പ്രണയനിലാമഴ....💙: ഭാഗം 1

pranayanilamazha

രചന: അനാർക്കലി

"The beautiful charming and the bold miss ശ്രദ്ധ വർമ്മ *" തന്റെ മുന്നിൽ ഇരിക്കുന്ന അവതാരകൻ ഒരു ചിരിയോടെ അതിൽ പരം ഒരു ബഹുമാനത്തോടെ തന്നെ അഭിസംബോധനം ചെയ്തതും അവൾ അയാൾക്കൊരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു. വിജയിച്ചവന്റെ ചിരി.. "എന്ത് തോന്നുന്നു ഈ ഒരു അവസരത്തിൽ... ജീവിതത്തിൽ ഇങ്ങനെ ഒരു നിമിഷം ഉണ്ടാകുമെന്ന് വിചാരിച്ചിരുന്നോ....." "തീർച്ചയായും...ഇങ്ങനെ ഒരു നിമിഷം സ്വപ്നം കണ്ടത്കൊണ്ട് തന്നെയാണ് ഞാൻ ഇന്ന് ഇവിടെ ഇങ്ങനെ ഇരിക്കാൻ കാരണം..." "ഈ ഒരു പ്രായത്തിൽ തന്നെ ഒരുപാട് ഗോസിപ്പ്സ് റോമൌഴ്സ് ഒക്കെ കേൾക്കേണ്ടി വന്നിട്ടുണ്ട്... ഒരുപാട് നെഗറ്റീവ്സ് നേരിടേണ്ടി വന്നിട്ടുണ്ട്... എന്നാൽ അതിനൊന്നും പ്രതികരിക്കാതെ തന്റെ വളർച്ചയിൽ മാത്രം കോസെൻഡ്‌റേഷൻ കൊടുത്താണ് മിസ്സ്‌ ശ്രദ്ധ ഇവിടെ വരെ എത്തിയത്.... എപ്പോഴെങ്കിലും...

ഈ പറഞ്ഞ ഗോസിപ്പ്സ് അല്ലെങ്കിൽ നെഗറ്റീവ് കമന്റ്സ് മിസ്സ്‌ ശ്രദ്ധയെ ബാധിച്ചിട്ടുണ്ടോ...." "ഞാൻ ഒരു മനുഷ്യൻ ആണ്... എനിക്കും ഉണ്ട് ഒരുപാട് ഫീലിംഗ്സ്.. ഈ ഗോസിപ്പ്സ് നെഗറ്റീവ് കമന്റ്സ് ഒരു പരുതി വരെ എന്നെ ബാധിച്ചിട്ടുണ്ട്...അതെല്ലാം ഓർത്തു ഒരുപാട് രാത്രികളിൽ കരഞ്ഞിട്ടുമുണ്ട്.... ബട്ട്‌ എന്നെ ഇന്ന് ഈ നിലയിൽ എത്തിച്ചതും അവ തന്നെയാണ്.... ഓരോ നെഗറ്റീവ് കമന്റ്സ് അത് എനിക്ക് കൂടുതൽ ശക്തി താരാൻ തുടങ്ങി.. അതിനുള്ള മറുപടി തന്നെയാണ് എന്റെ ഈ വളർച്ച..." "ഈ വിജയത്തിന് പിന്നിൽ ആരെങ്കിലും ഉണ്ടോ..." "ഏതൊരു പുരുഷന്റെ വിജയിത്തിനു പിറകിൽ ഒരു സ്ത്രീ ഉണ്ടാകും എന്ന് പറഞ്ഞത് പോലെ.. ഏതൊരു സ്ത്രീയുടെ വിജയത്തിന് പിറകിലും ഒരു പുരുഷൻ ഉണ്ടാകും... ഞാൻ തളർന്നു പോയപ്പോൾ... ഇനി എന്നെക്കൊണ്ട് ഒന്നിനും കഴിയില്ല...

