പ്രണയമഴ: ഭാഗം 13

pranayamazha

എഴുത്തുകാരി: THASAL

"അമ്മാ,,,ഞാനൊന്ന് പുറത്ത് പോവാ,,,," ടേബിളിൽ ഇരുന്നു തുന്നുന്ന അമ്മയെ നോക്കി കയ്യിലുള്ള ബുള്ളറ്റിന്റെ കീ ഒന്ന് വിരലിലിട്ട് കറക്കി കൊണ്ട് സഖാവ് പറഞ്ഞതും അമ്മക്കടുത്ത് ഇരുന്നു പഠിച്ചു കൊണ്ടിരുന്ന തുമ്പി ഒന്ന് തലപൊക്കി നോക്കി,,, "നീ എങ്ങോട്ടാടാ ഈ രാത്രിയിൽ,,,, " അമ്മ ചോദിച്ചതും അവൻ അമ്മയെ നോക്കി ഒരു ഇളിയും പാസ്സാക്കി കൊണ്ട് ഒന്ന് ചുമല് കൂച്ചി കണ്ണ് ചിമ്മി,,,, അത് കണ്ടതും അമ്മ ഒന്ന് അമർത്തി മൂളി,,,, "മ്മ്മ്,,, മനസ്സിലായി,,,, പോകുന്നതൊക്കെ കൊള്ളാം,,,നേരത്തെ ഇങ് എത്തിയെക്കണം,,,, അപ്പനെ അറിയാലോ,,,, നീ ഈ നേരത്ത് പാർട്ടി ഓഫീസിൽ ആണ് പോയത് എന്നറിഞ്ഞാൽ എന്റെ തല ഊരി ഷോക്കയ്സിൽ വെക്കും,,,,,, മനസ്സിലാകുന്നുണ്ടോ പോന്നു മോന്,,,, " "ആ അമ്മ,,, നേരത്തെ വരാം,,, " അവൻ ഒരു പുഞ്ചിരിയിൽ പറഞ്ഞ് കൊണ്ട് നോക്കിയത് തുമ്പിയുടെ മുഖത്ത്,,,അത് വരെ അവനെ നോക്കി ഇരുന്ന തുമ്പി പെട്ടെന്ന് നോട്ടം പുസ്തകത്തിൽ ആക്കി,,, പഠിക്കാൻ പറഞ്ഞതല്ലേ,,,, പഠിക്കട്ടെ,,, ഇല്ലേലും കൊച്ചിന് ആത്മാർത്ഥത കൂടുതലാ,,,

അവൾക്കെന്താ എന്നെ നോക്കിയാൽ എന്ന രീതിയിൽ സഖാവും,,, അവസാനം നോട്ടം പോലും കിട്ടില്ല എന്ന് മനസ്സിലായതും കലിപ്പിൽ അവളെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് പുറത്തേക്ക് പോയതും അത് വരെ പുസ്തകത്തിൽ തല താഴ്ത്തി ഇരുന്ന തുമ്പി പെട്ടെന്ന് തല ഉയർത്തി കൊണ്ട് ഡോറിന്റെ അടുത്തേക്ക് ഒന്ന് എത്തി നോക്കി,,,, പെട്ടെന്ന് ബുള്ളറ്റിന്റെ ശബ്ദം കേട്ടതും അവൾ വേറൊന്നും ചിന്തിക്കാതെ എഴുന്നേറ്റ് ഓടിയതും ഇതെല്ലാം കണ്ട് അമ്മ ഒരു ഒരു പുഞ്ചിരിയിൽ ഇരുന്നു,,, സഖാവ് പോയ വെപ്രാളത്തിൽ തുമ്പി ഓടി ഉമ്മറത്ത് എത്തിയതും കാണുന്നത് തന്നെയും നോക്കി ബുള്ളറ്റിൽ ഇരിക്കുന്ന സഖാവിനെ,,,, കണ്ണാ,,,, പെട്ടു,,,, ആകെ നാറി,,,, അവൾ ചമ്മൽ മറച്ചു പിടിച്ചു കൊണ്ട് ചാരുപടിയിൽ ഇരിക്കുന്ന പത്രം ഒന്ന് എടുത്ത് അത് തിരിച്ചും മറിച്ചും നോക്കാൻ തുടങ്ങി,,, "അമ്മ,,,, ഇന്നത്തെ പത്രം അല്ലെ വേണ്ടത്,,,, "

