പ്രണയമഴ: ഭാഗം 12

pranayamazha

എഴുത്തുകാരി: THASAL

"ഇവിടെ നിർത്തിയാൽ മതി,,,,, " കോളേജ് ഗേറ്റിന്റെ മുൻപിൽ എത്തിയതും അവൾ അവന്റെ ഷോൾഡറിൽ ശക്തമായി അടിച്ചു കൊണ്ട് പറഞ്ഞതും അവൻ ഒന്ന് ബ്രേക്ക്‌ പിടിച്ച് കൊണ്ട് അവളെ നോക്കി കണ്ണുരുട്ടി,,,, "എന്താടി പിന്നിൽ കിടന്നു തുള്ളുന്നത്,,,, " അപ്പോൾ തന്നെ അവൽ ബുള്ളറ്റിൽ നിന്നും ചാടി ഇറങ്ങി അവനെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു,,, "ഞാനും ഉള്ളിലോട്ട് തന്നെയല്ലേ പോകുന്നത്,,, പിന്നെ എന്താടി ഇവിടെ ഇറങ്ങിയത്,,,, " "അത് ശരിയാവില്ല ചേട്ടാ,,, " അവൾ അവനെ നോക്കി കയ്യിലെ ബാഗ് ഒന്ന് തോളിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞതും അവൻ സംശയത്തിൽ അവളെ നോക്കി,,, "എന്ത് ശരിയാവില്ല എന്ന്,,, " "ചേട്ടന്റെ പിറകെ ഇരുന്ന് ഉള്ളിലേക്കുള്ള യാത്രയെ,,,, അത് തന്നെ,,,, " അവനെ ഒന്ന് നോക്കി പല്ല് കാണിച്ചു ചിരിച്ചു കൊണ്ട് അവൾ പറഞ്ഞതും അവൻ സംശയത്തിൽ അവളെ നോക്കി,,, "ഈ നാട് മൊത്തം കാണുമ്പോൾ എന്റെ കൂടെ വരാമെങ്കിൽ ഈ പത്തിരുന്നൂറ് പിള്ളേര് കാണുന്നത് കൊണ്ട് എന്താടി കോപ്പേ പ്രശ്നം,,,, " അവൻ കലിപ്പിൽ ആണ്,,,, "പ്രശ്നം എന്താണെന്ന് ചോദിച്ചാൽ നിങ്ങള് തന്നെയാണ് മനുഷ്യ,,,,

നിങ്ങളുടെ ഫാൻസ്‌ അസോസിയേഷനിൽ പെട്ട ഏതെങ്കിലും അവള്മാര് ഞാനും നിങ്ങളും കൂടെ വരുന്നത് കണ്ടാലേ,,,, പിന്നെ ഭീഷണിയായി,,,, പ്രതികാരം ആയി,,,, അതെല്ലാം ആലോചിക്കണം,,, ഞാൻ എന്നെ തന്നെ ഒന്ന് സേഫ് ആക്കേണ്ടെ,,, " ഓഹ്,,, അതാണ് പ്രശ്നം,,,, ഇപ്പൊ ശരിയാക്കാവേ,,,, അവൻ ഒരു പുഞ്ചിരിയാൽ മീശ ഒന്ന് പിരിച്ചു വെച്ചു,,, "മ്മ്മ്,,, നീ പറഞ്ഞതും ശരിയാ,,,കഷ്ടപ്പെട്ട് ഉണ്ടാക്കി എടുത്ത ഫാൻസിനെ എന്തിനാ നിന്നെ പോലൊരു തീപ്പെട്ടികൊള്ളിക്ക് വേണ്ടി നഷ്ടപ്പെടുത്തുന്നേ,,,, എന്നാൽ സർ അങ്ങ് പോയി,,,, മോള് മെല്ലെ വെയിലും കൊണ്ട് നടന്നു വന്നോ,,,, " ഒരു കൂസലും കൂടാതെയുള്ള അവന്റെ സംസാരം കേട്ടപ്പോൾ തന്നെ അവൾക്ക് എരിഞ്ഞു കയറി,,,, ആ കവിളുകളും മൂക്കും ചുവന്നു തുടുത്തു,,,, ആ മുഖം വീർത്തു വന്നു,,,

