പ്രണയമായി..!!💖🍂: ഭാഗം 58

pranayamay sana

രചന: സന

മുന്നിൽ നിന്ന് ദേവനും സൂര്യനും ബുള്ളറ്റിലും തോട്ട് പിറകിൽ നിന്ന് തീർത്ഥ കാറുമായി ഗേറ്റ് കടക്കുമ്പോൾ ഉള്ളിൽ നിന്ന് ആരോഹിയും നക്ഷത്രയും കയ്യ് പുറത്തേക് വീശി ശിവദാസിനോട്‌ യാത്ര പറഞ്ഞു.. അയാളും ചിരിയോടെ കൈ വീശി.. തിരികെ വീടിനകത്തു കേറുമ്പോ അവിടെമാകെയൊരു ശൂന്യത അനുഭവപ്പെട്ടു അയാൾക്.. പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് ഇടിച്ചു കേറിയോരുവൾ പിന്നങ്ങോട്ട് എല്ലാം ആവുകയായിരുന്നു.. 'തനിക് നല്ലൊരു ഭാര്യയായി.. നാലൊരു മരുമകളായി.. നല്ലൊരു അമ്മയായി..തന്നിലേക്ക് പ്രണയമായി💖 കടന്നു വന്നവൾ..' 'വസുന്ദര'.. തന്റെ ഉടലിന്റെയും ഉയിരിന്റെയും പാതി..!! ഓർമയിൽ ശിവദാസ് ഒന്ന് പുഞ്ചിരിച്ചു.. 💖__💖 ആദ്യത്തെ ഒരു പേടി മാറിയതും തീർത്ഥയുടെ ഡ്രൈവിംഗ് എല്ലാരും ആസ്വദിച്ചു തുടങ്ങിയിരുന്നു.. ഇടക്ക് ശ്രീ അവളോട് മാറി ഇരിക്കാൻ പറഞ്ഞെങ്കിലും കേൾക്കാതെ തീർത്ഥ തന്നെ ഓടിച്ചു.. ദേവന്റെ ബുള്ളറ്റ് മുന്നിൽ കേറിയാൽ പിന്നെ തീർത്ഥക്ക് അവനെ പിന്നിലാകാതെ സമാധാനം വരില്ല.. അതിന് ചുക്കാൻ പിടിക്കാൻ എന്നോണം പിന്നിലിരുന്നു രണ്ടെണ്ണവും.. ശ്രീ തലയിൽ കൈവച്ചു.. ""ഈ പേട്ട് തല ഒന്ന് മാറ്റ്.. ഇങ്ങേരെ പിടിച്ചു ആരാ മുന്നിൽ ഇരുത്തിയെ..? ഒന്നും കാണാനും വയ്യ.."" ശ്രീയുടെ തലയിൽ കൊട്ടി ആരോഹി ചുണ്ട് ചുളുക്കി.. മുന്നിൽ ഓവർടേക്ക് ചെയ്തു പോകുന്ന ദേവനെ കാണാൻ വയ്യ..

