പ്രണയമഴ: ഭാഗം 16

pranayamazha

എഴുത്തുകാരി: THASAL

പെട്ടെന്ന് ഡോറിൽ ആരോ തട്ടിയതും രണ്ട് പേരും ഒന്ന് ഞെട്ടി എഴുന്നേറ്റു കൊണ്ട് ഡോറിനടുത്തേക്ക് നോക്കി,,,, "മോനെ തുമ്പിയെ ഇങ് തന്നേക്ക്,,,,, " ഒരു കൈ റൂമിലേക്ക്‌ കടത്തി ഡോറിൽ തട്ടി കൊണ്ട് അമ്മ പറഞ്ഞതും അവൻ ഒരു പുഞ്ചിരിയിൽ അവളെ നോക്കിയപ്പോൾ അവൾ ആകെ ചമ്മിയ രീതിയിൽ ഒന്ന് കണ്ണ് ചിമ്മി എരിവ് വലിച്ചു,,, അപ്പോഴേക്കും അമ്മ റൂമിലേക്ക്‌ കയറിയിരുന്നു,,, "ഇവന്റെ തല വേദന ഇത് വരെ മാറിയില്ലേ മോളെ,,,, " ഒരു കള്ളചിരിയിൽ അമ്മയുടെ ചോദ്യം കേട്ട് അവൾ ചിരിക്കണോ വേണ്ടയോ എന്ന രീതിയിൽ അമ്മയെ നോക്കിയതും അമ്മ മെല്ലെ കണ്ണ് കൊണ്ട് പുറത്തേക്ക് കാണിച്ചതും വെളിയിൽ പാതി മറഞ്ഞു നിൽക്കുന്ന നിമ്മിയെ കണ്ട് അവൾക്ക് ഒന്നും തോന്നിയില്ല എങ്കിലും സഖാവിന് വേണ്ടതൊക്കെ തോന്നി,,,, അവൾ വേറൊന്നും ആലോചിക്കാതെ തുമ്പിയെ ഒന്ന് ചേർത്ത് പിടിച്ചതും തന്നിലെക്ക് നീണ്ട നോട്ടം അത് തുമ്പിയിൽ എത്തി നിന്നത് അവൻ അറിയുന്നുണ്ടായിരുന്നു,,, "എന്തോ അത്ര വേഗം ഒഴിഞ്ഞു പോകുന്ന വേദനയാണെന്ന് തോന്നുന്നില്ല അമ്മ,,, നമുക്ക് ഒഴിപ്പിക്കാന്നേ,,,, ഒഴിപ്പിക്കാതെ പറ്റോ,,, "

അവൻ അർത്ഥം വെച്ച് കൊണ്ട് പറഞ്ഞതും അമ്മ വന്ന ചിരി കടിച്ചു പിടിച്ചു കൊണ്ട് അവനെ നോക്കി തലയാട്ടി,,,, "പിന്നെ തലവേദനക്കുള്ള മരുന്ന് മോള് വെച്ച് തന്നില്ലേടാ,,,, " "തന്നു,,, തന്നു,,,, നല്ലോണം തന്നു,,, നെഞ്ചിൽ കൊള്ളും വിധം തന്നെ തന്നു,,,, " അവൻ നെഞ്ചിൽ കൈ വെച്ച് കൊണ്ട് പറയുന്നത് കേട്ടതും തുമ്പി അവനെ നോക്കി ഒന്ന് കണ്ണുരുട്ടി കൊണ്ട് കയ്യിൽ നുള്ളി,,, അതെല്ലാം കണ്ട് ചിരി പൊട്ടി നിൽക്കുന്ന അമ്മയും,,,, "മ്മ്മ്,,,, എന്നാൽ മോളിങ്ങ് വാ,,,,,മോളെ ശങ്കർ അങ്കിൾ അന്വേഷിച്ചു,,,,, ടാ കുറച്ച് കഴിഞ്ഞ് താഴേക്ക് വന്നേക്കണം,,,, കേട്ടല്ലോ,,,, " അമ്മയുടെ വാക്കുകൾക്ക് അവൻ ഒരു പുഞ്ചിരിയിൽ മറുപടി കൊടുത്തു,,, അപ്പോഴേക്കും അമ്മ തുമ്പിയെയും കൊണ്ട് പുറത്തേക്ക് ഇറങ്ങിയതും വാതിൽക്കൽ നിൽക്കുന്ന നിമ്മിയെ കണ്ട് ഇത് വരെ കാണാത്തത് പോലെ നിഷ്കു ഭാവത്തിൽ ഒന്ന് ഞെട്ടി,,, "മോളെന്താ ഇവിടെ,,, "

