പ്രണയമഴ: ഭാഗം 20

pranayamazha

എഴുത്തുകാരി: THASAL

"ഏടത്തി,,,,,,, " പെട്ടെന്ന് താഴെ നിന്നും പാറുവിന്റെ വിളി കേട്ടതും തുമ്പി ഒരു ഞെട്ടലോടെ അവനിൽ നിന്നും മാറി നിന്നു,,,, "അയ്യോ പാറു,,,," ശബ്ദം കേട്ടു ഒന്ന് പതറി കൊണ്ട് തുമ്പി പറയുമ്പോഴും സഖാവിന് വല്ല മാറ്റവും ഇല്ല,, അവൻ ഒരു പുഞ്ചിരിയിൽ അവളെ നോക്കി,,അവൾ ഒരു വെപ്രാളത്തിൽ ദാവണിയും പൊക്കി പുറത്തേക്ക് ഓടാൻ നിന്നതും ഒട്ടും പ്രതീക്ഷിക്കാതെ സഖാവ് അവളുടെ കൈ തണ്ടയിൽ പിടിച്ച് വലിച്ചതും അവൾ അത് പോലെ തന്നെ അവനിലേക്ക് അടുത്തു,,, അവൾ ഒരു ഞെട്ടലോടെ പിടക്കുന്ന മിഴികളുമായി അവനെ ഒന്ന് നോക്കിയതും അവൻ മെല്ലെ അവളുടെ മുഖം ഒന്ന് സൈഡിലേക്ക് പിടിച്ചു കൊണ്ട് അവളുടെ കവിളിൽ ആയി ചുണ്ടമർത്തി,,,, അവനിൽ നിന്നും അപ്രതീക്ഷിതമായി കിട്ടിയ ചുമ്പനത്തിൽ അവൾ ഒന്ന് ഞെട്ടി,,, ആ കണ്ണുകൾ വിടർന്നു,,,, കയ്യിൽ ഒതുക്കി പിടിച്ച ആ വാകപ്പൂ അവളുടെ വിരലുകൾക്കിടയിൽ പെട്ടു നെരിഞ്ഞമർന്നു,,,, അവൻ മെല്ലെ ചുണ്ടുകൾ പിൻവലിച്ചതും അവൾ അവന്റെ അധരങ്ങൾ പതിഞ്ഞ ആ കവിളിൽ കൈ വെച്ചു കൊണ്ട് അവനെ നോക്കിയതും അവൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചതും അവളിൽ നാണത്തിന്റെ ചുവപ്പുരാശി വീശാൻ തുടങ്ങിയിരുന്നു,,,

അവന്റെ ചുണ്ടിലെ ആ കള്ളചിരി കൂടി ആയതോടെ അവൾ അവനെ ഒന്ന് തള്ളിമാറ്റി കൊണ്ട് അവിടെ നിന്നും ഓടി ഇടനാഴിയിൽ എത്തിയതും അവൾ ഒരു പുഞ്ചിരിയിൽ ഒന്ന് തിരിഞ്ഞു നോക്കി,,,, കയ്യിൽ അമർന്നു കിടക്കുന്ന വാകപ്പൂവിനെ ഒന്ന് നെഞ്ചിൽ ചേർത്ത് പിടിച്ച് കൊണ്ട് അവൾ താഴേക്ക് ഇറങ്ങി,,,, രണ്ടാം നിലയുടെ കോണിയിൽ എത്തിയതും താഴെ തന്നെയും കാത്തു കയ്യും കെട്ടി നിൽക്കുന്ന പാറുവിനെ കണ്ട് അവൾ ഒന്ന് പരുങ്ങി എങ്കിലും മെല്ലെ സ്റ്റെപ് ഇറങ്ങി രണ്ടാം നിലയിൽ എത്തിയതും പാറുവിന്റെ മുഖത്ത് ഗൗരവം തന്നെയായിരുന്നു,,,, "മുകളിലേക്ക് എന്തിന് പോയതാ ഏടത്തി,,,, " അവളുടെ ചോദ്യം കേട്ടതും തുമ്പി എന്ത് പറയും എന്നറിയാതെ നിന്ന് താളം ചവിട്ടിയതും പെട്ടെന്ന് പാറുവിന്റെ കണ്ണുകൾ മുകളിൽ നിന്നും ഇറങ്ങി വരുന്ന സഖാവിൽ എത്തി നിന്നു,,, "ഓഹോ കുഞ്ഞേട്ടനും ഉണ്ടായിരുന്നോ,,, ഏട്ടൻ കൊണ്ട് പോയതാവുംല്ലേ,,,, ഏട്ടനറിയില്ലേ,,, അങ്ങോട്ട്‌ കയറാൻ പാടില്ലാന്ന്,,,, മുത്തശ്ശി എങ്ങാനും കണ്ടിരുന്നേൽ അത് മതിയാകും,,,, "