അവളുടെ കണ്ണുകളിലെ കുശുമ്പ് ആവോളം ആസ്വദിച്ചു കൊണ്ട് അവൻ ബുള്ളറ്റ് മുന്നോട്ട് എടുക്കാൻ നിന്നതും അവൾ വേറൊന്നും ആലോചിക്കാതെ ബുള്ളറ്റിൽ ചാടി കയറി ഇരുന്നതും പെട്ടെന്നുള്ള നീക്കം ആയത് കൊണ്ട് തന്നെ അവന്റെ കയ്യിൽ നിന്നും ബുള്ളറ്റ് ചെറുതിലെ ചെരിഞ്ഞു എങ്കിലും അവൻ ബാലൻസ് ചെയ്തു നിർത്തി,,, "എന്തിനാ കയറിയത്,,, ഇറങ്ങിക്കേ,,, എന്റെ അഞ്ചു കണ്ടാൽ അത് മതി പിണങ്ങാൻ,,,, ഇറങ്ങടി കുട്ടിപിശാശ്ശെ,,,, " "നീ പോടാ സഖാവെ,,,,,ഞാൻ ഇറങ്ങൂലാ,,, അങ്ങേരുടെ ഒരു അഞ്ചു,,,, നിങ്ങള് എന്റെയാ,,, എന്നെ അല്ലാതെ ആരേലും നോക്കിയാൽ സത്യായിട്ടും നിങ്ങളെ ഞാൻ കൊല്ലും ഞാൻ ചാവും എന്ന് കരുതേണ്ട,,, എനിക്ക് എന്റെ അച്ഛയും അമ്മയും ഉണ്ട്,,,, ഹും,,, " അവൾ കണ്ണാടിയിലൂടെ അവനെ തറപ്പിച്ചു നോക്കി കൊണ്ട് പറഞ്ഞതും അവൻ അത് വരെ പിടിച്ചു വെച്ച ചിരി പുറത്തെടുത്ത് കൊണ്ട് ബുള്ളറ്റ് മുന്നോട്ട് എടുത്തതും അവൾ അപ്പോഴും മുഖം കൂർപ്പിച്ച് ഇരിക്കേണ്,,,

അവൻ പാർക്കിങ്ങിൽ വണ്ടി നിർത്തിയതും അവൾ അവനെ ഒന്ന് മൈന്റ് പോലും ചെയ്യാതെ പോകാൻ നിന്നതും അവൻ പെട്ടെന്ന് അവളുടെ കൈ പിടിച്ചു വെച്ച് കൊണ്ട് ബുള്ളറ്റിൽ നിന്നും ഇറങ്ങിയതും അവൾ ആദ്യം നോക്കിയത് ചുറ്റും ആണ്,, ഇനി വല്ല ഫാൻസും ഇത് കണ്ടിട്ട് എന്റെ കൈ തല്ലി ഓടിക്കോ കൃഷ്ണ,,, "എന്തോന്ന സഖാവെ കാണിക്കുന്നേ,,, " "കാണിച്ചില്ലല്ലോ,,, കാണിക്കാൻ പോകുന്നല്ലേ ഒള്ളൂ,,,, " എന്നും പറഞ്ഞ് കൊണ്ട് അവൻ അവളെ ഒന്നൂടെ ചേർത്ത് നിർത്തി കൊണ്ട് ബുള്ളറ്റിൽ ഇരുന്നു,,,അപ്പോഴേക്കും അവളുടെ കണ്ണുകൾ ചുറ്റുഭാഗം തിരയാൻ തുടങ്ങിയപ്പോൾ തന്നെ അവൻ ഒരു പുഞ്ചിരിയാൽ അവളുടെ തലയിൽ ഒന്ന് മേടിയതും അവൾ ഒന്ന് അവനെ നോക്കി,,, "ദെ,, പെണ്ണെ,,,,, ഇങ്ങോട്ട് നോക്ക്,,,, ഒരു കാര്യം പറഞ്ഞേക്കാം,,,, നീ എന്റെ പെണ്ണാ,,, എന്റെ പെണ്ണിനെ ഇങ്ങനെ ചേർത്ത് നിർത്താനും കൂടെ കൊണ്ട് നടക്കാനും ആരുടേയും അനുവാദമോ സമ്മതമോ എനിക്കാവശ്യം ഇല്ല,,,,, അത് ആരുടെ മുന്നിൽ ആണെങ്കിലും ശരി,,, പിന്നെ നീ പറഞ്ഞ കുട്ടികൾ,,, അവർ എന്റെ സ്റ്റുഡന്റസ് മാത്രമാണ്,,,,

