പ്രണയമായി..!!💖🍂: ഭാഗം 64

pranayamay sana

രചന: സന

ആരോഹിയുടെ വാക്കുകൾ തീർത്ഥയെ പിടിച്ചുലച്ചു.. നെഞ്ച് പല വികാരങ്ങൾ കൊണ്ടും ശക്തിയിൽ മിടിക്കുന്നു.. ആരോഹിയെ തലോടിയിരുന്ന കൈകൾ നിശ്ചലമാവുന്നത് അറിയേ നിറഞ്ഞ കണ്ണുകൾ ഉയർത്തി ആരോഹി അവളെ നോക്കി.. ""ഏട്ട..ത്തി.."" തീർത്ഥ ഒരുതരം വെപ്രാളത്തോടെ അവളെ നോക്കി.. ഉള്ളിലുള്ള ഭയം ആരോഹിയും അറിഞ്ഞെന്ന പോൽ അവളും പേടിയാലേ വിറക്കുന്നുണ്ടായിരുന്നു.. തീർത്ഥ കണ്ണുകളടച്ചു നീട്ടി ശ്വാസം വിട്ടു.. ഒന്നും സംഭവിക്കില്ല എന്ന് വീണ്ടും വീണ്ടും ഹൃദയത്തോടവൾ വെല്ലുവിളിച്ചു.. ""ആരൂ.. ഒന്നും..ഒന്നും പറ്റില്ല.. നിനക്ക് നിന്റെ വല്യേട്ടനെ വിശ്വാസം ഇല്ലേ.. ഒന്നും സംഭവിക്കില്ല.. ഹ്മ്മ്‌..?"" വിറക്കുന്ന കൈകളോടെ തീർത്ഥ അവളെ തലോടി.. തന്നെക്കാൾ കൂടുതൽ ഇപ്പോൾ അവനെ ഭയക്കുന്നത് തീർത്ഥയാണെന്ന് തോന്നി ആരോഹിക്ക്.. ഒരുനിമിഷം പറയേണ്ടിയിരുന്നില്ല എന്ന് പോലും അവൾ ചിന്തിച്ചു.. പതിയെ ഉറക്കത്തിലേക്ക് വീഴുമ്പോഴും ഉള്ളിലൊരു നൊമ്പരമായി മാധവ് ഉണ്ടായിരുന്നു.. ഇന്നും സംസാരിക്കാൻ കഴിഞ്ഞില്ല.. ഒരുപക്ഷെ എന്നെ കാണുന്നത് പോലും മനുവേട്ടന് ഇഷ്ടം കാണില്ല..!! ഓർക്കേ അവളുടെ ഹൃദയമൊന്ന് പിടഞ്ഞു.. 💖___💖

ബെഡിൽ ചുരുണ്ട് കിടക്കുന്നവളെ കാണെ ദേവന്റെ നെറ്റിച്ചുളിഞ്ഞു.. സാധാരണ 'തന്നെ' ഉറങ്ങാൻ സമ്മതിക്കാതെ എന്തേലും ദേഷ്യം പിടിപ്പിക്കുന്നുണ്ടാവും പെണ്ണ്.. ഇനി വയ്യായ്ക എന്തേലും..?! ദേവൻ ചിന്തയോടെ ബെഡിന് മറുവശത്തു ഇരുന്നു അവളുടെ നെറ്റിയിലായി തോട്ട് നോക്കി.. ദേവന്റെ സാമീപ്യം അറിഞ്ഞെങ്കിലും തീർത്ഥ കണ്ണ് തുറന്നില്ല.. കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ പില്ലോയെ നനക്കുന്നുണ്ടായിരുന്നു.. ""ഇമാ.. വയ്യേ നിനക്ക്..?"" ദേവൻ ചുമലിൽ കൈവച്ചതും തീർത്ഥ വെറുതെ ഒന്ന് മൂളി.. കുറച്ചു കഴിഞ്ഞവന്റെ കൈ അവളിൽ നിന്ന് വേർപെടുന്നതും ബെഡിൽ അനുഭവപ്പെട്ട ഭാരം ഒഴിയുന്നതും അവൾ അറിഞ്ഞു.. കണ്ണുകൾ രണ്ടും നിർത്താതെ പെയ്തുകൊണ്ടേ ഇരുന്നു.. അറിയില്ല ഇത്രമാത്രം വിഷമിക്കാൻ എന്താണത്തിലുള്ളതെന്ന്..? ""എണീക്ക് ഇമാ..!""! ഗൗരവത്തോടുള്ള അവന്റെ ശബ്ദത്തിൽ തീർത്ഥ കണ്ണുകൾ തുടച് നേരെ ഇരുന്നു.. ദേവൻ അവൾക്ക് മുന്നിലായി വന്ന് നിന്ന് താടി പിടിച്ചു അവന് നേരെ ഉയർത്തി.. കണ്ണുകൾ കലങ്ങി മുഖമാകെ ചുവന്നിരിക്കുന്നു.. ദേവന്റെ നെറ്റി ചുളിഞ്ഞു.. ""എന്താ കാര്യം..?!"" തലമുടിയിൽ ആരുമായി തലോടി.. തീർത്ഥക്ക് അവനെ കാണെ വീണ്ടും ഉള്ളിൽ നിന്ന് സങ്കടം തികട്ടി വരുന്നുണ്ടായിരുന്നു..

