പ്രണയമഴ: ഭാഗം 1

pranayamazha

എഴുത്തുകാരി: THASAL

"തുമ്പി,,,, പോകുന്നതിനു മുന്നേ അമ്മയുടെ അനുഗ്രഹം വാങ്ങാൻ മറക്കല്ലേ,,,," ഉമ്മറത്ത് നിന്നും അച്ഛമ്മയുടെ വാക്കുകൾ കേട്ട് പെട്ടെന്നുള്ള ഓർമയിൽ അവൾ റൂമിലേക്ക്‌ തന്നെ തിരിച്ചു കയറി അമ്മയുടെ മാലയിട്ട ഫോട്ടോക്ക് മുന്നിൽ നിന്ന് കൊണ്ട് ഒന്ന് കൈ കൂപ്പി കണ്ണുകൾ അടച്ചു,,, "*അമ്മേ,,,,, അമ്മേടെ തുമ്പി കോളേജിൽ പോകേണ് ട്ടൊ,,,, അനുഗ്രഹിക്കണം,,,, *" അവൾ മൗനമായി പ്രാർത്ഥിച്ചു കൊണ്ട് ബാഗും എടുത്ത് പുറത്തേക്ക് നടന്നതും ഉമ്മറപ്പടിയിൽ അച്ഛമ്മയും അച്ഛനും അവളെ പ്രതീക്ഷിച്ചു ഇരിപ്പുണ്ട്,,,, അവളെ കണ്ടതും അച്ഛമ്മ എഴുന്നേറ്റ് വന്ന് കൊണ്ട് കയ്യിലുള്ള ഇലയിൽ നിന്നും കുറച്ച് ചന്ദനം എടുത്ത് അവളുടെ നെറ്റിയിൽ തൊട്ടു കൊടുത്തു കൊണ്ട് അവളുടെ നെറുകയിൽ തലോടി,,,, "എന്റെ കുട്ടി നല്ലോണം പഠിച്ചോണം ട്ടൊ,,,, " അവരുടെ വാക്കുകൾക്ക് അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി,,,

"പിന്നെ പഠിക്കാതിരിക്കോ,,,, ഞാനെ എന്റെ അച്ഛേടെ മോളാ,,, അല്ലെ അച്ഛേ,,, " അവൾ കൊഞ്ചി കൊണ്ട് അദ്ദേഹത്തിന്റെ കഴുത്തിൽ തൂങ്ങിയതും അദ്ദേഹം ഒരു പുഞ്ചിരിയാലെ അവളെ പിടിച്ച് മുന്നോട്ട് ഇട്ടതും അവൾ യാതൊന്നും ആലോചിക്കാതെ അദ്ദേഹത്തിന്റെ അനുഗ്രഹത്തിനായി കാലിൽ വീഴാൻ ഒരുങ്ങിയതും അദ്ദേഹം അത് പെട്ടെന്ന് തന്നെ തടഞ്ഞു,,,, "*അച്ഛേ,,,, *" അദ്ദേഹത്തിന്റെ പ്രവർത്തിയിൽ ഒരു പ്രതിഷേധം അറിയിച്ചു കൊണ്ട് അവൾ വിളിച്ചതും അദ്ദേഹം വേറെ വഴി ഇല്ലാതെ ഒന്ന് പുഞ്ചിരിച്ചതും അവൾ അദ്ദേഹത്തിന്റെ കാലിൽ വീണതും അദ്ദേഹം അവളുടെ തലയിൽ കൈ അമർത്തി അനുഗ്രഹിച്ചതും അവൾ ഒന്ന് നിവർന്നു നിന്നു,,,, "അച്ഛൻ ആള് വലിയ സഖാവ് ഒക്കെയാണ് എന്ന് സമ്മതിച്ചു,,, പക്ഷെ അത് എന്റെ അടുത്ത് എടുക്കരുത്ട്ടൊ,,,,, ഇവിടെ ഞാനാ ബോസ്സ്,,,, പിന്നെ ഉച്ചക്കുള്ള ചോറും കറിയും എല്ലാം ഉണ്ടാക്കി വെച്ചിട്ടുണ്ട്,,,,, ഞാൻ വരാൻ വൈകുകയാണെൽ രണ്ട് പേരും കൃത്യ സമയത്ത് എടുത്ത് കഴിച്ചോണം,,,,,

