പ്രണയമഴ: ഭാഗം 14

pranayamazha

എഴുത്തുകാരി: THASAL

കാർത്തുവും തുമ്പിയും ക്ലാസ്സിൽ ഇരുന്നു സംസാരിച്ചിരിക്കുമ്പോൾ ആണ് വരാന്തയിലൂടെ പിള്ളേർ എല്ലാം ഓടുന്നത് കാണുന്നത്,,,, അത് കണ്ട് ക്ലാസ്സിലെ പകുതി കുട്ടികളും എന്താണെന്ന് അറിയാൻ അവരുടെ പിന്നാലെ പോകുന്നത് കണ്ട് രണ്ട് പേരും സംശയത്തിൽ ഒരു നിമിഷം നിന്ന് പോയി,,,, പിന്നെ ഒരു ബോധത്തിൽ ക്ലാസ്സിന് പുറത്തേക്ക് പോയതും ഒരു വിധം പിള്ളേർ അവർ നിൽക്കുന്ന രണ്ടാം നിലയിൽ നിന്നും താഴോട്ട് നോക്കി നിൽക്കുകയാണ്,,,, "എന്താടാ പ്രശ്നം,,,, " അതിലൂടെ ഓടി പോകുന്ന ക്ലാസ്സിലെ ഒരു പയ്യനോടായി തുമ്പി ചോദിച്ചതും അവൻ ഒന്ന് നിന്ന് കൊണ്ട് കിതച്ചു,,,, "അന്ന് നമ്മുടെ പിള്ളേര് പഞ്ഞിക്കിട്ട SM കോളേജിലെ ആ പരട്ടകൾ വന്നിട്ടുണ്ട്,,,,,കൂടെ ചോദിക്കാൻ കുറച്ച് നാട്ടുകാരും,,,, കയ്യിൽ ഹോക്കി സ്റ്റിക് ഒക്കെ ഉണ്ട്,,,," "ദൈവമേ,,,,, ഇന്ന് നല്ലോണം കൂട്ടുംല്ലേ,,,, " "ഏയ്‌,,,, നമ്മുടെ പിള്ളേരെ കൂടെ ഉള്ളത് ദ്രുവ് സാറാ,,,, സഖാവ്,,,, അങ്ങേര് അവന്മാരെ ഓടിച്ചോളും,,,,, അത് കാണാനുള്ള ഓട്ടമാ എല്ലാം,,,,, " എന്നും പറഞ്ഞ് അവൻ പോയതും തുമ്പി അറിയാതെ തന്നെ തലയിൽ കൈ വെച്ച് പോയി,,,

"കൃഷ്ണ,,,, ഇങ്ങേരിത് എന്ത് ഭാവിച്ചാ,,,, " "തുമ്പി അങ്ങേർക്ക് അടിക്കാൻ ഒക്കെ അറിയോ,,,, " കാർത്തുവിന്റെ കോപ്പിലെ ചോദ്യം കേട്ട് തുമ്പി ആകെ ഒന്ന് അമ്മ പറഞ്ഞ് തന്ന പഴയ സഖാവിലേക്ക് മനസ്സിനെ ചലിപ്പിച്ചു,,,,പക തോന്നിയാൽ പിന്തുടരുന്നു ചെന്ന് അവരെ വേരോടെ പിഴുതെറിയുന്ന ആ പഴയ ദ്രുവിലേക്ക്,,,, അത് മാത്രം മതിയായിരുന്നു അവളിൽ ഒരു ഭീതി നിറച്ചു,,,, കണ്ണാ ഒന്നും വരുത്തല്ലേ,,,, അവൾ ഒരു വെപ്രാളത്തോടെ കൂടി നിൽക്കുന്ന പിള്ളേർക്കിടയിലേക്ക് കയറി,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "സാറ് ഈ കാര്യത്തിൽ ഇടപെടേണ്ട,,, ഇത് അവന്മാരും ഞങ്ങളും തമ്മിലുള്ള പ്രശ്നമാണ്,,," സഖാവിന്റെ മുന്നിൽ നിന്ന് കൊണ്ട് ഒരുത്തൻ പറഞ്ഞതും സഖാവ് ഒന്ന് പുച്ഛിച്ചു കൊണ്ട് മുണ്ട് ഒന്ന് മടക്കി കുത്തി മീശ പിരിച്ചു,,, "ഞാൻ ഈ കാര്യത്തിൽ ഇടപെടേണ്ട എന്നാണെങ്കിൽ നിങ്ങൾ എന്തിനാ ഇതിൽ ഇടപെടുന്നത്,,,,എന്റെ മക്കൾ അടി ഉണ്ടാക്കിയത് ദെ ഇവന്മാരോടല്ലേ,,,, പിന്നെ എന്തിനാ നാട്ടുകാര് ഇതിന്റെ പേരിൽ ഈ കോളേജിൽ കയറി നിരങ്ങുന്നത്,,,,, " സഖാവിന്റെ ചോദ്യം ന്യായമായതിനാൽ തന്നെ അയാൾ എന്ത് പറയും എന്നറിയാതെ കുഴങ്ങി,,, "എന്നാൽ ഞങ്ങൾ തന്നെ അങ്ങ് തീരുമാനിക്കാഡോ,,,, ധൈര്യമുണ്ടെങ്കിൽ അവന്മാരെ ഇങ് ഇറക്കി വിട്,,, "