അവന്റെ വയറിലൂടെ കയ്യിട്ടു തന്നിലേക്ക് വലിച്ചവൾ നെഞ്ചിൽ തല വച്ചു.. ""അ.. അറിയില്ല.."" ""പിന്നെ..? ചുമ്മാ കരയുവോ ആരേലും..?"" ""പേടി തോന്നാ..!"" ""എന്തിന്..?"" ""അറിയില്ല..!"" അവളുടെ കൈകൾക്ക് വല്ലാതെ മുറുക്കം കൂടുന്നുണ്ടായിരുന്നു.. ദേവൻ കൈ വിടുവിച്ചു അവളുടെ മുഖം കയ്യിലെടുത്തു അരുമയായി നെറ്റിയിലൊന്ന് മുത്തി.. വിധുമ്പുന്ന ചുണ്ട് കൂട്ടിപിടിച്ചവൾ ചിരിച്ചു.. ഒറ്റയ്ക്ക് ജീവിച്ചിരുന്നപ്പോൾ ഒരിക്കലും ഭയം തോന്നിയിട്ടില്ല.. ദീക്ഷിതിന്റെ കയ്യിൽ അകപ്പെട്ടിട്ട് പോലും തോന്നാത്തൊരു വീർപ്പുമുട്ടൽ ഇപ്പോൾ തോന്നുന്നു.. അവന്റെ പേര് പോലും 'തന്നെ' അലോസരപ്പെടുത്തുന്നു.. ദേവന്റെ കണ്ണിലേക്കു നോക്കെ വീണ്ടും സങ്കടം വന്നു.. ജീവിക്കാൻ കൊതി തോന്നി.. എല്ലാരുമൊത് സന്തോഷത്തോടെ ജീവിക്കാൻ വല്ലാത്തൊരു ആഗ്രഹം തോന്നുന്നു.. പക്ഷെ മനസ്സിൽ വല്ലാത്തൊരു ഭാരം പോലെ.. എന്തോ സംഭവിക്കാൻ പോകുന്ന പോലെ.. താൻ ഇവരിൽ നിന്നൊക്കെ അകലുന്ന പോലെ.. എല്ലാം തോന്നൽ ആണെന്ന് കരുതി സമാധാനിക്കാൻ ശ്രെമിച്ചു..

പക്ഷെ അല്ല.. എന്തോ.. എന്തോ ഒന്ന്..!! തീർത്ഥ കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു.. ദേവനും അവളുടെ മുഖം വീക്ഷിക്കുന്ന തിരക്കിലാണ്.. അവളുടെ മനസ്സ് ഇവിടെയൊന്നും അല്ലെന്ന് മനസ്സിലായി അവന്.. ""ഒരു IPS ഓഫീസിറിന്റെ ഭാര്യക്ക് ചേരുന്നതാണോ ടി ഈ പേടി..?!"" ദേവൻ അവളുടെ താടിയിൽ വേദനിപ്പിക്കാതെ ഒന്ന് തട്ടി.. ""ദേവൻ ഉള്ളപ്പോ നിങ്ങളുടെ ഒന്നും ദേഹത്തൊരു പോറൽ പോലും വീഴില്ല പോരെ..?! "" അവളെ ബെഡിൽ കിടത്തി തലയിൽ തലോടിയവൻ പറയേ തീർത്ഥയുടെ ചുണ്ടിൽ ചെറു ചിരി വിരിഞ്ഞു.. നെറ്റിയിൽ മുത്തി ദേവൻ നിവർന്നതും അവന്റെ കയ്യിൽ അവളുടെ പിടി വീണിരുന്നു.. തിരിയുന്നതിന് മുന്നേ അവളുടെ ദേഹത്തേക്ക് അവനെ വലിച്ചു ചേർത്തിരുന്നു..!! 💖___💖 [[കുറച്ചു റൊമാൻസ് ഉണ്ട്🔞.. ഇഷ്ടല്ലാത്തവർ ദയവായി skip ചെയ്യണേ.. 🙏🏻വായിച് കഴിഞ്ഞ് എന്നെ വഴക്ക് പറയല്ലേ.. റേറ്റിംഗ് കുറക്കേം ചെയ്യരുത്..!! പ്ലീസ് 🙏🏻]] ദേവന്റെ മുഖം മുഴുവൻ ആവേശത്തിൽ ചുംബിക്കുന്നവളെ തെല്ലൊരു പകപ്പോടെ അവൻ നോക്കി.. ചുംബിക്കുന്നത് തന്റെ മുഖത്താണെങ്കിലും ചുവക്കുന്നത് അവളുടെ മുഖമാണെന്ന് കാണെ ദേവന്റെ ചൊടികൾ വിടർന്നു..

