പ്രണയനിലാമഴ....💙: ഭാഗം 11

pranayanilamazha

രചന: അനാർക്കലി

വീട്ടിലെത്തിയ ശേഷം കണ്ണാടിയിൽ തന്റെ മുഖം നോക്കുകയാണ് ഋഷി... "അവൾ എന്ത് ധൈര്യത്തിലാ എന്നെ അടിച്ചേ... ഒരു ആൺകുട്ടിയെ കയ്യുയ്യർത്തി അടിക്കാൻ പാടുണ്ടോ... അഹങ്കാരി..." 'അതുപോലെ ഒരു പെൺകുട്ടിയുടെ ദേഹത്തു അവളുടെ സമ്മതം ഇല്ലാതെ സ്പർശിക്കാൻ പാടുണ്ടോ ഋഷി... അവൾ ചെയ്തത് തന്നെയാ ശരി...' കണ്ണാടിയിൽ തെളിഞ്ഞു വന്ന അവന്റെ പ്രതിബിംബം അവനോട് അത് പറഞ്ഞതും അവൻ ഞെട്ടി... "എന്നു വെച്ചു അടിക്കാൻ മാത്രം ഞാൻ ഒന്നും ചെയ്തിട്ടില്ലല്ലോ... അവളുടെ കയ്യിൽ ഒന്ന് ചെറുതായി തൊട്ടു... അത്രയല്ലേ ഉള്ളു.." 'അത്രയേ ഉള്ളൂ...? അവളെ നീ നിന്റെ നെഞ്ചോടു ചേർത്തു നിറുത്തിയില്ലേ... അതും അവളുടെ അനുവാദം കൂടെ ഇല്ലാതെ..' അവന്റെ പ്രതിബിംബം പറഞ്ഞതും ഇന്ന് രാവിലെ സംഭവിച്ചതെല്ലാം അവൻ ഓർത്തെടുത്തു.. അവളെ തന്നോട് ചേർത്തു നിറുത്തിയതും.. അപ്പോൾ തന്റെ ഹൃദയമിടിപ്പ് ഉയർന്നതുമെല്ലാം അവൻ ഓർത്തു...ദേഷ്യം വരുമ്പോൾ ചുവെക്കുന്ന അവളുടെ മുഖവും മനസ്സിലേക്ക് വന്നതും അവന്റെ ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു....

'എന്താണ് ഋഷി.... അവളോട് ഒരു സ്പാർക്ക് തോന്നുന്നുണ്ടോ...' പ്രതിബിംബം അങ്ങനെ ചോദിച്ചതും അവൻ ബോധത്തിലേക്ക് വന്നു... "പിന്നേ... സ്പാർക്ക്.. എനിക്ക് അവളോട് ദേഷ്യവും പുച്ഛവുമാണ് തോന്നുന്നത്... അവളെ കാണുന്നതേ എനിക്ക് കലിയാ... എന്തായലും എന്നെ അടിച്ചതിനുള്ള പണി ഞാൻ കൊടുത്തിരിക്കും..." 'കാണാം... ഋഷി... അവളെ നീ ഒന്നും ചെയ്യില്ല.. കാരണം നീ പോലും അറിയാതെ നീ അവളെ സ്നേഹിക്കുന്നുണ്ട്... അവളുടെ ദേഷ്യം കാണാൻ വേണ്ടിയല്ലേ നിന്റെ ഫോൺ പൊട്ടൻ കാരണം നീ തന്നെയാണ് എന്ന് അറിഞ്ഞിഞ്ഞിട്ടും അവളോട് വഴക്കിട്ടത്... അവളെ നിന്റെ അടുത്തു തനിയെ കിട്ടാൻ വേണ്ടിയല്ലേ നീ അവളുടെ പിറകെ പോയി വഴക്കിട്ടത്.... നീ അവളെ സ്നേഹിക്കുന്നു ഋഷി... ശ്രദ്ധ വർമ്മയെ ഋഷി യാദവ് പ്രണയിക്കുന്നു....' അതും പറഞ്ഞു പ്രതിബിംബം മാഞ്ഞുപോയതും അവൻ ആ വാക്കുകൾ ഓർത്തു... "പിന്നെ... ഞാൻ അവളെ പ്രണയിക്കുന്നു എന്ന് പോലും... അതിന് ഞാൻ മര്യാദക്ക് അവളോട്‌ സംസാരിച്ചിട്ടില്ല... എന്തിന് ഒന്ന് നോക്കിയിട്ടു കൂടെ ഇല്ലാ.... ഇയാൾ വെറുതെ ഓരോന്നു പറഞ്ഞോളും..." അവൻ ബാത്ത് ടവൽ എടുത്തു കുളിക്കാനായി കയറി... _____________

