പ്രണയമഴ: ഭാഗം 2

pranayamazha

എഴുത്തുകാരി: THASAL

അവൾക്ക് മുന്നിൽ മുണ്ടും മടക്കി കുത്തി മീശയും പിരിച്ചു ചുണ്ടിൽ ഒരു പുഞ്ചിരിയുമായി നിൽക്കുന്ന ആളെ കണ്ട് അവൾ പ്രയാസപ്പെട്ടു കൊണ്ട് ഒരു ചമ്മിയ ചിരി ചിരിച്ചു,,,, അപ്പോഴേക്കും അവന്റെ മുഖത്ത് ഒരു കലിപ്പ്‌ നിറഞ്ഞു വന്നിരുന്നു,,,, സുഭാഷ്,,,, പാകിസ്ഥാനിൽ സമാധാനം വാങ്ങാൻ പോയവന്റെ അവസ്ഥ,,,, അവൻ ഒന്ന് ഇളിക്കുമ്പോൾ അവളും കൂടെ ഇളിക്കും തൊട്ടടുത്ത നിമിഷം ആ ഇളി എങ്ങോട്ടോ പോയി കലിപ്പ്‌ വരുമ്പോൾ അവൾ പേടി കൊണ്ട് വിറക്കും,,,, തുമ്പിയുടെ അവസ്ഥ കണ്ട് എന്ത് ചെയ്യും എന്നറിയാതെ നിൽക്കുന്ന ആ പാവങ്ങളും,,,, "നീ ഏതാടി തീപ്പെട്ടികൊള്ളി,,,,, സെക്കന്റ്‌ ഇയറോ,,,, തേർഡ് ഇയറോ,,,, "

അവൾ ചോദിച്ച ചോദ്യം അതെ പടി അവൻ അവളോടായി ചോദിച്ചതും അവൾ നിലത്ത് കാലുറക്കാതെ തിതൈ കളിക്കാൻ തുടങ്ങി,,, അതോടൊപ്പം തന്നെ ഷാളിന്റെ തല വിരലിൽ കോർത്തു കൊണ്ട് ആകെ വിയർത്തു,,, എന്ത് പറയും എന്റെ കൃഷ്ണ,,,, ഫസ്റ്റ് ഇയർ ആണെന്ന് പറഞ്ഞാൽ അടി പൊട്ടിയാലോ,,,, എന്റെ കണ്ണാ,,,, ഒരു കുടം വെണ്ണ തരാം,, എന്നെ രക്ഷിച്ചെക്കണേ,,,,, "എന്താഡി ചോദിച്ചത് കേട്ടില്ലേ,,, " ഇപ്രാവശ്യം ഒരു അലർച്ചയായിരുന്നു,,,, അവൾ ഒന്ന് ഞെട്ടി കൊണ്ട് ഒന്ന് തല ഉയർത്തി അവനെ നോക്കിയതും ആ കണ്ണിലെ ദേഷ്യം താങ്ങാൻ കഴിയാതെ അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞു വന്നു,,,,,

"എന്നെ അടിക്കില്ലേൽ ഞാൻ സത്യം പറയാം,,,,, ഞാൻ ഫസ്റ്റ് ഇയറാ,,,,,,എനിക്ക് കൊതി കൊണ്ട് ചെയ്തു പോയതാ,,,, സോറി,,,, " തല താഴ്ത്തി കൊണ്ടുള്ള അവളുടെ മറുപടി കേട്ട് ചുറ്റും നിന്നവർ കാർത്തു അടക്കം ചിരി കണ്ട്രോൾ ചെയ്യാൻ പാട് പെടുമ്പോഴും അവന്റെ ചുണ്ടിലും ആരും അത്ര വേഗം ശ്രദ്ധിക്കാത്ത തരത്തിൽ ഒരു പുഞ്ചിരി തത്തി കളിച്ചു,,,, "അവളുടെ ഒരു കൊതി,,,, ഇനി മേലാൽ ഇങ്ങനെ എന്തേലും കണ്ടാൽ പെണ്ണാണ് എന്നൊന്നും നോക്കില്ല മുട്ടുകാലിൽ കേറ്റി കളയും,,,,, പൊയ്ക്കോ,,,, " നീ പോടാ തെമ്മാടി,,,, അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് മുഖത്ത് നല്ലോണം നിഷ്കു ഭാവവും ഫിറ്റ്‌ ചെയ്തു ഒന്ന് തലയാട്ടി കൊണ്ട് കാർത്തുവിനെയും വിളിച്ചു തിരിഞ്ഞു നടന്നു,,,,

