പ്രണയമായി..!!💖🍂: ഭാഗം 57

pranayamay sana

രചന: സന

ഉള്ളിരുന്ന് അവനെ തറപ്പിച്ചു നോക്കുന്ന ദേവനെ മാധവ് കണ്ടിരുന്നില്ല.. പ്രണയം നിറച്ചു ആരോഹിക്ക് മുന്നിൽ നിൽക്കുന്ന ശ്രീയിൽ മാത്രമായിരുന്നു അവന്റെ കണ്ണുകൾ..!! ""പറ്റുമെങ്കിലൊന്ന് ചിരിക്ക് ആരൂ.. രണ്ട് ദിവസമായി നിന്റെ മുഖത്തുള്ള വിഷമം ദേവൻ മനസ്സിലാക്കിയിട്ടുണ്ട്.. അതെന്ത് തന്നെയായാലും കൂടെ ഉള്ള ഒരാളോടെങ്കിലും പറഞ്ഞാൽ മനസ്സൊന്നു തണുക്കും.."" ചുണ്ടിലെ ചിരി മായ്ക്കാതെ ഇടക്കൊന്നു മാധവിനെ കണ്ണ് കൊണ്ട് കാട്ടി ശ്രീ പറയുമ്പോ ആരോഹിയുടെ കണ്ണ് നിറഞ്ഞു പോയിരുന്നു.. ശ്രീ കണ്ണ് ചിമ്മി ചിരിക്കേ ആരോഹിയും നിറഞ്ഞ കണ്ണുകൾക്കിടയിലൂടെ ചിരിക്കാൻ ശ്രെമിച്ചു.. ചെറുതായി കുനിഞ്ഞു ഒഴുകിയിറങ്ങുന്നതിന് മുന്നേ നീർകുമിളയെ ചിതറിച്ചു ആരോഹി ശ്രീയോട് തിരിച്ചു കണ്ണ് ചിമ്മി.. വരണ്ടണങ്ങിയ മണ്ണിൽ പുതുമഴ വീണത് പോലുള്ള സുഖം തോന്നി ശ്രീക്ക്.. ആരോഹി പിന്നിൽ കേറി ഡ്രൈവിംഗ് സീറ്റിന്റെ അടുത്തേക്ക് നീങ്ങി പിന്നിലൂടെ ദേവനെ മുറുക്കി കെട്ടിപിടിച്ചു.. ദേവൻ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അവളെ നോക്കെ കവിളിൽ അമർത്തി ചുംബിച്ചു ആരോഹി അവന്റെ തൊളിൽ തല വച്ചു.. ശ്രീ കൂടി കേറിയതും ദേവൻ തല ചരിച്ചു ആരോഹിയെ ഒന്ന് തലോടി വണ്ടി മുന്നോട്ടെടുത്തു..

നെഞ്ചിൽ നിറഞ്ഞ നോവിലും കണ്ണിൽ പൊടിഞ്ഞ നീരിലും മാധവ് കൈമുഷ്ടി ചുരുട്ടി വണ്ടിയിൽ ആഞ്ഞടിച്ചു.. ആരോഹിയുടെ മുഖത്തോട് അടുപ്പിച്ചു എന്തോ പറയുന്ന ശ്രീയും അവനോട് തിരികെ സന്തോഷത്താൽ കണ്ണ് ചിമ്മുന്ന അവളെയും അവന്റെ മനസ്സ് പ്രതിസ്ഥാനത്തിൽ നിർത്തി വാധങ്ങൾ നിരത്തുന്നുണ്ടായിരുന്നു.. ഒടുവിൽ നേരമ്പോക്കിന് വേണ്ടി തന്നോട് പ്രണയം നടിച്ചവൾ തന്നെയാണ് എന്നാ വിധി അവന്റെ മനസ്സിൽ ആരോഹിക്കൊരു രൂപം നൽകി.. മാധവ് ഉള്ളിൽ നിറഞ്ഞ പേരറിയാത്ത പല വികാരങ്ങൾ കൊണ്ടും ആസ്വസ്ഥനായി തുടങ്ങിയിരുന്നു.. ദേഷ്യത്തോടെ കയ്യിൽ തടഞ്ഞതൊക്കെ നിലത്തെറിഞ്ഞു പൊട്ടിക്കുമോ കണ്ണിൽ കുസൃതി നിറച്ചു തന്നോട് കൊഞ്ചുന്ന ഒരു പെണ്ണിനെ അവന്റെ ഉള്ളിൽ തെളിഞ്ഞു.. അതവനെ കൂടുതൽ ആസ്വസ്ഥമാക്കാൻ തുടങ്ങിയിട്ടും താൻ അവളെ ജീവനെക്കാളേറെ സ്നേഹിക്കുന്നു എന്നവന്റെ മനസ്സ് സമ്മതിച്ചു കൊടുത്തിരുന്നില്ല..!! 💖___💖 ""ആഹാ.. നീ ഇങ് എത്തിയോ..