അതിന് മറുപടി എന്നോണം അവൻ ഒന്ന് ചിരിച്ചിട്ട് കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നതും അവന്റെ നോട്ടം പിടക്കുന്ന മിഴികളാൽ തന്നെ ഉറ്റു നോക്കുന്ന തുമ്പിയിൽ ആയിരുന്നു,,,, "കുഞ്ഞേട്ടാ,,,, " "എന്താടി,,,, " "കണ്ണും കണ്ണും നോക്കി നിന്നതൊക്കെ മതി,,, താഴെ വല്യേട്ടൻ വന്നിട്ടുണ്ട്,,, രണ്ടാളേം അന്വേഷിച്ചു,,, കാണാതായപ്പോഴേ ഓപ്പോൾ പറഞ്ഞു മുകളിലേക്ക് കയറി പോയിട്ടുണ്ടെന്ന്,,,, പേടിച്ചാ വന്നത്,,,, " "എന്തിനാടി പാറുകുട്ട്യേ,,, നീ ഇങ്ങനെ പേടിക്കുന്നെ,,, അവിടെ ഒന്നും ഇല്ലടി,,, സംശയം ഉണ്ടേൽ നിന്റെ ഏടത്തിയോട് തന്നെ ചോദിച്ചു നോക്ക്,,,,,, " അവൾ സംശയത്തിൽ തുമ്പിയെ നോക്കിയതും തുമ്പി അതെ എന്നർത്ഥത്തിൽ ഒന്ന് തല കുലുക്കി,,,, "അപ്പോൾ ധനു അന്ന് പേടിച്ചതോ,,,," അവളുടെ ചോദ്യം കേട്ടപ്പോൾ തന്നെ അവൻ ചിരിക്കാൻ തുടങ്ങി,,, "അതിന്റെ ഉത്തരം വല്യേട്ടന് അറിയാം,,, " അവൻ പല അർഥങ്ങളും ആ വക്കിൽ ഒതുക്കി കൊണ്ട് തുമ്പിയെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് താഴേക്ക് പോയതും പാറു കാര്യമായ ചിന്തയിൽ ആണ്,,, എന്താകും കുഞ്ഞേട്ടൻ പറഞ്ഞത്,,,

"പാറുകുട്ട്യേ പോകണ്ടേ,,,, " തുമ്പി പാറുവിന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് ചോദിച്ചതും അവൾ ഒരു ഒഴുക്കൻ മട്ടിൽ ഒന്ന് തലയാട്ടി കൊണ്ട് താഴേക്ക് നടന്നു,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "എന്നിട്ട് ഡോക്ടർ എന്താ പറഞ്ഞത്,,,,, " ധനു അടുക്കളയിലെ തിണ്ണിൽ കയറി ഇരുന്നു കൊണ്ട് കഥ പറയുന്നതിനിടയിൽ അടുപ്പിൽ എന്തോ വെച്ച് ഇളക്കുന്നതിനിടയിൽ ആകാംഷയോടെ ഓപ്പോൾ ചോദിച്ചു,,, "എന്ത് പറയാൻ,,, ഭക്ഷണം അധികം ആയിട്ടുള്ള ശർദ്ധിൽ ആണെന്ന്,,,, അമ്മേടെ മോൻ ഇവിടെ എത്തും വരെ ചീത്തയായിരുന്നു,,,, ഏതായാലും ടൗൺ വരെ പോയതല്ലേ ഒരു സിനിമ കാണാം എന്ന് പറഞ്ഞപ്പോൾ ഒരു നോട്ടം,,,, അത് കണ്ടാൽ തോന്നും ഞാൻ മനഃപൂർവം ശർദ്ധിൽ അഭിനയിച്ചതാണെന്ന്,,,,, " അതും പറഞ്ഞു കൊണ്ട് ധനു കയ്യിൽ പിടിച്ച പത്രത്തിൽ നിന്നും എന്തൊക്കെയോ തിന്നാൻ തുടങ്ങിയപ്പോൾ തന്നെ കല്യാണി അവളുടെ കഥ കേട്ടു താടിക്കും കൈ കൊടുത്തു ഇരിക്കേണ്,,,, "എന്നിട്ടാണോടി ഇങ്ങനെ വലിച്ചു കയറ്റുന്നത്,,,,ഇവിടെ ഒരാൾ നീ ശർദ്ധിച്ചു എന്നറിഞ്ഞപ്പോൾ തുടങ്ങിയ പായസം വെക്കലും മധുരം കൊടുക്കലും ആയിരുന്നു,,,,

