പ്രണയമഴ: ഭാഗം 11

pranayamazha

എഴുത്തുകാരി: THASAL

"അച്ഛാ,,,,കോഫി,,, " കയ്യിലുള്ള കോഫി കപ്പ്‌ അദ്ദേഹത്തിന് നേരെ നീട്ടി കൊണ്ട് തുമ്പി പറഞ്ഞതും അദ്ദേഹം പത്രം വായിക്കുന്നതിനിടയിൽ ഒരു സംശയത്തിൽ തിരിഞ്ഞതും മുന്നിൽ കപ്പും പിടിച്ച് ഈറൻ മുടിയിൽ ഒരു തോർത്ത്‌ മുണ്ടും കെട്ടി ദാവണിയും അണിഞ്ഞു നിൽക്കുന്ന അവളെ കണ്ട് അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു,,,, അവളും തിരികെ ഒരു പുഞ്ചിരി നൽകി എങ്കിലും തലേ ദിവസത്തെ ആ വലിയ ദുഃഖത്തിന്റെ അടയാളം അപ്പോഴും അവളിൽ അവശേഷിച്ചിരുന്നു,,,, "ഗുഡ്മോർണിംഗ്,,, മോളെ,,,, നേരത്തെ എഴുന്നേറ്റോ,,,, " "മ്മ്മ്,,, ഞാൻ സാധാരണ ഈ സമയത്ത് എഴുന്നേൽക്കാറുണ്ട്,,,, രാവിലെ പശുവിനെ കുളിപ്പിക്കാനും തുളസി തറയിൽ വിളക്ക് വെക്കാനും ഒക്കെ ഉണ്ടാകും,,,, " "ഇവിടെ ഞാൻ മാത്രമേ ഈ നേരം എഴുന്നേൽക്കൂ,,, ജാനകിയെ വിളിച്ചാൽ അവള് പറയും മോനെ വിളിക്കാൻ,,, അവനെ വിളിച്ചാലോ അമ്മ എഴുന്നേറ്റാൽ വിളിച്ചാൽ മതി എന്ന്,,, അവസാനം അവര് എഴുന്നേൽക്കാൻ കാത്തു നിൽക്കാതെ ഞാൻ തന്നെ പോയി കോഫി ഇട്ടു കുടിക്കും,,,,,,എന്റെ കൈ കൊണ്ട് കോഫി കിട്ടാതെ രണ്ടും എഴുന്നേറ്റ് വരില്ല,,,,,,

അമ്മയും മോനും ഒരുപോലെയാ,,,," അച്ഛൻ ഒരു സന്തോഷത്തിൽ പറയുന്ന കാര്യങ്ങൾ കേട്ട് അവൾ ഒരു പുഞ്ചിരിയാൽ തൂണിൽ ചാരി നിന്നു,,,, "ഇവിടെ എല്ലാ ജോലികളും ഒരാളിൽ ഏൽപ്പിക്കാറില്ല,,,, പറ്റുന്നവർ ചെയ്യും,,, മോള് ആരോടും പറയില്ലേൽ ഒരു കാര്യം പറയാം,,, " അച്ഛൻ ഒരു രഹസ്യം പറയും മട്ടെ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞതും അവളും അതെ സീരിയസ്നെസ്സിൽ തല ഒന്ന് അച്ഛന്റെ അടുത്തേക്ക് നീട്ടി,,, "കോളേജ് ഇല്ലേൽ അലക്കുന്നതും തുടക്കുന്നതും ഒക്കെ ദ്രുവ് സാറാ,,,, " അച്ഛൻ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞതും അവളും ആ പൊട്ടിച്ചിരിയിൽ പങ്ക് ചേർന്നു,,, "അച്ഛേ,,,, സഖാവ് അച്ഛയെ പോലെ ആണ് ട്ടൊ,,," "ആര് സഖാവോ,,,,,,," "മ്മ്മ്,,, ഞാൻ അങ്ങനെയാ വിളിക്കാറ്,,,, അച്ഛക്ക് ഒരു കാര്യം അറിയോ,,, സഖാവ് ഭയങ്കര ചൂടനാ,,,,എന്തെങ്കിലും പറഞ്ഞാൽ അപ്പൊ ചൂടാകും,,,, എന്നെ കണ്ണുരുട്ടി പേടിപ്പിക്കും,,, ഞാൻ പാവം ആയോണ്ട് എപ്പോഴും പേടിക്കും,,, " അവൾ ഒരു പരാതി കണക്കെ അച്ഛനോട് പറഞ്ഞതും അച്ഛൻ ഭയങ്കര ചിന്തയിൽ ആണ്,,, "അവൻ ചൂടാവുകയോ,,, മോൾക്ക്‌ തോന്നിയതാകും,,, "

