പ്രണയമഴ: ഭാഗം 17

pranayamazha

എഴുത്തുകാരി: THASAL

"തുമ്പി വേഗം വാടി,,,, " "ദാ വരുന്നു,,,,, " പുറത്ത് നിന്നും സഖാവിന്റെ വിളി കേട്ടതും തുമ്പി,,, റൂമിൽ നിന്നും ബാഗും എടുത്ത് പുറത്തേക്ക് ഓടി,,,, പുറത്ത് എത്തിയതും ബുള്ളറ്റിൽ ഇരുന്നു തന്നെ കണ്ണുരുട്ടി നോക്കുന്ന സഖാവിനെ കണ്ടതും അവൾ ഒന്ന് ഇളിച്ചു,,, "എത്ര നേരം ആയടി കാത്തു നിൽക്കാൻ തുടങ്ങീട്ട്,,,, ഇപ്പോഴെങ്കിലും എഴുന്നള്ളാൻ തോന്നിയല്ലോ,,,,, വന്നു കയറടി,,,,, " അവന്റെ ശബ്ദം കനത്തതും അവൾ അവനെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി കൊണ്ട് അവന് പിന്നിൽ കയറി ഇരുന്നു,,, അത് കാത്തു നിന്ന പോലെ അവൻ വണ്ടി മുന്നോട്ട് എടുത്തു,,, കുറച്ച് ദൂരം പോയി എങ്കിലും പിന്നിൽ ഇരിക്കുന്ന ആളുടെ യാതൊരു ശബ്ദവും കേൾക്കാതെ വന്നതോടെ അവൻ ഒന്ന് കണ്ണാടിയിലൂടെ നോക്കിയതും ആള് മോന്തയും കൂർപ്പിച്ചുള്ള ഇരുത്തം ആണ്,,, "ഇപ്പൊ പൊട്ടുമല്ലോ,,,,, " അവൻ ഒരു ചിരിയിൽ പറയുന്നത് കേട്ട് അവൾ കണ്ണാടിയിലൂടെ സംശയത്തിൽ അവനെ നോക്കി,,, "അല്ല ഈ വീർപ്പിച്ചു വെച്ച മോന്തയെ,,,," "പോടോ,,,, " അതിന് അവൻ ഒന്ന് ഉറക്കെ ചിരിച്ചു,,,, *"ഒന്നും തിന്നത്തും ഇല്ല,,,, കഴിക്കാൻ ഇരിക്കുന്നവരെ സമ്മതിക്കുകയും ഇല്ല,,,,

എങ്ങനെയാ കോളേജിൽ രംബയും തിലോതമയും കാത്തു നിൽക്കുന്നുണ്ടാവുമല്ലോ,,,,, രാവിലെ തന്നെ കെട്ടി എഴുന്നള്ളി പോകാൻ,,, *" അവൾ പതുക്കെ ഒന്ന് പിറുപിറുത്തതും അതെല്ലാം കൃത്യമായി അവന്റെ കാതുകാളിൽ എത്തിയിരുന്നു,,, ഓഹോ അങ്ങനെ,,,, "എന്തോ,,, എന്തെങ്കിലും പറഞ്ഞായിരുന്നോ,,, " "ഏയ്‌ ഞാനെന്തു പറയാൻ,,, " അവൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞതും അവൻ ഒന്ന് തല കുലുക്കി,,,, "എന്തേലും പറയാൻ ഉണ്ടേൽ മുഖത്ത് നോക്കി പറയണം,,, അല്ലാതെ പിന്നിൽ ഇരുന്നു പിറുപിറുക്കുന്നത് അത്ര നല്ല സ്വഭാവം അല്ല,,,, നിന്നെ ഇനി ജീവിതകാലം മുഴുവൻ സഹിക്കണ്ടെ എന്ന് ഓർക്കുമ്പോഴാ,,," അവൻ തമാശ രൂപത്തിൽ പറഞ്ഞതാണ് എങ്കിലും അത് അവളുടെ നെഞ്ചിൽ തന്നെ തറച്ചു,,, "അല്ലേലും എന്റെ സ്വഭാവം മോശമാ,,,വേണമെങ്കിൽ സഹിച്ചാൽ മതി,,,സഹിക്കാൻ പറ്റുന്നില്ലേൽ എന്നെ എന്റെ വീട്ടിൽ ആക്കിയേക്ക്,,, എനിക്കറിയാം എങ്ങനെ ജീവിക്കണം എന്ന്,,,, ഇന്ന് വരെ ജീവിക്കാൻ വേണ്ടി ആരുടെ അടുത്തും തെണ്ടി വന്നിട്ടില്ലല്ലോ,,,, തനിച്ചല്ലായിരുന്നോ,,,, ഇനിയും അങ്ങനെ മതി,,,, എന്നെ എന്റെ വീട്ടിൽ ആക്കിയേക്ക്,,, "