ഞാൻ ഇപ്പോ സൂര്യനോട് പറഞിട്ടെ ഉള്ളു ശ്രീയേം കൂടെ നമ്മുക്ക് കൊണ്ട് പോവാമായിരുന്നൂന്ന്.."" വസുന്ദര ഉള്ളിലേക്ക് കേറി വരുന്ന ശ്രീയെ കണ്ടതും ടീവിയുടെ മുന്നിൽ നിന്ന് ചിരിയോടെ എഴുനേറ്റു.. തീർത്ഥയുടെ മടിയിൽ കിടക്കുന്ന നക്ഷത്രയും അതിനടുത്തായി ഫോണിൽ കളിക്കുന്ന സൂര്യനും ഹാളിൽ തന്നെ ഉണ്ടായിരുന്നു... ശ്രീക്ക് പിന്നിലായി വരുന്ന ആരോഹിയെ കാണെ നക്ഷത്ര തീർത്ഥയുടെ മടിയിൽ നിന്ന് ഇറങ്ങി വേഗം അവളുടെ ഒപ്പം മുകളിലേക്ക്പോയി.. ""ഇത്രനേരം എന്റെ കൂടെ ഇരുന്ന പെണ്ണാ.. ഇപ്പോ കണ്ടില്ലേ.."" ""ഒന്നിന്റെ ബാക്കി ആവേണ്ടത് ആയിരുന്നു മറ്റേത്.. ദൈവത്തിന് എന്തോ തെറ്റ് പറ്റിയതാ.."" തീർത്ഥ പറഞ്ഞതിന് പിന്നാലെ സൂര്യൻ താടി ഉഴിഞ്ഞതും തീർത്ഥ അയ്യേ ചളി.. എന്നാ ഭാവത്തിൽ അവനെ നോക്കി.. അതിന് നന്നായൊന്ന് ഇളിച്ചു കാണിച് സൂര്യൻ ദേവന്റെ അടുത്തേക്ക് പോയിരുന്നു.. ""ഞാൻ തന്നെയാ അമ്മ ദേവനോട് പറഞ്ഞു വിട്ടേ ശ്രീയേം കൂടി വിളിച്ചു വരാൻ.. അടി വാങ്ങുമ്പോൾ ഷെയർ ചെയ്യാല്ലോ.."" ""ശെരിയാ.."" ദേവൻ ചിരിച്ചു കൊണ്ട് നോക്കിയത് അവനെ നോക്കി ഇരുന്ന തീർത്ഥയുടെ മുഖത്താണ്.. കണ്ട ഉടൻ മുഖം വെട്ടി തിരിച്ചു എഴുനേറ്റ് പോകുന്നവളെ കാണെ ദേവന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു..

