പ്രണയമായി..!!💖🍂: ഭാഗം 73

pranayamay sana

രചന: സന

മറുപടി ഒന്നും വന്നിരുന്നില്ല.. ഏറെ നേരം അവിടെ നിന്ന് തിരികെ നടക്കുമ്പോ മീനാക്ഷി കരഞ്ഞു പോയിരുന്നു.. അത്രയും താൻ സ്നേഹിച്ച തന്റെ സഹോദരന്റെ അവസ്ഥ അവളെ അത്ര കണ്ട് തളർത്തിയിരുന്നു... എന്നാൽ മാധവിന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു.. ഇരുട്ടറക്കുള്ളിലും അവന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക്ക് പൂർണചന്ദ്രന്റെ ശോഭ ഉണ്ടായിരുന്നു...!! 💖___💖 കല്യാണം അടുത്തതോടെ ആരോഹിയുടെ ഉള്ളിലെ ടെൻഷനും കൂടി... മനസ്സ് കൊണ്ട് പൂർണമായി അവൾക്ക് സന്തോഷിക്കാൻ ആവുമായിരുന്നില്ല.. എങ്കിലും ചുറ്റുമുള്ളവരുടെ സന്തോഷം അവളുടെ ഉള്ളിൽ എരിയുന്ന നേരിപൊടിനൊരു ആശ്വാസം പകരുന്നുണ്ടായിരുന്നു... ഇടക്കെപ്പോഴോ അവളുടെ ചിന്തയിൽ മാധവ് കടന്നു വന്നിരുന്നു.. എത്രയൊക്കെ വേണ്ടന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചെങ്കിലും ചില നേരം മനസ്സ് കൈപിടിയിൽ ഒതുങ്ങാത്ത പോലെ...!! ആദ്യ പ്രണയമായത് കൊണ്ടാണോ..?

അതോ താൻ പ്രാണനെ പോൽ സ്നേഹിച്ചത് കൊണ്ടോ..?! ഓർമ്മകൾ അവളുടെ കണ്ണ് നനയിച്ചു.. കയ്യിലിരുന്ന നരച്ച ഒരു ഷർട്ടിലേക്ക് നോക്കെ ഉള്ളിലൊരു വിങ്ങൽ അനുഭവപ്പെട്ടു അവൾക്ക്... ഒരിക്കൽ മാധവിന്റെ വീട്ടിൽ നിന്ന് അവൻ അറിയാതെ കൈകലാക്കിയതാണ്...പഴകിയത് ആണെന്ന് പറഞ്ഞു കത്തിക്കാൻ ഇട്ട ഇടത്ത് നിന്നും കൈപിടിയിൽ ഒതുക്കി നെഞ്ചോട് ചേർക്കുന്ന അവളുടെ നാസികയിൽ അവന്റെ വിയർപ്പിന്റെ മണം വല്ലാത്തൊരു പ്രണയം നിറച്ചിരുന്നു... മനസ്സിനെ വരുത്തിയിലാക്കി ആരോഹി കണ്ണ് മുറുക്കി അടച്ചു അതിനെ വേസ്റ്റ് ബിന്നിൽ ഇട്ടു... കണ്ണിൽ തടഞ്ഞ പഴയ ഓർമകളുടെ അവസാന ശേഷിപ്പ് പോലും ഉപേക്ഷിച്ചു ആരോഹി നിറഞ്ഞു തുളുമ്പിയ മിഴികൾ അമർത്തി തുടച്ചു... ഇനി ആ ഓർമയിലേക്ക് തിരികെ പോവാൻ ആഗ്രഹിക്കാത്ത പോൽ...!! ഷർട്ട്‌ നെഞ്ചോട് ചേർത്ത് കണ്ണടച്ചു നിൽക്കുന്ന ആ പെണ്ണിന്നെ മുകളിലെ നിലയിൽ നിന്ന് പ്രണയത്തോടെ കണ്ണെടുക്കാതെ നോക്കി നിന്നത്ത് ഓർത്തെക്കുകയായിരുന്നു അന്നേരമാ ഇരുട്ട് മുറിയിൽ അവനും... അവനിൽ അണപ്പൊട്ടി ഒഴുകിയ പ്രണയം അവൾ കാണാതെ പോയി...!!

