പ്രണയമഴ: ഭാഗം 15

pranayamazha

എഴുത്തുകാരി: THASAL

"അമ്മ,,,, ഈ കുക്കർ എത്ര വിസിൽ അടിച്ചാലാ ഓഫ് ചെയ്യേണ്ടത്,,,, " അടുക്കളയിൽ നിന്നും സഖാവ് വിളിച്ച് ചോദിച്ചതും ഹാളിൽ സോഫയിൽ ഇരിക്കുന്ന തുമ്പിയും അമ്മയും ചിരിക്കാൻ തുടങ്ങി,,,, "അറിയാത്ത പണി ചെയ്യേണ്ടാന്ന് അപ്പനോടും മോനോടും പറഞ്ഞാൽ കേൾക്കില്ല,,,, ഇന്ന് എന്തേലും വായിൽ വെക്കാൻ കിട്ടോ,,,, " "ടി ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞാൽ മതി,,,,, പറയടി,,,, " തേങ്ങ ചിരകുന്നതിനിടയിൽ അച്ഛൻ വിളിച്ചു പറഞ്ഞു,,,, "ഞാൻ അങ്ങോട്ട്‌ വരാം മനുഷ്യ,,,,,,ഞാൻ ഇല്ലേൽ നിങ്ങള് രണ്ടാളും കൂടെ കിച്ചൻ തലകീഴാക്കി വെക്കും,,,, " "നിന്നോടല്ലേ വരേണ്ട എന്ന് പറഞ്ഞത്,,,, " ഇങ്ങേരെ കൊണ്ട്,,,,, അമ്മ ഒന്ന് പിറുപിറുത്തതും തുമ്പി അമ്മയെ നോക്കി ഒന്ന് കണ്ണ് ചിമ്മി,,, "അമ്മ ഇവിടെ ഇരിക്ക്,,,, ഞാൻ പോയി നോക്കാം,,,, എന്നും അമ്മയല്ലേ ചെയ്യുന്നേ,,,, ഇന്ന് ഒരു ചേഞ്ച്‌ ആകട്ടെ,,,, "

അതും പറഞ്ഞു അവൾ കിച്ചണിലേക്ക് പോയതും കാണുന്നത് അച്ഛനും മകനും കുക്കർ തുറക്കാനുള്ള പരിശ്രമത്തിൽ ആണ്,,,,, ഒരാൾ കുക്കറിൽ പിടിക്കുന്നു,,,,, ഒരാൾ വലിക്കാൻ നോക്കുന്നു,,,, "എന്റെ കൃഷ്ണ,,,,,, " പെട്ടെന്ന് തുമ്പിയുടെ ശബ്ദം കേട്ടതും രണ്ടാളും ഒരുപോലെ തിരിഞ്ഞു നോക്കിയപ്പോൾ അവിടെ തലക്കും കൈ കൊടുത്തു നിൽക്കുന്ന തുമ്പിയെ കണ്ടതും അവർ ഒന്ന് ഇളിച്ചു,,,, അവൾ ആണെങ്കിൽ അവരെ ഒന്ന് തുറുക്കനെ നോക്കി കൊണ്ട് ഉള്ളിലേക്ക് കടന്ന് കൊണ്ട് അവരെ ഒന്ന് മാറ്റി നിർത്തി ദാവണി തുമ്പ് ഇടുപ്പിൽ കുത്തി കൊണ്ട് കുക്കറിന്റെ ആവി മുഴുവൻ പുറത്തേക്ക് കളഞ്ഞു കൊണ്ട് മെല്ലെ അടപ്പ് തുറന്നതും അതെല്ലാം കണ്ട് ഇളിച്ചു നിൽക്കുന്ന രണ്ടിനെയും കണ്ട് അവൾക്ക് പോലും ചിരി വന്നു,,,, "ഞാൻ അപ്പോഴേ പറഞ്ഞില്ലേ അത് അങ്ങനെയാണെന്ന്,,,, " "എപ്പോ,,,, " "ഞാൻ പറഞ്ഞു നീ കെട്ടു കാണില്ല,,,, " അച്ഛന്റെ വാക്കുകൾ കേട്ട് അവൻ ഒന്ന് അമർത്തി തലയാട്ടി,,,,