എന്ന് തോന്നിയ ആ നിമിഷം മുതൽ എന്നെ ഉയർത്തി എഴുന്നേൽപ്പിച്ചത് എന്റെ അച്ഛൻ ആണ്.... എന്റെ ഏതൊരു വിജയിത്തിനു പിറകിലും എന്റെ അച്ഛൻ തന്നെയാണ്.... ഒരു പക്ഷെ ഈ ഒരു നിമിഷത്തിൽ എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്നേക്കാൾ കൂടുതൽ സന്തോഷിക്കുന്നത് അദ്ദേഹം ആയിരിക്കും...." അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു...പക്ഷെ അപ്പോഴും അവളുടെ ചുണ്ടിൽ ഒരു നറുപുഞ്ചിരിയുണ്ടായിരുന്നു... "പുതു തലമുറയോട് എന്താണ് പറയാൻ ഉള്ളത്... അവർക്ക് എന്ത് മോട്ടിവേഷൻ ആണ് നൽകാനുള്ളത്...." "സ്വപ്നം കാണുക.... ആ സ്വപ്നം നിറവേറ്റാൻ പരിശ്രമിക്കുക.... ഒരിക്കൽ ആ സ്വപ്നം നിങ്ങളുടെ കൈകളിൽ എത്തും...." "അവസാനമായി ഒരു question കൂടെ...ശ്രദ്ധ എന്നാ ബിസ്സിനെസ്സ് വുമണിനു ഫാമിലിയുടെ ഭാഗത്തു നിന്നും സപ്പോർട്ട് ലഭിച്ചിട്ടുണ്ടോ... മാരീഡ് ആണെന്ന് അറിയാം...

പക്ഷെ ഒരു പ്രോഗ്രാമിലും ഫങ്ക്ഷനിൽ പോലും ഭർത്താവിനെ കണ്ടിട്ടില്ല... അദ്ദേഹം എന്താണ് പറയുന്നത് ഭാര്യയുടെ ഈ നേട്ടത്തിൽ...".. "Okey.... വേറെ question വല്ലതും ചോദിക്കാൻ ഉണ്ടോ....ഇല്ലെങ്കിൽ എനിക്ക് പോകാമായിരുന്നു...." ആ ഒരു മറുപടിയിൽ തന്നെ ഉണ്ടായിരുന്നു അവൾക്ക് ആ ചോദ്യത്തിന് ഉത്തരം പറയാൻ ഇല്ലെന്ന്... അത്കൊണ്ട് തന്നെ അവതാരകൻ ഇല്ലെന്ന് തലയാട്ടി... "ok Thank you miss Shradha varma for this wonderful interview... തുടർന്നും ജീവിതത്തിൽ ഇതുപോലെയുള്ള വിജയങ്ങൾ ഉണ്ടാവട്ടെ... ഇതിലും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു..." പരസ്പരം ഹസ്തധാനം ചെയ്ത് അവൾ ആ ഇന്റർവ്യൂ റൂമിൽ നിന്നും ഇറങ്ങുമ്പോൾ അവളിൽ തന്നെയായിരുന്നു അവിടെയുള്ളവരുടെയെല്ലാം കണ്ണുകൾ... അവളുടെ ആ ശരീരഭാഷയിൽ തന്നെ അവളോട് എല്ലാവർക്കും ഒരു ബഹുമാനം തോന്നിപോകും വിധം ആയിരുന്നു... തന്നെ നോക്കിക്കാണുന്ന കണ്ണുകളെ ഒന്നും ശ്രദ്ധിക്കാതെ അവൾ നടന്നുനീങ്ങി..