അല്ല ദേഷ്യത്തിന്റെ മുഖംമൂടിയിൽ അവൻ മറച്ചു പിടിച്ചു... ഓരോ വട്ടം മുന്നിൽ വന്ന് നിൽക്കുമ്പോഴും അവളെ വാരി പുണരണമെന്നും മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടണമെന്നും നെഞ്ചോട് ചേർത്ത് എന്റേതാണെന്ന് പറയാണമെന്നും മോഹിച്ചിട്ടുണ്ട്.. പക്ഷെ അപ്പോഴൊക്കെ ആരോടൊക്കെയോ ഉള്ള ദേഷ്യം തന്റെ സിരകളെ ബന്ധിച്ചിരുന്നു.. ബുദ്ധിയെ നശിപ്പിച്ചിരുന്നു.. മാധവ് സെല്ലിൽ കൂടി ഇരുട്ട് മൂടിയ വാനത്തെ കണ്ണിൽ പകർത്തി... ആരോഹിയുടെ നിറപുഞ്ചിരിയുള്ള മുഖം മുന്നിൽ തെളിഞ്ഞു വന്നത് പോൽ.. അവന്നത് മുഴുവനായി കണ്ണിൽ പകർത്തി.. ഇനി ഒരു ജന്മം കൂടി ഉണ്ടെങ്കിൽ ആർക്കും വിട്ട് കൊടുക്കാതെ നെഞ്ചിൽ അടക്കി പിടിക്കാൻ സാധിക്കണേ എന്നവൻ നിശബ്ദമായി ഈശ്വരനോട് കെഞ്ചി.. തന്നെ സ്നേഹിക്കുന്ന.. താൻ സ്നേഹിക്കുന്ന വിരലിൽ എണ്ണാവുന്ന കുറച്ചു മനുഷ്യരുടെ മുഖം അവന്റെ ഓർമയിൽ തെളിഞ്ഞു.. വേദന കലർന്നൊരു പുഞ്ചിരി മാത്രമേ അവനിൽ ഉണ്ടായിരുന്നു മറുപടിയായി....!!

ആരോഹിയുടെ ഫോൺ പെട്ടന്ന് ശബ്ധിച്ചു... തെളിഞ്ഞു കണ്ട പേര് അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിയിച്ചു... ചെവിയോട് ചേർക്കേ ആദ്യം കാതിൽ പതിഞ്ഞതവന്റെ കുസൃതി ചിരിയായിരുന്നു... ""എന്റെ ആരൂട്ടി ശ്രീയേട്ടനെ ആണോ ഓർത്തോണ്ട് ഇരുന്നേ..?!""""മ്മ്ഹുംഹ്മ്മ്‌...""" നിഷേധാർത്ഥത്തിൽ ചുണ്ട് വിധുമ്പി തല ആട്ടുന്നവളെ അറിയാൻ അവന് അവളെ കാണണമെന്നില്ലായിരുന്നു... ""അത് ചുമ്മാ... ഇത്രേം ഹോട്ട് ആയിട്ടുള്ള ഈ എന്നെ കുറിച് ഓർക്കാതെ വേറെ ആരെയാ നീ ഓർക്കാ...?! "" അവൾ ചിരിച്ചു പോയിരുന്നു... കണ്ണ് നിറഞ്ഞിരുന്നെങ്കിലും അതിനേക്കാൾ ഭംഗിയിൽ ചുണ്ട് പുഞ്ചിരി പൊഴിച്ചു.. ""ഹോട്ട് ആണത്രേ... വയറു കാണുമ്പോ എത്ര മാസായി എന്ന് ചോദിക്കാൻ തോന്നും.."" ആരോഹി പിറുപിറുത്തു.. അവന്റെ ചിരി കാതിൽ പതിഞ്ഞതും മുഖം ചുവന്നു.. ""ആരെയാ ഓർത്തെ.. നിന്റെ ex നെയാ..?!"" """ഹ്മ്മ്മ്...""" കുസൃതി നിറഞ്ഞ സ്വരം... ആരോഹി അതെ ടോണിൽ ഒന്ന് മൂളി... ""നീ എന്തൊരു ദുഷ്ടയാടി...

