പ്രണയമഴ: ഭാഗം 18

pranayamazha

എഴുത്തുകാരി: THASAL

"മോള് തൊഴുതോ,,,,," അമ്മയെ കാത്തു ക്ഷേത്രത്തിന്റെ കോമ്പോണ്ടിൽ നിൽക്കുന്ന തുമ്പിയെ കണ്ട് അമ്മ ചോദിച്ചതും അവൾ ഒരു പുഞ്ചിരിയിൽ തലയാട്ടി കൊണ്ട് കയ്യിലുള്ള ഇലചീന്ത്‌ അമ്മക്ക് നേരെ കാണിച്ചു,,,,, "എനിക്ക് കുറച്ച് വഴിപാടുകൾ തീർക്കാൻ ഉണ്ടായിരുന്നു,,,,ഇടക്ക് ഒരു പേടിയാ,,,, അവന് ചുറ്റും ശത്രുക്കൾ ഉള്ളത് പോലെയാ,,,സമാധാനം കിട്ടണേൽ ഇങ്ങോട്ട് തന്നെ വരണം,,,,,,, " അമ്മയുടെ ആധി കേട്ടതും അവൾക്ക് അവരിൽ കാണാൻ കഴിഞ്ഞത് തികഞ്ഞ സ്നേഹം നിറഞ്ഞു നിൽക്കുന്ന ഒരമ്മയെയാണ്,,,, അവൾ അമ്മയെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് ഒന്ന് കണ്ണ് ചിമ്മി കാണിച്ചു,,, "പെട്ടെന്ന് വന്നേ അമ്മ,,,, അവര് പുറത്ത് കാത്തു നിൽക്കുന്നുണ്ടാകും,,, അല്ലേൽ തന്നെ രാവിലെ തന്നെ കുത്തി പൊക്കി എഴുന്നേൽപ്പിച്ചതിന് ഒരു യുദ്ധം തന്നെ നടത്തിയുള്ള വരവാ അമ്മേടെ മോൻ,,, ഇനി ഇതും കൂടെ ആയാൽ ഒന്നും മിണ്ടാതെ അങ്ങ് പോയി കളയും,,, " അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞതും അമ്മയുടെ മുഖത്തും പുഞ്ചിരി നിറഞ്ഞു,,, "ശരിയാ,,, അച്ഛന്റെ അതെ സ്വഭാവാ,,,, "

"അല്ല അമ്മ ഈ അച്ഛനും ക്ഷേത്രത്തിൽ കയറില്ലേ,,,, " "മ്മ്മ്,,, അങ്ങേര് ഇപ്പൊ കയറും,,, ആദ്യമായും അവസാനമായും കയറിയത് ഞങ്ങളുടെ കല്യാണത്തിനാ അതും എന്റെ വാശിക്ക്,,, അച്ഛൻ മോനെക്കാൾ വലിയ യുക്തിവാദിയാ,,,,ഈശ്വരൻ എന്ന ഒരാൾ ഇല്ല എന്ന പറയ്ണത്,,,,അങ്ങേരെ കണ്ടല്ലേ മോനും വളർന്നത്,,,എന്നാലും ഇടക്ക് എനിക്കൊപ്പം വരുമായിരുന്നു,,, അവൻ പാർട്ടിയിലേക്ക് പോയതോടെ അതും നിന്നു,,,, എന്നാലും അവൻ ഈശ്വരനിന്ദ ചെയ്യില്ല,,,, പറയേം ഇല്ല,,,,,,നമ്മൾ ചെയ്യുന്നത് കൊണ്ടും പ്രശ്നം ഇല്ല,,, എന്നാൽ ഇങ് കയറിക്കൂടെ എന്ന് ചോദിച്ചാൽ പറയും ഈശ്വരൻ മനുഷ്യന്റെ മനസ്സിൽ അല്ലെ,,, നമ്മുടെ ഹൃദയം തന്നെയാണ് അമ്പലം എന്ന്,,,, പിന്നെ ഞാൻ ഒന്നും പറയാൻ പോകില്ല,,,ഓരോരുത്തരെ വിശ്വാസം അല്ലെ,,, അത് ചെയ്തു പൊയ്ക്കോട്ടേ,,,, " പുറത്തേക്ക് നടക്കുന്നതിനിടയിൽ അമ്മ പറയുന്നത് എല്ലാം അവൾ ഒരു കൊച്ച് കുഞ്ഞിനെ പോലെ കൗതുകത്തോടെ കേട്ടു,,, അവർ പുറത്തേക്ക് ഇറങ്ങിയതും അവരെയും കാത്തു കാറിൽ ചാരി നിൽക്കുന്ന അച്ഛനെയും സഖാവിനെയും കണ്ടതോടെ അവരുടെ നടത്തത്തിന്റെ സ്പീഡ് കൂടി,,,

