പ്രണയമഴ: ഭാഗം 9

pranayamazha

എഴുത്തുകാരി: THASAL

"*അച്ഛേ,,,, *" അവൾ ഒരു തരിപ്പിൽ വിറയാർന്ന ചുണ്ടുകളാൽ മൊഴിഞ്ഞതും ഇന്ന് അവളുടെ വിളിക്ക് ഉത്തരം നൽകാൻ അദ്ദേഹത്തെ കൊണ്ട് കഴിയുമായിരുന്നില്ല,,,, കണ്ണുകൾ നിറഞ്ഞു ഒഴുകുമ്പോഴും ഒന്ന് നിലവിളിക്കാൻ പോലും ആകാതെയുള്ള അവളുടെ നിൽപ്പ് കണ്ട് ചുറ്റും ഉള്ളവരുടെ എല്ലാം നെഞ്ച് പിടയുമ്പോഴും സഖാവ് അവളെ ഒന്ന് താങ്ങി നിർത്താൻ ശ്രമിക്കുമ്പോഴും അവളുടെ കണ്ണുകളിൽ ജീവനില്ലാത്ത ആ ശരീരങ്ങൾ മാത്രം ഉണ്ടായിരുന്നുള്ളു,,,, തന്റെ ജീവനും ജീവിതവുമായ അച്ഛന്റെയും അച്ഛമ്മയുടെയും,,,, അവൾ മെല്ലെ ഒരു വിറയലോടെ അവരുടെ കാലുകളുടെ അടുത്ത് ഒന്ന് ഇരുന്നു കൊണ്ട് ആ കാലുകളിൽ ഒന്ന് പിടിച്ചു,,, "പറ്റിച്ചു കളഞ്ഞല്ലോ,,, അച്ഛേ,,,, അച്ഛ വാക്ക് തന്നതല്ലേ ,,,

ഈ തുമ്പിയെ വിട്ട് എങ്ങോട്ടും പോവില്ല എന്ന്,,,, പറ്റിച്ചു കളഞ്ഞല്ലോ അച്ഛേ,,,, ഈ മോളെ തനിച്ചാക്കി പോയി കളഞ്ഞല്ലോ,,,, ഇനി മോൾക്ക്‌ ആരാ ഉള്ളെ,,,,നിങ്ങൾ രണ്ട് പേർക്കും വേണ്ടി അല്ലെ ഞാൻ ഈ ജീവിച്ചത് തന്നെ,,,, എന്തിനാ അച്ഛമ്മേ എന്നെ ഒറ്റക്കാക്കി,,,,,,, " പറഞ്ഞത് പൂർത്തിയാക്കാൻ സാധിക്കാതെ ഒരു ഏങ്ങലോടെ അവൾ അവരുടെ കാലുകളിലേക്ക് ഒന്ന് വീണതും സഖാവിന്റെ കണ്ണുകൾ പോലും നിറഞ്ഞു വന്നിരുന്നു,,,, "ഞാൻ പറഞ്ഞതല്ലേ ഞാനും കൂടെ വരാന്ന്,,,, എന്തിനാ തടഞ്ഞത്,,,,ഞാൻ അനാഥയാകുന്നത് കാണണോ,,,, ഞാൻ തനിച്ചാകുന്നത് കാണാനോ,,,,,,,, ഇനി ഞാൻ എന്തിനാ ജീവിക്കുന്നെ,,,,,,,പറ,,,, എന്തേലും പറ അച്ഛേ,,,, തുമ്പി എന്നേലും ഒന്ന് വിളിക്ക്,,,,, തനിച്ചാക്കി പോകല്ലേ,,,,