അവളുടെ കണ്ണുകൾ എന്തിനോ വേണ്ടി നിറയുന്നുണ്ടായിരുന്നു,,, അത് കണ്ടപ്പോൾ ആണ് വേണ്ടിയിരുന്നില്ല എന്ന് അവനും തോന്നിയത്,,, "ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല എന്റെ തുമ്പി കൊച്ചെ,,,, " "ഞാൻ ആരുടേയും തുമ്പിയല്ല,,, വണ്ടി നിർത്ത്,,,,, എനിക്കിറങ്ങണം,,,, " അവൾ ഒന്ന് ഇളകി കൊണ്ട് പറഞ്ഞതും അവൻ മാക്സിമം പിടിച്ചു നിന്നു,,, "തുമ്പി അടങ്ങി ഇരിക്ക്,,,, " "വേണ്ട,,,," "ഞാനൊന്ന് പറയട്ടെടി,,,, " "വേണ്ട എനിക്കൊന്നും കേൾക്കേണ്ട,,,, എന്നെ സഹിക്കാൻ പറ്റാത്തവരുടെ കൂടെ വരാൻ എനിക്കും താല്പര്യം ഇല്ല,,, എന്നെ ഇറക്കി വിട്ടോ,,,അല്ലേൽ ഞാൻ സത്യായിട്ടും ചാടും,,,, " അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുമ്പോഴും ശബ്ദം ഇടറുമ്പോഴും അവൾ പറഞൊപ്പിച്ചതും അവനും ദേഷ്യം കയറി വന്നിരുന്നു,,, അവൻ പെട്ടെന്ന് തന്നെ ബ്രേക്ക്‌ ചവിട്ടി,,,, "ഇറങ്ങി പോടീ കോപ്പേ,,, നല്ല രീതിയിൽ പറഞ്ഞാൽ കേൾക്കില്ല,,,,നിനക്ക് മാത്രമല്ല ദേഷ്യവും സങ്കടവും ഉള്ളത്,,,,,,എന്തേലും പറഞ്ഞു രണ്ടാമത്തെതിന് മുഖവും വീർപ്പിച്ചു ഇരുന്നോളും,,, നേരം പോലെ ഇരിക്കാൻ കഴിയും എങ്കിൽ ഇരുന്നാൽ മതി,,, അല്ലേൽ ഇറങ്ങി എങ്ങോട്ടെന്ന് വെച്ചാൽ പോടീ,,,, "