"ആന്റി,,,അത്,,,, ആ,,, ദ്രുവിനെ ഒന്ന് കാണാൻ കയറിയതാ,,,, " ഇവളെന്തിനാ സഖാവിനെ കാണുന്നെ,,,, തുമ്പി ഒന്ന് ചുണ്ട് കൂർപ്പിച്ചു അമ്മയെ നോക്കിയതും അമ്മ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കണ്ണിറുക്കി,,, "ആണൊ,,,, അവൻ ഉള്ളിൽ ഉണ്ടാകും,,,, " "ആരാ അമ്മ,,,, " അമ്മ പറഞ്ഞു പൂർത്തിയാക്കും മുന്നേ റൂമിൽ നിന്നും ഇറങ്ങി വന്ന സഖാവിനെ കണ്ട് നിമ്മിയുടെ കണ്ണുകൾ ഒന്ന് തിളങ്ങി,,, അവളുടെ നോട്ടം ആ കണ്ണുകളിൽ കുരുങ്ങിയതും തുമ്പി അവളെയും സഖാവിനെയും മാറി മാറി നോക്കി,,,,,,, "നിമ്മിയാണ് മോനെ,,, നിങ്ങൾ സംസാരിച്ചിരിക്ക്,,,, ഞങ്ങൾ താഴോട്ട് പോകുവാ,,,,, " തുമ്പിയുടെ കയ്യും പിടിച്ച് അമ്മ താഴേക്ക് പോകുമ്പോഴും തുമ്പിയുടെ നോട്ടം സഖാവിൽ ആയിരുന്നു,,,, ആ പഞ്ചാരച്ചാക്കിന്റെ കയ്യിൽ അവനെ ഏൽപ്പിച്ചു പോകുന്നതിന്റെ വിഷമം,,, അത് കണ്ട് സഖാവ് ഒന്ന് കണ്ണ് ചിമ്മി കൊണ്ട് ചുണ്ട് കൂർപ്പിച്ചു ഉമ്മ വെക്കുന്നത് പോലെ കാണിച്ചതും തുമ്പിയുടെ മുഖത്തും ഒരു പുഞ്ചിരി തത്തി കളിച്ചു,,, അവൾ അത് പോലെ അവനും ഒരു ഫ്ലൈയിങ്ങ് കിസ്സ് കൊടുത്തതും അവൻ ഒന്ന് കണ്ണടച്ച് കൊണ്ട് നെഞ്ചിൽ കൈ വെച്ചു,,,,