കാരണം ശ്രീയുടെ തലയും.. ആരോഹി ഒരുവശത്തേക്ക് നീക്കുമ്പോ നക്ഷത്ര മറ്റേ വശത്തേക്ക് മാറ്റും.. ""ദേ മിണ്ടാതിരുന്നില്ലെങ്കി എടുത്ത് പുറത്തിടും പറഞ്ഞേക്കാം.."" ""അത് പറയാൻ താൻ ആരാടോ.. വണ്ടി ഓടിക്കുന്നതേ ന്റെ ഏട്ടത്തിയ.. കൂടുതൽ ഡയലോഗ് അടിച്ച താൻ ആവും പുറത്ത് കിടക്കുന്നത്.."" ആരോഹിയും വിട്ട് കൊടുത്തില്ല.. ശ്രീ ഇടംകണ്ണിട്ട് തീർത്ഥയെ നോക്കി. അവിടെ ചിരി കടിച് പിടിച്ചു ഇരിക്കുന്നുണ്ട്.. ""ഇന്നലെ രാവിലെ കൂടെ മുഖം വീർപ്പിച്ചു വച്ചിരുന്ന പെണ്ണാ.. ഇപ്പോ കണ്ടില്ലേ.."" പിറുപിറുത് ശ്രീ പുറത്തേക്ക് നോക്കി ഇരുന്നു..എന്നിരുന്നാലും ആരോഹിയുടെ മുഖം തെളിഞ്ഞതിൽ അവന് സന്തോഷം തോന്നി.. ""അതെ ശ്രീയേട്ടാ..."" ആരോഹി പിന്നിൽ നിന്നവനെ പതിയെ വിളിച്ചതും ശ്രീ അല്പം ജാടയിൽ തിരിഞ്ഞു.. ""മ്മ്.. എന്ത് വേണം.."" ""അതില്ലേ.. എനിക്ക് നല്ല നടുവേദന.."" ""അയിന്.."" സന്ദർഭത്തിന് അനുയോജിക്കാത്ത അവന്റെ 'അയിന്' പറച്ചിൽ കെട്ട് ആരോഹി പല്ല് കടിച്ചു.. ആവശ്യം അവളുടേതായത് കൊണ്ട് മാത്രം ഒന്ന് നീട്ടി ശ്വാസം വിട്ട് ആരോഹി ഇളിച്ചു കാണിച്ചു.. ""ഞാൻ മുന്നിൽ ഇരുന്നോട്ടെ.. പ്ലീസ്.."" കണ്ണിറുക്കി ആരോഹി പറയുമ്പോ ശ്രീയുടെ ഉള്ളിലെ ക്യാമുകൻ പുറത്ത് വന്നു..

അവളെ നോക്കി വായും പൊളിച്ചു ഇരിക്കുന്ന അവന്റെ മുഖത്തിനിട്ടൊരു തട്ട് വച്ചു കൊടുത്ത് തീർത്ഥ കണ്ണുരുട്ടി.. അപ്പോഴാണ് അവനും ബോധം വന്നത്.. ""അയ്യടാ...എന്നാ ഞാൻ എവിടെ ഇരിക്കും..?"" ""ശ്രീയേട്ടൻ എന്നാ കുറച്ചു നേരത്തേക്ക് വണ്ടി ഓടിക്ക്.. എനിക്കൊന്ന് ഉറങ്ങണം...കുറെ നേരായില്ലേ.. നല്ല ക്ഷീണം.."" തീർത്ഥ അവനൊരു അവസരം കൊടുത്ത് പിന്നിലിരിക്കാൻ വേണ്ടി ഇറങ്ങി.. ആരോഹിക്ക് തീർത്ഥയുടെ കൂടെയായിരുന്നു മുന്നിൽ ഇരിക്കാൻ ആഗ്രഹം.. പിന്നെ അങ്ങനെ പറഞ്ഞാൽ ശ്രീക്ക് വിഷമം ആയാലോ എന്ന് കരുതി ഒന്നും മിണ്ടാത്തെ അവളും ഇരുന്നു.. വണ്ടി ഓടിക്കുന്നതിന് ഇടയിൽ ഇടയ്ക്കിടെ ശ്രീയുടെ മിഴികൾ അടുത്തിരിക്കുന്ന ആരോഹിയിലേക്ക് നീണ്ടു.. വല്ലാത്ത സന്തോഷം തോന്നിയവന്.. 'എപ്പിടി പോണോന്ന് തേരിയലെ ആനാ വാഴ്‌ക്ക ഫുള്ള ഇപ്പിടിയെ പോണോന്ന് തോന്നുത്..!!' Bgm ആയി theri ഫിലിമിലെ മ്യൂസിക് കൂടി ശ്രീയുടെ മനസ്സിൽ പ്ലേ ചെയ്തു കൊണ്ടിരുന്നു.. ദേഹമാകെ കുളിരാൻ തോന്നിയതും തീർത്ഥ കണ്ണ് ചിമ്മി തുറന്നു.. നേരെ ഇരുന്നു സൈഡിലോട്ട് നോക്കിയതും വസുന്ദര മാത്രം എന്തോ നാമം ജപിച്ചു പ്രാർത്ഥിക്കുന്നുണ്ട്.. അവരുടെ തൊളിൽ തല വച് നക്ഷത്രയും..