"ഒന്ന് നിന്നെ,,,, എന്താടി തീപ്പെട്ടികൊള്ളി നിന്റെ പേര്,,,, " തീപ്പെട്ടികൊള്ളി തന്റെ കെട്ടിയവൾ,,,,, "തീർത്ഥ,,,,, " "എന്ത്,,,,, " "തീർത്ഥ പരമേശ്വർ,,,,,," അവൾ ഒന്ന് തിരിഞ്ഞു നോക്കി അൽപ്പം കൂടി ശബ്ദം കൂട്ടി കൊണ്ട് പറഞ്ഞതും അവൻ ചുണ്ടിലെ ചിരി വിധക്തമായി മറച്ചു കൊണ്ട് ഒന്ന് മീശ പിരിച്ചു,,,, "മ്മ്,,, പൊയ്ക്കോ,,,, " അവൾ അവനെ നോക്കി ഒന്ന് ചുണ്ട് വളച്ചു കൊണ്ട് ഒന്ന് തിരിഞ്ഞു നടന്നതും അവന്റെ ചുണ്ടിലെ ചിരിച്ചു അല്പം കൂടി വ്യക്തമാകുന്നതിനനുസരിച്ച് ആ നാമവും ഉരുവിടുന്നുണ്ടായിരുന്നു,,,, "തുമ്പി,,,," "എന്റെ പോന്നു സാറെ അതൊരു പാവം കൊച്ചാണ്,,, അതിനെ ഇങ്ങനെ പേടിപ്പിക്കാൻ നിൽക്കണ്ട,,, "

തുമ്പി പോകുന്നതും നോക്കി നിൽക്കുന്ന സഖാവിനെ നോക്കി ശീതൾ പറഞ്ഞതും അവൻ ഒന്ന് പുഞ്ചിരിച്ചു,,, "തന്റെ ആരാ അത്,,, " "എന്റെ നാട്ടിൽ ഉള്ളതാ,,,,ഒരു ഗ്രാമത്തിന്റെ മുഴുവൻ തുമ്പി,,,,,, പേര് പോലെ തന്നെ ഒരു ഭാഗത്ത്‌ അടങ്ങി ഇരിക്കില്ല,,,,, നാട്ടിലെ എല്ലാ ഇടത്തും ഇവൾ ഉണ്ടാകും,,,, എല്ലാവർക്കും പ്രിയപ്പെട്ടവൾ,,,, അമ്മായില്ലാത്ത കുട്ടിയാ,,,,അതിന്റെ കുറവ് അവളെ അറിയിക്കാതെ വളർത്താൻ അവളുടെ അച്ഛനും അച്ഛമ്മയും ശ്രമിച്ചപ്പോൾ അവൾ ചെയ്തത് എന്താണെന്നോ ഈ ചെറുപ്രായത്തിൽ തന്നെ അമ്മ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ഏറ്റെടുത്തു ആ വീടിന്റെ ഐശ്വര്യമായി മാറി,,,,,,എവിടെയും കാണില്ല ഇവളെ പോലെ ഒന്ന്,,,