അവർ അടുത്ത് എത്തിയതും അച്ഛൻ അമ്മയെ ഒന്ന് കടുപ്പിച്ചു നോക്കി കൊണ്ട് ഡ്രൈവിംഗ് സെറ്റിലേക്ക് കയറി ഇരുന്നതും അമ്മ അതൊന്നും മൈന്റ് ചെയ്യാതെ ചുണ്ട് കോട്ടി,,, "എന്താടാ നിന്റെ അപ്പന്റെ മോന്ത ഇങ്ങനെ വീർത്തിരിക്കുന്നെ,,,, " "അമ്മേം മോളും കൂടെ ഉള്ളിലേക്ക് കയറി പോയിട്ട് മണിക്കൂർ ഒന്നായില്ലേ,,, അതിന്റെയാ,,, " കയ്യിലുള്ള ഫോണിൽ നിന്നും തല ഉയർത്താതെ അവൻ പറഞ്ഞതും അമ്മ അവന്റെ കയ്യിന് ഒന്ന് തട്ടി,,, "ഏതായാലും അമ്പലത്തിൽ കയറില്ല,,, എങ്കിൽ ഈ പരിസരത്ത് വെച്ച് എങ്കിലും ഈ കുന്ത്രാണ്ടം ഒന്ന് എടുത്ത് വെച്ചൂടെ,,, " അത് കണ്ട് തുമ്പി ഒന്ന് ചിരിച്ചതും അവന്റെ നോട്ടം വന്നതോടെ അവൾ ഡീസെന്റ് ആയി,,,അവൻ കയ്യിലുള്ള ഫോൺ ഒന്ന് പോക്കറ്റിൽ വെച്ചു,,,, "മ്മ്മ്,,, മോളെ ആ ചന്ദനം അങ്ങ് തൊട്ട് കൊടുക്ക്,,,, " അമ്മ തുമ്പിയോടായി പറഞ്ഞതും അവൾ ഒരു പുഞ്ചിരിയിൽ അവന്റെ അടുത്തേക്ക് നീങ്ങി കയ്യിലെ ഇല ചീന്തിൽ നിന്നും ചന്ദനം എടുത്ത് അവന്റെ നെറ്റിയിൽ ചാർത്തി കൊടുത്തതും അതിന്റെ തണുപ്പ് അവന്റെ നെറ്റിയിൽ പടരുന്നത് പോലെ ഹൃദയത്തിലേക്കും പടർന്നു,,,

അവൻ അവളെ ഇമ ചിമ്മാതെ നോക്കി നിന്നതും അത് അവളുടെ ഇടതൂർന്ന കൺപീലികൾക്കിടയിൽ കറുത്ത മഷി എഴുതിയ ആ കണ്ണുകളിൽ കോരുത്തതും പെട്ടെന്ന് അമ്മയുടെ ചുമ കേട്ട് കിട്ടിയ ബോധത്തിൽ അവൻ അമ്മയെ നോക്കി ഒന്ന് ഇളിച്ചു,,, "മതി മതി,,,, രണ്ടും വന്നു കാറിൽ കയറിക്കെ,,,കാറിൽ ഇരിക്കുന്ന കാട്ടുമാക്കാന് പ്രാന്ത് ഇളകിയാൽ പിടിച്ചാൽ കിട്ടില്ല,,,, " "കാട്ടുമാക്കാൻ നിന്റെ കെട്ടിയവൻ,,,, " കാറിന്റെ ഗ്ലാസ്‌ ഒന്ന് താഴ്ത്തി കൊണ്ട് അച്ഛൻ പറഞ്ഞു,,, "അങ്ങേരെ തന്നെയാ വിളിച്ചതും,,,, " എന്നും പറഞ്ഞു കൊണ്ട് അമ്മ അച്ഛനെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് കാറിന്റെ പിന്നിലെ സീറ്റിൽ കയറിയതും തുമ്പിയും ചിരിച്ചു കൊണ്ട് അമ്മക്കൊപ്പം കയറി ഇരുന്നു,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "കുറെ നേരം ആയി ചോദിക്കുന്നു,,,,ഇതെങ്ങോട്ടാ പോകുന്നെ,,,, " സഖാവ് കുറച്ച് ശബ്ദം കൂട്ടി തന്നെ ചോദിച്ചതും അച്ഛൻ കണ്ണാടിയിലൂടെ അമ്മയെ നോക്കി,,,അമ്മയുടെ മുഖത്ത് എന്ത് പറയും എന്നറിയാതെയുള്ള ടെൻഷനിലാണ്,,,, "അപ്പാ,,,, സത്യം പറ,,,,, ഒന്നുകിൽ അത് പറയണം,,, അല്ലേൽ എന്നെ ഇവിടെ ഇറക്കി വിടണം,,,,