പിന്നെ ഭക്ഷണത്തിന് അരമണിക്കൂർ മുൻപേ മെഡിസിൻ കഴിക്കണം,,,,, കേട്ടല്ലോ,,,, " അവൾ രണ്ട് പേരോടുമായി കനത്തിൽ പറഞ്ഞതും രണ്ട് പേരും ഒരു പുഞ്ചിരിയാൽ ഒന്ന് തലയാട്ടിയതും അവൾ അച്ഛമ്മയുടെ കയ്യിലെ ഇലയിൽ നിന്നും ഒരു നുള്ള് ചന്ദനം എടുത്ത് അച്ഛന്റെ നെറ്റിയിൽ തൊട്ടു കൊടുത്തതും അദ്ദേഹം അത് മായ്ക്കാൻ നിന്നതും അവൾ ഒന്ന് കണ്ണുരുട്ടി,,,,,അപ്പോഴേക്കും അദ്ദേഹം തന്റെ കൈകൾ പിൻവലിച്ചു,,, "ചുമ്മാ ഇങ്ങനെ തലയാട്ടിയാൽ മാത്രം പോരാ,,,, കഴിക്കണം,,,,,, ഇനി തുമ്പി വന്നില്ല,,,, തുമ്പി എവിടെ എന്നൊക്കെ ചോദിച്ചു ഇരുന്നു എന്ന് അറിഞ്ഞാൽ മൂത്തോര് ആണെന്നൊന്നും നോക്കില്ല,,, ട്യൂഷൻ പഠിക്കാൻ വരുന്ന പിള്ളേരെ തല്ലുന്ന ആ ചൂരൽ ഉണ്ടല്ലോ അത് കൊണ്ട് നല്ല പെട കിട്ടും,, കേട്ടല്ലോ,,,, " അവൾ കണ്ണുരുട്ടി കൊണ്ട് പറയുമ്പോഴും അവർ രണ്ട് പേരും അവളിലൂടെ അവളുടെ അമ്മ ശ്രീദേവിയെ കാണുകയായിരുന്നു,,,,കാഴ്ചയിലും പെരുമാറ്റത്തിലും അവരെ പറിച്ചു നട്ട പോലെ,,,, "തുമ്പി,,,,,, പെട്ടെന്ന് വാടാ,,,, " ദൂരെ നിന്നും കാർത്തുവിന്റെ വിളി കേട്ടതും അവൾ ഒന്ന് വെപ്രാളപ്പെട്ടു കൊണ്ട് അച്ഛമ്മയുടെ കവിളിൽ ഒന്ന് അമർത്തി മുത്തി കൊണ്ട് പുറത്തേക്ക് ഇറങ്ങി ചെരുപ്പ് കെട്ടി കൊണ്ടിരുന്നു,,,,

