പ്രണയമഴ: ഭാഗം 21

pranayamazha

എഴുത്തുകാരി: THASAL

"ഗുഡ്മോർണിംഗ് ഏടത്തി,,,, " കണ്ണ് തിരുമ്മി ബെഡിൽ ഒന്ന് നിവർന്നിരുന്നു കൊണ്ട് കണ്ണാടിയിൽ നോക്കി കണ്ണെഴുതുന്ന തുമ്പിയോടായി കല്യാണി പറഞ്ഞതും തുമ്പി അവളെ നോക്കി ഒന്ന് ചിരിച്ചു,,, "ഗുഡ്മോർണിംഗ്,,, എന്ത് ഉറക്കാ,,, സമയം എത്രയായി എന്നറിയോ,,, ആറുമണി കഴിഞ്ഞു,, " "അയ്യോ,,,,,, ഇന്നലെ ഉറങ്ങാൻ നേരം വൈകിയത് കൊണ്ടാവും അറിയാഞ്ഞത്,,,, ഇന്ന് മുത്തശ്ശി ഞങ്ങളെ ശരിയാക്കും,,,, ടി പാറു എഴുന്നേൽക്കടി,,,, പാറു,,,, ഉറക്കപ്പോത്തെ,,, " കല്യാണി പാറുവിനെ തട്ടിവിളിച്ചതും അവൾ ഒന്ന് മൂളി കൊണ്ട് തിരിഞ്ഞു കിടന്നതും തുമ്പി ചിരിച്ചു പോയി,,, "ഇവളെ കൊണ്ട്,,, ടി,,, മുത്തശ്ശി വിളിക്കുന്നടി,,,, എഴുന്നേൽക്ക്,,, " പറഞ്ഞു തീരും മുന്നേ അവൾ ചാടി എഴുന്നേറ്റിരുന്നു,,, കണ്ണുകൾ ഒന്ന് അമർത്തി തിരുമ്മി കൊണ്ട് ചിണുങ്ങുന്ന അവളെ കണ്ട് തുമ്പി അവരുടെ അടുത്ത് പോയി ഇരുന്നു,,, "ഗുഡ്മോർണിംഗ്,,, പാറുകുട്ട്യേ,,, " "ഗുഡ്മോർണിംഗ്,,,,, ഉറക്കം വരുന്നു,,,, " "ടി പോത്തേ,,,, ആറുമണി കഴിഞ്ഞടി,,, ഇനിയും കിടന്നാൽ മുത്തശ്ശി ഇങ് വരും,,, വേണേൽ പോയി കുളിച്ചു മാറ്റാൻ നോക്ക്,,,, "

അതും പറഞ്ഞു കല്യാണി അഴിഞ്ഞു കിടക്കുന്ന മുടി ഒന്ന് ഉയർത്തി കെട്ടി കൊണ്ട് വാഷ്റൂമിലെക്ക് കയറിയതും അപ്പോഴും പാറു ഉറക്കം മാറാതെ ചുണ്ടും കൂർപ്പിച്ചുള്ള ഇരുത്തമാണ്,,,, "മതി ഇരുന്നത് പോയി ഫ്രഷ് ആയി വാ,,, ഞാൻ പുറത്ത് കാണും,,,,, " ഉറക്കം തൂങ്ങി നിൽക്കുന്ന പാറുവിനെ ഒന്ന് തട്ടി പറഞ്ഞു കൊണ്ട് തുമ്പി പുറത്തേക്ക് നടന്നു,,, അപ്പോഴേക്കും എതിർ വശത്തുള്ള റൂമിൽ നിന്നും ഇറങ്ങി വരുന്ന കൃഷ്ണയെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു എങ്കിലും കൃഷ്ണ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവിടെ നിന്നും പോയതും തുമ്പിയുടെ ചിരി മെല്ലെ മാഞ്ഞു,,,ഈ കുട്ടിയോട് ഇതിനും വലിയ എന്ത് പാപമാ സഖാവ് ചെയ്തത്,,,, അവൾ ഓരോന്ന് ആലോചിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയതും അവിടെ ഓരോ പണിയിൽ ഏർപ്പെട്ടു നിൽക്കുന്ന അമ്മയെയും ഓപ്പോളിനെയും അമ്മായിയെയും കണ്ട് അവൾ ഒരു പുഞ്ചിരിയിൽ അവർക്കടുത്തേക്ക് നടന്നു,,, "അല്ല ഇതാരാ വരുന്നേ,,, ഇന്നലെ ഉറക്കം ഒക്കെ ശരിയായോ മോളെ,,,,, " ഓപ്പോളിന്റെ ചോദ്യം കേട്ടതും അവൾ ഒരു പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി,,,

