പ്രണയനിലാമഴ....💙: ഭാഗം 15

pranayanilamazha

രചന: അനാർക്കലി

"ശേഖരേട്ടാ ...ശാരദമ്മേ...അവർ വന്നൂട്ടോ...." ഉമ്മറത്തേക്ക് വന്ന അല്പം പ്രായം തോന്നിക്കുന്ന ഒരാൾ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.... അകത്തു നിന്നു പുറത്തേക്ക് വരുന്നവരെ കണ്ടതും ഋഷിയും ഋതുവും അഭിയും ഞെട്ടി പരസ്പരം നോക്കി..... "അമ്മേ......" ഉമ്മറത്ത് നിൽക്കുന്ന വൃദ്ധയെ നോക്കി ശോഭന വിളിച്ചതും അവർ അവളെ നോക്കി കൈമാടി വിളിച്ചു...അവൾ അവരുടെ അടുത്തേക്ക് ഓടി പോയി അവരുടെ നെഞ്ചിൽ ചേർന്ന് കെട്ടിപിടിച്ചു കരഞ്ഞു... രണ്ടുപേരും കരയുകയായിരുന്നു.... "എന്നോട് ക്ഷമിക്കണം അമ്മേ....ഞാൻ...." "ഒന്നുല്ല്യാ കുട്ട്യേ..... നീ വന്നല്ലോ... ഞങൾ വിചാരിച്ചു നീ വരില്ലെന്ന്..." "വിളിച്ചാ എനിക്ക് വരാതിരിക്കാൻ പറ്റോ..... എനിക്കും ഇല്ലേ എന്റെ അച്ഛനെയും അമ്മയെയും കാണാൻ ആഗ്രഹം...." അവർ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു....എന്നിട്ട് അവർ പുറത്തേക്ക് നോക്കി... "അകത്തേക്ക് കയറി വാ മക്കളെ...." അവർ ഋഷിയെയും ഋതുവിനെയും അഭിയേയും അകത്തേക്ക് വിളിച്ചു... അവർ ഒന്ന് പുഞ്ചിരിച്ചുക്കൊണ്ട് അകത്തേക്ക് കയറി... അപ്പോഴും ശാരദയ്ക്ക് അടുത്തു നിൽക്കുന്ന ശ്രദ്ധയെ ഞെട്ടലോടെ തന്നെയായിരുന്നു അവർ മൂന്നുപേരും നോക്കിയത്...

അവൾക്കും അവരെ ഇവിടെ കണ്ടതിൽ ഒരു ഞെട്ടൽ ഉണ്ടായിരുന്നു.... "എന്റെ കൊച്ചുമക്കൾ..... സുഖമല്ലേ മക്കളെ...." ഋതുവിനെയും ഋഷിയെയും തലോടികൊണ്ട് അവർ ചോദിച്ചു... അവർ എല്ലാം തലയാട്ടി.... "ഈ കുട്ടി...." അവർ അഭിയെ നോക്കി ചോദിച്ചു.. "ദിനേശേട്ടന്റെ പെങ്ങളുടെ മകൻ ആണ്... അഭിനവ്...." അവർ അവനെ നോക്കി പുഞ്ചിരിച്ചു... എന്നിട്ട് പുറത്തേക്ക് നോക്കി.... "വന്നില്ലാല്ലേ...." ശോഭന ഇല്ലെന്ന് തലയാട്ടി... അവരുടെ മുഖത്തു വിഷമം നിറഞ്ഞു... "മുത്തശ്ശി ഇവരെ ഇവിടെ തന്നെ നിറുത്താനാണോ ഭാവം... മുത്തശ്ശൻ അകത്തു കാത്തിരിക്കാണ് ഇവരെയൊക്കെ കാണാൻ...." "ഞാനത് മറന്നു.... വാ മക്കളെ..." ശ്രദ്ധ പറഞ്ഞതും ശാരദ അതും പറഞ്ഞു ശോഭനയുടെ കയ്യും പിടിച്ചു അകത്തേക്ക് നടന്നു.... ഋതുവും അഭിയും ഋഷിയും ശ്രദ്ധയെ തന്നെ നോക്കി.... "ചാരു..... നീ.... നീ എന്താ ഇവിടെ...." "പറയാം.... ഇപ്പൊ അകത്തേക്ക് വാ... മുത്തശ്ശൻ കൊച്ചുമക്കളെ കാണാൻ കാത്തിരിക്കാണ്..."