"പറഞ്ഞതൊക്കെ രണ്ടാൾക്കും ഓർമയുണ്ടല്ലോ,,,, പിന്നെ ദാമുവേട്ടൻ വരുമ്പോൾ പറയണം,, ഇനി കുറച്ച് ദിവസത്തേക്ക് അമ്മിണി പശുവിനെ കറക്കണ്ടാ എന്ന്,,,, പൈകുട്ടികൾക്ക് പാല് കിട്ടുന്നില്ല,,, കുറച്ച് കഴിയട്ടെ എന്നിട്ട് പറ്റാണേ നോക്കാം,,, " "തുമ്പി,,,,,,, പെട്ടെന്ന് വാടി,,,, ബസ് മിസ്സാകും,,,, " ഇപ്രാവശ്യം ശീതളിന്റെ വിളി വന്നു എന്നിട്ടും അവൾ എന്തൊക്കെയോ പറയുന്നുണ്ട്,,, "എന്റെ മോളെ അതൊക്കെ ഞങ്ങൾ നോക്കിക്കോളാം,,, മോള് പോകാൻ നോക്ക്,,, " അതും പറഞ്ഞു കൊണ്ട് അച്ഛമ്മ ചിരിച്ചതും അവളും കൂട്ടത്തിൽ ഒരു ചെറു പുഞ്ചിരി നൽകി കൊണ്ട് പെട്ടെന്ന് ഓടി റോഡിലേക്ക് കയറിയതും അവിടെ അവളെയും കാത്തു നിൽക്കുന്ന ശീതുവിനെയും കാർത്തുവിനെയും കണ്ട് അവൾ ഒരു കള്ള ചിരി പാസ്സാക്കി എങ്കിലും രണ്ട് പേരും അവളെ നോക്കി ഒന്ന് കണ്ണുരുട്ടി,,, "നിനക്ക് എന്താടി കുറച്ച് നേരത്തെ ഇറങ്ങിയാൽ,,,എനിക്ക് വലിയ പ്രശ്നം വരില്ല,,, ഞാൻ അവിടെ പഠിക്കാൻ തുടങ്ങിയിട്ട് കൊല്ലം രണ്ടായി,,, എന്നാൽ നിങ്ങൾ രണ്ടും ആദ്യമായി പോകുകയാണ്,,, ഫസ്റ്റ് ഡേ തന്നെ ലേറ്റ് ആയാൽ,,,, ഇമ്പ്രെഷൻ തന്നെ പോയി കിട്ടും,,, " ശീതൾ പറയുന്നത് കേട്ടതും കാർത്തു തുമ്പിയെ ഒന്ന് നുള്ളിയതും തുമ്പി ഒന്ന് ചിരിച്ചു,,,, "എന്റെ പോന്നു ചേച്ചി,,,, ഈ ഇമ്പ്രെഷൻ എന്ന് പറയുന്ന സാധനം കിട്ടിയില്ലേൽ കോളേജിൽ നിന്നും പുറത്താക്കുകയൊന്നും ചെയ്യില്ലല്ലോ,,,, അങ്ങനെ പുറത്താക്കുകയാണെൽ എനിക്കത് വിധിച്ചിട്ടില്ല എന്ന് വെക്കാം,,,, " അവളുടെ സംസാരം കേട്ട് ശീതൾ ഒന്ന് ചിരിച്ചു കൊണ്ട് ആ ഗ്രാമ പാതയിലൂടെ അവരുടെ കയ്യും പിടിച്ച് വേഗത്തിൽ നടന്നു,,,, 🍁🍁

"എങ്ങോട്ടാ,,,, " "അഞ്ച്,,,, " കണ്ടക്ടറുടെ ചോദ്യത്തിന് മറുപടി എന്നോണം കയ്യിലുള്ള അഞ്ച് രൂപ അയാളുടെ കയ്യിൽ ഏൽപ്പിച്ചു കൊണ്ട് തുമ്പി പുറത്തേക്ക് നോക്കി ഇരുന്നതും അയാൾ കയ്യിലുള്ള അഞ്ച് രൂപയും അവളെയും മാറി മാറി നോക്കി,,,, "എന്താ ഇത്,,,, കണ്ടിട്ട് സ്കൂൾ പിള്ളേരെ പോലെ തോന്നുന്നില്ലല്ലോ,,, എന്നിട്ടെന്താ അഞ്ച്,,,,, " "ഈ സ്കൂൾ പിള്ളേർക്ക് മാത്രമേ നിങ്ങൾ ST കൊടുക്കൂ,,,, ഈ ST എന്ന് പറഞ്ഞാൽ സ്റ്റുഡന്റസിനുള്ളതാ,,,,, അങ്ങനെ പറഞ്ഞാൽ ഈ കോളേജ് പിള്ളേരും സ്റ്റുഡന്റസാ,,,,,അത് കൊണ്ട് തന്നെ ഇത്രയേ തരാൻ കഴിയൂ,,, " അവൾ അയാളെ നോക്കി തറപ്പിച്ചു പറഞ്ഞതും അയാൾക്ക്‌ ദേഷ്യം വരാൻ തുടങ്ങിയിരുന്നു,,, "അങ്ങനെയാണെൽ കെട്ടിലമ്മ ഇവിടെ ഇറങ്ങിക്കോ,,, " അയാളുടെ സംസാരം കേട്ട് ചൊറിഞ്ഞു കയറി അവൾ എന്തോ പറയാൻ ഒരുങ്ങിയതും കാർത്തു അവളെ ഒന്ന് പിടിച്ചു വെച്ച് കൊണ്ട് ബാഗിൽ നിന്നും പൈസ എടുക്കാൻ നിന്നതും അവൾ അത് തടഞ്ഞു,,, "അങ്ങനെയാണെൽ ഞാൻ ഇറങ്ങിക്കോളാം,,, പിന്നെ നാളെ ഈ ബസ് ഓടുന്നത് എനിക്കും ഒന്ന് കാണണം,,,,

