പ്രണയമഴ: ഭാഗം 3

pranayamazha

എഴുത്തുകാരി: THASAL

"ഡോ,,,, തീപ്പെട്ടികൊള്ളി താൻ എന്താ ഒന്നും മിണ്ടാത്തത്,,,, " കാറിൽ കയറിയത് മുതൽ ശ്വാസം പോലും വിടാൻ പ്രയാസപ്പെട്ട് ഇരിക്കുന്ന തുമ്പിയെ നോക്കി അവൻ ചോദിച്ചതും അവൾ നിസ്സഹായതയോടെ അവനെ നോക്കി,,, "എനിക്ക് പേടി ആയിട്ടാ,,,, " "എന്ത്,,,,," അവളുടെ മറുപടി കേട്ട് അവൻ ആകെ ഒന്ന് ഞെട്ടി കൊണ്ട് അവളെ നോക്കിയപ്പോൾ അവന്റെ ശബ്ദം കൂടി പോയത് കൊണ്ട് തന്നെ അവൾ കരയാൻ വെമ്പി നിൽക്കുന്നുണ്ട്,,, "സഖാവ് ഇങ്ങനെ ശബ്ദം എടുക്കുമ്പോൾ സത്യായിട്ടും എനിക്ക് പേടി ആകുന്നുണ്ട്,,, അപ്പൊ,,,, അപ്പൊ കണ്ണിലും നെഞ്ചിലും ഒക്കെ എന്തോ എരിവ് പറ്റും പോലെ നീറും,,, അതിനനുസരിച്ച് കണ്ണ് നിറയും,,,, "

ഉള്ളിലെ സങ്കടം പുറത്ത് എങ്ങനെ പ്രകടിപ്പിക്കും എന്നറിയാതെ എന്തൊക്കെയോ പറഞൊപ്പിച്ചു കൊണ്ട് അവൾ കണ്ണ് തുടച്ചതും അവളുടെ അവസ്ഥ കണ്ട് അവൻ ആകെ ചിരിക്കണോ കരയണോ എന്നറിയാത്ത മട്ടിൽ ആയിരുന്നു,,, "അയ്യേ,,,, തീപ്പെട്ടികൊള്ളി കരയേണോ,,,, തന്റെ അച്ഛൻ പറഞ്ഞ തുമ്പി ഇങ്ങനെ ഒന്നും അല്ലല്ലോ,,,,, വാശിയും ആരെ മുന്നിലും തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത ആ തുമ്പി തന്നെയാണോ എന്റെ മുന്നിൽ ഇരിക്കുന്നത്,,, അതോ തന്റെ അച്ഛൻ നുണ പറഞ്ഞതാണോ,,, " അവൻ സ്റ്റയറിങ്ങിൽ പിടി മുറുക്കി കൊണ്ട് അവളെ ഒളികണ്ണിട്ട് നോക്കി ചോദിച്ചതും അപ്പോഴും അവൾ കണ്ണീർ പിടിച്ചു വെക്കാൻ പാട് പെടുകയാണ്,,,,

"അച്ഛ,,,,നുണ പറഞ്ഞതൊന്നും അല്ല,,, ഈ തുമ്പി ഇന്ന് വരെ ആരുടെ മുന്നിലും തോറ്റു കൊടുത്തിട്ടില്ല,,,, പക്ഷെ സഖാവിന്റെ മുൻപിൽ എന്താണെന്ന് അറിയില്ല,,, വെറുതെ കണ്ണിലൂടെ വെള്ളം വരുവാ,,,," അവളുടെ നിഷ്കളങ്കമായ വാക്കുകൾ കേട്ട് അവൻ ഒന്ന് പൊട്ടിച്ചിരിച്ചതും അവൾ അവനെ ഒന്ന് കണ്ണുരുട്ടി നോക്കി,,,, "ഓ,,,, അതിന് മാത്രം ഒരു കുറവും ഇല്ല,,,, ടി തീപ്പെട്ടി കൊള്ളി,,,,, ഞാൻ എന്തേലും പറയുമ്പോഴേക്കും ഇങ്ങനെ കണ്ണ് നിറക്കാൻ നിൽക്കേണ്ട,,,, അതെ എന്റെ ടോൺ ഇങ്ങനെയാ,,,, അല്ലാതെ ഞാൻ ചൂടാവുന്നതല്ല,,,, മനസ്സിലായോ,,,, " 'അതെയോ,,,, " "മ്മ്മ്,,,,, " അവന്റെ മറുപടി കേട്ടതോടെ അവളുടെ പഴയ കാന്താരി സ്വഭാവം നിമിഷ നേരം കൊണ്ട് തന്നെ പുറത്തേക്ക് വന്നു,,,,