പരസ്പരം പ്രണയം അറിഞ്ഞു അത് പുറത്ത് പറയാതെ നടക്കുന്നതിലും ഒരു സുഖമുണ്ടെന്ന് ദേവൻ മനസിലാക്കി.. ഉള്ളിൽ ആകെ ഒരു തണുപ്പ് പോലെ.. തീർത്ഥയെ വെറുതെ എങ്കിലും ഒന്ന് കാണാൻ തോന്നി അവന്.. സൂര്യനും ശ്രീക്കും ഒന്ന് ചിരിച്ചു കൊടുത്ത് ദേവൻ അവൾക് പിന്നാലെ പോകുമ്പോ പിന്നിൽ നിന്ന് പൊട്ടിച്ചിരി ഉയർന്നു കേട്ടിരുന്നു..!! 💖___💖 ""എ..ന്താ ആരു..വേച്ചി..ന്നോട് പറ.."" നെഞ്ചിൽ കിടന്ന് എങ്ങുന്നവളെ നക്ഷത്ര പതിയെ തലോടി.. വാക്കുകൾ മുറിഞ്ഞു പോകെ ആരോഹി കരച്ചിലിന് ഇടയിലും തല പൊക്കി നോക്കി.. തന്നെക്കാൾ കൂടുതൽ കരഞ്ഞിരിക്കുന്നുണ്ട് നക്ഷത്ര.. ചുണ്ടൊക്കെ വിധുമ്പി കണ്ണ് കലങ്ങി ഏങ്ങുന്ന അവളെ കാണെ കരയേണ്ടി ഇരുന്നില്ല എന്ന് പോലും ആരോഹിക്ക് ഒരുനിമിഷം തോന്നി.. "നല്ല ആളോടാ. വിഷമം പറയാൻ വന്നേ.". ആരോഹി തലയിൽ കയ്താങ്ങി നക്ഷത്രയെ നോക്കി.. സന്ദർഭത്തിന് അനുയോജിക്കാത്ത മനസ്സ് ചിരിക്കാൻ ആരോഹിയെ പ്രേരിപ്പിച്ചിരുന്നു.. കരച്ചിലിന് ഇടയിലും പൊട്ടിവന്ന ചിരിയെ അടക്കാൻ അവൾ നന്നേ പാടുപെട്ടിരുന്നു..

""ന്ത്‌.. ന്തിനാ കര..ഞ്ഞെ...?"" ""വെറുതെ.."" ""ഇപ്പോ എന്തി..നാ ചിരി..ക്കണേ..?"" കണ്ണ് തുടച് ചുണ്ട് കൂർപ്പിച്ചു ചോദിക്കുന്ന ആ പെണ്ണിനോട് ആരോഹിക്ക് വല്ലാത്ത സ്നേഹം തോന്നി.. തീർത്ഥയോട് വയസിനു മുതിർന്നത് ഏട്ടന്റെ ഭാര്യ എന്നൊക്കെ ഉള്ള ബഹുമാനം ആണ്.. എന്നാൽ നക്ഷത്ര തന്റെ കൂടെപ്പിറപ്പ് ആണെന്ന് അല്ലാതെ തനിക്കിത് വരെ തോന്നിയിട്ടില്ല.. എല്ലാ കാര്യങ്ങളും തന്നോടാവും അവൾ ആദ്യം പറയുക.. മീനാക്ഷി ചേച്ചിയെയും ഉണ്ണിയേട്ടന്റെ കാര്യം പറഞ്ഞു കരഞ്ഞ അവളോട് ഉള്ളിൽ വല്ലാത്തൊരു ബഹുമാനം തോന്നിയിരുന്നു.. മനുവേട്ടൻ തനിക്കൊരു പ്രതീക്ഷ പോലും നൽകാതെ ഇത്രയും വേദന തനിക് തോന്നിയെങ്കിൽ ഓർമവച്ച നാൾ മുതൽ ഉള്ളിൽ കൊണ്ട് നടന്ന പ്രണയം അവളെ ഒരു കുഞ്ഞ് പെങ്ങളായി മാത്രമാണ് കാണുന്നതെന്ന് അറിഞ്ഞ നക്ഷത്ര എന്ത് വിഷമിച്ചിട്ടുണ്ടാവണം.. എന്നിട്ടും ""നിക്ക് മറക്കാവുന്നതേ ഉള്ളു... നീനുവേച്ചി ആരുവേച്ചിയെ പോലന്നെ ഒത്തിരി പാവ.. ന്റെ ഉണ്ണിയേട്ടന്റെ ഭാഗ്യാ..'"