ഈ ഉൾനാട്ടിൽ നിന്നും ആകെ കൂടി പോകുന്നത് ഈ തുക്കടാ ബസാ,,,, അത് ഞങ്ങൾ സ്റ്റുഡന്റസിനോട് മോശമായി പെരുമാറുന്നു എന്നും അതികം പണം ചോദിക്കുന്നു എന്നും പറഞ്ഞു ഒരു പരാതി കൊടുത്താൽ ഉണ്ടല്ലോ ഈ ഓട്ടവും നിൽക്കും,,, അത് വേണേൽ ഞാൻ ഇറങ്ങിക്കോളാം,,, " അവൾ സീറ്റിൽ നിന്നും എഴുന്നേൽക്കാൻ നിന്നപ്പോൾ തന്നെ കണ്ടക്ടർ ഒന്ന് കൈ കൂപ്പി,,, "വേണ്ട മോളെ,,,, എത്രയാ എന്ന് വെച്ചാൽ തന്നോ,,,, ഞാൻ ഒന്നും മിണ്ടുന്നില്ല,,, " അയാളുടെ പറച്ചിൽ കേട്ട് അവൾ ഒന്ന് സീറ്റിൽ ഇരുന്നു കൊണ്ട് പുറത്തേക്ക് നോക്കി പുഞ്ചിരിച്ചതും കാർത്തു അവളെ അമർത്തി നുള്ളുന്നുണ്ട്,,,, "എടി കോപ്പേ നിനക്ക് ഏതേലും പോലീസ്കാരനെ അറിയോ,,,, " അതിന് മറുപടി എന്നോണം അവൾ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു,,, "അറ്റ്ലീസ്റ്റ് ഇത് വരെ പോലീസ് സ്റ്റേഷനിൽ കയറിയിട്ടുണ്ടോ,,,, " "ഇല്ല,,,, എന്തെ,,, " "പിന്നെ എന്താടി പോത്തേ ഇവിടെ കംപ്ലയിന്റ് കൊടുക്കും എന്നെല്ലാം ഡയലോഗ് അടിച്ചത്,,,, " "പറയുന്നത് മുഴുവൻ ചെയ്യും എന്നാൽ എന്നെ ഈ അമ്പിളി മാമൻ പിള്ളേരുടെ കയ്യിൽ എത്തിയേനെ,,, ഇതൊക്കെ ഒരു ഷോയ്ക്ക് വേണ്ടി പറഞ്ഞതല്ലേ,,, എന്റെ വർത്തമാനം കേട്ട് വിശ്വസിച്ച ആ കണ്ടക്ടർ അല്ലെ മണ്ടൻ,,,, " എന്നും പറഞ്ഞു കൊണ്ട് അവൾ അയാളെ നോക്കിയതും അയാൾ അവൾക്ക് ഒന്ന് ചിരിച്ചു കൊടുത്തതും അവളുടെ ആകും വിധം ആക്കി കൊണ്ട് ചിരിച്ചു,,,, 🍁🍁🍁🍁🍁🍁🍁🍁🍁