"ഇത് എന്തോന്നാ കാണിച്ചു വെച്ചേക്കുന്നെ,,,,എന്റെ അച്ഛേ,,,,, കറിയിൽ വെള്ളപൊക്കം വന്നോ,,,, " "അത് എന്റെ തെറ്റല്ല ഇങ്ങേരാ,,, " "രണ്ടാളും തമ്മിൽ കുറ്റം ചാർത്തി നിൽക്കാതെ ഒന്ന് ആഞ്ഞു പിടിച്ചാൽ ഒരുമണി ആകുമ്പോഴേക്കും ഊണ് ടേബിളിൽ എത്തിക്കാം,,,,കൂടെ നിൽക്കില്ലേ,,,, " "പിന്നെ അല്ല,,, ഞാൻ റെഡി,,,, " "എന്ന ഞാൻ എപ്പോഴേ റെഡി,,,, " "എന്ന കൈ വെക്ക്,,,, " മൂന്ന് പേരും കൈകൾക്ക് മേലെ കൈ വെച്ച് അത് ഒരുമിച്ച് ഉയർത്തി,,,, "ജീവിക്കുകയാണെൽ ഒരുമിച്ച്,,,, " "ഇനി ഇത് കഴിച്ചു മരിക്കുകയാണെലും ഒരുമിച്ച്,,,,, " ഇതെന്തു പ്രതിജ്ഞ,,,,,,, തുമ്പി തിങ്കിങ്ങിൽ ആണ്,,, കൂടെ കൂടിയതല്ലേ എന്തേലും പറയാം,,, "ഇനി അമ്മ ചിരവ എടുത്ത് അടിച്ചാലും ഒരുമിച്ച്,,,,, " "എന്ന തുടങ്ങ മക്കളെ,,, " അച്ഛൻ മുണ്ട് മടക്കി കുത്തി തേങ്ങ ചിരകാൻ തുടങ്ങിയതും സഖാവ് കയ്യിലെ തോർത്ത്‌ തലയിൽ ഒന്ന് കെട്ടി വെച്ചു വെജിറ്റബിൾ കട്ട്‌ ചെയ്യാൻ തുടങ്ങി,,,,

തുമ്പി ഓരോ കറികളും നോക്കി ഇടക്ക് അച്ഛനെയും സഖാവിനെയും ദയനീയമായി നോക്കും,,, അവർ ഈ നാട്ടുകാരെ അല്ല എന്ന രീതിയിൽ മേലോട്ടും നോക്കി നിൽക്കും,,,, ഏറെ സമയത്തെ പരിശ്രമത്തിനൊടുവിൽ അതൊക്കെ ഒരു കറി ആക്കി എടുത്ത് അതെല്ലാം ടേബിളിൽ വിളമ്പി വെച്ചു,,,, "നമ്മൾ പൊളിയാണല്ലേ അപ്പാ,,, " "ഇനി നിന്റെ അമ്മയെ ഡിവോഴ്സ് ചെയ്താലും പ്രശ്നമില്ല,,,, പട്ടിണി കിടക്കേണ്ട,,,, " അച്ഛനും മകനും ഭയങ്കര ചർച്ചയിൽ തുമ്പി ആണെങ്കിൽ ഇതെന്താ പറയുന്നേ എന്ന കണക്കെ നോക്കി നിൽക്കുകയാണ്,,,, "മോളെ അമ്മയെ വിളിച്ച് കൊണ്ട് വാ,,,അവൾ അറിയട്ടെ നമ്മളെ കൊണ്ടും പറ്റും എന്ന്,,,, " അച്ഛന്റെ വാക്കുകൾ കേട്ട് അവൾ ഒരു പുഞ്ചിരിയിൽ അച്ഛനെ നോക്കി അമ്മയെ വിളിച്ച് കൊണ്ട് വന്നതും അമ്മ ഇതെല്ലാം കണ്ട് അന്തം വിട്ടു നില്ക്കേണ്,,,, "മാനം നോക്കി നിൽക്കാതെ ഇരിക്കടി,,,, "