അതെല്ലാംകണ്ട് ചിരിച്ചു പുഞ്ചിരിയോടെ അവൾ താഴേക്ക് പോയി,,, പെട്ടെന്ന് ആരുടെയോ തൊണ്ട അനക്കുന്ന ശബ്ദം കേട്ട് സഖാവ് ഒന്ന് തിരിഞ്ഞു നോക്കിയതും പിന്നിൽ കൈ കെട്ടി തന്നെ തന്നെ നോക്കി നിൽക്കുന്ന നിമ്മിയെ കണ്ടതും അവന്റെ മുഖത്ത് പുച്ഛം നിറഞ്ഞു,,, അവൻ അവളെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ ഉള്ളിലേക്ക് പോകാൻ നിന്നതും അവൾ അവന് മുന്നിൽ ഒരു തടസ്സമായി വന്നു നിന്നു,,,, "ദ്രുവ്,,,,, എന്നെ കാണാഞ്ഞിട്ടാണോ,,,, അതോ കാണാത്തത് പോലെ അഭിനയിക്കുന്നതോ,,,, " അവളുടെ ഗൗരവമേറിയ ചോദ്യം കേട്ട് അവൻ ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് കൈ കെട്ടി നിന്നു,,, "കണ്ടിട്ട് എന്താ തോന്നുന്നത്,,,,,,," അവന്റെ ആ ചോദ്യത്തിന് അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി നിന്നു,,,, "മ്മ്മ്,, എന്നാൽ ഞാൻ തന്നെ പറയാം,,, കാണാത്തത് പോലെ പോകുന്നതാ,,,, ഇനി എന്തേലും പറയാനുണ്ടോ,,, " "എന്തിന്,,, എന്തിനാ എന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്,,,,

ഞാൻ നിന്നെ സ്നേഹിച്ചിട്ടല്ലേ ഒള്ളൂ,,, ഉപദ്രവിച്ചിട്ടില്ലല്ലോ ഇന്നും സ്നേഹിക്കുന്നു ദ്രുവ്,,,,, " "എന്നാൽ അത് എനിക്കൊരു ശല്യം ആണെന്ന് അറിഞ്ഞാൽ നീ ഒഴിഞ്ഞു പോകണമായിരുന്നു,,,,,,,, നോക്ക് നിമ്മി,,, എനിക്ക് അന്നും ഇന്നും ഒരു കാര്യം മാത്രമേ നിന്നോട് പറയാനൊള്ളൂ,,,,, നിന്നെ ആ കണ്ണ് കൊണ്ട് ഞാൻ കണ്ടിട്ടില്ല,,,, ജസ്റ്റ്‌ ലീവ്,,,, " അവൻ വളരെ ശാന്തനായി പറഞ്ഞതും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു,,, അവൾ അവനെ നോക്കി തന്നെ കണ്ണുകൾ തുടച്ചു മാറ്റി,,,, "ഇത്രയും കാലം നിനക്ക് വേണ്ടി കാത്തു നിന്നിട്ട്,,,,,, നിനക്ക് എങ്ങനെ പറയാൻ തോന്നുന്നു,,,, അവളാണോ പ്രശ്നം,,,, ആ തുമ്പിയാണോ നമുക്കിടയിൽ കയറി വന്നത്,,,,, " "Just shutup,,,,,, That's none of your business" അവൻ അലറുകയായിരുന്നു,,,, അതിന് മറുപടി എന്നോണം അവൾ ഒന്ന് ചുണ്ട് കോട്ടി ചിരിച്ചു,,,, "ശബ്ദം എടുക്കേണ്ട ദ്രുവ്,,, എനിക്കറിയാം നിനക്ക് ആ പഴയ ദ്രുവ് ആകാൻ ഒരിക്കലും താല്പര്യം ഇല്ല എന്ന്,,,, ആ നിനക്ക് ഒരിക്കലും എന്നെയും തടയാൻ സാധിക്കില്ല,,,,, " "ഇത് വരെ ഒരു പെണ്ണിന് നേരെ ഞാൻ കൈ ഉയർത്തിയിട്ടില്ല,,,,