ഞാൻ അവരെ ആ അർത്ഥത്തിലേ കണ്ടിട്ടൊള്ളൂ,,, " "അപ്പൊ എന്നെയോ,,, " ഒരു കള്ളചിരിയും പാസ്സാക്കി കൊണ്ട് തുമ്പി ചോദിച്ചതും സഖാവ് അവളുടെ തലക്കിട്ട് ഒന്ന് കൊടുത്തു,,,, അവൾ തലയും ഉഴിഞ്ഞു ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവനെ നോക്കി,,, "നീ എനിക്ക് അവരെ പോലെയാണോടി,,, നീ എന്റെ പ്രാണൻ അല്ലെ,,, നീ എന്റെ സ്റ്റുഡന്റ് ആകുന്നതിനും എത്രയോ മുന്നേ നിന്റെ അച്ഛന്റെ വാക്കുകളിലൂടെ ഞാൻ നിന്നെ കണ്ടിട്ടുണ്ട്,,,, പിന്നീട് നേരിട്ട് കണ്ടപ്പോഴും നിന്റെ സ്ഥാനം ഈ നെഞ്ചിൽ ആയിരുന്നു,,,,ആര് എന്നെ ഏത് കണ്ണിലൂടെ കാണുന്നു എന്നത് ഞാൻ നോക്കുന്നില്ല,,, നീയും അതിലേക്കു ശ്രദ്ധിക്കേണ്ട,,,, പിന്നെ നിനക്ക് നിന്നെ ആരെങ്കിലും എന്തെങ്കിലും ചെയ്യുമോ എന്ന ഭയം ഉണ്ടെങ്കിൽ,,,, അത് വേണ്ട,,, ഈ സഖാവ് ഉള്ള കാലത്തോളം ഈ തീപ്പെട്ടികൊള്ളിയെ ആർക്കും നുള്ളി നോവിക്കാൻ കൂടി വിട്ട് കൊടുക്കില്ല,,,,, ഞാൻ നോവിക്കില്ല എന്ന് പറയുന്നില്ല,,,

നിന്നോട് അല്ലാതെ വേറെ ആരോടാ ഞാൻ ഈ കുസൃതി ഒക്കെ കാട്ടുക എന്റെ തുമ്പി കുട്ട്യേ,,,, " അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് അവൻ പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ കവിളിൽ ഒന്ന് കൈ വെച്ചതും പെട്ടെന്നുള്ള ബോധത്തിൽ അവൾ ഒന്ന് അകന്നു മാറി കൊണ്ട് ചുറ്റും നോക്കി,,, അവിടെ അവരല്ലാതെ മറ്റാരെയും കാണാതെ വന്നതോടെ ആശ്വാസത്തിൽ നെടുവീർപ്പിട്ടു,,,, അതെല്ലാം കണ്ട് ഒരു പുഞ്ചിരിയിൽ അവനും,,, "ആരും ഇല്ല എന്റെ തീപ്പെട്ടികൊള്ളി,,,,,, " അവന്റെ വാക്കുകൾ കേട്ടതും അവൾ ചമ്മിയ ചിരി ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു,,,, പോകുന്ന പോക്കിൽ അവനെ ഒന്ന് തിരിഞ്ഞു നോക്കാനും മറന്നില്ല,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "നീ പറഞ്ഞതൊക്കെ കൊണ്ട് വന്നിട്ടുണ്ട്,,,, " കയ്യിലുള്ള കവർ തുമ്പിക്ക് നേരെ നീട്ടി കൊണ്ട് കാർത്തു പറഞ്ഞതും അവൾ അതൊന്നു വാങ്ങി തുറന്നു കൊണ്ട് അതിൽ നിന്നും ഒരു ഫോട്ടോ കയ്യിൽ എടുത്തു,,,

അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഇരുവശത്തുമായി നിൽക്കുന്ന അച്ഛനും അച്ഛമ്മയും,,,, "*അച്ഛേ,,, തുമ്പിക്ക് വിഷമം ഒന്നും ഇല്ലാട്ടോ,,, എന്റെ അച്ഛ പോയത് അമ്മയുടെ അടുത്തേക്കല്ലേ,,, അച്ഛമ്മേ,,, എനിക്കറിയാം അച്ചാച്ചൻ വിളിക്കുന്നു എന്ന് ഇടയ്ക്കിടെ പറഞ്ഞത് എനിക്ക് മരണത്തിന്റെ സൂചന നൽകാൻ അല്ലായിരുന്നോ,,, ഞാൻ പൊട്ടി ആയതോണ്ട് ഒന്നും മനസ്സിലായില്ല,,,,, പേടിക്കേണ്ടട്ടൊ,,,, തുമ്പി ഇവിടെ ഏറ്റവും സുരക്ഷിതമായ കൈകളിൽ തന്നെയാണ്,,,,അച്ഛക്ക് ഏറ്റവും വിശ്വാസമുള്ള സഖാവിന്റെ കൈകളിൽ,,,, ഒരൊറ്റ പരാതിയെ ഒള്ളൂ,,,, നിങ്ങളുടെ ഒക്കെ സ്നേഹം അനുഭവിച്ച് കൊതി തീർന്നിട്ടുണ്ടായിരുന്നില്ല,,, *" അവൻ ഫോട്ടോ നോക്കി മൗനമായി പറഞ്ഞതും അവളുടെ കണ്ണുകളിൽ ചെറുതിലെ നനവ് പടർന്നിരുന്നു,,, അപ്പോഴേക്കും തൊട്ടടുത്ത് ഇരിക്കുന്ന കാർത്തു അവളുടെ ഷോൾഡറിൽ ഒന്ന് പിടി മുറുക്കിയതും അവൾ കണ്ണുകൾ തുടച്ചു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഫോട്ടോ കവറിൽ വെച്ച് അത് ബാഗിലേക്ക് ആക്കി,,, "എന്തിനാ തുമ്പി എനിക്ക് മുൻപിൽ ഇങ്ങനെ അഭിനയിക്കുന്നത്,,,