അവൾ സീറ്റിലേക്ക് ഒന്ന് കാല് കയറ്റി വെച്ച് കൊണ്ട് ഇരുന്നു,,,, "എനിക്കും തോന്നി,,,,അല്ലാതെ ഇത്രയും പാവവും സുന്ദരിയും സുശീലയും സർവോപരി സൽഗുണ സമ്പന്നയും ആയ എന്നെ നോക്കി,,, ഈ തുമ്പിയെ നോക്കി ആർക്കേലും ദേഷ്യം പിടിക്കാൻ കഴിയോ,,,, അല്ലെ സഖാവെ,,,, " പെട്ടെന്നുള്ള അവളുടെ മാറ്റം കണ്ട് അവൻ പോലും അത്ഭുതപ്പെട്ടു പോയി എങ്കിലും അതെല്ലാം ആസ്വദിച്ചു കൊണ്ട് അവൻ ഒന്ന് തലയാട്ടി,,,, "പാവം ആണെന്ന് തോന്നുന്നില്ല,,,, സുന്ദരി എന്നത് പറഞ്ഞു നിൽക്കാം,,,, എന്നാലും സൽഗുണ സമ്പന്ന അത് അല്പം ഓവറല്ലേ,,,, " "ആണോ,,,,, " "ലേശം,,,, " "എന്നാൽ അത് അങ്ങ് വെട്ടിയേക്ക്,,,, " "തീപ്പെട്ടികൊള്ളി താൻ ആള് കൊള്ളാലോ,,, ഇത് വരെ പേടിച്ച് വിറച്ചിരുന്ന ആള് തന്നെയാണോ ഇത്,,,, "

"അതേലോ,,,,, " എന്നും പറഞ്ഞുള്ള അവളുടെ ചിരിച്ചു കണ്ട് അവനും ചിരിച്ചു പോയി,,,, "പിന്നെ സഖാവെ താങ്ക്സ്,,, " "എന്തിന്,,,, തന്നെ കോളേജിൽ കൊണ്ട് പോകുന്നതിനാണോ,,,, " "ഏയ്‌,,,, എന്റെ അച്ഛയെ രക്ഷിച്ചതിന്,,,,,സഖാവും അന്ന് എന്റെ അച്ഛയെ മൈന്റ് ചെയ്യാതെ പോയിരുന്നേൽ ഇന്ന് എന്റെ അച്ഛ,,,," പറഞ്ഞത് പൂർത്തിയാക്കാൻ കഴിയാതെ അവൾ ഒന്ന് വിഷമിച്ചതും അവൻ അവളുടെ ഷോൾഡറിൽ ഒന്ന് തട്ടി കൊണ്ട് കണ്ണ് ചിമ്മി,,, "താൻ അതൊന്നും ആലോചിക്കേണ്ടഡോ,,,, ഓരോ മനുഷ്യ ജീവനും ഓരോ മൂല്യങ്ങൾ ഇല്ലെടോ,,,, അത് ഇങ്ങനെ വഴിയിൽ കിടന്നു പൊലിയാൻ കണ്ണിൽചോരയുള്ള ഒരാളും സമ്മതിക്കില്ല,,,, അതെ ഞാനും ചെയ്തൊള്ളൂ,,, അതിന് താങ്ക്സ് പറയേണ്ട ആവശ്യം ഒന്നും ഇല്ല,,,, "

പറഞ്ഞു തീരും മുന്നേ അവൻ കാർ ഒന്ന് സൈഡ് ആക്കിയിരുന്നു,,, അവൾ എന്താണ് എന്നർത്ഥത്തിൽ അവനെ ഒന്ന് നോക്കിയതും അവൻ കണ്ണ് കൊണ്ട് സൈഡിലെക്ക് ഒന്ന് കാണിച്ചതും അവിടെയുള്ള ക്ഷേത്രം കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു,,,, "ഇന്ന് തൊഴുതിട്ടില്ല എന്ന് മനസ്സിലായി,,, ഇന്നലെ കണ്ട ചന്ദനകുറി കണ്ടില്ല,,,, പോയി തൊഴുതിട്ട് വാ,,,," അവന്റെ വാക്കുകൾ കൂടി ആയപ്പോൾ അവൾ സന്തോഷം കൊണ്ട് വല്ലാത്ത രീതിയിൽ ഒന്ന് ചിരിച്ചു കൊണ്ട് പെട്ടെന്ന് തന്നെ ക്ഷേത്രത്തിലേക്ക് പോയി അല്പ സമയം ആകും മുന്നേ കയ്യിൽ ഒരു ഇലയും പിടിച്ച് കൊണ്ട് കാറിൽ കയറി ഇരുന്നു,,,,