എനിക്ക് പേടിയാ,,,, " അവളുടെ സ്വരം മെല്ലെ നേർത്തതായി വന്നതും അത് വരെ കണ്ട് നിന്ന സഖാവ് വേറൊന്നും ആലോചിക്കാതെ അവളെ ഒന്ന് എഴുന്നേൽപ്പിച്ചതും അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞു,,,, അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാതെ സഖാവും,,,, "അയ്യോ അമ്മേ,,,, ചേട്ടാ,,,, ഞങ്ങളെ ഒക്കെ ഒറ്റക്കാക്കി പോയില്ലേ,,, ചേട്ടൻ പറഞ്ഞതല്ലേ ഗൗതമിന്റെ കയ്യിൽ തുമ്പിയെ ഏൽപ്പിക്കണം എന്ന്,,,, അതെല്ലാം കാണും മുന്നേ എന്തിനാ ചേട്ടാ പോയത്,,,,, " പെട്ടെന്ന് അമ്മായിയുടെ കരച്ചിൽ കേട്ട് അവൾ കരഞ്ഞു ചുവന്ന കണ്ണുകൾ ഒന്ന് ഉയർത്തി കൊണ്ട് ദേഷ്യത്താൽ ഒന്ന് നോക്കിയതും അവിടെ കൂടി നിന്ന് കരയുന്ന അമ്മായിമാരുടെ കരച്ചിൽ അപ്പോൾ തന്നെ നേർത്തു,,,,

"മോളെ തുമ്പി,,, ചേട്ടൻ പോയടി,,,, ഇനി ആരാ നമുക്ക് ഉള്ളത് മോളെ,,,, " വീണ്ടും അമ്മായി അവളുടെ അടുത്തേക്ക് വന്നു അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞതും നിറഞ്ഞൊഴുകുന്ന കണ്ണുനീർ പോലും തോരാതെ ഒരു തേങ്ങൽ പോലും ഇല്ലാതെ അവൾ അവർ പിടിച്ച കൈകളിൽ ഒന്ന് നോക്കിയതും അവളിൽ നിന്നും എന്തേലും പ്രതീക്ഷിച്ച മട്ടെ അവർ പെട്ടെന്ന് കൈകൾ പിൻവലിച്ചു,,,, അപ്പോഴും അവളുടെ കണ്ണുകൾ വെള്ള പുതച്ചു കിടക്കുന്ന ആ ശരീരങ്ങളിൽ ആയിരുന്നു,,,, ഇന്നലെ വരെ ചേർത്ത് പിടിച്ചിരുന്ന കൈകൾ ഇന്ന് അന്യമാണ് എന്ന തിരിച്ചറിവ് അവളെ വല്ലാതെ തളർത്തിയതും ആ കണ്ണുനീർ പോലും തുടച്ചു നീക്കാതെ അവൾ സഖാവിന് നേരെ തിരിഞ്ഞു,,,,

"ചിത ഒരുക്കണം,,,,, പെട്ടെന്ന് തന്നെ,,,,അച്ഛമ്മയും അച്ഛനും ഒരുപാട് മരുന്നുകൾ കഴിച്ചു കൊണ്ടിരുന്നതാ,,,, പിന്നെ അടുത്ത് ഒരുപാട് വീടുകൾ ഉള്ളതാ,,,,അതെല്ലാം നോക്കി ചെയ്യണം,,,,, " അവളുടെ വാക്കുകൾ കേട്ട് അവൻ എന്ത് പറയും എന്നറിയാതെ വിഷമിച്ചതും അവൾ പെട്ടെന്ന് കണ്ണുകൾ അവളെ നിറകണ്ണുകളാൽ നോക്കി നിൽക്കുന്ന ചെറിയച്ഛനിൽ പതിഞ്ഞു,,, ഇത് വരെ കുടുമ്പത്തിൽ ആർക്കെങ്കിലും തുമ്പിയോട് സ്നേഹം ഉണ്ടെങ്കിൽ അത് അദ്ദേഹത്തിന് മാത്രം ആണ്,,, "ചെറിയച്ഛൻ ചിത കത്തിച്ചാൽ മതീട്ടൊ,,,, അച്ഛനും അച്ഛമ്മക്കും അതാ ഇഷ്ടം,,, വേറെ ഒന്നിനെ കൊണ്ടും അവരെ ഒന്ന് തൊടാൻ പോലും സമ്മധിക്കരുത്,,,, അശുദ്ധമാകും,,,,