എന്ന് പറയുന്ന നക്ഷത്രയോട് കൂടുതൽ കൂടുതൽ സ്നേഹം തോന്നുന്നുണ്ട്.. ശെരിക്കും സൂര്യന്റെ ഭാഗ്യ ഇങ്ങനെ ഒരുത്തി.. ആരോഹി നക്ഷത്രയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ പതിയെ തുടച്ചു കൊടുത്തു.. ""ഒന്നൂല്ല മാളു.."" ""പിന്നെ ന്തിനാ ചുമ്മാ കരഞ്ഞേയ..??"" ""ചുമ്മാ കരയാൻ എനിക്കെന്താ ഭ്രാന്താണോ...? കാര്യം ഉണ്ടായിരുന്നു.. പക്ഷെ അതെന്റെ മാളു സമാധാനിപ്പിച്ചപ്പോ കുറഞ്ഞു.."" അവളുടെ മുഖത്തൊരു ചിരി പടരുന്നത് ആരോഹി കൗതുകത്തോടെ നോക്കി.. "ഏട്ടന്മാരോട് പറയണം എന്നുണ്ട്.. പക്ഷെ വേണ്ട.. ഇനി ഒരു ബൈ പറയാൻ പോലും മനുവേട്ടനെ താൻ കാണാൻ പാടില്ല..!!" മനസ്സിലുറപ്പിച്ചവൾ നക്ഷത്രയെ നോക്കി കണ്ണ് ചിമ്മി.. ഉള്ളിലെ വിഷമങ്ങൾ ഇരുവരും മാറ്റി വച് നാളേക്ക് വേണ്ട സാധനങ്ങൾ എടുത്ത് വെക്കുന്നതിൽ തിരിഞ്ഞു.. വാതിൽക്കൽ നിന്ന് ഇതൊക്കെ കാണെ ദേവന്റെ ചുണ്ടിലും ചിരി പടർന്നു.. പെട്ടാനാണ് തീർത്ഥയെ ഓർമ വന്നത്.. തിരിഞ്ഞു നിന്ന് ഡ്രസ്സ്‌ എടുക്കുന്ന തീർത്ഥയുടെ അടുത്തേക്ക് ഓടി പോയി കവിളിലൊരു കടിയും പിന്നെ അമർത്തി ഉമ്മയും വച് മുടിയിൽ പിടിച്ചു വലിച്ചു ദേവൻ ഓടി ബാത്‌റൂമിൽ കേറി..

""ആഹ്ഹ.. ദേവാ.. ഇറങ് ടാ പട്ടി.. ഇറങ്ങുമ്പോ നിനക്ക് കാണിച് തരുന്നുണ്ട് ഞാൻ.."" ""വേണ്ട.. കാണാൻ തോന്നുമ്പോ ഞാൻ തന്നെ കണ്ടോളാം.."" ബാത്രൂം ഡോർ പൊളിഞ്ഞു വിഴുമോ എന്ന് പോലും അവൻ ഭയന്നു.. അമ്മാതിരി അടിയാണ്.. ചവിട്ടുന്നുമുണ്ട്.. ദേവൻ ചിരി അടക്കി ചുണ്ടിൽ നാവ് കൊണ്ടുഴിഞ്ഞു ചുണ്ട് ഉള്ളിലേക്ക് ആക്കി ഒന്ന് നുണഞ്ഞു.. ""പോടാ പട്ടി.."" തീർത്ഥയുടെ അലറൽ ഉച്ചത്തിൽ ആയതും അതിനേക്കാൾ ഉച്ചത്തിൽ അവനും ചിരിച്ചു പോയിരുന്നു..!! "അല്പം പൈങ്കിളി ആവുന്നുണ്ടോ ഞാൻ..? പ്രണയമല്ലേ അല്പം പൈങ്കിളി ആയാലും സീൻ ഇല്ല..!!" ചോദ്യവും ഉത്തരവും ഒരുപോലെ ഉള്ളിലങ്ങനെ നിറഞ്ഞു.. അതിനൊപ്പം കുസൃതി കലർന്നൊരു പുഞ്ചിരിയും..!! 💖___💖 ""ടോ.. തന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്.."" ഇരുമ്പ് കമ്പിയിൽ ശക്തിയിൽ അടിച് അയാൾ പറഞ്ഞതും ശങ്കർ കണ്ണ് മാത്രം ഉയർത്തി നോക്കി..കലങ്ങിയ ചുവന്ന കണ്ണിലും പറ്റെ വെട്ടിയിറക്കിയ മുടിയിലും അയാളുടെ രൂപം കൂടുതൽ ഭയപ്പെടുത്തുന്നതായിരുന്നു.. സംശയത്താൽ ചുരുങ്ങിയ കണ്ണുകൾ പൂർവസ്ഥിതിയിൽ എത്തുന്നതിനു മുന്നേ വീണ്ടും ജയിലെർ ഒച്ച വച്ചിരുന്നു.. ""ഇന്നലെ എനിക്ക് ജാമ്യം കിട്ടി.. താൻ ഇതിലൊന്ന് ഒപ്പിട്.."" മുഖവുരയില്ലാതെ പറഞ്ഞു കുറച്ചു വലിയ ദ്വാരമുള്ള നെറ്റ് കമ്പിക്കുള്ളിൽ കൂടി പേപ്പർ കൊടുക്കുന്ന വർഗീസിനെ (ക്രിസ്റ്റിയുടെ പപ്പാ) ശങ്കർ തെല്ലൊരു സംശയത്തോടെ നോക്കി..