"അല്ലടി ഇന്നലത്തെത്,,,,,മതിയടി തീപ്പെട്ടികൊള്ളി അഭിനയം,,,,,,,എനിക്കറിയാമായിരുന്നു ഞാൻ ബുള്ളറ്റ് ഒന്ന് തിരിച്ചാൽ നീ ഉമ്മറത്ത് എത്തും എന്ന്,,, ഒളിഞ്ഞു നോട്ടം പണ്ടേ ഉള്ളതല്ലേ,,,, " അവന്റെത് കൂടി ആയതോടെ അവൾ ഒന്ന് പല്ല് കാണിച്ചു ഇളിച്ചു കൊണ്ട് കയ്യിലെ പത്രം അവിടെ തന്നെ വെച്ച് കൊണ്ട് മെല്ലെ മുറ്റത്തേക്കിറങ്ങി കൊണ്ട് അവന്റെ ബുള്ളറ്റിൽ പിടിച്ച് കൊണ്ട് നിന്നു,,,, "പെട്ടെന്ന് വരണേ,,,,,, അത്താഴം കഴിക്കാൻ എല്ലാരും കാത്തിരിക്കും ട്ടൊ,,,, " "എല്ലാരും ആണൊ അതോ ഈ തീപ്പെട്ടികൊള്ളിയോ,,,, " അവന്റെ ചോദ്യത്തിന് അവൾ ഒന്ന് ചിരിച്ചു,,,, "ഞാനും കാത്തു നിൽക്കും,,,,," "പെട്ടെന്ന് വരാൻ നോക്കാം,,,,, വന്നിട്ട് ഒരുമിച്ച് തന്നെ അത്താഴം കഴിക്കാം,,,, മ്മ്മ്,,,, " അവന്റെ മൂളലിന് അവളും പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി,,, അവൻ അവളുടെ കവിളിൽ ഒന്ന് തട്ടി പുഞ്ചിരിച്ചു കൊണ്ട് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തതും അവൻ കണ്ണിൽ നിന്നും മായും വരെ അവൾ നോക്കി നിന്നു,,,,,,ഒരു താലിചരടിന്റെ ബന്ധം ഇല്ലേലും മനസ്സ് കൊണ്ട് ഒരു ഭാര്യയായി മാറി കൊണ്ട്,,,,

അവൾ ഉള്ളിലേക്ക് പോയതും അമ്മ അവളെ നോക്കി ചിരിക്കുന്നുണ്ട്,,, അമ്മയുടെ നോട്ടം കണ്ടതും അവൾ ആകെ ചമ്മിയ ചിരി ചിരിച്ചു കൊണ്ട് അമ്മക്ക് അടുത്ത് വന്നിരുന്നു,, "അവൻ പോയോ മോളെ,,,, " അതിന് മറുപടി എന്നോണം അവൾ ഒന്ന് തലകുലുക്കി,,,, "മ്മ്മ്,,, വന്നു അവന്റെ അച്ഛനെ പോലെയാ,,,,,,അത്ര വേഗം ഒന്നും ആരെയും മനസ്സിനുള്ളിൽ കയറ്റില്ല,,,, കയറ്റിയാൽ പിന്നെ അവരെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കും,,,, എന്റെ മോൻ ചെറുപ്പം മുതൽ ഒന്നിനും വേണ്ടി വാശി പിടിച്ചിട്ടില്ല,,,, ഒരു കാര്യവും ആവശ്യപ്പെടുകയും ചെയ്തിട്ടില്ല,,, കുറച്ച് നാൾ മുൻപ് ആദ്യമായി എന്റെ കുട്ടി ചോദിച്ചു,,, ഒരു തുമ്പി കുട്ടിയെ അങ്ങ് തന്നാൽ മകളായി കണ്ട് ചേർത്ത് പിടിക്കോ എന്ന്,,,, അന്ന് മുതൽ അവന്റെ വാക്കുകളിലൂടെ ഈ മോളെ അമ്മ കണ്ടിട്ടുണ്ട്,,, അന്നെ ഇഷ്ടാ,,,ഇപ്പോൾ നേരിൽ കണ്ടപ്പോൾ മോളെ നല്ലോണം അറിഞ്ഞപ്പോൾ ആ സ്നേഹം കൂടിയിട്ടേ ഒള്ളൂ,,,,