അവൾക്ക് ഒപ്പം ഒരു പെൺകുട്ടി ഒരു ഫൈലും പിടിച്ചു നടക്കുന്നുണ്ട്.. പിറകിൽ രണ്ട് ബോഡിഗാഡർസ് ഉണ്ടായിരുന്നു.... ആ ബിൽഡിങ്ങിൽ നിന്നും ഇറങ്ങിയതും അവൾക്ക് മുന്നിൽ വിലപിടിപ്പുള്ള ഒരു ബെൻസ് കാർ വന്നു നിന്നും... തന്റെ പിറകിലുള്ള ബോഡിഗാർഡ്‌സിൽ ഒരാൾ വന്നു ബാക്ക് ഡോർ തുറന്നതും ആരെയും നോക്കാതെ അവൾ അകത്തേക്ക് കയറി അപ്പോൾ തന്നെ ബോഡിഗാർഡ് ഡോർ അടച്ചു.. അവൾക്കൊപ്പമുള്ള പെൺകുട്ടി ഫ്രണ്ട്ഡോർ തുറന്ന് കോഡ്രൈവർ സീറ്റിൽ ഇരുന്നതും ആ കാർ അവിടെ നിന്നും നീങ്ങിയിരുന്നു.... *ശ്രദ്ധ വർമ്മ ... The young and bold lady entrepreneur... ഇന്ന് ഇന്ത്യയിലെ ബെസ്റ്റ് എന്റർപ്രേനെഴ്സിൽ ഒരാൾ ..... The best entrepreneur of the year 2021 അവാർഡ് കരസ്ഥമാക്കിയതറിഞ്ഞു പല ചാനൽസും ഇന്റർവ്യൂനു വിളിച്ചിട്ടുണ്ടായിരുന്നു....

അത് അറ്റൻഡ് ചെയ്യ്തു വരുകയാണ് ശ്രദ്ധ... അവളുടെ കാർ ഒരു പടുകൂറ്റൻ കെട്ടിടത്തിനു മുന്നിൽ വന്നു നിന്നതും അവൾക്കു മുന്നിൽ ഡോർ തുറന്നതും ആരെയും നോക്കാതെ അവൾ മുന്നോട്ട് നടന്നു... "ദിയ... ഇന്ന് മീറ്റിങ്‌സ് വല്ലതുമുണ്ടോ...." "യെസ് മാം ഇന്ന് വൈകീട്ട് രാജ് ഗ്രൂപ്പുമായി ഒരു മീറ്റിംഗ് ഉണ്ട്..." "ടൈം...?" "3:30...." "ഓക്കേ... ഇന്ന് വേറെ ഒരു മീറ്റിങ്സ് allowed ചെയ്യേണ്ട...." "ഓക്കേ മാം.." തനിക്ക് ഒപ്പം നടന്നുവരുന്ന പെൺകുട്ടിയോട് അവൾ അതും പറഞ്ഞു തന്റെ കാബിനിലേക്ക് കയറി...ഇന്ന് രാവിലേ മുതൽ ഒരുപാട് ഇന്റർവ്യൂ അറ്റൻഡ് ചെയ്തത് കൊണ്ട് തന്നെ അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു..അവൾ ചെയറിൽ ഇരുന്നു ഒന്ന് കണ്ണടച്ചു... തന്റെ ഇതുവരെയുള്ള ആ വിജയയാത്രകൾ അവൾക്ക് മുന്നിൽ തെളിയാൻ തുടങ്ങി... അതിൽ ആദ്യം തെളിഞ്ഞതും അവന്റെ മുഖമായിരുന്നു.... താൻ ജീവന് തുല്യം സ്നേഹിച്ച തന്റെ ജീവിത പങ്കാളിയുടേത്..... ഋഷി യാദവ് *