അവന്റെ ദേഷ്യം പരിതി വിട്ടപ്പോൾ അവൻ പൊട്ടിതെറിച്ചതും അവനിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കുകൾ ആയതിനാൽ തന്നെ അവളിൽ നിന്നും ഒരു തേങ്ങൽ പുറത്തേക്ക് വന്നു,,, അവൾ കണ്ണുകൾ ഒന്ന് അമർത്തി തുടച്ചു കൊണ്ട് ഇറങ്ങിയതും അവൻ വന്ന ദേഷ്യം മുഴുവൻ ബുള്ളറ്റിൽ തീർത്തു കൊണ്ട് അവളെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെയുള്ള അവന്റെ പോക്ക് കണ്ട് അവളുടെ ശ്വാസം പോലും തടയും പോലെ തോന്നി,,,, പോയാൽ ഏതു വരെ പോകാനാ,,,, കോളേജിൽ വരട്ടെ ശരിയാക്കുന്നുണ്ട്,,, അവളുടെ കോപ്പിലെ വാശി,,,,, അവനും മനസ്സിൽ പലതും കരുതി കൊണ്ട് കോളേജ് ലക്ഷ്യമാക്കി നീങ്ങി,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "കാർത്തിക,,,,,,ഇന്ന് സബ്മിറ്റ് ചെയ്യാൻ പറഞ്ഞ റെക്കോർഡ്സ് മുഴുവനും കളക്ട്ട് ചെയ്തു ടേബിളിൽ എത്തിക്കണം,,,, ഇപ്പോൾ തന്നെ,,,അതും കൂടാതെ ഇന്ന് ആബ്സെന്റ് ആയ കുട്ടികളുടെ കണക്കും,,,, " "ഓക്കേ,, സർ,,, " സ്റ്റാഫ്‌ റൂമിൽ എന്തിനോ വേണ്ടി വന്ന കാർത്തുവിനെ ആ ജോലി ഏൽപ്പിക്കുമ്പോൾ അവന്റെ ഉള്ളിൽ ഒരൊറ്റ ലക്ഷ്യമെ ഉണ്ടായിരുന്നുള്ളൂ,,, തുമ്പിയെ ഒന്ന് കാണണം,,, കാർത്തു റെക്കോർഡ്സ് മുഴുവൻ ടേബിളിൽ എത്തിച്ചു കൊണ്ട് ഒരു പേപ്പർ അവന് നേരെ നീട്ടി,,അവൻ അത് വാങ്ങുമ്പോഴും അവന്റെ കണ്ണുകൾ പുറത്തേക്ക് പരതി കൊണ്ടിരുന്നു,,,

കാർത്തു ഒന്ന് പുറത്തേക്ക് പോകാൻ ഒരുങ്ങി,,, "കാർത്തിക,,,, തുമ്പി,,,, സോറി തീർത്ഥ,,,," "അവൾക്ക് എന്തോ തലവേദനയാണ്,,,,,ഞാൻ മെഡിസിൻ എടുക്കാൻ വന്നതാണ്,,,വിളിക്കണോ സർ,,, " അവൾ ഒരു കള്ളചിരിയിൽ ചോദിക്കുന്നത് കേട്ടതും അവൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു,,, അതിന് ഒരു പൂർണത കൊടുക്കാൻ അവന് ആകുമായിരുന്നില്ല,,, കാരണം,,, തന്റെ പെണ്ണ് അവിടെ താൻ കാരണം വേദനിച്ചു കിടക്കുകയാണ്,,,, "വേണ്ട,,, താൻ ക്ലാസ്സിലേക്ക് പൊയ്ക്കോ,,,വേദന കൂടുതൽ ആണെങ്കിൽ എന്നോട് വന്നു പറയണം,,," "ഓക്കേ സർ,,, " അവൾ ഒരു പുഞ്ചിരിയിൽ സ്റ്റാഫ്‌ റൂമിൽ നിന്നും ഇറങ്ങി പോയതും സഖാവ് ആകെ ഒരു അവസ്ഥയിൽ നെറ്റിയിൽ കയ്യൂന്നി ഇരുന്നു,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "തുമ്പി,,, വെള്ളം വേണോടാ,,, " "ഒന്നും വേണ്ട കാർത്തു എന്നെ ഒന്ന് തനിച്ചു വിട്,,,, " ഉള്ളിലെ സങ്കടം പിടിച്ചു നിർത്താൻ കഴിയാതെ അവൾ ഡെസ്കിൽ ഒന്ന് തല വെച്ച് കിടന്നു കൊണ്ട് പറഞ്ഞതും കാർത്തുവിന്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ തോന്നി തുടങ്ങിയിരുന്നു,,, അവൾ തുമ്പിയെ ബലമായി പിടിച്ചുയർത്തിയതും ആ കണ്ണുകളിലെ ചുവപ്പ് കണ്ട് അവൾ കവിളിലൂടെ ഒഴുകുന്ന കണ്ണുനീർ ഒന്ന് തുടച്ചു കൊടുത്തു,,, "തലവേദനയല്ല നിന്റെ ഈ കിടത്തത്തിന് കാരണം എന്ന് എനിക്കറിയാം,,,