എന്നെ കൊണ്ട് അത് ചെയ്യിപ്പിക്കരുത്,,,,,,, പണ്ട് എന്റെ മുന്നിൽ നിൽക്കാൻ പോലും ഭയന്നിരുന്ന ഒരു കാലം നിനക്കുണ്ടായിരുന്നു നിമ്മി,,,,,,പണ്ടത്തെ ദ്രുവിൽ നിന്നും ഇന്ന് കാണുന്ന മാറ്റം അത് ഒന്ന് കൊണ്ടാണ് നീ ഈ ധൈര്യം കാണിക്കുന്നത് എങ്കിൽ നീ ചെവി തുറന്നു കേട്ടോ,,,, ആ സഖാവ് എവിടെയും പോയിട്ടില്ല,,,,,,, ഈ കാണുന്ന സഖാവിനെ എല്ലാം നിയന്ത്രിച്ചു നിൽക്കാൻ സാധിക്കൂ,,,,,ആ പഴയ സഖാവ്,,, നിനക്കറിയില്ലേടി,,,,,, കളിച്ചാൽ കളി പഠിപ്പിക്കാൻ അറിയാവുന്നവനാ ഈ ഞാൻ എന്ന്,,,,,,, നീ മറന്ന ഒരു സംഭവം നിന്നെ ഞാൻ ഓർമ്മപ്പെടുത്താം,,,, പണ്ട്,, നീയും ഞാനും ഒക്കെ ഡിഗ്രി ചെയ്യുന്ന സമയത്ത്,,,, കോളേജിലെ ഒരു തെമ്മാടി,,,, നിന്റെ ഉറ്റ കൂട്ടുകാരൻ കിരൺ,,,, നിന്റെ കൂടെ അറിവോടെ ഒരു പാവം പെണ്ണിനെ ഒന്ന് കയറി പിടിക്കാൻ ശ്രമിച്ചു,,,, എന്താ കാരണം,,,, ആ കുട്ടി എന്നോടൊന്ന് മിണ്ടി,,,,, അന്ന് അന്നത്തെ ആ ദിവസം തന്നെ,,,, ഞാൻ ഈ സഖാവ്,,,, അവന്റെ കൈ തന്നെ അങ്ങ് വെട്ടി മാറ്റി,,,,അന്ന് അവനോടൊപ്പം എനിക്ക് നിന്റെ ആ കോപ്പിലെ കളിയും നിർത്താമായിരുന്നു,,, അന്ന് ഞാൻ നിന്നെ വെറുതെ വിട്ടത് എന്തിനാണ് എന്നറിയുമോ,,,

നിന്റെ പാവം അപ്പൻ,,,,അമ്മയില്ലാത്ത മക്കളെ നല്ല രീതിയിൽ വളർത്താൻ കഷ്ടപ്പെടുന്ന ആ പാവത്തെ ഓർത്ത് മാത്രം,,, അന്ന് എന്നെ പോലീസ് പൊക്കി,,,,,, നിന്റെ അപ്പൻ തന്നെ എന്നെ ഇറക്കി കൊണ്ട് വന്നു,,,, അന്നും ഞാൻ എന്തിനാണ് അത് ചെയ്തത് എന്ന് പറഞ്ഞില്ല,,, കാരണം അതിൽ നിന്റെ പേര് കേട്ടാൽ ആ പാവം തളർന്നു പോകും,,,, ഇനി നിന്റെ ആ കോപ്പിലെ സ്വഭാവം എന്റെ തുമ്പിക്ക് നേരെ എടുക്കാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ,,, അറിയാലോ,,,,അന്ന് കാണിച്ച യാതൊരു ദയയും ഉണ്ടാകില്ല,,, നിന്റെ അപ്പനെ ഓർത്തോ പെണ്ണാണെന്ന് കരുതിയോ വെറുതെ വിടില്ല,,, കൊന്നു കളയും,,,, ഓർമ്മയിൽ വെച്ചോ,,,, " അവൾക്ക് നേരെ വിരൽ ചൂണ്ടി കത്തുന്ന കണ്ണുളാലെയുള്ള അവന്റെ വാക്കുകൾ കേട്ട് അവൾ ഒന്ന് വിയർത്തു പോയിരുന്നു,,,, അവളുടെ നെറ്റിയിലൂടെ ഒഴുകി ഇറങ്ങുന്ന വിയർപ്പ് അവൾ പെട്ടെന്ന് തന്നെ തുടച്ചു നീക്കുന്നത് കണ്ട് അവൻ പെട്ടെന്ന് ഒന്ന് ചിരിച്ചു,,,, "ഏയ്‌,, റിലാക്സ്,,,,,താൻ പേടിച്ചു പോയോ,,,, നന്നായി വിയർക്കുന്നുണ്ടല്ലോ,,,, പേടിക്കേണ്ട,,, ഞാൻ ഒന്നും ചെയ്യില്ല,,,, പക്ഷെ,,,,, നീ ആയി എന്നെ ആ പഴയ സഖാവാക്കി മാറ്റിയാൽ,,,,