അവൾ സ്വയം ഒന്ന് നെറ്റിയിൽ ചന്ദനം തൊട്ടു കൊണ്ട് തന്നെ നോക്കി നിൽക്കുന്ന അവന്റെ നെറ്റിയിലേക്കും അത് ചാർത്താൻ നിന്നതും പെട്ടെന്നൊരു ഓർമയിൽ അവൾ കൈ പിൻവലിച്ചതും അവൻ ഒരു പുഞ്ചിരിയാലെ അവളുടെ കയ്യിൽ പിടുത്തമിട്ടു കൊണ്ട് അവളുടെ വിരൽ കൊണ്ട് തന്നെ അവന്റെ നെറ്റിയിൽ ചന്ദനം ചാർത്തി,,,, ഇതെല്ലാം കണ്ട് ആകെ അത്ഭുതവും അതിനേക്കാൾ ചമ്മലും നിറഞ്ഞു കൊണ്ട് അവളും,,, "സഖാവെ,,,, ഞാൻ ഒരു കാര്യം ചോദിച്ചാൽ എന്നെ തല്ലോ,,,,, " "ഞാൻ നിന്നെ എന്തേലും ചോദിച്ചതിന് തല്ലിയിട്ടുണ്ടോ,,, " "അതില്ല എന്നാലും ഞാൻ എന്നെ ഒന്ന് സേഫ് ആക്കണ്ടേ,,,,,നിങ്ങള് സഖാക്കൻമാരുടെ സ്വഭാവം എപ്പോഴാ മാറാ എന്ന് പറയാൻ ഒക്കത്തില്ലല്ലോ,,, " "എന്നാലേ എന്റെ സ്വഭാവം മാറില്ല,,,, താൻ ചോദിക്ക്,,, " "അതെ,,, നിങ്ങൾ സഖാക്കന്മാർ ഈ ദൈവത്തിൽ വിശ്വസിക്കത്തില്ലല്ലോ,,,, പിന്നെ എന്താ സഖാവ് ചന്ദനം തൊടുന്നേ,,, "

അവളുടെ ചോദ്യം ന്യായമായത് കൊണ്ട് തന്നെ അവൻ ഒന്ന് കുലുങ്ങി ചിരിച്ചു,,,,, "താൻ ചന്ദനം തൊടുന്നത് എന്തിനാ,,,, " "വിശ്വാസം കൊണ്ട്,,, " "അപ്പൊ തന്റെ അച്ഛനോ,,, " അവന്റെ അടുത്ത ചോദ്യം വന്നതോടെ അവൾ എന്ത് പറയും എന്നറിയാതെ ഒന്ന് പരുങ്ങി,,, "തന്നോടുള്ള പേടി കാരണം,,,അല്ലെ,,, " അവന്റെ ചോദ്യത്തിന് അവൾ ഒന്ന് ചമ്മിയ ചിരി ചിരിച്ചു,,, "അത് പോലെ എനിക്കും ഉണ്ട് കാരണം,,,, ഞാൻ പണ്ട് ഭയങ്കര ദേഷ്യക്കാരൻ ആയിരുന്നു,,,, " "ഇതിനേക്കാളും,,, " സീറ്റിൽ കാലും കയറ്റി വെച്ച് ചെറിയ കുട്ടികളെ പോലെ താടിക്കും കൈ കൊടുത്തു കൊണ്ടുള്ള അവളുടെ ചോദ്യം കേട്ട് അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി,,, "ഇപ്പോഴത്തെ ദേഷ്യം ഒന്നും അല്ല,,,,,,