ഞാൻ അപ്പോഴേ പറഞ്ഞതാ എന്തേലും വേണ്ടാത്തത് അടിച്ചു കയറ്റിയിട്ടുണ്ടാകും എന്ന്,,, മതിയടി തിന്നത്,,, " അവളുടെ കയ്യിൽ നിന്നും പാത്രം തട്ടി പറിച്ചു വാങ്ങി കൊണ്ട് കല്യാണി പറഞ്ഞതും അവൾ ഒന്ന് ഇളിച്ചു കൊണ്ട് ഓപ്പോളിനെ നോക്കിയതും ആ മുഖത്ത് എന്തോ സങ്കടം നിഴലിക്കുന്നുണ്ടായിരുന്നു,,,, "ധനൂട്ടി,,,,,, " പെട്ടെന്ന് അടുക്കളക്ക് പുറത്ത് നിന്നും പാറുവിന്റെ ശബ്ദം കേട്ടതും അവൾ അങ്ങോട്ട്‌ ഒന്ന് കണ്ണ് മാറ്റിയതും അവിടെ ചിരിച്ചു നിൽക്കുന്ന പാറുവിനെ കണ്ട് അവളും ചിരിച്ചു,, "യാരിത്,,,, നുണച്ചിപാറുവോ,,,," "പോടീ പുല്ലേ,,,, " അവൾ ഇളിച്ചു കൊണ്ട് തുമ്പിയുടെ കയ്യിൽ നിന്നും പിടി വിടാതെ ഉള്ളിലേക്ക് കയറിയതും അപ്പോഴാണ് ധനുവും തുമ്പിയെ ശ്രദ്ധിക്കുന്നത്,,,,, കുഞ്ഞ് മുഖവും കണ്ണിൽ പടർന്നു നിൽക്കുന്ന കണ്മഷിയും അടുത്തേക്ക് വരുമ്പോൾ വാകപൂവിന്റെ ഗാന്ധിയും ഉള്ള അവളെ ഒരിക്കലും പട്ടണത്തിന്റെ മുഖമായി അവൾക്ക് കാണാൻ കഴിയുമായിരുന്നില്ല,,,,,അതിനാൽ തന്നെ അവളിൽ ഒരു സംശയം ജനിച്ചു,,, "ഇതേതാ കുട്ടി,,, നിന്റെ കൂട്ടുകാരി വല്ലതും ആണൊ,,, "

തുമ്പിയെ നോക്കി ധനു ചോദിച്ചതും ഓപ്പോൾ ഒന്ന് ചിരിച്ചു കൊണ്ട് എന്തിനോ വേണ്ടി ഉള്ളിലേക്ക് പോയതും പാറുവും കല്യാണിയും തുമ്പിയെ പിടിച്ച് തിണ്ണയിൽ ഇരുത്തി കൊണ്ട് അവരും കൂടെ കയറി ഇരുന്നു,,, "ഞങ്ങളുടെ ഏടത്തിയാ,,,, " "ഈശ്വരാ,,,, അങ്ങേര് എന്നെ ചതിച്ചോ,,,, " "ടി കോപ്പേ,,, അങ്ങേര് മാത്രമേ ഞങ്ങൾക്ക് ഏട്ടനായി ഒള്ളൂ,,,, ഇത് കുഞ്ഞേട്ടൻ കെട്ടാൻ പോകുന്ന കുട്ടിയാ,,,,,തുമ്പി,,,, " പാറുവിന്റെ വാക്കുകൾ കേട്ടതും ധനുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു അവൾ കണ്ണുകൾ വിടർത്തി കൊണ്ട് വിശ്വാസം വരാതെ തുമ്പിയെ നോക്കി,,, "എട്ടായിയുടെയോ,,,,,,, സത്യം,,,, " അവളുടെ ചോദ്യം കേട്ടു രണ്ട് പേരും ഒരുപോലെ അതെ എന്നർത്ഥത്തിൽ തലയാട്ടിയതും അവൾ തിണ്ണിൽ നിരങ്ങി ചെന്നു കൊണ്ട് തുമ്പിയെ കെട്ടിപിടിച്ചു കൊണ്ട് ഒന്ന് മാറി ഇരുന്നു,,,, ആ കണ്ണുകളിലെ സന്തോഷം ഒരുപക്ഷെ സഖാവിനോടുള്ള സ്നേഹം ആണെന്ന് തുമ്പി മനസ്സിലാക്കിയ നിമിഷം,,,,കളങ്കമില്ലാത്ത സ്നേഹം കണ്ട് നിന്ന നിമിഷം,,,, "ഹൈ,,,,എനിക്കിഷ്ട്ടായി,,,,,ചേട്ടായിക്ക് ആരെയോ ഇഷ്ടാ എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി ജീൻസും ഷർട്ടും ഒക്കെ ഇട്ടു പുട്ടി അടിച്ചു നടക്കുന്ന ഏതേലും ജാഡക്കാരി ആകും എന്ന്,,,,, ഇത് ഞങ്ങളുടെ കൂട്ടത്തിൽ ചേർക്കാലോ,,,,എന്നെ അറിയോ ചേച്ചിക്ക്,,, "

