പ്രണയമഴ: ഭാഗം 5

pranayamazha

എഴുത്തുകാരി: THASAL

"സത്യത്തിൽ പ്രണയമാണോ മോള് ഉദ്ദേശിക്കുന്നത്,,, " കോളേജിലേക്ക് നടന്നു കയറുന്നതിനിടയിൽ കാർത്തു ചോദിച്ചതും തുമ്പി എന്ത് പറയും എന്നറിയാതെ ഒന്ന് ആലോചിച്ചു,,, "പ്രണയമാണോ എന്ന് ചോദിച്ചാൽ അറിയില്ല,,, ഇഷ്ടമാണ് ഒരുപാട് ഒരുപാട്,,,,കണ്ടില്ലേൽ ഉള്ളിൽ ഒരു നീറ്റൽ,,,, എന്നാൽ കണ്ടാൽ ഉള്ളിൽ ഒരുതരം പേടി,,,, വെപ്രാളം,,, അത് പോലെ എന്തോ,,, ദേഷ്യപ്പെടുമ്പോൾ ഉള്ള് നോവുന്നുണ്ട്,,,,, നമ്മുടെ ക്ലാസ്സിലെ വൈശാലി ഇല്ലേ അവള് സഖാവിനെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ ഒരു ദേഷ്യം തോന്നി,,, പിന്നെ അവളോട്‌ മിണ്ടാൻ ഒന്നും തോന്നുന്നില്ല,,,, അതൊക്കെയാണോടി പ്രണയത്തിന്റെ ലക്ഷണം,,,, "

നിഷ്കളങ്കമായ അവളുടെ ചോദ്യം കേട്ട് കോളേജിന്റെ പടികെട്ടിലേക്ക് കയറുന്നതിനിടയിൽ കാർത്തു ഒന്ന് ചിരിച്ചു കൊണ്ട് അല്ല എന്ന് തലയാട്ടി,,,, "അല്ലെ,,, " അവളിൽ ഒരു നിരാശ പടർന്നിരുന്നു,,, "ഇതേ ഇതാണ് പ്രണയത്തിന്റെ ലക്ഷണം,,, ഞാൻ അല്ല എന്ന് പറഞ്ഞപ്പോൾ നിനക്ക് സങ്കടം വന്നില്ലേ,,,, അതെ നീ അങ്ങേരെ സ്നേഹിക്കുന്നത് കൊണ്ടാണ്,,, അസ്ഥിക്ക് പിടിച്ചത് കൊണ്ടാണ്,,,, " അതും കൂടിയായപ്പോൾ അവൾ പുഞ്ചിരിച്ചു കൊണ്ട് കാർത്തുവിന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു ചാടി ചാടി പടിക്കെട്ട് കടക്കാൻ നിന്നതും കാലൊന്നു തെന്നിയതും അവൾ ഒന്ന് പിറകിലേക്ക് മറിയാൻ നിന്നു അപ്പോഴേക്കും ആരോ അവളുടെ കയ്യിൽ പിടിച്ച് വലിച്ചു,,,,

അവൾ നേരെ ചെന്നു അയാളുടെ നെഞ്ചിൽ തന്നെ ലാൻഡ് ആയി എങ്കിലും അവൾ പെട്ടെന്നുള്ള ഞെട്ടലിൽ കണ്ണ് ഇറുക്കെ അടച്ചു കൊണ്ട് ക്രമമില്ലാതെ ശ്വാസം വിട്ടു കൊണ്ട് അയാളുടെ നെഞ്ചിൽ തന്നെ നിന്നതും പെട്ടെന്നുള്ള ബോധത്തിൽ ഒന്ന് മാറി നിന്നു കൊണ്ട് ഒന്ന് അയാളെ നോക്കിയതും മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവളുടെ മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞു വന്നു,,,, അവനും ഒരു കള്ളചിരിയാലെ മുണ്ട് ഒന്ന് മടക്കി കുത്തി,,,,, "എവിടെ നോക്കിയാടി തീപ്പെട്ടികൊള്ളി നടക്കുന്നത്,,,, തല അടിച്ചു വീണിരുന്നേലെ ജീവിതകാലം മുഴുവൻ മേലോട്ടും നോക്കി കിടക്കാം,,,, " അപ്പൊ എന്റെ കാര്യത്തിലും ശ്രദ്ധ ഉണ്ടല്ലേ,,, "