സത്യം പറഞ്ഞാൽ അവൻ ഞങ്ങൾക്കൊരു ഭാഗ്യം ആണ്,,,,അവനെ പോലൊരു മകനെ ലഭിച്ചതിൽ ഒരുപാട് സന്തോഷിച്ചിരുന്നു,,, ഇന്ന് അവൻ കാരണം ഇത് പോലൊരു മകളെ ലഭിച്ചതിലും,,,, " എന്നും പറഞ്ഞ് അവർ അവളെ ഒന്ന് ചേർത്ത് പിടിച്ചതും അവളും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അമ്മയുടെ കൈകളിൽ കൈ കോർത്തു,,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁 "മോളെ കഴിക്ക്,,,, " പ്ലേറ്റിൽ ചോറ് വിളമ്പി അവൾക്ക് മുന്നിൽ നീട്ടി കൊണ്ട് അമ്മ പറഞ്ഞതും അവൾ എന്ത് ചെയ്യും എന്നറിയാതെ ചുറ്റും നോക്കി,,, അച്ഛൻ കഴിക്കൽ തുടങ്ങിയിട്ടുണ്ട്,,, അമ്മ ആണേൽ അച്ഛന് ഓരോ കറികളും വിളമ്പി കൊടുക്കുന്നുണ്ട്,,,,അവൻ ചോറിൽ വിരൽ വെച്ച് വരച്ചു കൊണ്ടിരുന്നു,,, "അമ്മ,,,, സഖാവ്,,,, " "അവൻ വന്നോളും,,,,, പാർട്ടി കാര്യത്തിന് പുറത്ത് പോയാൽ തിരിച്ചുവരവൊക്കെ കണക്കാ,,,, കോളജിൽ പോയില്ലേൽ വീട്ടിൽ കയറ്റില്ല എന്ന് പറഞ്ഞിട്ടാ നേരാം വണ്ണം ചെല്ലാൻ തുടങ്ങിയത്,,,, മോള് കഴിച്ചു കിടക്കാൻ നോക്ക്,,,നാളെ കോളേജ് ഉള്ളതല്ലേ,,, " അമ്മയുടെ വാക്കുകൾ കേട്ട് അവൾ ഒന്ന് തലതാഴ്ത്തി ഇരുന്നു,,,, സഖാവ് ഇല്ലാതെ കഴിക്കാനും തോന്നുന്നില്ല,,,

ഇപ്പൊ എഴുന്നേറ്റു പോയാൽ അച്ഛയും അമ്മയും എന്താ കരുതുക,,,, "മോളെന്താ കഴിക്കാത്തത്,,,," അവളുടെ ഇരുത്തം കണ്ട് അച്ഛൻ ചോദിച്ചതും അവൾ ഒന്ന് തല ഉയർത്തി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ഒന്നുമില്ല എന്ന് തലയാട്ടി,,, "മ്മ്മ്,,, മോൾക്ക്‌ ഇപ്പോൾ കഴിക്കാൻ തോന്നുന്നില്ലേൽ അവൻ വന്നിട്ട് ഒരുമിച്ച് ഇരുന്നാൽ മതി,,,, " അച്ഛന്റെ വാക്കുകൾ കേട്ടതും അവൾ നിറഞ്ഞ പുഞ്ചിരിയും നൽകി കൊണ്ട് പെട്ടെന്ന് തന്നെ ചോറ് ഒന്ന് മൂടി വെച്ച് കൈ കഴുകി സിറ്റ്ഔട്ടിലേക്ക് പോകുന്നത് കണ്ട് അമ്മ അച്ഛന്റെ അടുത്ത് ഒന്ന് ഇരുന്നു ഒന്ന് പുഞ്ചിരിച്ചു,,,,, "നമ്മുടെ മോന്റെ ഭാഗ്യമാണല്ലേ,,,,ഇത് പോലൊരു കുട്ടിയെ കിട്ടാൻ,,,," "അവന്റെ മാത്രമല്ലഡോ നമ്മുടെയും ഭാഗ്യമാണ്,,,, ഇത് പോലൊരു മകളെ കിട്ടാൻ,,,,,ഇന്നലെ വരെ ഒരു മകന്റെ സ്നേഹം മാത്രം അറിഞ്ഞ നമ്മൾ ഇന്ന് ഒരു മകളുടെ സ്നേഹം കൂടി അറിയുന്നുണ്ട്,,,,,,അതിന്റെ മധുരം അറിയുന്നുണ്ട്,,,, " "മ്മ്മ്,,,, ഉടനെ വിവാഹം നടത്തണം,,,, പറഞ്ഞ് കേട്ടിട്ട് മോളുടെ വീട്ടുകാര് അത്ര ശരിയല്ല,,, അവര് മോളെ എന്തേലും ചെയ്യോ എന്ന് പേടിയുണ്ട്,,, ദുഷ്ടൻമാരാ,,,, "