"ഏയ്‌,,, അല്ല അച്ഛേ,,,,അച്ഛക്ക് അറിയതോണ്ടാ,,,,,,നല്ലോണം ചൂടാകും,,,, " "എന്നാൽ നമുക്കതൊന്ന് ചോദിക്കണമല്ലോ,,, " "ചോദിക്കണം അച്ഛേ,,, ചോദിക്കണം,,, " അവളും എരിവ് കയറ്റി കൊണ്ട് പറഞ്ഞതും അദ്ദേഹവും ആസ്വദിക്കുകയായിരുന്നു തുമ്പിയുടെ ആ കാന്താരിത്തരം,,,, "എന്ത് ചോദിക്കണം എന്ന പറയുന്നത് അപ്പനും മോളും കൂടി,,,, " പെട്ടെന്ന് സഖാവിന്റെ ശബ്ദം കേട്ട് അവൾ ഒന്ന് ഞെട്ടി നേരെ നിന്ന് കൊണ്ട് മുന്നോട്ട് നോക്കിയതും ഡോറിന്റെ പടിയിൽ കയ്യൂന്നി അവളെ നോക്കി ഒരു കള്ള ചിരിയും പാസ്സാക്കി നിൽക്കുന്ന സഖാവിനെ കണ്ടതും അവൾ പെട്ടെന്ന് തന്നെ ഉള്ളിലേക്ക് വലിയാൻ നിന്നതും അച്ഛൻ അവളെ കയ്യോടെ പിടിച്ച് സിറ്റ് ഔട്ടിൽ ഇരുത്തി,,,, "ടാ ദ്രുവേ,,, നീ ഇങ്ങോട്ട് വാടാ,,, നിന്നോട് എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്,,, " വലിയ ശബ്ദത്തിൽ അദ്ദേഹം പറഞ്ഞതും അവൻ ഒന്ന് പുഞ്ചിരിച്ചു കാട്ടി കൊണ്ട് അവളുടെ അടുത്തായി വന്നിരുന്നു,,,,

"എന്താ അപ്പാ,,,, " *"ദെ മോളെ ഇവൻ ചിരിക്കുന്നു,,, ഈ നിഷ്കളങ്കനെ പറ്റി തന്നെയാണോ നീ പറഞ്ഞത്,,,, *" അച്ഛൻ ഒരു സ്വകാര്യത്തിൽ പറഞ്ഞതും അവൾ ഒന്ന് തലകുലുക്കി,,, അങ്ങ് ചോദിക്ക് അച്ഛേ,,, "നിന്നെ പറ്റി തുമ്പി മോൾക്ക്‌ ഒരു പരാതി,,, നീ ഇവളെ എപ്പോഴും വഴക്ക് പറയും എപ്പോഴും ചൂടാകും എന്നൊക്കെ,,,,നീ എന്റെ മോളെ ചീത്ത പറയാറുണ്ടോടാ,,,,, " അച്ഛൻ സീരിയസ് ആയി ചോദിച്ചു കൊണ്ട് അവനെ നോക്കി ഒന്ന് കണ്ണിറുക്കിയതും അവൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് കൃത്രിമ ദേഷ്യം ഭാവിച്ചു,,,, "പറയാറുണ്ട്,,, ഇനിയും പറയും,,,,അതെല്ലാം ചോദിക്കാൻ നിങ്ങൾ ആരാ,,,, " "ദ്രുവേ,,, " ഇത് അമ്മയുടെ വകയാണ്,,,, ഇത് കുളമാകും,,, "ഞാൻ ആരാണെന്നോ,,, ഞാൻ നിന്റെ തന്തയാടാ തന്ത(മോഹൻലാൽ സ്റ്റൈൽ ),,,,ഇപ്പോൾ ഇവളുടെ തന്ത കൂടിയാ,,, നീ അതികം കളിച്ചാൽ ഇവളെ പിടിച്ചു വേറെ കെട്ടിക്കും,,, " "നിങ്ങള് കെട്ടിക്കോ,,, " അവൻ ഉടുത്ത മുണ്ട് ഒന്ന് മടക്കി കുത്തി,,,