" പോകുന്ന റൂട്ട് കണ്ട് അവൻ ശബ്ദം കൂട്ടി കൊണ്ട് പറഞ്ഞതും അച്ഛൻ അവന്റെ കൈക്ക് മുകളിലായി കൈ വെച്ചു,,,, "മ്മ്മ്,,,, നീ ഉദ്ദേശിച്ചിടത്തേക്ക് തന്നെ,,,,, "രാമഗിരി"" അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ തന്നെ അവൻ ഒന്ന് ഞെട്ടി കൊണ്ട് അമ്മയെ തിരിഞ്ഞു നോക്കിയപ്പോൾ ആ കണ്ണുകൾ ഒന്ന് നിറഞ്ഞു കൊണ്ട് അവനെ നോക്കാൻ ത്രാണിയില്ലാതെ തല താഴ്ത്തി,,,, ഇതെല്ലാം കണ്ട് എന്ത് പറയണം എന്നറിയാതെ തുമ്പിയും,,, "അപ്പാ,,,, വേണ്ട,,, നമുക്ക് തിരിച്ചു പോകാം,,, ഇന്ന് നമ്മൾ അവിടെ ചെന്നാൽ ചിലപ്പോൾ അത് മുത്തശ്ശിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് വരും,,, എന്നോട് കാണിക്കുന്ന സ്നേഹം പോലും നിങ്ങളോടുള്ള ദേഷ്യത്തിൽ ഇല്ലാതായി പോകും,,,,,,നിങ്ങളെ എന്തേലും പറഞ്ഞാൽ എനിക്കും സഹിക്കില്ല,,, വേണ്ട,,,, വണ്ടി തിരിക്ക്,,,, " "അമ്മ പറഞ്ഞിട്ട് തന്നെയാണ് മോനെ പോകുന്നത്,,, ചെറുമകന്റെ വധുവിനെ അവർക്കൊക്കെ കാണണം എന്ന് പറഞ്ഞു,,, " ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞതും അവൻ ഒരു നിമിഷം പഴയ കാര്യങ്ങൾ ഓർത്തു കൊണ്ട് ഒന്ന് കണ്ണടച്ച് കിടന്നു,,,,

അപ്പോഴേക്കും എന്തോ ഒരു അസ്വസ്ഥത അവനിൽ മൂടി കഴിഞ്ഞിരുന്നു,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 രാമഗിരി ചെറിയ ബോർഡിൽ തൂക്കിയ രീതിയിൽ ആ പേര് കണ്ടതും തുമ്പി കാറിന്റെ ഗ്ലാസ്‌ ഒന്ന് താഴ്ത്തി കൊണ്ട് ഡോറിൽ കൈ വെച്ചു കൊണ്ട് ചെറുതിലെ തല മാത്രം പുറത്തേക്കിട്ടു,,,,,,, എന്തോ പുതുമണ്ണിന്റെയും മുല്ലപൂക്കളുടെയും ചേർന്നുള്ള ഗന്ധം അവളുടെ മൂക്കിൽ അടിച്ചു കയറിയതും അവൾ ഒന്ന് കണ്ണടച്ച് ഒരു നിമിഷം അതിനെ തന്നിലെക്ക് ആവാഹിച്ചു,,,, ഇത് വരെ തന്നിൽ എത്തി ചേരാത്ത എന്തോ ഉള്ളിൽ നിറയുന്നത് പോലെ,,,,,, തികഞ്ഞ ഗ്രാമീണ അന്തരീക്ഷത്തിലൂടെ ഒരു ഒറ്റവരി പാതയിലൂടെ സഞ്ചരിച്ച ആ കാർ ഒരു ഗേറ്റ് കടന്നു ഉള്ളിലേക്ക് കടന്നതും തുമ്പി ഒന്ന് മുന്നിലേക്ക് നോക്കിയതും പ്രൗഡിയിൽ തല ഉയർത്തി നിൽക്കുന്ന ഒരു നാല്കെട്ട് കണ്ട് അവളുടെ കണ്ണുകൾ ഒന്ന് തിളങ്ങി,,,, പഴമയുടെ മുഖമുദ്ര കണക്കെയുള്ള ആ തറവാടിന്റെ മുൻപിൽ തന്നെയായി ഒരു മാവും നിൽപ്പുണ്ട്,,,,,,,,, അതും കൂടാതെ അവിടം മുഴുവൻ വാകപൂക്കളുടെ ഗന്ധം നിറഞ്ഞു നിൽപ്പുണ്ട്,,, എല്ലാം അവൾക്കൊരു പുതു അനുഭവം ആയത് കൊണ്ട് തന്നെ അവൾ അവിടമെല്ലാം കണ്ണ് അയച്ചു,,, ഒറ്റ നോട്ടത്തിൽ തന്നെ ജന്മങ്ങൾ കൊണ്ടുള്ള ആത്മബന്ധം പോലെ,,,, "ജാനകി,,,,"