അവളുടെ സംസാരത്തിലെ നിഷ്കളങ്കത കണ്ട് തുമ്പി ഒന്ന് പുഞ്ചിരിച്ചു,,,, "ഇവര് പറഞ്ഞു തന്നിട്ടുണ്ട്,,, സഖാവിന്റെ ഏടത്തിയെ,,,, " തുമ്പിയുടെ മറുപടി കൂടി കേട്ടപ്പോൾ ധനു ബാക്കി രണ്ടെണ്ണത്തിനെയും നോക്കി കണ്ണുരുട്ടിയതും രണ്ടും വീടിന്റെ ഓടിന്റെ എണ്ണം എടുക്കുകയാണ്,,,, "പോന്നു ചേച്ചി,,, ഏട്ടായിയെ കൊണ്ട് എങ്ങനേലും ആ വിളി ഒന്ന് നിർത്തിക്കണം,,, അത് കേൾക്കുമ്പോൾ തന്നെ ഉള്ളിൽ എന്തോ പോലെയാ,,,," അതിന് മറുപടി എന്നോണം അവൾ ഒന്ന് കണ്ണടച്ചു കാണിച്ചു,,, "ഇതെന്താ ഏടത്തി കയ്യിൽ,,,, " മുറുക്കി പിടിച്ച കയ്യിൽ നിന്നും ചെറുതിലെ കാണുന്ന വാകപ്പൂവ് കണ്ട് പാറു ചോദിച്ചതും അവൾ കയ്യൊന്ന് തുറന്നു കാണിച്ചതും അവർ മൂന്ന് പേരും ഒരുപോലെ അതിലേക്കു നോക്കി,,, "ഹായ്,,,, ഇത് വാകപ്പൂവല്ലേ,,,, അങ്ങേ തൊടിയിൽ നിറച്ചും ഉണ്ട്,,,, പക്ഷെ അങ്ങോട്ട്‌ പോകാൻ സമ്മതിക്കില്ല,,,,,,അല്ല ഇത് എവിടെ നിന്നാ,,,," "വീടിന്റെ മുകളിലെ നിലയിൽ ഇടനാഴിയിൽ വാകയുടെ ഒരു ചില്ലയുണ്ട് അവിടെ നിറച്ചും പൂത്തു നിൽക്കുന്നുണ്ട്,,,, സഖാവ് കാണിച്ചു തന്നതാ,,, നല്ല ഭംഗിയാണല്ലേ,,,,, "

