പ്രണയമഴ: ഭാഗം 19

pranayamazha

എഴുത്തുകാരി: THASAL

"ഏടത്തിക്ക് മാറാൻ ഡ്രസ്സ്‌ ഒക്കെ കൊണ്ട് വന്നിട്ടുണ്ടോ,,,, " "മ്മ്മ്,,, വണ്ടിയിൽ ഉണ്ട്,,, പിന്നെ എന്നെ ഏടത്തി എന്നൊന്നും വിളിക്കേണ്ടട്ടൊ,,,, അത് കേൾക്കുമ്പോൾ എന്തോ ചമ്മൽ,,,, എല്ലാവരും വിളിക്കും പോലെ തുമ്പി എന്ന് വിളിച്ചാൽ മതി,,,, " അവൾ ഒന്ന് ഇളിച്ചു കൊണ്ട് പറഞ്ഞു,,, "അത് നടക്കില്ല ഏടത്തി,,, ഇത് കുഞ്ഞേട്ടനോടുള്ള പ്രതികാരമാ,,,, ആദ്യം തന്നെ ഞങ്ങൾ ഒക്കെ ഉറപ്പിച്ചതാ ഏട്ടൻ കെട്ടുന്ന പെണ്ണിനെ ഏടത്തി എന്നെ വിളിക്കൂ എന്ന്,,, " പാറു ഒരു കുറുമ്പോടെ പറയുന്നത് കേട്ട് തുമ്പി ഒന്ന് നെറ്റി ചുളിച്ചു,,, "അത് എന്ത് പ്രതികാരം,,, " "അത് ഞാൻ പറയാം,,, " ഇപ്രാവശ്യം കല്യാണി ചാടി കയറി പറഞ്ഞു കൊണ്ട് ബെഡിൽ തുമ്പിക്ക് അഭിമുഗമായി ഇരുന്നതും തുമ്പി ഒരു ആകാംഷയിൽ അവളെ നോക്കി ഇരുന്നു,,,, "കുഞ്ഞേട്ടൻ ആദ്യമായി ഇവിടേക്ക് വരുന്നത് ഏട്ടൻ പ്ലസ്ടുവിൽ പഠിക്കുമ്പോഴാ,,,,, അന്നെ പാർട്ടി തലക്ക് പിടിച്ച കുഞ്ഞേട്ടൻ എപ്പോഴും ഇവിടുത്തെ പാർട്ടി ഓഫിസിൽ ആയി സമയം തള്ളി നീക്കുന്നത് കണ്ട് മുത്തശ്ശിയുടെ ബുദ്ധി ആയിരുന്നു എന്നെയും പാറുവിനെയും പിന്നെ അയലത്തെ ധനുവിനെയും ട്യൂഷൻ പഠിപ്പിക്കുക എന്നത്,,,,

അതോടെ ഞങ്ങൾ എല്ലാവരും കൂട്ടായി,,,, അന്നെ കുഞ്ഞേട്ടനെക്കാളും ഒരു വയസ്സ് ഇളയ കൃഷ്ണചേച്ചിക്ക് ചേട്ടൻ ദ്രുവ് ആയിരുന്നു,,,,, ചേട്ടനിലൂടെ പട്ടണത്തെ പറ്റിയും അവിടുത്തെ സ്കൂളും കോളേജ് ഒക്കെ അറിഞ്ഞ കൃഷ്ണേച്ചി അവിടെ പോകാനുള്ള വാശി ആയിരുന്നു,,,, ചേട്ടനും അതിന് എതിര് നിന്നില്ല,,,, ധനു ഇടയ്ക്കിടെ വീട്ടിലേക്ക് വരുന്നത് കൊണ്ട് തന്നെ ഇവിടെ ഒരാൾക്ക് അവളെ കാണുമ്പോൾ ഒരു ഇളക്കം,,,,, " അത് പറഞ്ഞതും തുമ്പി ഒന്ന് ചുണ്ട് കൂർപ്പിച്ചു,,, കള്ള സഖാവ്,,, "ഏയ്‌,, കുഞ്ഞേട്ടൻ അല്ല,,, എന്റെ ഏട്ടൻ,,, ഞങ്ങളുടെ വല്യേട്ടൻ,,, വിഷ്ണു,,,, അങ്ങേര് അന്ന് ഡിഗ്രി പഠിക്കുന്ന സമയം ആണ്,,, പിന്നീടാണ് അറിഞ്ഞത് ആളും ധനുവും കട്ട പ്രണയം,,,, ഞങ്ങൾ അറിഞ്ഞു എന്നറിഞ്ഞാൽ ചമ്മൽ ആകുമെന്ന് കരുതി ഞങ്ങൾ അറിഞ്ഞ ഭാവം പോലും കാണിച്ചില്ല,,, അതിനേക്കാൾ അത്ഭുതം കുഞ്ഞേട്ടന്റെ അഭിനയം ആണ്,,,തൊട്ടടുത്ത് നിന്ന് സംസാരിച്ചാൽ പോലും ഒന്നും അറിയാത്തതു പോലെ പാറുകുട്ട്യേ എന്നും വിളിച്ചുള്ള വരവാ,,,, പിന്നീട് കാലം കഴിഞ്ഞതോടെ കുഞ്ഞേട്ടൻ പിജി ചെയ്യുന്ന സമയം വല്യേട്ടന് ജോലി ആയതോടെ വിവാഹകാര്യം നോക്കാൻ തുടങ്ങി,, അതോടെ ചേട്ടൻ പോയി ധനുവിന്റെ വീട്ടിൽ പെണ്ണ് ചോദിച്ചു,,,, പിന്നെ കല്യാണം ആയി,,,