അച്ഛൻ അമ്മയെ ഒന്ന് തട്ടി വിളിച്ച് കൊണ്ട് പറഞ്ഞതും അമ്മയുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നു,,, അവർ തുമ്പിയെയും സഖാവിനെയും അച്ഛനെയും മാറി മാറി നോക്കിയതും രണ്ട് പേരും ഒരുപോലെ കണ്ണിറുക്കി കാണിച്ചു കൊണ്ട് അമ്മയെ ചെയറിൽ ഇരുത്തി നാക്കിലയിൽ ചോറും കറികളും വിളമ്പി കൊടുത്തു,,,,, എല്ലാം കണ്ട് അമ്മ ഇത് പോലൊരു പാതിയെയും മക്കളെയും കിട്ടിയതിൽ ഈശ്വരനോട് നന്ദി പറഞ്ഞു,,,, "നിങ്ങളും ഇരിക്ക്,,,, " അമ്മ മൂന്ന് പേരെയും പിടിച്ച് ചുറ്റും ഇരുത്തി,,, എല്ലാവരും കഴിക്കുന്നത് കണ്ട് സംതൃപ്തിയോടെ അമ്മ ഒരു ഉരുള വായിലേക്ക് വെച്ചതും അതിൽ സ്നേഹത്തിന്റെ രുചി കൂടി തോന്നിയതും അമ്മയുടെ കണ്ണുകൾ നിറഞ്ഞു,,, അത് ആരും കാണാതെ തുടച്ചു മാറ്റി കൊണ്ട് അമ്മ എല്ലാവരെയും കണ്ണ് നിറയെ നോക്കി,,,അത് കണ്ട് അച്ഛൻ ഒരു പുഞ്ചിരിയിൽ അമ്മയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു കൊണ്ട് ഒരു ഉരുള ചോറ് അമ്മക്ക് നേരെ നീട്ടിയതും അമ്മ അത് കഴിച്ചു കൊണ്ട് അച്ഛന്റെ കൈകളിൽ പിടുത്തം ഇട്ടു,,,,