കരയാൻ തോന്നുന്നുണ്ടെൽ ഒന്ന് കരയ്,,, അല്ലാതെ ഇങ്ങനെ പിടിച്ച് വെക്കുകയല്ല,,,, " അവളുടെ വാക്കുകൾ കേട്ട് തുമ്പി വീണ്ടും ഒന്ന് പുഞ്ചിരിച്ചു,,,, "വേണ്ട കാർത്തു,,,, സങ്കടം ഇല്ല എന്ന് പറഞ്ഞാൽ നുണയാ,,,, സങ്കടം ആവോളം ഉണ്ട്,, ഇപ്പോഴും നെഞ്ചിൽ ഒരു വേദനയാ,,, ഇന്നലെ വരെ എന്നെ താങ്ങി നിർത്തിയ ആ കൈകൾ ഇന്ന് ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ,,, എന്നാലും ഞാൻ ഇനി കരയില്ല,,,, ഇത് ഞാൻ സഖാവിന് കൊടുത്ത വാക്കാ,,, എന്റെ അച്ഛയും ആഗ്രഹിക്കുന്നത് അത് തന്നെയാകും,,,, കണ്ണിൽ നനവ് പടരുന്നത് അത് ഉള്ളിലെ സങ്കടം അടക്കാൻ കഴിയാത്തത് കൊണ്ടാ,,,, ആ നനവ് ഒരിക്കലും എന്റെ കവിളുകളിലേക്ക് പടരില്ല,,,, അത് ആ പഴയ തുമ്പി ആകില്ല,,, എന്റെ അച്ഛക്ക് ,,, അച്ഛമ്മക്ക് ,,, അമ്മക്ക്,,,,, സഖാവിന്,, അവിടുത്തെ അമ്മക്ക് അച്ഛന്,,,, ഒന്നും അത് കാണാൻ ഇഷ്ടമല്ല,,,,, ഒരൊറ്റ ദിവസത്തെ പരിജയം ഒള്ളൂ എങ്കിലും ഒരു ആയുസ്സിനുള്ള സ്നേഹം നൽകുന്ന അമ്മയും അച്ഛനും ഇന്ന് എനിക്കുണ്ട്,,,, തെമ്മാടി ആണേലും സ്നേഹം കൊണ്ട് തോല്പ്പിക്കുന്ന,,, ഈ അനാഥയെ ഒന്നും ആഗ്രഹിക്കാതെ ചേർത്ത് പിടിക്കുന്ന ഒരു സഖാവ് ഉണ്ട്,,,, അവർക്ക് വേണ്ടി എങ്കിലും ഞാൻ ആ പഴയ തുമ്പി ആകേണ്ടെ,,," അവളുടെ ചോദ്യം കേട്ട് കാർത്തു കരച്ചിൽ അടക്കി പിടിച്ചു കൊണ്ട് ഒന്ന് തലയാട്ടി അവളെ ഒന്ന് ചേർത്ത് പിടിച്ചു,,,,

"ഇനി എന്റെ തുമ്പി കുട്ടി കഷ്ടപ്പെടെണ്ടി വരില്ലട്ടൊ,,,, നിന്റെ വാക്കുകളിലൂടെ തന്നെ എനിക്ക് മനസ്സിലാകുന്നുണ്ട്,,, നീ അവിടെ അനുഭവിക്കുന്ന സ്നേഹം സംരക്ഷണം,,,,,, എല്ലാം,,,,, " എന്നും പറഞ്ഞ് കൊണ്ട് അവൾ ഒന്ന് ആകന്നിരുന്നു കൊണ്ട് തന്റെ കൈകൾ കൊണ്ട് തുമ്പിയുടെ കവിളിൽ ഒന്ന് കൈ വെച്ചു,,, "ടി,,,,തുമ്പി കൊച്ചെ,,, ഇനി നീ എങ്ങാനും പോയി നിന്റെ സഖാവിനോട് ഞാൻ നിന്നെ കരയിക്കാൻ നോക്കി എന്നെങ്ങാനും പറയോ,,, പേടി ഉണ്ടേ,,,, അല്ലേൽ തന്നെ നിന്റെ കൂടെ ആയത് കൊണ്ട് ഞാൻ പണ്ടേ അങ്ങേരുടെ നോട്ടപുള്ളിയാ,,,,ഇനി ഇതും കൂടെ കേട്ട് എന്നെ കാലേ വാരി നിലത്ത് അടിക്കൂലാന്ന് പറയാൻ കഴിയില്ല,,,,, " ഒന്ന് ഇളിച്ചു കൊണ്ട് കാർത്തു പറഞ്ഞതും തുമ്പി അവളുടെ തലയിൽ ഒന്ന് തട്ടി,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അമ്മാ,,,," അകത്തേക്ക് കയറുന്നതിനിടയിൽ അവൻ ഒന്ന് നീട്ടി വിളിച്ചതും അകത്തു നിന്നും യാതൊരു ശബ്ദവും കേൾക്കാതെ വന്നതോടെ തുമ്പിയും സഖാവും സിറ്റ് ഔട്ടിലേക്ക് കയറി അകത്തേക്കുള്ള ഡോർ ഒന്ന് തള്ളിയതും അത് തനിയെ തുറന്നു വന്നു,,,, "എത്ര പ്രാവശ്യം പറഞ്ഞാലും കേൾക്കില്ല,,,