കല്യാണം കഴിഞ്ഞതോടെയാണ് കഥയുടെ തുടക്കം,,, ചേട്ടന്റെ ഭാര്യ ഏടത്തിയമ്മ,,, എന്നാലും ഒപ്പം കളിച്ചു വളർന്നവർ ആയത് കൊണ്ട് ഞങ്ങൾ ധനു എന്ന് തന്നെ വിളിച്ചു,,,, എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അത് വരെ ധനൂട്ടി എന്ന് വിളിച്ചിരുന്ന കുഞ്ഞേട്ടൻ അവളെ വിളിക്കുകയാണ് ഏടത്തിഎന്ന്,,, ആ പാവത്തിന്റെ നെഞ്ച് പിടഞ്ഞു പോയി,,, അതൊന്നു മാറ്റാൻ പാവം പിന്നാലെ നടന്നു,,, ഞങ്ങള് കാല് പോലും പിടിക്കാൻ തയ്യാറായി,,, എവിടെ,,, മാറ്റിയില്ല,,, ഇന്നും മാറ്റമില്ലാതെ തുടരുന്നു,,, അന്ന് ധനു ഞങ്ങളെ കൊണ്ട് സത്യം ചെയ്യിപ്പിച്ചതാ,,, കുഞ്ഞേട്ടൻ കെട്ടുന്ന പെണ്ണിനെ അത് എത്ര ചെറുത് ആണെങ്കിലും ഏടത്തി എന്നെ വിളിക്കൂ എന്ന്,,, ഒരു ചിന്ന പ്രതികാരം,,, " കല്യാണി ബാക്കി കൂടി പറഞ്ഞു ഒന്ന് ചിരിച്ചതും എല്ലാം കേട്ട് ആകെ ഷോക്കടിച്ച മട്ടെ തുമ്പി താടിക്കും കൈ കൊടുത്തു അവരെ രണ്ട് പേരെയും മാറി മാറി നോക്കി,,, വല്ലാത്ത പ്രതികാരം ആയി പോയി,,,, "എന്നിട്ട് ഈ പറഞ്ഞ കഥാപാത്രങ്ങൾ ഒക്കെ എവിടെ,,, " "ധനുവിന്റെ വീട്ടിൽ പോയതാ,,, ഇപ്പൊ വരും,,, " പെട്ടെന്ന് ഡോറിൽ ആരോ മുട്ടുന്നത് കേട്ട് മൂന്ന് പേരും ഒരുപോലെ ഡോറിലേക്ക് നോക്കി,,, അപ്പോഴേക്കും കല്യാണി പോയി ഡോർ തുറന്നതും പുറത്ത് ബാഗും പിടിച്ചു നിൽക്കുന്ന സഖാവിനെ കണ്ടതും അവൾ മെല്ലെ ഡോർ കുറച്ച് മാത്രം തുറന്നു കൊണ്ട് ഒന്ന് പുറത്തേക്ക് തലയിട്ടു,,,, "എന്താ,,,, "

അവൾ അല്പം ഗൗരവത്തിൽ ചോദിച്ചതും അകത്തേക്ക് കണ്ണുകൾ ഏന്തി വലിഞ്ഞു നോക്കുന്ന സഖാവ് നിഷ്കു ഭാവത്തിൽ ഒന്ന് ചുമലു പൊക്കി,,,, "തുമ്പിയുടെ ബാഗ്,,,, " അപ്പോഴും അവന്റെ കണ്ണുകൾ ഉള്ളിലേക്ക് നീളുന്നുണ്ടായിരുന്നു,,, തുമ്പിയെ ഒരു നോക്ക് കാണുവാൻ,,,, അപ്പോഴേക്കും കല്യാണി ബാഗ് വാങ്ങി കൊണ്ട് ഡോർ ക്ലോസ് ചെയ്യാൻ നിന്നതും അവൻ പെട്ടെന്ന് കൈ വെച്ച് തടഞ്ഞു,,, "ഇനി എന്താ,,,, " "അത്,,,, ഒന്നുമില്ല,,,,, നിനക്കൊന്നും ഈ കുഞ്ഞേട്ടനോട് യാതൊരു സ്നേഹവും ഇല്ല,,, അല്ലെങ്കിൽ റൂമിലോട്ടു കയറ് ഏട്ടാ,,, എന്നൊക്കെ പറയുന്ന പെണ്ണാ,,, മനസ്സിലായി,,, " "മനസ്സിലാക്കി കളഞ്ഞല്ലോ,,, താങ്ക്യൂ,,, ഇനി പൊയ്ക്കോ,,,, " ഉള്ളിൽ ഊറി വന്ന ചിരി കടിച്ചു പിടിച്ചു കൊണ്ട് കല്യാണി പറഞ്ഞതും ഉള്ളിൽ ഇരുന്നു രണ്ടെണ്ണവും ഭയങ്കര ചിരി,,,, "പോടീ,,,, " അവൻ ദേഷ്യത്തിൽ അവളെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു കൊണ്ട് തിരിഞ്ഞു നടന്നു,,, "അതെ,,,, " പിറകിൽ നിന്നും കല്യാണിയുടെ വിളി കേട്ടതും അവൻ ഒരു പ്രതീക്ഷയിൽ ഒന്ന് തിരിഞ്ഞു നോക്കിയതും അവൾ ഒരു കള്ളചിരിയിൽ റൂമിന്റെ ഡോർ മുഴുവനായി തുറന്നതും ഉള്ളിൽ പാറുവിന്റെ കൂടെ ഇരിക്കുന്ന തുമ്പിയെ കണ്ടതും അവന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു,,,