കുറച്ച് കാന്താരി ആണെന്നെ ഒള്ളൂ,,, സർ ഒന്നും മനസ്സിൽ വെക്കല്ലേട്ടൊ,,,, " ശീതളിന്റെ വാക്കുകൾ കേൾക്കുമ്പോഴും അവന്റെ കണ്ണുകൾ ദൂരെ നടന്നകലുന്ന തുമ്പിയിൽ ആയിരുന്നു,,,, ഒരു ഗ്രാമത്തിന്റെ വിശുദ്ധി അവളിലൂടെ കാണുകയായിരുന്നു,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അവൻ ആരാ,,, സാർ ആണേൽ ആ പണി ചെയ്താൽ പോരെ,,,, ഇതൊക്കെ നോക്കാൻ നോക്കണോ,,,,, അറിയാതെ കൊതി കൊണ്ട് ചെയ്തു പോയതിനാ ആ തെമ്മാടി സഖാവ് ഇത്രയും ശബ്ദം ഉണ്ടാക്കി പേടിപ്പിച്ചത്,,,,ഒന്നും ഇല്ലേലും ഞാൻ ഒരു പെൺകുട്ടി ആണെന്നെങ്കിലും ഓർതൂടെ,,,, എവിടെ,,, ആകെ കൂടി ചമ്മി,,,, ഞാൻ പാവം ആയതോണ്ട് അങ്ങേർക്ക് നന്നായി,,,,,,

പിന്നെ കോളേജ് ആയി പോയി,,,, അല്ലേൽ ഈ തുമ്പിയെ ശരിക്കും അങ്ങേര് അറിഞ്ഞേനെ,,,, " "എന്താ കുട്ടി ഒറ്റക്കിരുന്നൊരു വർത്തമാനം,,,, " റൂമിൽ ഡ്രസ്സ്‌ ഓരോന്നും മടക്കി വെക്കുന്നതിനിടയിൽ തുമ്പി ഓരോന്ന് പറയുമ്പോൾ അത് കേട്ട് വന്ന അച്ഛമ്മ ചോദിച്ചതും അവൾ മടക്കിയ വസ്ത്രങ്ങൾ അലമാരയിൽ വെച്ച് കൊണ്ട് ഒന്ന് തിരിഞ്ഞു നിന്നു,,,, "ഒന്നുമില്ല അച്ഛമ്മേ,,,,, ഞാൻ ഓരോന്ന് ഓർക്കുകയായിരുന്നു,,,,, നാളെ കറന്റ്‌ ബിൽ അടക്കേണ്ടെ,,,,,അതിനുള്ള പണം എങ്ങനെ ഒപ്പിക്കും എന്നറിയില്ല,,,, " അവൾ ഒരു സങ്കടത്തിൽ പറയുന്നത് കേട്ടതും അച്ഛമ്മ അവളെ പിടിച്ച് ബെഡിൽ ഇരുത്തി കൊണ്ട് കൂടെ ഇരുന്നു,,,, "അതിനാണോ എന്റെ തുമ്പി കൊച്ച് ഇങ്ങനെ വിഷമിക്കുന്നേ ,,,

അതിനുള്ള പൈസയെല്ലാം അച്ഛമ്മ കണ്ട് വെച്ചിട്ടുണ്ട്,,,, നമ്മുടെ പറമ്പിലെ അടക്ക വിറ്റു കുറച്ച് പൈസ കയ്യിൽ വന്നിട്ടുണ്ട്,,, നാളെ അച്ഛനോട് പറഞ്ഞു നമുക്കതങ്ങ് അടക്കാം,,,,, " അതിന് മറുപടി എന്നോണം അവൾ അച്ഛമ്മയെ ഒന്ന് കെട്ടിപിടിച്ചതും അച്ഛമ്മ അവളുടെ പുറത്ത് തട്ടി കൊണ്ട് ആശ്വസിപ്പിച്ചു,,,, "ഈ ചെറിയ പ്രായത്തിൽ തന്നെ എന്റെ കൊച്ച് നല്ലോണം കഷ്ടപ്പെടുന്നുണ്ട് അല്ലെ,,,,, ഈ വയസ്സയെ കൊണ്ട് നിന്നെ ഒന്ന് സഹായിക്കാൻ കൂടി കഴിയുന്നില്ലല്ലോ കുട്ട്യേ,,,, " അവരുടെ കണ്ണുകളിലെ നനവ് അവളുടെ തോളിൽ ഒന്ന് തട്ടിയതും അവൾ ഒന്ന് പിടഞ്ഞു മാറി കൊണ്ട് അവരുടെ കണ്ണുകൾ ഒന്ന് തുടച്ചു കൊണ്ട് കണ്ണുരുട്ടി,,,, "ഇതാണ് ഞാൻ ഒന്നും പറയാത്തത്,,,,അപ്പൊ തുടങ്ങും ഈ കണ്ണീര്,,,,,