രാത്രി ഭക്ഷണം കഴിച്ചു റൂമിലെത്തിയ ശ്രദ്ധ ബെഡിൽ കിടക്കുന്ന ഫോൺ കണ്ടതും ഇന്ന് രാവിലെ ഋഷിയുടെ ഫോൺ പൊട്ടിയതും അവൻ തന്നോട് ദേഷ്യപ്പെട്ടതും അവനെ അടിച്ചതെല്ലാം അവൾക്ക് ഓർമ വന്നു... അവനെ അടിച്ചതോർത്തപ്പോൾ എന്തോ അവളുടെ ഹൃദയം വിങ്ങുന്നത് പോലെ തോന്നി... 'എന്നാലും എന്തിനാ ശ്രദ്ധാ നീ അവനെ അടിച്ചേ...' അവളുടെ മനസ്സ് അങ്ങനെ ചോദിച്ചതും അവൾ അവളെ തന്നെ ഒന്ന് നോക്കി... "പിന്നെ അടിക്കാതെ.. അവൻ എന്റെ കയ്യിൽ കയറി പിടിച്ചിട്ടല്ലേ..." 'എന്നാലും അത്രയ്ക്ക് ഒന്നും വേണ്ടായിരുന്നു... പാവം നന്നായി വേദനിച്ചിട്ടുണ്ടാകും...' "അല്ല ഇത് ഇപ്പൊ താൻ എന്റെ ഭാഗത്താണോ... അതോ അവന്റെ ഭാഗത്തോ..." 'ഞാൻ ആരുടേയും ഭാഗത്തല്ല... പക്ഷെ അവനെ അടിച്ചതോറുത്തു നീ വിങ്ങുന്നത് കാണാൻ എനിക്ക് കഴിയില്ല...' അവളുടെ മനസ്സ് അങ്ങനെ പറഞ്ഞതും അവളും അതോർത്തു... ശരിയാണ് അവനെ അടിച്ചത് ഓർത്തു താൻ വിങ്ങുന്നുണ്ട്... പക്ഷെ എന്തുക്കൊണ്ട് എന്ന് അവൾക്ക് മനസിലായില്ല...

ഇതിനു മുൻപും തന്നോട് അപമാര്യാദയായി പെരുമാറിയവരെ താൻ അടിച്ചിട്ടുണ്ട്... പക്ഷെ അപ്പോഴും താൻ അതിൽ ഘേധിച്ചിട്ടില്ല... പക്ഷെ ഇപ്പോൾ തനിക്ക് എന്തിന് കുറ്റബോധം തോന്നുന്നു... അവൾക്ക് ആകെ പ്രാന്തുപിടിക്കാൻ തുടങ്ങിയിരുന്നു... ഒരു നിമിഷം അവന്റെ മുഖം അവളുടെ മനസ്സിൽ വന്നു... തന്റെ ഫോൺ പൊട്ടിയതോർത്തു ദേഷ്യപ്പെടുന്ന അവന്റെ മുഖം വന്നതും അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... _____________ റൂമിൽ ശിവയുടെ ഫോട്ടോയും നോക്കി കിടക്കാണ് ഋതു... പെട്ടെന്ന് ആരോ തന്റെ ഫോൺ വാങ്ങിയത് കണ്ടതും അവൾ പേടിച്ചു എണീറ്റിരുന്നു നോക്കി... ഫോണും പിടിച്ചു തന്നെ നോക്കി കളിയാക്കി ചിരിക്കുന്ന അഭിയേ കണ്ടതും അവൾ അവനെ നോക്കി കണ്ണുരുട്ടി... "എന്താടി കുരുട്ടെ... നോക്കി പേടിപ്പിക്കുന്നെ....." "പിന്നെ....മനുഷ്യനെ പേടിപ്പിക്കാനായി വന്നോളും... എന്റെ ഫോണിങ് താ..." "നിനക്ക് നാണമില്ലേ ഋതു.. നിന്നെ വേണ്ടെന്ന് പറഞ്ഞു പോയവന്റെ ഫോട്ടോയും നോക്കി കിടക്കാൻ..." "ശിവേട്ടൻ അല്ലെ എന്നെ വേണ്ടാത്തത്... എനിക്ക് ശിവേട്ടനെ ഇഷ്ടമാണല്ലോ...." അവൾ അങ്ങനെ പറഞ്ഞതും അവൻ ഒന്ന് പുഞ്ചിരിച്ചുക്കൊണ്ട് അവൾക്ക് ഫോൺ കൊടുത്തു...