അതിലൊരുത്തൻ ഭീഷണി മുഴക്കിയതും സഖാവിന്റെ പിന്നിൽ ഉണ്ടായിരുന്ന കോളേജ് ചെയർമാൻ അവന് നേരെ പോകാൻ നിന്നതും സഖാവ് അവനെ തടഞ്ഞു വെച്ചു,,, "കണ്ടോ അങ്ങേർക്ക് പേടി,,,,, ഇത് വരെ ഒരു സഖാവ് ആണെന്നുള്ള പരിഗണന കൊണ്ട് അടങ്ങി നിന്നു,,,,, ഇറക്കി വിടടോ ആ കള്ള $%&&$@#% മക്കളെ,,,, " അതിലൊരുത്തൻ മുന്നോട്ട് കയറി കൊണ്ട് അലറിയതും സഖാവിന്റെ കാൽ അവന്റെ നെഞ്ചിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു,,, "ഞങ്ങളുടെ കോളേജിൽ വന്നിട്ട് എന്റെ മക്കളെ പറയുന്നോടാ,,,, " അവനെ ചവിട്ടിയ കാൽ ഒന്ന് പിൻവലിച്ചു മീശയിൽ ഒന്ന് വിരൽ വെച്ച് ഉഴിഞ്ഞു കൊണ്ട് സഖാവ് പറഞ്ഞതും അവന്മാരെല്ലാം ഒരു നിമിഷം പിന്നിലേക്ക് വലിഞ്ഞു പോയി എങ്കിലും കോളേജിൽ ഉള്ളവർക്ക് അത്ഭുതം ആയിരുന്നു,,,,,എപ്പോഴും പുഞ്ചിരി നിറഞ്ഞു നിന്ന മുഖത്ത് ആദ്യമായി ഇങ്ങനൊരു ഭാവം കണ്ടതിലുള്ള അത്ഭുതം,,,,, "നോക്കി നിൽക്കാതെ അടിച്ചു കൊല്ലടാ ആ &$%@&%മോനെ,,,, " അതിലൊരുത്തന്റെ ശബ്ദം ഉയർന്നതും ഇത് വരെ രണ്ട് ചേരിയായി നിന്നവർ പരസ്പരം അടുത്ത് അടിയുണ്ടാക്കാൻ തുടങ്ങിയിരുന്നു,,,

അടി പരിധി വിടും എന്ന് കണ്ടതും ആരൊക്കെയോ ചേർന്ന് രണ്ട് കൂട്ടരെയും പിടിച്ച് മാറ്റി മറ്റവരെ ബലമായി പിടിച്ച് കോളേജിൽ നിന്നും ഇറക്കി വിട്ട് ഗേറ്റ് അടച്ചു,,,, "ടാ പ്രശ്നം ഒന്നും ഇല്ലല്ലോ,,,, " നെറ്റിയിൽ കൈ വെച്ച് നിൽക്കുന്ന സഖാവിനെ നോക്കി ജേക്കബ് സർ ചോദിച്ചതും സഖാവ് നെറ്റിയിലെ രക്തം ഒന്ന് തുടച്ചു മാറ്റി,,, "ഏയ്‌,,,, അടിയുടെ ഇടക്ക് അതിലൊരുത്തന്റെ കയ്യിലെ ഹോക്കിസ്റ്റിക് ഒന്ന് തട്ടി,,,, വേറെ പ്രോബ്ലം ഒന്നും ഇല്ല,,,,,,പിള്ളേർക്ക് ആർക്കും പ്രശ്നം ഒന്നും ഇല്ലല്ലോ,,,, " അതിന് ജേക്കബ് സാറിന്റെ അടുത്ത് നിന്നും യാതൊരു മറുപടിയും ഇല്ല,,,, "സാറിനോടാ,,,, " സഖാവ് വീണ്ടും അയാളുടെ മുഖത്തോട്ട് നോക്കി ചോദിച്ചതും സാറിന്റെ കണ്ണുകൾ മുകളിലെ നിലയിൽ തറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു,,, സാർ മെല്ലെ സഖാവിനെ നോക്കി കണ്ണ് കൊണ്ട് മുകളിലെക്ക് കാണിച്ചതും സഖാവ് ഒന്ന് തല ഉയർത്തിയതും കാണുന്നത് മുകളിലെ നിലയിൽ നിന്ന് അവനെ നോക്കി കണ്ണ് നിറച്ചു നിൽക്കുന്ന തുമ്പിയെയാണ്,,,, അത് കണ്ടതും അവനിൽ ഒരു വെള്ളിടി വെട്ടി,,,,,