പിരിച്ചു വച്ച മീശക്ക് മുകളിലായി ഏറെ നേരമവളുടെ ചുണ്ടുകൾ വിശ്രമം കൊണ്ടു.. പെട്ടന്ന് അവളുടെ അരയിലായി മുറുകിയ കൈയിൽ ഒന്ന് വിറച്ചു പൊങ്ങി തീർത്ഥ ചുണ്ടുകൾ വേർപെടുത്തി അവനെ നോക്കി.. ദേവന്റെ കണ്ണുകളിലെ ഭാവതിൽ അവൾ കൂടുതൽ ചുവക്കുന്നതവൻ കണ്ടു.. ""എന്താ ഉദ്ദേശം..?!"" അവളുടെ നെഞ്ചിൽ താടി കുത്തിയവൻ കൈവിരൽ അവളുടെ നെറ്റിയിലൂടെ താഴേക്ക് ചലിപ്പിച്ചു.. ""എനിക്കൊരു ഉമ്മ തരുവോ ദേവാ..?"" ""ഏഹ്..?"" കണ്ണ് മിഴിഞ്ഞു പോയി അവന്റെ.. അപ്പോ ഇത്രനേരം അവൾ തന്നെ തലോടിയതാണോ..? പ്രതീക്ഷയോടെ നോക്കുന്നവളെ കാണെ ദേവനൊരു കുസൃതി തോന്നി.. അധികം ഭാരം അവളിൽ കൊടുക്കാത്ത പോൽ ഒരു കൈകുത്തി അവളുടെ ദേഹത്തേക്ക് ചേർന്ന് കിടന്നു.. കണ്ണുകൾ കൊണ്ടവളെ ഉഴിഞ്ഞു നോക്കെ അവളും അവന്റെ കണ്ണിൽ തന്നെ നോട്ടമിട്ടു.. ""തരാം.. പക്ഷെ സ്ഥലം ഞാൻ തീരുമാനിക്കും.."" ആർദ്രമായ അവന്റെ സ്വരത്തിൽ അവളൊന്ന് വിറച്ചു പോയി..

അരയിൽ മുറുകിയ കൈ അഴിച്ചു താഴേക്ക് അതൊരു പുതിയ പാത തേടി തുടങ്ങിയതും തീർത്ഥ അവന്റെ കയ്യിൽ പിടിച്ചു.. ദേവൻ ചിരിയോടെ അവളെ നോക്കി.. അവന്റെ കൈ പിടിച്ചെടുത്തവൾ അവളുടെ നെറ്റിയിലായി തൊട്ടു.. ദേവന്റെ ചിരിയുടെ മാറ്റ് കൂടി.. നെറ്റിയിലായി പതിയെ ചുംബിക്കെ തീർത്ഥ അവന്റെ കൈ അവളുടെ കവിളിൽ വച്ചിരുന്നു.. ഒന്ന് താഴ്ന്നവൻ ഇരുകവിളിലും മാറി മാറി ചുംബിച്ചു.. ഒപ്പം കുഞ്ഞ് കടിയോടെ അവനവിടെ ഒന്ന് നുണഞ്ഞു.. തീർത്ഥയുടെയും ദേവന്റെ മറ്റേ കൈ പരസ്പരം കോർത്തിണങ്ങി ബെഡിൽ അമരുന്നുണ്ടായിരുന്നു.. ദേവന്റെ കൈ അവൾ തന്നെ മൂക്കിലും ചുണ്ടിലും കണ്ണിലും വച്ചു.. അവിടെയൊക്കെ അവന്റെ ചുണ്ടുകൾ മുദ്രണം പതിപ്പിക്കേ ഇരുവരുടെയും ചുണ്ടുകൾ വിടർന്നിരുന്നു.. ""തളർന്നോ..?!"" നീട്ടി ശ്വാസം വിടുന്നവളെ നോക്കിയവൻ കുസൃതിയാലേ ചിരിച്ചു.. തീർത്ഥ കണ്ണ് തുറന്നവനെ നോക്കി.. കോർത്തു പിടിച്ച കൈ അവൾ തന്നെ കഴുത്തിലേക്കും താഴേക്കും ചലിപ്പിക്കേ ദേവൻ ആവിശ്വാസനീയമായി നോക്കി.. അപ്പോഴും അവളുടെ ചുണ്ടിൽ നിറചിരിയാണ്.. ""ഉമ്മയിൽ മാത്രം ഞാൻ നിർത്തില്ല..!"" ""As your wish..!!""