"എന്നാൽ നിനക്കൊരു സന്തോഷ വാർത്തയുണ്ട്..." "എന്താ..." "അവൾ ആകാംഷയോടെ അവനെ നോക്കി..." "എന്റെ കൊച്ചേ... അവനു നിന്നെ ഇഷ്ടമാണ്..." അവൻ പറഞ്ഞത് കേട്ടതും അവളുടെ കണ്ണുകൾ തിളങ്ങി... "ആണോ..." "ആഹ് മോളെ... നീ കണ്ടില്ലേ അവൻ ഇന്ന് നിന്നെ തന്നെ നോക്കി നിന്നിരുന്നത്..." "ഇല്ലാ.... പിന്നെ എന്തിനാ... ശിവേട്ടൻ അന്ന് അങ്ങനെയൊക്കെ..." "അതൊന്നും എനിക്കറിയില്ല... പക്ഷെ നിന്നെ വിട്ടുകളയാൻ അവനു കഴിയില്ല...അത്കൊണ്ട് നമുക്ക് ഒരു കളി കളിക്കാം..." "എന്ത് കളി..." "അവനെക്കൊണ്ട് തന്നെ നിന്നെ ഇഷ്ടമാണെന്ന് പറയിപ്പിക്കാം..." "അതൊക്കെ നടക്കോ...." "നടത്താൻ എന്റെ കയ്യിൽ നല്ലൊരു ഐഡിയ ഉണ്ട്..." "എന്നാ പറ കേക്കട്ടെ..." അവൾ ഉത്സാഹത്തോടെ അവൻ പറയുന്നത് കേൾക്കനായി കാതോർത്തു... "അവൻ നിന്നെ അവഗണിക്കുന്നത് പോലെ നീ അവനെ അവഗണിക്കണം..." "അത് ഞാനിപ്പോഴും ചെയ്യുന്നുണ്ടല്ലോ...." "അത് മാത്രം പോരാ... നീ വേറൊരു ആൺകുട്ടിയുമായി നന്നായി അടുത്തപോലെ അവന്റെ മുന്നിൽ വെച്ചു പെരുമാറണം..

. I mean.... നിനക്ക് അവനില്ലെങ്കിലും ഒരു കുഴപ്പവുമില്ലെന്നും വേറൊരാളെ പ്രണയിക്കുന്നു എന്നും അവനു തോന്നണം..." "അതൊന്നും എന്നെക്കൊണ്ട് പറ്റത്തില്ല... ഇങ്ങനെയൊക്കെ ചെയ്താൽ ശിവേട്ടൻ എന്നിൽ നിന്നു കൂടുതൽ അകലുകയേയുള്ളു...." "എന്റെ ഋതു കൊച്ചേ....ഈ പ്രണയം നഷ്ടപ്പെടും എന്ന് തോന്നിയാൽ നമുക്ക് ഒരുപാട് വേദനിക്കും... നമ്മൾ പോലും അറിയാതെ അപ്പോൾ നമ്മുടെ ഉള്ളിലെ പ്രണയം പുറത്തേക്ക് വരും..." "അപ്പൊ... ശിവേട്ടൻ എന്നെ ഇഷ്ടമാണെന്ന് പറയോ..." അവൾ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു.. "തീർച്ചയായും..." "പക്ഷെ...ആരാ ഇതിന് എന്റെ കൂടെ നിൽക്കാ...." "അത് നമ്മൾ കണ്ടത്തേണ്ടിയിരിക്കുന്നു...." അതും പറഞ്ഞു രണ്ടു പേരും ഇരുന്നു ആലോചിക്കാൻ തുടങ്ങി... _____________ വെള്ളം കുടിക്കാനായി താഴേക്ക് വന്ന ഋഷി കിച്ചണിലോട്ട് പോകുന്നവഴി അടുത്ത റൂമിൽ നിന്നും ആരോ കരയുന്ന ശബ്ദം കേട്ട് അങ്ങോട്ടേക്ക് നോക്കി.. പഴയ സാധങ്ങൾ എല്ലാം സൂക്ഷിച്ചു വെച്ചിരുന്ന മുറിയായിരുന്നു അത്.. അവൻ അകത്തേക്ക് കയറിയതും ഒരു ഫോട്ടോ ഫ്രെയിം പിടിച്ചു കരയുന്ന ശോഭനയെ കണ്ടതും അവൻ അവർക്കരികിലേക്ക് പോയി....