അപ്പോഴേക്കും തുമ്പി അവനെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചതും അവൻ ചുണ്ടിലെ പുഞ്ചിരിയെ മറച്ചു വെക്കാതെ ഒന്ന് തിരിഞ്ഞു നടന്നു,,, ഇതെല്ലാം കണ്ട് ആകെ ഒരു നിർവിതിയിൽ നിൽക്കുന്ന പാറുവും കല്യാണിയും,,,, "സംസാരിക്കേണ്ട,,,,, " കല്യാണി പിറകിൽ നിന്നും വിളിച്ച് ചോദിച്ചതും അവൻ ഒന്ന് തിരിഞ്ഞു നിന്ന് കൊണ്ട് ഒന്ന് കണ്ണ് ചിമ്മി,,, "ദർശനം തന്നെ ധാരാളം,,, " അവൻ തിരിഞ്ഞു പോകുന്നതിനിടയിൽ വിളിച്ച് പറഞ്ഞതും തുമ്പിയുടെ ചുണ്ടിൽ ഒരു നറുപുഞ്ചിരി ഉടലെടുത്തു,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഏടത്തി,,,, " തുമ്പി നനഞ്ഞ മുടി ഒന്ന് മുന്നിലേക്കാക്കി കണ്ണാടിക്ക് മുന്നിൽ നിന്ന് തോർത്തി കൊണ്ടിരുന്നപ്പോൾ പാറുവിന്റെ വിളി കേട്ടതും അവൾ പെട്ടെന്ന് തന്നെ ചെന്ന് കതക് തുറന്നു,,,, എന്തോ പറയാൻ വന്ന പാറു ദാവണി എടുത്ത് നിൽക്കുന്ന തുമ്പിയെ കണ്ടതും കണ്ണിമ ചിമ്മാതെ നോക്കി,,, "ഏടത്തി ദവണി ഒക്കെ എടുക്കോ,,,, " "മ്മ്മ്,,, വീട്ടില് ഇതാ വേഷം,,,,എന്താ അങ്ങനെ ചോദിച്ചേ,,, " "നിങ്ങളൊക്കെ പട്ടണത്തിൽ പഠിച്ചു വളർന്നോരല്ലേ,,,, അതോണ്ട് ചോദിച്ചതാ,,,, " നിഷ്കളങ്കമായ പാറുവിന്റെ വാക്കുകൾ കേട്ടതും തുമ്പി ഒന്ന് തിരിച്ചു കൊണ്ട് ബെഡിൽ ഇരിക്കുന്ന പെട്ടിയിൽ നിന്നും രാസനാതി പൊടി എടുത്ത് നെറുകയിൽ തിരുമ്മി,,,, കണ്ണുകളിൽ കണ്മഷി നീട്ടി എഴുതി,,,

മുടി ഇല്ലി എടുത്തു മെഡഞ്ഞു കെട്ടി,,,, ഇതെല്ലാം കൗതുകത്തിൽ കണ്ട് കൊണ്ട് നിൽക്കുകയാണ് പാറു,,,, "നല്ല രസമുണ്ട് ട്ടൊ ഏടത്തി,,,, " അവളെ മുഴുവനായി ഒന്ന് നോക്കി കൊണ്ട് പാറു പറഞ്ഞു,,,, "ആണൊ,,, പാറുകുട്ട്യേ,,,, " "ഹൈ,,,, കുഞ്ഞേട്ടൻ വിളിക്കുന്ന പോലെ തന്നെ,,,,, " "ഇനി ഞാനും അങ്ങനെയെ വിളിക്കൂ,,,,, അല്ല നീ വന്ന കാര്യം എന്താ,,,, " അവൾ ചോദിച്ചതും അവൾ എന്തോ ഓർത്ത പോലെ ഒന്ന് എരിവ് വലിച്ചു,,, "ഞാൻ അതങ്ങു മറന്നു,,,, എല്ലാരും ഏടത്തിയെ ഊണ് കഴിക്കാൻ വേണ്ടി ഊട്ടുപുരയിൽ കാത്തു നിൽക്കുകയാണ്,,, എന്നെ വിളിക്കാൻ പറഞ്ഞയച്ചതാ,,,,,,ഏടത്തി വാ,,,, " അവളുടെ കൈ പിടിച്ച് റൂമിന് വെളിയിലേക്ക് നടന്നു,,,, അവൾക്കൊപ്പം നടക്കുമ്പോഴും തുമ്പിയുടെ കണ്ണുകൾ അവിടമൊന്നാകെ പരതി കൊണ്ടിരുന്നു,,,, വലിയ ഹാളിൽ നിന്നും ഒരു നേരിയ ഇടനാഴിയിലൂടെ വെളിച്ചം കൂടിയ ഒരു കുഞ്ഞ് റൂമിലേക്ക്‌ കടന്നതും അവിടുത്തെ ആട്ടുകട്ടിലും പഴയ രീതിയിൽ ഒരുക്കിയ ഒരു ചെറിയ ടേബിളും അത് കൂടാതെ അതിന് മുകളിലെ വെച്ചിട്ടുള്ള വിശറിയും കണ്ട് അത് ഒരു വിശ്രമമുറിയാണെന്ന് അവൾക്ക് മനസ്സിലായി,,,, അവിടെ നിന്നും പുറത്തേക്ക് കടന്നതും നാല് ഭാഗം വീടും അതിനിടയിലൂടെ കരിങ്കല്ലിനാൽ തീർത്ത ചവിട്ടു പാതയും കടന്നു പോകുമ്പോൾ അവൾ നാല് ഭാഗം കൗതുകത്തോടെ ശ്രദ്ധിച്ചു,,,,

