പ്രണയമായി..!!💖🍂: ഭാഗം 72

pranayamay sana

രചന: സന

തിരികെയുള്ള യാത്രയിൽ ആരോഹി നിറപുഞ്ചിരിയാലെ സൂര്യന്റെ തോളിൽ ചാരി ഇരുന്നു.. പിന്നെ എല്ലാം പെട്ടന്നായിരുന്നു... മൂന്നു മാസത്തിനപ്പുറം നല്ലൊരു മൂഹൂർത്തത്തിൽ സൂര്യന്റെയും ആരോഹിയുടെയും കല്യാണം ഒരേ മണ്ഡപത് വച് നടത്താൻ തീരുമാനിച്ചു... ദിവസങ്ങൾ കടന്നു പോയി.. അതിനിടക്ക് നക്ഷത്രയുടെ തറവാട്ടിൽ നിന്ന് അവളുടെ ഏട്ടന്മാരും അമ്മാവന്മാരും വന്നിരുന്നു.. പാരമ്പര്യം ആയി കൈമാറി വന്ന സ്വർണം നക്ഷത്രക്കും ആ കുടുംബത്തിലെ തന്നെ ഒരംഗം ആയ വസുന്ദരക്ക് കല്യാണത്തിന് നൽകാൻ പറ്റാത പോയ ആഭരണങ്ങൾ മകളായ ആരോഹിക്കും മരുമകളായ തീർത്ഥക്കും നൽകി.. നക്ഷത്രയെ കല്യാണത്തിന് മുന്നേ തറവാട്ടിൽ കൊണ്ട് പൊക്കോട്ടെ എന്ന ചോദ്യത്തിന് ചിരിയാലേ സൂര്യനും എതിർത്തു... ""അല്ല പെണ്ണും ചെറുക്കനും ഒരുമിച്ച്... നാട്ടുകാർക്ക് ഓരോന്ന് പറയാൻ നമ്മളായിട്ട് അവസരം കൊടുക്കണോ..?!""ഇളയ അമ്മാവൻ അല്പം ജാള്യതയോടെ പറയുമ്പോ സൂര്യൻ ചിരിച്ചു..

"""ഇത്രനാളും മാളു ഇവിടെ ആയിരുന്നല്ലോ.. അന്നൊന്നും പറയാത്തതായിട്ട് ഉള്ള പുതിയ കാര്യങ്ങൾ ഒന്നും നാട്ടുകാർക്ക് കിട്ടില്ല.. ഇനി അഥവാ അങ്ങനെ പറഞ്ഞാലും ഞങ്ങൾക്ക് അതൊരു പ്രശ്നവും അല്ല.. അല്ലെ അച്ഛാ..""" ശിവദാസ് പുഞ്ചിരിയോടെ അതിനെ അനുകൂലിച്ചു... ആരോഹിക്കും നക്ഷത്രക്കും സ്നേഹ സമ്മാനം കൊടുക്കുന്നതിൽ ആർക്കും എതിരഭിപ്രയം ഇല്ലായിരുന്നെങ്കിലും തീർത്ഥക്ക് കൊടുത്തതിൽ ദേവന് അനിഷ്ടം തോന്നിയിരുന്നു..അതവൻ പ്രകടിപ്പിക്കുകയും ചെയ്തു... ""ദേവാ.. അവരൊരു സന്തോഷത്തിൽ കൊണ്ട് വന്ന് തരുമ്പോ വേണ്ടന്ന് പറഞ്ഞത് മോശം ആയി പോയി..."" വസുന്ദര സൗമ്യമായി പറഞ്ഞു.. ദേവൻ ദേഷ്യത്തോടെ മുഖം തിരിച്ചിരുന്നു.. ""എന്നിട്ടും അവര് കൊണ്ട് പോയില്ലല്ലോ..?!"" ""അവൾക്കായി കരുതിയത് തിരികെ കൊണ്ട് പോകുന്നത് ഏട്ടനാമാർക്ക് വിഷമം ആവും എന്ന് പറഞ്ഞപ്പോ.. അത് മാത്രമല്ല... നക്ഷത്രക്ക് അവളുടെ കുടുംബം എന്തേലും കൊണ്ട് കൊടുക്കുമ്പോ തീർത്ഥക്ക് ആരും ഇല്ല എന്നൊരു തോന്നൽ ഉണ്ടാവാൻ പാടില്ല എന്ന് തോന്നി അമ്മക്ക്...""" ഒരു നിമിഷം ആലോചിച്ച ശേഷം ദേവൻ ഇരുന്നിടത് നിന്നും എഴുനേറ്റു...