അമ്മയുടെ മുഖത്ത് അവരോടുള്ള അനിഷ്ടം കാണാമായിരുന്നു,,, "നടത്താം,,, അതിന് മുൻപേ ഒരാളുടെ സമ്മതം വാങ്ങണ്ടേ,,, " "ആരുടെ ഏട്ടാ,,, " "അമ്മയുടെ,,,, " അത് പറഞ്ഞതും അമ്മയുടെ മുഖത്ത് ഒരു പേടി കാണാൻ കഴിഞ്ഞിരുന്നു,,,, "ഏട്ടാ,,,, " "സമ്മതം വാങ്ങണം,,,,, നമ്മളെ അത്ര കണ്ട് ഇഷ്ടം അല്ലേലും മോനെ ജീവനാ,, നിന്റെ അമ്മക്ക്,,,അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അത് ആ അമ്മയുടെ സാനിധ്യത്തിൽ തന്നെ വേണം,,, പോകണം,,, എത്രയും പെട്ടെന്ന് തന്നെ,,, " അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് അവരുടെ കണ്ണുകൾ നിറഞ്ഞു പോയി,,, അപ്പോഴേക്കും അവരുടെ ഉള്ളിൽ ആ അമ്മയുടെ മുഖം സ്ഥാനം പിടിച്ച് കഴിഞ്ഞിരുന്നു,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ഇതെന്താ കാണാത്തേ,,,, തുമ്പി ചാരുപടിയിൽ കയറി ഇരുന്നു റോഡിലേക്ക് നോക്കി ഇരുന്നു,,, ഒരു ബുള്ളറ്റിന്റെ ശബ്ദം കേൾക്കുമ്പോഴും അവൾ എഴുന്നേറ്റ് മുന്നിലെ പടിയിൽ ചെന്നു നോക്കും,,അത് സഖാവല്ല എന്ന് അറിയുമ്പോൾ നിരാശയോടെ തിരിച്ചു വന്നിരിക്കും,,, "മോളെ,,, ചെന്നു എന്തേലും കഴിച്ചു കിടക്കാൻ നോക്ക്,,,അവൻ ഇന്ന് വരും എന്ന് തോന്നുന്നില്ല,,, "

അമ്മയുടെ വാക്കുകൾ അവളിൽ നിരാശ പടർത്തി,,,അവളുടെ മുഖം ആകെ വാടി,,, "അല്ല അമ്മ,,,, സഖാവ് വരുന്നാ പറഞ്ഞത്,, അമ്മ പോയി കിടന്നോ,,, ഞാൻ ഇവിടെ കാത്തു നിന്നോളാം,,,, " നിരാശ തോന്നി എങ്കിലും ഒരു വിശ്വാസത്തിന്റെ പുറത്ത് അവൾ പറയുന്നത് കേട്ട് അമ്മയും അച്ഛനും പരസ്പരം പുഞ്ചിരിയോടെ നോക്കി,,, "അങ്ങനെയാണെങ്കിൽ ഞങ്ങൾ നിർബന്ധിക്കുന്നില്ല,,,, എന്നാൽ മോള് പുറത്ത് നിന്ന് ഇങ് കയറി ഇരിക്ക്,,,, ഈ നേരത്ത് അവിടെ ഇരിക്കേണ്ട,,, " അമ്മയുടെ നിർബന്ധത്തിൽ മനസ്സില്ല മനസ്സോടെ അവൾ ഹാളിൽ കയറി ഇരുന്നതും അമ്മയും അച്ഛനും റൂമിലേക്ക്‌ പോയി,,, "ദുഷ്ടൻ,,,, ഒരുമിച്ച് അത്താഴം കഴിക്കാന്ന് പറഞ്ഞിട്ട്,,, ഇവിടെ ഒരാൾ കാത്തു നിൽക്കുന്നുണ്ടെന്നു ഒരിക്കൽ എങ്കിലും ഓർത്തോ,,, പുറത്ത്ന്ന് കഴിച്ചു കാണും,,, ഇനി തീപ്പെട്ടികൊള്ളി,,, തുമ്പികൊച്ചെ എന്നൊക്കെ വിളിച്ച് ഇങ് വരട്ടെ,,,,, ഞാൻ ശരിയാക്കി കൊടുക്കുന്നുണ്ട്,,,, "