അവന്റെ നോട്ടം കണ്ടതും തുമ്പി വേറൊന്നും ആലോചിക്കാതെ അവനെ നേരെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവിടെ നിന്നും പോയതും ജേക്കബ് സർ അവന്റെ ഷോൾഡറിൽ പിടിച്ചു,,,, "പ്രശ്നമാണോ,,,, " "ഏയ്‌,,, സർ പിള്ളേര് പുറത്ത് പോകാതെ നോക്കണം,,,, ഞാൻ ഇപ്പൊ വരാം,,,,, " എന്നും പറഞ്ഞ് കൊണ്ട് അവൻ ആ ബ്ലോക്കിലേക്ക് കയറി രണ്ടാം നിലയുടെ മുകളിൽ എത്തിയതും അവൻ അവിടെ ആകമാനം കൂടിയ സ്റ്റുഡന്റസിൽ അവൻ തുമ്പിയുടെ മുഖം തിരഞ്ഞു എങ്കിലും നിരാശയായിരുന്നു ഫലം,,,, സഖാവ് ആകെ വെപ്രാളപ്പെട്ടു കൊണ്ട് തേർഡ് ബ്ലോക്കിലേക്ക് കയറിയതും പെട്ടെന്ന് ആരോ അവനെ പിടിച്ചു വലിച്ചു ഒരു ക്ലാസ്സിലേക്ക് കയറിയതും ഒരുമിച്ചായിരുന്നു,,, ആദ്യം സഖാവ് ഒന്ന് പകച്ചു നിന്നു എങ്കിലും തനിക്ക് മുന്നിൽ കയ്യും കെട്ടി നിൽക്കുന്ന തുമ്പിയെ കണ്ട് അവന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു എങ്കിലും അവളുടെ ഭാവം കണ്ട് ഒന്ന് ഇളിച്ചു കൊണ്ട് അവിടെയുള്ള ഡെസ്കിൽ കയറി ഇരുന്നതും തുമ്പി അവനെ ഒന്ന് അമർത്തി നോക്കി കൊണ്ട് അവനടുത്തേക്ക് വന്നു കയ്യിലുള്ള തൂവാല അവന്റെ മുറിവിൽ കെട്ടി കൊടുത്തു,,,,

അപ്പോഴും അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു,,,, "ഏയ്‌ നീ എന്തിനാടി തുമ്പി പെണ്ണെ കരയുന്നത്,,,, " അവന്റെ ചോദ്യം കേട്ട് അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് കണ്ണുനീർ അമർത്തി തുടച്ചു,,,, "സന്തോഷം കൊണ്ട്,,,, സന്തോഷം തോന്നിക്കുന്ന കാര്യങ്ങൾ ആണല്ലോ അവിടെ നടന്നത്,,,,, " അവളുടെ ഇടറിയ ശബ്ദം കേട്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ കയ്യിൽ പിടിച്ചതും അവൾ കൈ തട്ടി മാറ്റി കൊണ്ട് അവന്റെ മുറിവ് പറ്റിയ നെറ്റിയിൽ ഒന്ന് മേടി,,,, "ഊ,,,,എന്താടി കോപ്പേ,,,, വേദനിക്കില്ലേ,,,, " "വേദനിക്കണം,,,,, സഖാവ് ഇവിടുത്തെ ലെക്ക്ച്ചർ ആണ് അല്ലാതെ സ്റ്റുഡന്റ് അല്ല,,, ഉള്ള അടിപിടിയിലെക്കൊക്കെ പോകാൻ,,, ഇനി ഇതിന്റെ പേരിൽ എന്തൊക്കെ പ്രശ്നം ഉണ്ടാകും എന്നറിയോ,,,,,അവന്മാരെ കണ്ടാൽ അറിയാം അസ്സൽ ഗുണ്ടകളാ,,,, എന്തിനാ അവരുമായി ഒരു പ്രശ്നത്തിന് പോയത്,,,, " അവളുടെ പരാതി ഓരോന്നായി എടുത്തിടുമ്പോഴും അവന്റെ ചുണ്ടിൽ പുഞ്ചിരി തന്നെ അത് കണ്ട് അവൾ ദേഷ്യത്തിൽ പോകാൻ നിന്നതും സഖാവ് അവളെ അവിടെ പിടിച്ചു നിർത്തി,,, "ടി പൊട്ടിക്കാളി,,,,,