"ഇതാണോ ചേച്ചി കോളേജ്,,, " "നീ ഇതിന് മുന്നേ ഇങ്ങോട്ട് വന്നിട്ടില്ലേ തുമ്പി,,,, " "ബെസ്റ്റ്,,,, ഞാനും ഇവളും ഒക്കെ ആകെ കൂടി വന്നിട്ടുള്ളത് രണ്ട് മൂന്ന് സ്റ്റോപ്പ്‌ മുന്നേയുള്ള ഗേൾസ് സ്കൂളിലേക്ക,,,,,അത് കഴിഞ്ഞു ഒരു സ്റ്റോപ്പ്‌ പോലും കാണുന്നത് ഇന്നാണ്,,,, " ഇടയിൽ കയറി കാർത്തു പറഞ്ഞതും തുമ്പിയും അത് ശരിയാണ് എന്ന മട്ടെ ഒന്ന് തലയാട്ടി കൊണ്ട് അവരുടെ രണ്ട് പേരുടെയും നടുവിൽ നിന്ന് കൊണ്ട് കോളേജിലേക്ക് കടന്നു,,,ആ വലിയ കോളേജ് ഗ്രൗണ്ടിൽ പലരും പല ഗ്രൂപ്പ്‌ ആയി നിൽക്കുന്നുണ്ട് എങ്കിലും എല്ലാവരും പറയും പോലെ ഒരു റാഗിങ്ങോ തടഞ്ഞു വെച്ച് ചോദ്യം ചോദിക്കലോ ഒന്നും കാണാതെ വന്നതോടെ തുമ്പി സംശയത്തിൽ ശീതളിനെ തോണ്ടി,,,, "ടി ചേച്ചി,,,, ഇവിടെ റാഗിംഗ് ഒന്നും ഇല്ലേ,,, " "റാഗിങ്ങ്,,, അതും ഈ കോളേജിൽ,,,, നീ ചിരിപ്പിക്കല്ലേ മോളെ,,, " "അതെന്താ ഇത്രയും ചിരിക്കാൻ,,, " തുമ്പി മുഖം വീർപ്പിച്ചപ്പോൾ തന്നെ ശീതൾ അവളെ തോളിലൂടെ വട്ടം പിടിച്ചു,,, "ഞാൻ വന്ന കാലത്ത് റാഗിങ്ങ് ഒക്കെ ഉണ്ടായിരുന്നു,,, പിന്നെ കഴിഞ്ഞ കൊല്ലം ഇവിടെ ഒരു അവതാരം അവതരിച്ചു,,,,, എന്താ പറയാ,,,, ഈ ശത്രുക്കൾക്ക് ചെകുത്താനും മിത്രങ്ങൾക്ക് കർത്താവും എന്നൊക്കെ പറയില്ലേ,,,,,അത് പോലെ ഒരു റയർ പീസ് ഐറ്റം,,,, പക്ഷെ ഈ കോളേജിൽ അദ്ദേഹത്തിന് ഒറ്റപേരെ ഒള്ളൂ,,, "സഖാവ്,,,, ",,,,, ഈ കോളേജിന്റെയും ജീവവായുവായ സഖാവ്,,,, അദ്ദേഹം വന്നതോടെ ഇവിടെ റാഗിങ്ങ് നിന്നു,,, സീനിയർ ജൂനിയർ എന്ന അന്തരം നിന്നു,,, ഇവിടെ വന്നാൽ എല്ലാവരും സ്റ്റുഡന്റസ് ആണ്,,,,അങ്ങനെ ആകണം എന്നാണ് അദ്ദേഹത്തിന്റെ കട്ടള,,,,