പിന്നെ ഏയ് കള്ള കരച്ചിൽ നടത്തുന്നവരോട് ഒന്ന് നിർത്താൻ പറ,,,, മരിച്ചവർക്ക് മോക്ഷം കിട്ടില്ല,,, " ആകെ ഉള്ള് വിങ്ങി പൊട്ടുമ്പോഴും എല്ലാ കാര്യങ്ങളും നോക്കി കണ്ണുനീർ പോലും വറ്റാതെ ഉള്ളിലേക്ക് പോകുന്ന അവളെ കണ്ട് എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു,,,,അവൾ ഉള്ളിലേക്ക് പോയതും അത് വരെ കരഞ്ഞു നിന്നിരുന്ന കാർത്തുവും ഉള്ളിലേക്ക് പോയതും സഖാവ് ഒരു മകന്റെ സ്ഥാനത്തു നിന്നു കൊണ്ട് തന്നെ എല്ലാ ചടങ്ങുകളും നടത്തി,,,, ചെറിയച്ഛൻ ചിതക്ക് തീ കൊടുക്കുമ്പോഴും അച്ഛമ്മയുടെ മുറിയിൽ അവൾ അതെല്ലാം കണ്ട് വിങ്ങി പൊട്ടി കാർത്തുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു കരയുന്നുണ്ടായിരുന്നു,,, ജീവൻ നഷ്ടപ്പെട്ട പോലെ,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"തുമ്പി,,,,ഇനിയും കരയല്ലേ,,,, എഴുന്നേറ്റ് എന്തെങ്കിലും കുടിക്ക്,,, അല്ലേൽ നീ എന്റെ കൂടെ വാ,,, " ബെഡിൽ മുഖം അമർത്തി കിടക്കുന്ന തുമ്പിയുടെ മുടിയിൽ ഒന്ന് തലോടി കൊണ്ട് കാർത്തു പറഞ്ഞതും അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു,,, "എനിക്ക് ഒന്നും വേണ്ട കാർത്തു,,, നീ വീട്ടിൽ പൊയ്ക്കോ,,,, ഞാ,,,,ഞാൻ ഇവിടെ നിന്നോളാം,,,,, " "അത് എങ്ങനെയാ മോളെ,,,, ഇവിടെ നിന്റെ കുടുമ്പക്കാർ ഉണ്ടേലും നിന്നെ ഇവിടെ അവരുടെ കൂടെ നിർത്താൻ ഞങ്ങൾക്ക് ധൈര്യം പോരാ,,,,,,മോള് കൂടെ വാ,,,, " കാർത്തുവിന്റെ അമ്മ കൂടെ പറഞ്ഞതും അവൾ ഒന്ന് ബെഡിൽ നിന്നും എഴുന്നേറ്റ് അവരുടെ മാറിൽ ചേർന്ന് കിടന്നു കരഞ്ഞു,,, അപ്പോഴും പുറത്ത് ചൂട് പിടിച്ച ചർച്ചയാണ് അമ്മാവൻമാരും അമ്മായിമാരും വലിയച്ചന്മാരും എല്ലാം ചേർന്ന്,,,, വീടിന്റെ ഭാഗം വെപ്പ് സംബന്ധിച്ച്,,,, "എന്താ ഇവിടെ ആരോട് ചോദിച്ചിട്ട കയറി വരുന്നത്,,,, "

വീടിനുള്ളിൽ കയറാൻ നിന്ന സഖാവിനെ നോക്കി അമ്മായി ചോദിച്ചതും സഖാവിന് ദേഷ്യം വന്നു എങ്കിലും മരണവീടായത് കൊണ്ട് മാത്രം ഒന്ന് ഒതുങ്ങി,,, "തുമ്പിയെ ഒന്ന് കാണണം,,,, " "തുമ്പിയോ,,,, ഏതു തുമ്പി,,, ഇവിടെ തീർത്ഥ മാത്രമേ ഒള്ളൂ,,,, പിന്നെ അവളെ കാണാൻ അന്യ പുരുഷൻമാരെ സമ്മതിക്കുകയും ഇല്ല,,, നാളെ മറ്റന്നാൾ എന്റെ മോന്റെ ഭാര്യ ആകാനുള്ള കൊച്ചാ,,,, " അമ്മായി വീണ്ടും ഉടക്കാൻ നിന്നതും സഖാവ് ഒന്ന് മീശ പിരിച്ചു,,,, അതിൽ നിന്ന് തന്നെ അവന്റെ ദേഷ്യം കാണാൻ കഴിഞ്ഞിരുന്നു,,,, "അവളെ കാണാൻ വന്നതാണേ കണ്ടിട്ടേ പോകൂ,,,,, പിന്നെ മകന്റെ ഭാര്യ,,,, അത് ഇപ്പോൾ ആലോചിക്കേണ്ട,,,, അതിന്റെ തീരുമാനം പിന്നെ ആകാം,,, " എന്നും പറഞ്ഞു കൊണ്ട് അവൻ ഉള്ളിലേക്ക് പോകാൻ നിന്നതും ഗൗതം അവനെ നെഞ്ചിൽ കൈ വെച്ച് തടഞ്ഞു,,, "അവളെ കാണാൻ കഴിയില്ല എന്ന് തന്നോടല്ലേ പറഞ്ഞത്,,, "