ഇത് കാണാൻ ആണോ ഞാൻ ഇത്രയും കഷ്ടപ്പെടുന്നത്,,,,അച്ഛമ്മയുടെ കണ്ണ് നിറയുന്നത് കാണുമ്പോൾ അച്ഛനും സങ്കടം ആകും,,,, വലിയ സഖാവ് ആണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല,,,, ഇപ്പോഴും അമ്മക്കുട്ടിയാ,,,, കണ്ണ് തുടച്ച് ഒന്ന് ചിരിച്ചേ,,,,, ഒന്ന് ചിരിക്ക് എന്റെ ഭവാനിയമ്മേ,,,, " അവൾ അച്ഛമ്മയെ ഇക്കിളി കൂട്ടാൻ തുടങ്ങിയപ്പോൾ തന്നെ അച്ഛമ്മ കുലുങ്ങി കുലുങ്ങി ചിരിച്ചു,,,,, "മ്മ്,,,, നല്ല കുട്ടി,,,, എപ്പോഴും ഇങ്ങനെ ആകണംട്ടൊ,,,,,, അയ്യോ,,,,, സമയം ആറ് കഴിഞ്ഞു,,, ഞാൻ പോയി വിളക്ക് വെക്കട്ടെ,,,, " എന്നും പറഞ്ഞു കൊണ്ട് അവൾ പുറത്തേക്ക് ഓടുന്നത് കണ്ട് അച്ഛമ്മ വാത്സല്യം നിറഞ്ഞ കണ്ണുമായി അവളെ നോക്കി,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

*"ദീപം,,,,, ദീപം,,,, *" കയ്യിലെ വിലക്കിലെ തിരി കെടാതിരിക്കാൻ ഒരു കൈ കൊണ്ട് അത് മറച്ചു കൊണ്ട് അവൾ പൂജാമുറിയിൽ നിന്നും ഉമ്മറ കോലായിലേക്ക് വന്നതും കോലായിയിൽ ചാരി കസേരയിൽ ഇരുന്നിരുന്ന അച്ഛൻ ഒന്ന് എഴുന്നേറ്റു ഒന്ന് മാറി നിന്നതും അവൾ ഇടം കണ്ണിട്ട് അദ്ദേഹത്തെ നോക്കി,,,, "ദീപം,,,,,, " അവളുടെ വാക്കുകളിൽ കനം കൂടിയതിനോടൊപ്പം അവൾ അദ്ദേഹത്തിനു ഇടം കണ്ണ് കൊണ്ട് വിളക്ക് കാണിച്ചതും അദ്ദേഹം അവളെ ഒന്ന് നോക്കി ഒരു താല്പര്യമില്ലാത്ത മട്ടെ വന്നു കൊണ്ട് അതിൽ ഒന്ന് തൊട്ടു തൊഴുതതും അവൾ അതുമായി പുറത്തേക്ക് ഇറങ്ങി തുളസി തറയിൽ തിരി കൊളുത്തി കൊണ്ട് കൈ കൂപ്പി പ്രാർത്ഥിച്ചു കൊണ്ട് ഒന്ന് തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ഇരുട്ടിൽ നിന്നും ആരോ വരുന്നത് കണ്ട് അവൾ സംശയത്തിൽ നോക്കി നിന്നതും അയാൾ വെളിച്ചത്തേക്ക് വന്നതും ആളെ കണ്ട് അവൾ ആകെ ഞെട്ടി പോയി,,,,,