വീണാലും കിടന്നാലും നഷ്ടം എന്റെ വീട്ടുകാർക്കല്ലെ അവരങ്ങ് സഹിച്ചോളും,,, സഖാവ് അതും ആലോചിച്ചു തല പുണ്ണാക്കേണ്ട,,,, " അവൻ പറഞ്ഞതിലുള്ള പ്രതിഷേധം കണക്കെയുള്ള അവളുടെ വാക്കുകൾ അവനെ വല്ലാതെ മുറിവേൽപ്പിക്കുന്നത് പോലെ തോന്നി,,, "നഷ്ടം,,,, അത് ആർക്കൊക്കെയാണ് എന്ന് പറയാൻ സാധിക്കില്ല തീർത്ഥ,,,, അതിന്റെ കണക്കെടുപ്പ് നടത്താൻ ആണേൽ ഫ്രീ ആകുമ്പോൾ ലൈബ്രറിയിലേക്ക് വാ,,, ഞാൻ പറഞ്ഞു തരാം,,,, " അവനും വിട്ടു കൊടുക്കാതെ കലിപ്പിൽ തന്നെ എന്നാൽ അവളെ പേടിപ്പിക്കാത്ത തരത്തിൽ ഒന്ന് പറഞ്ഞു കൊണ്ട് അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ സ്റ്റാഫ്‌ റൂമിലേക്ക്‌ കയറി പോയതും അവൾക്ക് ഒന്നും മനസ്സിലായില്ല എങ്കിലും എന്തൊക്കെയോ കത്തിയ മട്ടെ എന്നാൽ അതിനേക്കാൾ ഉപരി അവൻ ആദ്യമായി അവളുടെ പേര് മുഴുവൻ വിളിച്ച സങ്കടത്തിലും കാർത്തുവിനെ നോക്കിയപ്പോൾ കാർത്തു മുഖം ഒന്ന് കടുപ്പിച്ചു,,,, വേണ്ടായിരുന്നു എന്ന മട്ടെ,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "മിണ്ടാതിരിയടി,,,, സർ ക്ലാസ്സ്‌ എടുക്കുന്നത് കാണുന്നില്ലേ,,, "

തൊട്ടടുത്ത് ഇരിക്കുന്ന കുട്ടിയോട് സംസാരിച്ചിരിക്കുന്ന കാർത്തുവിനെ നോക്കി തുമ്പി പറഞ്ഞതും കാർത്തു അവളെ നോക്കി ഒന്ന് ചുണ്ട് കോട്ടി,,,, "ഓ,,,, അവള് വലിയ പഠിപ്പിസ്റ്റ് വന്നിരിക്കുന്നു,,, ഈ ഇരിക്കുന്ന നീ തന്നെയല്ലേടി ഇന്നലെ ജേക്കബ് സാറിന്റെ ക്ലാസ്സിൽ വിമാനം പറപ്പിച്ചു കൊണ്ടിരുന്നത്,,,, ഇതിപ്പോ സഖാവ് സർ ആയത് കൊണ്ടല്ലേ ഈ ശ്രദ്ധ,,,, " മുന്നിൽ പിള്ളേരോട് ചിരിച്ചു കൊണ്ട് ക്ലാസ്സ്‌ എടുക്കുന്ന സഖാവിനെ നോക്കി ഇരിക്കുന്ന തുമ്പിയെ നോക്കി കാർത്തു ചോദിച്ചതും അവൾ ഒന്ന് ഇളിച്ചു കൊണ്ട് സഖാവിന്റെ മുഖത്തോട്ട് നോക്കിയതും അത് വരെ ചിരിച്ചിരുന്ന അങ്ങേരുടെ മുഖം പെട്ടെന്ന് മാറിയതും തുമ്പി ഒന്ന് ദേഷ്യത്തോടെ മുഖം തിരിച്ചു,,,,