അച്ഛന്റെ വിളി കേട്ടതും അമ്മ ഒന്ന് ഉറക്കത്തിൽ നിന്നും ഉണർന്നതും താൻ എത്തി നിൽക്കുന്ന സ്ഥലം കണ്ട് അവരുടെ നെഞ്ചിഡിപ്പിന്റെ വേഗത കൂടി,,,, അവരുടെ നോട്ടം മെല്ലെ ആ പടിവാതിലിൽ എത്തി നിന്നതും അവിടെ അവർ കണ്ടത് തന്റെ ചെറുപ്പം തന്നെയായിരുന്നു,,, പടിവാതിൽ കടന്നു ഒരു കുലുങ്ങി ചിരിയോടെ ഓടി വരുന്ന പാവാടക്കാരി,,,,,അവസാനം ആ പടി വാതിൽ തനിക്ക് മുന്നിൽ കൊട്ടി അടക്കപ്പെട്ടപ്പോൾ അതിന്റെ ചാരെ കരഞ്ഞു കൊണ്ട് ഊർന്നു വീഴുന്ന ആ പതിനെട്ടുകാരിയുടെ മുഖം തെളിഞ്ഞു വന്നതും അവരുടെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ടു കൂടി,,, "അമ്മാ,,,, " പെട്ടെന്നുള്ള തുമ്പിയുടെ വിളി കേട്ടതും അവർ ഓർമകളിൽ നിന്നും തിരിച്ചു വന്നു കൊണ്ട് കണ്ണുകളിലെ കണങ്ങൾ കൈകളാൽ ഒപ്പിട്ടു എടുത്തു കൊണ്ട് തുമ്പിയെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു,,, "അമ്മ ഇറങ്ങ്,,,, " കാറിന്റെ ഡോർ തുറന്നു കൊണ്ട് സഖാവ് പറഞ്ഞതും അവർ തന്റെ പേടി ഉള്ളിൽ തന്നെ വെച്ചു കൊണ്ട് ആ മണ്ണിൽ കാല് കുത്തിയതും അവരെ വരവേറ്റ കണക്കെ പ്രകൃതി പോലും ഒരു ഇളം തെന്നൽ ഒഴുക്കി വിട്ടു,,,,,,

ഇത്രയും കാലം ആർക്ക് വേണ്ടിയാണോ കാത്തു നിന്നത് അവർ തിരികെ എത്തിയ പോലെ,,,,,, അപ്പോഴേക്കും വീട്ടിലെ എല്ലാവരും ഉമ്മറത്ത് ഓരോ അംഗങ്ങൾ ആയി പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു,,, എല്ലാവരുടെയും മുഖത്ത് അവരെ കണ്ടതിൽ ഉള്ള സന്തോഷവും സങ്കടവും എല്ലാം ചേർന്നുള്ള ഭാവം നിറഞ്ഞു നിന്നു,,,, അപ്പോഴേക്കും അവിടെ നിന്നും ഒരു പാവാടക്കാരി ഓടി വന്നു സഖാവിനെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു,,,, "കുഞ്ഞേട്ടാ,,,,,,,,,, " അവളുടെ വിളിയോടൊപ്പമുള്ള കളങ്കമില്ലാത്ത സ്നേഹത്തിന്റെ മാധുര്യം കൂടി നിറഞ്ഞതോടെ അവന്റെ കണ്ണുകളും നിറഞ്ഞു പോയിരുന്നു,,, അവൻ അവളുടെ മുടിയിലൂടെ ഒന്ന് തലോടി,,,, അപ്പോഴേക്കും അവൾ അവനിൽ നിന്നും വിട്ടു മാറി കരയുന്നതിനിടയിലും പുഞ്ചിരിച്ചു കൊണ്ട് കണ്ണുനീർ പാട് പെട്ടു തുടച്ചു മാറ്റി,,, "എന്താടി പാറുകുട്ട്യേ,,,, കുഞ്ഞേട്ടനെ കണ്ട് കരയാ പെണ്ണെ,,,,, സന്തോഷിക്കല്ലേ വേണ്ടിയെ,,,, " "ഇത്രയും കാലം കാണാതെ ആയപ്പോൾ ഞാൻ കരുതി ഞങ്ങളെ ഒക്കെ മറന്നൂന്ന്,,,, " "അങ്ങനെ മറക്കാൻ പറ്റോ,,,,, " അവൻ അവളുടെ തലയിൽ മേടി കൊണ്ട് പറഞ്ഞതും അവളുടെ കണ്ണുകൾ അമ്മയിൽ പതിച്ചു,,, "ജാനകിയപ്പ,,,,, കയറിവാ,,,, എല്ലാരും കാത്തു നിൽക്കേണ്,,,,"