"ഇയാളോ,,,ഇയാളെന്താ ഇവിടെ,,,, " "എന്തെ എനിക്ക് ഇവിടെ വന്നൂടെ,,, " സഖാവിന്റെ വാക്കുകൾ കേട്ടതും അവൾ അവനെ അമർത്തി ഒന്ന് നോക്കി കൊണ്ട് എന്തോ പറയാൻ മുതിർന്നു,,,, "ദ്രുവ് മോനോ,,, മോനെന്താ വന്ന കാലിൽ തന്നെ നിൽക്കുന്നത്,,,,, കയറി വാ മോനെ,,,, " അവനെ കണ്ട മാത്രയിൽ ഭവാനി അമ്മ വിളിച്ചതും അവൻ അവളെ ഒന്ന് നോക്കി പുച്ഛിച്ചു കൊണ്ട് ഉമ്മറത്തേക്ക് കയറിയതും അവളും ഒന്ന് മുഖം കടുപ്പിച്ചു കൊണ്ട് ഉള്ളിലേക്ക് പോകാൻ നിന്നു,,,, "തുമ്പി,,,, മോന് ചായ എടുക്ക്,,,,, " അച്ഛമ്മയുടെ അടുത്ത കല്പന വന്നതും അവൾ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി കൊണ്ട് ഉള്ളിലേക്ക് പോയതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് കോലായിൽ കയറി ഇരുന്നതും അപ്പോഴേക്കും വസുദേവനും എത്തിയിരുന്നു,,, 🍁🍁🍁🍁🍁

"തുമ്പി മോന് ചായ എടുക്ക്,,,, ഹും,,, ഒരു മോൻ വന്നിരിക്കുന്നു,,,,,ഈ അസമയത്ത് വീട്ടിൽ കയറി വരുമ്പോൾ സ്വീകരിച്ചിരുത്താൻ മാത്രം അങ്ങേര് ആരുവാ,,,, ഇന്ന് എന്നോട് കാണിച്ചതിന് ചായയിൽ പാഷാണം കലക്കി കൊടുക്കാൻ അറിയാഞ്ഞിട്ടല്ല,,,,, പിന്നെ ആരായാലും വീട്ടില് വന്നാൽ അഥിതി അല്ലെ എന്ന് കരുതിയിട്ടാ,,,,, " അടുപ്പത്തു നിന്ന് ചായ പത്രം ഇറക്കി വെക്കുന്നതിനിടയിൽ അവൾ പലതും പുലമ്പിയതും അടുക്കള തിണ്ണയിൽ നിന്നും കുഞ്ഞിപൂച്ചയുടെ കരച്ചിൽ കേൾക്കുന്നുണ്ട്,,,, "കുഞ്ഞി,,, തരുന്ന നേരത്ത് തിന്നണമായിരുന്നു,,,, അല്ലാതെ നിനക്ക് വിശക്കുമ്പോൾ തരാൻ ഇവിടെ ഒന്നും ഇല്ല,,,, ഇവിടെ ജീവിക്കുന്ന മനുഷ്യന് പോലും ഒരു നേരം കഴിക്കണമെങ്കിൽ നാലു നേരം മുണ്ട് മുറുക്കി എടുക്കണം,,,, ദാ തിന്ന്,,, "

പത്രത്തിൽ കുറച്ച് ചോറ് എടുത്ത് അതിന് മുന്നിലേക്ക് വച്ചു കൊടുത്തു കൊണ്ട് അവൾ പറഞ്ഞു കൊണ്ട് പാത്രത്തിലെ ചായ ഗ്ലാസിലേക്ക് പകർന്നു കൈ രണ്ടും ഉടുത്ത ദാവണി തുമ്പിൽ തുടച്ചു കൊണ്ട് അവൾ ഗ്ലാസുമായി ഉമ്മറത്തേക്ക് വന്നു അത് തിണ്ണയിൽ വെച്ച് കൊണ്ട് പോകാൻ ഒരുങ്ങി,,,, "തുമ്പി,,,, " അച്ഛന്റെ വിളി കേട്ട് അവൾ ഒന്ന് തിരിഞ്ഞു നോക്കിയതും തന്നെ നോക്കി ചിരിച്ചിരിക്കുന്ന സഖാവിനെ കണ്ട് അവൾ ഒന്ന് മുഖം കോട്ടി കൊണ്ട് അച്ഛനെ നോക്കി,,,, "ഇതാണ് നീ ചോദിച്ച ആള്,,, എന്റെ മോള്,,,, ഞങ്ങളുടെ തുമ്പി,,,,, " അവളെ പരിജയപ്പെടുത്തി കൊണ്ട് അച്ഛൻ പറഞ്ഞതും അവൾക്ക് കാര്യം ഒന്നും മനസ്സിലാകാതെ എല്ലാവരെയും മാറി മാറി നോക്കിയപ്പോഴും അവനിൽ ഒരു പുഞ്ചിരി തന്നെ,,, "അറിയാം,,,, കോളേജിൽ വച്ച് കണ്ടിരുന്നു,,,, " "മോൻ ഇവളുടെ കോളേജിൽ ആണോ പഠിപ്പിക്കുന്നത്,,,,,