ദേഷ്യം വന്നാൽ കണ്ണ് കാണാത്ത അവസ്ഥ,,,,അങ്ങനെ എന്റെ മുൻകോപം കണ്ട് അത് ഒന്ന് തണുക്കാൻ വേണ്ടി അമ്മ കണ്ട് പിടിച്ച മാർഗം ആണ് ഈ ചന്ദനകുറി,,,, ഇതാകുമ്പോൾ തണുപ്പാണല്ലോ,,,അപ്പോൾ ദേഷ്യം കുറയും എന്നാണ് അമ്മയുടെ കണ്ട് പിടുത്തം,,, അത് ഏറെ കുറെ ശരിയാണ്താനും,,,, പിന്നെ അതൊരു ശീലമായി മാറി,,, ഇതില്ലെങ്കിൽ എന്തോ പൂർത്തിയാകാത്തത് പോലെ,,,, " അവന്റെ വാക്കുകൾ ഓരോന്നായി ഗ്രഹിച്ചു ഒന്ന് തലയാട്ടി കൊണ്ട് അവൾ തിരിഞ്ഞിരുന്നു,,, അപ്പോഴേക്കും കാർ കോളേജ് ഗേറ്റ് കടന്നു ഉള്ളിൽ എത്തിയിരുന്നു,,,, പാർക്കിംഗ് സൈഡിൽ കാർ ഒന്ന് ഒതുക്കിയതും കോളേജിലെ പകുതി മുക്കാൽ പെൺപിള്ളേരുടെയും മുഖം ഒന്ന് തെളിഞ്ഞു

എങ്കിലും കോഡ്രൈവിംഗ് സീറ്റിൽ നിന്നും അവനോടൊപ്പം ഇറങ്ങി വരുന്ന തുമ്പിയെ കണ്ടതും എല്ലാത്തിന്റെയും മുഖത്ത് കടുന്നൽ കുത്തിയ ചേല്,,,,,എങ്ങനെ കുത്താതിരിക്കും പലരും കണ്ട സ്വപ്നം അല്ലെ തുമ്പിക്ക് ഫ്രീ ടിക്കറ്റ് പോലെ കിട്ടിയത്,,,, "എന്നാൽ ശരി സഖാവെ,,,,, " "സഖാവോ,,,,,സർ എന്ന് വിളിയടി,,,,, " "അത് ബാക്കിയുള്ളവർ വിളിച്ചോളും,,,,, ഞാനെ സഖാവ് എന്നെ വിളിക്കൂ,,,, എനിക്കതാ ഇഷ്ടം,,,, പിന്നെ ഈ മീശ താഴ്ത്തി വെക്കുന്നത് ചേലില്ല,,, മുകളിലേക്ക് പിരിച്ചു വെക്കണം,,, ഇങ്ങനെ,,,, " എന്നും പറഞ്ഞു കൊണ്ട് ഒട്ടും പ്രതീക്ഷിക്കാതെ അവൾ അവന്റെ മീശ ഒന്ന് പിരിച്ചതും അതെല്ലാം കണ്ട് കൊണ്ട് നിൽക്കുന്ന ഏകദേശം ആളുകളുടെയും കിളി പോയിരുന്നു,,,, അവൾ ഒന്ന് ചിരിച്ചു കൊണ്ട് തോളിൽ ഇട്ട ബാഗ് ഒന്ന് കെട്ടിപിടിച്ചു കൊണ്ട് നടന്നു നീങ്ങുന്നതും നോക്കി അവൻ ഒന്ന് പുഞ്ചിരിച്ചു,,, *"തീപ്പെട്ടികൊള്ളി,,,, *" 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"എന്തായിരുന്നടി പാർക്കിങ്ങില്,,,," തുമ്പി ക്ലാസ്സിൽ കയറിയ പാടെ കാർത്തു ഒന്ന് ആക്കി കൊണ്ട് ചോദിച്ചതും അവൾ ആദ്യം ഒന്ന് പതറി എങ്കിലും പിന്നെ ആകെ നിഷ്കു ഭാവത്തിൽ ഒന്നും അറിയാത്തവളെ പോലെ മുഖം ചുളിച്ചു കൊണ്ട് സീറ്റിൽ വന്നിരുന്നു,,,,,, "എന്ത്,,,,, " "തുമ്പി കൊച്ചെ,,,, അഭിനയിക്കാൻ നിൽക്കല്ലേട്ടൊ,,, നിന്റെ മീശ പിരിക്കലും എല്ലാം ലൈവ് ആയി കണ്ടിട്ട് തന്നെയാണ് ചോദിക്കുന്നത്,,,, " ആകെ കൂടി കച്ചറയാക്കി കൊണ്ട് അവൾ പറഞ്ഞതും തുമ്പിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞതിന് പുറമെ മുഖം നാണം കൊണ്ട് ചുവന്നിരുന്നു,,,, "എങ്ങനെ എങ്ങനെ,,,, എന്താടി ആകെ നാണം,,,ഇത് വരെ ഇതൊന്നും കണ്ടിട്ടില്ലല്ലോ,,,, പറയടി കൊച്ചെ നെഞ്ചിൽ സർ കയറി കൂടിയോ,,,, "