"എനിക്ക് ഇവിടെ ഒരു സീൻ ക്രിയെറ്റ് ചെയ്യാൻ താല്പര്യമില്ല,,, കാരണം ഇവിടെ ഇതൊരു മരണ വീടാണ്,,,, അത് കൊണ്ട് ആ കയ്യൊന്ന് എടുത്തേ,,,, " അപ്പോഴേക്കും ഗൗതം ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ ഒന്ന് പിടിച്ച് തള്ളി,,,,സഖാവ് രണ്ടടി പുറകോട്ട് പോയി കൊണ്ട് ഒന്ന് ഷർട്ട് ശരിയാക്കി ദേഷ്യം പല്ലിൽ കടിച്ചു പിടിച്ചു,,, "ഇനി മേലാൽ തുമ്പിയെയും അന്വേഷിച്ചു ഈ വീടിന്റെ പടി കയറിയാൽ,,,, അവൾ എന്റെ ഭാര്യ ആകാൻ പോകുന്നവളാ,,,, അതിന് നിന്റെ സമ്മതം എനിക്ക് ആവശ്യമില്ല,,,,," "പിന്നെ ആരുടെ സമ്മതമാടാ വേണ്ടത്,,,, " സഖാവ് ദേഷ്യം കൊണ്ട് വിറച്ചു അവന്റെ നേരെ വരാൻ നിന്നതും പെട്ടെന്ന് അകത്തു നിന്നും ആരുടെയോ ശബ്ദം കേട്ട് എല്ലാവരും ഒന്ന് ഞെട്ടി കൊണ്ട് ഉള്ളിലേക്ക് നോക്കിയതും ഉള്ളിൽ നിന്നും കരഞ്ഞു വീർത്ത കണ്ണുകളും പാറി പറന്ന മുടികളുമായി വരുന്ന തുമ്പിയെ കണ്ട് എല്ലാവരുടെയും ശബ്ദം ഒന്ന് താഴ്ന്നു,,,,

"തുമ്പി,,,, " ഗൗതം ഒന്ന് വിളിച്ചതും അവൾ കണ്ണുകൾ ഒന്ന് അടച്ചു കൊണ്ട് കൈ ഉയർത്തി അവനെ തടഞ്ഞു,,,, "പിന്നെ നിനക്ക് ആരുടെ സമ്മതമാണ് വേണ്ടത്,,, ഈ നിൽക്കുന്ന നിന്റെ തള്ളയുടെയോ,,, എന്നാൽ കേട്ടോ നിങ്ങൾ അല്ല എന്റെ കാര്യം തീരുമാനിക്കേണ്ടത്,,, എന്റെ അച്ഛ എല്ലാം തീരുമാനിച്ചു വെച്ചിട്ട് തന്നെയാ പോയിട്ടുള്ളത്,,,,പിന്നെ ആരൊക്കെയോ പറയുന്നത് കെട്ടു ചേട്ടനാണ് എന്നോ അനിയൻ ആണെന്നോ,,,,അമ്മയാണ് എന്നൊക്കെ,,, എന്നിട്ട് ആ ചിത ഒന്ന് കത്തി കഴിയാൻ പോലും കാത്തു നിൽക്കാൻ സമയം ഇല്ലാതെ നിങ്ങൾ സ്വത്തിനെ പറ്റിയുള്ള ചർച്ച,,, ഇനി അതിന് വേണ്ടി മനഃപൂർവം എല്ലാരും കൂടെ ക്രിയെറ്റ് ചെയ്തതാണോ ഈ ആക്‌സിഡന്റ്,,, പറയാൻ കഴിയില്ല,,,

