.. ദേവന്റെ കണ്ണിൽ എരിയുന്ന പക കാണെ അവന്റെ ഉള്ളില് വെള്ളിടി വെട്ടി.. തന്റെ മരണ മണി മുഴങ്ങി എന്ന് ഉറപ്പായത് പോലെ അവന്റെ മുഖം വിവർണ്ണമായി..!!....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story