" ഇതെല്ലാം കേട്ട് കിളി പോയ മട്ടെ കാർത്തുവും തുമ്പിയും,,,, "ഇങ്ങേര് ഇവിടെ എന്തിന് പഠിക്കേണ്,,,," "സഖാവ് പഠിക്കേ,,,,ടി പൊട്ടത്തി,,,, അങ്ങേര് ഇവിടുത്തെ ലെക്ച്ചർ ആണ്,,,,, നിന്റെ ഒക്കെ ഭാഷയിൽ പഠിപ്പിക്കാൻ വരുന്ന ചെകുത്താൻ,,, " എന്നും പറഞ്ഞു അവൾ കുലുങ്ങി ചിരിച്ചതും രണ്ട് പേരും പോയ കിളിയെ തിരിച്ചു വിളിക്കാൻ പാട് പെട്ടു,,,,, അപ്പോഴേക്കും അവിടെ ബെൽ മുഴങ്ങി കേട്ടിരുന്നു,,, "മക്കള് ക്ലാസും തപ്പി പിടിച്ച് കയറി ഇരിക്കാൻ നോക്ക്,,,, എന്നാൽ ഓൾ ദ ബെസ്റ്റ്,,,,, വഴി തെറ്റാത്ത ഒരുപാട് ആൺകുട്ടികൾ ഉള്ള കോളേജ് ആണ് മക്കളെ,,,, നിങ്ങളായി വഴി തെറ്റിക്കരുത്,,,, " ശീതൾ ഒരു പുഞ്ചിരിയിൽ പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നതും രണ്ട് പേരും അത് പോലെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ക്ലാസ്സ്‌ തപ്പി കണ്ടു പിടിച്ചു കൊണ്ട് ക്ലാസ്സിൽ കയറി ഇരുന്നു,,,,,ഫസ്റ്റ് ഡേ ആയതിനാൽ തന്നെ എല്ലാവരെയും പരിജയപ്പെടുത്തൽ മാത്രമേ ഉണ്ടായിരുന്നുള്ളു,,,,,, ഉച്ചക്ക് ഫസ്റ്റ് ഇയഴ്സിന് കോളേജ് വിട്ടതും കാർത്തുവും തുമ്പിയും ബാഗ് എടുത്ത് ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ ആണ് ശീതളും കുറച്ച് ഫ്രണ്ട്സും കോളേജിലെ തണൽ മര ചുവട്ടിൽ ഇരിക്കുന്നത് കണ്ടത്,,,, അവരെ കണ്ടതും ശീതൾ ഒന്ന് കൈ പൊക്കി കാണിച്ചതും തുമ്പിയും തിരിച്ചു കാണിച്ചു കൊണ്ട് അവർക്കടുത്തേക്ക് പോയി കൊണ്ട് അവരെ എല്ലാം പരിജയപ്പെട്ടു,,,, "ചേച്ചി,,,,, എനിക്കൊരു ആഗ്രഹം,,,, " "എന്താടി കൊച്ചെ,,,, "

എല്ലാവരും സംസാരിച്ചിരിക്കുന്നതിനിടയിൽ തുമ്പി പറഞ്ഞതും ശീതൾ അവളോടായി ചോദിച്ചു,,,, "എനിക്ക് ഒന്ന് റാഗ് ചെയ്യണം,,,, " "എന്ത്,,, " അവളുടെ സംസാരം കേട്ടതും ശീതൾ മാത്രമല്ല എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചതും അവൾ ഒന്ന് തല കുലുക്കി,,,, "നിനക്ക് വട്ടാണ് പെണ്ണെ,,, സീനിയർ ആയിട്ട് പോലും ഞങ്ങൾക്ക് പിള്ളേരെ ഒന്ന് നോക്കാൻ പോലും കിട്ടുന്നില്ല അപ്പോഴാ അവളുടെ ഒരു റാഗിങ്ങ്,,, " ശീതളിന്റെ കൂട്ടത്തിൽ ഉള്ള ഷഫ്‌ന പറഞ്ഞതും എല്ലാവരും ഒരുപോലെ തലയാട്ടി എങ്കിലും തുമ്പിക്ക് യാതൊരു മാറ്റവും ഇല്ല,,,, "ഒരേ ഒരു തവണ,,,, അത് ഫസ്റ്റ് ഇയർ ആകണം എന്നൊന്നും ഇല്ല,,,, ആരായാലും മതി,,,, പ്ലീസ് ചേച്ചി,,,, കൊതിയായിട്ടാ,,,, " അവളുടെ സംസാരം കേട്ട് ശീതൾ ചിരി കണ്ട്രോൾ ചെയ്യാൻ പാട് പെട്ടു,,,, "മ്മ്,,, ഓക്കേ,,, നീ നിനക്ക് ഇഷ്ടപ്പെട്ട ആളെ വിളിച്ചോ,,,, ഞങ്ങൾ കൂടെ നിന്നോളാം,,,, " ശീതുവിന്റെ സമ്മതം കിട്ടിയതും അവൾ ഒന്ന് പുഞ്ചിരിച്ചു ശീതുവിന്റെ കവിളിൽ ഒന്ന് ചുമ്പിച്ചു കൊണ്ട് വീണ്ടും നേരെ ഇരുന്നു പറ്റിയ ആളെ തിരയാൻ തുടങ്ങി,,,, ഇതെല്ലാം കണ്ട് ആകെ പകപ്പിൽ നിൽക്കുന്ന കാർത്തുവും,,,, ഈ നിൽക്കുന്നവനെ വിളിച്ചാലോ,,,, വേണ്ട അവനെ കണ്ടാൽ തന്നെ അറിയാം കോഴിയാണ്,, വെറുതെ തലയിൽ ആകേണ്ട,,,,