ഇതാണ് നമ്മുടെ നായിക ശ്രദ്ധ ..... പ്രിയപ്പെട്ടവർക്കെല്ലാം ഇവൾ ചാരു.... അച്ഛന്റെയും അമ്മയുടെയും ഒരേഒരു മകൾ... അച്ഛൻ ശരത് വർമ്മ . അമ്മ സൗഭാഗ്യ...അച്ഛൻ ഒരു ചെറിയ ബിസ്സിനെസ്സ്കാരൻ ആണ്..അമ്മ ഹൗസ് വൈഫ്... "ചാരു....ചാരു...." "എന്താ അമ്മാ....എന്തിനാ ഇങ്ങനെ വിളിക്കുന്നെ .." സൗഭാഗ്യയുടെ വിളിക്കേട്ടു യോഗ ചെയ്‌തുകൊണ്ടിരുന്ന ശ്രദ്ധ അല്പം ദേഷ്യത്തോടെ അവിടെ നിന്നും എണീറ്റ് അവർക്കടുത്തേക്ക് പോയി.. "നീ ഈ കറി ഒന്ന് രുചിച്ചു നോക്കിക്കേ... എന്നിട്ട് എങ്ങനെ ഉണ്ടെന്ന് പറ...." അവർ പറഞ്ഞത് കേട്ടതും ശ്രദ്ധ അവരെ ഒന്ന് കൂർപ്പിച്ചു നോക്കി.... "ഇതിനാണോ എന്നെ ഇങ്ങനെ കിടന്ന് വിളിച്ചിരുന്നത്.... അമ്മയോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ഞാൻ യോഗ ചെയ്യുന്ന സമയത്ത് എന്നെ വിളിക്കരുത് എന്ന്... എപ്പോഴും ഉള്ളതാണ് ഇത്..." "എന്റെ പൊന്നു മോളെ...

ഇവൾ ഈ നേരത്ത് നിന്നെ വിളിക്കണം എന്നുണ്ടെങ്കിൽ എന്തിനാവും എന്ന് നിനക്ക് ഊഹിച്ചൂടെ..." ശരത് അത് പറഞ്ഞുക്കൊണ്ട് വന്നതും സൗഭാഗ്യ ഒരു ഇളിയോടെ ശ്രദ്ധയെ നോക്കി... "സോറി.... ഞാൻ അത് മറന്നു... ഏതായാലും നീ ഇത് കഴിച്ചു പറ എങ്ങനെ ഉണ്ടെന്ന്...." അവർ വീണ്ടും അവളെ നിർബന്ധിച്ചതും അവൾ അവരെ ഒന്ന് നോക്കി അത് കഴിച്ചു... "ഹ്മ്മ്... കുറച്ചൂടെ നന്നാവാൻ ഉണ്ട്.... എന്തൊക്കെയോ ഒരു മിസ്സിംഗ്‌...." അതും പറഞ്ഞു ഒരു വാട്ടർ ബോട്ടിലും എടുത്ത് അവൾ സ്റ്റൈർ കയറി പോയതും. സൗഭാഗ്യ ആ കറി എടുത്തു രുചിച്ചു നോക്കി... "എയ് കൊഴപ്പം ഒന്നുല്ലല്ലോ.... എല്ലാം ഓക്കേ ആണല്ലോ...." "എന്നാ പിന്നെ ഇത് നിനക്ക് ആദ്യേ ചെയ്തുകൂടെ...." "അതിൽ ഒരു ത്രില്ല് ഇല്ല...." അതും പറഞ്ഞു അവർ അടുക്കളയിലോട്ട് പോയി..അവരെ നോക്കി ഒരു പുഞ്ചിരിയോടെ ശരത് കയ്യിലെ പത്രം പിടിച്ചു പുറത്തേക്കും.. ______________