"ഇന്നലെ പാറുവും കല്യാണിയും ഞങ്ങള് ഏടത്തിടെ കൂടെയാ കിടക്കുന്നെ എന്ന് പറഞ്ഞപ്പോൾ ഞാൻ തടഞ്ഞതാ,,, അതിങ്ങള് ഉറങ്ങാൻ ഒക്കെ സമ്മതിച്ചോ,,,, " "ഇന്നലെ വേഗം ഉറങ്ങി,,, " തുമ്പി അതും പറഞ്ഞു കൊണ്ട് മുരുങ്ങയില ഊരുന്ന അമ്മയുടെ അടുത്തേക്ക് പോയി അമ്മയുടെ കയ്യിൽ നിന്നും മുറം വാങ്ങി തിണ്ണയിൽ കയറി ഇരുന്നു അതിൽ ശ്രദ്ധ കൊടുത്തു,,, "മോള് ജോലിയൊന്നും ചെയ്യേണ്ട,,,, ഇവിടെ ഞങ്ങൾ ഒക്കെയില്ലേ,,,,,, " "അതൊന്നും സാരല്യ ഓപ്പോളേ,,, എനിക്കിതൊക്കെ ശീലാ,,,, നാല് മണി ആകുമ്പോഴേക്കും എഴുന്നേൽക്കണം,,, തുളസിതറയിൽ തിരി കൊളുത്തണം,,,, പശുവിനെ കുളിപ്പിക്കണം,,,, വീടും മുറ്റവും വൃത്തിയാക്കണം,,,, അലക്കണം,,,, രാവിലത്തെയും ഉച്ചക്കും ഉള്ള ഭക്ഷണം ഉണ്ടാക്കി വെക്കണം,,,,,, അതെല്ലാം കഴിഞ്ഞിട്ട് വേണം എട്ട് മണി ആകുമ്പോഴേക്കും കോളേജിൽ പോകാൻ,,,,,,, എന്നാലും എനിക്കതൊക്കെ ഇഷ്ടായിരുന്നു,,, അമ്മേടെ അടുത്ത് വന്ന ശേഷം ഒന്നും ചെയ്യാൻ സമ്മധിക്കത്തില്ല,,,, " അവൾ ഒരു കുറുമ്പോടെ അമ്മയെ നോക്കിയതും അമ്മ ഒരു പുഞ്ചിരിയിൽ അവളുടെ മുടിയിൽ ഒന്ന് തലോടി,,,,