ഭാവികെട്ട്യോൻ വിളിച്ചു ചോദിക്കുമ്പോ ഇങ്ങനെയാണോ പറയേണ്ടേ...?"" ആരോഹിയുടെ ചിരിയൊലികൾ കേട്ടതും ശ്രീ ഒരു പുഞ്ചിരിയോടെ ചുണ്ടിൽ ഫോൺ മുട്ടിച്ചു.. പെട്ടന്ന് നിശബ്ദമായവളുടെ കവിളുകൾക്ക് മുറ്റത്ത് പൂത്ത ചെമ്പരത്തിയേക്കാൾ ചുവപ്പ് ഉണ്ടായിരുന്നു...!!! 💖__💖 """ഇതുവരെ കഴിഞ്ഞില്ലേ നിങ്ങളുടെ ഒരുക്കം...!?""" റൂമിലേക്ക് തട്ടിൽ പൂവും കൊണ്ട് കേറി വന്ന തീർത്ഥ കണ്ണുരുട്ടിയതും നക്ഷത്ര കടക്കണ്ണിട്ട് ആരോഹിയെ നോക്കി.. അവളും അത് പോലൊരു നോട്ടം തീർത്ഥയെ നോക്കി തല കുനിച്ചിരുന്നു... ആരോഹിക്ക് നേവി ബ്ലൂ കളർ ഹെവി വർക്ക് വരുന്ന ലഹങ്ങ ആണ്... നക്ഷത്രക്ക് സെയിം മോഡൽ സിൽവർ കളറും... മൂന്നു മണിക്കൂർ കഷ്ടപ്പെട്ടിട്ടു ആണ് രണ്ടിനെയും ഒരുക്കിയെടുത്തത്... ഷാളും മുടിയും ഒക്കെ പ്രതേക രീതിയിൽ ബൺ ചെയ്തു സെറ്റ് ആക്കി വച്ചിട്ട് പോയതാണ്.. ഇപ്പോ വന്നപ്പോ രണ്ടും ഷാൾ ഒക്കെ പറിച് കളഞ്ഞിരിക്കുന്നു... രണ്ടിന്റെയും ഇരുത്തം കണ്ടിട്ട് തീർത്ഥ നെറ്റി ചുളിച് അവരുടെ അടുത്ത് പോയി..

""ഇതെന്താ രണ്ടിനും പറ്റിയെ...? എന്താ കാര്യം...? മുഖത്തു നോക്ക് മാളു..!!"" തീർത്ഥയുടെ ശബ്ദം ഒന്ന് കനത്തതും നക്ഷത്ര അവളെ നോക്കി വെളുക്കാനേ ഒന്ന് ചിരിച് കൊടുത്തു... ""അതെ... അതുണ്ടല്ലോ... എനിക്കിപ്പോ കല്യാണം കഴിക്കണ്ട...!!""" ""ഏഹ്... 🙄??"" ""എനിക്ക് മാത്രല്ല ആരുവേച്ചിക്കും അങ്ങനെയാ.. അല്ലെ...? നമ്മൾ ഒളിച്ചോടിയാലോ ചേച്ചി..."" തല ആട്ടാൻ വന്നവൾ തീർത്ഥയുടെ തറപ്പിച്ചുള്ള നോട്ടം കണ്ട് തല വിലങ്ങനെ ആട്ടി.. നക്ഷത്രയുടെ കണ്ണ് മിഴിഞ്ഞു.. ""വെറുതെ ഇരുന്ന എന്നെ ഓരോന്ന് പറഞ്ഞു പേടിപ്പിച്ചിട്ട്...!!"" പിറുപിറുത് കൊണ്ട് അവളെ തുറിച്ചു നോക്കിയതും ആരോഹി ഡ്രെസ്സിന്റെ വർക്ക്‌ നോക്കുന്ന തിരക്കിൽ ആണ്... ""ദേ രണ്ടിനും നല്ല അടി കിട്ടണ്ടെങ്കിൽ വേഗം റെഡി ആയി പുറത്തിറങ്ങിക്കോ... അല്ലെ കല്യാണത്തിന്റെ തലേന്ന് പറയുവാ കല്യാണം വേണ്ടന്ന്..."" അവരെ രണ്ടിനെയും കണ്ണുരുട്ടി നോക്കി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങേ ഉള്ളിലേക്ക് വേഗത്തിൽ കേറി വന്ന ദേവനുമായി തല കൂട്ടിമുട്ടി...