"ചാരു .... നീ പ്രൊജക്റ്റ്‌ സബ്‌മിറ്റ് ചെയ്തോ..." "ഇല്ല... ഇനിയും രണ്ട് ദിവസമില്ലേ.... എനിക്ക് ഇനിയും കുറച്ചു ആഡ് ചെയ്യാൻ ഉണ്ട്..." അതും പറഞ്ഞു അവൾ ലാപ്പിലേക്ക് നോക്കി... ഫൈനൽ ഇയർ MBA സ്റ്റുഡന്റ് ആണ് ശ്രദ്ധ... ഫൈനൽ ഇയർ ആയതുകൊണ്ട് തന്നെ പ്രൊജക്റ്റ്‌ ചെയ്യാൻ ഉണ്ടായിരുന്നു... അതിന്റെ തിരക്കിലാണ് അവൾ...അവളുടെ കൂട്ടുകാരി ഋതു അവളുടെ അടുത്ത വന്നിരുന്നു... "നീ സബ്‌മിറ്റ് ചെയ്തോ...." "ഇല്ല നാളെ വെക്കണം എന്നുണ്ട്....ഫൈനൽ പ്രൊസ്സസ്സീങ്ങിലാണ്...." അവിടെയുള്ള ബുക്ക്‌ മറിച്ചുനോക്കിക്കൊണ്ട് ഋതു പറഞ്ഞു... "നമുക്ക് ഇന്ന് ഒരു ഷോപ്പിംഗിന് പോയാലോ ചാരു ..." "അത് വേണോ.... എനിക്ക് കുറച്ചൂടെ കംപ്ലീറ്റ് ചെയ്യാനുണ്ട്...." "ജസ്റ്റ്‌ ഹാഫ് ഹൗർ അത്രേ ഉള്ളു.... വാ.... നീ ഇല്ലെങ്കിൽ എനിക്ക് ഒരു മൂഡ് ഇല്ലാതാവും..." "നാളെ പോയാ പോരെ..." ശ്രദ്ധ നിരുത്സാഹത്തോടെ ചോദിച്ചു... "നോ... നാളെ ഏട്ടൻ വരും... അറിയാലോ... പുള്ളി വന്ന പിന്നെ വീട് കോളേജ്... അതല്ലാതെ എന്നെ പുറത്തേക്ക് വിടില്ല...." "നിന്റെ ഏട്ടനു എന്ത് സ്വഭാവമാണ്...ഇങ്ങനെ ഒന്നും സ്ട്രിക്ട് ആകാൻ പാടില്ല...."

" എന്റെ ഏട്ടനെ പറഞ്ഞാ ഉണ്ടല്ലോ...എന്റെ ഏട്ടൻ പാവാ.... എനിക്ക് പുറത്ത് പോകണം എന്നുണ്ടെങ്കിൽ എന്നെ ഏട്ടൻ തന്നെ കൊണ്ടുപോകും..." "എന്നാ പിന്നെ പൊന്നു മോൾ.... നിന്റെ പുന്നാര ഏട്ടന്റെ കൂടെ തന്നെ പോയാ മതി... എന്നെ വിട്ടേക്ക്...." "അത് പറ്റില്ല...ഫ്രണ്ട്‌സ്ന്റെ കൂടെ പോകുമ്പോ കിട്ടുന്ന ഒരു സുഖം ഏട്ടന്റെ കൂടെ പോയാ കിട്ടൂല എന്റെ മോളെ.....അത്കൊണ്ട് നമ്മൾ ഇന്ന് പോകുന്നു...." അത്രയും പറഞ്ഞു അവളുടെ ലാപ്പും അടച്ചു അത് ബാഗിലേക്ക് വെച്ച് അതു എടുത്ത് ശ്രദ്ധയുടെ കയ്യിൽ വെച്ച അവളുടെ കയ്യും പിടിച്ചു അവൾ മുന്നോട്ട് നടന്നു... ഒന്ന് ചിരിച്ചുകൊണ്ട് ശ്രദ്ധയും അവൾക്ക് പിറകെ നടന്നു.... _____________