"മോള് ചെന്നു ദ്രുവിനെ ഒന്ന് വിളിക്ക്,,, ചെക്കൻ ഇത് വരെ എഴുന്നേറ്റിട്ടില്ല,,,, മ്മ്മ്,,, ചെല്ല്,,, " അവളോടായി അമ്മ പറഞ്ഞതും അവൾ പെട്ടെന്ന് തന്നെ തിണ്ണയിൽ നിന്നും ഇറങ്ങി അകത്തേക്ക് നടന്നതും അവൾ പോകുന്നതും നോക്കി നിൽക്കുകയാണ് മൂന്നു പേരും,,, "ഒരുപാട് അനുഭവിച്ച കുട്ടിയാണല്ലേ,,,, " "മ്മ്മ്,, ഒരുപാട് അനുഭവിച്ചിട്ടുണ്ട്,,,, ജനിച്ചിട്ട് ഈ പ്രായം വരെ സുഖമെന്തെന്ന് മോള് അറിഞ്ഞിട്ടില്ല,,,,,, മോളുടെ പതിമൂന്നാം വയസ്സിൽ അമ്മ,,, അതോടെ ആ വീട് മുഴുവൻ മോളുടെ തലയിൽ ആയി,,,, പിന്നെ ജീവിച്ചത് അച്ഛനും മുത്തശ്ശിക്കും വേണ്ടിയാ,,, മൂന്ന് മാസം മുൻപ് അവരും,,,,,ഇപ്പോഴും ആ വേദന കുട്ടിയിൽ പോയിട്ടില്ല,,,തുമ്പി മോളിൽ നിന്നും എനിക്ക് മനസ്സിലായതാ,,,, എന്റെ മോൻ ചെയ്യുന്നത് എല്ലാം ശരിയാണ് എന്ന്,,,,,ഇനിയെങ്കിലും ഈശ്വരൻ കുറച്ച് കരുണ കാണിച്ചാൽ മതിയായിരുന്നു,,, " നിറഞ്ഞു വന്ന കണ്ണുകൾ സാരിതല കൊണ്ട് ഒന്ന് തുടച്ചു മാറ്റി കൊണ്ട് അമ്മ പറഞ്ഞതും അത് കേട്ടു നിന്നവരിലും സങ്കടം കുമിഞ്ഞു കൂടിയിരുന്നു,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"സഖാവെ,,,, " അവനെ ഒന്ന് കുലുക്കി കൊണ്ട് അവൾ വിളിച്ചതും അവൻ കണ്ണ് തുറക്കാതെ ഒന്ന് കമിഴ്ന്നു കിടന്നു കൊണ്ട് തലയണ തലക്ക് മുകളിലൂടെ ഇട്ടു,,,, തുമ്പി ആണെങ്കിൽ ആ തലയണ ഒന്ന് വലിച്ചു മാറ്റി കൊണ്ട് അവന്റെ മുടിയിൽ പിടിച്ചു വലിച്ചു,,, "ഒന്ന് എഴുന്നേറ്റേ,,,, എല്ലാരും എഴുന്നേറ്റുട്ടൊ,,,, മോശല്ലേ ഇങ്ങനെ കിടന്നാല്,,,,എണീറ്റെ,,, " അവൾ വീണ്ടും വീണ്ടും അവനെ കുലുക്കി വിളിച്ചതും അവൻ ഒരു മടുപ്പിൽ എഴുന്നേറ്റ് ബെഡിന്റെ ബാക്ക്ബോർഡിൽ ചാരി ഇരുന്നു,, "അമ്മ എണീറ്റോടി,,,, " "അമ്മയൊക്കെ നേരം പുലരും മുന്നേ എണീറ്റു,,,,സഖാവിനല്ലേ എഴുന്നേൽക്കാൻ മടി,,, " അത് കേട്ടതും അവൻ കണ്ണൊന്നു തിരുമ്മി കൊണ്ട് ചിരിച്ചതും തലയിൽ എന്തോ തണുപ്പ് ഒഴുകുന്നത് പോലെ തോന്നിയതും അവൻ ഒരു സംശയത്തിൽ തലയിൽ തൊടാൻ പോയതും തുമ്പി ഒരു കൈ കൊണ്ട് അവന്റെ കൈ തണ്ടയിൽ പിടിച്ചു വെച്ച് കൊണ്ട് മറു കൈ കൊണ്ട് തലയിൽ തൂകിയ കാച്ചെണ്ണ ഒന്ന് ഉരതി പിടിപ്പിച്ചു,,,, അത് കണ്ടതും അവൻ ദയനീയമായി അവളെ ഒന്ന് നോക്കിയതും അവൾ ഒന്ന് പല്ലിളിച്ചു,,,, "മുത്തശ്ശി ഉണ്ടാക്കിയതാ,,, നല്ല മണമാണല്ലേ,,,, ഈ തലയിലെ ചൂടിന് ഇത് തേച്ചു കുളിക്കുന്നത് നല്ലതാ,,,, ഉറക്കവും പോയി കിട്ടും,,, ഇപ്പൊ കണ്ടില്ലേ ഉഷാറായില്ലേ,,, " അവളുടെ സംസാരം കേട്ടപ്പോൾ തന്നെ അവന് ചിരി വന്നു തുടങ്ങിയിരുന്നു,,,