ഇനി നുണ പറയാതെ സത്യം പറ തുമ്പി,,,, സാറിനോട് പിണങ്ങിയോ,,,, " അവളുടെ ചോദ്യം കേട്ടപ്പോൾ തന്നെ തുമ്പി ചുണ്ട് കൂർപ്പിച്ച് അതെ എന്ന രീതിയിൽ ഒന്ന് തലയാട്ടിയതും കാർത്തു ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ തലയിൽ ഒരു തട്ട് വെച്ച് കൊടുത്തു,,, "അതിനാണോടി നീ ഇങ്ങനെ കണ്ണീരും ഒലിപ്പിച്ചു ഇരിക്കുന്നത്,,,,,ഈ പ്രണയത്തിൽ അതൊക്കെ സാധാരണയാ,,,, " "നീ എന്നെ പ്രണയം പഠിപ്പിക്കേണ്ട,,,, എനിക്കറിയാം,,,, അങ്ങേര് എന്നെ ചൊറിയാൻ ഓരോന്ന് പറയുകയാണെന്ന്,,, എന്നാലും വേദനിക്കുന്നടി,,,, നല്ലോണം വേദന വരുവാ,,,, " "പോടീ പെണ്ണെ അവിടുന്ന്,,,, ഈ ചീള് കേസും കൊണ്ട് ഇങ്ങനെ കിടന്നു മോങ്ങാൻ നാണമില്ലല്ലോ,,,ഇനി മേലാൽ വേണ്ടാത്തതിന് എങ്ങാനും കണ്ണീരു വരുന്നത് കണ്ടാൽ കണ്ണ് കുത്തി പൊട്ടിക്കും,,,,, " അവളുടെ കണ്ണിന് നേരെ വിരൽ ചൂണ്ടി കൊണ്ട് കാർത്തു പറഞ്ഞതും അവൾ ഒന്ന് പിന്നിലേക്ക് മാറി കൊണ്ട് ഒരു പേടിയിൽ തലയാട്ടി,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "തുമ്പി ദേ സാറ് നിന്നെ കാത്തു നിൽക്കുന്നു,,, " പാർക്കിങ്ങിൽ തുമ്പിയെയും കാത്തു ബുള്ളറ്റിൽ ഇരിക്കുന്ന സഖാവിനെ കണ്ട് കാർത്തു പറഞ്ഞതും തുമ്പി അവനെ ഒന്ന് നോക്കി എങ്കിലും പെട്ടെന്ന് തന്നെ മുഖം തിരിച്ചു കൊണ്ട് ഉള്ളിലെ നീറ്റൽ ഒന്ന് ഒതുക്കി അവനെ കാണാത്ത രീതിയിൽ മുന്നോട്ട് നടന്നു,,,

അപ്പോഴാണ് അവനും അവനെ മറികടന്നു പോകുന്ന തുമ്പിയെ കാണുന്നത്,,,, അവൻ നീട്ടി ഹോൺ അടിച്ചു എങ്കിലും അവൾ അതൊന്നും കേൾക്കാത്ത രീതിയിൽ മുന്നിലേക്ക് തന്നെ നടന്നു,,, "ടി,,, കോപ്പേ നിന്നെയാണ് വിളിക്കുന്നത്,,, ചെവി കേൾക്കുന്നില്ലേ,,,, " "കേട്ടു,,, അത് കൊണ്ട് തന്നെയാണ് പോകുന്നതും,,,, " "അങ്ങോട്ടാടി വിളിക്കുന്നത്,,,, " "അറിയാം,,,, " "എന്തൊക്കെയാടി ഇത്,,,, " "നീ നടക്കുന്നുണ്ടോ കാർത്തു,,,, വന്നത് തനിച്ചാണങ്കിൽ പോകാനും തുമ്പിക്ക് അറിയാം,,,,,,,,, " "ഈ വാശി വേണോ,,, " "ഇത് സഖാവിനോടുള്ള വാശിയല്ല കാർത്തു എന്നോട് തന്നെയാ,,,,സഖാവ് തമാശക്ക് പറഞ്ഞപ്പോൾ എനിക്കത് നേരെ കൊണ്ടത് മനസ്സിലാ,,, അതിന്റെ നീറ്റൽ ഒന്ന് കുറക്കാൻ എനിക്ക് ഇതേ നിർവാഹം ഒള്ളൂ,,,, നീ നടക്ക്,,, " അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ കാർത്തുവിന്റെ കയ്യും പിടിച്ച് ഇറങ്ങി പോകുന്ന തുമ്പിയെ കണ്ടതും അവന് സങ്കടത്തേക്കാൾ കൂടുതൽ ദേഷ്യമാണ് വന്നത്,,, അവൾക്ക് മാത്രം ഫീലിംഗ്സ് ഒള്ളൂ എന്ന വിചാരം,,, അറിയാതെ പറഞ്ഞ വാക്കിന് ഇങ്ങനെ ഒരു ശിക്ഷ വേണോ,,,,,, അവൻ ദേഷ്യം താങ്ങാൻ കഴിയാതെ ബുള്ളറ്റ് അവളുടെ മുന്നിലൂടെ പറപ്പിച്ചു വിട്ടു,,,, ഒരു തിരിഞ്ഞു നോട്ടം ആഗ്രഹിച്ച പോലെ അവൾ നിന്നു എങ്കിലും അത് അവനിൽ നിന്നും ഉണ്ടായില്ല,,,