ഞാൻ ഇതിന് മുന്നേയും ഒരുപാട് പേരെ തല്ലിയിട്ടുണ്ട്,,,,അത് കണ്ട് കയ്യടിച്ചവരാ ആ കൂടി നിന്നത് മുഴുവൻ,,, അവർക്കൊന്നും ഇല്ലാത്ത പേടിയെന്താ നിനക്ക്,,,,, " "നിങ്ങൾക്ക് അറിയില്ല,,,,, അവരെ പോലെയാണോ നിങ്ങൾക്ക് ഞാൻ,,,,,എനിക്ക് നിങ്ങൾ അല്ലാതെ വേറെ ആരാ ഉള്ളത്,,,,എന്റെ കാര്യം പോട്ടെ,,, അമ്മ കരുതിയത് നിങ്ങളെ സ്വഭാവത്തിൽ നല്ലോണം മാറ്റം ഉണ്ടെന്നാണ്,,,, ആ പഴയ ദേഷ്യം എല്ലാം പോയി എന്ന്,,,,പക്ഷെ ഇന്ന് ഞാൻ കണ്ടത് അമ്മ പറഞ്ഞ ആ പഴയ സഖാവിനെയാണ്,,, അമ്മയും അച്ഛനും ഒരുപാട് ഭയന്നിരുന്ന ആ പഴയ സഖാവിനെ,,,, എനിക്കും പേടിയാ,,,, " അവളുടെ കണ്ണുനീർ അനുസരണയില്ലാതെ ഒഴുകുന്നത് കണ്ട് അവന്റെ ഉള്ളിലും ഒരു നോവ് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു,,, അവന്റെ ഓർമ്മകൾ ആ പഴയ കാലഘട്ടത്തിലേക്ക് തിരിഞ്ഞു,,, ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത ഓർമ്മകളിലേക്ക്,,, "ഏയ്‌,,,,ഇല്ലടി,,,കുതിരേ,,,,, നീ പേടിക്കും പോലെ ഒന്നും നടക്കില്ല,,,, പിള്ളേരെ പറഞ്ഞപ്പോൾ ചെറുതായി ദേഷ്യം കയറി എന്നൊള്ളൂ,,, ആ പഴയ ദേഷ്യത്തിൽ ഒന്നും എത്തിയിട്ടില്ല,,,,സത്യം,,,,"

അവന്റെ വാക്കുകൾ അവളെ ഒന്ന് അടക്കിയതും അവൾ അവന്റെ നെറ്റിയിൽ ഒന്ന് കൈ വെച്ച് തടവി,,,, "ഇത് എങ്ങനെ പറ്റിയതാ,,, " "അടിയിൽ ഏതോ ഒരുത്തന്റെ കയ്യിൽ നിന്ന് ഹോക്കി സ്റ്റിക് തട്ടിയതാടി,,, " "എന്നാൽ അവന് അത് തിരിച്ചു കൊടുക്കാൻ മേലായിരുന്നോ,,,, അതെങ്ങനെ ആവശ്യത്തിന് കയ്യും കാലും പൊങ്ങില്ല,,,, " പെട്ടെന്നുള്ള അവളുടെ വാക്കുകൾ കേട്ട് അവൻ ഒന്ന്ഞെട്ടി കൊണ്ട് ചിരിച്ചു,,, "നീ കൊള്ളാലോടി തീപ്പെട്ടികൊള്ളി,,, ഇത് വരെ അടി ഉണ്ടാക്കി എന്ന് പറഞ്ഞ് മോങ്ങിയ പെണ്ണാ,,, ഇപ്പൊ അത് തിരിച്ചു കൊടുക്കാത്തതിന് കലിപ്പാകുന്നു,,,, " "ഞാൻ കരഞ്ഞത് പേടി കൊണ്ട,,,,അതും കൂടാതെ അമ്മയെയും ഓർത്ത്,,,, ആ പാവം ഇതറിഞ്ഞാൽ ഒരുപാട് വിഷമിക്കും,,,,,, എന്നാലും ദേഹത്തു തൊട്ടാൽ കൊടുക്കണം,,,അത് ആരായാലും,,,, " അവൾ ചുണ്ട് കൂർപ്പിച്ച് പറയുന്നത് കേട്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കവിളിൽ ഒന്ന് തട്ടി,,,, "മതി മതി,,,, നീ പോകാൻ നോക്ക്,,,, ആരേലും വന്നു കണ്ടാൽ അത് മതിയാകും,,,,ഈ ഹവർ ഞാൻ വരില്ല വിഷ്ണു സാറിനെ വിടാം,,,,ആ പിള്ളേരെ ഒന്ന് ഒതുക്കട്ടെ,,,, "