അതിൽ ഒരു ഭാഗത്ത്‌ ഒരു മണ്ഡഭം പോലെ തോന്നിക്കുന്ന ഒരു നൃത്തവേദി കണ്ട് അവളുടെ ചിന്തകൾ പണ്ട് അമ്മ പഠിപ്പിച്ചു തരുന്ന ചുവടുകൾ അമ്മക്കൊപ്പം ചേർന്ന് ചവിട്ടുന്ന ആ കുഞ്ഞ് തുമ്പിയിൽ എത്തി നിന്നു,,,, അവൾ മെല്ലെ ആ ചവിട്ടു പടിയിൽ നിന്നും ഊട്ടുപുരയിൽ എത്തി നിന്നതും എല്ലാവരും ആ വലിയ ഹാളിൽ ചെത്തുകല്ലിനാൽ തീർത്ത ഒരു ടേബിളിൽ ഇരിപ്പുറപ്പിച്ചിരുന്നു,,,,, "മോളെന്താ അവിടെ തന്നെ നിന്നു കളഞ്ഞത്,,, കയറി വാ,,, " മുത്തശ്ശി വാത്സല്യപൂർവ്വം ചോദിച്ചതും അവൾ ഒരു പുഞ്ചിരി എല്ലാവർക്കും നൽകി കൊണ്ട് ഉള്ളിലേക്ക് കടന്നതും അവളുടെ വരവ് പ്രതീക്ഷിച്ച മട്ടെ കല്യാണി സഖാവിനടുത്തുള്ള ഇരിപ്പിടം അവൾക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തു കൊണ്ട് പാറുവിനടുത്തു പോയി ഇരുന്നു,,,, അവൾ സഖാവിനെ ഒന്ന് നോക്കിയപ്പോൾ അവളെ മെല്ലെ ഇടം കണ്ണിട്ട് നോക്കി പെട്ടെന്ന് നോട്ടം മാറ്റി ചുണ്ടിലെ ചിരി അടക്കി പിടിച്ചു കൊണ്ട് ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നത് പോലെ ആക്കി,,,, "മോളെ ഇരിക്ക്,,,, " അമ്മ അവളെ വിളിച്ചതും അവൾ പെട്ടെന്ന് തന്നെ സഖാവിനടുത്തുള്ള ഇരിപ്പിടത്തിൽ ഇരുന്നു,,,,,

അപ്പോഴേക്കും തൊട്ടു മുന്നിൽ വെച്ചിരുന്ന നാക്കിലയിൽ ചോറും പലതരം കറികളും വിളമ്പി,,, അവൾ അതെല്ലാം വളരെ സാവധാനം കഴിക്കാൻ തുടങ്ങി,,,, ഭക്ഷണം കഴിക്കുമ്പോൾ അവിടെ ആരും സംസാരിക്കുന്നില്ല എന്നത് അവളെ വളരെ അധികം അത്ഭുതപ്പെടുത്തിയ കാര്യം ആയിരുന്നു,,,, പൊതുവെ വായ പൂട്ടത്ത സഖാവ് പോലും വളരെ നിശബ്ദമായി ഇരുന്നു കഴിക്കുന്നത് കണ്ട് അവൾ അവനെ ഒന്ന് നോക്കിയതും അവൻ പെട്ടെന്ന് കയ്യിലെ ചോറുരുള അവൾക്ക് നേരെ നീട്ടി വേണോ എന്നർത്ഥത്തിൽ തലയാട്ടിയതും അവൾ പെട്ടെന്ന് തന്നെ തലതാഴ്ത്തി,,,, അത് കണ്ട് അവൻ ഒന്ന് ചിരിച്ചു കൊണ്ട് മുന്നോട്ട് നോക്കിയതും കാണുന്നത് തന്നെ ഒരു വെറുപ്പിൽ നോക്കി ഇരിക്കുന്ന കൃഷ്ണയെ ആണ്,,,, അവന്റെ നോട്ടം അവളിൽ പതിച്ചു എന്ന് കണ്ട കൃഷ്ണ അവനെ പാടെ അവഗണിച്ചു കൊണ്ട് ചോറിലേക്ക് തന്നെ നോട്ടം തെറ്റിച്ചു,,,, ഒരു കാലത്ത് തന്റെ കയ്യിൽ തൂങ്ങി നടന്നിരുന്ന തന്റെ കിച്ചുവിൽ നിന്നും ഇങ്ങനെ ഒരു അവഗണന ലഭിച്ചത് കൊണ്ട് തന്നെ അവൻ വല്ലാത്തൊരു സങ്കടത്തിൽ തലതാഴ്ത്തിയതും പെട്ടെന്ന് തന്റെ കൈകളിൽ ആരോ പിടിച്ചത് കണ്ട് അവൻ ഒന്ന് തലചെരിച്ചു തുമ്പിയെ നോക്കിയപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എല്ലാം ശരിയാകും എന്നർത്ഥത്തിൽ ഒന്ന് കണ്ണ് ചിമ്മി,,,,