വാശിയാണ് സാറെ ഇവന്റെ മെയിൻ,,,, അവളോടുള്ള ദേഷ്യത്തിൽ അവൻ കോളേജ് കഴിഞ്ഞിട്ടും വീട്ടിലേക്ക് പോകാതെ ക്ലബ്ബിൽ ഇരുന്നു,,,, രാത്രി സമയം ഏറെ വൈകിയതോടെ ക്ലബ്ബിൽ നിന്നും ഇറങ്ങി,,,, വീടിന്റെ മുന്നിൽ ബുള്ളറ്റ് നിർത്തി ബെൽ അടിച്ചതും ആരോ വന്നു ഡോർ തുറന്നതും അവൻ ഉള്ളിലേക്ക് കടക്കുന്നതിനിടയിൽ ഒന്ന് ആളെ നോക്കിയതും അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു നിൽക്കുന്ന തുമ്പിയെ കണ്ട് ഒരു നിമിഷം കൊണ്ട് അവന്റെ ദേഷ്യം പോയി അവിടെ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു എങ്കിലും അത് വിധക്തമായി മറച്ചു കൊണ്ട് അവൻ അവളെ ഒന്ന് മൈന്റ് പോലും ചെയ്യാതെ ഉള്ളിലേക്ക് കടന്നു,,,, അതെല്ലാം കണ്ട് വന്ന സങ്കടം കൊണ്ടും ദേഷ്യം കൊണ്ടും തുമ്പിയുടെ മുഖം രക്തവർണമായി മാറിയിരുന്നു,,, ഇത് വരെ അവനെ കാണാതെ പേടിച്ചു നിന്ന അവളെ അതിനേക്കാൾ കൂടുതൽ സങ്കടത്തിൽ ആഴ്ത്തിയത് അവന്റെ മൗനം ആയിരുന്നു,,, ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നിയ നിമിഷം,,, "ഇത് വരെ എവിടെയായിരുന്നു,,,, " അവൾ പിന്നിൽ നിന്നും വിളിച്ച് ചോദിച്ചതും അവൻ ഒന്ന് സ്റ്റോപ്പ്‌ ആയി കൊണ്ട് ഒന്ന് തിരിഞ്ഞു നിന്നതും അവൾ അവന്റെ അടുത്തേക്ക് നീങ്ങി,,,,, "ചോദിച്ചത് കേട്ടില്ലേ ഈ പാതി രാത്രി വരെ എവിടെ ആയിരുന്നുന്ന്,,,,, "