"കെട്ടിക്കും,,, " "എന്നാൽ അത് എന്റെ ശവത്തിൽ ചവിട്ടിയിട്ട് വേണം,, " "എന്നാൽ ഞാൻ തന്നെ നിന്നെ കൊല്ലും,,, ഇങ്ങോട്ട് വാടാ,,, " രണ്ടും തമ്മിൽ പൊരിഞ്ഞ അടി,,, അമ്മ അച്ഛനെ പിടിച്ച് വെക്കുമ്പോൾ തുമ്പി സഖാവിനെ പിടിച്ച് വെക്കുന്നു,,,, "അച്ഛേ,,, എനിക്ക് വേറെ കെട്ടണ്ട,,,, " രണ്ടും ഭയങ്കര തല്ലിൽ ഏർപ്പെട്ട് നിൽക്കുമ്പോൾ പെട്ടെന്ന് അവസരത്തിന് ഒട്ടും യോചിക്കാത്ത ഡയലോഗ് കേട്ട് രണ്ടും അടി നിർത്തി ഒന്ന് നോക്കിയപ്പോൾ സഖാവിനെ പിടിച്ച് ചുണ്ടും കൂർപ്പിച്ച് നിൽക്കുന്ന തുമ്പിയെ കണ്ട് മൂന്ന് പേരും ചിരി അടക്കാൻ കഷ്ടപ്പെട്ടു,,, "മോളെ ഇവൻ വഴക്ക് പറയില്ലേ,,, മോൾക്ക്‌ വഴക്ക് പറയാത്ത തങ്കം പോലൊരു ചെക്കനെ അച്ഛൻ കണ്ട് പിടിച്ച് തരും,,, " അച്ഛൻ അവളെ ഒന്ന് ചേർത്ത് പിടിക്കാൻ ഒരുങ്ങിയപ്പോൾ തന്നെ അവൾ സഖാവിന്റെ കയ്യിൽ ഒന്നൂടെ പിടി മുറുക്കി കൊണ്ട് അവനെ ചേർന്ന് നിന്നു,,,, "വഴക്ക് പറഞ്ഞാലും എനിക്ക് ഇഷ്ട അച്ഛേ,,,