"ഇങ്ങേർക്ക് എന്ത് ജാടയാ,,, ബാക്കി ഉള്ളൊരു ചിരിക്കുമ്പോൾ ക്ലോസപ്പിന്റെ പരസ്യം ഞാൻ നോക്കുമ്പോഴോ,,,, വല്ല തങ്കബലിയെയും പോലെ,,,, അല്ലേൽ തന്നെ ഇവള്മാരുടെ നോട്ടം എനിക്കങ്ങോട്ട് പിടിക്കുന്നില്ല,,,,, " അവൾ കാർത്തുവിന്റെ ചെവിക്കരികിലായി പറഞ്ഞതും ഒരു പരീക്ഷണം പോലെ അവളും ഒന്ന് ചിരിച്ചു കൊടുത്തു,,, ദെ തിരിച്ചും കിട്ടി,,,, "ദെ എനിക്കും ചിരിച്ചു തന്നു,,, മോളെ നീ തീർന്നടി,,, അങ്ങേർക്ക് നിന്നോട് എന്തേലും സ്പാർക്ക് തോന്നീട്ടുണ്ടേൽ തന്നെ ഇന്നത്തെ ഡയലോഗിൽ എല്ലാം കഴിഞ്ഞു,,,, ഇനി അങ്ങേരെ വല്ല കൃഷണയോ ലക്ഷ്മിയോ വളക്കും നോക്കിക്കോ,,,, " കാർത്തുവിന്റെ സംസാരം കേട്ടതും അവൾ വെപ്രാളത്തോടെ ആദ്യം നോക്കിയത് വൈശാലിയെ ആണ്,,,

അവളാണേൽ അങ്ങേരെ നല്ല അന്തസായി വായ നോക്കി ഇരിക്കുന്നു,,, ഒരു കൈ മുഖത്തൊക്കെ വെച്ച് പഴയ ക്ലാസ്സ്‌മേറ്റ് ഫിലിമിലെ റസിയ മോഡലിൽ,,, ഇനി എന്റെ ഖൽബിലെ വെണ്ണിലാവു നീആ പാട്ടിന്റെ കുറവ് കൂടിയൊള്ളു,,,, ചെറ്റ,,,, "മിക്കവാറും ഇവളെ ഞാൻ കൊല്ലും,,, ഇവള് ആരാ ഓം ശാന്തി ഓശാനയിലെ നസ്രിയയോ,,, എന്താ ഇരുത്തം,,,, കുറച്ച് പന്നി പടക്കം കിട്ടുകയാണെൽ മൂട്ടിൽ ഇട്ടു പൊട്ടിക്കാമായിരുന്നു,,,," "ഇതിനാണടി മുത്തേ അസൂയ എന്ന് പറയ്ണത്,,, ആ പാവം ഒന്ന് വായ നോക്കിക്കോട്ടെടി,,,, നിനക്ക് ഏതായാലും യോഗമില്ല,,,, " "പോടീ ഭദ്രകാളി,,,, " "*തീർത്ഥ,,,,,,,, *" പെട്ടെന്നൊരു അലർച്ച കേട്ടതും ക്ലാസ്സ്‌ മൊത്തം ഒന്ന് നടുങ്ങിയതിന് പുറമെ തുമ്പി ആകെ പേടിച്ചു എഴുന്നേറ്റ് നിന്നതും മുന്നിൽ പുസ്തകം ഡെസ്കിൽ വെച്ച് കൊണ്ട് അവളെയും കലിപ്പിൽ നോക്കി നിൽക്കുന്ന സഖാവിനെ കണ്ട് അവൾ ഒന്ന് ഉമിനീർ ഇറക്കി പോയി,,,,,

"ഒരക്ഷരം ശ്രദ്ധിക്കുകയും ഇല്ല ശ്രദ്ധിക്കുന്നവരെ സമ്മതിക്കത്തും ഇല്ല ,, താനൊക്കെ എന്തിനാ കോളേജിൽ വരുന്നത്,,,, " 'പഠിക്കാനല്ലെ,,,, " നിഷ്കളങ്കമായ അവളുടെ ഉത്തരം കേട്ട് കാർത്തു ഒന്ന് ചിരിച്ചതും ക്ലാസ്സ്‌ മൊത്തം ആ ചിരി വ്യാപിച്ചപ്പോഴും അവന് ആ പഴയ ഭാവം തന്നെ,,,, "തന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല,,, ഗെറ്റ് ഔട്ട്‌,,,," ഇത് വരെ അവനിൽ നിന്നും ഇങ്ങനെ ഒരു ഭാവം ആരും കാണാത്തത് കൊണ്ടും അവൾ പ്രതീക്ഷിക്കാത്തത് കൊണ്ടും അത് വരെ ചിരിച്ചു നിന്ന കാർത്തു പോലും ഒന്ന് നിശബ്ദയായി എങ്കിലും വാശിയിൽ തുമ്പിയെ ജയിക്കാൻ കഴിയാത്തത് കൊണ്ട് ഒരു പുഞ്ചിരിയും അവന് നേരെ എറിഞ്ഞു കൊണ്ട് വേറൊന്നു പറയാൻ നിൽക്കാതെ അവൾ ബാഗുമായി പുറത്തേക്ക് നടന്നു,,,,