ശ്രീയുടെ അടുത്തേക്ക് ചാഞ്ഞു ആരോഹിയും ഉറങ്ങുന്നു.. പക്ഷെ ദേഹത്തേക്ക് വീണിട്ടില്ല.. തീർത്ഥ ഒന്ന് മുരടനക്കി.. ശ്രീ കണ്ണ് ചിമ്മി ചിരിച്ചു.. മുന്നിലേക്ക് നോക്കെ തീർത്ഥയുടെ കണ്ണുകൾ വിടർന്നു വന്നു..ഇരു സൈഡിലും പടർന്നു കിടക്കുന്ന പാടം.. വിളവെടുപ്പ് സമയം ആയതുകോണ്ട് തന്നെ എല്ലായിടവും പ്രായമായ കുറച്ചു പേര് ജോലി എടുക്കുന്നുണ്ട്.. അവരുടെ അടുതൂടി കടന്നു പോകുന്ന വണ്ടിയെ തല ഉയർത്തി നോക്കി വീണ്ടും പണി തുടർന്നു ചെയ്യുന്നവരെ തീർത്ഥ കൗതുകത്തോടെ നോക്കികണ്ടു.. ഓർമവച്ച നാൾ മുതൽ സിറ്റിയിൽ പഠിച്ചു വളർന്നവൾക്ക് ഇതൊക്കെ കണ്ണിന് കുളിർമ ഏക്കുന്ന കാഴ്ച തന്നെയായിയിരുന്നു.. ""എത്താറായോ ശ്രീയേട്ടാ..?"" ""അആഹ്.. വളവു തിരിഞ്ഞു നാലാമത്തെ വീടാ.."" മറുപടി രണ്ട് ശബ്ദത്തിൽ വന്നത് കാരണം തീർത്ഥ അവരെ നോക്കി.. നക്ഷത്രയും വസുന്ദരയും ആയി പറഞ്ഞത്.. പരസ്പരം മുഖത്തോട് മുഖം നോക്കുന്നുണ്ട്.. രണ്ട് പേരുടെ മുഖത്തും നല്ല ടെൻഷനും ഉണ്ട്.. തീർത്ഥ അറിയാതെ ഒന്ന് ചിരിച് പോയി.. ""ശ്രീ..."" പെട്ടന്ന് ദേവന്റെ ബുള്ളെറ്റ് അവരെ മറികടന്നു മുന്നിൽ കൊണ്ട് ബ്രേക്ക് ഇട്ടു.. സൂര്യൻ ഇറങ്ങി നടു നിവർത്തി കാറിനടുത്തേക്ക് വന്നു..

അപ്പോഴും ഗ്ലാസ്‌ ഒക്കെ വച് ജാടയിൽ ദേവൻ അതിന്മേൽ ഇരിക്കുന്നുണ്ട്.. ഇടക്ക് തീർത്ഥയെ നോക്കി സൈറ്റ് അടിക്കാനും മറന്നില്ല.. "പോടാ.." ചുണ്ടനക്കി അവൾ പുച്ഛിച്ചു.. ""എന്താടാ.."" ""അടുത്ത വളവ് തിരിഞ്ഞാൽ ശ്രീമംഗലം തറവാട് ആണ്..!!"" സൂര്യൻ ഡ്രാമറ്റിക് ആയി പറഞ്ഞതും വസുന്ദര അവന്റെ കയ്യിൽ തല്ലി.. ""ആ അമ്മ.. ഞങ്ങൾ പറയാതെ അമ്മയും മാളുവും വണ്ടി വിട്ട് ഇറങ്ങരുത്.. ആദ്യം ഞങ്ങൾ പോയി അവിടുത്തെ കാര്യങ്ങൾ എങ്ങനെയാന്ന് നോക്കട്ടെ എന്നിട്ട് നിങ്ങളെ വിളിക്കാം.."" ""അതെന്തിനാ..?"" നക്ഷത്ര സംശയത്തോടെ അവനെ നോക്കി.. ""ഏകദേശം അഞ്ചാറു മാസത്തോളം ആയില്ലേ നീ താമരശ്ശേരി നാട് വിട്ട് അങ്ങ് വന്നിട്ട്.. ഇന്നേവരെ നിന്നേ അന്വേഷിച് ഒരു പട്ടികുഞ് എങ്കിലും വന്നിട്ടുണ്ടോ.. ഒന്നും വേണ്ട അന്വേഷിക്കാൻ ശ്രെമിച്ചിട്ടുണ്ടോ..? അതിനർത്ഥം എന്താ..?"" ഗൗരവത്തോടെ സൂര്യൻ പറയുമ്പോ ഒന്നും മിണ്ടാനാകാതെ നക്ഷത്ര തല താഴ്ത്തി.. ശെരിയാണ്.. ആരും തന്നെ അന്വേഷിച്ചില്ല.. അച്ഛൻ പോലും..!!