അവൻ പറയുന്നത് കേട്ട് അവൾ ഒന്ന് തലയാട്ടി കൊണ്ട് പോകാൻ നിന്നു,,, പെട്ടെന്ന് എന്തോ ഓർത്ത പോലെ തിരിച്ചു വന്നു അവന്റെ നെറ്റിയിലെ മുറിവിൽ ഒന്ന് ചുണ്ടമർത്തി കൊണ്ട് ഒരു പുഞ്ചിരിയിൽ ഓടി പോയതും അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു,,,, *"തീപ്പെട്ടികൊള്ളി,,,, *",,,,,അവൻ മെല്ലെ മൊഴിഞ്ഞു,,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഇതെങ്ങോട്ടാ,,,,, ഒരുങ്ങി ഇറങ്ങിയിരിക്കുന്നത്,,, " ബുള്ളറ്റിൽ നിന്നും ഇറങ്ങി കൊണ്ട് വീടിന്റെ മുറ്റത്ത്‌ തന്നെ നിൽക്കുന്ന അമ്മയെയും അച്ഛനെയും കണ്ട് അവൻ ചോദിച്ചതും അമ്മ ആധിയോടെ അവന്റെ അടുത്തേക്ക് വന്നു നെറ്റിയിൽ തൊട്ടു,,, "ഇതെന്നാ പറ്റിയടാ,,,, " അതിന് എന്ത് പറയണം എന്നറിയാതെ അവൻ ഒന്ന് തല ചൊറിഞ്ഞതും തുമ്പി ഒരു പുഞ്ചിരിയിൽ അമ്മയുടെ ഷോൾഡറിൽ കൈ വെച്ചു,,,, "ഒന്നും ഇല്ല എന്റെ അമ്മ,,,, ചെറുതായി ഒന്ന് തല ഇടിച്ചതാ,,, അപ്പോൾ തന്നെ തൂവാല കൊണ്ട് കെട്ടി,, ഇപ്പോൾ വരും വഴി ഹോസ്പിറ്റലിൽ പോയി ഡ്രെസ്സും ചെയ്തു,,,, " "വേദനയുണ്ടോടാ,,,, " അമ്മയുടെ ചോദ്യം കേട്ട് ആദ്യം ചിരിച്ചത് അച്ഛനാണ്,,, "പിന്നെ കുഞ്ഞ് വാവയല്ലെ,,,, ടി,,,