"""എനിക്ക് പറയാനുള്ളത് പറഞ്ഞു അമ്മ.. എനിക്കോ എന്റെ ഭാര്യക്കോ ഈ സ്വർണത്തിന്റെ ആവശ്യം ഇല്ല..!!!"" അവനോട് പറഞ്ഞിട്ടും കാര്യമില്ലെന്ന് ഉള്ളത് കൊണ്ട് വസുന്ദര പിന്നെ ഒന്നും പറയാൻ പോയില്ല.. ദേവന് മാനസികമായി അവരോട് വസുന്ദരയുടെ കുടുംബത്തോടെ അടുപ്പം ഉണ്ടായിരുന്നില്ല.. തെറ്റ് ചെയ്യാത്ത അച്ഛനെയും അമ്മയെയും ഇറക്കി വിട്ടത്തന്നെയാണ് പ്രധാന കാരണം.. ദേവൻ പിന്തിരിഞ്ഞു നിൽക്കുന്ന തീർത്ഥയുടെ വയറിലൂടെ ചുറ്റി പിടിച്ചു താടിയിൽ മുഖം കുത്തി നിന്നു... അവൾ ചിരിയോടെ കയ്യെത്തിച്ചു അവന്റെ മുടിയിൽ ഒന്ന് തലോടി.. """എന്താ ദേവാ.. അമ്മ വഴക്ക് പറഞ്ഞോ..?!""" ""മാളൂനെ പോലെ നിനക്കും ഇതുപോലെ ഒക്കെ ചെയ്യാൻ ആരും ഇല്ലന്ന് എപ്പോഴെങ്കിലും തോനീട്ടുണ്ടോ ഡീ..?!"" തീർത്ഥയുടെ നെറ്റി ചുളിച്ചു.. അവന് നേരെ തിരിഞ്ഞു നിന്ന് അവൾ നോക്കുമ്പോ ദേവന്റെ കണ്ണിലെ ഭാവം അവൾക്ക് മനസ്സിലായില്ല.. മറുപടി അറിയാനായി ആകാംഷയോടെ നോക്കുന്ന അവനെ കാണെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞവൾക്ക്...

"""എന്റെ മുഖം കണ്ടിട്ട് ദേവന് കുശുമ്പ് ഉള്ളത് പോലെ തോന്നുന്നുണ്ടോ..??!"""മുള്ളു പോലെ കുത്തുന്ന താടിയിൽ അവൾ വിരലോടിച്ചു.. ദേവൻ ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.. """തോനീട്ടുണ്ട്... ഇപ്പോഴല്ലാട്ടോ.. കുഞ്ഞിലേ.. സ്കൂളിലും റോഡിലും ഒക്കെ അച്ഛന്റേം അമ്മേടേം ഒപ്പം കുട്ടികൾ പോകുന്ന കാണുമ്പോ.. അവർക്ക് വേണ്ടതൊക്കെ നിറഞ്ഞ സന്തോഷത്തോടെ അച്ഛനമ്മമാർ വാങ്ങി കൊടുക്കുമ്പോ..സ്നേഹത്തോടെ ശകാരിക്കുമ്പോ...പ്രോഗ്രാംസ്നോക്കെ അവരുടെ ഒപ്പം വരുമ്പോഴൊക്കെ വിഷമം തോനീട്ടുണ്ട്.. അന്നൊക്കെ ഞാൻ വെറുതെ ചിന്തിച്ചിട്ടുണ്ട് എന്നെ സ്നേഹിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന്.. അറ്റ്ലീസ്റ്റ് വഴക്ക് പറയാണെങ്കിലും ആരെങ്കിലും ഉണ്ടാവുന്നത് വല്ലാത്ത ഭാഗ്യം ആണെന്ന്... പിന്നെ എപ്പോഴോ അനാഥാലയം വകയുള്ള സ്കൂളിൽ ആയി പഠിത്തം.. അവിടെ പിന്നെ എല്ലാരും എന്നെ പോലെയുള്ളവർ അല്ലെ.. അങ്ങനെ അങ്ങനെ വിഷമം ഒന്നും തോന്നത്തെയായി.. """ പറഞ്ഞു തീർക്കുമ്പോഴും അവളുടെ ചുണ്ടിലെ ചിരി മാഞ്ഞിരുന്നില്ല.. അവളുടെ കണ്ണുകളിൽ തന്നെ നോക്കി ദേവൻ.. പിന്നെ ഒന്ന് ഉയർന്നു നെറ്റിയിൽ മുത്തി.. '