ഞൊടിയിടയിൽ കണ്ണ് നിറഞ്ഞു അവളുടെ.. വസുന്ദര ദേഷ്യത്തിൽ സൂര്യനെ നോക്കി നക്ഷത്രയുടെ തലയിൽ തലോടി.. സൂര്യന് അവളുടെ അവസ്ഥ കാണെ പാവം തോന്നി.. ഇപ്പോഴേ അവളിങ്ങനെ വിഷമിച്ചാൽ ഇനി ഉള്ളത് അറിയാൻ പോകുമ്പോഴുള്ള തന്റെ പെണ്ണിന്റെ അവസ്ഥ എങ്ങനെയായിരിക്കും എന്നോർത്തു വല്ലാത്ത വേദന തോന്നി.. ""ശ്രീ.. വളവിൽ വണ്ടി ഇട്ടിട്ട് നീയും ഇമയും ഇറങ്ങണം.. അവർ മൂന്നു പേരും വണ്ടിയിൽ ഇരിക്കട്ടെ.. നമ്മൾ പറഞ്ഞിട്ട് ഇറങ്ങിയ മതി.."" ""ആഹ്ഹ.."" സൂര്യൻ നക്ഷത്രയെ ഒന്ന് നോക്കി ദേവനെ പിന്നിലായി കേറി.. വണ്ടി മുന്നോട്ട് എടുക്കുമ്പോ അവിടെ നടക്കുന്നതെന്ത് തന്നെയായാലും സഹിക്കാൻ അവൾക് കെൽപ്പ് കൊടുക്കണേ എന്ന പ്രാർത്ഥന മാത്രമേ സൂര്യന് ഉണ്ടായിരുന്നുള്ളു..!! 💖___💖 ഒന്ന് നീട്ടി ശ്വാസം വലിച് വിട്ട് തീർത്ഥ ബെലിൽ കയ്യമർത്തി.. 60 ന് അടുത്ത് പ്രായം വരുന്ന ഒരാൾ വാതിൽ പടികടന്ന് നടന്നു വരുന്നതവൾ നോക്കി നിന്നു.. ഗംഭീര്യം നിറഞ്ഞ മുഖം.. പ്രയാധിക്യം വിളിച്ചറിയിക്കാൻ എന്നോണം വെളുത്ത നര താടിയിലും മുടിയിലും ആയുണ്ട്.. ""ആരാ..?!"" തോളിൽ കിടന്ന തോർത്തുമുണ്ട് കൊണ്ട് മുഖം അമർത്തിത്തുടച്ച് അയാൾ ചോദ്യമുന്നയിച്ചു..

""ഞാൻ തീർത്ഥ.. കുറച്ചു ദൂരെന്ന.."" ""ഹ്മ്മ്‌.. ഇവിടെയെന്താ..?"" '"ഞാൻ നക്ഷത്രയെ കാണാൻ വന്നതാ.. പ്ലസ് ടു ഇവിടുത്തെ സ്കൂളിൽ ആയിരുന്നു.. പിന്നെയാ സിറ്റിയിലോട്ട് മാറിയത്.. ഇപ്പോ വന്നപ്പോ അവളെ ഒന്ന് കാണാം എന്ന് കരുതി.."" ചെറുചിരിയോടെ തീർത്ഥയത് പറഞ്ഞു നിർത്തുമ്പോൾ സോമരാജിന്റെ മുഖം കടുക്കുന്നതും ദേഷ്യത്താൽ തന്നെ നോക്കുന്നതും അവൾ കണ്ടു.. ""നക്ഷത്രയെ ഒന്ന് വിളിക്കോ..?'" ഏത് നിമിഷവും പൊട്ടിത്തെറി പ്രതീക്ഷിച്ചു തന്നെ തീർത്ഥ ചോദിച്ചു.. ""അവളിവിടെ ഇല്ല..!!'" ""എവിടെ പോയി..?"" ''ഇവളിന്ന് വാങ്ങി കൂട്ടും''.. ശ്രീ പതുക്കെ പറഞ്ഞതും ദേവൻ അവനെ നോക്കി കണ്ണുരുട്ടി.. വായ കയ്കൊണ്ട് മൂടുന്ന പോലെ കാണിച് ശ്രീ വീണ്ടും സീനിലേക്ക് നോക്കി.. ""ആ അസ്സത്ത് കുടുംബത്തിന് നാണക്കേട് ഉണ്ടാക്കി ഏതോ ഒരുത്തന്റെ കൂടെ ഇറങ്ങി പോയി.. അന്നത്തോടെ ഈ കുടുംബവും ആയി അവൾക്കുള്ള ബന്ധം തീർന്നു.. അതുകൊണ്ട് അവളുമായുള്ള ബന്ധം പറഞ്ഞു കൊണ്ട് ആരും ഇങ്ങോട്ടേക്കു വരണ്ട.. പോകാൻ നോക്ക്.."" രോഷത്തോടെ അയാൾ ചീറി.. തീർത്ഥ ചെറിയൊരു ചിരിയോടെ തന്നെ നിന്നു.. പറയുമ്പോൾ ഉള്ള അയാളുടെ കണ്ണുകളിലെ പിടപ്പ് മറ്റെന്തൊക്കെയോ കാട്ടി കൊടുക്കുന്ന പോലെ..