അവൻ അവളുടെ അരയിലൂടെ ഒന്ന് ചുറ്റി പിടിച്ചതും അവൾ അവന്റെ കൈക്ക് ഒരു തട്ടു കൊടുത്തു കൊണ്ട് അവനിൽ നിന്നും മാറി നിന്നു,,, "മോൻ കുളത്തിൽ പോയി ഒന്ന് മുങ്ങി കുളിക്കാൻ നോക്ക്,,,, ഞാൻ അപ്പോഴേക്കും തോർത്ത്‌ എടുത്ത് വരാം,,, നേരം വൈകേണ്ട,,,, എല്ലാരും പ്രാതൽ കഴിക്കാൻ വരാറായി,,, ചെല്ല്,,, " അതും പറഞ്ഞു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി കൊണ്ട് റൂമിൽ പോയി തോർത്തും എടുത്ത് അടുക്കളയിൽ പോയി ഒരു കട്ടൻ ഇട്ടു കൊണ്ട് ആ ചൂടോടെ അത് ഗ്ലാസിൽ പകർത്തി,,,,, അത് കണ്ട് കൊണ്ട് നിന്ന അമ്മ ഒന്ന് ചിരിച്ചു എങ്കിലും ഓപ്പോൾ ഒരു സംശയത്തിൽ അവളെ നോക്കി,,, "ഇതാർക്കാ മോളെ,,,, " "സഖാവിനാ,,,," "എല്ലാർക്കും ഉള്ള കാപ്പി ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ മോളെ,,,, " "അവൻ കാപ്പി കുടിക്കില്ല ശാരതെ,,,,കട്ടനാ അവനിഷ്ടം,,,,,," അമ്മ പറയുന്നത് കേട്ടു ഓപ്പോൾ ഒന്ന് പുഞ്ചിരിച്ചതും തുമ്പി ദാവണി തുമ്പിൽ ഒന്ന് കൈ തോർത്തി അത് ഇടുപ്പിൽ കുത്തി കൊണ്ട് ഗ്ലാസുമായി കുളപ്പുരയിലേക്കു പോയതും കുളത്തിൽ നീന്തി തുടിക്കുന്ന സഖാവിനെ കണ്ട് ചുണ്ടിൽ ഒരു പുഞ്ചിരി വിരിച്ചു കൊണ്ട് അവൾ കൽപടവ് ഇറങ്ങി താഴെ ഒരു പടവിൽ ഇരുന്നു കൊണ്ട് കയ്യിലെ ചായഗ്ലാസ്‌ താഴെ വെച്ചു,,, അവൻ അവളുടെ വരവൊന്നും അറിയാതെയുള്ള വിസ്തരിച്ചുള്ള കുളിയിൽ ആണ്,,,, "ഇത് വരെ കഴിഞ്ഞില്ലേ,,,, "

അവൾ നീട്ടി വിളിച്ച് ചോദിച്ചതും അവൻ ഒന്ന് നീന്തുന്നതിനിടയിൽ അവളെ ഒന്ന് നോക്കി ചിരിച്ചു,,, "കയറാൻ തോന്നുന്നില്ലടി,,,, നല്ല കണ്ണീർ പോലുള്ള വെള്ളമാ,,, ഭയങ്കര തണുപ്പും,,, നീയും ഇറങ്ങിക്കൊ,, ഒരുമിച്ചങ്ങ് നീരാടി കയറാം,,,, ഇറങ്ങുന്നോ,,,, " അവൻ ഒരു കള്ളചിരിയിൽ ചോദിക്കുന്നത് കേട്ടു അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കൈ കൂപ്പി,,, "വേണ്ട എന്റെ പൊന്നെ,,,, ഞാനെ രാവിലെ തന്നെ കുളിച്ചതാ,,, നിങ്ങളെ പോലെ നട്ടുച്ച വരെ കിടന്നുറങ്ങില്ല,,,, " അവൾ ഒരു കുലുങ്ങി ചിരിയാലെ പറയുന്നത് കേട്ടതും അവൻ ഒന്ന് കരക്കടുത്തു കൊണ്ട് അവളുടെ മേലിലേക്ക് വെള്ളം തെറുപ്പിച്ചു,,, "ഏയ്‌,,,,കഷ്ടാട്ടൊ സഖാവെ,,, ആകെ നനഞ്ഞില്ലേ,,,,, " അതിന് അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പടവിലേക്ക് കയറി അവൾ ഇരിക്കുന്ന പടവിന് താഴെ ഇരിപ്പുറപ്പിച്ചതും അവൾ യാതൊരു പരിഭവും കാണിക്കാതെ തോളിലെ തോർത്ത് എടുത്തു അവന്റെ തല ഒന്ന് തോർത്തി കൊടുത്തു,,,,, "കണ്ണൊക്കെ ആകെ ചുവന്നല്ലോ,,,, മുങ്ങി കുളിക്കുമ്പോൾ കണ്ണ് തുറന്നിട്ടാ,,,, " അവൾ ഇടക്ക് പറയുമ്പോഴും അവൻ അവളുടെ ദാവണി തല കൊണ്ട് മുഖം തുടക്കുന്നുണ്ടായിരുന്നു,,,,