""എന്റെ ബിസ്സിനെസ്സ്.. സ്റ്റാറ്റസ്.. സമൂഹത്തിൽ ഞാൻ കെട്ടിപടുത്ത ഇമേജ്.. എന്റെ മകൻ.. ജീവച്ഛവം പോലെ മെഡിസിറ്റിയിൽ കിടപ്പുണ്ട്..എല്ലാം.. എല്ലാം... ഒറ്റനിമിഷം കൊണ്ട് നശിപ്പിച്ച അവനെ എനിക്ക് വേണം.. അതിന് നിന്നെയും എനിക്ക് വേണം ശങ്കർ..!!"" കിതാപ്പോടെ പറഞ്ഞു നിർത്തുന്ന വർഗീസിനെ ശങ്കർ അലക്ഷ്യമായി നോക്കി.. ദേവൻ..!! ഇപ്പോഴും ഓർക്കുമ്പോൾ തണുപ്പുള്ളൊരു ഓർമയാണ് അവൻ.. എന്റെ സീത ആഗ്രഹിച്ച ഞങ്ങളെ മകൻ..!! 'തെറ്റ് കണ്ടാൽ അച്ഛനെ മകൻ തിരുത്തണം.. അതെ ന്റെ മകനും ചെയ്തുള്ളു.. അതിന് ദൈവം അവനോട് പൊറുക്കും..' ശങ്കർ സ്വയം ആശ്വസിപ്പിച്ചു.. എങ്കിലും ചെറിയൊരു പരിഭവം അയാളുടെ മനസ്സിൽ ഉയർന്നു വന്നു.. ""എന്റെ മോനെ ഈ നിലയിൽ ആക്കിയ ആ സൂര്യനെ വെറുതെ വിടില്ല ഞാൻ.. അവന്നാ.. അവനാ എന്റെ മോന് അളവിൽ കൂടുതൽ ഡ്രഗ്സ് കുത്തി വച്ചതും അത് കേസ് റെക്കോർഡിൽ വരുത്താതെ തേച്ചു മാച്ചതും.."" ശങ്കറിന്റെ ഉള്ളു മനസിലാക്കിയത് പോലെ വർഗീസ് ക്രൂരതയോടെ പറഞ്ഞു..

ഉള്ളിലെ ദേവനോടുള്ള പക പുറത്ത് വരാതിരിക്കാൻ ശ്രെമിക്കുന്നുണ്ടായിരുന്നു അയാൾ ഓരോ വാക്കിലും.. ശങ്കറിന്റെ കണ്ണുകൾ പകയാൽ ചുമക്കുന്നതും ദേഷ്യത്തോടെ കമ്പിയിൽ കയ്യമർത്തുന്നതും ഞരമ്പുകൾ പിടച്ചു പല്ല് കടിക്കുന്നതും കാണെ വർഗീസ് പകയോടെ ഒന്ന് ഊറി ചിരിച്ചു.. 'സൂര്യന് എന്തെങ്കിലും സംഭവിച്ചാൽ ദേവന് സഹിക്കില്ല.. സൂര്യനെ വേദനിപ്പിക്കുന്നതിനോളം മറ്റൊന്നും ദേവനിനി നല്കാനും ഇല്ല..!!' ഓരോന്നും കണക്ക് കൂട്ടി വർഗീസ് പകയോട് ചിരിച്ചു.. 💖___💖 ""അല്ല നമ്മൾ എങ്ങനെയാ പോവാ..? എല്ലാരും കൂടെ ഒരു വണ്ടിയിൽ പറ്റില്ലല്ലോ..?"" തീർത്ഥ കയ്യിൽ ബാഗുമായി നിൽക്കെ ചോദിച്ചു.. അപ്പോഴാണ് ആരോഹിയും നക്ഷത്രയും അങ്ങനെയൊരു കാര്യം ഓർത്തത് തന്നെ.. ""വല്യേട്ടനും ഇമേടത്തിയും ബുള്ളറ്റിൽ വരട്ടെ.. നമ്മുക്ക് കാറിൽ പോകാം.."" പ്രശ്നം പരിഹരിച്ചു കൊണ്ട് ആരോഹി മുന്നിൽ എത്തി.. തീർത്ഥ അവളെ ഒന്ന് തുറിച്ചു നോക്കിയതും അവൾ മുന്നിൽ നിൽക്കുന്ന തെങ്ങിന്റെ കണക്കെടുത്തു.. ""അത് കൊള്ളാം.. എന്താ ദേവാ..?"" ""ഓഹ്.. എനിക്ക് സമ്മതം..!"" ""എനിക്ക് സമ്മതല്ലല്ലെങ്കിലോ..? എനിക്കങ്ങും വയ്യ അങ്ങറ്റം വരെ ബുള്ളറ്റിൽ ഇരിക്കാൻ.. വയ്യമ്മ.. നടുവേദനയാ..!!""