തന്റെ തോളിൽ ആരുടെയോ കരസ്പർശം അനുഭവപ്പെട്ടതും അവർ പെട്ടെന്ന് കണ്ണുതുടച്ചു ഫ്രെയിം മാറ്റി വെച്ചു... അവരെ നോക്കി നിൽക്കുന്ന ഋഷിയെ കണ്ടതും അവർ ഒന്ന് ചിരിച്ചെന്നു വരുത്തി.... "എന്താ അമ്മ... എന്തിനാ അമ്മ കരഞ്ഞേ....ഇതിനകത്ത് എന്താ... മുഴുവൻ പൊടിയാ.. വന്നേ നമുക്ക് റൂമിലേക്ക് പോകാം..." അവൻ അവരെയും പിടിച്ചു റൂമിന് പുറത്തേക്ക് നടന്നു... അവൻ തിരിഞ്ഞുനോക്കിയതും ഏകദേശം ദിനേഷിന്റെയും ശോഭനയുടെയും പ്രായം തോന്നിക്കുന്ന സ്ത്രീക്കും പുരുഷനുമിടയിൽ പുഞ്ചിരിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയെ കണ്ടു... അത് ശോഭനയാണെന്ന് അവനു മനസിലായി... എന്തിനാണ് അവർ കരഞ്ഞതെന്നും അവനു മനസിലായി... അവൻ അവരെയും കൂട്ടി കിച്ചണിലേക്ക് വന്നു... അവിടെയുള്ള ചെയറിൽ ഇരുത്തി അവർക്ക് കുടിക്കാൻ വെള്ളം എടുത്തു കൊടുത്തു... "അമ്മമ്മയെയും അച്ചാച്ചനെയും ഓർത്തോ...." അവന്റെ വാക്കുകൾ കേട്ടതും അവരുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.... "എന്തിനാ അമ്മ കരയുന്നെ... ഉറപ്പായും അവർ ഒരു ദിവസം എന്റെ അമ്മ കൊച്ചിനെ തിരിച്ചു വിളിക്കും..."