എനിക്ക് സഖാവിനെ മതി,,, എന്റെ കണ്ണനാണേ സത്യം,,,, എനിക്ക് ഇഷ്ടായിട്ടാ,,,, " അവൾ ഒരു നിഷ്കളങ്കതയിൽ പറയുന്നത് കേട്ട് അച്ഛൻ ഒന്ന് പൊട്ടിചിരിച്ചതും അമ്മയും സഖാവും കൂടെ കൂടിയതും അവൾ അന്തം വിട്ട് കൊണ്ട് എല്ലാവരെയും മാറി മാറി നോക്കിയതും സഖാവ് അവളെ ഒന്ന് ചേർത്ത് പിടിച്ചു,,, "എന്റെ മോളെ നീ ഇത്ര പാവം ആയല്ലോ,,, ഇതെല്ലാം ഈ അപ്പന്റെയും മോന്റെയും ആക്ടിങ് അല്ലെ,,,, ഇവനെ പറ്റി എന്തേലും പരാതി പറയാൻ പോയാൽ എനിക്ക് മുന്നിൽ വെച്ചാകും ഈ പൊറാട്ടു നാടകം,,,,,,ഇവറ്റകൾ രണ്ടും എന്റെ കുഞ്ഞിനെ വിഷമിപ്പിച്ചു,,,, " കീഴ്ചുണ്ട് പുറത്തേക്ക് ഉന്തി നിൽക്കുന്ന തുമ്പിയെ നോക്കി കൊണ്ട് അമ്മ പറഞ്ഞതും അപ്പോഴാണ് സഖാവും അത് ശ്രദ്ധിക്കുന്നത്,,, ആള് അത്ര നല്ല മൂഡിൽ അല്ല,,, "അയ്യേ,,,, നീ എന്തോന്നാടി,,,, മോന്ത വീർപ്പിച്ചു വെച്ചേക്കുന്നേ,,,,, കാണാൻ ഒട്ടും കൊള്ളൂലട്ടാ,,, " അവൻ അവളുടെ നെറ്റിയിൽ ഒന്ന് മേടി കൊണ്ട് പറഞ്ഞതും അവൾ അവന്റെ കൈ തോളിൽ നിന്നും തട്ടി തെറിപ്പിച്ചു കൊണ്ട് അച്ഛന്റെ അടുത്ത് ചെന്നിരുന്നു,,, അപ്പോഴേക്കും അവനും അവളുടെ ചാരെ വന്നിരുന്നു,,,

"പോ,,, കള്ള സഖാവെ,,,, അച്ഛേ,,,, എനിക്ക് ഈ സഖാവിനെ വേണ്ട,,, അച്ഛൻ നേരത്തെ പറഞ്ഞ ആ വഴക്ക് പറയാത്ത ആളെ മതി,,, " അവളുടെ സംസാരം കേട്ട് അമ്മ ഒന്ന് വായ പൊത്തി ചിരിച്ചപ്പോൾ അവൻ കഞ്ഞിയിൽ വീണ പാറ്റയെ എടുത്ത് ഒഴിവാക്കാൻ കഷ്ടപ്പെടുകയാണ്,,,, "ഓ,,,ഞാനും കരുതി മോൾക്ക്‌ ഇത്രയും വിവരം ഇല്ലേ ഇവനെ പോലൊരു പൊട്ടനെ കെട്ടാൻ എന്ന്,,, മോള് ഒന്ന് കൊണ്ടും പേടിക്കേണ്ട,,, നാളെ തന്നെ നിശ്ചയം അങ്ങ് നടത്താം,,,, " "ഓക്കേ അച്ഛേ,,, നാളെ കല്യാണം നടത്തിയാലും നോ പ്രോബ്ലം,,, ഈ കള്ളന്റെ മുന്നിൽ വെച്ച് തന്നെ നടത്തണം,,, " സഖാവിനെ ചൂണ്ടി കൊണ്ട് അവൾ പറയുന്നത് കേട്ടതും സഖാവ് ഇതെന്താ സംഭവം എന്നറിയാതെ വായയും തുറന്ന് ഇരുന്ന് പോയി,,, "മോൾക്ക്‌ പുതിയ ഡ്രസ്സ്‌ ഒന്നും വേണ്ടേ,, " "അത് അമ്മയും അച്ഛനും പോയി എടുത്താൽ മതി,,,, " "എന്റെ ഈശ്വരാ നാളെ ഒരു ചടങ്ങ് നടക്കേണ്ട വീടാ,,,,