അവൾ മനസ്സിലിട്ട് പലതും പറഞ്ഞ് കൊണ്ട് മുഖവും വീർപ്പിച്ചു സോഫയിൽ ഇരുന്നതും പെട്ടെന്ന് പുറത്ത് നിന്ന് ബുള്ളറ്റിന്റെ ശബ്ദം കേട്ട് അവൾ ഒന്ന് ജനലിലൂടെ എത്തി നോക്കിയതും സഖാവിനെ കണ്ട് അവളുടെ മുഖം ഒന്ന് തെളിഞ്ഞു എങ്കിലും പെട്ടെന്ന് തന്നെ ചുണ്ടൊന്ന് കോട്ടി കയ്യും കെട്ടി സോഫയിൽ തന്നെ ചാരി ഇരുന്നു,,,, അപ്പോഴേക്കും സഖാവ് ഉമ്മറത്തെക്ക് കയറി ഫോണിൽ കളിച്ചു കൊണ്ട് ഒന്ന് ബെൽ അടിച്ചതും വാതിൽ തുറക്കുന്നത് കണ്ട് ഒന്ന് ഫോണിൽ നിന്നും തല പൊക്കി നോക്കിയതും മുന്നിൽ മുഖവും വീർപ്പിച്ചു നിൽക്കുന്ന ആളെ കണ്ട് അവൻ ആകെ പണിപാളിയ പോലെ ഒന്ന് ഇളിച്ചു കൊടുത്തു എങ്കിലും അവൾ അതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ ഒന്ന് ചുണ്ടും കോട്ടി അകത്തേക്ക് പോകുന്നത് കണ്ട് അവൻ ആകെ അന്തം വിട്ടു,,,, പണി പാളി,,,,, ആ മോന്ത കണ്ടാൽ അറിയാം തെറ്റിലാണ്,,,,, അവനും ഉള്ളിലേക്ക് കടന്ന് ഡോർ അടച്ചതും അടുക്കളയിൽ നിന്നും പത്രങ്ങളുടെ ശബ്ദം കേട്ട് അവൻ അങ്ങോട്ട്‌ ഒന്ന് വെച്ച് പിടിച്ചതും അവിടെ ചെറിയ ടേബിളിൽ ഫുഡ്‌ എടുത്ത് വെക്കുന്ന തുമ്പിയെ കണ്ട് അവൻ വീണ്ടും ചിരിച്ചു എങ്കിലും അവളിൽ യാതൊരു മാറ്റവും ഇല്ല,,,, മുഖവും കൂർപ്പിച്ചു കൊണ്ട് ആരോടോ ഉള്ള വാശി പോലെ എല്ലാം എടുത്ത് വെക്കുന്നുണ്ട്,,, "ഇത് വരെ നീ ഒന്നും കഴിച്ചില്ലേ,,,, "

അതിന് മറുപടി എന്നോണം അവൾ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി,,, അവൾക്ക് ആകെ സങ്കടം വരുന്നുണ്ടായിരുന്നു,,, പുറത്ത്ന്ന് കഴിച്ചു കാണും ദുഷ്ടൻ,,,, അവൾ സ്വയം ഒന്ന് പറഞ്ഞ് കൊണ്ട് കയ്യിലുള്ള സ്പൂൺ ടേബിളിൽ ഇട്ടു കൊണ്ട് ഉള്ളിലേക്ക് പോകാൻ നിന്നതും അപ്പോഴേക്കും അവന്റെ പിടി അവളിൽ പതിഞ്ഞു,,, "എന്താ നിന്റെ പ്രശ്നം,,,, " അവന്റെ ചോദ്യം കേട്ടപ്പോൾ തന്നെ അവൾ ഒന്നും മിണ്ടാതെ അവന്റെ കൈ തട്ടിമാറ്റി പോകാൻ നിന്നതും ഇപ്രാവശ്യം അവൻ അവളെ എടുത്തുയർത്തി സ്ലാബിൽ ഇരുത്തി,,,, അവൾ ആണേൽ ഇരുന്നു പിടഞ്ഞു ഇറങ്ങാൻ നോക്കിയപ്പോഴേക്കും അവൻ രണ്ട് കയ്യും അവൾക്ക് സൈഡിലായി അവളെ തടഞ്ഞു വെച്ചു,,,, "ഇനി പറ തുമ്പികൊച്ചെ,,,, എന്താ നിന്റെ പ്രശ്നം,,,,, " ഇപ്രാവശ്യം അവൾ അവനെ ഒന്ന് നോക്കി,,,, അപ്പോഴേക്കും അവളുടെ ചുണ്ട് കൂർത്തു,,, മുഖം ചുവന്നു,,,, കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടുകൂടി,,,, "നേരത്തെ വരാന്നും ഒരുമിച്ച് അത്താഴം കഴിക്കാം എന്നൊക്കെ പറഞ്ഞിട്ട് എന്നെ പറ്റിച്ചില്ലേ,,,,, ഇവിടെ ഒരാൾ കാത്തു നിൽക്കും എന്ന ഓർമ എങ്കിലും ഉണ്ടോ,,,, എങ്ങനെ ഓർക്കാനാ പുറത്ത്ന്ന് കഴിച്ചു കാണും,,,