ഈ ഡോറും തുറന്നു വെച്ച് എന്ത് കാഴ്ച കാണാൻ പോയതാണാവോ,,,, " അവൻ കലിപ്പിൽ പറഞ്ഞ് കൊണ്ട് ഉള്ളിലേക്ക് കടന്നതും തുമ്പിയും പിന്നാലെ കയറി കയ്യിലുള്ള ബാഗ് ടേബിളിൽ വെച്ച് കൊണ്ട് അവൾ അവന് പിന്നാലെ പോയി,,,,, "അമ്മാ,,,, " അവൻ നീട്ടി വിളിക്കുന്നുണ്ടെലും യാതൊരു പ്രതികരണവും കിട്ടാതെ വന്നതോടെ അവൻ ഒന്ന് വെപ്രാളപ്പെട്ടു കൊണ്ട് റൂമിലേക്ക് പോയി നോക്കിയതും അവിടെയും ആളെ കാണാതെ വന്നതോടെ അവന്റെ കാലുകൾക്ക് വേഗത കൂടി വീട് മൊത്തം ചുറ്റി അവസാനം കിച്ചണിൽ എത്തിയതും അവിടെ ഗ്യാസിൽ തിളച്ചു താഴെ പോയ പാല് കൂടി കണ്ടതോടെ അവന്റെ ഉള്ളിൽ എന്തോ പേടി അനുഭവപ്പെടാൻ തുടങ്ങിയിരുന്നു,,,, തുമ്പിയുടെ ഉള്ളിലും ഭയം അതിന്റെ അതിര് വിട്ട് എന്ന് തോന്നിച്ചപ്പോൾ അവൾ ആകെ വിറക്കാൻ തുടങ്ങിയിരുന്നു,,, അവൻ കത്തി കൊണ്ടിരുന്ന ഗ്യാസ് ഓഫ് ചെയ്തു വെച്ചു കൊണ്ട് വീണ്ടും ചുറ്റുഭാഗം പരതി,,,, "അമ്മ,,,, " വീണ്ടും അവൻ അലറി വിളിച്ചു,,, "എന്താടാ ചെക്കാ,,,, കുറെ നേരം ആയല്ലോ കമ്മാ,,, കമ്മാ,,, എന്ന് അലറി വിളിക്കാൻ തുടങ്ങിയിട്ട്,,,

ഞാൻ വിളി കേൾക്കുന്നത് ഒന്നും നിന്റെ ചെവിയിൽ കയറുന്നില്ലേ,,, " പെട്ടെന്ന് പുറത്ത് നിന്നും അമ്മയുടെ ശബ്ദം കേട്ടതും രണ്ട് പേരും പെട്ടെന്ന് തന്നെ വർക്ക്‌ ഏരിയയിലേക്ക് പോയപ്പോൾ പുറത്ത് നിന്നും ഉണക്കിയ വസ്ത്രങ്ങൾ താങ്ങി പിടിച്ചു കൊണ്ട് ഉള്ളിലേക്ക് കയറി വരുന്ന അമ്മയെ കണ്ടതും രണ്ട് പേരിലും ശ്വാസം നേരെ വീണു,,,, "ഫ്രണ്ട് ഡോറും തുറന്നു വെച്ച് എവിടെ പോയി കിടക്കെരുന്നു,,, മനുഷ്യൻ ഇവിടെ തൊണ്ട പൊട്ടും പോലെ അലറിയിട്ടും ഒന്ന് വിളി കേട്ടാൽ എന്താ,,, " "ഞാൻ വിളി കേട്ടിരുന്നല്ലോ,,,, പിന്നെ ഞാൻ മതില് ചാടി പോയതൊന്നും അല്ലല്ലോ,,, ദെ ഈ തുണികൾ ഒന്ന് എടുക്കാൻ ഇറങ്ങിയതാ,,,,,അപ്പോഴാണ് അയലത്തെ സീമ ചേച്ചിയെ കണ്ടത്,,, സംസാരിച്ച് സമയം പോയത് അറിഞ്ഞില്ല,,,,നീ അറിഞ്ഞോ അവിടുത്തെ ആ പെൺകൊച്ച് അമേരിക്കയിൽ നിന്ന് വന്നുത്രെ,, " അമ്മയുടെ സംസാരം കേട്ടപ്പോൾ തന്നെ അവൻ ഊരയിൽ കയ്യൂന്നി ഒന്ന് തലയാട്ടി,,, അത് കണ്ട് തുമ്പി ചിരിക്കാൻ തുടങ്ങി,,,, "അമേരിക്കക്കാരോട് ചായക്കുള്ള പാല് കൊണ്ട് വന്നു തരാൻ പറ,,,, " "അയ്യോ എന്റെ പാല്,,, "