അവൾ കുറച്ച് രാസനാദി എടുത്ത് അവന്റെ നെറുകയിൽ ഒന്ന് തിരുമ്മി കൊടുത്തു കൊണ്ട് കയ്യിലെ ചായ ഗ്ലാസ്‌ അവന് നേരെ നീട്ടിയതും അവൻ ഒരു പുഞ്ചിരിയിൽ അത് വാങ്ങി ചുണ്ടോടടുപ്പിച്ചു,,, അപ്പോഴേക്കും അവളുടെ കണ്ണുകൾ കുളത്തിലേക്കും അതിന് അപ്പുറം ഉള്ള ചുറ്റുമതിലിലേക്കും പോയിരുന്നു,,, "ഇഷ്ടപ്പെട്ടോ,,,, " "ഏ,,,," അവൻ ചോദിച്ചതും അവൾ സംശയത്തിൽ അവനെ നോക്കി,,, "ഏയ് വീടും പരിസരവും ഒക്കെ,,,, " "അത് ചോദിക്കാനുണ്ടോ,,, അന്ന് സഖാവ് ഒരു ദിവസം ഇങ് കൊണ്ട് വരാം എന്ന് പറഞ്ഞപ്പോൾ തന്നെ എന്റെ ഉള്ളിൽ ഈ വീടിനു ഒരു ചിത്രം ഉണ്ടായിരുന്നു,,,, അതിലും എത്രയോ മുകളിൽ ആണ് ഈ നാലുകെട്ടും പരിസരവും ഒക്കെ,,,, അതും കൂടാതെ ഈ വീട്ടുകാരും,,, ഒരുപാട് ഇഷ്ടപ്പെട്ടു,,,, ആരും ഇല്ലാത്ത എനിക്ക് ഇങ്ങനെ ഒരു കുടുംബത്തെ തന്നതിന്,,,, കല്യാണിയെയും പാറുവിനെയും ധനുവിനെയും പോലുള്ള കൂടപ്പിറപ്പുകളെ തന്നതിന് സഖാവിനോട് എങ്ങനെ നന്ദി പറയും എന്നറിയില്ല,,, " അവളുടെ വാക്കുകൾ കേട്ടപ്പോൾ തന്നെ അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾക്കടുത്തേക്ക് കയറി ഇരുന്നു കൊണ്ട് ഒരു കൈ കൊണ്ട് അവളെ ഒന്ന് ചേർത്ത് പിടിച്ചു,,,അവന്റെ ശരീരത്തിലെ നനവ് അവളിലും പടർന്നു പിടിക്കുന്നുണ്ടായിരുന്നു,,, "നന്ദി എന്നൊരു വാക്ക് നമുക്കിടയിൽ വേണ്ട എന്റെ തുമ്പി കുട്ടി,,,,