പിന്നെ നിന്റെ മരണം നിനക്ക് മുന്നിൽ എത്തി എന്ന് കരുതിയാൽ മതി,,,, " അവളെ ഒന്ന് നോക്കി മീശ പിരിച്ചു കൊണ്ട് സഖാവ് പറഞ്ഞതും അവൾ ആകെ ഒന്ന് പരുങ്ങി കൊണ്ട് പേടിയിൽ അവനെ നോക്കി പെട്ടെന്ന് തന്നെ അവിടെ നിന്നും ഇറങ്ങി പോയി,,,,,, അവൾക്ക് പിന്നാലെയായി അവനും,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ശങ്കറിന്റെ ചോദ്യത്തിന് മറുപടി നൽകുമ്പോഴും അവളുടെ കണ്ണുകൾ അനുസരണയില്ലാതെ മുകളിലേക്ക് പോയി കൊണ്ടിരുന്നു,,,, ഇടക്ക് ദയനീയമായി അമ്മയെ നോക്കിയപ്പോൾ അമ്മ മെല്ലെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചതും അവൾ ഒന്ന് തലയാട്ടി,,,,, പെട്ടെന്ന് നിമ്മി ഇറങ്ങി വരുന്നത് കണ്ടതും തുമ്പി അവളെ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തതും ആളുടെ വരവും ഇടക്ക് പേടിയിൽ പിറകോട്ടു നോക്കുന്നതും കണ്ട് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലായി,,,, നിമ്മിക്ക് പിറകെയായി നടന്നു വരുന്ന സഖാവിനെ കണ്ടതും അവൾ അവനെ ഒന്ന് കണ്ണ് ചുളിച്ചു കൊണ്ട് നോക്കിയതും അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കണ്ണ് ചിമ്മി കാണിച്ചു,,,, അപ്പൊ കാര്യമായി എന്തോ നടന്നിട്ടുണ്ട്,,,