അവൾ ഒരു പരിജയക്കുറവും കാണിക്കാതെ സംസാരിക്കുന്നത് കണ്ട് അവർ ഒരു സംശയത്തിൽ അവളെ നോക്കിയതും അവൾ ഒന്ന് പുഞ്ചിരിച്ചു,,,, "അറിയാം,,,, അച്ഛൻ കാണിച്ചു തന്നിട്ടുണ്ട്,,,, അച്ഛന്റെ ജാനികുട്ടിയെ,,,,, " "ചേട്ടൻ,,,,,,, " അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും അവർ എങ്ങനെയോ പറഞൊപ്പിച്ചതും പാറുവിന്റെ കണ്ണുകൾ ഉമ്മറത്തെ തിണ്ണയിൽ ഇരിക്കുന്ന രാമനിൽ എത്തിയതും അവിടെ തന്നെയും നോക്കി നിൽക്കുന്ന ചേട്ടനെ കണ്ട് ഒരു നിമിഷം ആ നെഞ്ചിലേക്ക് ചേരാൻ ഉള്ളം കൊതിച്ചു എങ്കിലും അമ്മയുടെ പ്രതികരണത്തേ ഓർത്തു മാത്രം അവർ മുറ്റത്ത്‌ തന്നെ നില ഉറപ്പിച്ചു,,,, "വാ അപ്പച്ചി,,,,, " പാറുവിന് പിന്നാലെ കല്യാണി കൂടി ഇറങ്ങി വന്നു വിളിച്ച് എങ്കിലും അവരിൽ യാതൊരു ഭാവവും ഉണ്ടായില്ല,,,, സത്യത്തിൽ പേടിയാണ്,,, തന്നെ കണ്ടാൽ അമ്മ എങ്ങനെ പ്രതികരിക്കും പ്രതികരിക്കും എന്നോർത്ത്,,,, "അമ്മ,,, " തുമ്പി അല്പം പേടിയിൽ അവരുടെ കയ്യിൽ പിടി മുറുക്കി കൊണ്ട് എല്ലാവരെയും ശ്രദ്ധിച്ചു കൊണ്ട് വിളിച്ചതും അമ്മ അവളെ ഒന്ന് നോക്കി ആ കണ്ണുകളിലെ പരിഭ്രമം കണ്ട് ഒന്നുമില്ല എന്ന രീതിയിൽ ഒന്ന് കണ്ണ് ചിമ്മി,,,

"ജാനി,,,,, വന്നു കയറ് മോളെ,,,, " ചേടത്തി അവരെ വിളിച്ച് എങ്കിലും അവരുടെ കണ്ണുകൾ ദയനീയമായി ഏട്ടനെ നോക്കി,,, ഏട്ടൻ എല്ലാം അറിയും പോലെ ഒന്ന് തലതാഴ്ത്തി,,,, "എന്താ ഇവിടെ,,,, " പെട്ടെന്ന് ഉള്ളിൽ നിന്നും ഗംഭീര്യം നിറഞ്ഞ ഒരു സ്ത്രീ ശബ്ദം കേട്ടതും എല്ലാവരുടെയും നോട്ടം ഒരുപോലെ ഉള്ളിലേക്ക് പാഞ്ഞു,,,, ഉള്ളിൽ നിന്നും വരുന്ന പ്രായം തോന്നിക്കുന്ന സ്ത്രീയെ കണ്ടതും എല്ലാവരിലും ബഹുമാനം നിറഞ്ഞു,,,, ആ സമയം തന്നെ അമ്മയുടെ കണ്ണുകളിൽ ഭയം നിറഞ്ഞു വന്നു,,,, പുറത്തേക്ക് വന്ന അവർ ആദ്യം കാണുന്നത് തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന തന്റെ ചെറുമകനെയാണ്,,,, അവന്റെ ചാരെ നിഷ്കളങ്കമായ നോട്ടവുമായി നിൽക്കുന്ന ഒരു ഒരു പെൺകുട്ടിയെയും,,,, ആ നോട്ടം മാത്രം മതിയായിരുന്നു അവരുടെ ചുണ്ടിൽ അത് വരെ ഉണ്ടായിരുന്ന ഗൗരവം വിട്ട് ഒരു പുഞ്ചിരി നിറയാൻ,,,, "മോനെ,,,,, കയറി വാടാ,,, നിന്റെ പെണ്ണിനേയും പിടിച്ച്,,,, " മുത്തശ്ശിയിൽ നിന്നും ആരും അങ്ങനെ ഒരു പ്രതികരണം പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ ഒന്ന് ഞെട്ടി,,,,