ഇതിനേക്കാൾ വലിയ മുറിവ് ഉണ്ടായിട്ടില്ലേ,,, എന്നിട്ട് വേദനയുണ്ടെന്നു പറഞ്ഞിട്ടില്ല,, എന്നിട്ടല്ലേ ഇത്,,, " പുച്ഛിച്ചു കൊണ്ടുള്ള അച്ഛന്റെ സംസാരം അമ്മയെ ചൂട് പിടിപ്പിച്ചു എങ്കിലും അച്ഛൻ സഖാവിനെ നോക്കി ഒന്ന് കണ്ണിറുക്കി,,, "എനിക്ക് ഇവൻ ഇപ്പോഴും ചെറുതാ,,,,മക്കൾക്ക്‌ എന്തേലും പറ്റിയാൽ വേദനിക്കുന്നത് അമ്മമാരുടെ മനസ്സാ,,,," "ഓഹ്,,, പിന്നെ,,, അച്ഛൻമാർക്ക് പിന്നെ സന്തോഷം അല്ലെ തോന്നാ,,, പോടീ അവിടുന്ന്,,, " "ഡോ,,, " 'മതി രണ്ടും,,,,വെറുതെ തിരക്ക് കൂടാൻ,,, അല്ല രണ്ടാളും എങ്ങോട്ട് ഇറങ്ങിയതാ,,,, " സഖാവ് ഇടപെട്ടു കൊണ്ട് ആ തിരക്ക് അവിടെ അവസാനിപ്പിച്ചു,,, "ഓഹ്,, അതങ്ങു മറന്നു,,, ഇന്ന് ബിസിനസ്‌ പാർട്ണർ ശങ്കർ ഇല്ലേ,,, അവന്റെ മകളുടെ വെഡിങ് റിസപ്ഷൻ ആണ്,,,,, " "മനസ്സിലായി,,, അങ്ങേരുടെ ഇളയ മകൾ എന്റെ കൂടെ പഠിച്ചതാ,,,, നിമ്മി,,,, വിളിച്ചായിരുന്നു,,, " "എന്നാൽ നീയും മോളും കൂടി പോര്,,,, " "അത് ശരിയാവില്ല അപ്പാ,,,, " "അതെന്താടാ,,, " അച്ഛൻ ഒരു കള്ള ചിരിയിൽ ചോദിച്ചു കൊണ്ട് തുമ്പിയെ നോക്കിയതും അവൻ പെട്ടെന്ന് ഒന്ന് ചിരിച്ചു,,, "പൊന്നു അപ്പാ,,, അതൊന്നും അല്ല,,,

വേണേൽ ഇവളേം കൂട്ടിക്കോ,,, ഞാൻ വന്നാലേ ചിലപ്പോ അവിടെ ഒരു സീൻ ഉണ്ടാകാൻ ചാൻസ് ഉണ്ട്,,, അത് കൊണ്ട് അപ്പ അമ്മയെയും കൂട്ടി പോകാൻ നോക്ക്,,, " അതും പറഞ്ഞ് കൊണ്ട് അവൻ ഉള്ളിലേക്ക് വലിഞ്ഞതും അമ്മയും അച്ഛനും അവനെ നോക്കി നിന്ന് പോയി,,,, "സീനോ,,,, " തുമ്പി ആകെ ഒന്ന് ചിന്തിച്ചു,,,, "ടാ,,, എന്ന ഞങ്ങൾ പോവാ,,,മോളെ നോക്കിക്കോണേ,,,,, " "എന്റെ രണ്ട് കണ്ണും അവൾക്ക് ഒപ്പം തന്നെ ഉണ്ടാകും,,,, " അകത്തു നിന്നും സഖാവിന്റെ വാക്കുകൾ കേട്ട് അച്ഛനും അമ്മയും ഒന്ന് അമർത്തി ചിരിച്ചു,,, തുമ്പി ആണേൽ ഇങ്ങേർക്ക് ഒരു ഉളുപ്പും ഇല്ലേ എന്ന മട്ടിൽ നോക്കി നിന്ന് പോയി,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "കോൺഗ്രാറ്റ്സ്,,,, " കയ്യിലുള്ള ഗിഫ്റ്റ് ബോക്സ്‌ പെണ്ണിന് നേരെ നീട്ടി കൊണ്ട് അമ്മ പറഞ്ഞതും ആ കുട്ടി ഒരു പുഞ്ചിരിയോടെ അത് വാങ്ങി കൊണ്ട് അവരെയും പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്തു,,,,