"ഇത് എങ്ങനെ ഉണ്ട്..." വെറും അരമണിക്കൂർ എന്ന് പറഞ്ഞു ശ്രദ്ധയെയും കൂട്ടി ഷോപ്പിംഗിംന് വന്ന ഋതു ഒരു മണിക്കൂർ ആയിട്ടും ഇതുവരെ ഒരു ഡ്രസ്സ്‌ പോലും സെലക്ട്‌ ചെയ്തിട്ടില്ല...അതിന്റെ ഒരു മുഷിപ്പിൽ ആണ് ശ്രദ്ധ.... "ദേ ഋതു എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ.... നീ വേഗം ഒന്ന് സെലക്ട്‌ ചെയ്തേ...ഇല്ലെങ്കിൽ ഞാൻ എന്റെ പാട്ടിനു പോകും..." "പിണങ്ങല്ലേ മുത്തേ... ദേ കഴിഞ്ഞു... ചേട്ടാ ഇത് പാക്ക് ചെയ്തോളു..." അതും പറഞ്ഞു അവൾ കയ്യിലുള്ള ഡ്രസ്സ്‌ സെയിൽസ്മാൻ കൊടുത്തതും അയാൾ ഒരു നന്ദിയോടെ അവളെ നോക്കി... ഒരുമണിക്കൂർ ആയി ആ കടയിലുള്ള ഇല്ല ഡ്രെസ്സും അവൾ വലിച്ചുവാരി ഇട്ടിട്ടുണ്ട്... അത്കൊണ്ട് തന്നെ ഒന്ന് സെലക്ട്‌ ചെയ്തതിലുള്ള സന്തോഷത്തിൽ ആണ് സെയിൽസ്മാൻ.... ഋതു ബില്ല് പേ ചെയ്ത് രണ്ടുപേരും കൂടെ ഒരു കോഫീ ഷോപ്പിൽ കയറി... ഇത്രയും നേരം കിടന്ന് അധ്വാനിച്ചതുകൊണ്ട് തന്നെ ഋതു നന്നായി ക്ഷീണിച്ചിരുന്നു... അത്കൊണ്ട് തന്നെ അവൾക്ക് വിശക്കുന്നു എന്ന് പറഞ്ഞു ശ്രദ്ധയെയും കൂട്ടി കോഫീ ഷോപ്പിൽ കയറി...

"നിനക്ക് എന്താ വേണ്ടത്..." "നിന്റെ വക അല്ലെ... അപ്പൊ ഒരു ബർഗർ and ബ്ലൂ ലൈയിം.." ഋതുവിനെ നോക്കി പിരികം പൊക്കി ചിരിച്ചുക്കൊണ്ട് അവൾ ഓർഡർ കൊടുത്തതും ഋതു മുടുപ്പിക്കുമോ എന്ന മട്ടിൽ അവളെ നോക്കി അവൾക്കും അത് തന്നെ ഓർഡർ ചെയ്തു... "നീ ഇവിടെ ഇരിക്ക്...ഞാനൊന്ന് വാഷ് റൂം പോയിട്ട് വരാം..." "ഓക്കേ..." ശ്രദ്ധ വാഷ് റൂമിലേക്ക് പോയി.. അവൾ കൈയും മുഖവും കഴുകി പുറത്തേക്ക് ഇറങ്ങിയതും ഒരുത്തൻ ഒരു പെൺകുട്ടിയോട് അപമാര്യാദയായി പെരുമാറുന്നത് കണ്ടു... ആ പെൺകുട്ടി ആണെങ്കിൽ കരയുന്നുമുണ്ട്.... അവൾ അവർക്കടുത്തേക്ക് പോയി.... വാഷ് റൂമിൽ പോയ ശ്രദ്ധയെ ഒരുപാട് സമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ഋതു അവളെ അന്വേഷിച്ചു പോകാൻ വേണ്ടി എണീറ്റ സമയത്തായിരുന്നു അവൾ അങ്ങോട്ട് വന്നത്... "നീ എന്താ ലേറ്റ് ആയത്..." ഞാൻ വാഷ് റൂമിൽ നിന്ന് ഇറങ്ങിയപ്പോ ഒരുത്തൻ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറുന്നത് കണ്ടത്... ആ കൊച്ചാണേൽ കരയുന്നുമുണ്ട്...