"ഒന്ന് നിന്നെ,,, പുറത്ത് നിർത്തിയിട്ടും കാര്യം ഇല്ലല്ലോ,,,, താനൊരു കാര്യം ചെയ്യ് ഇവിടെ ഇരിക്ക്,,, " പുറത്തേക്ക് ഇറങ്ങാൻ നിന്ന അവളെ ടീച്ചഴ്സ് ടേബിൾ കാണിച്ചു കൊണ്ട് അവൻ പറഞ്ഞതും എല്ലാവരിൽ ഒരു അത്ഭുതം നിറയുമ്പോൾ അവൾ അതൊന്നും കാര്യമല്ലാത്ത രീതിയിൽ അവിടെ പോയി ഇരുന്നു,,,, ഒന്നും ഇല്ലേലും ഫ്രീ ആയി ഇത്രയും അടുത്ത് നിന്ന് ഇഷ്ടപ്പെടുന്ന ആളെ കാണാൻ പറ്റിയ അവസരം ഏതേലും പെണ്ണ് മിസ്സാക്കോ,,,, അവൻ ആണെങ്കിൽ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ അവളുടെ മുൻപിൽ പോയി തിരിഞ്ഞു നിന്ന് കൊണ്ട് ക്ലാസ്സ്‌ എടുക്കുകയാണ്,,,,, "എക്സ്ക്യൂസ്‌മി,,,, " പെട്ടെന്നുള്ള അവളുടെ വിളി കേട്ട് അവൻ ഒന്ന് തിരിഞ്ഞു നിന്ന് കൊണ്ട് സംശയരൂപത്തിൽ അവളെ നോക്കി

"സഖാവ്,,,,, സോറി,,,, സർ എന്നെ ഇവിടെ ഇരുത്തിയിട്ട് സർ എനിക്കു പുറം തിരിഞ്ഞു നിന്ന് കൊണ്ട് ക്ലാസ്സ്‌ എടുത്താൽ അതെങ്ങനെ ശരിയാവും സർ,,,, എനിക്കും കാണില്ലേ സർ കൊതിയൊക്കെ,,,, " ഇത് എന്തൂട്ട് സർ വിളിയാണ് എന്നർത്ഥത്തിൽ കാർത്തു നോക്കുമ്പോൾ ഇവള് ഇത് എന്തോന്നാ പറയുന്നത് എന്നർത്ഥത്തിൽ ക്ലാസ്സ്‌ മുഴുവൻ നോക്കിയപ്പോൾ ഇവിടെ ഒരാൾ നോക്കിയത് ആ കൊതിയിലേക്കാ,,,, "എന്ത് കൊതി,, " എന്റെ കൃഷണ പെട്ടല്ലോ,,,,, "അല്ല പഠിക്കാനുള്ള കൊതിയെ,,, " എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിക്കുന്ന അവളുടെ മുഖഭാവം കണ്ട് അവനും ചിരി വരുന്നുണ്ടായിരുന്നു,,,, അപ്പോഴേക്കും ബെൽ അടിച്ചതും പിള്ളേര് എല്ലാം പോയി തുടങ്ങിയതും തുമ്പിയും ബാഗുമായി പുറത്തേക്ക് പോകാൻ നിന്നതും അവൻ അവളെ ഒന്ന് തടഞ്ഞു നിർത്തി,,,, "താൻ ലൈബ്രറിയിലേക്ക് ഒന്ന് വരണം,,,, ചില കണക്കെടുപ്പുകൾ നടത്താനുണ്ട്,,, "