ഞാൻ എല്ലാം ശരിയാക്കി വെക്കട്ടെ,,, " അമ്മ അതും പറഞ്ഞ് എഴുന്നേറ്റതും അവൾ കൂടെ എഴുന്നേറ്റു,,,, ഇതെല്ലാം കണ്ട് കിളി പോയ മട്ടെ സഖാവും,,, ഇവരിത് ശരിക്കും നടത്തോ,,,, "അച്ഛേ,,, അനുഗ്രഹിക്കണം,,,, " "നിന്നെ ഞാൻ അനുഗ്രഹിക്കാടി തീപ്പെട്ടികൊള്ളി,,,, " അവൾ അച്ഛന്റെ കാലിൽ വീഴാൻ ഒരുങ്ങിയതും പിന്നിൽ നിന്നും സഖാവിന്റെ ചൂടുള്ള ശബ്ദം കേട്ടതും അവൾ വേറൊന്നും ആലോചിക്കാതെ ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് ഓടി,,, "നിങ്ങൾക്ക് മാത്രം അല്ല എനിക്കും അഭിനയിക്കാൻ അറിയാഡോ കള്ള സഖാവെ,,, " ഉള്ളിൽ നിന്നും അവളുടെ ശബ്ദം കേട്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അപ്പനെയും അമ്മയെയും നോക്കി അവർ രണ്ട് പേരും സംതൃപ്തിയോടെ ഒന്ന് പുഞ്ചിരിച്ചു,,,, "നല്ല മോളാ,,, " അമ്മയുടെ വാക്കുകൾ അവനിലും സംതൃപ്തി നിറച്ചു,,, തന്റെ തീപ്പെട്ടികൊള്ളിയെ പ്രിയപ്പെട്ടവർ അംഗീകരിച്ചു എന്ന തിരിച്ചറിവോടെ,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"അമ്മേ ഞാൻ ഇറങ്ങേണ്,,,," അവൻ കയ്യിലെ ബുള്ളറ്റിന്റെ കീ ഒന്ന് വിരലിട്ട് തിരിച്ച് കൊണ്ട് പറഞ്ഞതും അമ്മ അടുക്കളയിൽ നിന്നും വന്നു എങ്കിലും തുമ്പിയെ കാണാതെ അവൻ ഒന്ന് പരുങ്ങി,,, "തുമ്പി എവിടെ,,, " പറഞ്ഞ് തീരും മുന്നേ അവളും പുറത്ത് എത്തിയിരുന്നു,,, എന്നാൽ അവളുടെ കോലം കണ്ട് അവൻ ഒന്ന് സംശയിച്ചു നിന്നു,,, "നീ എന്താടി ഡ്രസ്സ്‌ മാറാത്തത്,,,, കോളേജിൽ വരുന്നില്ലേ,,,, " "മരണം നടന്നിട്ട് രണ്ട് ദിവസം പോലും ആയില്ലല്ലോ മോനെ,,,, അവൾക്ക് വരാൻ തോന്നുന്നില്ല എന്ന പറയുന്നേ,,, " അമ്മയുടെ വാക്കുകൾ കേട്ട് അവൻ അവളെ ഒന്ന് നോക്കിയതും ആ ഓർമ്മകൾ വീണ്ടും വരുന്നത് പോലെ അവൾ ഒന്ന് തല കുനിച്ചു,,, "അമ്മ,,, കാര്യങ്ങൾ ഒക്കെ മനസ്സിലാക്കാനുള്ള പ്രായവും പക്വതയും തുമ്പിക്ക് ആയി എന്നാണ് എന്റെ വിശ്വാസം,,, ഇന്നലെ മുഴുവൻ ഞാൻ അവൾക്ക് പറഞ്ഞ് കൊടുത്തതാ,,,എന്റെ വാക്കിൽ എന്തേലും വില അവൾ കല്പ്പിക്കുന്നുണ്ടേൽ അവൾ പഴയ തുമ്പിയായി വരും,,, ഇന്ന് രാവിലെ കണ്ടത് പോലെ,,, "