ഋതു ചോദിച്ചതും ശ്രദ്ധ അതിനുള്ള മറുപടിയും കൊടുത്തു അവരെ അകത്തേക്ക് കഷണിച്ചു... അവർ നേരെ പോയത് വേറൊരു റൂമിലേക്ക് ആയിരുന്നു... ആ റൂമിൽ മുഴുവനും മരുന്നിന്റെ മണമായിരുന്നു... റൂമിനു നടുവിലായി ഒരു കട്ടിൽ ഉണ്ടായിരുന്നു.. അതിൽ ഒരു വൃദ്ധൻ ചാരിയിരിക്കുന്നുണ്ടായിരുന്നു.... "അച്ഛാ......" ശോഭന ഓടി പോയി അയാളെ കെട്ടിപ്പിടിച്ചു...അയാളും തിരിച്ചും...പരസ്പരം കരഞ്ഞു... "എന്താ അച്ഛന് പറ്റിയത്...." "മുത്തശ്ശൻ കുഴപ്പം ഒന്നുമില്ല... പക്ഷെ മിനിഞ്ഞാന്ന് ഒന്ന് കുഴഞ്ഞു വീണു... ഇപ്പൊ മരുന്ന് കഴിക്കുന്നുണ്ട്... കുറച്ചു ദിവസ കഴിഞ്ഞാൽ എണീറ്റു നടക്കാം അല്ലെ മുത്തശ്ശ...." ശ്രദ്ധ ആയിരുന്നു മറുപടി കൊടുത്തിരുന്നത്... "എന്നോട് എന്റെ മോൾ ക്ഷമിക്കില്ലേ... അച്ഛൻ നിന്നെ അകറ്റി നിറുത്തിയതിന് മാപ്പ്...."

"ഞാൻ അല്ലെ അച്ഛാ മാപ്പ് ചോദിക്കേണ്ടത്... നിങ്ങളെ എതിർത്തു സ്നേഹിച്ച ആളുടെ കൂടെ പോയതിന്....എന്നോട് ക്ഷമിക്കണം അച്ഛാ... ഇത്രയും കാലം നിങ്ങളെ മുന്നിലേക്ക് വരാതിരുന്നതിന്...." അവർ പരസ്പരം വിഷമങ്ങൾ പങ്കുവെച്ചു... അദ്ദേഹം ഋഷിയെയും ഋതുവിനെയും നോക്കി... "ഇവിടെ വാ..." ഋതു ഓടി ചെന്നു അയാൾക്കടുത്തിരുന്നു ഋഷിയും... "അച്ചാച്ചനോട് ദേഷ്യമാണോ..." "എന്തിന്.... എന്റെ അമ്മ എപ്പോഴും അച്ചാച്ചനെയും അമ്മമ്മയെയും പറ്റിയെ പറയാറുള്ളു.... പിന്നെ അമ്മയെ വിളിക്കാൻ വൈകിയതിൽ ചെറിയൊരു വിഷമമുണ്ട്... But ദേഷ്യം ഒന്നുല്ലാ...." ഋഷിയായിരുന്നു മറുപടി കൊടുത്തത്... അദ്ദേഹം അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. അവരെ തലോടി...അദ്ദേഹം അഭിയെ ഒന്നു നോക്കി... "അപ്പച്ചിയുടെ മകനാണ്...." "അഭിനവ്...." ഋഷി പറഞ്ഞു നിറുത്തിയതും അഭി തന്നെ അവനെ പരിചയപെടുത്തി... "ദിനേശ്... വന്നില്ലേ...." ശോഭ മുഖം താഴുത്തി... "പപ്പക്ക് ചെറിയൊരു മീറ്റിംഗ് അതാ....