ഇവള് ഒന്നും പറഞ്ഞില്ലല്ലോ,,,, പറഞ്ഞ പോലെ മോനെ ഇവള് ആദ്യമായാവും കാണുന്നത്,,,, നീ വരുമ്പോൾ ഒക്കെ ഇവള് ഇവളുടെതായ പണിയിൽ ആയിരിക്കും,,,, " അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഒന്ന് തലയാട്ടി കൊണ്ട് അവൻ വീണ്ടും അവളെ നോക്കിയതും അവളുടെ മുഖത്ത് അത് വരെ കണ്ട ഭാവം മാറി ഒന്നും മനസ്സിലാകാതെ നിൽക്കുന്നുണ്ട്,,, "മോളെ ഇത് ദ്രുവ്,,,,അച്ഛൻ പറഞ്ഞിട്ടില്ലേ അന്ന് റോഡിൽ വെച്ച് തലകറങ്ങി വീണപ്പോൾ ഒരാൾ വന്നു രക്ഷിച്ചു എന്നും ഹോസ്പിറ്റലിൽ ആക്കി എന്നും ഒക്കെ അത് ഈ മോനാ,,,,, " അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് അവളുടെ കണ്ണുകൾ എന്തെന്നില്ലാതെ തിളങ്ങി,,, അവൾ അവനെ നന്ദി സൂചകമായി ഒന്ന് നോക്കുക മാത്രം ചെയ്തു,,,

തന്റെ ജീവനും ജീവിതവുമായ അച്ഛ ഇന്ന് ജീവനോടെ ഇരിക്കുന്നതിന് കാരണക്കാരൻ ആയവനെ ആണല്ലോ ഇത്രയും നേരം മനസ്സ് കൊണ്ടെങ്കിലും പ്രാകിയത് എന്ന കുറ്റബോധം അവളെ വല്ലാതെ വേട്ടയാടിയപ്പോൾ അവൾ ഒന്ന് ഉള്ളിലേക്ക് വലിഞ്ഞു കൊണ്ട് വാതിലിന് മറവിൽ ഒന്ന് നിന്ന് കൊണ്ട് അവന്റെ ഒരു നോട്ടത്തിനായി നിന്നു,,, അവൻ ഒന്ന് നോക്കിയതും അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചതും അവനും ആ കുഞ്ഞു മുഖത്തെ കുസൃതി ആവോളം ആസ്വദിച്ചു കൊണ്ട് ഒന്ന് കണ്ണ് ചിമ്മി കാണിച്ചതും അവൾ പെട്ടെന്ന് തന്നെ ഒരു ചമ്മലോടെ ഉള്ളിലേക്ക് മറഞ്ഞു നിന്നു,,,, "എന്ന അങ്കിൾ ഞാൻ ഇറങ്ങട്ടെ,,,, പോകുന്ന വഴി പാർട്ടി ഓഫീസിലും ഒന്ന് കയറണം,,,, മുത്തശ്ശി പിന്നെ ഒരിക്കെ വരാം,,,,, "