എനിക്ക് ആദ്യം ഒരു പേടി ഉണ്ടായിരുന്നു,, മുത്തശ്ശിയെ ഓർത്ത്,,, മുത്തശ്ശിക്ക് നിന്നെ ഇഷ്ടപ്പെഡോ എന്ന്,,, പിന്നെ കരുതി എന്നെ പോലും മയക്കിയ നിനക്കാണോ മുത്തശ്ശിയെ മായ്ക്കാൻ ഇത്ര പാട് എന്ന്,,, " "അപ്പൊ സഖാവ് പറഞ്ഞു വരുന്നേ,, ഞാൻ എല്ലാരേം മയക്കുന്നു എന്നാണോ,,, " അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് ചോദിച്ചതും അവന്റെ ചുണ്ടിൽ ഒരു ചിരി ഊർന്നു വന്നു,, "പിന്നെ അല്ലാതെ,,, " അവൻ ചുണ്ടിലെ ചിരി മായ്ക്കാതെ പറഞ്ഞതും അവൾ പെട്ടെന്ന് അവന്റെ കൈ തട്ടിമാറ്റി കൊണ്ട് മുഖവും ചുവപ്പിച്ചു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും അവൻ പെട്ടെന്ന് അവളുടെ കയ്യിൽ പിടിച്ചു വലിച്ചതും അവൾ പെട്ടെന്ന് തന്നെ അവന്റെ മടിയിൽ ആയി വന്നു വീണു,,,,അവൻ അവളിലെ പിടി മുറുക്കിയതും അവൾ ഒന്ന് കുതറി എങ്കിലും അവനിൽ നിന്നും രക്ഷയില്ല എന്ന് കണ്ട് അവൾ ചുണ്ട് കൂർപ്പിച്ചു വെച്ച് കൊണ്ട് ഒന്ന് തല താഴ്ത്തി ഇരുന്നു,, "തീപ്പെട്ടികൊള്ളി,,,, " അവന്റെ വിളി വന്നിട്ടും അവൾ ഒന്ന് തല പോലും ഉയർത്തിയില്ല,,, അത് കണ്ട് അവൻ അവളുടെ താടിയിൽ പിടിച്ച് മുഖം ഉയർത്തിയതും തുമ്പി അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു,,, "ഞാൻ എല്ലാരേം മയക്കോ സഖാവെ,,,, " അവളുടെ ശബ്ദത്തിലെ ഇടർച്ച കണ്ട് അവൻ അവളുടെ കവിളിൽ ഒന്ന് കൈ വെച്ചു,,,

"മയക്കാതെ പിന്നെ,,,, നിന്റെ ഈ പിടക്കുന്ന കണ്ണുകൾ അല്ലെ എന്നെ മയക്കി എടുത്തത്,,, " അവന്റെ പെട്ടെന്നുള്ള വാക്കുകൾ കേട്ടു അവൾ ഒന്ന് കണ്ണ് വിടർത്തി കൊണ്ട് അവനെ നോക്കിയതും അവൻ ഒരു നിറഞ്ഞ പുഞ്ചിരിയിൽ അവളുടെ രണ്ട് കണ്ണുകളെയും മാറി മാറി ചുമ്പിച്ചു,,,,, ആ അധരങ്ങളുടെ തണുപ്പിൽ അവൾ ഒന്ന് കണ്ണടച്ച് പിടിച്ചു,,,,അവളുടെ കൈകൾ അവന്റെ തോളിൽ ചേർന്ന് നിന്നു,,, മെല്ലെ അവൻ അധരങ്ങൾ പിൻവലിച്ചതും അവൾ ഒന്ന് കണ്ണ് തുറന്നു നോക്കിയതും തന്നെ പ്രേമപൂർവ്വം നോക്കുന്ന രണ്ട് കണ്ണുകൾ കണ്ട് അവൾ ഒരു നാണത്തിൽ കണ്ണുകൾ ഒന്ന് പിടപ്പിച്ചു കൊണ്ട് തല താഴ്ത്തിയതും അവൻ ഒരു പുഞ്ചിരിയിൽ അവളുടെ ചെന്നിയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പിനെ തുടച്ചു കളഞ്ഞതും പെട്ടെന്ന് വെള്ളത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ടു രണ്ട് പേരും ഞെട്ടി ഒന്ന് വെള്ളത്തിലേക്ക് നോക്കിയതും കുളത്തിൽ പൊന്തി കിടക്കുന്ന പൊന്തൻ തേങ്ങ കണ്ട് രണ്ട് പേരുടെയും നോട്ടം നേരെ മുകളിലെക്ക് പോയതും അവിടെ കുളപ്പുരയുടെ വാതിലിൽ കൈ വെച്ചു കൊണ്ട് അവരെ നോക്കി നിൽക്കുന്ന വിഷ്ണുവിനെയും ധനുവിനെയും കണ്ട് തുമ്പി അവന്റെ മടിയിൽ നിന്നും പിടഞ്ഞ് എഴുന്നേറ്റതും വിഷ്ണു തോളിലൂടെ ഇട്ട തോർത്ത്‌ മുണ്ട് ഒന്ന് തലയിൽ കെട്ടി കൊണ്ട് ഇറങ്ങി വന്നു,,,