അത് മാത്രം മതിയായിരുന്നു അവന്റെ സങ്കടത്തിന് ഒരു അറുതി വരുത്താൻ,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഈ തറവാട്ടിൽ എത്ര മുറികൾ കാണും,,,, " ഭക്ഷണം കഴിച്ച ശേഷം നടുമുറ്റത്തേക്ക് കാൽ തൂക്കി ഇട്ടു നാലുകെട്ടിന്റെ ഏറ്റവും മുകളിലെ നിലയിലേക്ക് നോക്കി കൊണ്ട് തുമ്പി ചോദിച്ചതും അവളുടെ മടിയിൽ കിടന്ന് സംസാരിക്കുന്ന പാറുവും കല്യാണിയും അവളെ ഒന്ന് നോക്കി,,,, "ഒരു പത്തിരുപതെണ്ണം കാണും,,,, നമുക്ക് ആകെ ഉപയോഗിക്കാൻ പറ്റുന്നത് രണ്ട് നിലയിലെതുമായി പന്ത്രണ്ട് റൂമാ,,,,ബാക്കി രണ്ട് നിലയിലേക്ക് പൂട്ടി ഇട്ടേക്കുവാ,,,, " കല്യാണി മറുപടി കൊടുത്തു,,,, "ഈ നാലുകെട്ടിന്റെ അത്യാവശ്യം കാര്യങ്ങൾ ഒക്കെ ഒന്ന് പറഞ്ഞു തന്നെ,,,, എവിടെയെങ്കിലും കുടുങ്ങിയാൽ വഴി തെറ്റണ്ടല്ലോ,,,, " തുമ്പി ഒരു തമാശ രീതിയിൽ പറഞ്ഞതും രണ്ട് പേരും ഒരുപോലെ ചിരിച്ചു,,, "താഴെ നിലയിൽ ഉള്ളിലേക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനുമായി അഞ്ച് വാതിലുകളാണ് ഉള്ളത്,,,, ആദ്യം കയറി വരുന്നത് മുതൽ തുടങ്ങാം,,,, കയറി വരുമ്പോൾ തന്നെ ഉമ്മറം അത് കഴിഞ്ഞാൽ ഒരു കോണിറൂം,,,,,

അതിൽ നിന്നും ഉള്ളിലേക്ക് കടന്നാൽ ഇടനാഴി,,,,,,,വിശ്രമമുറി,,, നൃത്തപ്പുര,,,,ഊട്ടുപുര,,,,നാടുമുറ്റം,,,,, അടുക്കള,,,,ഇടനാഴിയിലൂടെ പുറത്തേക്ക് ഒരു വാതിൽ ഉണ്ട്,,,, അതിലൂടെ ഇറങ്ങിയാൽ കുളത്തിലേക്കാ,,,അതിന്റെ അടുത്ത് തന്നെ മറപ്പുര,,,,രണ്ടാമത്തെ നിലയിൽ പ്രത്യേകിച്ച് റൂമുകൾ മാത്രമേ ഒള്ളൂ,,,, മൂന്നാമത്തെ നിലയിൽ ഒരുപാട് അടച്ചിട്ട റൂമുകളാ,,,,ആദ്യം അവിടെ വല്യേട്ടന്റെ റൂം കൂടി ഉണ്ടായിരുന്നു,,, ഒരിക്കൽ ധനു എന്തോ കണ്ട് പേടിച്ചു,,, അതോടെ അവിടെയും പൂട്ടി,,,, അവിടെ എന്തോ ഉണ്ടെന്നാ പറയുന്നേ,,, നാലാമത്തെ നിലയിൽ ഒരു ഇടനാഴി,,അതിലൂടെ പോയാൽ ഒരു തട്ടിൻപുറം,,,, അതിന് അരികെയായി ഒരു റൂം,,, അതിൽ പഴയ എന്തൊക്കെയോ സാധനങ്ങൾ ഉണ്ടെന്നാണ് പറയുന്നത്,,, നാലാമത്തെ നില അത് ഞങ്ങൾക്ക് കേൾവി മാത്രമേ ഒള്ളൂ,,,,, കണ്ടിട്ടില്ല,,,,,അത് പോലെ ഒരുപാട് രഹസ്യഅറകളും,,,, മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് ബ്രിട്ടീഷ്കാർ വരുന്നതിനും എത്രയോ കാലം മുന്നേ നിർമിച്ചതാണത്രെ ഈ നാലുകെട്ട്,,,,,,പിന്നീട് ബ്രിട്ടീഷ്കാർ വന്നപ്പോൾ പലർക്കും ആശ്രയമായി മാറി,,,, അതും കൂടാതെ പല ദുർമരണങ്ങളും നടന്നിട്ടും ഉണ്ടത്രേ,,,, " പാറു തറവാടിനെ പറ്റി വലിയ ഒരു വിശദീകരണം തന്നെ നൽകിയപ്പോഴും തുമ്പിയുടെ കണ്ണുകൾ ആ നാല്കെട്ടിന്റെ മുകളിലെ നിലയിൽ ആയിരുന്നു,,,,