ഇപ്പോഴും നിനക്ക് ആരും ഇല്ലെന്ന് തോന്നുന്നുണ്ടോ..' എന്ന ചോദ്യം അവന്റെ ഉള്ളിൽ വന്നു.. പക്ഷെ ചോദിച്ചില്ല..!!! ആഹ് ചോദ്യത്തിന് ഇവിടെ പ്രസക്തി ഇല്ല മറ്റേരേക്കാളും ദേവന് അറിയുമായിരുന്നു... നെഞ്ചിൽ തീർത്ഥയെ ചേർത്ത് പിടിച്ചു ദേവൻ... വല്ലാത്തൊരു സ്നേഹത്തോടെ ഇടയ്ക്കിടെ അവളുടെ നെറ്റിയിൽ മുത്തിയവൻ... """ജീവിതത്തിൽ ഒരു സമയത്തു നമ്മൾ അങ്ങനെ ഒരാളെ തിരയും...നമ്മളെ ഒരുപാട് സന്തോഷിപ്പിക്കുന്നതിലും സമ്മാനം തരുന്നതിലും അല്ല... നമ്മുടെ വികാരങ്ങൾക്ക് വില നൽക്കുന്ന മൗനത്തിലെ വാക്കുകൾ കണ്ടെത്തുന്ന ഒരാളെ...!!!❤""" (കടപ്പാട്) തീർത്ഥയുടെ ഉള്ളിൽ ആരുടെയോ വാക്കുകൾ ആവർത്തിച് ഉരുവിടുന്നുണ്ടായിരുന്നു..!!! 💖__💖 ദിവസങ്ങൾ ഓടി മറഞ്ഞു.. കല്യാണം പ്രമാണിച്ചു വീടും അലങ്കരിച്ചു തുടങ്ങി.. നാടോട്ടാകെ കല്യാണവിളികൾ നീണ്ടു.. ദേവനും സൂര്യനും വേണ്ടപ്പെട്ടവരെ അവര് തന്നെ വിളിക്കാം എന്നും തീരുമാനിച്ചു.. ദിവസം അടുക്കുംതോറും ആരോഹിയിൽ സങ്കടം നിറഞ്ഞു.. എല്ലാവരെയും വിട്ട് പോകുന്നതോർത്തു അവളിൽ നൊമ്പരം നിറഞ്ഞു..

എന്നാലും ശ്രീയുടെ മുഖം ഓർമയിൽ തെളിയേ ആ പെണ്ണിന്റെ ചുണ്ടിൽ പുഞ്ചിരി നിറയുമായിരുന്നു..!! ""ദേവാ..."" സൂര്യൻ നിന്ന് പരുങ്ങുന്ന കണ്ടതും ദേവൻ കണ്ണ് കൂർപ്പിച്ചു അവനെ നോക്കി... സൂര്യന്റെ അടുത്തായി തല താഴ്ത്തി നിൽക്കുന്ന നക്ഷത്രയെ കാണെ അവന്റെ നെറ്റി കൂടുതൽ ചുളിഞ്ഞു... ""ഹ്മ്മ്‌.. എന്താടാ..?!""""ഞാൻ.... ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടരുത്..!!"" ""അത് പറയാൻ പറ്റില്ല.. എന്തേലും കോനിഷ്ട്ട് ആണേൽ ഞാൻ ദേഷ്യപ്പെട്ടെന്ന് ഇരിക്കും ചിലപ്പോ രണ്ട് പൊട്ടിച്ചെന്നും വരും...!!""" നക്ഷത്രയുടെ മുന്നിൽ വച് ചേട്ടൻ കളിക്കുന്ന ദേവനെ സൂര്യൻ തറപ്പിച്ചു നോക്കി.. ""തെണ്ടി...!! നാണം കെടുത്തുവാണ്..."" നക്ഷത്ര പേടിയോടെ സൂര്യന്റെ കയ്യിൽ മുറുക്കി പിടിച്ചു.. ഇപ്പോഴും നക്ഷത്ര ദേവന് മുന്നിൽ നിന്ന് സംസാരിക്കില്ല.. തന്നോടുള്ള ബഹുമാനം എന്ന് കരുതി ദേവൻ അഭിമാനിക്കുമ്പോ ബാക്കി എല്ലാവർക്കും അറിയാം അവനോടുള്ള പേടി കൊണ്ടാണെന്നു..!! ""മാളുനൊരു ആഗ്രഹം... ശങ്കർ അങ്കിൾനെ കൂടെ കല്യാണം.. വിളിക്കണമെന്ന്...!!""" ദേവന്റെ പ്രതികരണം അറിയാമായിരുന്നു സൂര്യന്...എങ്കിലും സൂര്യൻ പ്രതീക്ഷയോടെ ദേവനെ നോക്കി.. അവന്റെ ഭാവം പെട്ടന്ന് മാറുന്നത് കാണെ സൂര്യൻ അവന്റെ തൊളിൽകൈ വച്ചു.. """ഹ്മ്മ്മ്... നിങ്ങൾ പോയിട്ട് വാ...!!"""