"സർ അല്ലടി,, സഖാവ്,,,,, സഖാവാ കയറി കൂടിയത്,,,, ആദ്യം പേടി ആയിരുന്നു,,,, പിന്നെ അത് കുറച്ച് നിമിഷങ്ങൾക്കകം ആരാധനയായി മാറി,,,,, പിന്നീട്ഉള്ളം തുറന്നുള്ള സംസാരത്തിൽ ആ പുഞ്ചിരിയിൽ വീണു പോയടി,,,,, എന്തോ ഉള്ളിൽ കയറി പോയി,,,, " ആകെ കാർത്തുവിനെ കുലുക്കി കൊണ്ട് തുമ്പി പറഞ്ഞതും കാർത്തു ആകെ ഷോക്കടിച്ച കാക്കയെ പോലെ നിന്നു പോയി,,,,,, "ഏ,,,,എന്താടി പറയുന്നത്,,,, ഇന്നലെ കണ്ട ആളോട് ഇന്ന് പ്രണയമോ,,,," "ഈ പ്രണയത്തിന് അധിക സമയം ഒന്നും വേണ്ട,,,,ദെ കുറച്ച് നിമിഷം മതി,,, ഇത്രയും കുറച്ച്,,,,, " വിരൽ തുമ്പിൽ പിടിച്ചു കൊണ്ട് തുമ്പി പറയുന്നത് കേട്ടതും കാർത്തു ഒന്ന് അമർത്തി മൂളി ഒന്ന് പുഞ്ചിരിച്ചു,,,,,

"എന്നിട്ട് അത് നിന്റെ സഖാവിനോട് പറഞ്ഞോ,,,, " "ഏയ്‌,,, അതൊക്കെ അങ്ങനെ പറയാൻ കഴിയോ,,,, ഈ പ്രണയിക്കുന്നതിനേക്കാൾ പ്രയാസമാ പ്രണയിക്കുന്നവരോട് അത് പറയാൻ,,,, പിന്നെ എനിക്ക് ഇന്നല്ലെ തോന്നിയതൊള്ളൂ,,,, അതും കൂടാതെ ഈ പ്രാരാബ്ദക്കാരിയെ പറ്റുവോ എന്നൊന്നും അറിയത്തില്ലല്ലോ,,,,, " സങ്കടം നിറഞ്ഞ അവളുടെ വാക്കുകൾ കേട്ട് കാർത്തു അവളെ ഒന്ന് ചേർത്ത് പിടിച്ചു,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "കിങ്ങിണിയെ നല്ലോണം പാല് കുടിച്ചോട്ടൊ,,,, നാളെ ദാമുചേട്ടൻ വന്നാൽ പിന്നെ ഇത് പോലെ കിട്ടൂലാ,,,അമ്മിണി എന്നോട് ക്ഷമിക്കണം,,, നിന്റെ കുഞ്ഞുങ്ങൾക്ക് ചുരത്തേണ്ട പാല് ആണ് ഞാൻ കറക്കാൻ പോകുന്നത്,,,, എന്നാലും മുഴുവൻ കറക്കില്ലാട്ടൊ,,,