എന്നും പറഞ്ഞു അവൻ ചായ ഗ്ലാസ്‌ തിണ്ണയിലും വെച്ച് ഇറങ്ങുന്നത് കണ്ടതും അവൾ വാതിൽ പടിക്കൽ നിന്നും മെല്ലെ തലയിട്ട് ഒന്ന് പുറത്തേക്ക് പാളി നോക്കിയതും ആ നിമിഷം ഇറങ്ങിയ അവൻ ഒന്ന് തിരിഞ്ഞു നോക്കിയതും തന്നെ ഒളിഞ്ഞു നോക്കുന്ന തുമ്പിയെ കണ്ട് ഒന്ന് ചുണ്ട് കടിച്ചതും അവൾ പെട്ടെന്ന് മുഖം ചുളിച്ചു കൊണ്ട് ഒന്നൂടെ ഉള്ളിലേക്ക് വലിഞ്ഞു,,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അച്ഛേ,,, ഞാൻ ഇറങ്ങി,,, മേശപ്പുറത്ത് ഭക്ഷണം വെച്ചിട്ടുണ്ട്,,,, " ധൃതിപ്പെട്ടു ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു കൊണ്ട് അവൾ ചെരുപ്പ് ഇട്ടു കൊണ്ട് ഓടാൻ നിന്നതും പെട്ടെന്നൊരു ഓർമയിൽ അവൾ തിരിച്ചു വന്നു കൊണ്ട് മുറ്റത്ത്‌ വെച്ച് രണ്ട് പാൽകുപ്പി കൈകളിൽ ഒതുക്കി കൊണ്ട് ഓടുന്നത് കണ്ട് അച്ഛമ്മ പുറത്തേക്ക് വന്നു,,,

"മോളെ തുമ്പി,,, നീ ഒന്നും കഴിച്ചില്ലല്ലോ,,,," "എനിക്കൊന്നും വേണ്ട അച്ഛമ്മേ,,,,, ഞാൻ പോയിട്ടൊ,," അവൾ ഓടുന്നതിനിടയിൽ വിളിച്ചു പറയുന്നത് കേട്ടതും അവരുടെ കണ്ണുകളിൽ സങ്കടം നിഴലിച്ചു,,, നിറഞ്ഞു വന്ന കണ്ണുകൾ സാരി തലപ്പ് കൊണ്ട് തുടക്കുന്നത് കണ്ട് വന്ന പരമേശ്വരൻ അവരെ ഒന്ന് ചേർത്ത് പിടിച്ചു,,,, "പാവം എന്റെ കൊച്ച്,, ഈ ചെറിയ പ്രായത്തിൽ തന്നെ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്,,,, " "മ്മ്,,, എന്റെ മോളെ ഒരു രാജകുമാരിയെ പോലെ വളർത്താം എന്ന് ഞാൻ എന്റെ ശ്രീദേവിക്ക് വാക്ക് കൊടുത്തിരുന്നു,,,, അതിനിടയിൽ വന്ന നശിച്ച സ്റ്റോക്,,,,, അത് കൊണ്ട് മാത്രമാണ് എന്റെ മോള് ഇങ്ങനെ കഷ്ടപ്പെടുന്നത്,,,, ഈ അസുഖക്കാരനായ അച്ഛനെ കൊണ്ട് എന്റെ കുഞ്ഞ് പൊറുതി മുട്ടി കാണും,,,, " അദ്ദേഹത്തിന്റെ വാക്കുകളിൽ നിരാശ നിഴലിക്കുമ്പോഴും അച്ഛമ്മയുടെ കണ്ണുകൾ തോർന്നിരുന്നില്ല,,,, 🍁🍁🍁🍁🍁🍁🍁🍁🍁

"കാർത്തു നീ ബസിൽ കയറി ഇരുന്നോ,, ഒരു അഞ്ചു മിനുട്ട് ഞാൻ ഈ പാല് ഒന്ന് കൊണ്ട് കൊടുത്തിട്ടു വരാം,,,, " "ടി തുമ്പി ബസ് എടുക്കാൻ ആയി,,, അത് പിന്നെ കൊടുക്കാം തത്കാലം ആ ദിവാകരനണ്ണന്റെ കടയിൽ കൊടുത്തോ,,, " "അതൊന്നും ശരിയാവില്ല,,,, നീ കയറി ഇരിക്ക് ഞാൻ ഇപ്പൊ വരാം,,,, " എന്നും പറഞ്ഞു കൊണ്ട് അവൾ ഒരു കയ്യിൽ ബാഗും കയറ്റി ഇട്ടു കൊണ്ട് ഒരു കൈ കൊണ്ട് പാലും മുറുകെ പിടിച്ചു കൊണ്ട് ഓടി തൊട്ടടുത്ത ചായ കടയിൽ പാല് കൊടുത്തു അടുത്ത നിമിഷം ഓടി വന്നു എങ്കിലും അപ്പോഴേക്കും ബസ് അവളുടെ മുൻപിലൂടെ പോയിരുന്നു,,,, അവൾ ഓടി വരുന്നത് ആ കണ്ടക്ടർ കണ്ടു എങ്കിലും ഇന്നലെ നടന്നത് മനസ്സിൽ കണ്ട് കൊണ്ട് അയാൾ ഒന്ന് മൈന്റ് പോലും ചെയ്തില്ല,,,