എന്നാൽ തന്നെ ഒന്ന് കണ്ട ഭാവം പോലും കാണിക്കാത്ത അമ്മയുടെ പെരുമാറ്റം ജാനകിയിൽ വല്ലാത്ത വേദന സൃഷ്ടിച്ചു,,, അവർ അച്ഛന്റെ കൈകളിൽ ഒന്ന് പിടുത്തമിട്ടു,,, സഖാവ് തുമ്പിയെ നോക്കി ഒരു പുഞ്ചിരിയിൽ കൈ നീട്ടിയതും അവൾ ഒരു പരിഭ്രമത്തിൽ അമ്മയെ നോക്കി കൈ കൊടുത്തതും സഖാവ് മെല്ലെ നടന്നു കൊണ്ട് പടികെട്ടിൽ കയറാൻ നിന്നു,,,, "നിൽക്ക്,,,,, " പെട്ടെന്ന് തന്നെ മുത്തശ്ശിയുടെ ഭാവം മാറി ഒരു ഗൗരവത്തിൽ പറഞ്ഞതും എല്ലാവരും ഒരു പേടിയിൽ അവരെ നോക്കിയതും അവരുടെ നോട്ടം എത്തി നിന്നത് തന്നെ നോക്കി നിൽക്കുന്ന ജാനകിയിലേക്കും വാസുദേവനിലെക്കും ആണ്,,,, ഏവരുടെയും ശ്വാസം പോലും ഉയർന്ന സമയം,,,, "നിങ്ങളോട് ഇനി വേറെ പറയണോ,,, കയറി വാ മക്കളെ,,,,, " പെട്ടെന്ന് മുത്തശ്ശി പറഞ്ഞതും എല്ലാവരുടെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നതും ജാനകി സന്തോഷം കൊണ്ട് അച്ഛന്റെ കൈകളിൽ ഒന്ന് അമർത്തി പിടിച്ചു കൊണ്ട് മക്കൾക്കൊപ്പം താൻ ജനിച്ചു വളർന്ന ആ വീട്ടിലേക്ക് വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം വലതു കാൽ വെച്ച് കയറി,,,, കയറിയ പാടെ സഖാവും തുമ്പിയും മുത്തശ്ശിയുടെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങിയതും അവർ രണ്ട് പേരുടെയും തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു,,,

അവർ ഒന്ന് എഴുന്നേറ്റ് നിന്നതും അവർ തുമ്പിയുടെ കവിളിൽ ഒന്ന് തലോടി കൊണ്ട് സഖാവിനെ നോക്കി,,,, "ഇതാണോടാ നീ പറഞ്ഞ തുമ്പി,,,,, " സഖാവിനോടായി മുത്തശ്ശി ചോദിച്ചതും അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി കാണിച്ചതും അവർ നോട്ടം മെല്ലെ തുമ്പിയിൽ പതിപ്പിച്ചു,,, "നല്ല ഐശ്വര്യമുള്ള മോളാണ് ട്ടൊ,,,,,ഒരുപാട് ഇഷ്ടപ്പെട്ടു,,,, " അവളുടെ കണ്ണുകളിലെക്ക് വാത്സല്യം നിറഞ്ഞ നോട്ടം എറിഞ്ഞു കൊണ്ട് അവർ പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചു,,,, "പിന്നീട് എല്ലാവരെയും പരിജയപ്പെടാം,,, ഒരുപാട് ദൂരം യാത്ര ചെയ്തു വന്നതല്ലേ,,, ക്ഷീണം കാണും,,, മോളെ പാറു,,, കല്യാണി,,, രണ്ട് പേരും തുമ്പി മോളെ റൂമിലോട്ടു കൊണ്ട് പോ,,,, " മുത്തശ്ശിയുടെ വാക്കുകൾ കേട്ടതും രണ്ട് പേരും അവൾക്കടുത്തേക്ക് ഒരു പുഞ്ചിരിയിൽ വന്നു കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു,,, "വാ ഏടത്തി,,,, " അവരുടെ വിളി കേട്ടപ്പോൾ തന്നെ തുമ്പി അവരെ ഒന്ന് നോക്കി ചിരിച്ചതും അവർ അവളെയും വലിച്ചു ഉള്ളിലേക്ക് കൊണ്ട് പോകുന്നതിനിടയിൽ അവൾ മെല്ലെ തിരിഞ്ഞു സഖാവിനെ നോക്കി,,,, അവന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു,,, അവൻ ഒന്ന് കണ്ണിറുക്കി കാണിച്ചതും അവളും ഒന്ന് പുഞ്ചിരിച്ചു,,,, "അമ്മേ,,,,, "