അവന്റെ പ്രതികരണം അറിയുന്നതിന് മുന്നേ ഉയർന്ന വന്നവൾ അവന്റെ ചുണ്ടിലായി മുത്തി.. പകപ്പ് വിട്ട് മാറിയതും ദേവൻ ആ ചുംബനം ഏറ്റെടുത്തിരുന്നു.. അവൾ പിടിച്ചു വച്ചിരുന്ന കൈ അടർത്തി മാറ്റി ദേവൻ തീർത്ഥയുടെ കൈ അവന്റെ ചുമലിൽ കൊണ്ട് വച്ചു.. അവനെ കൂടുതൽ അടുപ്പിച്ചു തന്നോട് ചേർക്കുന്ന കർത്തവ്യം തീർത്ഥ ഏറ്റെടുത്തതും ദേവൻ അവളിൽ മറ്റെന്തിനെക്കൊയോ പരതി നടന്നു.. തിരച്ചിലിനോടുവിൽ അരയിലായി പിണഞ്ഞു കിടന്ന അരഞ്ഞാണത്തിൽ കൈ ഉടക്കെ ദേവൻ കണ്ണ് തുറന്നവളെ നോക്കി.. തീർത്ഥ ഒന്ന് ഏങ്ങി അവന്റെ മുടിയിൽ കൊരുത്തു പിടിച്ചു.. അപ്പോഴും ചുണ്ടുകൾ വേർപ്പെടുത്താതെ അവർ പ്രണയകാവ്യം രചിക്കുന്നുണ്ടായിരുന്നു.. ശ്വാസം വിലങ്ങിയതും കുഞ്ഞ് കടിയോടെ ദേവൻ അവളുടെ ചുണ്ടും ഒപ്പം അരഞ്ഞാണത്തിൽ നിന്നും പിടി അയച്ചു.. തന്റെ സമീപ്യത്തിൽ ചുവന്നു പോയവളെ ദേവനും കണ്ണ് മാറ്റാതെ നോക്കി.. ഒന്ന് പിടഞ്ഞു അവളുടെ കണ്ണ് അവന് നേരെ ഉയർന്ന അടുത്ത നിമിഷം ദേവൻ അവന്റെ മുഖം അവളുടെ കഴുത്തിലായി ചേർത്ത് വച്ചിരുന്നു..

ഗതി മാറുന്നതിനനുസരിച്ചു തീർത്ഥയുടെ കൂർത്ത നഖങ്ങൾ അവന്റെ പുറത്ത് മുറിവ് ഉണ്ടാക്കുന്നുണ്ടായിരുന്നു.. അവളിൽ നിന്ന് വസ്ത്രത്തിന്റെ മറ നീക്കി ദേവൻ അവൾക്കൊരു മറയായി.. പലയിടത്തും അവന്റെ പല്ലും നാവും ചുണ്ടും ഏറെ നേരം കുസൃതി കാട്ടി.. അവളിൽ പിണഞ്ഞു കിടന്ന അരഞ്ഞാണത്തിനോട് പോലും അസൂയ തോന്നി ദേവന്റെ പല്ലുകൾ തന്നെയത് കടിച് പൊട്ടിച്ചു.. ""ദേ..വാ."". ഇടയ്ക്കിടെ അവളുടെ നാവിൽ നിന്നവ പലരീതിയിൽ വീണുടഞ്ഞു.. ഒരു പുതപ്പിന് താഴെ ഏറെ നേരം സ്നേഹിച്ചവർ പരസ്പരം നോക്കി.. ഇരുവരിലും സമ്മത ഭാവം തെളിഞ്ഞു കണ്ട അടുത്തനിമിഷം പരസ്പരം ആഴത്തിൽ അറിഞ്ഞവർ..!! ഇരുവരുടെയും കണ്ണിൽ പൊടിഞ്ഞ കണ്ണുനീർ പരസ്പരം ചുണ്ട് കൊണ്ട് ഒപ്പി എടുത്തവർ.. വിയർത്തോട്ടിയ അവളുടെ മാറിൽ അവന്റെ ചുണ്ട് പലവുരു മുദ്രണം പതിപ്പിച്ചു.. തീർത്ഥ അവനെ കൂടുതൽ കൂടുതൽ അടക്കി പിടിച്ചു അവന്റെ തലമുടിയിൽ തലോടി.. ""വേദനിച്ചോ..?"" തീർത്ഥ കണ്ണ് കൂർപ്പിച്ചവനെ നോക്കി.. ദേവൻ കള്ള ചിരിയാലെ അവളുടെ മാറിടുക്കിൽ പതിയെ കടിച്ചു.. ""ദേവാ.."" തീർത്ഥ അവന്റെ ചെവിയിൽ അമർത്തി പിടിച്ചു..