അവർ ഒന്ന് വെപ്രാളപ്പെട്ടു കൊണ്ട് കയ്യിലുള്ള തുണികൾ സഖാവിന്റെ കൈകളിൽ വെച്ച് കൊടുത്തു കൊണ്ട് ഗ്യാസിന്റെ അടുത്തേക്ക് ഓടി പോയതും തിളച്ചു വീണ പാല് കണ്ട് ഒരു കള്ളചിരിയിൽ തിരിഞ്ഞു നിന്നു,,,, "പാല് തിളച്ചു പോയി,,,, പേടിക്കേണ്ട ഇനിയും ഉണ്ട്,,,, " ആകെ പരുങ്ങിയ അമ്മയുടെ സംസാരം കേട്ടതും തുമ്പി ഒന്ന് കുലുങ്ങി ചിരിച്ചതും അവനും ചിരി പൊട്ടുന്നുണ്ട് എങ്കിലും അതെല്ലാം ഉള്ളിൽ അടക്കി കൊണ്ട് അവൻ കൃത്രിമ ദേഷ്യം നടിച്ചു കയ്യിലുള്ള തുണികൾ തുമ്പിയുടെ കയ്യിൽ ഏൽപ്പിച്ചു കൊണ്ട് അമ്മയുടെ അടുത്തേക്ക് പോയി ചെവിയിൽ പിടിച്ചു,,,,, "എത്ര പ്രാവശ്യം പറഞ്ഞതാ അടുപ്പത്തു പാലും വെച്ച് കൊണ്ട് ഊര് തെണ്ടാൻ ഇറങ്ങരുത് എന്ന്,,,, ഒരു ഉത്തരവാദിത്തം ഇല്ലാത്ത അമ്മ,,,, എനിക്ക് മാത്രം ഒള്ളൂ,,,, പ്രായം പത്ത് നാല്പത് ആയല്ലോ ഇപ്പോഴും ശ്രദ്ധ ഇല്ല,,,, " ചെവിയിൽ നിന്നും കൈ എടുത്തതും അമ്മ ചെവി ഒന്ന് ഉഴിഞ്ഞു കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി,,, "ദെ ചെറുക്കാ,,,,എന്റെ പ്രായത്തെ പറ്റി പറഞ്ഞാൽ ഉണ്ടല്ലോ,,,, എനിക്കതിന് അധികം പ്രായം ഒന്നും ഇല്ല,,, ജസ്റ്റ്‌ മുപ്പത്തി എട്ട്,,,, "

"ഓഹ് പിന്നെ തള്ളുമ്പോൾ ഒരു മയത്തിൽ തള്ള് അമ്മ,,, ഈ ഇരുപത്തി അഞ്ച് വയസ്സുള്ള മോനുള്ള അമ്മക്ക് മുപ്പത്തിഎട്ട് വയസ്സ്,,,, അമ്മ എന്താ മുട്ടിൽ ഇഴയുന്ന പ്രായത്തിൽ ആണൊ എന്നെ പ്രസവിച്ചത്,,,," അതിന് അവർ ഒന്ന് ഇളിച്ചു കൊണ്ട് പെട്ടെന്ന് മുഖത്ത് സങ്കടം വരുത്തി,,,, "നിനക്കറിയാത്ത ഒരു കാര്യം ഉണ്ട് മോനെ,,, ശരിക്കും നീ ഞങ്ങളുടെ മകനല്ല,,, " അമ്മ ഭയങ്കര അഭിനയം,,, "പിന്നെ അച്ഛനായിരിക്കും,,, " അവന്റെ സംസാരം കേട്ടപ്പോൾ തന്നെ അമ്മ അഭിനയം പാതി വഴിയിൽ ഉപേക്ഷിച്ചു,,,, ഒന്ന് ചുണ്ട് കോട്ടി കൊണ്ട് ഫ്രിഡ്ജിൽ നിന്നും പാല് എടുത്തു പത്രത്തിലേക്ക് ആക്കി കൊണ്ട് ഗ്യാസിൽ വെച്ചു,,, ഇതെല്ലാം കണ്ട് പുഞ്ചിരിയിൽ തുമ്പിയും,,,,സഖാവ് അവളെ നോക്കി ഒന്ന് കണ്ണിറുക്കി കൊണ്ട് അമ്മയുടെ അടുത്തേക്ക് പോയി സ്ലാബിൽ കയറി ഇരുന്നു,,, "ബാക്കി കൂടി പറ അമ്മ,,, എന്നെ എവിടെ നിന്ന് കിട്ടിയതാ,,, " "പറയാൻ സൗകര്യം ഇല്ല,,,, " "അങ്ങനെ പറയരുത്,,,, തുമ്പി നീ ഒന്ന് ചോദിച്ചു നോക്കിയേ,,,, " അപ്പോഴേക്കും തുമ്പി ഒരു പുഞ്ചിരിയിൽ വന്നു കൊണ്ട് അമ്മയെയും ഒന്ന് പിന്നിൽ നിന്നും കെട്ടിപിടിച്ചു കവിളിൽ ഒന്ന് ഉമ്മ വെച്ചു,,,