മീശയും പിരിച്ചുള്ള അവന്റെ സംസാരം കേട്ട് അവൾ ഒന്ന് പരുങ്ങി നിന്നു,,,, അരിവാൾ ചുറ്റിക നക്ഷത്രത്തിന്റെ ആൾക്കാരാ,,,, നക്ഷത്രം എണ്ണിക്കൂല എന്ന് പറയാൻ ഒക്കത്തില്ല,,,, "ഞാൻ വരത്തില്ല,,,,, " "വരണം,,,, " തിരിഞ്ഞു നടക്കുന്ന അവനെ നോക്കി അവൾ പറഞ്ഞതും ഉറക്കെയുള്ള അവന്റെ കല്പന കേട്ട് അവൾ ആകെ ഒന്ന് പതറി കൊണ്ട് അവിടെ തന്നെ ഇരുന്നു പോയി,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "നീ ശീതുചേച്ചിയെയും കൂട്ടി നടന്നോ,,, ഞാൻ വന്നോളാം,,, " "ടി കളിച്ചു കളിച്ചു കാര്യത്തിൽ ആയോ,,, എനിക്ക് നല്ലോണം പേടി ഉണ്ട് ട്ടൊ,,, " "പേടിക്കേണ്ട അത് സഖാവാ,,,," ഇത്രയും പറഞ്ഞു കൊണ്ട് അവൾക്ക് നേരെ ഒന്ന് സൈറ്റ് അടിച്ചു കൊണ്ട് അവൾ ലൈബ്രറി ലക്ഷ്യമാക്കി നടന്നു കൊണ്ട് ലൈബ്രറിക്ക് പുറമെ എത്തി ഒന്ന് ഉള്ളിലേക്ക് നോട്ടം മാറ്റിയപ്പോൾ ഉള്ളിൽ തേർഡ് ഇയഴ്സിന് എന്തൊക്കെയോ പറഞ്ഞു കൊടുക്കുന്ന സഖാവിന്റെ കണ്ടതും അവളുടെ മുഖം ഒന്ന് കൂർത്തു,,,,

എവിടെ നോക്കിയാലും പെൺകുട്ടികൾ,,, ഇങ്ങേര് പൂർവ്വജന്മത്തിൽ വല്ല കൃഷണനും ആയിരുന്നോ കൃഷണ,,, സോറി കൃഷണ ഇൻസെൾട്ട് ചെയ്തതാണ് എന്ന് കരുതരുത്,,, സങ്കടം കൊണ്ട് പറഞ്ഞു പോയതാ,,, അവൾ കൂർപ്പിച്ചു വെച്ച മുഖവുമായി അതിനുള്ളിൽ കയറി കൊണ്ട് ഒന്ന് തൊണ്ട അനക്കി,,,, എവിടെ,,, ഇങ്ങേര് കേൾക്കില്ല,,,, വീണ്ടും ഒന്ന് ചുമച്ചതും സഖാവ് മാത്രം അല്ല എല്ലാരും നോക്കി,, എല്ലാത്തിന്റെയും മുഖത്ത് അനിഷ്ടം,,,, അവളെ കണ്ടതോടെ അവന്റെ മുഖത്ത് ഒരു കള്ളചിരി വിടർന്നു,,, അവളുടെ നോട്ടം തന്നെ പറ്റി നിൽക്കുന്ന ഒരു പെൺകുട്ടിയിൽ ആണെന്ന് കണ്ടതും അവൻ മെല്ലെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് ഷെൽഫിൽ എന്തോ തിരയുന്നത് പോലെ കാണിച്ചതും അവൾക്ക് ആശ്വാസം ആയെങ്കിലും ആ പെൺകുട്ടിയുടെ മുഖം ഒന്ന് കറുത്തു,,,,,,