അവർ പോയ ശേഷം അമ്മ മുത്തശ്ശിയെ നോക്കി ദയനീയമായി വിളിച്ചതും അത് പ്രതീക്ഷിച്ച മട്ടെ മുത്തശ്ശി അവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ ചാരു കസേരയിൽ പോയി ഇരുന്നതും അവർ നിയന്ത്രണം വിട്ടു കൊണ്ട് മുത്തശ്ശിയുടെ കാലുകളിലേക്ക് ഊർന്നു വീണു,,,, "അമ്മ,,,,ക്ഷമിക്കണം,,,,അന്ന് ഞാൻ അമ്മയുടെ വാക്കുകൾ സ്വീകരിച്ചില്ല,,,, എനിക്ക് ഇദ്ദേഹത്തെ അത്രയും ഇഷ്ടായിരുന്നു അമ്മ,,,, അമ്മ പറഞ്ഞത് കേട്ട് അന്ന് ഉപേക്ഷിച്ചിരുന്നെങ്കിൽ ഈ മോൾക്ക്‌ ജീവിതത്തിൽ സമാധാനമോ,,,സന്തോഷമോ ഉണ്ടാകുമായിരുന്നില്ല,,,, ഇത് പോലൊരു മോനെയും,,,,,, അമ്മ ക്ഷമിക്ക് അമ്മ,,,,, എന്റെ മോനെ ആലോചിച്ചു എങ്കിലും,,, " അവരുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു,,,,അത് കണ്ട് നിന്ന എല്ലാവരുടെയും ഉള്ളം നീറി കൊണ്ടിരുന്നു,,, പതിയെ മുത്തശ്ശിയുടെ ചുണ്ടുകളും വിതുമ്പി,,, ആ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു,,, അവർ വിറയൽ നിറഞ്ഞ കൈകളാൽ അമ്മയെ ഒന്ന് പിടിച്ച് ഉയർത്തി,,,, അത് മാത്രം മതിയായിരുന്നു അമ്മ അവരുടെ നെഞ്ചിലേക്ക് ചേർന്ന് കൊണ്ട് പൊട്ടി കരഞ്ഞതും മുത്തശ്ശി അവരെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് ഉള്ളിലെ സങ്കടത്തെ ഒഴുക്കി കളയുകയായിരുന്നു,,, അത് കണ്ട് നിന്ന എല്ലാവരുടെയും കണ്ണുകളും നിറഞ്ഞു വന്നു,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"ഏടത്തി എങ്ങനെയാ കുഞ്ഞേട്ടനെ വളച്ചത്,,,,ആള് ഫുൾ ടൈം എയറും പിടിച്ച് നടന്നിരുന്നതാ,,, ഇന്ന് കണ്ടപ്പോൾ ആകെ ഒരു മാറ്റം,,,, പറ ഏടത്തി,,,, " പാറു ചിണുങ്ങി കൊണ്ട് ചോദിച്ചതും തുമ്പി ഒരു പുഞ്ചിരിയിൽ ഉത്തരത്തെ ഒതുക്കി,,, "എന്റെ പാറൂട്ടി,,,, ഞാൻ ചേട്ടനെ വളച്ചതല്ല,,, നിങ്ങളുടെ ചേട്ടൻ എന്നെ വളച്ചതാ,,,, " ആ ചിരിയിലൂടെ തന്നെ അവൾ ഉത്തരം നൽകിയതും പാറുവും കല്യാണിയും ആ ചിരിയിൽ പങ്ക് ചേർന്നു,,,, "ചേച്ചി,,,, " പെട്ടെന്ന് കോണിയിലൂടെ മുകളിലെക്ക് കയറി പോകുന്ന ഒരു ദാവണിക്കാരിയെ കണ്ട് പാറു ഉറക്കെ വിളിച്ചതും പകുതി കയറിയ പടിയിൽ നിന്നു കൊണ്ട് തന്നെ അവൾ ഒന്ന് തിരിഞ്ഞു നിന്നു,,, ഐശ്വര്യം തുളുമ്പുന്ന മുഖം,,,,, എന്നാലും ആ കണ്ണുകളിൽ ഒരു വിശാദം നിഴലിച്ചിരുന്നു,,,, അവൾ എല്ലാവരെയും നോക്കി ചിരിക്കാൻ ശ്രമിച്ചു എങ്കിലും ആ കണ്ണുകൾ എന്നോ മരിച്ചു കഴിഞ്ഞ പോലെ,,,, "എന്താ പാറു,,,,, " "ചേച്ചി ഇതെങ്ങോട്ടാ,,,, " "ഞാൻ മുകളിലെ കുറച്ചു പുസ്തകങ്ങൾ എടുക്കാൻ,,,, " "ആണൊ,,,, ചേച്ചി,,,, അപ്പച്ചിയും ചേട്ടനും ഒക്കെ വന്നിട്ടുണ്ട്,,,, അവരെ കാണണ്ടേ,,,, "