അവരും ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ഒന്ന് തലോടി വിട്ടു,,, "മോൾക്ക്‌ വിശക്കുന്നില്ലേ,,, അമ്മ നല്ല പഴം പൊരി ഉണ്ടാക്കി വെച്ചിട്ടുണ്ട്,,,, പോയി ഫ്രഷ് ആയി വരുമ്പോഴേക്കും ചായയും ആകും,,, " "എനിക്കും വേണം,,, " കൊച്ച് കുഞ്ഞിനെ പോലുള്ള അവന്റെ സംസാരം കേട്ട് അമ്മ ഒന്ന് ചിരിച്ചു കൊണ്ട് അവന്റെ കയ്യിൽ ഒന്ന് തട്ടി,,, "നിനക്കും ഉണ്ടട,,,, രണ്ടാളും പോയി ഫ്രഷ് ആയി വാ,,, " അത് കേട്ടതും അവൻ സ്ലാബിൽ നിന്നും ചാടി ഇറങ്ങി തുമ്പി ഉമ്മ വെച്ച ആ കവിളിൽ തന്നെ ഒരു ഉമ്മയും കൊടുത്തു കൊണ്ട് ഉള്ളിലേക്ക് പോയതും തുമ്പിയും റൂമിലോട്ട് പോയി,,, ഒന്ന് ഫ്രഷ് ആയി ഇറങ്ങിയതും തുമ്പി കാണുന്നത് റൂമിൽ പുറം തിരിഞ്ഞു നിൽക്കുന്ന സഖാവിനെയാണ്,,,, അവൾ തല തോർത്തി കൊണ്ട് സംശയത്തിൽ അവന്റെ പിന്നിൽ ചെന്നു നിന്നു,,,, "എന്താണ്,,, " പെട്ടെന്നുള്ള അവുടെ ശബ്ദം കേട്ടതും അവൻ ഒന്ന് തിരിഞ്ഞു നിന്നതും കാണുന്നത് ഈറൻ മുടി മുന്നിലേക്ക് ഇട്ടു കൊണ്ട് നിൽക്കുന്ന തുമ്പിയെ ആണ്,,, അവൻ ഒരു നിമിഷം അവളിൽ ലയിച്ചു പോയി,,,,

പിന്നെയും അവളുടെ പിരികം പൊക്കൽ കണ്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു,,, "റൂമിലേ സ്വിച്ച് ബോർഡ് എന്തോ കംപ്ലയിന്റ്,,,, ഫോൺ ഒന്ന് ചാർജിന് വെക്കാൻ വന്നതാണ് എന്റെ തുമ്പി തമ്പുരാട്ട്യേ,,,, " അവന്റെ ടോൺ കേട്ടതും അവളും ഒന്ന് ചിരിച്ചു പോയി,,, ചിരിക്കുമ്പോൾ ആ ചുണ്ടുകളിൽ തെളിയുന്ന ആ കുറുമ്പിത്തരവും,,,, ഈറൻ മുടിയിൽ നിന്നും പെയ്തിറങ്ങി നെറ്റിയിലും കവിളുകളിലും വിശ്രമിക്കുന്ന വെള്ളതുള്ളികളും കണ്ട് അവൻ അവൻ ആവോളം ആസ്വദിച്ചു കൊണ്ട് മെല്ലെ ഒരു കൈ പിന്നിലേക്ക് ആക്കി അവളെ ഇടുപ്പിലൂടെ ഒന്ന് ചുറ്റി പിടിച്ചതും അവൾ ഒന്നും ഞെട്ടി,,,, അവൾ കണ്ണ് പിടപ്പിച്ചു അവനെ നോക്കിയതും അവന്റെ കണ്ണുകൾ തന്റെ ചുണ്ടിൽ സ്ഥാനം പിടിച്ചു എന്നറിഞ്ഞതും അവൾ ഒന്ന് ഉമിനീർ ഇറക്കി കൊണ്ട് അവനെ നോക്കിയതും അവൻ ഒരു കള്ളചിരിയിൽ അവളെ ഒന്ന് ചുമരിൽ ചേർത്ത് നിർത്തി മുഖം അവളിലേക്ക് അടുപ്പിച്ചു,,,, അവൾ ആണെങ്കിൽ പേടിച്ച് വല്ലാത്ത രീതിയിൽ കണ്ണ് രണ്ടും ഇറുകെ ചിമ്മി നിന്നതും തന്റെ മുഖത്ത് പതിയുന്ന അവന്റെ ഓരോ നിശ്വാസങ്ങളും അവളുടെ ഹൃദയമിടിപ്പ് വർധിപ്പിച്ചിരുന്നു,,,,