ഇതെല്ലാം കണ്ട് നിന്ന തുമ്പി ഒരു നിമിഷം തന്റെ അച്ഛയെ ഓർത്തു പോയി,,, തന്നെ ചേർത്ത് പിടിച്ചു നിൽക്കുന്ന അച്ഛനെ കണ്മുന്നിൽ തെളിഞ്ഞു വന്നതും അവളിൽ നിന്നും ആ സന്തോഷം പാടെ മാഞ്ഞു പോയിരുന്നു,,,, അപ്പോഴേക്കും അവളുടെ മുൻപിൽ നീണ്ടു വരുന്ന കൈ കണ്ട് അവൾ സംശയത്തിൽ സഖാവിനെ നോക്കിയപ്പോൾ കയ്യിലെ ചോറുരുള അവൾക്ക് നേരെ നീട്ടി കൊണ്ട് കണ്ണ് കൊണ്ട് വാങ്ങാൻ ആവശ്യപ്പെട്ടതും കണ്ണിലെ കണ്ണുനീർ ഒന്ന് തുടച്ചു മാറ്റി കൊണ്ട് അവൾ അത് വാങ്ങി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു,,,,,, "ഇത് പോലെ ചിരിച്ചു നിന്നോണം,,,, ഓരോന്ന് ഓർത്ത് കരയാൻ ആണെങ്കിൽ പിന്നെ ഞങ്ങൾ ഒക്കെ എന്തിനാ നിനക്ക് ചുറ്റും നിൽക്കുന്നത്,,, " അവൾ മാത്രം കേൾക്കും വിധത്തിൽ അവൻ പറഞ്ഞതും അവൾ ഒന്ന് തലയാട്ടി കാണിച്ചു കൊണ്ട് ഭക്ഷണത്തിൽ ശ്രദ്ധ കൊടുത്തു,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"അമ്മ തലയൊന്ന് മസ്സാജ് ചെയ്തേ,,,, " സിറ്റ് ഔട്ടിൽ അമ്മയുടെ മടിയിൽ തലവെച്ച് കിടന്ന് കൊണ്ട് സഖാവ് പറഞ്ഞതും അമ്മ അവന്റെ നെറ്റിയിലെ മുറിവിൽ ഒന്ന് തഴുകി കൊണ്ട് മെല്ലെ മുടിയിൽ മസ്സാജ് ചെയ്തു കൊണ്ടിരുന്നു,,,,അത് കണ്ട് അമ്മയുടെ അടുത്ത് ഇരുന്നിരുന്ന തുമ്പി ഒരു പുഞ്ചിരിയിൽ അവനെ നോക്കി അവന്റെ ഇടതൂർന്ന മുടിയിൽ അമ്മക്കൊപ്പം തന്നെ തലോടി വിട്ടതും അവൻ ഒരു കുസൃതിയിൽ അവളുടെ കയ്യിൽ ഒന്ന് നുള്ളിയതും അവൾ ഒന്ന് ഞെട്ടി കൊണ്ട് അമ്മയെ നോക്കിയപ്പോൾ അമ്മ പുറത്തേക്ക് നോക്കി ഇരിക്കുന്നത് കണ്ട് അവൾ ഒന്ന് ശ്വാസം വലിച്ചു,,,, അപ്പോഴേക്കും വീടിന്റെ ഗേറ്റ് കടന്ന് ഒരു കാർ വന്നതും എല്ലാവരും സംശയത്തിൽ അങ്ങോട്ട്‌ നോക്കിയതും കാറിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ട് അച്ഛൻ കയ്യിൽ പിടിച്ചിരുന്ന പത്രം മടക്കി ചാരുപടിയിൽ വെച്ച് കൊണ്ട് എഴുന്നേറ്റതും അപ്പോഴേക്കും സഖാവും അമ്മയും തുമ്പിയും എഴുന്നേറ്റ് നിന്നു,,,,, "ആരാ ഇത് വരുന്നേ,,,,, ഈ വഴിയൊക്കെ അറിയോ,,,,,, " "അറിയാതെ,,,, എന്നും വരണം എന്ന് കരുതും മോളെ മാരേജ് ആയത് കൊണ്ട് തിരക്കിൽ ആയിരുന്നു,,,

ഇന്ന് വീട്ടില് ഇരുന്നപ്പോൾ നിമ്മി മോള് പറഞ്ഞു ദ്രുവിന്റെ വീട് വരെ ഒന്ന് പോയി വരാന്ന്,,,, " വീട്ടിലേക്ക് കയറുന്നതിനിടയിൽ ഒരു പുഞ്ചിരിയിൽ ശങ്കർ പറഞ്ഞതും സഖാവിന്റെ കണ്ണുകൾ മെല്ലെ കാറിനടുത്തേക്ക് പതിച്ചപ്പോൾ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്ന നിമ്മിയെ കണ്ടതും അവൻ ഒരു വെറുപ്പോടെ മുഖം തിരിച്ചു,,,, "മോളെന്താ പുറത്ത് നിൽക്കുന്നെ,, കയറ് മോളെ,,,,, " അമ്മ അഭാര അഭിനയം കാഴ്ച വെച്ച് കൊണ്ട് വിളിച്ചതും അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കയറി,,,,പെട്ടെന്ന് അവളുടെ കണ്ണുകൾ സഖാവിനടുത്ത് നിൽക്കുന്ന തുമ്പിയിൽ ചെന്ന് പതിച്ചു,,,, ദാവണിയും മുടി കുളിപിന്നിട്ട് നിഷ്കളങ്കമായി പുഞ്ചിരിച്ചു നിൽക്കുന്ന തുമ്പിയെ കണ്ടതും അവളിൽ പല തരം ചിന്തകൾ ഉയരുകയായിരുന്നു,,,, അപ്പോഴേക്കും എല്ലാവരും ഉള്ളിലേക്ക് കടന്ന് കൊണ്ട് സോഫയിൽ സ്ഥാനം പിടിച്ചതും അവളും കൂടെ കയറി ഇരുന്നു,,,