എല്ലാവരും കൂടെ ആ തീരുമാനത്തിൽ ഉറപ്പിക്കും എന്നായപ്പോ തീർത്ഥ ചുണ്ട് ചുളുക്കി നിഷ്കുവായി വസുന്ദരയെ നോക്കി.. ""ശെരിയാ പിള്ളേരെ.. ഒരുപാട് ദൂരം ഇല്ലേ.. തീർത്ഥ മോള് കാറിൽ തന്നെ വരട്ടെ.. ദേവൻ വന്ന് കാറെടുക്ക് സൂര്യനും ശ്രീയും ബുള്ളറ്റിൽ വരട്ടെ.."" ""'ഞാൻ ബുള്ളറ്റിലെ വരൂ..""" ദേവനും വിട്ട് കൊടുത്തില്ല..!! ശ്രീക്ക് ബുള്ളെറ്റ് ഓടിക്കാൻ അറിയില്ല.. കാർ മാത്രേ അറിയൂ.. ദേവൻ കാർ ഓടിക്കില്ല ബുള്ളറ്റ് മാത്രം.. സൂര്യന് പിന്നെ എന്തെങ്കിലും മതി.. താടിക്ക് കയ്യും കൊടുത്ത് വസുന്ദരയും ആരോഹിയും നക്ഷത്രയും സ്റ്റെപ്പിൽ ഇരുന്നു.. മൂന്നു പേരുടെയും കൂലംകശമായ സംസാരം ബോർ അടിച്ചു തുടങ്ങിയതും തീർത്ഥ കാറിനടുത്തേക്ക് നടന്ന് ഡ്രൈവിംഗ് സീറ്റിൽ കേറി ഇരുന്നു.. ഒന്ന് കണടച്ചു നിശ്വസിച്ചു ദേവിക്ക് പായസം നേർന്നു വണ്ടി സ്റ്റാർട്ട്‌ ചെയ്ത് റിവേഴ്‌സ് എടുത്ത് വളച്ചിട്ടു.. വായ തുറന്ന് നിൽക്കുന്ന ബാക്കി ഉള്ളവരെ നോക്കി കണ്ണ് ചിമ്മുമ്പോ ഇമേജ് ഡാമേജ് ആക്കാതെ കൂടെ നിന്ന് ദേവിയോട് നന്ദി പറയുന്നുണ്ടായിരുന്നു അവൾ.. ""യൂ ആർ ആൾവേസ് വെൽകം..!!""" നിറപുഞ്ചിരിയോടെ ദേവിയും മറുപടി പറഞ്ഞു.. ""ഏട്ടത്തി ഡ്രൈവിംഗ് പഠിച്ചിട്ടുണ്ടോ..?"" """കുറച്ചു..""" ഒരു കണ്ണടച്ചു ചൂണ്ട് വിരലിൽ അല്പം എന്ന് കാണിച് പറയുന്ന തീർത്ഥയെ വായ പൊളിച്ചു നോക്കി നിന്നവർ നെഞ്ചിൽ കൈവച്ചു.. ""ദേവ്യേ..!!"".....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story