കാത്തിരുന്ന ഞാൻ വിഡ്ഢി,,,, എന്നെ വിട്ടേ,,,, എന്നെ നോക്കണ്ട,,,,, " അവളുടെ സംസാരം ഇമചിമ്മാതെ ഒരു പുഞ്ചിരിയിൽ കേട്ട് നിൽക്കുന്ന അവനെ കണ്ട് അവൾ നോക്കാൻ കഴിയാതെ തല താഴ്ത്തി കൊണ്ട് അവനെ ഉന്തി മാറ്റാൻ ശ്രമിച്ചപ്പോഴും അവൻ ഒരടി മാറാതെ അവളിലേക്ക് ഒന്ന് കൂടെ ചേർന്ന് നിന്നു,,,, "നീ കഴിക്കാത്തതിനാണോ,,,, അതോ ഒരുമിച്ചിരുന്നു കഴിക്കാൻ കഴിയാത്തതിലാണോ ഈ സങ്കടം,,,, " "എനിക്കൊരു സങ്കടവും ഇല്ല,,,, എന്നെ പോകാൻ സമ്മതിച്ചാൽ മതി,,, " അവൾ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ പറഞ്ഞതും അവന് മനസ്സിലാകുന്നുണ്ടായിരുന്നു അവൾക്കുള്ളിൽ എരിവ് തുടങ്ങി എന്ന്,,,, "അങ്ങനെ പോകാൻ കഴിയോ,,,, നീ ഒന്നും കഴിച്ചില്ലല്ലോ വിശക്കുന്നില്ലേ,,,, " അവൻ അവളുടെ കവിളിൽ കൈ വെച്ച് കൊണ്ട് ചോദിച്ചതും അവൾ കൈക്ക് ഒറ്റ തട്ട് വെച്ച് കൊടുത്തു,,,, "എനിക്ക് വിശപ്പ് ഒന്നും ഇല്ല,,,, " "എന്നാൽ എനിക്ക് വിശപ്പുണ്ടഡോ,,,, " പെട്ടെന്നുള്ള അവന്റെ വാക്കുകൾ കേട്ട് അവൾ ഇടം കണ്ണിട്ട് ഒരു സംശയത്തിൽ അവനെ നോക്കി,,,, ഇനി പറ്റിക്കുകയാണോ,,,