അവളെ കണ്ട് അത്ര താല്പര്യം ഇല്ലാത്ത മട്ടിൽ ദ്രുവ് അമ്മയുടെ ചെവിയിൽ എന്തോ പറഞ്ഞു കൊണ്ട് മുകളിലേക്ക് കയറി പോയി എങ്കിലും നിമ്മിയുടെ കണ്ണുകൾ അവനെ പിന്തുടർന്നു,,, "ഇതാരാ,,,, " "ഞങ്ങളുടെ മകളാ,,,," ശങ്കറിന്റെ ചോദ്യത്തിന് അച്ഛൻ മറുപടി കൊടുത്തതും തുമ്പി മനസ്സറിഞ്ഞു ഒന്ന് ചിരിച്ചു,,, "മകളോ,,, എന്റെ അറിവിൽ നിനക്ക് ദ്രുവ് മാത്രമേ മകനായി ഒള്ളൂ,,,, " "മ്മ്മ്,,,, മകനായി അവൻ മാത്രം ഒള്ളൂ,,, ഇത് മകൻ തന്ന സമ്മാനം,,,, ഇതാ ഞാൻ പറഞ്ഞ കുട്ടി,,,, ദ്രുവ് കല്യാണം കഴിക്കാൻ പോകുന്ന മോള്,,,, " അച്ഛന്റെ വാക്കുകൾ കേട്ട് നിമ്മിയുടെ മുഖം മാറി,,, അവൾ ഒന്ന് കടുപ്പിച്ചു കൊണ്ട് തുമ്പിയെ നോക്കിയതും തുമ്പി ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു എങ്കിലും അവൾ അതിനെ പാടെ പുച്ഛിച്ചു തള്ളി,,,, "ഞാൻ പോയി കുടിക്കാൻ എന്തേലും എടുക്കാം,,,,, " തുമ്പി ഉള്ളിലേക്ക് പോയി കുറച്ച് കഴിഞ്ഞതും അമ്മയും ഉള്ളിലേക്ക് പോയി,,,

അമ്മയോടൊപ്പം നിമ്മിയും കൂടി,,,, "ആന്റി തനിച്ചാണോ ഇവിടെ ജോലിയെല്ലാം ചെയ്യുന്നത്,,,, " "ഏയ്‌,,, മോളും ഉണ്ടാകും,,, എന്താ കുട്ടി അങ്ങനെ ചോദിച്ചേ,,, " "ഒന്നും ഇല്ല,,, ഇവിടെ ജോലിക്കാരെ ഒന്നും കണ്ടില്ല,,, അത് കൊണ്ട് ചോദിച്ചതാ,,,, " "മോന് അതൊന്നും ഇഷ്ടല്ല,,, പിന്നെ നമ്മുടെ കൈ കൊണ്ട് തന്നെ വേണ്ടേ നമ്മുടെ പ്രിയപ്പെട്ടവർക്ക് വെച്ച് വിളമ്പി കൊടുക്കാൻ,,, അപ്പോഴല്ലേ മനസ്സ് നിറയാ,,,, " "മ്മ്മ്,,,,, അതും ശരിയാ,,,,, ഈ കുട്ടി,,,, " അവൾ വീണ്ടും സംശയത്തിൽ ചോദിച്ചതും അമ്മ ഒന്ന് പുഞ്ചിരി തൂകി കൊണ്ട് തുമ്പിയെ ചേർത്ത് പിടിച്ചു,,,, "തുമ്പി,,,, ഞാൻ ഇന്നലെ കണ്ടപ്പോൾ പറഞ്ഞില്ലേ,,, മോൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടിയാ,,,, രണ്ട് കൊല്ലം ആയി ഇഷ്ടത്തിൽ ആയിരുന്നു,,,, തുമ്പി എന്ന് വെച്ചാൽ അവന് ജീവനാ,,, അപ്പൊ പിന്നെ മോന്റെ ഇഷ്ടം തന്നെ നടത്താൻ തീരുമാനിച്ചു,,, " കുറച്ച് എരിവ് കൂട്ടി കൊണ്ട് അമ്മ പറഞ്ഞതും അവളുടെ കണ്ണുകളിൽ കുശുമ്പ് കൂടി തുമ്പിയെ തറപ്പിച്ച് നോക്കുന്നത് കണ്ട് അമ്മ തുമ്പിയെ നോക്കി ഒന്ന് കണ്ണിറുക്കി,,, തുമ്പി ആണേൽ രണ്ട് മാസമാണോ,,,