"എനിക്ക് തോന്നുന്നില്ല ഋഷി... അങ്ങനെയായിരുന്നെങ്കിൽ എന്നെ അവർ നേരത്തെ വിളിച്ചിരുന്നെ... തിരിച്ചു വിളിച്ചില്ലെങ്കിലും എനിക്ക് അവരെ ഒന്ന് കണ്ടാൽ മാത്രം മതി.." "അമ്മയെ ഞാൻ കാണിക്കാം....എത്ര കാലമായി ഞാൻ പറയുന്നു..." "വേണ്ട ഋഷി... നിന്റെ അച്ഛന്റെ കൂടെ ഞാൻ വരുമ്പോൾ അദ്ദേഹത്തിന് ഞാൻ വാക്കുകൊടുത്തതാണ്... എന്നാണോ എന്റെ അച്ഛൻ എന്നെ തിരിച്ചു വിളിക്കുന്നെ അന്നേ ഞാൻ അവരെ കാണുകയുള്ളു എന്ന്....അത് ഞാൻ തെറ്റിക്കില്ല..." അത്രയും പറഞ്ഞു കണ്ണും തുടച്ചു അവർ റൂമിലേക്ക് പോയി.. ഋഷി അവരെയും നോക്കി നിന്നു.. ______________ "ഡീ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ.. അവനെ മാക്സിമം അവോയ്ഡ് ചെയ്യണം..." "അതൊക്കെ എനിക്കറിയാം.. അഭിയേട്ടൻ പോവാൻ നോക്ക്..." അവനോട്‌ അതും പറഞ്ഞു അവൾ കാറിൽ നിന്നിറങ്ങി... എന്നിട്ടും അവൻ പോകാത്തത് കണ്ട് അവൾ അവന്റെ അടുത്തേക്ക് നടന്നു... "എന്താ പോണില്ലേ..." "അല്ല ഞാൻ എന്റെ ശ്രേയയെ കണ്ട് പൊയ്ക്കോളാം.." അവൻ നാണത്തോടെ പറഞ്ഞതും അവൾ ഇത് പണിയായല്ലോ എന്ന ഭാവത്തിൽ അവനെ നോക്കി... "അവൾ എവിടെ... ഞാൻ എത്ര ദിവസായി അവളെ കാണാൻ വേണ്ടി ഇവിടെ നിൽക്കുന്നെ..." "അതു പിന്നെ... ആഹ്... അവൾ പോയി അഭിയേട്ട..." "എങ്ങോട്ട്..." "അറിയില്ല... ഇനി വരില്ല എന്നൊക്കെ പറഞ്ഞു...

ഇനി അഭിയേട്ടൻ അവളെ നോക്കേണ്ട..." "എന്നാലും...." അവന്റെ മുഖം മങ്ങിയിരുന്നു...പിന്നെ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവൻ പോയി... അവളും ഒന്ന് ആശ്വസിച്ചു ക്ലാസ്സിലേക്ക് പോയി... പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിൽ ഋതു ശിവയെ നന്നായി തന്നെ അവഗണിച്ചു.. അവളുടെ ക്ലാസ്സിൽ തന്നെയുള്ള പയ്യനുമൊത്തു അവൾ സംസാരിക്കാനും അടിത്തിടപെഴുകാൻ തുടങ്ങി... എല്ലാം ശിവയെ കാണിക്കാൻ ആയിരുന്നു... അവരെ ഒരുമിച്ചു കാണുമ്പോൾ അവനു അവനെ തന്നെ നിയന്ത്രിക്കാൻ കഴിയാതെ ആകും.... എന്നാലും അവളോട് അവന്റെ ഇഷ്ടം തുറന്നു പറഞ്ഞില്ല...ശ്രദ്ധ ഇതൊക്കെ എവിടേം വരെ പോകും എന്ന് നോക്കുകയായിരുന്നു.. അങ്ങനെ ഒരു ദിവസം വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു പുറത്തേക്ക് വരുകയായിരുന്നു ഋതുവും ശ്രദ്ധയും..അവരുടെ ഒപ്പം ആകാശും... "എന്നാ ശരി ഋതു... നമുക്ക് നാളെ കാണാം... നിന്റെ sir അതാ എന്നെ നോക്കി പേടിപ്പിക്കുന്നുണ്ട്..." അവരെ തന്നെ ദേഷ്യത്തിൽ നോക്കി നിൽക്കുന്ന ശിവയെ നോക്കി അവൻ അത് പറഞ്ഞതും ഋതു മെല്ലെ തിരിഞ്ഞുനോക്കി... അവനെ കാണിക്കാനായി അവൾ ആകാശിനോട് നന്നായി ചിരിച്ചു സംസാരിച്ചു....