എന്തായിരിക്കും അവിടെ,,,, "എനിക്ക് ഇവിടം ഒക്കെ കാണിച്ചു തരോ,,,, " "അതിനെന്താ വാ,,,, " കല്യാണി അവളുടെ മടിയിൽ നിന്നും എഴുന്നേറ്റു,,,, "കല്ലു,,,,, പാറു,,,, രണ്ടാളും വന്നേ,,,, അങ്ങേലെ നാരായണൻ വന്നിട്ടുണ്ട്,,,,അങ്ങേരെ കൂടെ പോയി തൊടിയിലെ തേങ്ങയൊക്കെ പെറുക്കി വെക്ക്,,,, " അകത്തു നിന്നും പാറുവിന്റെ അമ്മയുടെ വിളി വന്നതും രണ്ട് പേരും കെട്ടിപ്പിടഞ്ഞു എഴുന്നേറ്റു,, "ഏടത്തി,,, ഞങ്ങൾ ഇപ്പൊ വരവേ,,, എന്റെ അമ്മയുടെ വിളി കൂടി വന്നാൽ,,, രണ്ടാൾക്കും കണക്കിന് കിട്ടും,,, " കല്യാണി അതും പറഞ്ഞു കൊണ്ട് പാറുവിന്റെ കയ്യും പിടിച്ച് ഉള്ളിലേക്ക് പോയതും തുമ്പി അപ്പോഴും മുകളിലേക്ക് നോക്കി ഇരുന്നു,,, "എന്താ മേഡം,,,, ഭയങ്കര ആലോചനയിൽ ആണല്ലോ,,, " അവർ പോയതും സഖാവ് അവൾക്കരികിൽ ഇരുന്നു കൊണ്ട് ചോദിച്ചതും പെട്ടെന്ന് ആയത് കൊണ്ട് തന്നെ അവൾ ഒന്ന് ഞെട്ടി കൊണ്ട് സഖാവിനെ നോക്കി,,, പിന്നീട് അതൊരു ചിരിയായി മാറി,,,, "മ്മ്മ്,,, ഞാനെ,,,, ഈ നാലുകെട്ട് ഒന്ന് ചുറ്റികണ്ടാലോ എന്നാലോചിച്ചതാ,,,, " അപ്പോഴും അവളുടെ കണ്ണുകൾ ആ നാലാം നിലയിലേക്ക് പോകുന്നത് കണ്ട് അവന് ഏകദേശം കാര്യം മനസ്സിലായിരുന്നു,,, "മുഴുവൻ കാണാനോ ആ നാലാം നില മാത്രം കണ്ടാൽ മതിയോ,,, "

പെട്ടെന്നുള്ള അവന്റെ ചോദ്യം കേട്ടു അവൾ ഒന്ന് ഞെട്ടി അവനെ നോക്കിയതും അവൻ ഒന്ന് പല്ലിളിച്ചു,,,, "എന്നാൽ വാ,,,, ഞാനും കയറണം എന്ന് കരുതിയതാ,,, കുറെ കാലം ആയില്ലേ,,, " "സഖാവ് അങ്ങോട്ട്‌ കയറോ,,,,, " "എന്താ കയറിയാൽ,,, താൻ വാടോ,,, " അവളുടെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു കൊണ്ട് അവൻ പറഞ്ഞതും അവളും സന്തോഷത്തിൽ അവന്റെ പിറകെ പോയി,,, കോണിറൂമിൽ എത്തിയതും ആ മരകോണിയിലെ പിടുത്തത്തിൽ പിടിച്ചു അവൻ മുകളിലെക്ക് കയറിയതും അവളും അവന് പിന്നാലെ ദാവണി ഒന്ന് കയറ്റി പിടിച്ചു കൊണ്ട് കയറി,,,, മുകളിലെ നിലയിൽ എത്താൻ ആയതും താഴോട്ട് ഇറങ്ങി വരാൻ ഒരുങ്ങുന്ന കൃഷ്ണയെ കണ്ട് അവൻ ഒന്ന് സ്റ്റെക് ആയതും കൃഷ്ണ അവനെ കണ്ട് ഒന്ന് മൈന്റ് പോലും ചെയ്യാതെ കയ്യിലെ പുസ്തകങ്ങൾ മാറോടു അണച്ചു കൊണ്ട് മാറി നിന്നതും അവൻ സങ്കടത്തെ ഉള്ളിൽ ഒതുക്കി കൊണ്ട് ഒന്ന് കയറി,,, അവന് പിറകിൽ വരുന്ന തുമ്പിയും ഒന്ന് കയറിയതും കൃഷ്ണ അവളെ ഒന്ന് നോക്കി താഴോട്ട് ഇറങ്ങി,,, അവളെയും നോക്കി സഖാവ് ഒന്ന് നിന്നതും തുമ്പി അവന്റെ ഷോൾഡറിൽ ഒന്ന് കൈ വെച്ചതും അവൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അവിടെ നിന്നും വേഗത്തിൽ അടുത്ത കോണിയിൽ കയറി,,, അവനോടൊപ്പം തുമ്പിയും,,,