അതും പറഞ്ഞു കൊണ്ട് അവൾ ആ പൂവ് നാസികതുമ്പിലേക്ക് അടുപ്പിച്ചു കൊണ്ട് അതിന്റെ ഗന്ധം ആസ്വദിച്ചു,,,, "ഏറ്റവും മുകളിൽ നിന്നോ,,,, " ധനു അല്പം പേടിയിൽ ചോദിച്ചു,,, "മ്മ്മ്,,, അവിടെ ഒക്കെ കാണാൻ നല്ല രസമുണ്ട്,,,,, ഈ പാറു കുട്ടി പറഞ്ഞപ്പോൾ ഞാൻ കരുതി അവിടെ എന്തൊക്കെയോ ഉണ്ട് എന്ന്,,, ഒന്നും ഇല്ലെടോ,,,, കുറച്ച് പഴയ സാധനങ്ങൾ കൂട്ടി ഇട്ടത് കൊണ്ട് ഹൊറർ ഫീൽ വരും എങ്കിലും അവിടം മുഴുവൻ കാണാൻ തന്നെ ഭംഗിയാ,,, " തുമ്പിയുടെ വർണിക്കൽ കേട്ടു കണ്ണും തള്ളി നിൽക്കുകയാണ് മൂന്നു പേരും,,,, ഇത്രയും കാലം ഇവിടെ ജീവിച്ചിട്ടും കാണിക്കാത്ത ധൈര്യം ആണ് ഒറ്റ ദിവസം കൊണ്ട് തുമ്പി കാണിച്ചത്,,, എട്ടായിയെ പോലെ തന്നെ,,,, "ഒന്ന് പതുക്കെ പറ ചേച്ചി,,,, ആരേലും കേട്ടാൽ പ്രശ്നാ,,,,,പിന്നെ എന്തൊക്കെയാ അവിടെയുള്ളത്,,,," ഒന്ന് പതുങ്ങിയ ശബ്ദത്തിൽ അവളുടെ അടുത്തേക്ക് കൂടുതൽ ചേർന്ന് ഇരുന്നു കൊണ്ട് ധനുചോദിച്ചതും ബാക്കി രണ്ട് പേരും അവളുടെ അടുത്തെക്കായി ഇരുന്നു,,,, "പിന്നെ അവിടെ ഒരുപാട് ഫോട്ടോസ് ഉണ്ട്,,,, ചിലങ്കയുണ്ട്,,,, വീണയുണ്ട്,,,,, "

"മണിച്ചിത്രത്താഴ് സിനിമയിൽ കാണുന്നത് പോലെയാണോ,,,, " പാറു ഇച്ചിരി പേടിയിൽ ചോദിച്ചു,,,, "ഏകദേശം,,,, " "അപ്പൊ അവിടെ നാഗവല്ലി കാണുമല്ലേ,,,, " കല്യാണി ചോദിച്ചതും പാറുവും ധനുവും ഒരുപോലെ തലയാട്ടി,,,,, അത് കണ്ട് തുമ്പി ഭയങ്കര ചിരിയും,,,,, "മക്കളെ,,,,, ചായ കുടിക്കാൻ വാ,,,,," ഓപ്പോളിന്റെ വിളി വന്നതും നാല് പേരും ഊട്ടുപുരയിലേക്ക് പോയി,,അവിടെ സഖാവിന്റെ കൂടെ ഇരിക്കുന്ന ഏകദേശം സഖാവിനോളം പ്രായം തോന്നിക്കുന്ന ആളെ കണ്ടതും തുമ്പി ധനുവിനെ ഒന്ന് നോക്കി,,,, "അതാണോ,, നിന്റെ വിഷ്ണുവേട്ടൻ,,, " അവൾ മെല്ലെ ചോദിച്ചതും ധനു അങ്ങേരെ നോക്കി കൊണ്ട് ഒന്ന് തലയാട്ടി,,, "ആയി പോയി,,,, " "മക്കളെ വന്നു ഇരിക്ക്,,,, " അമ്മയുടെ വിളി വന്നതും തുമ്പി ചെന്നു അമ്മയുടെ അടുത്തായി സ്ഥാനം പിടിച്ചതും സഖാവിന്റെ നോട്ടം അവളിൽ എത്തിയതും അവൾ ഒരു പിടച്ചിലോടെ കണ്ണുകളെ പിൻവലിച്ചു,,,, "ഇതാണോടാ നിന്റെ തുമ്പി,,,, " വിഷ്ണു സഖാവിന്റെ കാതിൽ ആയി ചോദിച്ചതും അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കയ്യിലെ ചായ ഗ്ലാസ്‌ ചുണ്ടോട് ചേർത്തു,,,, അപ്പോഴും തനിക്ക് നേരെ പിടച്ചിലോടെ വരുന്ന ആ മിഴികളെ അവൻ ആസ്വദിക്കുകയായിരുന്നു,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"ഇന്ന് ഞങ്ങൾ ഏടത്തിടെ കൂടെയാ,,,, " ഓടി വന്നു അവളുടെ രണ്ട് സൈഡിലുമായി കിടപ്പുറപ്പിച്ചു അവളെ കെട്ടിപിടിച്ചു കൊണ്ട് പാറുവും കല്യാണിയും പറഞ്ഞതും തുമ്പി അവരുടെ രണ്ട് പേരുടെയും മുടിയിൽ വാത്സല്യപൂർവ്വം ഒന്ന് തലോടി,,, കൂടപ്പിറപ്പുകളുടെ സ്നേഹം തരുന്ന അവരോട് ഉള്ളു കൊണ്ട് അവൾ നന്ദി പറയുകയായിരുന്നു,,,,, "ധനു എവിടെ,,,, " "അവളെ റൂമിലേക്ക്‌ ഉന്തി തള്ളി പറഞ്ഞയച്ചു,,, കുറെ പോവൂല,,, ഞാനും നിങ്ങളെ കൂടെ വരും എന്നൊക്കെ പറഞ്ഞതാ,,, സമ്മതിച്ചില്ല,,,, " അത് കേട്ടതും തുമ്പി ഒന്ന് ചിരിച്ചു,,,,, "ഏടത്തി,,,,,ഞങ്ങൾ ഒരു കാര്യം ചോദിച്ചാൽ പറഞ്ഞു തരോ,,,, " കൊഞ്ചി അവളുടെ മുടിയിൽ ഒന്ന് വിരൽ കോർത്തു കൊണ്ട് പാറു ചോദിച്ചതും തുമ്പി ഒരു സംശയത്തിൽ അവളെ നോക്കി,,, "എന്താ മക്കളെ ഒരു കള്ളലക്ഷണം,,,, " "പറഞ്ഞു തരാവോ എന്ന് പറ,,,, " കല്യാണി കൂടെ ചേർന്നതോടെ അവൾ ഒന്ന് പുഞ്ചിരിച്ചു,,, "മ്മ്മ്,,,, ചോദിക്ക്,,,, " "എന്നാലേ,,, ഈ പൂച്ചകുട്ടി ഏടത്തിയെ ഞങ്ങളുടെ സഖാവ് കുഞ്ഞേട്ടൻ എങ്ങനെയാ വളച്ചു കുപ്പിയിൽ ആക്കിയത് എന്ന് ഒന്ന് പറഞ്ഞു തന്നെ,,,,, "