"ഇന്ന് എല്ലാവരും പൊയ്ക്കോ,,,, നാളെ ഷാർപ് ഒൻപത് മണിക്ക് എന്റെ ടേബിളിൽ എല്ലാവരുടെയും റിസൾട്ട്‌ ഉണ്ടായിക്കണം,,,,അണ്ടർസ്റ്റാൻഡ്,,, " അവന്റെ ചോദ്യം കേട്ടതും എല്ലാം ഒരുപോലെ തലയാട്ടി കൊണ്ട് പുറത്തേക്ക് നടന്നതും അവൻ പിന്നെയും ചെയറിൽ വന്നിരുന്നു കൊണ്ട് അവളെ ഒന്ന് മൈന്റ് പോലും ചെയ്യാതെ എന്തോ പുസ്തകം വായിക്കുകയാണ്,,,, "സഖാവെ,,,,, " "മ്മ്മ്,,,, തീർത്ഥ,,,, താൻ ആ ഷെൽഫിൽ നിന്നും പെരുമ്പടവത്തിന്റെ *ഒരു സങ്കീർത്തനം പോലെ *ഒന്ന് എടുത്തിട്ട് വാ,,,, " വീണ്ടും തീർത്ഥ,,,,ഹും,,, ഇങ്ങേർക്ക് കയ്യില്ലെ,,, ഇതിനാണോ എന്നെ സൽക്കരിച്ചു വിളിച്ചു കൊണ്ട് വന്നത്,,,, ഉള്ളിലെ സങ്കടം മുഖത്ത് പ്രകടമാക്കാതെ അവൾ ആ ഷെൽഫിൽ തപ്പാൻ തുടങ്ങി,,,

അവൾ ഇടക്ക് നോക്കുമ്പോഴും അവൻ പുസ്തകത്തിൽ തന്നെ,,, അതിന്റെ പ്രതിഷേധം അറിയിച്ചു കൊണ്ട് അവൾ പുസ്തകം കൂട്ടി അടിച്ചു ശബ്ദം ഉണ്ടാക്കുമ്പോൾ അവനിൽ ഒരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു,,,, കുറെ നേരത്തെ തിരച്ചിലിനൊടുവിൽ നോവൽ കിട്ടിയതും അവൾ അതുമായി അവന് മുന്നിലേക്ക് പോയി അത് അവിടെ ടേബിളിൽ ഒന്ന് വെച്ച് കൊണ്ട് അവനെ നോക്കിയതും അപ്പോഴും അവൻ പുസ്തകത്തിൽ നിന്നും കണ്ണ് മാറ്റാതെ ഒരു ചെയർ അവന്റെ അടുത്തേക്ക് വലിച്ചിട്ടു കൊണ്ട് കൈ ചൂണ്ടി കാണിച്ചതും അവൾ ഒന്നും മനസ്സിലാകാതെ നിന്നതും വീണ്ടും അവൻ ചെയറിലേക്ക് ചൂണ്ടിയതും അവൾ അതിൽ ഒന്ന് കയറി ഇരുന്നു,,, "ആ പുസ്തകത്തിൽ മടക്കി വെച്ച ഒരു പേജ് ഉണ്ട് അതെടുത്ത് അതിൽ അണ്ടർലൈൻ ചെയ്ത ഭാഗം ഒന്ന് ഉറക്കെ വായിക്ക്,,,, " ഇനി ഇത് എന്ത് കുരിശ് ആണാവോ,,, അവൾ അവൻ പറഞ്ഞത് പോലെ ആ പേജ് എടുത്തു കൊണ്ട് ഒന്ന് അവനെ നോക്കി,,,

അപ്പോഴും ചങ്കരൻ തെങ്ങുമ്മൽ തന്നെ,,,, പിന്നെയും അവൾ പുസ്തകത്തിലേക്ക് നോട്ടം പായിച്ചു കൊണ്ട് അത്ര താല്പര്യമില്ലാത്ത രീതിയിൽ വായിച്ചു,,,, *"കുറെ നാൾ മുൻപാണ്...... ഞാൻ എന്റെ ഹൃദയം പൂട്ടി അതിന്റെ താക്കോൽ എവിടെയോ വലിച്ചെറിഞ്ഞു,,, ഇപ്പോൾ ഓർക്കുന്നില്ല അതെവിടെയാണെന്ന്,, എവിടെയെങ്കിലും കിടന്നു നിനക്ക് കിട്ടിയൊ??? എന്റെ ഹൃദയത്തിന്റെ താക്കോൽ കൊണ്ടാണോ നീ വന്നിരിക്കുന്നത്,,, ????"* ആദ്യം അവൾക്ക് ഒന്നും കത്തിയില്ല എങ്കിലും പെട്ടെന്ന് എന്തോ മനസ്സിലായ മട്ടെ അവൾ ഒന്ന് ഞെട്ടി തല ഉയർത്തി അവനെ നോക്കിയതും അത് വരെ പുസ്തകത്തിൽ തല പൂഴ്ത്തി ഇരുന്നിരുന്ന അവൻ തന്നെ തന്നെ ഇമ ചിമ്മാതെ ഒരു കള്ളചിരിയാലെ നോക്കി ഇരിക്കുന്നത് കണ്ട് അവളുടെ മുഖം രക്തവർണ്ണമായി,,,, "ആണോ,, "