""നീ സംഗീതം പഠിച്ചിട്ടുണ്ടോ ഡീ..?!"" ദേവൻ കാര്യമായി ചോദിച്ചതും തീർത്ഥ ഇല്ലന്ന് തല കുലുക്കി.. ""എന്താ..?"" ""അല്ല ഹൈ പിച്ചിലും ലോ പിച്ചിലും ഒക്കെ എന്റെ പേരു വിളിക്കുന്നത് കേട്ടപ്പോ ഞാൻ കരുതി.."" ""ദേവാ.."" തീർത്ഥ അവന്റെ വയറിൽ പിച്ചി.. ദേവൻ ഒന്ന് കുലുങ്ങി അവളുടെ നേരെ കൈകുത്തി നിന്നു.. പതിയെ അവന്റെ മുഖം വീണ്ടും അവളിലേക്ക് താഴ്ന്നു വന്നതും തീർത്ഥ അവനെ താഴെയാക്കി അവന്റെ മുകളിൽ വന്നു.. അവന്റെ നെറ്റിയിൽ ചുംബിച്ചവളുടെ ചുണ്ട് താഴേക്ക് വന്നതും ദേവൻ അവളുടെ അരയിൽ കയ്മുറുക്കി.. ""Do..n't..Don't you dare imaa..!!"" ""IPS ഓഫീസിറിന്റെ ഭാര്യ അല്ലെ ദേവാ ഞാൻ.. പേടിക്കാൻ പാടുണ്ടോ..?!"" ""റിയലി...!!"" പറയുന്നതിനൊപ്പം താഴ്ന്ന കിടന്ന പുതപ് അവൾക്ക് മുകളിലേക്ക് ഇട്ട് അവളെ കൂടുതൽ ചേർത്ത് പിടിച്ചിരുന്നു ദേവൻ.. പൊട്ടിച്ചിരികൾക്ക് ഒപ്പം ഇരുവരുടെയും സീൽകാരങ്ങളും അവിടെമാകേ പ്രതിദ്വാനിക്കുന്നുണ്ടായിരുന്നു.. 'അവളിലൊരു പ്രണയമായി💖 അവൻ ഒഴുകി ഇറങ്ങുമ്പോ തീർത്ഥയും കൂടുതൽ കൂടുതൽ അവനെ ചേർത്ത് പിടിച്ചിരുന്നു..!!' 💖__💖 ""ഓഹ്.. സോറി.. സോറി..."" നക്ഷത്ര പേടിയോടെ എതിരെ നിന്ന അയാളെ നോക്കി..

കണ്ണുകൾ പേടിയോടെ ചുറ്റും സൂര്യനായി പരതുന്നുണ്ടായിരുന്നു.. ശങ്കർ നക്ഷത്രയെ കണ്ണെടുക്കാതെ നോക്കി... എവിടെയോ കണ്ടിട്ടുള്ള മുഖം പക്ഷെ എവിടെയാണെന്ന് അറിയില്ല.. വസുന്ദരയുടെ കണ്ണ് വെട്ടിച്ചു എൻഗേജ്മെന്റിന് വേണ്ടിയുള്ള സാധനം വാങ്ങാൻ സൂര്യനും നക്ഷത്രയും വന്നതാണ്.. എല്ലാം വാങ്ങി അവളെ ഫൂഡ് ഹബ്ബിൽ ഇരുത്തി ആരെയോ വിളിക്കാൻ സൂര്യൻ പുറത്തേക്ക് പോയ സമയമാണ് ശങ്കറിനെ അബദ്ധത്തിൽ കൂട്ടി മുട്ടുന്നത്.. നക്ഷത്ര ക്ക് അയാള്ഡ് നിറം പടർന്ന ഷർട്ട്‌ കാണെ സങ്കടം വന്നു.. ""ഞാ..ൻ.. അറി..യാതെ.."" കയ്യിലെ ജ്യൂസ്‌ അടുത്ത് കണ്ട് ടേബിളിൽ വച് നക്ഷത്ര ടിഷ്യൂ പേപ്പർ കയ്യിലെടുത്തു.. ശങ്കറിന് അവളുടെ പേടികൊണ്ട് ചുവന്ന മുഖവും വെപ്രാളത്തോടെ പരത്തുന്ന കണ്ണുകളും കാണെ ചുണ്ടിലൊരു ചിരി നിറഞ്ഞു.. ""സാരല്ല മോളെ.. ഞാനാ ശ്രെദ്ധിക്കാതെ വന്നേ.."" വാത്സല്യത്തോടെ അയാൾ നക്ഷത്രയെ നോക്കി.. ഒരു കുഞ്ഞ് കുട്ടിയെ പോലെ നിഷ്കളങ്കത ഉള്ളവൾ.. ശങ്കറിന്റെ സൗമായമായ വാക്കുകൾ കേൾക്കെ അവളുടെ കണ്ണുകൾ നിറഞ്ഞു.. ഒരുവേള മുന്നിൽ തന്റെ അച്ഛൻ നിൽക്കുന്നത് പോലെ തോന്നി അവൾക്.. ""മോളെന്തിനാ കരയണേ.. വല്യ കുട്ടികൾ കരയാൻ പാടില്ലെന്ന് അറിയില്ലേ..?!"" കൊഞ്ചിച്ചു പറയുന്ന പോലെ ശങ്കർ നക്ഷത്രയെ നോക്കി കണ്ണ് ചിമ്മി.. രണ്ടുകയ്യും കൊണ്ട് കണ്ണ് അമർത്തി തുടച്ചവൾ അയാൾക്ക് നേരെ ടിഷ്യൂ നീട്ടി..