"ഞാൻ എവിടെ പോയാലും നിനക്ക് നഷ്ടമൊന്നും വരാൻ പോകുന്നില്ലല്ലോ,,, " അവൻ ഗൗരവം വിടാതെ തിരിച്ചു ചോദിച്ചതും ആ കണ്ണുകൾ കണ്ണീരിനാൽ മൂടി,,,, "നഷ്ടമില്ലേ,,,, എനിക്ക് യാതൊരു നഷ്ടവും ഇല്ല,,,,, " അവൾ വിതുമ്പൽ അടക്കാൻ കഷ്ടപ്പെട്ടു കൊണ്ടുള്ള അവളുടെ ചോദ്യം അവന്റെ ഉള്ളിൽ വേദന നിറച്ചു എങ്കിലും അവൻ ഒരു കപട ഗൗരവം നിറച്ചു കൊണ്ട് ഒന്നും മിണ്ടാതെ പോകാൻ നിന്നതും അവൾ അവന്റെ ഷിർട്ടിൽ പിടിച്ച് വലിച്ചു കൊണ്ട് ഭിത്തിയിൽ ചേർത്ത് നിർത്തി,,, "എന്റെ കണ്ണിൽ നോക്കി പറ സഖാവെ,,,, എനിക്ക് യാതൊരു നഷ്ടവും വരില്ലേ,, അതിനു മാത്രം നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ലേ,,,, " കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകുമ്പോഴും വാക്കുകൾ തൊണ്ടകുഴിയിൽ തടഞ്ഞു വെക്കുന്നത് പോലെ തോന്നുമ്പോഴും അവൾ അവന്റെ കണ്ണിനെ കണ്ണിനാൽ കൊരുത്തു കൊണ്ട് ചോദിച്ചതും അവനിലും വേദന നിറഞ്ഞു,,,, "അത് നീ തന്നെയാണ് തീരുമാനിക്കേണ്ടത് തുമ്പി,,,,,ഈ ഒരു അവഗണന കൊണ്ട് നീ ഇത്രമേൽ വേദനിക്കുന്നുണ്ടെങ്കിൽ ഇന്ന് നീ കാണിച്ച അവഗണന എന്നെ എത്ര വേദനിപ്പിച്ചു കാണും,,,, അതോ ആണുങ്ങൾക്ക് ഇങ്ങനെയുള്ള ഫീലിംഗ്സ് ഒന്നും ഇല്ല എന്നാണോ നീ കരുതി വെച്ചിരിക്കുന്നത്,,,," അതിനു അവളുടെ കയ്യിൽ ഉത്തരം ഇല്ലായിരുന്നു,,,,,,

വെറും ഒരു തമാശയുടെ പേരിൽ തുടങ്ങിയ സംസാരത്തേ ഇത്രയും എത്തിച്ചു നിർത്തിയത് താൻ ആണെന്ന ബോധം ഉള്ളത് കൊണ്ട് തന്നെ അവൾ വേറൊന്നും ആലോചിക്കാതെ അവനെ അങ്ങ് കെട്ടിപിടിച്ചു കൊണ്ട് നെഞ്ചിൽ മുഖം പൂഴ്ത്തി,,,,, ആ കണ്ണുകളിലെ നനവ് അവന്റെ നെഞ്ചിൽ പടർന്നു കയറുന്നുണ്ടായിരുന്നു,,,,,അവളുടെ കണ്ണുനീർ അവനിൽ നിന്നും മെല്ലെ വാശിയെ കുറച്ചതും അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് മുടിയിൽ തലോടി,,, "സോറി,,,, ഞാൻ രാവിലെ പറഞ്ഞതിൽ നല്ലോണം വേദനിച്ചു എന്ന് മനസ്സിലായി,,, ഇനി പറയില്ല,,,, " അപ്പോഴേക്കും അവൾ അവന്റെ ചുണ്ടിൽ കൈ ചേർത്ത് വെച്ച് തലയാട്ടി,,,, "ഞാനല്ലേ സോറി പറയേണ്ടത്,,,, ഞാനല്ലേ ഓവർ റിയാക്റ്റ് ചെയ്തത്,,,,,എനിക്ക് സത്യായിട്ടും ആ നേരത്ത് തോന്നിയത് ചെയ്തതാ,,, പക്ഷെ അത് ഇങ്ങനെ ആയി തീരും എന്ന് കരുതിയില്ല,,,,,,,ഇപ്പൊ സഖാവിന് തോന്നുന്നുണ്ടോ ഈ തൊട്ടാവാടിയെ വേണ്ടായിരുന്നു എന്ന്,,,, " "ദേ ഒറ്റ ഒന്ന് തന്നാൽ ഉണ്ടല്ലോ,,,, എന്തേലും പറഞ്ഞു ശരിയായി വരുമ്പോൾ തുടങ്ങും അവളുടെ കോപ്പിലെ ചോദ്യം,,,, എനിക്ക് അങ്ങനെയുള്ള സംസാരം ഇഷ്ടമല്ല എന്ന് നിനക്ക് തന്നെ അറിയില്ലേടി,,,, ഇനി എങ്ങാനും ഇങ്ങനെയുള്ള സംസാരം കേട്ടാൽ ഇന്ന് ബുള്ളറ്റിൽ നിന്നും ഇറക്കി വിട്ടത് പോലെ ആകില്ല,,, ചവിട്ടി നടുവൊടിക്കും,,,, " അത് കേട്ടതും അവൾ ഒന്ന് ചുണ്ട് പിളർത്തി കാണിച്ചതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ഒന്ന് ചുമ്പിച്ചു,,,,