പിന്നെ ഒന്നും നോക്കീല അവൻ ഇട്ട് രണ്ട് പൊട്ടിച്ചു അവളെ കൊണ്ട് അവിടെ നിന്നും പോന്നു.... "എന്നിട്ട് ആ കൊച്ചു എവിടെ..." "അവൾ അവളുടെ ഫ്രണ്ട്സ്ന്റെ കൂടെ പോയി..." "അവൻ ഒറ്റക്കെ ഉണ്ടായിരുന്നുള്ളു...." "ആഹ്..." "ഇനി ആളെ കൂട്ടി വരോ..." "കരിനാവ് വളച്ചു ഒന്നും പറയാതിരി....ഇനി ഇപ്പൊ വന്നാൽ തന്നെ ഈ ശ്രദ്ധ വർമ്മ ആരാണെന്ന് അവന്മാർ അറിയും... ഞാനേ ബ്ലാക്ക് ബെൽറ്റ്‌ ആണ്...." അവൾ പുരികം പൊക്കി കയ്യിലുള്ള സൺക്ലാസ്സ്‌ എടുത്ത് വെച്ചുകൊണ്ട് പറഞ്ഞു.... ഋതു കാത്തോളണേ എന്നാ ഭാവത്തിൽ ഇരിക്കുന്നു.... ഭക്ഷണം കഴിച്ചു കഴിഞ്ഞു രണ്ടുപേരും കൂടെ ശ്രദ്ധയുടെ സ്കൂട്ടിയിൽ പോകുമ്പോഴായിരുന്നു അവർക്ക് മുന്നിൽ ഒരു ജീപ്പ് വന്നു നിന്നത്.. അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടതും ശ്രദ്ധയ്ക്ക് ദേഷ്യം വന്നു...എന്നാൽ ഇതാരാണെന്ന ഭാവത്തിൽ ആയിരുന്നു ഋതു.. "എന്നെ അങ്ങ് തല്ലി വലിയ ആളായി പോവാമെന്ന് വിചാരിച്ചോ മാഡം...." അവൻ പറഞ്ഞത് കേട്ടതും ഋതു ദയനീയ ഭാവത്തിൽ ശ്രദ്ധയെ നോക്കി...

എന്നാൽ അവൾ അവനെ ചുട്ടരിക്കാൻ ഭാവത്തിൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.... "ചാരു... പ്രശ്നാവോ...." "മിണ്ടാതിരി.... നിന്റെ കരിനാവ് വെച്ചു പറഞ്ഞപ്പോഴേ ഞാൻ ഓർത്തു...." ശ്രദ്ധ ഋതുവിനെ ഒന്ന് നോക്കിക്കൊണ്ട് പറഞ്ഞു... ഋതു ഞാൻ ഒന്നും ചെയ്തില്ല എന്ന മട്ടിൽ അവളെ നോക്കി ഇളിച്ചു... "എന്താടി നിന്റെ നാവ് ഇറങ്ങിപ്പോയോ..." "വഴിയിൽ നിന്ന് മാറടാ...." "അങ്ങനെ അങ്ങ് പോയാലോ മാഡം... ഞങ്ങളെ കൂട്ടത്തിലെ ഒരുത്തനെ അങ്ങ് തൊട്ടാൽ ഞങ്ങളൊക്കെ വെറുതെ ഇരിക്കോ.... അതും ഒരു പീറ പെണ്ണ്...." അതും പറഞ്ഞു അവനു പിറകിൽ നിന്നും ഗുണ്ടയെന്ന് തോന്നിപ്പിക്കും വിധമുള്ള നാലെഞ്ച് ആളുകൾ വന്നു നിന്നതും ഋതു ഇപ്പൊ എന്തായി എന്ന ഭാവത്തിൽ ശ്രദ്ധയെ നോക്കി....അത്രയും പേരെ കണ്ടതും അവൾക്കും പേടി തോന്നിയെങ്കിലും അവൾ അത് മുഖത്തു കാണിച്ചില്ല..... ഋതു ചുറ്റും നോക്കി... അതികം ആരും ഇല്ലാത്ത സ്ഥലം ആണ്... ഉള്ളവർ തന്നെ അവരെ നോക്കുന്നു എന്നല്ലാതെ ആരും അവരുടെ അടുത്തേക്ക് വരുന്നില്ല.....