""ഇത് വച് തുടച്ചാലൊന്നും പോവില്ല കുഞ്ഞാ.. അങ്കിൾ വീട്ടിൽ പോയിട്ട് വൃത്തിയാക്കാം.."" ശങ്കർ അവളുടെ കയ്യിലുള്ള ടിഷ്യൂ വാങ്ങി അവളുടെ കണ്ണ് തന്നെ തുടച് കൊടുത്തു.. നക്ഷത്ര അയാളെ കണ്ണ് വിടർത്തി നോക്കി.. പെട്ടന്ന് എന്തോ ഓർത്തത് പോലെ അവിടിരുന്ന കവറിൽ നിന്ന് ഒരെണ്ണം അയാൾക്ക് നേരെ നീട്ടിയവൾ ചെറുതായി ഒന്ന് പുഞ്ചിരിച്ചു.. ""ഇതെന്താ..?!"" ""ഇത് ന്റെ അച്ഛക്ക് വേണ്ടി വാങ്ങിയതാ.. ഷർട്ട്‌ ചീത്തയില്ലേ.. അതിട്ടോണ്ട് പുറത്ത് പോണ്ട.. ഇതിട്ടോ.."" കുഞ്ഞ് കുട്ടിയെ പോലെ നിഷ്കളങ്കതയോടെ പറയുന്നവളോട് ശങ്കറിന് അതിയായ വാത്സല്യം തോന്നി.. എന്തുകൊണ്ടോ അയാളുടെ കണ്ണിലൊരു നീർതിളക്കം ഉണ്ടായി.. അവളുടെ തലയിൽ പതിയെ തലോടി അയാൾ അവൾ വച്ചു നീട്ടിയ കവർ കയ്യിൽ മേടിച്ചു.. കഴിഞ്ഞ കുറച്ചു നാൾ മുമ്പ് വരെ ഇടയ്ക്കിടെ സമ്മാനവുമായി കടന്നു വരുന്ന ദേവനെ ഒരുനിമിഷം അയാൾ ഓർത്തു.. "എല്ലാം തന്റെ പിടിപ്പ്കേട് കൊണ്ടാണ്..!!" മനസ്സിൽ ഇരുന്നങ്ങനെ ആരോ പറയുന്ന പോലെ.. ""പോട്ടെ മോളെ.."" നക്ഷത്ര ചിരിയോടെ തല കുലുക്കി.. അയാൾ അതുമായി പിന്തിരിഞ്ഞു നടക്കുന്നതും നോക്കി നിക്കേ തലയിൽ ഒരു കൊട്ട് വീണിരുന്നു..

കണ്ണ് കൂർപ്പിച്ചു അവളെ നോക്കുന്ന സൂര്യനെ നോക്കി മുഖം ചുളിച്ചവൾ ചെയറിൽ ഇരുന്നു.. ""Mrs സൂര്യദത്തൻ ദേഷ്യത്തിലാണല്ലോ..?!"" അവളുടെ കവിളിൽ ചെറുതായി തട്ടിയതും നക്ഷത്രയുടെ കവിളുകൾ നാണത്താൽ ചുവന്നിരുന്നു.. സൂര്യൻ അത് കാണെ കണ്ണ് വിടർത്തി അവളുടെ അടുത്ത് ചേർന്നിരുന്നു.. ശങ്കർ ഡ്രസിങ് റൂമിൽ നിന്ന് ഇറങ്ങി കണ്ണാടിയിൽ നോക്കി.. അയാളുടെ ചുണ്ടുകൾ വിടർന്നു തന്നെ ഇരുന്നു.. വാത്സല്യം തോന്നി അയാൾക്ക് ആ കുഞ്ഞു പെണ്ണിനോട്.. പക്ഷെ അപ്പോഴും അയാൾ അറിഞ്ഞിരുന്നില്ല താനും തന്റെ കൂട്ടാളികളും ആദ്യം ലക്ഷ്യം വച്ചിരിക്കുന്നത് ആ കുഞ്ഞിനെ പെണ്ണിനെ തന്നെയാണെന്ന്.. സൂര്യന്റെ പ്രാണനെ തന്നെയാണെന്ന്..!! 💖___💖 ഓരോ ദിവസം കഴിയുംതോറും തീർത്ഥയുടെ ഉള്ളിലെ ഭയവും ആരോഹിയുടെ വേദനയും നക്ഷത്രയുടെ സന്തോഷവും കൂടി കൊണ്ടിരുന്നു.. പരസ്പരം പുറത്ത് പറയാതെ തീർത്ഥയും ആരോഹിയും പുറമെ ചിരിയുടെ മുഖമൂടി അണിഞ്ഞു.. ഇന്നാണ് സൂര്യന്റെയും നക്ഷത്രയുടെ എൻഗേജ്മെന്റ്.. അധികാമാരും ഉണ്ടായിരുന്നില്ല.. ദേവന്റെയും സൂര്യന്റെയും ഏറ്റവും അടുത്ത ഫ്രണ്ട്സും നക്ഷത്രയുടെ രണ്ട് ഏട്ടന്മാരും പിന്നെ കുറച്ചു ബന്ധുക്കളും മാത്രം..