"ഉച്ചക്ക് മുതൽ ഒന്നും കഴിക്കാത്തത് കൊണ്ട് ഭയങ്കര വിശപ്പ്,,,,എന്തെങ്കിലും കഴിക്കാം എന്നൊക്കെ കരുതി വന്നപ്പോൾ ഇവിടെ ഒരുത്തിക്ക് ഭയങ്കര ചൂട്,,,,, ഇന്ന് ഒരു ദിവസം പട്ടിണി കിടന്നു എന്ന് കരുതി ഒന്നും സംഭവിക്കില്ലല്ലോ,,, " അവൻ ആകെ സങ്കടം അഭിനയിച്ചു കൊണ്ട് അവളെ വിട്ട് മാറി പോകാൻ നിന്നതും അവളുടെ പിടി അവനിൽ വീണിരുന്നു,,, അവൾ വീണ്ടും അവനെ അവളുടെ അടുത്തേക്ക് നിർത്തി അവന്റെ കവിളിൽ ഒന്ന് കൈ വെച്ചു,,, "അപ്പോൾ പുറത്ത്ന്ന് ഒന്നും കഴിച്ചില്ല,,, " അവൻ പുഞ്ചിരിച്ചു കൊണ്ട് കണ്ണടച്ചു കാണിച്ചു,,,,, "കഴിക്കാൻ തോന്നിയില്ല,,, എനിക്കറിഞ്ഞൂടെ നിന്നെ,,,, ഞാൻ വരാം എന്ന് പറഞ്ഞത് കൊണ്ട് ഞാൻ ഇല്ലാതെ ഒരു ഉരുള ചോറ് പോലും കഴിക്കില്ല എന്ന്,,,, നേരത്തെ വരാൻ നോക്കിയതാ,,, കുറച്ച് ജോലി ഉണ്ടായിരുന്നു,,, സോറി,,,, " അവന്റെ വാക്കുകൾ കേട്ടതോടെ അവൾ പഴയ ദേഷ്യമൊക്കെ അങ്ങ് മാറ്റി വെച്ച് കൊണ്ട് സന്തോഷം കൊണ്ട് അവന്റെ കൈകളിൽ ഒന്ന് ഉമ്മ വെച്ചു,,,, "സോറി,,,, ഞാൻ അറിയാതെ പറഞ്ഞതാ,,,,അല്ലേലും എനിക്ക് കുറച്ച് എടുത്ത് ചാട്ടം കൂടുതലാ,,,,, വെറുതെ മുഖം കൂർപ്പിച്ചു നിൽക്കും,,,,,,ദൈവം ആണേ,, ഇനി അറിയാത്ത കാര്യത്തിന് വഴക്ക് ഉണ്ടാക്കില്ല,,,, സോറി,,,സോറി,,,, "

അവൾ ആകെ വെപ്രാളപ്പെട്ടു കൊണ്ട് സ്വയം കുറ്റപ്പെടുത്തുന്നത് കണ്ട് അവൻ അവളുടെ തലയിൽ ഒന്ന് മേടി,,,, "മതിയടി,,,, ഇങ് വന്നേ നല്ലോണം വിശപ്പുണ്ട്,,,, " അവൻ അവളെ എടുത്ത് താഴേക്ക് ഇറക്കി ടേബിളിൽ പോയി ഇരുന്നതും അവളും അവനടുത്ത് ഇരുന്ന് അവന് വേണ്ടതെല്ലാം വിളമ്പി കൊടുത്തു കൊണ്ട് ഒരു സംതൃപ്തിയിൽ അവനെ നോക്കി ഇരുന്നതും അവൻ ആദ്യത്തെ ഉരുള അവൾക്ക് നേരെ നീട്ടി,,,,, അവൾ ആകെ വല്ലാത്ത രീതിയിൽ അവനെ നോക്കിയതും അവൻ കണ്ണ് കൊണ്ട് കഴിക്കാൻ കാണിച്ചതും അവൾ നിറഞ്ഞ കണ്ണുകളാലെ അതിനേക്കാൾ നിറഞ്ഞ മനസ്സാലെ അത് സ്വീകരിച്ചു,,,, "എല്ലാവർക്കും മുന്നിൽ വെച്ച് സ്നേഹം പ്രകടിപ്പിക്കാനോ,,,, ഒലിപ്പിച്ചു സംസാരിക്കാനോ ഒന്നും അറിയില്ല,,, എന്നാലും നമ്മുടെതായ നിമിഷങ്ങളിൽ ആരുടേയും നോട്ടം പോലും പതിയാത്ത നിമിഷങ്ങളിൽ എന്റെ സ്നേഹം നിന്നെ അറിയിക്കും,,,,,അതിന് ഇനിയും ഇങ്ങനെ കണ്ണ് നിറക്കല്ലേ,,,, " അവന്റെ വാക്കുകൾ കേട്ടതും അവൾ മെല്ലെ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി കണ്ണുകൾ തുടച്ചു,,,, അതിന് അവനും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൻ കഴിക്കുന്നതിനോടൊപ്പം അവൾക്കും വാരി കൊടുത്തു,,,, ഇരുവരുടെയും വയറിനേക്കാൾ മനസ്സ് നിറഞ്ഞിരുന്നു,,,, പ്രണയവും സ്നേഹവും ഒരുപോലെ കലർന്ന തന്റെ പ്രാണനെ കണ്ട്,,,,...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story