""സാർ അവളുടെ ചെറിയച്ഛൻ അല്ലെ.. സോമരാജ്...!! എനിക്കൊന്നു നക്ഷത്രയുടെ അച്ഛനെ കാണണം.. ഇവിടുണ്ടോ..?"" ""അതൊക്കെ ചോദിക്കാൻ നീ ആരാടി..?!"" ശബ്ദം കാനത്തതും ഉള്ളിൽ നിന്ന് മാറ്റാരൊക്കെയോ പുറത്തേക്ക് വന്നു.. അതൊന്നും ശ്രെദ്ധിക്കാതെ സോമരാജ് അപ്പോഴും തീർത്ഥയോട് ദേഷ്യപെടുന്നുണ്ട്.. ""ആരാ ഏട്ടാ ഇത്..?"" ഏകദേശം അവരുടെ ഒക്കെ സാമ്യം ഉള്ളൊരാൾ വന്നതും തീർത്ഥക്ക് അത് ഏറ്റവും ഇളയ അമ്മാവൻ ആണെന്ന് മനസിലായി.. വിശ്വരാജ്..!! രണ്ട് ചെറുപ്പക്കാർ നിക്കുന്നുണ്ട്.. നക്ഷത്രയുടെ ഏട്ടന്മാര് ആണെന്ന് അവൾ ഊഹിച്ചു.. ""ഞാൻ നക്ഷത്രയെ അന്വേഷിച് വന്നതാ..!! അപ്പോഴാ ഈ 'അമ്മാവൻ' പറഞ്ഞത് അവളിവിടെ ഇല്ലന്ന്.. എങ്കിൽ പിന്നെ ദേവരാജ് അങ്കിളിനെകാണാം എന്ന് വച്ചപ്പോ അതിനും സമ്മതിക്കാണില്ല.."" സോമരാജിനെ ഒന്ന് ഊന്നി പറഞ്ഞതും വിശ്വൻ അയാളെ നോക്കി.. ""ഏട്ടൻ പറഞ്ഞത് നേരാ.. അമ്മു ഇവിടില്ല.. പിന്നെ വല്യേട്ടന് വയ്യ.. കിടപ്പിലാ.."" ""എനിക്കൊന്നു കാണാൻ പറ്റോ..?"" വിശ്വരാജ് പാവമാണെന്നു തോന്നിയതും അവളും അയ്ളോട് സൗമയമായി ചോദിച്ചു.. സോമരാജിന് ദേഷ്യം വരുന്നുണ്ടായിരുന്നു..