സൂര്യൻ റെഡ് ജുബ്ബയും അതെ കരയുള്ള മുണ്ടുമാണ് വേഷം.. നക്ഷത്രക്ക് റെഡ് ദാവണി.. അതിൽ നിറയെ ഗോൾഡ് സ്റ്റോൺ വർക്കും.. അവളത്തിലൊരു കുഞ്ഞ് ദേവതയെ പോലെ തോന്നിപ്പിച്ചു.. സൂര്യന്റെ ഓരോ നോട്ടവും അവളിൽ കൂടുതൽ ഭംഗി വർധിപ്പിക്കുന്നുണ്ടായിരുന്നു.. പരസ്പരം മോതിരം അണിയിക്കുമ്പോ ഇരുവരുടെയും കയ്യ് മെയ്യും വിറകൊണ്ടു.. സൂര്യനിൽ വല്ലാത്തൊരു തണുപ്പ് വന്ന് പൊതിയുന്ന പോലെ തോന്നി.. ആഗ്രഹിച്ച നിമിഷം കണ്ണ് മുന്നിൽ.. അവൻ നക്ഷത്രയുടെ കൈ കോർത്തു പിടിച്ചു അടുത്തേക്ക് വലിച്ചാടുപ്പിച് നെറ്റിയിൽ അരുമയായി മുത്തി.. ""ടാ ടാ.. ഇത് കല്യാണം അല്ല.. എൻഗേജ്മെന്റ് ആണ്..!!"" മഹിയും ശ്രീയും കമന്റ്‌മായി മുന്നിൽ നിന്നതും നക്ഷത്ര ജാള്യതയോടെ മുഖം കുനിച്ചു.. അപ്രതീക്ഷിതമായി വന്ന മാൻവിക്കും മീനാക്ഷിയും നക്ഷത്രയുടെ സന്തോഷം ഇരട്ടിപ്പിച്ചു.. ഇടയ്ക്കിടെയുള്ള ആരോഹിയുടെ നോട്ടത്തെ പാടെ അവഗണിച്ചു കൊണ്ട് ശ്രീയും ദേവന്റെ കുസൃതികൾക്ക് നേരെ കണ്ണുരുട്ടി തീർത്ഥയും നടന്നു... ""ശ്രീയേട്ടാ.."" ആരോഹിയുടെ വിളിയിൽ ശ്രീ ഫോണിൽ നിന്ന് കണ്ണുയർത്തി അവളെ നോക്കി.. കണ്ണ് നിറച്ചു മുന്നിൽ നിൽക്കുന്നവളെ കാണെ ശ്രീക്ക് വല്ലാതെയായി..

""ആരൂ.. എന്താ.."" ""ശ്രീയേട്ടൻ ഞാൻ ഉള്ളതുകൊണ്ടല്ലേ അവിടെ ഇരിക്കാതെ ഇവിടെ ഒറ്റയ്ക്ക്.."" കണ്ണ് നിറച്ചു പരിഭവിക്കുന്നവളെ ശ്രീ കണ്ണെടുക്കാതെ നോക്കി.. ചുണ്ടിലെ ചിരി മായ്ക്കാതെ തന്നെ ഫോൺ പോക്കറ്റിൽ ഇട്ട് കൈ മാറിൽ കെട്ടി നിന്നു.. ""അല്ലെന്ന് പറഞ്ഞാൽ കള്ളമാകും..!! ആരോഹിക്ക് ഞാൻ ഉള്ളതൊരു ബുദ്ധിമുട്ട് ആണെന്ന് തോന്നി അതാ.."" ""അങ്ങനെ ഞാൻ പറഞ്ഞോ..?"" ""ഹാ ദേഷ്യപ്പെടാതെ പെണ്ണെ.. നിനക്ക് എന്നെ ഫേസ് ചെയ്യൻ ബുദ്ധിമുട്ട് ഉള്ളത് പോലെ തോന്നിന്ന് അല്ലെ പറഞ്ഞേ..?"" ശ്രീ പതിവ് ചിരിയോടെ നിന്നു... ആരോഹിക്ക് എന്തൊക്കെയോ പറയണം എന്നുണ്ട്.. പക്ഷെ പറ്റുന്നില്ല.. ""ശ്രീയേട്ടാ.. ഞാ..ൻ.. എനി..ക്ക്.."" ""കഴിഞ്ഞ് പോയതൊന്നും എനിക്ക് അറിയണ്ട ആരൂ.. എന്നെങ്കിലും.. എപ്പോഴെങ്കിലും ഒരു കൂട്ട് വേണമെന്ന് തോന്നുമ്പോ അവിടെക്ക് എന്നെ സ്വീകരിച്ച മതി..!!"" അവളുടെ കണ്ണിൽ നോക്കി ശ്രീ പറഞ്ഞു നിർത്തുമ്പോൾ ആരോഹി വിധുമ്പി പോയിരുന്നു..പെട്ടന്നായത് കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു പോയി ശ്രീ.. എന്തോ ഒരു പ്രേരണയാൽ അവളുടെ തോളിൽ പതിയെ തൊട്ടതും ആരോഹി ഒരു കരച്ചിലൂടെ അവന്റെ നെഞ്ചിൽ വീണിരുന്നു..