എല്ലാത്തിന്റെയും മനസ്സ് അത്രക്കും ദുഷ്ടമാണ്,,,,,,എല്ലാവരും എല്ലാവരുടെയും അപിപ്രായം പറഞ്ഞു കഴിഞ്ഞില്ലേ,,,, വലിയ അമ്മായിക്ക് വീടിന്റെ മുൻപിൽ ഉള്ള പത്ത് സെന്റ്,,,, വലിയച്ചന് പിന്നെ ഈ വീട് മതി,,, ചെറിയമ്മായിക്ക് വേണ്ടത് എന്റെ അച്ഛനും അമ്മയും അച്ഛമ്മയും അച്ചാച്ചനും ഉറങ്ങുന്ന ആ മണ്ണ് അല്ലെ,,, ചെറിയച്ചന് ഒന്നും വേണ്ടേ,,, " അതിന് മറുപടി എന്നോണം അദ്ദേഹം ഒന്ന് തല താഴ്ത്തി വെച്ചു,,, "ചെറിയച്ചൻ ഒന്നും പറയില്ല,,,, അച്ഛയെ അത്രക്കും ഇഷ്ടം ആയിരുന്നു,,,,,ബാക്കി എല്ലാത്തിനും സ്വത്തിനോടുള്ള ആർത്തി,,,,എന്നാൽ എന്റെ തീരുമാനം കൂടി കേൾക്കണ്ടെ,,,,, ഈ സ്വത്ത് ഒന്നും ഇന്ന് അച്ഛമ്മയുടെ പേരിലോ,,, അച്ഛയുടെ പേരിലോ അല്ല,,, ഇന്ന് ഇതിനൊക്കെ ഒരേ ഒരു അവകാശി അത് ഞാനാ,,,,,ഇതിന്റെ ഒക്കെ അവകാശിയായ ഈ ഞാൻ ഇതിൽ നിന്നും ഒരു തുള്ളി സ്ഥലം പോലും നിങ്ങൾക്ക് തരും എന്ന് പ്രതീക്ഷിക്കേണ്ട,,,, തരില്ല ഒന്നിനും,,,, "

അത് കേട്ടതും എല്ലാവരും ഒരുപോലെ ഞെട്ടിയപ്പോഴും അമ്മായി പതിവ് അഭിനയം തുടങ്ങി,,, അവർ അവളെ ഒന്ന് ചേർത്ത് പിടിക്കാൻ ഒരുങ്ങിയതും അവൾ ഒരു വെറുപ്പോടെ അവരെ തട്ടി മാറ്റി,,, "തൊട്ട് പോകരുത് എന്നെ,,,,, സ്വന്തം അമ്മയാണ് മരിച്ചു കിടക്കുന്നത് എന്ന ബോധം പോലും ഇല്ലാതെ ഇവിടെ നടന്ന കലാപരിപാടികൾ എല്ലാം എല്ലാവരും കണ്ടതാ,,,, ഇനി മതി അഭിനയം,,,, ഇനി മേലാൽ ഈ ബന്ധവും പറഞ്ഞു ഈ വീടിന്റെ പടി ചവിട്ടിയാൽ,,, ഇത് വരെ ഒരു സഹായത്തിനു ഈ സഖാവും ഈ നിൽക്കുന്ന നാട്ടുകാരും മാത്രമേ ഉണ്ടായിരുന്നുള്ളു,,, ഇനിയും അങ്ങനെ മതി,,, ഈ നിമിഷം ഇറങ്ങിക്കോണം എല്ലാം,,, എത്ര ആട്ടി ഇറക്കിയാലും ഇത് പോലെ വലിഞ്ഞു കയറി വരുന്ന ജന്മങ്ങൾ,,,,