അവൾ ആണേൽ എന്ത് ചെയ്യും എന്നറിയാതെ തലയിലും കൈ വച്ച് ആ നിർത്താം നിൽക്കുമ്പോൾ ആണ് അവൾക്ക് മുന്നിൽ ഒരു കാർ വന്നു നിന്നത്,,,,, "എന്ത് പറ്റി,,,,,, " "ബസ് പോയി,,,,, " ആരാണ് ചോദിച്ചത് എന്ന് പോലും നോക്കാതെ നീങ്ങുന്ന ബസിനെയും നോക്കി കൊണ്ട് അവൾ പറയുന്നത് കേട്ടതും അവനും ആ ബസിനെ ഒന്ന് നോക്കി,,,, "ആണ,,,,ഞാൻ കണ്ടില്ലല്ലോ,,,,," അവളെ ആക്കി കൊണ്ട് വെട്ടം മോഡലിൽ ഡയലോഗ് അടിക്കുന്ന ആ ശബ്ദം കേട്ടതും അവൾ പെട്ടെന്നൊരു ബോധത്തിൽ ഒന്ന് മുന്നോട്ട് നോക്കിയതും തന്നെ ഒരു ആക്കിയ ചിരിയിൽ നോക്കി നിൽക്കുന്ന സഖാവിനെ കണ്ട് ആദ്യം അവൾ ഒന്ന് പുഞ്ചിരിച്ചു എങ്കിലും ഇപ്പോഴുള്ള അവന്റെ വാക്കുകൾ ഓർമ വന്നതും അവൾ ഒരു കുറുമ്പോടെ മുഖം തിരിച്ചു കൊണ്ട് തിരിഞ്ഞു നടക്കാൻ ഒരുങ്ങി,,,,

"ഏയ്‌,,,, എങ്ങോട്ടാ,,,, " എങ്ങോട്ടാണെങ്കിലും നിനക്കെന്താ,,,, അവൾ മനസ്സിൽ പറയുമ്പോഴും അവൾ ഒന്നും മിണ്ടാതെ ബാഗും കയറ്റി ഇട്ടു കൊണ്ട് നടന്നതും അപ്പോഴേക്കും അവനും കാർ തിരിച്ചു അവൾക്ക് മുന്നിലേക്ക് ഇട്ടു,,,, "ടി കോപ്പേ,,,, നിന്നോടാ ചോദിച്ചത് എങ്ങോട്ടാണെന്ന്,,,, " ഇപ്രാവശ്യം അവന്റെ സ്ഥിരം ടോൺ ആയിരുന്നു,,, അതിൽ അവൾ പേടിച്ചു,,,, "ഇനി ഇവിടെ നിന്നും ബസ് ഇല്ല,,,,, വീട്ടിൽ പോകുകയാ,,,, " അവൾ തല താഴ്ത്തി കൊണ്ട് പറഞ്ഞതും അവളുടെ മുഖഭാവം കണ്ട് അവനും ചിരി പൊട്ടിയിരുന്നു,,,, "അതിന് താൻ എന്തിനാടോ ഇങ്ങനെ മുഖം താഴ്ത്തി നിൽക്കുന്നത്,,,, ഞാനും കോളേജിലെക്കാ,,,,വന്നു കയറ്,,,, " അതിന് അവൾ നിഷേധത്തിൽ ഒന്ന് തലയാട്ടി,,,, "വന്നു കയറടി,,,, " പിന്നെയും അവന്റെ ടോൺ മാറിയതും പിന്നെ ഒന്നും ആലോചിക്കാതെ അവൾ ചാടി കാറിൽ കയറിയിരുന്നു,,, പേടി കൊണ്ടാ,,,, ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story