ഇവളെ വിളിക്കാം,,,, അയ്യേ,,, അവൾ ഇപ്പൊ കരയും,,,,, ദാ,,, ആ പോകുന്നവൻ കൊള്ളാം,,,പിന്നിൽ നിന്ന് കാണുമ്പോൾ തന്നെ ഒരു പ്രൗഡി ഒക്കെ തോന്നുന്നുണ്ട്,,, ഒത്ത ഉയരവും,,, മുണ്ടും ബ്ലാക്ക് ഷർട്ടുമാണ് വേഷം,,,, അവൻ തന്നെ ഫിക്സ്,,,, അവൾ ഒന്ന് കൈ കൊട്ടിയതും അവൻ ഒന്ന് തിരിഞ്ഞു നോക്കി,,,, കട്ട താടിയും,,,,മീശയും,,, അലസമായി ഇട്ടിരിക്കുന്ന മുടിയും,,, നെറ്റിയിൽ ഒരു ചന്ദനകുറിയും,,, ഒരു മിസ്റ്റർ പെർഫെക്റ്റ് ആൻഡ് കട്ട ലുക്കൻ,,,, ഒരു നിമിഷമെങ്കിൽ ഒരു നിമിഷം തുമ്പി പ്ലസ്ടു വരെ ഗേൾസ് സ്കൂളിലെ ആ ദരിദ്ര കാലത്തെ സ്മരിച്ചു പോയി,,,, ശോകം,,, പെട്ടെന്ന് അവന്റെ കണ്ണുകൾ അവളിൽ പതിച്ചതും അവൾ പെട്ടെന്നുള്ള ബോധത്തിൽ സ്വയം ഒന്ന് നിയന്ത്രിച്ചു,,,, "ഡേയ്,,,, ഇങ്ങ് വന്നേ,,, " അവൾ അവനെ ഒന്ന് വിളിച്ചതും അവൻ സ്വയം ചൂണ്ടി എന്നെയോ എന്ന് ചോദിക്കുന്നുണ്ട്,,,, "തനിക്ക് കോങ്കണ്ണ് ഉണ്ടോടോ,,,, തന്നെ തന്നെ ഇങ് വാടോ,,,,, " അവൾ പിന്നെയും വിളിച്ചതും അവൻ മീശയും പിരിച്ചു അവളെ ഒന്ന് നോക്കി കൊണ്ട് വന്നതും അത് വരെ ഷഫ്‌നയോട് സംസാരിച്ചിരുന്ന ശീതൾ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ തുമ്പിയെ ഒന്ന് തോണ്ടി,,, "ഡി,, അതികം ആക്കേണ്ടട്ടൊ,,,,,