"""ആഹ്ഹ്ഹ്..""" തല ഉഴിഞ്ഞു ദേവൻ നോക്കിയത് തീർത്ഥയുടെ കണ്ണിലാണ്... ലെൻസ്‌ വച് സെറ്റ് ചെയ്ത ഇളം കാപ്പി കളർ കണ്ണിലേക്കു അവൻ ഉറ്റു നോക്കി.. ഒന്ന് പിന്നിലേക്ക് നിന്ന് അവളെ മൊത്തത്തിൽ നോക്കി.. ബ്ലൂ സിൽവർ കമ്പോയിൽ വരുന്ന ദവാണിയാണ് വേഷം... ഒരു വശത്തു മുടി പലതായി മേടഞ്ഞു കെട്ടി മുന്നിൽ ഇട്ടിട്ടുണ്ട്.. മുഖത്തു ലൈറ്റ് മേക്കപ്പ്ഉം ചുണ്ടിൽ പനിനീറിന്റെ നിറവും... അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിക്കുന്ന ദേവന്റെ കയ്യിൽ അമർത്തി ഒരു പിച് കിട്ടിയതും ദേവൻ ഞെട്ടി കയ്യൂഴിഞ്ഞു... ""എന്തുന്ന...?!"" ""ചുമ്മാ... 😉 """തീർത്ഥ പല്ല് കടിച്ചു.. കണ്ണ് കൊണ്ട് ബാക്കി രണ്ടിനെയും കാണിച്ചു.. """നിങ്ങളെ താഴേക്ക് വിളിക്കാൻ വന്നതാ.. എന്താ ഇവര് രണ്ടും ഇങ്ങനെ ഇരിക്കണേ..?"" ""ഹ്മ്മ്മ്.. നിങ്ങടെ അനിയത്തിമാർക്ക് കല്യാണം വേണ്ടത്രേ... ഒളിച്ചോടാൻ പോവാണെന്നു...!?"" ദേവൻ കണ്ണ് മിഴിഞ്ഞു അവരെ നോക്കി.. ഒരുപോലെ രണ്ടും തല ഇല്ലന്ന് ആട്ടിയതും തീർത്ഥ കണ്ണ് കൂർപ്പിച്ചു...""ആണോ മക്കളെ...?!""' ദേവൻ പ്രതേക സ്വരത്തിൽ ചോദിച്ചതും ആരോഹി ഓടി വന്നവന്റെ കയ്യിൽ പിടിച്ചു... അവളെ ചേർത്ത് പിടിച്ചവൻ ഇടത് കയ്യിൽ മൃദുവായി തലോടി.. നക്ഷത്രയും അടുത്ത് വന്ന് നിന്നതും ദേവൻ ഒന്ന് ചിരിച്ചു തീർത്ഥയുടെ നേരെ നോക്കി കണ്ണ് കൂർപ്പിച്ചു... ""പോടീ..."" ""ഇപ്പോ ഞാൻ പുറത്തായി ല്ലേ.. മൂന്നും കൂടെ എന്താന്ന് വച്ച കാണിക്ക്.. !!!""" ചുണ്ടനക്കി ദേവൻ വിളിച്ചതും തീർത്ഥ അത്രയും പറഞ്ഞു വെട്ടി തിരിഞ്ഞു പുറത്തേക്ക് പോയിരുന്നു.. മൂവരുടെയും ചുണ്ടിലൊരു പുഞ്ചിരി വിടർന്നു......തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story