രണ്ട് കൊല്ലമാണോ അമ്മ പറഞ്ഞത് എന്ന ആലോചനയിലും,,,, "തുമ്പി,,,,ദ്രുവ് മോന് എന്തോ തലവേദന,,,, മോള് പോയി ആ മരുന്നൊന്ന് എടുത്ത് കൊടുക്ക്,,,,അമ്മ ചായ കൊടുത്തോളാം,,, ചെല്ല്,,,, " അഭിനയത്തിൽ അത്ര പിടി ഇല്ലാത്ത തുമ്പി സംഭവം കുളമാക്കും എന്ന് മനസ്സിലായപ്പോൾ അമ്മ നൈസ് ആയിട്ട് അവളെ ഒഴിവാക്കിയതും അവൾ നടക്കുന്നതിനിടയിൽ അമ്മയെ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് അവളെ കൊല്ലാൻ പാകത്തിന് നിൽക്കുന്ന നിമ്മിയെ,,, ഒന്നും മനസ്സിലായില്ല എങ്കിലും ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് മനസ്സിലാക്കി അവൾ മെല്ലെ മുകളിലെക്ക് വലിഞ്ഞു,,,, മുകളിൽ സഖാവിന്റെ റൂമിന്റെ വാതിൽക്കൽ നിന്ന് കൊണ്ട് ഉള്ളിലേക്ക് നോക്കിയതും കാണുന്നത് ബെഡിലെ ബാക്ക് ബോഡിൽ ചാരി ഇരുന്ന് അന്തസായി ഫോണിൽ തോണ്ടുന്ന സഖാവിനെ,,, ഇങ്ങേർക്കല്ലേ തല വേദനയാണെന്ന് പറഞ്ഞത്,,,, ഇതിപ്പോ,,,, എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്,,,, "എന്താടി തീപ്പെട്ടികൊള്ളി ഒളിഞ്ഞു നോക്കുന്നെ,,,, " ഫോണിൽ നിന്നും തല ഉയർത്താതെ സഖാവ് ചോദിച്ചതും അവൾ ഒന്ന് ചുമല് കൂച്ചി,,,

"ഇവിടെ ആർക്കോ തലവേദനയാണെന്ന് അമ്മ പറഞ്ഞു,,,, " റൂമിലോട്ട് കയറി കൊണ്ട് അവൾ പറഞ്ഞതും അവൻ കയ്യിലുള്ള ഫോൺ ഒന്ന് മാറ്റി വെച്ച് കൊണ്ട് ഒന്ന് ഇളിച്ചു,,, "അമ്മ അതും പറഞ്ഞു കൊണ്ടാണോ നിന്നെ ഓടിച്ചെ,,,,,ഞാൻ അമ്മയോട് നിന്നെ അധികം അവിടെ നിർത്തേണ്ട എന്ന് മാത്രമേ പറഞ്ഞിട്ടൊള്ളൂ,,, ഇത്ര വേഗം എത്തിക്കും എന്ന് കരുതിയില്ല,,,, " "എനിക്ക് തോന്നി അമ്മയുടെ അഭിനയം കണ്ട്,,, മോശമല്ലേ വീട്ടില് വിരുന്നുകാര് വരുമ്പോൾ റൂമിലും കയറി ഇരിക്കുന്നത്,,,, " അവളുടെ ചോദ്യം കേട്ടപ്പോൾ തന്നെ അവൻ ഒരു പുഞ്ചിരിയിൽ അവളെ പിടിച്ച് വലിച്ചു മടിയിൽ ഇരുത്തി അവൾ ഒന്ന് കുതറിയതും അവൻ രണ്ട് കൈ കൊണ്ടും അവളെ ഒന്ന് വട്ടം പിടിച്ചതും അവൾ അവനെ നോക്കി ഒന്ന് കണ്ണുരുട്ടി,,,, "നോക്കി പേടിപ്പിക്കല്ലേടി,,,,, ഒരു മോശവും ഇല്ല,,, എനിക്കിഷ്ടല്ല,,,, " "ആരെ,,,എന്നെയോ അതോ,,,,,, "