"മക്കളിത് എങ്ങോട്ടാ,,, " പെട്ടെന്ന് പിന്നിൽ നിന്നും ചെറിയമ്മയുടെ ശബ്ദം കേട്ടു രണ്ട് പേരും ഒന്ന് തിരിഞ്ഞു നിന്നു,,, തുമ്പി ആകെ ഒന്ന് പരുങ്ങി പോയി,,, "അത് ചെറിയമ്മേ,,,, തുമ്പിക്ക് നമ്മുടെ കുടുമ്പക്ഷേത്രം ഒന്ന് കാണിച്ചു കൊടുക്കാൻ,,, മുകളിലെ നിലയിൽ നിന്നും കാണാമല്ലോ,,,, " അവൻ ഒരുവിധം കള്ളം പറഞ്ഞു ഒപ്പിച്ചു,,, "മ്മ്മ്,, വേഗം ഇറങ്ങണം,,, മുത്തശ്ശി കാണേണ്ട,, പിന്നെ അതിന് മുകളിലേക്ക് പോകേണ്ട,,, കേട്ടല്ലോ,,, " "മ്മ്മ്,,, " അവർക്ക് ഒന്ന് മൂളി കൊടുത്തു കൊണ്ട് സഖാവ് ഒന്ന് മുകളിലേക്ക് നടന്നതും തുമ്പിയും പിന്നാലെ നടന്നു,, അതികം ആരും കയറാത്തത് കൊണ്ട് തന്നെ പൊടി പിടിച്ചിരുന്നു,,,, മൂന്നാമത്തെ നിലയിൽ ഒരുപാട് മുറികൾ കണ്ടതും അവൾ എല്ലാം ഒന്ന് നോക്കിയപ്പോഴേക്കും അവൻ അടുത്ത സ്റ്റെപ് കയറാൻ തുടങ്ങിയിരുന്നു,,,, അവളും അവനോടൊപ്പം കയറുമ്പോഴും ഉള്ളിൽ പേടി നിറഞ്ഞു വന്നു,,,,,ഓരോ സ്റ്റെപിനും വലിയ ശബ്ദങ്ങൾ തന്നെ ഉണ്ടാക്കി കൊണ്ടിരുന്നു,, അതും കൂടാതെ പൊടിയും,,,, അവർ അവിടം കയറി തീർന്നതും കാണുന്നത് ഇടനാഴിയാണ്,,, അവിടേക്ക് കയറിയപ്പോൾ തന്നെ നാസികയിലേക്ക് വാകപൂവിന്റെ ഗന്ധം ഒഴുകി എത്തിയിരുന്നു,,,,

അവൾ അത് ആസ്വദിച്ചു കൊണ്ട് അവന് പിറകെയായി നടന്നതും ഇടനാഴിയിലെ ചില്ലു ജനവാതിലിലൂടെ ഉള്ളിലേക്ക് കടന്നു വന്ന വാകമരചില്ലയും അതിൽ ചുവന്ന നിറത്തിൽ പൂത്തു നിൽക്കുന്ന വാകപൂവും കണ്ട് അവൾ സന്തോഷത്തോടെ അതിനടുത്തേക്ക് നടന്നു,,, അതിൽ നിന്നും ഒരു കുലവാകപൂക്കളെ കൈപിടിയിൽ ഒതുക്കി കൊണ്ട് ഒന്ന് നാസികയിലേക്ക് അടുപ്പിച്ചു ഒന്ന് ഗന്ധം ആസ്വദിച്ചു,,,, "ഇഷ്ടമാണോ,,,, " പെട്ടെന്ന് സഖാവിന്റെ ചോദ്യം കേട്ടതും അവൾ വിടർന്ന കണ്ണുകളാൽ അവനെ നോക്കി അതിൽ നിന്നും ഒരു വാക പൂവ് അറുത്തു കൊണ്ട് അത് നെഞ്ചിലേക്ക് ചേർത്ത് വെച്ചു,,, *ഇനി ഒരു ജന്മം എങ്കിലും എനിക്ക് പിറക്കണം ഒരു വാകപൂവായ്,,,,,പ്രണയിച്ച ആ വാകമരത്തിന്റെ ഏറ്റവും മുകളിലെ ചില്ലയിൽ ആർക്കും എത്തിപിടിക്കാൻ കഴിയാത്ത ഉയരത്തിൽ,,,, * അതും പറഞ്ഞു കൊണ്ട് അവൾ അവനെ നോക്കിയതും അവൻ ഒരു പുഞ്ചിരിയിൽ അവളോട്‌ ചേർന്ന് നിന്നു,,,, "എന്നാൽ എനിക്കാ വാകമരത്തെ താങ്ങി നിർത്തുന്ന മണ്ണായാൽ മതി,,,, ഒരുനാൾ നീ ആകുന്ന വാകപ്പൂവിനെ നെഞ്ചോട് ചേർക്കാം എന്ന പ്രതീക്ഷയിൽ ജീവിതം നീക്കുന്ന മണ്ണ്,,,,മരണം കൊണ്ടെങ്കിലും നീ എന്നിൽ എത്തി ചേരുമെങ്കിൽ എത്രനാൾ വേണമെങ്കിലും കാത്തു നിൽക്കാൻ തയ്യാറാ,,,,"