പിന്നിൽ ധനു ആക്കിയ ഒരു ചിരിയുമായും,,,,എല്ലാം കണ്ട് വെപ്രാളം കേറിയ തുമ്പി പെട്ടെന്ന് തല താഴ്ത്തി ദാവണിയും പൊക്കി കൊണ്ട് കയറി ഓടിയതും ധനു അവൾക്ക് പിന്നാലെ പോയി,,, വിഷ്ണു ഒരു ആക്കിയ ചിരിയാലെ സഖാവിന്റെ അടുത്തേക്ക് വന്നു എങ്കിലും ആൾക്ക് വല്ല കൂസലും ഇല്ലാതെ നനഞ്ഞ തോർത്ത്‌ ഒന്ന് വിരിച്ചു കുടഞ്ഞു കൊണ്ട് ഒന്ന് മേലിലൂടെ ഇട്ടു,,, "ടാ കള്ളസഖാവെ,,,,,,,നീ എന്ത് റൊമാന്റിക് ആണെടാ,,,," വിഷ്ണു ഒരു പുഞ്ചിരിയിൽ അവന്റെ തലയിൽ ഒന്ന് തട്ടി കൊണ്ട് പറഞ്ഞതും സഖാവ് അവനെ നോക്കി ഒന്ന് ഇളിച്ചു,,, "എല്ലാം കണ്ടല്ലേ,,, " "ഏറെ കുറെ,,, " അതും പറഞ്ഞവൻ വെള്ളത്തിലേക്കും എടുത്തു ചാടി,,, "നിന്റെ തുമ്പികുട്ടി ആള് ഉഷാറാട്ടൊ,,, ഇന്നലെ കിടന്നത് മുതൽ ധനു ചെവിതല കേൾപ്പിച്ചിട്ടില്ല,,,, തുമ്പിയെ പറ്റിയുള്ള സംസാരമാ,,," അത് പറഞ്ഞതും അവൻ ഒന്ന് പുഞ്ചിരിച്ചു,,,

"നീ ഒരാളെ സ്നേഹിക്കുന്നുണ്ട് എന്നൊക്കെ കേട്ടപ്പോൾ ഞാൻ കരുതി വല്ല മോഡേൺ പെൺകുട്ടി ആകും എന്ന്,,, ധനുവിനും പേടി ഉണ്ടായിരുന്നു,,,, ഇവളെ കണ്ടപ്പോഴാ സമാധാനം ആയത്,,,, എന്നാലും നിനക്ക് എവിടെ നിന്ന് കിട്ടിയടാ ഈ പാവം മിണ്ടാപൂച്ച പെണ്ണിനെ,,,, " വിഷ്ണു കൈ കൊണ്ട് വെള്ളം ഒന്ന് തെളിയിച്ചു കൊണ്ട് ചോദിച്ചതും സഖാവ് ഒന്ന് പടിയിൽ തലയിൽ കൈ വെച്ച് കൊണ്ട് മലർന്നു കിടന്നു,,, അപ്പോഴേക്കും അവളെ കണ്ടത് മുതലുള്ള എല്ലാ കാര്യങ്ങളും അവന്റെ മനസ്സിലേക്ക് ഓടി എത്തിയിരുന്നു,,, അപ്പോഴേക്കും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു,,, "തുമ്പി,,,,, കണ്ടനാൾ മുതൽ എന്റെ ഓരോ സ്വപ്നങ്ങളും അവളാ,,,, എനിക്കായ് വിരിഞ്ഞ എന്റെ മാത്രം വാകപ്പൂവ്,,,,ഇനി എത്ര ജന്മങ്ങൾ ഉണ്ടെങ്കിലും എനിക്ക് പാതിയായി അവൾ മതി,,,,, എല്ലാവർക്കും അവൾ മിണ്ടാപ്പൂച്ചയാണെങ്കിൽ എനിക്കവൾ എന്റെ സ്വന്തം തീപ്പെട്ടികൊള്ളിയാ,,,, എന്റെ മാത്രം,,,,,," അവന്റെ ഓരോ വാക്കും ശ്രവിച്ചു കൊണ്ട് വിഷ്ണു ഒന്ന് പുഞ്ചിരിച്ചു,,,,അപ്പോഴും സഖാവിന്റെ കണ്ണുകളിൽ അവന്റെ തീപ്പെട്ടികൊള്ളി മാത്രം ആയിരുന്നു,,,, സഖാവിന്റെ പ്രിയസഖി,,,,.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story