എന്റെ അവസ്ഥ അതായോണ്ടാ,,,, ബാക്കിയുള്ളോരിൽ നിന്നും മതിയായ പാല് കിട്ടുന്നില്ല എന്നാ ദാമുചേട്ടൻ പറയ്ണത്,,,,പത്തായവും നടുമുറ്റവും ഉള്ള വലിയ തറവാട് ആണെന്നെ ഒള്ളൂ,,,, ഉള്ളിൽ ഒന്നും ഇല്യ,,,, വീട്ടിലെ ഉപ്പ് തൊട്ട് കർപ്പൂരം വരെ കഴിഞ്ഞിരിക്കേ,,, ഈ പാല് വിറ്റും പിള്ളേരെ ട്യൂഷൻ എടുത്തും കിട്ടുന്ന കാശ് കൊണ്ട് വേണം ജീവിക്കാൻ,,,, അത് കൊണ്ട് തന്നെ എന്റെ പോന്നു മോള് നാളെ ദാമുചേട്ടൻ വരുമ്പോൾ അടങ്ങി നിൽക്കണംട്ടൊ,,,, " അമ്മിണി പശുവിന്റെ ആകിടിൽ നിന്നും പാല് കുടിക്കുന്ന പൈകുട്ടിയെ ഒന്ന് നോക്കി അമ്മിണിയെ ഒന്ന് ഉഴിഞ്ഞു കൊണ്ട് തുമ്പി പറഞ്ഞതും എല്ലാം മനസ്സിലായി എന്ന വണ്ണം അമ്മിണി ഒന്ന് മൊത്തത്തിൽ ഒന്ന് കുടഞ്ഞു കൊണ്ട് കുഞ്ഞിനെ തന്നിൽ നിന്നും അകറ്റി,,,, അപ്പോഴേക്കും പൈകുഞ്ഞ് ഒന്ന് തുള്ളിചാടി കൊണ്ട് അവിടെ നിന്നും പോയിരുന്നു,,,

, "എന്റെ കുട്ട്യേ,,,, നീ എന്തൊക്കെയാ അതിങ്ങളോട് പറയ്ണത്,,," ഉമ്മറത്ത് ഇരുന്നു കൊണ്ട് അച്ഛമ്മ വിളിച്ചു ചോദിച്ചതും അവൾ ഒന്ന് എഴുന്നേറ്റ് കൊണ്ട് ദാവണി തുമ്പ് ഇടുപ്പിൽ കുത്തി കൊണ്ട് കുറച്ച് വൈക്കോൽ പൈകൾക്ക് മുന്നിലേക്ക് ഇട്ടു കൊടുത്തു,,,, "ഞാനെ നാളെ ദാമുചേട്ടൻ വരുന്ന കാര്യം പറയേരുന്നു,,,, " "എന്നിട്ട് അതിങ്ങക്ക് എന്തേലും മനസ്സിലാവോ കുട്ട്യേ,,, " "മനസ്സിലാകാതെ,,,, ഇതിങ്ങക്കേ മനസ്സിലാകൂ,,, ഞാൻ പാല് കറക്കുന്ന കാര്യം പറഞ്ഞേ ഒള്ളൂ,,, കുഞ്ഞിനെ ആകിടിൽ നിന്നും മാറ്റിയത് കണ്ടില്ലേ,,,,ഈ സ്നേഹമല്ലെ അച്ഛമ്മേ മനുഷ്യർക്ക് നമ്മളോട് ഇല്ലാതെ പോയത്,,,, " പശുവിന്റെ തലയിൽ ഒന്ന് തലോടി കൊണ്ട് അവൾ പറയുന്നത് കേട്ടതും അച്ഛമ്മ ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് പോകാൻ ഒരുങ്ങി,,,, "അച്ഛമ്മേ,,, ഞാനെ ദിവാകരൻ ചേട്ടന്റെ കടയിൽ ഒന്ന് പോയിട്ട് വരാം,,,, രാത്രിക്കുള്ള അരി പോലും ഇല്ല,,, കടം കിട്ടുമോ എന്ന് നോക്കട്ടെ,,,, "