""നിന്നോട് അല്ലേടി പറഞ്ഞത്.. വഴിയിൽ കൂടി പോകുന്നവർക്ക് കേറി കണ്ടിട്ട് പോകാൻ ഇതെന്താ കാഴ്ചബംഗ്ലാവ് ആണെന്നാണോ വിചാരം..? ഇറങ്ങി പോടീ ഈ മുറ്റത്തൂന്ന് .."" അയാൾ അലറി തീർത്ഥയെ പിടിച്ചു തള്ളി.. വീഴുന്നതിന് മുന്നേ ഓടി വന്ന് ദേവൻ പിടിക്കും.. എന്നാണ് നിങ്ങൾ കരുതിയതെങ്കിൽ തെറ്റി..!! ദേവനും വന്നില്ല ആരും വന്നില്ല 😪 തീർത്ഥ മൂഡ് ഇടിച്ചു താഴെയും വീണു.. ദേഷ്യം വരുന്നതിന് പകരം സന്ദർഭത്തിന് വിപരീതമായി തീർത്ഥ ഒന്ന് ചിരിച്ചു.. പതിയെ എഴുനേറ്റ് കയ്യിലെ പൊടി തട്ടി കളഞ്ഞു എല്ലാവരെയും നോക്കി ചിരിച്ചു.. വിശ്വരാജും ബാക്കി ഉള്ളവരും ഞെട്ടി നിൽക്കുന്നുണ്ട്.. ""അപ്പോ നക്ഷത്ര ഇവിടെ ഇല്ല.. നക്ഷത്രയുടെ അച്ഛനെ നിങ്ങൾ എനിക്ക് കാണിച്ചും തരില്ല.. ഓക്കേ.. നിങ്ങൾ പറഞ്ഞതിന്റെ ലോജിക് കറക്റ്റാ.. വെറുതെ വഴിയിൽ കൂടി പോകുന്നവർക്ക് കാണിച് കൊടുക്കേണ്ട ആവശ്യം ഇല്ല.. പക്ഷെ കാണാൻ അവകാശം ഉള്ളവർക്ക് കാണാല്ലോ.. അല്ലെ..?"" ഇവളെന്ത് തേങ്ങയ പറയുന്നേ എന്നാലോചിച്ചു പരസ്പരം എല്ലാരും നോക്കി.. ""കുട്ടി ഇതെന്തൊക്കെയാ പറയണേ..?"" ""ഒന്നൂല്ല അമ്മാവാ.. ഈ ശ്രീമംഗലം തറവാട്ടിൽ ഇപ്പോ നിലവിലുള്ള കാർന്നവർ നിങ്ങൾ മൂന്നു പേരും ആണന്നല്ലേ വയ്പ്പ്..

പക്ഷെ ഇപ്പോ ഈ കണ്ട സ്വത്ത്‌ ഒക്കെ നിയന്ത്രിക്കുന്നത് ഈ അമ്മാവൻ..! "" സോമരാജിനെ ചൂണ്ടി തീർത്ഥ പറയുമ്പോ അയാളൊന്ന് ഞെട്ടി.. അതികം പുറത്ത് പോവാതൊരു അരമന രഹസ്യം ആയിരുന്നു അത്..ദേവാരാജിന്റെ വീഴ്ചയോടെ സോമരാജ് സ്വത്തുക്കൾ എല്ലാം കയ്യടക്കി.. അവകാശം പറഞ്ഞു വരാൻ നക്ഷത്ര ഇല്ലാത്തതും വിശ്വൻ അവിവാഹിതൻ കൂടിയായത് കൊണ്ടും അയാൾക്കത് എളുപ്പമായി.. ""നിങ്ങൾക്ക് ഒരു സഹോദരി കൂടിയില്ലേ..?! നക്ഷത്രയെ പോലെ ആരെയോ സ്നേഹിച്ച ഇവിടുന്ന് ഇറങ്ങി പോയ ഒരുവൾ.. അല്ല അല്ല.. നിങ്ങൾ ഇറക്കി വിട്ട സഹോദരി.."" തീർത്ഥയുടെ വാക്കുകളിൽ നിറഞ്ഞു നിന്ന പരിഹാസം അവരെ നോക്കി കളിയാക്കി.. സോമരാജ് അവളെ തുറിച്ചു നോക്കി..വിശ്വരാജ് അവളെ സൂക്ഷിച് നോക്കി.. എവിടെങ്കിലും കണ്ട് മറന്ന മുഖമാണോന്ന് ചികഞ്ഞു കൊണ്ട്.. തീർത്ഥ അയാളുടെ നോട്ടം കാണെ ഒന്ന് പുഞ്ചിരിച്ചു.. ""ഇതൊക്കെ ഞങ്ങളോട് ചോദിക്കാനും പറയാനും നീ ആരാടി..?! അതെ.. ഞങ്ങളുടെ കുടുംബത്തിൽ പല പ്രശ്നങ്ങളും ഉണ്ടാവും.. അതൊന്നും നിന്നേ പോലെ ഒരുത്തിയോട് പറയേണ്ട ആവശ്യം ഇല്ല.."" ""ശെരിയാ.. എന്നെ പോലെ ഒരുത്തിയോട് പറയണ്ട.. പക്ഷെ ഇവരോട് പറയണം..