"എന്നാ നീ പൊയ്ക്കോ... നാളെ കാണാം..." അതും പറഞ്ഞു അവനു കൈ കൊടുത്തു അവർ പിരിഞ്ഞു.. ശിവ അത് കണ്ടതും ദേഷ്യത്തോടെ കാറിൽ കയറി പോയി...അത് കണ്ടതും ഋതു ഒന്ന് പുഞ്ചിരിച്ചു... "ഋതു... ഇത് കുറച്ചു കൂടുന്നുണ്ട്.... ഇങ്ങനെ പോയാൽ എന്തെങ്കിലും ഒക്കെ സംഭവിക്കും... അത്കൊണ്ട് നീ ഇത് ഇവിടെ വെച്ചു അവസാനിപ്പിക്കുന്നതാകും നല്ലത്..." "ഒന്നുല്ല ചാരു.... ശിവേട്ടൻ എന്നെ ഇഷ്ടമാണെന്ന് പറയും... എനിക്ക് ഉറപ്പാ...." അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞു... അപ്പോഴേക്കും അഭി വന്നതും അവൻ അവരുടെ അടുത്തേക്ക് നടന്നു.... "എന്തായി...ഇന്നത്തെ അഭിനയം..." "അത് പിന്നെ പറയാൻ ഉണ്ടോ... ഞാൻ പൊളിച്ചടുക്കി... ഉടനെതെന്നെ മഞ്ഞുമല ഉരുകാൻ നല്ല ചാൻസ് ഉണ്ട്...." "നിങ്ങൾക്ക് രണ്ടിനും വട്ടാ... ഇനി ശിവ sir നിന്നെ ഇഷ്ടമില്ലെന്ന് വീണ്ടും പറഞ്ഞാൽ എന്ത് ചെയ്യും ഋതു... അത്കൊണ്ട് ഇത് നിർത്തിയേക്ക്... നിനക്ക് അവനെ ഇഷ്ടം എന്ന് കരുതി sir ഒഴിഞ്ഞുപോയാലോ...." അവൾ അത് പറഞ്ഞതും ഋതുവിനും സംശയമായി... അവളുടെ മുഖത്തു പേടി വന്നു നിറഞ്ഞു... "എന്റെ ചാരു നീ ഇങ്ങനെ നെഗറ്റീവ് അടിക്കാതെ...

പോസറ്റീവ് ആകൂ..(കൊറോണ പോസറ്റീവ് അല്ലാട്ടോ ഗയ്‌സ് )അവന്റെ മനസ്സ് എനിക്കറിയാം... അവൻ ഉടനെതന്നെ എന്റെ ഋതുവിനോട് അവന്റെ മനസ്സ് തുറക്കും..." ഋതുവിന്റെ മുഖത്തു കുറച്ചു ആശ്വാസം വന്നു... "എന്നാ പോകാം... വാ ചാരു ഞങ്ങൾ ഡ്രോപ്പ് ചെയ്യാം..." "വേണ്ട അഭിയേട്ട... എനിക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ട്...നിങ്ങൾ പൊയ്ക്കോളൂ..." അവർ പോയതും അവളും ബസിൽ കയറി പോയി.. അവളുടെ ഷോപ്പിംഗ് എല്ലാം കഴിഞ്ഞപ്പോഴേക്കും ചെറുതായി ഇരുട്ടിയിരുന്നു...അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു....കാർ വർക്ക്‌ ഷോപ്പിൽ ആയതുകൊണ്ട് തന്നെ ശരത്തിനെ അവൾ വിളിച്ചില്ല.. ബസിൽ പോകാം എന്ന് കരുതി.... ബസ് സ്റ്റോപ്പിൽ ആരും ഉണ്ടായിരുന്നില്ല... അവൾ അവിടെയുള്ള സീറ്റിൽ ഇരുന്നു... കുറച്ചു സമയം കഴിഞ്ഞതും ബസ് വരുന്നത് കാണാതെ ആയപ്പോൾ അവൾ അടുത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് നടക്കാൻ തുടങ്ങി... കുറച്ചു ദൂരം നടന്നതും അവൾക്ക് പിറകെ ആരോ ഉള്ളതുപോലെ അവൾക്ക് തോന്നി... ആഹ് വഴിയിൽ ആളുകൾ ഇല്ലായിരുന്നു...അവൾ തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കണ്ടില്ല...അവൾ മുന്നോട്ട് നോക്കി നടന്നു... വീണ്ടും അവൾക്ക് പിറകെ ആരോ ഉണ്ടെന്നു തോന്നിയതും അവൾ തിരിഞ്ഞു നോക്കി... ആരെയും കാണാതെ വന്നപ്പോൾ മുന്നോട്ട് നോക്കിയതും അവൾ ചെറുതായി ഒന്ന് ഞെട്ടി....