അവന്റെ ഓരോ വാക്കുകളും അവളുടെ ഉള്ളിൽ തന്നെ സ്പർശിച്ചതും അവൾ ആ വാകപ്പൂവിനെ അവന്റെ കൈകളിൽ അമർത്തി കൊണ്ട് അതിനെയും ചേർത്ത് അവന്റെ കൈകളിൽ ചുമ്പിച്ചു,,,,അത് അവനിൽ അവളോടുള്ള വാത്സല്യം കൂട്ടിയപ്പോൾ ആ നീളൻ മുടി ഇഴകളിൽ ഒന്ന് തലോടി,,,, "ഇങ്ങനെ നിന്നാൽ മതിയോ വാ,,,, " അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ച് കൊണ്ട് ആ ഇടനാഴിയിലൂടെ നടന്നു നീങ്ങി,,, അത് അവസാനം പൂട്ടിയിട്ട മുറിയിൽ ചെന്ന് അവസാനിച്ചതും അവൻ അതൊന്നു തള്ളിതുറന്നതും ഒരു മുഴക്കത്തോടെ എന്തെല്ലാമോ താഴേക്ക് ഊർന്നു വീണതും അവൾ ഒന്ന് പേടിച്ചു കൊണ്ട് സഖാവിന്റെ കൈകളിൽ പിടി മുറുക്കി,,,,അവൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് ഉള്ളിലേക്ക് കടന്നതും ഉള്ളിൽ മാറാല കെട്ടിയ രീതിയിൽ പല വസ്തുക്കളും കണ്ട് അവൾ എല്ലാം ഒന്ന് കണ്ണോടിച്ചു കൊണ്ട് മുന്നോട്ട് നീങ്ങി,,,, അവനും പലതിലും തൊട്ടു തഴുകി,,,, "ഇവിടെ പ്രേതങ്ങൾ ഉണ്ടാകോ,,, " അവളുടെ ചോദ്യം കേട്ടപ്പോൾ തന്നെ അവൻ ഒന്ന് തിരിഞ്ഞു നോക്കി,,, "ഉണ്ടായിരിക്കും,,,, മുത്തശ്ശി പറഞ്ഞ കഥകളിൽ ഇതൊരു പ്രേതഭവനമാണ്,,,,പൂർവികരുടെ സ്വഭാവദൂശ്യം കൊണ്ട് ജീവൻ പൊലിഞ്ഞ ഒരുപാട് ജീവനുകൾ,,,,,,

അവ എങ്ങോട്ടും പോകില്ലല്ലോ,,,, ഇവിടെ ഒക്കെ തന്നെ കാണും,,,,, " പൊടിപിടിച്ച വീണ കൈ കൊണ്ട് തുടച്ചു അതിന്റെ കമ്പിയിൽ ഒന്ന് തലോടി കൊണ്ട് അവൻ പറഞ്ഞതും അവൾക്കും എന്തെല്ലാമോ അനുഭവപ്പെടാൻ തുടങ്ങിയിരുന്നു,,,, അത് പാലപൂവിന്റെ ഗന്ധമല്ലേ,,,, അകലെ നിന്നും പാറി എത്തിയ കാറ്റ് പോലും അവളിൽ ഭയം നിറച്ചു,,,, എന്നാൽ അവൾ അതെല്ലാം ഉള്ളിൽ ഒതുക്കി കൊണ്ട് അവിടം ഒന്ന് നോക്കിയപ്പോൾ അവളുടെ കണ്ണുകളിൽ ഒരു ചിലങ്ക തടഞ്ഞു,,,,അവൾ അതിനെ ഒന്ന് തൊട്ടു തലോടി നിന്നു,,, പിന്നെ അതിനെ ഒന്ന് കുലുക്കി,,,, "ഇതിന് മുന്നേ സഖാവ് ഇങ്ങോട്ട് വന്നിട്ടുണ്ടോ,,, " "പിന്നെ വരാതെ,,,ഒരു തവണയല്ല,,, പല തവണ,,,,,, ഇവിടെ നിന്ന് പലർക്കും ലഭിച്ചത് പേടി എന്ന അനുഭവം ആണെങ്കിൽ എനിക്ക് എന്തോ ഒരു പോസിറ്റീവ്നെസ് ഫീൽ ചെയ്യുന്നു,,, ഇവിടെ നിന്നും നോക്കിയാൽ ഈ ഗ്രാമത്തിന്റെ സൗന്ദര്യം മുഴുവൻ കാണാം,,,, " ഒരു ജനാലക്കരികിൽ നിന്നും ദൂരേക്ക് നോക്കി കൊണ്ട് സഖാവ് പറഞ്ഞതും തുമ്പിയും ആകാംക്ഷയോടെ അങ്ങോട്ട്‌ ചലിച്ചു,,,,

അവിടെ നിന്നും പുറത്തേക്ക് നോക്കിയതും അവിടുത്തെ കാഴ്ച കണ്ട് അവൾ ആകെ ഒരു കോരിതരിപ്പിൽ നിന്നു പോയി,,,, കണ്ണ് എത്താ ദൂരത്തോളം പരന്നു കിടക്കുന്ന വയലും,,,,, താമരകുളവും എല്ലാം ചേർന്ന ആ ഗ്രാമത്തിന്റെ വശ്യത അവൾക്ക് മുന്നിൽ തെളിയുകയായിരുന്നു,,,, അവൾ കണ്ണിമ വെട്ടാതെ ഒരു പുഞ്ചിരിയിൽ അത് നോക്കി നിൽക്കുന്നത് കണ്ട് അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു,,, "ഇപ്പോൾ നിനക്ക് പേടി തോന്നുന്നുണ്ടോ തീപ്പെട്ടികൊള്ളി,,, " അവൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചതും അവൾ അവനെ ഒന്ന് നോക്കി ഒരു പുഞ്ചിരിയിൽ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി,,, "ഈ സഖാവ് ഉള്ള കാലത്തോളം ഈ തീപ്പെട്ടികൊള്ളി എന്തിനെ പേടിക്കാനാ,,,," അവളുടെ ചോദ്യം കേട്ടതും അവൻ അവളെ ഒന്ന് കൂടെ അവനിലേക്ക് അടുപ്പിച്ചു,,,, ..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story