എന്റെ അച്ഛക്ക് നിങ്ങൾ ഇവിടെ കയറുന്നത് പോലും ഇഷ്ടമല്ല,,, ഇറങ്ങി പൊക്കോ എല്ലാം,,,," അവളുടെ കണ്ണുകളിലേ ദേഷ്യം നല്ലോണം അറിയാവുന്നത് കൊണ്ട് തന്നെ എല്ലാവരും ഉള്ളിൽ പോയി അവരുടെ സാധനങ്ങൾ എല്ലാം എടുത്ത് കൂട്ടി കൊണ്ട് പോയി,,,,പോകും മുന്നേ അവൾ ചെറിയച്ചനെ നോക്കി ഒന്ന് കണ്ണ് കൊണ്ട് മാപ്പ് പറഞ്ഞതും അദ്ദേഹം നോക്കിയത് സഖാവിനെ ആയിരുന്നു,,, നോക്കണേ എന്ന അപേക്ഷയുമായി,,,, അതോടെ അവൾ ഒന്ന് തളർന്നു കൊണ്ട് തൂണിൽ ചാരി നിലത്തോട്ട് ഇരുന്നതും സഖാവ് അവളെ ഒന്ന് ചേർത്ത് പിടിച്ചു,,,,, "എന്തിനാ സഖാവെ സ്നേഹിച്ചവർ ഒക്കെ എന്നെ വിട്ട് പോകുന്നത്,,,, ഇന്ന് അമ്മായി പറഞ്ഞ പോലെ എന്റെ ജാതകദോഷം കൊണ്ടാകും,,,,

ഞാൻ കാരണം ആകും എന്റെ അച്ഛ,,,,സഖാവെങ്കിലും രക്ഷപ്പെട്ടൊ,,, എന്നെ കൂടെ കൂട്ടിയാൽ ജീവിതം പോകും,,,, " അവൾ കരഞ്ഞു കൊണ്ട് അവനിൽ നിന്നും കുതറിമാറാൻ ശ്രമിച്ചപ്പോഴും അവൻ അവളെ ഒന്ന് ബലമായി പിടിച്ചു അവനോട് ചേർത്തിരുത്തി,,,, "ടീ തീപ്പെട്ടികൊള്ളി ജീവിതകാലം മുഴുവൻ അടങ്ങി നിന്നോണം ഈ നെഞ്ചിൽ,,,, ഇപ്പോൾ ഞാൻ വന്നത് നിന്നെ കൊണ്ട് പോകാനാ,,,,,സ്നേഹമുള്ള അമ്മയുടെയും അച്ഛന്റെയും അടുത്തേക്ക്,,,, " അവന്റെ സംസാരം കേട്ടതും അവൾ അവനെ ഒന്ന് നിറഞ്ഞ കണ്ണുകളാൽ നോക്കി കൊണ്ട് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി വെച്ചു,,,, അത് കണ്ട് കൂടി നിന്നവർ ഒക്കെ ഒന്ന് കരഞ്ഞു പോയതും കാർത്തു കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ ഒന്ന് തുടച്ചു മാറ്റി,,,,

"ഞാൻ വരുന്നില്ല സഖാവെ,,,, എനിക്കിവിടെ നിന്നാൽ മതി,,,, എന്റെ അച്ഛയും അമ്മയും ഒക്കെ ഇവിടെയാ,,,,, " "അവിടെയും ഉണ്ട് തുമ്പി മകന്റെ പ്രാണനെ കാണാൻ കാത്തു നിൽക്കുന്ന ഒരച്ഛൻ,,,,,,, നിന്നെ ഒന്ന് ചേർത്ത് പിടിക്കാൻ ഒന്ന് കെട്ടിപിടിച്ചു കിടക്കാൻ ആഗ്രഹിക്കുന്ന ഒരമ്മ,,,, നിന്നെയും പ്രതീക്ഷിച്ച് ഇരിക്കേണ് രണ്ട് പേരും,,,,,,നീ വരില്ലേ എന്റെ കൂടെ,,,, " അവന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് തല പോലും ഉയർത്താതെ അവന്റെ നെഞ്ചിൽ കിടന്നു കൊണ്ട് തന്നെ ഒന്ന് തലയാട്ടി,,,, അപ്പോഴേക്കും അവൻ അവളുടെ മൂർദ്ധാവിൽ ഒന്ന് ചുണ്ടമർത്തി,,, ഇനി ഒരു വിഷമത്തിനും അവളെ വിട്ട് നൽകില്ല എന്ന് പറയും പോലെ,,,....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story