"എന്ത് പറ്റി ശ്രദ്ധ... പേടിച്ചു പോയോ..." അവൾക്ക് മുന്നിൽ നിൽക്കുന്ന അലനെ കണ്ടതും അവൾ ഒന്ന് പുച്ഛിച്ചു... "നിന്നെ ഞാൻ എന്തിന് പേടിക്കണം അലൻ... എന്റെ കയ്യിൽ നിന്നും വാങ്ങി കൂട്ടിയത് നീ അല്ലെ... അപ്പൊ നീ ആണ് പേടിക്കേണ്ടത്...." അവനെ നോക്കി പുച്ഛത്തോടെ പറഞ്ഞു.. "ശരിയാ..നിന്നെ പേടിക്കണം... പെണ്ണിന്റെ ശരീരവും ആണിന്റെ തന്റെടവുമായ നിന്നെ പേടിക്കണം....എന്തൊക്കെ പറഞ്ഞാലും ആ ഋതികയെക്കാൾ നിന്നെ കാണാൻ ആണ് ഒരു ചന്തം ഒക്കെ...." അവളെ ആകെ മൊത്തം ഒന്ന് ഉഴിഞ്ഞു നോക്കി വശ്യമായ പുഞ്ചിരിയിലൂടെ അവൻ പറഞ്ഞതും അവൾക്ക് ദേഷ്യം വന്നു.. അവൻ അവൾക്കടുത്തെത്തിയത് അവനെ അടിക്കാനായി കയ്യുയർത്തിയ അവളുടെ കൈകളെ അവൻ തടഞ്ഞു വെച്ചു... "ഇത് ഞാൻ പ്രതീക്ഷിച്ചതാ ശ്രദ്ധാ... ഇന്ന് നിനക്കെന്നെ ഒന്നും ചെയ്യാൻ കഴിയില്ല... പകരം ഞാൻ നിന്നെ ഇന്ന് എന്തെങ്കിലും ഒക്കെ ചെയ്യും..നിനക്ക് രക്ഷപെടാൻ പറ്റുമെങ്കിൽ രക്ഷപെട്ടോ...."

അവളെ നോക്കി പുച്ഛിച്ചു ക്കൊണ്ട് അവൻ പറഞ്ഞതും അവൾക്ക് മനസിലായി അവൻ planned ആണെന്ന്... അവൾ ചുറ്റും ഒന്ന് നോക്കിയതും അവർക്ക് മുന്നിൽ ഒരു കാർ വന്നു നിന്നു..അതിൽ നിന്നും കുറച്ചുപേർ ഇറങ്ങി വന്നു... "ഇവളെ പിടിച്ചു കയറ്റടോ..." അവരോട് അവൻ പറഞ്ഞതും അവന്മാർ അവൾക്കടുത്തേക്ക് വന്നു അവളെ പിടിച്ചുകൊണ്ട് പോകാൻ നിന്നതും അവൾ അലന്റെ കയ്യ് വിടുവിച്ചു അവന്റെ മർമ്മം നോക്കി ഒരു ചവിട്ടു കൊടുത്തു അവിടെ നിന്നും ഓടി...അവൻ വേദനയോടെ നിന്നു കുഴഞ്ഞു... "അവളെ പിടിക്കടോ...." അവൻ ആഞ്ജാപിച്ചതും അവർ അവൾക്ക് പിറകെ ഓടി... അവൾ തിരിഞ്ഞു നോക്കിയതും അവൾക്ക് പിറകെ ഓടി വരുന്നവരെ കണ്ടതും അവൾ നല്ല സ്പീഡിൽ ഓടാൻ തുടങ്ങി... പെട്ടെന്നു അവൾക്ക് മുന്നിലേക്ക് വന്ന ഒരു കാറിൽ അവൾ ചെന്നിടിച്ചു വീണു.... "ആഹ്..." അവൾ മെല്ലെ എണീറ്റിരുന്നു... കയ്യ് ചെറുതായി മുറിഞ്ഞിരുന്നു... അവൾക്ക് മുന്നിലേക്ക് ഒരു കൈ നീണ്ടു വന്നതും അവൾ ആ കയ്യിനെയും അയാളെയും നോക്കി........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story