അത്രയും പറഞ്ഞു തിരിഞ്ഞു നടക്കാൻ ആഞ്ഞാ അവനെ സൂര്യൻ പിടിച്ചു നിർത്തി.. ദേവന് പറയാൻ ഉള്ളത് കേൾക്കാൻ എന്ന പോൽ അവന്റെ തോളിൽ തട്ടി.. ദേവൻ പെട്ടന്ന് മുന്നോട്ട് വന്നവനെ ഇറുക്കി പുണർന്നു... ""നീ വരുന്നില്ലേ...?!""" """"പറ്റുന്നില്ല എനിക്ക്.. അത്രയും ഞാൻ.. ഞാൻ വിശ്വസിച്ചതാ... ഓരോ വട്ടം ആ പേര് കേൾക്കുമ്പോഴും നമ്മുടെ പഴയ അവസ്ഥയും എന്റെ കുഞ്ഞിന്റെ കരച്ചിലും ചെവിയിലിങ്ങനെ മുഴങ്ങുവാ... മനഃപൂർവം അല്ലെങ്കിലും എന്റെ കുഞ്ഞിന്റെ അവസ്ഥക്ക് കാരണം അയാളും കൂടിയ.. അതൊന്നും പെട്ടനൊന്നും ദേവന്റെ മനസ്സിൽ നിന്ന് പോവില്ല...!!!"" സൂര്യനെ വിട്ട് ദേവൻ വേഗത്തിൽ നടന്ന് അകലുമ്പോൾ നക്ഷത്ര നിറഞ്ഞു വന്ന കണ്ണുകളോടെ സൂര്യന്റെ തൊളിൽ ചാരി... ഒന്നിലും പതറാത്ത തീർത്ഥയുടെ കണ്ണുകൾ ഈ ഒരു കാര്യത്തിൽ മാത്രമാണ് നിറയുന്നതെന്ന് ഓർക്കേ സൂര്യനും ദേഷ്യം തോന്നി ശങ്കറിനോട്...!!! 💖__💖 ""ദേവൻ...!""" സൂര്യൻ ഒന്നും മിണ്ടിയില്ല... അയാളുടെ കണ്ണുകൾ നിരാശയോടെ താഴ്ന്നു.. """അറിയാം.. വെറുപ്പ് ആവും അവന്... പെട്ടനൊന്നും മറക്കുന്നവൻ അല്ല ദേവൻ... അവന്റെ ആ സ്വഭാവത്തിന് ഞാനും കാരണക്കാരനാ...