അവൾ കണ്ണ് തുറക്കാതെ പേടി കൊണ്ട് വിറക്കുന്ന ചുണ്ടുകളാൽ നിന്നതും പെട്ടെന്ന് അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിച്ചു അത് മെല്ലെ രണ്ട് മിഴികളിലും പതിഞ്ഞു വീണതും അവൾ പെട്ടെന്ന് കണ്ണുകൾ തുറന്നു,,, അപ്പോഴും തന്നെ ഒരു പുഞ്ചിരിയിൽ നോക്കി നിൽക്കുന്ന സഖാവിനെ കണ്ടതും അവളിൽ ഒരു നാണം വിരിഞ്ഞിരുന്നു,,,, "ഈ വിറയാർന്ന ചുണ്ടുകളെക്കാൾ എനിക്ക് ലഹരി ഈ പിടക്കുന്ന മിഴികളാണ്,,,,,അതിൽ എന്നോടുള്ള അടങ്ങാത്ത പ്രണയം എനിക്ക് കാണാൻ കഴിയുന്നുണ്ട്,,,,ഈ മിഴികളിലെ പിടപ്പ് പോലും എനിക്കായ് മാത്രമാണ് എന്ന തോന്നൽ,,,, " അവന്റെ വാക്കുകളിലെ പ്രണയം കാരണം അവൾ ഒന്ന് നാണിച്ചു തല താഴ്ത്തിയതും അവൻ മെല്ലെ താടിയിൽ പിടിച്ച് അവളുടെ മുഖം പൊക്കി,,,, "ഈ കണ്ണുകളിൽ കാണുന്ന നാണം ഇല്ലേ,,,, അത് പോലും എന്റെ ഹൃദയത്തിലേക്ക് നിന്നെ പടർത്തി കയറ്റുന്നു,,,,

ഇനി എത്ര ജന്മങ്ങൾ ഉണ്ട് എങ്കിലും എനിക്കൊപ്പം എന്റെ പെണ്ണായി,, ഈ സഖാവിന്റെ പ്രിയസഖിയായി,,,, എന്നിലേക്ക് ആർത്തു പെയ്യുന്ന പ്രണയമഴ💜യായ് കൂടെ ഉണ്ടാകണം,,,,, " അവന് മറുപടി എന്നോണം അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവന്റെ വലതു കൈ അവളുടെ രണ്ട് കൈകളാലും പൊതിഞ്ഞു പിടിച്ചു കൊണ്ട് ആ കൈകളിൽ ഒന്ന് ചുമ്പിച്ചു,,, "ഈ കൈകൾ എന്നിൽ സുരക്ഷിതത്വം സൃഷ്ടിക്കുമ്പോൾ ആ നെഞ്ചിൽ എനിക്കുള്ള സ്ഥാനം വ്യക്തമാണ്,,,, ഇനിയൊരു ആയിരം ജന്മം ഉണ്ടെങ്കിൽ കൂടിയും എനിക്ക് ഒറ്റ പ്രാർത്ഥനയെ ഒള്ളൂ,,,, ഈ നെഞ്ചിന്റെ ചൂട് ഒരിക്കലും എന്നിൽ നിന്നും അകന്നു പോകല്ലേ എന്ന്,,,, ഈ സഖാവ് എനിക്ക് മാത്രം ആകണേ എന്ന്,,,,, അത്രക്ക് ഇഷ്ട ഈ കള്ളതെമ്മാടിയെ,,, " എന്നും പറഞ്ഞ് കൊണ്ട് അവൾ അവന്റെ നെഞ്ചിൽ ചേർന്നതും അവനും ഒരു പുഞ്ചിരിയിൽ അവളെ ഒന്ന് പൊതിഞ്ഞു പിടിച്ചു,,,, പ്രണയത്തിൻ മധുരം ആവോളം ആസ്വദിച്ചു കൊണ്ട്,,,,,,,....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story