അവളെ ഒന്നൂടെ ചുറ്റിവരിഞ്ഞു കൊണ്ട് പാറു പറഞ്ഞതും അവളുടെ ചുണ്ടിലെ പുഞ്ചിരി പൂർണതയിൽ എത്തിയിരുന്നു,,,, അവളുടെ കൈകൾ അവരെയും ചേർത്ത് പിടിക്കുന്നതിനനുസരിച്ച് അവൾ ആ മനോഹര നിമിഷങ്ങളെ ഒന്നുകൂടെ ഓർത്തെടുത്തു,,,, ആദ്യമായി റാഗിങ്ങിന്റെ പേരിൽ അബദ്ധത്തിൽ അവനെ വിളിച്ചതും അവന്റെ ചീത്ത കേട്ടു ചുണ്ട് കൂർപ്പിച്ചുള്ള അവളുടെ നടത്തവും സഖാവ് വീട്ടിലേക്ക് വന്നതും അത് പതിയെ ആരാധനയായി മാറിയതും,,, പ്രണയം എന്ന വികാരം ഉള്ളിൽ പൊതിഞ്ഞതും,,,,, അവസാനം ലൈബ്രറിയിലെ തുറന്നു പറച്ചിലും എല്ലാം അവൾ ഓർമിച്ചെടുത്തു കൊണ്ട് പറഞ്ഞതും അവസാനം അവളുടെ ഉള്ളിലേക്ക് അവന്റെ തീപ്പെട്ടികൊള്ളിഎന്ന വിളിയായിരുന്നു എത്തിയത്,,,,, ദിവ്യപ്രണയത്തിന്റെ മനോഹാരിതയിൽ രണ്ട് പേരും ഉറക്കത്തിലേക്കു വഴുതി വീണതും അവളുടെ മനസ്സ് തന്റെ സഖാവിൽ ആയിരുന്നു,,, തന്നിൽ പ്രണയം എന്ന വസന്തത്തെ എത്തിച്ച തന്റെ പ്രിയപ്പെട്ട സഖാവിൽ,,,,,,, ❤.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story