അവളുടെ കാതോട് അവന്റെ അധരങ്ങൾ ചേർത്ത് കൊണ്ട് അവൻ ചോദിച്ചതും അവളിൽ ഒരു നാണവും പിറവി എടുത്തിരുന്നു,,,, "ഏ,,,," "എന്റെ ഹൃദയത്തിന്റെ താക്കോൽ കൊണ്ടാണോ നീ വന്നിരിക്കുന്നത്,,,, " അവൾ പെട്ടെന്നുള്ള ചോദ്യത്തിൽ ഒന്ന് പതറി ഒന്ന് വെപ്രാളപ്പെട്ടു എഴുന്നേറ്റ് കൊണ്ട് പുറത്തേക്ക് നടക്കുന്നത് കണ്ട് അവൻ ആകെ വല്ലാതായി പോയി,,, അപ്പോഴേക്കും ഡോറിന്റെ അരികിൽ എത്തിയതും അവൾ ഒരു പുഞ്ചിരിയാൽ തിരിഞ്ഞു നിന്നു,,,, "ആ താക്കോൽ ഇവിടെ ഭദ്രമാണ് ട്ടൊ,,,, സഖാവ് അനുവദിക്കുകയാണെങ്കിൽ അത് ജീവിതകാലം മുഴുവൻ സൂക്ഷിക്കാനും ഞാൻ തയ്യാറാ,,,," ഒരു കള്ളചിരിയിൽ ഒതുക്കി കൊണ്ട് അവൾ പറയുന്നത് കേട്ടതും അവൻ സന്തോഷത്തിൽ ഒന്ന് എഴുന്നേറ്റു നിന്നപ്പോഴേക്കും അവൾ അവിടെ നിന്നും നടന്നു നീങ്ങിയിരുന്നു,,,,

അവരുടെ പ്രണയത്തിന് മൂകസാക്ഷി എന്നോണം പുറത്ത് മഴ തകർത്തു പെയ്യുന്നുണ്ടായിരുന്നു,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁 വരാന്തയിൽ മഴയും ആസ്വദിച്ചു കൊണ്ട് നിൽക്കുന്ന തുമ്പിക്കരികിലേക്ക് സഖാവ് വന്നു നിന്നതും തന്റെ പ്രിയന്റെ സാന്നിധ്യം മനസ്സിലാക്കിയ മട്ടെ അവളുടെ ചുണ്ടിൽ ഒരു സംതൃപ്തി നിറഞ്ഞ ചിരി വിരിഞ്ഞു,,,,, അവനും അതെല്ലാം കണ്ട് കൊണ്ട് പുറത്തേക്കു നോക്കി നിന്നു,,,, "ഇഷ്ടമാണോ സഖാവെ,,,, " "ഈ തുമ്പിയെയോ അതോ മഴയെയോ,,,, " "മഴയെ,,,, " അപ്പോഴും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചിരുന്നു,,,, "മ്മ്മ്,,,,ഇഷ്ടപ്പെടാതിരിക്കാൻ ഇത് വെറും മഴയല്ലല്ലോ തുമ്പി പെണ്ണെ,,,, ഇത് പ്രണയത്തിന്റെ മഴയല്ലേ,,,, നമ്മുടെ പ്രണയമഴ💜,,," അപ്പോഴേക്കും അവന്റെ വലതു കയ്യിൽ അവളുടെ ഇടതു കരം ഭദ്രമായിരുന്നു,,,,, ഒരു സ്പർശം കൊണ്ട് ആ ഹൃദയങ്ങൾ പോലും ഒന്നായ നിമിഷം,,,,,,,,,,,....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story