ഫോട്ടോ എടുത്ത് കഴിഞ്ഞതും അവർ സ്റ്റേജിൽ നിന്നും ഇറങ്ങിയതും ഒരു പെൺകുട്ടി ഓടി വന്നു അമ്മയുടെ കയ്യിൽ പിടിച്ചതും അമ്മ അവളെ ഒന്ന് സംശയത്തിൽ നോക്കി,,, ഒറ്റ നോട്ടത്തിൽ മേക്കപ്പ് ബോക്സിൽ വീണ പോലെയുണ്ട്,,, "ഹായ് ആന്റി,,,,, ദ്രുവ് വന്നില്ലേ,,,, " കൊഞ്ചി കൊണ്ടുള്ള അവളുടെ സംസാരം കേട്ടപ്പോൾ തന്നെ അമ്മ വേണോ വേണ്ടയോ എന്ന രീതിയിൽ ഒന്ന് ചിരിച്ചു,,,, "അവൻ,,,,, വന്നില്ല,,, മോള് ഏതാ,,,, " "എന്റെ ഇളയ മോൾ നിമ്മി ഇത്ര വേഗം മറന്നു പോയോ,,,, " അതിനിടയിൽ കയറി വന്ന ശങ്കർ ചോദിച്ചതും അമ്മ വീണ്ടും അവളുടെ മുഖത്തേക്ക് നോക്കി,,, അപ്പൊ ഇതാണ് അവന്റെ സീൻ,,,,,, അവൾ ആണെങ്കിൽ അമ്മയെ നോക്കി ഭയങ്കര ഇളി,,, അമ്മയും ഇളിച്ചു കൊടുത്തു നല്ല അസ്സലായി,,, "അവനോട് ഞാൻ പറഞ്ഞതാ വരാൻ,,, ഇനി അവനെ കാണുമ്പോൾ ശരിയാക്കുന്നുണ്ട്,,,, പണ്ടേ അങ്ങനെയാ,,,,,,ഒന്ന് മിണ്ടാൻ കൂടി കിട്ടില്ല,,,, " അവളുടെ ഒളിപ്പ് കേട്ടപ്പോൾ തന്നെ അമ്മക്ക് ഏകദേശം കാര്യം മനസ്സിലായി,,,, ആര് ആരെയാണാവോ ശരിയാക്കുക,,,, "ഓഹ് അവൻ കുറച്ച് തിരക്കിൽ ആണ്,,,,,

കഴിഞ്ഞ ആഴ്ച അവന്റെ എൻഗേജ്മെന്റ് ആയിരുന്നു,,,,,,ആ കുട്ടിയെ കാണാൻ പോയതാ,,,,, " അവളെ നന്നായി മനസ്സിലാക്കിയ കണക്കെയുള്ള അമ്മയുടെ വാക്കുകൾ കേട്ടതും പെട്ടെന്ന് അവളുടെ മുഖം ഒന്ന് വാടി,,, "ഓഹ്,,, ദ്രുവിന്റെ എൻഗേജ്മെന്റ് ഒക്കെ കഴിഞ്ഞോ,,, ഞങ്ങളെ ഒന്ന് വിളിക്കുക പോലും ചെയ്തില്ല,,,, " അച്ഛനോടായി ശങ്കർ പറഞ്ഞു അച്ഛൻ ആണേൽ ഇതൊക്കെ എപ്പോ എന്ന രീതിയിൽ അമ്മയെ നോക്കുകയാണ്,,, അമ്മ അച്ഛനെ നോക്കി ഒന്ന് കണ്ണ് കാണിച്ചതും അച്ഛനും ചിരിക്കാൻ തുടങ്ങി,,, "പെട്ടെന്നായത് കൊണ്ട് ആരെയും വിളിക്കാൻ കഴിഞ്ഞില്ല,,,,,മാരേജ് അടുത്ത് ഉണ്ടാകും,,,,അപ്പോൾ ശുവറായി വിളിക്കാം,,,, " "ഇറ്റ്സ് ഓക്കേ,,,,,അറേഞ്ച്ട് ആണൊ,,,, " "ഏയ്‌,,, ലവ് ആണ്,,,,,," അത് പറഞ്ഞത് അമ്മ ആയത് കൊണ്ട് തന്നെ നിമ്മി അമ്മയെയും ഒന്ന് മുഖം കൂർപ്പിച്ചു കൊണ്ട് നോക്കി,,,,, "എന്ന ഞങ്ങൾ ഇറങ്ങട്ടെ,,,,,നാളെ ഓഫിസിൽ വരുമ്പോൾ വിശദമായി പറയാം,,,, " "ഓക്കേ,,, " ശങ്കർ പുഞ്ചിരിച്ചു കൊണ്ട് അച്ഛന്റെ കയ്യിൽ പിടിച്ചതും അച്ഛനും കൈ കൊടുത്തു,,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"പടിക്കടി,,,, " "എനിക്ക് വയ്യ,,, ആറ് മണിക്ക് തുടങ്ങിയതല്ലേ എന്നെ ഇങ്ങനെ കൊല്ലാകൊല ചെയ്യന്നത്,,,,ഇനിയും എന്നെ കൊണ്ട് വയ്യ,,,, ഞാൻ നിർത്തി,,, " കയ്യിൽ ഉള്ള പുസ്തകം ടേബിളിൽ ഇട്ടു കൊണ്ട് അവൾ എഴുന്നേറ്റ് പോകാൻ നിന്നതും അവൻ അവളുടെ ദാവണി തുമ്പിൽ പിടിച്ചതും അവൾ ദയനീയമായി അവനെ നോക്കി കൊണ്ട് ഇരുന്നു,,,,, "സഖാവെ,,,,,വയ്യാത്തോണ്ടാ,,, ഒന്ന് വീടോ,,,, ഞാൻ നാളെ രാവിലെ എഴുന്നേറ്റു പഠിച്ചോളാം,,,, സത്യം,,,, " അവളുടെ പാവം പിടിച്ചുള്ള മുഖം കണ്ടപ്പോഴേ അവൻ ഒന്ന് ചിരി കടിച്ചു പിടിച്ചു,,,, "ബാക്കി എല്ലാത്തിനും ഭയങ്കര എനർജിയാ,,,, പഠിക്കാൻ ഇരുന്നാൽ തുടങ്ങും എനിക്ക് വയ്യ എന്നുള്ള പാട്ട്,,,, " "മിസ്റ്റർ സഖാവ്,,,, ഈ സ്റ്റുഡന്റസ് മൂന്ന് തരമാണ്,,,,,ഒന്ന്,,, പഠിപ്പി,,,,അവർക്ക് എന്നും പഠിച്ചാലെ എക്സാമിന് മാർക്ക്‌ കിട്ടൂ,,,,രണ്ട്,,, ഉഴപ്പൻ,,,,, അവര് പിന്നെ ഒന്നും പഠിക്കില്ല,,,, മൂന്നാമതാണ് ഞങ്ങളെ പോലുള്ള മിടിൽ ബെഞ്ചേഴ്‌സ്,,,,,, ഞങ്ങൾക്ക് എന്നും പഠിക്കേണ്ട ആവശ്യം ഇല്ല,,,, എക്സമിന്റെ തലേന്ന് പഠിച്ചാൽ തന്നെ ദെ പുഷ്പം പോലെ മാർക്ക്‌ വാങ്ങാം,,,