അവളോട്‌ പറയേണ്ടത് മുഴുവൻ അമ്മയോട് പറഞ്ഞ് കൊണ്ട് അവൻ സോഫയിൽ ഒന്നിരുന്നതും അവൾ ഒന്ന് തല ഉയർത്തി അവനെ നോക്കിയ ശേഷം അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയി അല്പ സമയത്തിന് ശേഷം ഡ്രസ്സ്‌ മാറി കയ്യിലെ ബാഗ് ഒന്ന് മുറുകെ പിടിച്ച് കൊണ്ട് വന്നു,,, "നിങ്ങള് പോകാനായോ,,, " "മോളും വരണമെന്ന് ഇവന് ഭയങ്കര വാശി,,, " "പൊയ്ക്കോട്ടേ,,, ഇവിടെ ഇരിക്കുന്നു ബോർ അടിക്കുന്നതിനും നല്ലത് ക്ലാസ്സിൽ പോയി രണ്ടക്ഷരം പഠിക്കുന്നതല്ലേ,,,, " അച്ഛന്റെ സംസാരം കേട്ട് അവൻ ഒന്ന് ചിരി കടിച്ചു പിടിച്ചു കൊണ്ട് തുമ്പിയെ നോക്കി പറയട്ടെ എന്ന് കാണിച്ചതും അവൾ ഒന്ന് തലയാട്ടി വേണ്ട എന്ന് ചുണ്ടനക്കി,,, "നല്ല ആളാ,,,, അച്ഛന് അറിയില്ലല്ലോ ഈ മുതലിന്റെ പഠിപ്പ്,,,, ജേക്കബ് സാറിന്റെ ക്ലാസ്സിൽ വിമാനം വിട്ട് കളിച്ചതിന് സർ പിടിച്ച് പുറത്തിട്ടു,,, ക്ലാസ്സിൽ കയറിയാൽ തുടങ്ങുന്ന സംസാരമാ,,,

,എന്തെങ്കിലും പറഞ്ഞാൽ അപ്പൊ തുടങ്ങും മോന്ത വീർപ്പിക്കൽ,,,, " അവളെ ഒന്ന് കണ്ണുരുട്ടി കൊണ്ട് അവൻ പറഞ്ഞതും അച്ഛനും അമ്മയും ഒന്ന് പുഞ്ചിരിച്ചു,,,, "പഠിക്കുന്ന കാലത്ത് ഇതെല്ലാം സാധാരണയാ,,,പണ്ട് നീ കോളേജിൽ പഠിക്കുമ്പോൾ എന്നും നിന്റെ പ്രശ്നം പരിഹരിക്കാൻ വരാൻ തന്നെ സമയം ഉണ്ടായിരുന്നുള്ളൂ,,,, അത്രയും ഒന്നും ഇല്ലല്ലോ,,,, " അച്ഛൻ അവളുടെ ഭാഗം പിടിച്ചതോടെ അവൻ ഒന്ന് തലയാട്ടി,,,, "ഇപ്പൊ നിങ്ങൾ എല്ലാരും ഒന്ന് ഞാൻ പുറത്ത് അല്ലെ,,,, " "മതി എല്ലാം,,, നീ പോകാൻ നോക്കടാ,,, " എന്നും പറഞ്ഞ് കൊണ്ട് അമ്മ കയ്യിലുള്ള ഒരു ബോക്സിൽ നിന്നും ചന്ദനം എടുത്ത് അവന് കുറി വരച്ചതും അവൾ അതെല്ലാം കണ്ട് ഒരു അസൂയയോടെ അവനെ നോക്കി,,, അപ്പോൾ തന്നെ അമ്മ ഒന്ന് തിരിഞ്ഞു നിന്ന് കൊണ്ട് അവളുടെ നെറ്റിയിലും ചാർത്തി കൊടുത്തു,,, "തണുപ്പാ മോളെ,,,,,, " അവളുടെ കവിളിൽ ഒന്ന് കൈ വെച്ച് കൊണ്ട് അമ്മ പറയുന്നത് കേട്ടതും അവളിൽ ഒരു സന്തോഷം നിറഞ്ഞതും അവൾ ഒന്നും പറയാതെ അമ്മയെ ഒന്ന് കെട്ടിപിടിച്ചു,,, നഷ്ടപ്പെട്ട എന്തോ തിരിച്ചു കിട്ടിയ സന്തോഷത്തിൽ,,,,,,,,....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story