""പെ.. പെട്ടന്ന് പറയ..ല്ലേ..മറക്കാ..ൻ.. പ.. പറ്റണി..ല്ല നിക്ക്.. പക്ഷെ ഇനി ഇവിടെ മനുവേട്ടന് ഒരു സ്ഥാനം കാണില്ല.. കുറച്ചൂടി സമയം തരുവോ നിക്ക്..?"" നെഞ്ചിലെന്തോ കൊണ്ടത് പോലെ തോന്നിയെങ്കിലും പിന്നീട് അതൊരു പുഞ്ചിരിയിലേക്ക് വഴി മാറിയിരുന്നു.. ശ്രീ അവളെ തിരികെ പുണരാതെ ഒരു കൈ മാത്രം കൊണ്ടവളുടെ തലമുടിയിൽ തലോടി.. പെട്ടന്ന് ബോധം വന്നത് പോലെ ആരോഹി ഞെട്ടി പിടഞ്ഞു എഴുനേറ്റ് അവനെ നോക്കാതെ പിന്തിരിഞ്ഞു ഓടാൻ തുടങ്ങേ ശ്രീ അവളുടെ കയ്യിൽ പിടിച്ചു.. ""എന്റെ മറുപടി വേണ്ടേ..?!"" ""വെ.. വേ..ണ്ട..നിക്ക് അറിയാം..!!"" കൈ വിട്ട് റൂമിലേക്ക് ഓടി കേറിയവൾ ഡോറിൽ ചാരി നിന്നു.. അത് വരെ പിടിച്ചുവച്ച കണ്ണുനീർ അണപ്പൊട്ടി ഒഴിക്കിയതും കയ്കൊണ്ട് വായ മൂടി ആരോഹി ബെഡിലേക്ക് ചാഞ്ഞു.. ""മറക്കണം.. എല്ലാം മറക്കണം..!!"" മന്ത്രണം പോലെ അവളുടെ ചുണ്ട് ഉരുവിട്ടു..!! 💖__💖 ""ദീക്ഷിത്.. എനിക്ക്.. എനിക്ക് അവളെ വേണം.. അവളെൻറെയല്ലേ..?! അല്ലെ..?"" മദ്യത്തിന്റെ ലഹരി ആവോളം അവന്റെ സിരകളിൽ പടർത്തി ദീക്ഷിത് കസേരയിൽ ചാരി ഇരുന്നു.. മാധവ് വീണ്ടും അത് തന്നെ മൊഴിഞ്ഞു കൊണ്ടിരിക്കുന്നത് കാണെ ദീക്ഷിതിന്റെ കണ്ണിൽ അവൾ തെളിഞ്ഞു വന്നു.. ""നീ വിളിച്ച നിന്റെ പെണ്ണ് വരുവോ..? എങ്കിൽ കൊണ്ട് വരാടാ നമ്മുക്ക്.. അവളുടെ ഏട്ടന്മാര് ഏത് കൊല കൊമ്പന്മാർ ആണെങ്കിലും നമ്മുക്ക് കൊണ്ട് വരാം.. നിനക്ക് വേണ്ടി ഞാൻ കൊണ്ട് വരും അവളെ.. ദേ ഇവിടെ..!!'" ദീക്ഷിത് പറയുന്നത് കേൾക്കെ മാധവിന്റെ കണ്ണുകൾ തിളങ്ങി.. ""അതെ...ഞാൻ..ഞാൻ വിളിച്ചാൽ ആരോഹി വരും.. എന്റെ പെണ്ണ്.. എന്റെ പെണ്ണ് ഞാൻ വിളിച്ചാൽ ഉറപ്പായും വരും.. കൊണ്ട് വരും ഞാൻ..!!"" .......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story