മനസ്സിലായോ,,, ഇനിയും ഇങ്ങനെ ടോർച്ചർ ചെയ്യാതെ എന്നെ ഒന്ന് തുറന്നു വിടൂ,,, ഞാൻ കുറച്ച് ശുദ്ധവായു ശ്വസിക്കട്ടെ,,, " അവളുടെ ഡയലോഗ് വിത്ത്‌ ആക്ഷൻ കൂടി ആയതോടെ സഖാവ് ചിരിച്ചു പോയി,,, "മതിയടി പുല്ലേ,,,, പഠിക്കാൻ പറഞ്ഞാൽ നൂറ് ന്യായങ്ങൾ ആണ്,,,ഒരെണ്ണം കൈ വീശി തന്നാൽ ഉണ്ടല്ലോ,,,," "താൻ എന്നെ അടിക്കുമോഡോ,,, " "ആ അടിക്കും,,,, " "എന്നാൽ അടിക്കഡോ,,,, " ദാവണി തുമ്പ് ഇടുപ്പിൽ കുത്തി കൊണ്ട് കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് കൊണ്ട് അവൾ പറഞ്ഞതും അവനും എഴുന്നേറ്റ് എടുത്ത കാവി മുണ്ട് ഒന്ന് മടക്കി കുത്തി,,,, ബാഹുബലിയിലെ ബല്ലാൽ ദേവനും ബാഹുബലിയും നിൽക്കുന്നത് പോലെ നിന്നതും പെട്ടെന്ന് തുമ്പി അവന്റെ കണ്ണും വെട്ടിച്ചു ഒറ്റയോട്ടം,,, ചെന്നു നിന്നത് റൂമിലും,,, റൂമിന്റെ ഡോർ ലോക്ക് ചെയ്തു ബെഡിൽ നീണ്ടു നിവർന്നു കിടന്നതും ഡോറിൽ തട്ടൽ തുടങ്ങിയിരുന്നു,,,, "ടി,,,, നിന്നെ എന്റെ കയ്യിൽ കിട്ടും,,,, " "കിട്ടുമ്പോൾ പിടിച്ചോ,,, ഇപ്പൊ മോൻ പോകാൻ നോക്ക് എനിക്കുറങ്ങണം,,,, " "പോടീ പുല്ലേ,,,," "നീ പോ മോനെ ദിനേശാ,,, " അവൾ അകത്തു നിന്നും വിളിച്ച് പറയുന്നത് കേട്ട് അവൻ ചിരിച്ചു കൊണ്ട് ഹാളിലേക്ക് പോയതും അവൾ കയ്യിലുള്ള പില്ലോ ഒന്ന് കെട്ടിപിടിച്ചു കൊണ്ട് കിടന്നു,,,,,,,...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story