നിന്നോടും ശിവദാസിനോടും ഉള്ള പക ഞാൻ ആയിരുന്നു ഒട്ടും കുറയാതെ ഓരോ നിമിഷവും കുത്തി വച്ചുകൊണ്ടിരുന്നത്.. പക്ഷെ ഇപ്പോ അതെല്ലാം തലക്ക് മുകളിൽ വാളായി നിൽക്കുവാ..""" ജയിലിൽ വിസിറ്റിംഗ് റൂമിൽ കമ്പിക്ക് മറുവശത്തു നിൽക്കുന്ന സൂര്യനെയും നക്ഷത്രയെയും നിറഞ്ഞു വന്ന കണ്ണുകളോടെ നോക്കി അയാൾ... നക്ഷത്ര ചെറു ചിരിയാലെ അയൽക്ക് നേരെ കല്യാണകത്തു നീട്ടി... കമ്പിക്ക് ഇടയിലൂടെ അത് കയ്യിൽ വാങ്ങി അയാൾ അതിൽ തലോടി.. ചെറു പുഞ്ചിരി വിരിഞ്ഞു അയാളിൽ... ""അച്ഛന്റെ അനുഗ്രഹം ഉണ്ടാവണം ഞങ്ങൾക്ക്...!!""" നക്ഷത്ര ചിരിയോടെ പറഞ്ഞതും ശങ്കർ നിറഞ്ഞ മനസ്സോടെ കമ്പിയിൽ കൈ ചേർത്തു.. അതിന് പുറത്ത് നക്ഷത്ര കൈ വച് അതിൽ അമർത്തി പിടിച്ചു.. സമയം കഴിഞ്ഞു തിരിഞ്ഞു നടക്കുമ്പോ ശങ്കർ ഒന്നൂടി നോക്കി ഇരുവരെയും... സൂര്യൻ നിറഞ്ഞപുഞ്ചിരിയോട് അയാളെ നോക്കി.. ശങ്കറിന്റെ കണ്ണിൽ കണ്ണുനീർ നിറഞ്ഞു തൂകി.. 'ജീവിതത്തിൽ താൻ ഏറ്റവും വെറുത്തവൻ... ഒത്തിരി ശാപവാക്ക് ചൊറിഞ്ഞിട്ടുണ്ട് അവന് നേരെ... പക്ഷെ ഇന്ന് തനിക്കായി ഭൂമിയിൽ ആരെങ്കിലും ഉണ്ടെന്ന് തോന്നൽ അവനെ കാണുമ്പോ മാത്രമാണ്...!!

'ശങ്കർ നെഞ്ച് വിങ്ങി കരഞ്ഞു... എന്നും അവർക്ക് നല്ലത് മാത്രം ഉണ്ടാവാണേ എന്ന് ആത്മാർഥമായി ആഗ്രഹിച്ചു.. പ്രാർത്ഥിച്ചു... സൂര്യദത്തന്റെ വിജയം അതായിരുന്നു.. ശപിച്ചവനെ കൊണ്ട് തന്നെ തനിക്ക് വേണ്ടി ഉള്ള് തോട്ട് അനുഗ്രഹിപ്പിച്ചു...!! 💖__💖 """വന്നിട്ടുണ്ടോ...?!""" പ്രതീക്ഷയോടെയുള്ള അവന്റെ സ്വരം കേട്ടതും അവൾ നിസ്സഹാതയോടെ അവനെ നോക്കി... """ഇന്നും വന്നില്ല ല്ലേ...?!""" മീനാക്ഷി നിറഞ്ഞ കണ്ണുകളോടെ ആ ഇരുട്ടറയിലേക്ക് നോക്കി... തലമുടിയിൽ കൈ കൊരുത് പിടിച്ചു തല താഴ്ത്തി ഇരിക്കുന്ന മാധവിന്റെ രൂപം കാണെ നെഞ്ചിലൊരു വിങ്ങൽ നിറഞ്ഞു... ഭ്രാന്ത് ഇല്ലാഞ്ഞിട്ടും ഭ്രാന്തനെ പോലെ.. ജീവൻ എടുക്കുന്നതിനു പകരം ദേവന്റെയും സൂര്യന്റെയും ഔതാര്യം... ""മറ്റ...ന്നാൾ ആ..രുന്റെ കല്യാണം ആണ്...""" മറുപടി ഒന്നും വന്നിരുന്നില്ല.. ഏറെ നേരം അവിടെ നിന്ന് തിരികെ നടക്കുമ്പോ മീനാക്ഷി കരഞ്ഞു പോയിരുന്നു.. അത്രയും താൻ സ്നേഹിച്ച തന്റെ സഹോദരന്റെ അവസ്ഥ അവളെ അത്ര കണ്ട് തളർത്തിയിരുന്നു... എന്നാൽ മാധവിന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു.. ഇരുട്ടറക്കുള്ളിലും അവന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്ക് പൂർണചന്ദ്രന്റെ ശോഭ ഉണ്ടായിരുന്നു...!!.....തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story