"ഒരുപാട് നേരം കാത്തിരുന്നോ,,, " "ഏയ്‌ സമയം ഒന്നല്ലേ ആയുള്ളൂ,,,,അധികം പറയിപ്പിക്കേണ്ട,,,,, കോളേജിൽ നിന്ന് വന്നത് മുതൽ കാത്തിരിക്കുന്നതാ,,,,വൈകുമെങ്കിൽ ഒന്ന് വിളിച്ച് പറയാൻ പോലും തോന്നിയില്ലല്ലോ ദുഷ്ട്ടാ,,,, " അവന്റെ നെഞ്ചിൽ ഒന്ന് കുത്തി കൊണ്ട് അവൾ പറഞ്ഞതും അവനും ഒന്ന് ചിരിച്ചു,,, "വിളിച്ച് പറഞ്ഞിരുന്നേൽ നീ ഇത് പോലെ എന്നെ കാത്തു നിൽക്കൊ,,,, നിനക്ക് ദേഷ്യം വരോ,,,, ചീത്ത പറയോ,,, പിന്നെ നിന്നോട് ഞാൻ എങ്ങനെയാ മിണ്ടുക,,,, മ്മ്മ്,,,, " "മനപ്പൂർവം ആണല്ലേ ദുഷ്ട,,,,, മനുഷ്യൻ ഇവിടെ ഇത്രയും നേരം തീയിൽ ചവിട്ടിയാണ് നിന്നത്,,, നോക്കിക്കോ നാളെ അമ്മയോട് പറഞ്ഞു നല്ലോണം വാങ്ങി തരാം,,,," "ആയിക്കോട്ടെ,,,, നല്ലോണം വാങ്ങി തന്നോ,,, ഇപ്പൊ മോള് പോയി എന്തേലും തിന്നാൽ എടുത്ത് വെക്ക്,,,,നല്ലോണം വിശക്കുന്നുണ്ട്,,, നീയും കഴിച്ചു കാണില്ല എന്ന് പറയേണ്ട ആവശ്യം ഇല്ല,,, കഴിക്കില്ല,,,, " അതിന് മറുപടി എന്നോണം അവൾ ഒന്ന് തല കുലുക്കി കാണിച്ചു കൊണ്ട് ഉള്ളിലേക്ക് പോയി എല്ലാം എടുത്ത് വെച്ചതും വാതിൽക്കൽ ആരുടെയോ കാൽ പെരുമാറ്റം കേട്ട് അവൾ ഒന്ന് തല ഉയർത്തി നോക്കിയതും മുടി ഒന്ന് വാരി കെട്ടി കൊണ്ട് ഉറക്കം വിട്ട് മാറാതെ നിൽക്കുന്ന അമ്മയെ കണ്ട് അവൾ ഒന്ന് ചിരിച്ചു,,,, "മോളിത് വരെ ഉറങ്ങിയില്ലേ,,,, "