അവൾ ഒരു കള്ളചിരിയിൽ അവന്റെ കഴുത്തിലൂടെ കയ്യിട്ട് കൊണ്ട് ചോദിച്ചതും അവൻ ഒന്നൂടെ നിവർന്നിരുന്നു,,,, "അറിഞ്ഞു കൊണ്ടുള്ള ചോദ്യം വേണോ,,,, " "എന്നാലും പറ,,,, " "അവളെ തന്നെ,,,, ആ പഞ്ചാരചാക്കിനെ,,,,,കോളേജിൽ നിന്നും തുടങ്ങിയതാ,,,,അവിടെ നിന്നാൽ അവളുടെ നോട്ടം കണ്ട് ചിലപ്പോൾ എനിക്ക് ദേഷ്യം കേറി എന്തേലും വിളിച്ച് പറയും,,,, അത് കൊണ്ട് ഇതാണ് സേഫ്,,,,അവളുടെ നോട്ടവും താങ്ങണ്ടാ,,,, എന്റെ പെണ്ണിനേയും ഇങ്ങനെ ചേർത്ത് പിടിക്കാം,,, " അവളെ ഒന്നൂടെ അവനിലേക്ക് ചേർത്ത് കൊണ്ട് അവൻ പറഞ്ഞതും അവളും ഒരു പുഞ്ചിരിയിൽ അവനെ നോക്കി,,,, "എന്തെടി,,,,, " അതിന് അവൾ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് മെല്ലെ അവന്റെ നെഞ്ചിലേക്ക് ചേർന്നു,,,,, "ഈ നെഞ്ചിൽ ഞാൻ അല്ലാതെ വേറാരും കയറിയിട്ടില്ലേ,,,,, "

നെഞ്ചിൽ കിടന്നു കൊണ്ട് അവന്റെ മുഖത്ത് കൈ വെച്ച് കൊണ്ട് അവൾ ചോദിച്ചതും അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ രണ്ട് കൈ കൊണ്ടും പൊതിഞ്ഞു പിടിച്ചു,,, "കയറിയിട്ടുണ്ട്,,,, അമ്മ,,, അച്ഛൻ,,,, മുത്തശ്ശി,,, ഇനിയും ഉണ്ട്,,,, " "അതല്ല,,,, " അവൾ ഒന്ന് ചിണുങ്ങി കൊണ്ട് പറഞ്ഞതും അവൻ അവളുടെ മുടിയിലൂടെ വിരൽ ഓടിച്ചു,,, "എനിക്ക് സ്വന്തമായി തോന്നിയ ഒരേ ഒരു പെണ്ണ് നീയാ,,,, നിന്നെ കണ്ട മാത്രയിൽ എന്റെ ഉള്ളിൽ നിന്നോട് ഒരു വാത്സല്യം പിറവി എടുത്തിരുന്നു,,, പിന്നീടത് സ്നേഹമായി മാറിയതും പ്രണയമായി പിറവി എടുത്തതും ഞാൻ പോലും അറിയാതെയാണ്,,,, ഇനിയുള്ള ജന്മം മുഴുവൻ ഈ നെഞ്ചിൽ ഈ തീപ്പെട്ടികൊള്ളി മാത്രമേ ഉണ്ടാകൂ,,,,ഇത് സഖാവിന്റെ വാക്കാ,,," അവളുടെ മൂർദാവിൽ ചുണ്ടമർത്തി കൊണ്ട് അവൻ പറഞ്ഞതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു,,, അവൾ അവന്റെ നെഞ്ചിൽ ആയി ഒന്ന് ചുമ്പിച്ചു,,,,..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story