"ഈ എന്നോട് ഏറ്റുമുട്ടാൻ നിനക്ക് ആളെ കൂട്ടേണ്ട ആവശ്യം വന്നല്ലോ.... മോശം...." അവൾ അതും പറഞ്ഞു അവനെ പുച്ഛിച്ചതും അവർ അവളെ നോക്കി ഒന്ന് ചിരിച്ചു.... "അതിന് നീ മാത്രമല്ലല്ലോ... നിന്റെ പിറകിലും ഒരുത്തി ഉണ്ടല്ലോ... അവളേം കൂടെ കൊണ്ടുപോകാനാ ഞങൾ വന്നത്.. പിന്നെ ഒരു അടിയിൽ തന്നെ മനസിലായി നീ ഒരു സാധാരണ പെൺകുട്ടി അല്ലെന്ന്...." "അത് മനസിലായല്ലോ.... എന്നാ മക്കൾ വണ്ടി എടുത്ത് പോകാൻ നോക്ക്..." അവൾ അവർക്ക് നേരെ പുച്ഛത്തോടെ പറഞ്ഞു വണ്ടി സ്റ്റാർട്ട്‌ ചെയ്തതും അതിൽ ഒരുത്തൻ വന്നു കീ എടുത്തു കയ്യിൽ പിടിച്ചു... അവൾ ദേഷ്യത്തോടെ അവരെ നോക്കി വണ്ടിയിൽ നിന്നും ഇറങ്ങി.... "മര്യാദക്ക് കീ തരുന്നതാവും നിനക്കൊക്കെ നല്ലത്....ഇല്ലെങ്കിൽ...." "ഇല്ലെങ്കിൽ നീ ഒരു ചുക്കും ചെയ്യില്ല...." അവൾ പറഞ്ഞു മുഴുവനാക്കും മുന്പേ അവൻ അവളെ നോക്കി പുച്ഛത്തോടെ പറഞ്ഞു അവളുടെ അടുത്തേക്ക് വന്നു.... എന്നാൽ ഒട്ടു പതറാതെ വീരോടെ നിൽക്കുന്ന അവളെ കണ്ടതും അവൻ ഒന്ന് പേടിച്ചു... "ചാരു .........."

അവൾ തിരിഞ്ഞു നോക്കിയതും ഋതുവിനെ കുറച്ചു പേർ പിടിച്ചു കൊണ്ടുപോകുന്നത് കണ്ടതും അവൾ അവർക്കടുത്തേക്ക് പോകാൻ നിന്നതും മറ്റവൻ അവളുടെ കയ്യിൽ പിടിച്ചു.... "വിടടാ എന്നെ....വിടാൻ....." അവൻ അതൊന്നും കേൾക്കാതെ അവളുടെ കൈ പിടിച്ചു നിൽക്കുമ്പോഴായിരുന്നു ഋതുവിനെ പിടിച്ചുകൊണ്ടുപോയവർ നിലത്തേക്ക് വീഴുന്നത് കണ്ടത്.... അവർ രണ്ടുപേരും അങ്ങോട്ടേക്ക് നോക്കിയതും ഋതുവിന്റെ കയ്യിൽ പിടിച്ചു അവന്മാരെ ചുട്ടരിക്കാൻ പാകത്തിൽ അവന്മാരെ നോക്കി നിൽക്കുന്നവനെ കണ്ടതും ശ്രദ്ധ സംശയത്തോടെ ഋതുവിനെ നോക്കി... അവളുടെ മുഖത്തു ആശ്വാസം കണ്ടതും അത് പതിയെ ശ്രദ്ധയിലേക്കും നീങ്ങി... എന്നാൽ അവനെ കണ്ടതും ശ്രദ്ധയുടെ കയ്യിൽ പിടിച്ചവൻ പതിയെ അവളുടെ കൈ സ്വന്ത്രമാക്കി..... "ഋഷി.....*" അവൻ പേടിയോടെ അവന്റെ പേര് പറഞ്ഞതും അപ്പോഴേക്കും അവൻ നിലത്തേക്ക് മലർന്നടിച്ചു വീനിരുന്നു..... തുടരും...

Share this story