"ഇല്ല,,, സഖാവ് ഇപ്പൊ വന്നതേയൊള്ളു,,, ഭക്ഷണം കഴിച്ചിട്ടില്ല,,,, " "ഇതിലും ബേധം അവനോട് രാവിലെ ചായക്ക് വരാൻ പറ,,,,ഇത്രയും ദിവസം ഇല്ലാത്ത ശീലങ്ങൾ,,, മോളാ അവനെ വശളാക്കുന്നെ,,,, നേരം വൈകി വന്നാൽ കയറാൻ പറ്റില്ല എന്ന് തന്നെ പറയണം,,, രണ്ട് ദിവസം പുറത്ത് നിന്നാൽ നേരത്തെ വന്നോളും,,, ഈ നേരത്തുള്ള ചോറും നിർത്തണം,,, ഇനി നാളെ മുതൽ ഞാൻ കിടക്കും മുന്നേ ചോറിൽ വെള്ളം ഒഴിക്കും,,, നോക്കിക്കോ,,,, " "പൊന്നമ്മ,,,, അന്നം മുട്ടിക്കല്ലേ,,,, " പിന്നിൽ നിന്നും അമ്മയെ ഒന്ന് കെട്ടിപിടിച്ചു കൊണ്ട് സഖാവ് പറഞ്ഞതും അമ്മ അവന്റെ കൈ തട്ടി മാറ്റി,,, "മാറി നിന്നോ,,, ഈ കൊച്ചിനെ ഇങ്ങനെ ഉറങ്ങാൻ പോലും വിടാതെ കഷ്ടപ്പെടുത്താൻ ആണെങ്കിൽ ഇതിന് ഞാൻ കൂട്ട് നിൽക്കില്ല,,, ഇവളെ വേറെ പിടിച്ചങ്ങ് കെട്ടിക്കും,,,, " അതിന് മറുപടി എന്നോണം അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ നോക്കി നീ കെട്ടുമോ എന്ന രീതിയിൽ ചുണ്ടനക്കിയതും അവൾ ഒന്ന് നിഷേധത്തിൽ തലയാട്ടി,,, "അവള് കെട്ടില്ല അമ്മ,,,, " "രണ്ടും കണക്കാ,,,, പിന്നെ നാളെ രാവിലെ ഒരിടം വരെ പോകാൻ ഉണ്ട്,,, രണ്ട് പേരും നേരത്തെ എഴുന്നേറ്റ് റെഡി ആയി നിൽക്കണം,,, പിന്നെ കുറച്ച് ഡ്രെസ്സും കരുതിക്കോ,,,, നാളെ പറയാൻ സമയം കിട്ടില്ല,,, അത് കൊണ്ടാ,,,,പിന്നെ മോളെ നിന്റെ പെലെ കഴിഞ്ഞില്ലേ,,,

നമുക്ക് നാളെ ക്ഷേത്രത്തിൽ പോകണം,,,, മ്മ്മ്,,, " അതിന് അവൾ ഒന്ന് തലയാട്ടിയതും അമ്മ അവനെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് ഉള്ളിലോട്ടു പോയതും രണ്ട് പേരും ഒന്ന് ചിരിച്ചു പോയി,,,, "ഇനി ഈ നേരം ആക്കിയാൽ പിന്നെ ഫുഡ്‌ കിട്ടില്ലാട്ടൊ,,, " അവന്റെ പ്ലേറ്റിലേക്ക് ഓരോന്ന് വിളമ്പി കൊടുക്കുന്നതിനിടയിൽ അവൾ പറഞ്ഞതും അവൻ അവളെ പിടിച്ച് അടുത്തിരുത്തി കൊണ്ട് അവളുടെ പ്ലേറ്റിലേക്കും വിളമ്പി കൊടുത്തു,,, "അതിനല്ലേടി നീ,,,,,നീ വിചാരിച്ചാൽ ഒരു നേരത്തെ ഭക്ഷണം ഒക്കെ മോഷ്ടിക്കാൻ കഴിയും എന്ന് എനിക്കറിയാം,,,, " "സ്വന്തം വീട്ടിലെ ഭക്ഷണം മോഷ്ടിക്കാൻ പറയാൻ നാണം ഇല്ലേ,,, നേരത്തെ ഇങ് വന്നാൽ പോരെ,,, " "ആഗ്രഹം ഇല്ലാത്തോണ്ടല്ല,,,,ആവശ്യങ്ങൾ വന്നാൽ ഒഴിവാക്കാൻ കഴിയില്ലല്ലോ,,, പിന്നെ,,,, " "പിന്നെ,,,, " അവൾ സംശയത്തിൽ അവനെ നോക്കിയതും അവൻ അവളുടെ ചെയറിൽ പിടിച്ച് അവനോട് ചേർത്ത് ഇരുത്തി,,,, "ആ നേരത്ത് വന്നാൽ നിന്നെ ഒന്ന് നേരെ കാണാൻ പോലും കിട്ടില്ല,,,,, കണ്ണ് നിറയെ കാണണമെങ്കിൽ ഇതേ നടക്കൂ,,,,," അവന്റെ സംസാരം കേട്ട് അവളുടെ മുഖത്ത് നാണം വിരിഞ്ഞു,, എന്നാലും അതെല്ലാം ഒരു കുറുമ്പിൽ ഒളിപ്പിച്ചു കൊണ്ട് അവൾ അവനെ തള്ളി മാറ്റി നേരെ ഇരുന്നു,,,,,,,,,,,..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story