ഇവർക്ക് കൂടി അവകാശപ്പെട്ട സ്വത്തുക്കൾ ഭാഗം വെക്കുന്നതിന് മുന്നേ ഇവര് കൂടി അറിയണ്ടേ അമ്മാവാ ഇതൊക്കെ.."" തീർത്ഥ പറയുന്നത് കെട്ട് ഇപ്പ്രാവശ്യം ഞെട്ടിയത് വിശ്വൻ കൂടിയായിരുന്നു.. അയാൾ സോമരാജിനെ നോക്കി.. മുഖത്തു നോക്കാതെ നിന്ന് വിയർക്കുന്നുണ്ട്.. തീർത്ഥയെ നോക്കെ അയാള്ഡ് കണ്ണുകൾ അവൾക്ക് പിറകിലായി നടന്നു വരുന്നവരിലേക്ക് നീണ്ടു.. ഓർമയിൽ മറ്റൊരു മുഖം തെളിഞ്ഞതും വിശ്വൻ ആവിശ്വാസനിയതയോടെ നോക്കി ദേവനെയും സൂര്യനെയും.. സോമരാജിന്റെയും അവസ്ഥ മറിച്ചായിരുന്നില്ല.. അവരുടെ കൂടെ നടന്നു വരുന്ന വസുന്ദരയെയും ഒപ്പം നക്ഷത്രയെയും കാണെ കണ്ണ് മിഴിഞ്ഞു നിന്നു.. ""വസൂ.."" അത്യധികം വേദനയോടെയും വത്സല്യത്തോടെയും വിശ്വൻ അത് മൊഴിയുമ്പോ സോമരാജിന്റെ കണ്ണുകൾ പകപ്പോടെ അവരെ ഉറ്റു നോക്കി.. കണ്ണുനീർ ഉരുണ്ട് മുന്നിലെ കാഴ്ച അവ്യക്തമായി തുടങ്ങിയിരുന്നു നക്ഷത്രക്ക്.. ചുറ്റുപാടും അവളുടെ കണ്ണുകൾ ഓടി നടന്നു.. തന്റെ അച്ഛനായി..!!

ഭയം തോന്നി അവൾക്.. വസുന്ദരക്ക് കാലുകൾ താഴെ തോന്നുന്നുണ്ടോ എന്ന് പോലും സംശയം തോന്നി.. അത്രയും മരവിപ്പ്.. ഇത്രയും വർഷങ്ങൾക്കിപ്പുറവും താൻ ആ പഴയെ പതിനെട്ടുകാരിയാണെന്ന് തോന്നി അവർക്ക്.. അന്ന് കൊട്ടി അടച്ച വാതിലുകൾ ഇന്നും തനിക്ക് മുന്നിൽ അടഞ്ഞു കിടക്കുന്നത് പോലെ തോന്നി.. അന്ന് തന്റെ മേലെ വന്ന് പതിച്ച ശാപ വാക്കുകൾ ഇന്നും തലക്ക് ചുറ്റും പറക്കുന്ന പോലെ.. മന്ത്രമുചാരണങ്ങൾ ആ കാറ്റിൽ പോലും അലയടിക്കുന്ന പോൽ.. വസുന്ദര നിറഞ്ഞ മിഴികളാൽ ഏട്ടന്മാരെ നോക്കി.. വിശ്വന്റെ മുഖത്തു കണ്ടതിൽ നിന്ന് തീർത്തും വ്യത്യസ്തമായിരു ഭവമാണ് സോമരാജനിൽ.. ആ മുഖത്തു തന്നെയും നക്ഷത്രയെയും കണ്ട് ഇരച്ചു കേറുന്ന ദേഷ്യം അവർ തെല്ലൊരു പകപ്പോടെ നോക്കി നിന്നു..!!.....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story