അവരുടെ പേര് കേട്ടപ്പോൾ തന്നെ അവളിൽ ദേഷ്യം നിറഞ്ഞു ഒഴുകിയിരുന്നു,,,, അവൾ അതെല്ലാം കടിച്ചു പിടിച്ചു കൊണ്ട് തുമ്പിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു,,, "ഈ കുട്ടി,,,, " "ഇതോ,,,,,ഏടത്തിയാ,,,,, കുഞ്ഞേട്ടൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടി,,,, " പാറു ഒരു സന്തോഷത്തിൽ പറഞ്ഞതും അവളിൽ തുമ്പിയോട് ഒരു സഹതാപം തോന്നി,,, അവൾ പിന്നെ തുമ്പിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുകളിലേക്ക് കയറി പോയി,,, അവളുടെ പെട്ടെന്നുള്ള പെരുമാറ്റത്തിൽ തുമ്പി സംശയത്തിൽ കല്യാണിയെ നോക്കിയപ്പോൾ കല്യാണി പാറുവിനെ നോക്കി കണ്ണുരുട്ടുന്നുണ്ട്,,,,,,, "അത് ആരാ,,,, " "അത് എന്റെ ചേച്ചിയാ,,,, കൃഷ്ണ,,,," "ആ കുട്ടിയെന്താ അങ്ങനെ,,,,, " റൂമിലേക്ക്‌ കടക്കുന്നതിനിടയിൽ അവൾ സംശയത്തിൽ ചോദിച്ചതും കല്യാണിയുടെയും പാറുവിന്റെയും മുഖം ഒരുപോലെ വാടി,,, അവർ കട്ടിലിൽ കയറി ഇരുന്നതും തുമ്പിയും അവർക്കടുത്ത് ഇരുന്നു,,,, "ചേച്ചി ഇപ്പോൾ അങ്ങനെയാ,,,, ഞങ്ങളുടെ ഇടയിൽ ചേച്ചി മാത്രമാണ് പട്ടണത്തിൽ വന്നു പഠിച്ചിട്ടുള്ളത്,,,, കുഞ്ഞേട്ടന്റെ കോളേജിൽ ആയിരുന്നു,,,, അവിടെ ആരുമായോ പ്രണയത്തിൽ പെട്ടു,,,,

അത് അറിഞ്ഞു ഇവിടെ ആകെ ബഹളം ആയി എങ്കിലും ചേച്ചി കുലുങ്ങിയില്ല,,,, പിന്നീട് ഒരിക്കൽ ചേച്ചി വീട്ടിലേക്ക് വന്നിട്ട് പിന്നെ തിരിച്ചു പോയില്ല,,,, ചോദിച്ചപ്പോൾ പറഞ്ഞു,,,, കുഞ്ഞേട്ടൻ കാരണം ചേച്ചിയുടെ പ്രണയം നശിച്ചു എന്ന്,,,,,, പിന്നീട് ചേച്ചി കുഞ്ഞേട്ടനോട് മിണ്ടിയിട്ടില്ല,,, ചേട്ടൻ ആദ്യമൊക്കെ എന്തൊക്കെയോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു ചെല്ലുമായിരുന്നു,,, അപ്പോൾ എല്ലാം ചേച്ചി ഇറക്കി വിടും,,,, പിന്നീട് അതും ഇല്ലാതായി,,,, ചേട്ടൻ ഇവിടെ നിന്നും പോയി,,, പക്ഷെ ചേട്ടൻ പറഞ്ഞു അറിയാം ചേച്ചിയുടെ പ്രണയം അത് തെറ്റായിരുന്നു എന്ന്,,, അതും പറഞ്ഞു പോയതിന് ചേച്ചി കല്യാണിയോടും ഇപ്പോൾ മിണ്ടില്ല,,,,, ആ ചേട്ടൻ കൊണ്ട് പോകാൻ വരും എന്നും പറഞ്ഞു കാത്തു നില്ക്കേണ്,,,അമ്മ എപ്പോഴും ചേച്ചിയുടെ കാര്യം പറഞ്ഞു കരയും,,, എന്നാൽ അച്ഛൻ,,, അച്ഛൻ അതിന് ശേഷം ചേച്ചിയെ ഒന്ന് നോക്കിയിട്ട് പോലും ഇല്ല,,,ഇടക്ക് എന്നോട് മാത്രം മിണ്ടും,,,,ചില നേരത്ത് എന്നെ പോലും പിടിക്കില്ല,,,,ഏതാ തെറ്റ് ഏതാ ശരി എന്ന് അറിയില്ല,,, ഒരു വിശ്വാസം മാത്രം ഒള്ളൂ,,, കുഞ്ഞേട്ടൻ തെറ്റൊന്നും ചെയ്യില്ല,,,, " പാറു ഒരു സങ്കടത്തിൽ പറയുന്നത് കേട്ടതും തുമ്പിയുടെ ഉള്ളിലും വേദന നിറഞ്ഞു,,,, സഖാവ് തെറ്റൊന്നും ചെയ്യില്ല,,,, ആ വിശ്വാസവും,,,, ,..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story