"ആ മക്കള് വന്നോ,,,, കുറെ കാലം കൂടി ഒപ്പം പഠിച്ചവര് കണ്ടതല്ലേ,, കുറെ വിശേഷങ്ങൾ പറയാൻ ഉണ്ടാകും,,,, " "ശരിയാ അങ്കിൾ,,, കുറെ വിശേഷങ്ങൾ പറയാനും ഓർമപ്പെടുത്താനും ഉണ്ടായിരുന്നു,,,, " നിമ്മിയെ ഒന്ന് നോക്കി അർത്ഥം വെച്ചുള്ള അവന്റെ സംസാരം കേട്ടപ്പോൾ തന്നെ അമ്മക്ക് ഏകദേശം കാര്യങ്ങൾ കത്തി എങ്കിലും തുമ്പി അവനെ നോക്കി പിരികം പൊക്കി എന്താണ് എന്ന് ചോദിച്ചതും അവൻ തലയാട്ടി കാണിച്ചു,,, "മ്മ്മ് എന്ന ഞങ്ങൾ ഇറങ്ങട്ടെ,,, മോളെ വീട് വരെയും പോകാനുണ്ട്,,,, എന്തോ മനസ്സിന് ഒരു സ്വസ്ഥതയില്ല,,,, ഇത് വരെ നെഞ്ചിൽ ഇട്ടു വളർത്തിയ മോളല്ലേ,,, പെട്ടെന്ന് അങ്ങ് പോയപ്പോൾ,,,, ഇനി ഇവൾക്ക് കൂടി ഒരാളെ കണ്ട് പിടിക്കണം,,,,, മോന് അറിയാവുന്ന നല്ല പയ്യന്മാർ ഉണ്ടേൽ പറയണം,,,,, " "ശരി അങ്കിൾ,,,, നമുക്ക് നോക്കാം,,,, " വളരെ നല്ല രീതിയിൽ തന്നെ പുഞ്ചിരിച്ചു കൊണ്ട് തന്നെയുള്ള അവന്റെ മറുപടി കേട്ട് അങ്ങേരും ചിരിച്ചു കൊണ്ട് ഇറങ്ങിയതും നിമ്മി ഒന്നും പറയാതെ ഇറങ്ങി പോയി കാറിൽ ഇരുന്നു,,, അവളുടെ ഈ പെരുമാറ്റം എല്ലാവരിലും അത്ഭുതം നിറച്ചിരുന്നു,,,,

പെണ്ണ് പേടിച്ചിട്ടാണെന്ന് നമുക്കല്ലേ അറിയൂ,,,, "നീ എന്താടാ അവളോട്‌ പറഞ്ഞത്,,, " അവർ പോയ ഉടനെ അമ്മ അവനെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് ചോദിച്ചതും അവൻ തുമ്പിയെ നോക്കി ചിരിച്ചു,,, "ഒന്നും പറഞ്ഞില്ല എന്റെ അമ്മ,,,, പണ്ടത്തെ കാര്യങ്ങൾ ഒക്കെ ഒന്ന് സംസാരിച്ചപ്പോൾ അവൾ ഓക്കേ ആയതാ,,,, " എല്ലാം ഒറ്റ വാക്കിൽ ഒതുക്കി എന്നാൽ അനേകം അർത്ഥതലങ്ങൾ ഉള്ള ആ വാക്ക് ഒരു സംശയം കണക്കെ അമ്മയുടെയും തുമ്പിയുടെയും മനസ്സിൽ കിടന്നു,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഈ മഴ കാണാൻ എന്ത് രസമാണല്ലേ സഖാവെ,,, " ബാൽകണിയിൽ ചാരുപടിയിൽ ഇരുന്നു തകർത്തു പെയ്യുന്ന മഴയിലേക്ക് കണ്ണ് നട്ട് അവന്റെ നെഞ്ചോട് ചേർന്നിരുന്നു കൊണ്ട് തുമ്പി ചോദിച്ചതും അവൻ പുറത്ത് നിന്നും കണ്ണ് എടുക്കാതെ ഒന്ന് തലയാട്ടി,,,, "തുമ്പി,,, ഈ ഭൂമി മഴയുടെ പ്രണയിനിയാണ്,,,, തന്റെ പ്രാണനെ പുണരാൻ കൊതിയോടെ വരുന്ന മഴയെ തന്നിലെക്ക് ഇരു കയ്യും നീട്ടി സ്വീകരിക്കുകയാണ് ഭൂമി,,,,,, അവരുടെ പ്രണയസങ്കമം വിണ്ണിൽ ഒരു കുളിരായി പെയ്തിറങ്ങുന്നു,,,, " ചെറുകാറ്റിൽ ചിതറിയ ചാറ്റൽ മുഖത്തേക്ക് വീശി അടിച്ചതും അവൾ അതൊന്നു ആസ്വദിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ തന്നെ ഒതുങ്ങി,,,, "മഴ അത് പ്രണയമാണോ,,,, " "മ്മ്മ്,,,, ആയിരിക്കും,,,,, "