കംപ്ലയിന്റ് പോയാൽ സസ്പെൻഷനാ,,,," ഒരു ഓർമപ്പെടുത്തൽ കണക്കെ പറഞ്ഞതും അവൾ ഒന്ന് തല കുലുക്കി,,,, അപ്പോഴേക്കും അവൻ അവിടെ എത്തിയിരുന്നു,,,,, "തന്റെ പേരെന്താഡോ,,, " തുമ്പി കനത്തിൽ ഒന്ന് ചോദിച്ചതും അവൻ ചുറ്റുഭാഗം കൂടി നിന്ന് അവരെ വീക്ഷിക്കുന്ന പിള്ളേരെ നോക്കി,,,,, "ദ്രുവ്,,,, " "അല്ല ഇതാര് ദ്രുവ് വിക്രമോ,,,,, " "നോ,,,, *ദ്രുവ് വസുദേവ്,,,,, *" അവന്റെ വാക്കുകൾ കേട്ടതും അത് വരെ സംസാരിച്ചിരുന്നിരുന്ന ശീതളും ഗാങ്ങും ഒരുപോലെ മുന്നിലെക്ക് നോക്കിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി ഒരു പേടിയാൽ എഴുന്നേറ്റ് നിന്നതും അവൻ കണ്ണ് കൊണ്ട് ഇരിക്കാൻ ആവശ്യപ്പെട്ടതും എന്ത് ചെയ്യും എന്നറിയാതെ അവർ വിഷമിച്ചു കൊണ്ട് ശീതൾ തുമ്പിയെ ഒന്ന് തോണ്ടി എങ്കിലും തുമ്പി അതൊന്നും ശ്രദ്ധിക്കാതെ അവളുടെ പണിയിൽ ഏർപ്പെട്ടു,,,, "പേരൊക്കെ കൊള്ളാം,,,, ഏതാ ഇയർ,,,,, സെക്കന്റ്‌ ഇയർ ആണോ അതോ ഫസ്റ്റ് ഇയറോ,,,,,, " അവളുടെ ചോദ്യം കേട്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എന്തോ പറയാൻ തുടങ്ങിയപ്പോൾ തന്നെ ശീതൾ അവളുടെ തോളോട് ചേർന്ന് നിന്ന് കൊണ്ട് അവനെ നോക്കി ഒന്ന് തോണ്ടിയതും അവൾ വീണ്ടും ശീതളിന്റെ കൈ തട്ടി മാറ്റി,,,,

"ഏതായാലും ഒരു പാട്ട് പാടിയിട്ട് പൊയ്ക്കോ,,,, " അതിനും അവന്റെ മറുപടി ഒരു ചിരി തന്നെ,,,, "തുമ്പി വേണ്ടാഡി,,,,, " "നീ അടങ്ങി നിൽക്ക് ചേച്ചി,,,, നീ പാടഡോ,,, " "ഡി നിനക്ക് ആള് മാറിയഡി,,,, " "ഇല്ല ഞാൻ ഇയാളെ തന്നെയാ വിളിച്ചത്,,,, " ആകെ മൊത്തം കൈവിട്ട് പോയി,,,, "എന്നാൽ ഡാൻസ് മതി,,,, " "തുമ്പി,,,,, ഇത് സ്റ്റുഡന്റ് അല്ലേടി,,,, ഇതാഡി സഖാവ്,,,, " അവനോട് സംസാരിക്കുന്നതിനിടയിൽ ശീതളിന്റെ വാക്കുകൾ കേട്ടതും അവൾ ഒന്ന് ഞെട്ടി കൊണ്ട് തിരിഞ്ഞു ശീതളിനെ നോക്കി ആണോ എന്ന് ചുണ്ടനക്കിയതും ശീതളും അവൾക്ക് ചുറ്റും നിൽക്കുന്ന എല്ലാവരും ഒരുപോലെ ആ എന്ന് തലയാട്ടിയതും അവൾ ആകെ മൊത്തം കൈവിട്ടവളെ പോലെ ഒന്ന് മുഖം ചുളിച്ചു കൊണ്ട് കണ്ണ് ഇറുക്കെ അടച്ചു ഒന്ന് തിരിഞ്ഞു കൊണ്ട് തല ഉയർത്തി നോക്കിയതും അവൾക്ക് മുന്നിൽ മുണ്ടും മടക്കി കുത്തി മീശയും പിരിച്ചു ചുണ്ടിൽ ഒരു പുഞ്ചിരിയുമായി നിൽക്കുന്ന ആളെ കണ്ട് അവൾ പ്രയാസപ്പെട്ടു കൊണ്ട് ഒരു ചമ്മിയ ചിരി ചിരിച്ചു,,,, തുടരും

Share this story