"വേണ്ട മോളെ,,,, അരിയും മറ്റു സാധനങ്ങളും എല്ലാം ഇവിടെ ഉണ്ട്,,,, " "ഇവിടെയൊ,,,,," അവൾ ഒന്ന് ചിന്തിച്ചതും പെട്ടെന്നൊരു ഓർമയിൽ അവൾ അവരെ ഒന്ന് ഇരുത്തി നോക്കി,,,, "അച്ഛമ്മേ,,,, " അവളുടെ ആ വിളി മതിയായിരുന്നു അവർ ഒന്നും അറിയാത്ത മട്ടെ ഉള്ളിലേക്ക് പോകാൻ നിന്നു,,, "അച്ഛമ്മയോട് എത്ര പ്രാവശ്യം പറയണം ആര് പൈസ കൊണ്ട് വന്നു തന്നാലും വാങ്ങരുത് എന്ന്,,, നമുക്ക് ആരുടേയും ഔതാര്യം ഒന്നും ആവശ്യം ഇല്ല,,,, വയറു നിറച്ച് അല്ലേലും നമുക്ക് മൂന്ന് നേരം കഴിക്കാനുള്ള വകയൊക്കെ ഞാൻ ഉണ്ടാക്കുന്നുണ്ട്,,,, ഇവരൊക്കെ പണം കൊണ്ട് തരുന്നത് എന്ത് ഉദ്ദേശത്തിൽ ആണെന്ന് പറയാൻ പറ്റോ,,,, ഇന്നല്ലെങ്കിൽ നാളെ അത് തിരിച്ചു ചോദിച്ചാൽ കൊടുക്കാൻ നമ്മളെ കൊണ്ട് സാധിക്കോ,,,, പറ,,,,

എന്തിനാ അച്ഛമ്മേ ദഹിക്കാത്ത പണം ഒക്കെ വാങ്ങി വെക്കുന്നത്,,,, " അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു,,,അവളുടെ ഈ മാറ്റം കണ്ട് അച്ഛമ്മ വല്ലാത്ത അവസ്ഥയിൽ ഒന്ന് തടഞ്ഞു,,, "അങ്ങനെയല്ല മോളെ,,,, ഇത് തന്നത് അങ്ങനെ ഒരാളല്ല,,,, ദ്രുവ് മോനാ,,,, " "സഖാവോ,,,,,," അവളുടെ കണ്ണുകൾ എന്തെന്നില്ലാതെ വിടർന്നിരുന്നു,,, "ഇന്നലെ വന്നപ്പോൾ പണം നൽകി,,,,എന്റെ മോളുടെ മനസ്സ് നന്നായി അറിയാവുന്നത് കൊണ്ട് തന്നെ ഈ അച്ഛമ്മ അതൊന്നും വേണ്ട എന്ന് പറഞ്ഞതാ,,,, എന്നാൽ ഇന്ന് രാവിലെ മോള് ഇറങ്ങിയതിന് തൊട്ടു പിന്നാലെ അരിയും സാധനങ്ങളുമായി വന്നു,,,,, സ്വന്തമായി കണ്ട് വാങ്ങിക്കാൻ പറഞ്ഞപ്പോൾ തട്ടി കളയാൻ തോന്നിയില്ല മോളെ,,,,

ഒന്നും ഇല്ലേലും സ്നേഹമുള്ള മോനാ,,,, " നിറഞ്ഞ കണ്ണുകളാൽ അച്ഛമ്മ പറയുന്നത് കേട്ട് അവളുടെ കണ്ണുകളും നിറഞ്ഞു വന്നു,,,, പ്രതിഫലം ഒന്നും ആഗ്രഹിക്കാതെ ഒരാളും അവരെ തേടി വന്നിട്ടില്ല,,,, എന്തെങ്കിലും ചെറിയ സഹായം നൽകിയാൽ പോലും അത് നാട് മൊത്തം അറിയിക്കും,,,, അതിനെല്ലാം വിപരീതമായി സഖാവ്,,,, അവൾക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല,,,, താൻ പോലും അറിയാതെയുള്ള സഖാവിന്റെ പ്രവർത്തി,,,, വീണ്ടും വീണ്ടും അവളുടെ ഉള്ളിലേക്ക് അവൻ ആഴ്ന്നിറങ്ങുകയായിരുന്നു,,,, ഇനി ഒരിക്കലും മറന്നു കളയാൻ കഴിയാത്ത തരത്തിൽ,,,,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അമ്മ,,,, " "മ്മ്മ്,,, " "അമ്മോയ്,,,," അമ്മയുടെ മടിയിൽ തലവെച്ചു കിടന്നു