"എങ്കിൽ ഒരുനാൾ എനിക്ക് നനയണം,,,, ഈ പ്രണയമഴ,,,,, സഖാവിന്റെ ചൂടിലും ആ കുളിരിൽ നനയണം,,,,,, " അവൻ അവളെ ഒന്ന് അണച്ചു പിടിച്ചു,,,, "എനിക്കൊരു വാക്ക് തരോ സഖാവെ,,,, " അവളുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് അവൻ സംശയത്തിൽ തല ഒന്ന് താഴ്ത്തി അവളെ നോക്കി,,,, "ഈ ജീവിതത്തിൽ ഈ തുമ്പിയെ കൈ വിടില്ല എന്ന്,,,, എന്നേലും ഞാനൊരു ഭാരമായി തോന്നേണങ്കിൽ എന്നോട് പറയാതെ എന്നെ കൊന്നു കളഞ്ഞാൽ മതിട്ടൊ,,,, ഞാൻ അറിഞ്ഞാൽ സങ്കടവും,,,, സ്വയം മരിക്കാനും പേടിയാ,,,," അവളുടെ വാക്കുകൾ കേട്ടതും അവൻ അവളുടെ മുഖം നെഞ്ചിൽ നിന്നും ഒന്ന് പറിച്ചെടുത്ത് കൊണ്ട് ആ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിർത്തി,,, "തോന്നുണ്ടോടി ഈ സഖാവ് നിന്നെ കൈ വിടും എന്ന്,,, ഈ ജന്മം നിന്നെ ഒരു ഭാരമായി തോന്നും എന്ന്,,,,,എന്റെ ജീവൻ ഈ ശരീരത്തിൽ ഉള്ള കാലത്തോളം നിന്നിൽ നിന്നും ഒരു മോചനം ഞാൻ ആഗ്രഹിക്കുന്നില്ല,,,,

മരണത്തിൽ വഴുതി വീണാലും നിനക്ക് വേണ്ടി ഞാൻ കാത്തു നിൽക്കും,,,, ഒരു തെന്നലായി,,, നിന്നെ തൊട്ട് തഴുകി കൊണ്ട്,,, ഒരു മഴയായ്,,,, പ്രണയമഴയായ് നിന്നിലേക്ക്‌ ആർത്തു പെയ്തു കൊണ്ട്,,,, " അവന്റെ വാക്കുകൾ ഓരോന്നും അവളുടെ നെഞ്ചിലേക്ക് തന്നെ പതിച്ചു,,, അവളുടെ കണ്ണുകളിൽ നിന്നും ഒഴുകി ഇറങ്ങിയ ആ കണ്ണുനീർ പോലും അവനിൽ നിന്നും ഒരു മോചനം ആഗ്രഹിക്കാത്ത മട്ടെ അവന്റെ നെഞ്ചിൽ പതിച്ചു കൊണ്ടിരുന്നു,,,,, ആ ചുണ്ടുകൾ പോലും അവന്റെ നെഞ്ചിൽ അമരാൻ വെമ്പൽ കൊണ്ടു,,,, അത് അറിഞ്ഞവണ്ണം അവൻ അവളെ ഒന്ന് നെഞ്ചോട് ചേർത്ത് പിടിച്ചു,,, അവൾ അവന്റെ നെഞ്ചിൽ ഒന്ന് ചുണ്ടമർത്തി,,,,,മഴ ഭൂമിയിലേക്ക് പ്രണയം പകർത്തും പോലെ അവനും അറിയുകയായിരുന്നു തന്റെ പ്രാണൻ തന്റെ ഹൃദയത്തിലേക്ക് പകർത്തുന്ന പ്രണയചൂട്,,,,, ആ ചൂടിൽ പോലും കിനിയുന്ന കുളിരുള്ള ഓർമ്മ പോലെ ആ പ്രണയമഴ💜,,,,,,..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story