മാനത്തെക്കും നോക്കി അവൻ വിളിച്ചതും അവർ ഒരു പുഞ്ചിരിയോടെ അവന്റെ മുടിയിൽ ഒന്ന് തലോടി,,,, "എന്താടാ ചെക്കാ,,, " "അമ്മക്ക് ഇവിടെ തനിച്ചിരുന്നു ബോർ അടിക്കുന്നില്ലെ,,,, " "എന്താ മോനെ ഉദ്ദേശം,,,,, ഇന്നലേം ഞാൻ കണ്ടതാ മാനത്തെക്കും നോക്കിയുള്ള ഇങ്ങനെയുള്ള ചോദ്യങ്ങൾ,,,,, " "ആളൊരു പാവം കൊച്ചാണമ്മ,,,,, അമ്മയില്ലാത്ത കൊച്ച്,,,, തലയിൽ തുളസി കതിരും നെറ്റിയിൽ ചന്ദന കുറിയും എല്ലാം ചാർത്തി വരുന്ന ഒരു നാട്ടും പുറത്തുകാരി കൊച്ച്,,,,, " "എന്താ മോനെ ഉദ്ദേശം,,, " "ഇഷ്ടമാണ് അമ്മ,,, ഇത് വരെ ആരോടും തോന്നാത്ത ഒരിഷ്ടം,,,, ആദ്യനോട്ടത്തിൽ തന്നെ ആ കുഞ്ഞ് മുഖം മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയി,,,,ആ പല്ല് കാണിച്ചുള്ള ചിരിയും,,,,

എന്തേലും പറഞ്ഞാൽ പേടിച്ച് പൂച്ചകുട്ടിയെ പോലെ ചുരുണ്ടുകൂടിയുള്ള ഇരുത്തവും,,,, ചുണ്ട് കോട്ടിയുള്ള ഗോഷ്ട്ടിയും എല്ലാം എല്ലാം ഉള്ളിൽ പതിഞ്ഞ പോലെ,,,, ആള് വിചാരിച്ചത്ര പാവം ഒന്നും അല്ല,,, ആ അച്ഛനെയും അച്ഛമ്മയെയും പോന്നു പോലെ നോക്കുന്നത് അവളാണ്,,,, അവളുടെ അധ്വാനം ആണ്,,,,ഇത്രയും കഷ്ടപ്പാട് സഹിച്ചിട്ടും അതിന്റെ ഒന്നും വേദനയില്ലാതെ മുഖത്ത് നോക്കിയുള്ള നിഷ്കളങ്കമായ ചിരിയുണ്ട്,,,, അത് കാണുമ്പോൾ നമുക്ക് തന്നെ എന്തോ പോസിറ്റീവ് ഫീൽ ആണ്,,,,ആരുടേയും ഒരു ഔതാര്യവും വാങ്ങാതെ ഉള്ളത് കൊണ്ട് എല്ലാവർക്കും വീതിച്ചു കൊടുത്തും അളവില്ലാത്ത സ്നേഹം നൽകിയും അവൾ ഉണ്ടാക്കി എടുക്കുന്നത് ഒരു സ്വർഗം തന്നെയാണ്,,,,,

ആ സ്വർഗത്തിൽ എത്തിപ്പെടാൻ ഒരു കൊതി,,,,,, " അവളെ കണ്ട നിമിഷം മുതലുള്ള ഓരോ കാര്യങ്ങളും മനസ്സിൽ ആവാഹിച്ചു കൊണ്ട് അവൻ പറഞ്ഞതും അവന്റെ ചുണ്ടിൽ നിറഞ്ഞു നിന്നിരുന്ന ആ പുഞ്ചിരി അവരിലേക്കും പകർന്നു,,,, "ആരാ മോനെ ആ കുട്ടി,,,, " "ഒരു കുഞ്ഞ് തുമ്പി,,,,,,,അല്ലേൽ ഇത് പോലെ ഒരു നക്ഷത്രം,,, " മുകളിലേക്ക് ചൂണ്ടി കൊണ്ട് അവൻ പറഞ്ഞതും അവരും ഒന്ന് മുകളിലെക്ക് നോക്കിയതും അവിടെ കത്തി നിൽക്കുന്ന കുഞ്ഞ് നക്ഷത്രം കണ്ട് അവർ ഒന്ന് പുഞ്ചിരിച്ചു,,,,,,, *"എന്റെ മാത്രം തീപ്പെട്ടികൊള്ളി,,,,ഈ സഖാവിന്റെ പ്രിയസഖി,,,, *" അപ്പോഴേക്കും അവന്റെ ചുണ്ടിൽ ഇത് വരെ കാണാത്ത ഒരു പുഞ്ചിരി നിറഞ്ഞു വന്നു,,,, അവൻ കാണുന്ന ഓരോ നക്ഷത്രങ്ങൾക്കും ആ സമയം തുമ്പിയുടെ മുഖമായിരുന്നു,,,,,,....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story