അത് കഴിഞ്ഞാൽ വരും... അല്ലെ അമ്മേ..." ഋഷിയുടെ വാക്കുകൾ കേട്ടതും അവർ തലയാട്ടി... പക്ഷെ അവർക്ക് ഉറപ്പില്ലായിരുന്നു... "അച്ഛമ്മേ... വെള്ളം ചൂടായിട്ടുണ്ട്....." അപ്പോഴാണ് വാതിൽക്കെ നിൽക്കുന്ന അമ്മു അത് പറഞ്ഞു അകത്തേക്ക് കയറി അപ്പോഴായിരുന്നു അവർ അവളെ കണ്ടത്... "അമ്മു... ഇവിടെ വാ..." ശാരദ അവളെ വിളിച്ചതും അവൾ അവർക്കടുത്തേക്ക് പോയി... അവളെ കണ്ടതും അഭി ഞെട്ടി... "ഇത് അമ്മു...ചന്ദ്രന്റെ മകളാണ്...ശരിക്കുമുള്ള പേര് * ശ്രേയ ചന്ദ്രശേഖരൻ*... അമ്മു എന്നാ ഞങ്ങൾ വിളിക്കാറ്..." അത് പറഞ്ഞതും ശോഭന അവളുടെ അടുത്തേക്ക് ചെന്നു... "ചന്ദ്രന്റെ മകളാണോ.... എന്നിട്ട് അവൻ എവിടെ അമ്മേ... ഞാൻ വന്നത് അറിഞ്ഞില്ലേ..." അമ്മുവിന്റെ മുഖം വാടി.. ശേഖരന്റെയും ശാരദയുടെയും.... "ചന്ദ്രമാമ മരിച്ചു പോയി... അമ്മുവിന് അഞ്ചു വയസ്സുള്ളപ്പോഴായിരുന്നു..." ശ്രദ്ധ പറഞ്ഞത് കേട്ടതും ശോഭന തളർന്നു... അവരുടെ ആകെയുള്ള അനിയൻ ആയിരുന്നു ചന്ദ്രശേഖരൻ...

"എന്നോട്.. എന്നോട് എന്തെ ആരും അറിയിക്കാഞ്ഞേ... എന്റെ ചന്ദ്രനെ അവസാനമായി ഒന്ന് കാണാൻ എന്നെക്കൊണ്ട് ആയില്ലല്ലോ...." ശോഭ കരയാൻ തുടങ്ങിയിരുന്നു... ഋതുവും ഋഷിയും അവരെ ആശ്വസിപ്പിച്ചു... അമ്മുവിനും നന്നായി വിഷമം വന്നു... അവൾ ആരും കാണാതെ അവളുടെ കണ്ണുകൾ തുടച്ചു... നേരെ നോക്കി.. അവളെത്തന്നെ നോക്കി നിൽക്കുന്ന അഭിയെ കണ്ടതും അവളും ഞെട്ടി... 'ഇയാൾ എന്താ ഇവിടെ...' അമ്മുവിന്റെ ആത്മ...അഭി അവളെ നോക്കി ചിരിച്ചു... അവൾ അവനെ നോക്കി മുഖം വീർപ്പിച്ചു... ഋഷിയും ഋതുവും ശോഭയെ ആശ്വസിപ്പിച്ചിരുന്നു... "ചാരു... ഇവർക്കൊക്കെയുള്ള റൂം കാണിച്ചുകൊടുക്ക് മോളെ... യാത്ര ക്ഷീണം ഉണ്ടാകും..." "ശരി മുത്തശ്ശ...." അവൾ റൂമിനു പുറത്തേക്ക് പോയി... ശോഭ ശാരദയെ നോക്കി...പിറകെ അമ്മുവും... "ആ കുട്ടി ഏതാ അമ്മേ..." ശോഭയെ പോലെ ബാക്കി മൂന്നു പേർക്കും അതെ സംശയം തന്നെയായിരുന്നു... "അത് നിർമലയുടെ കൊച്ചുമോളാ...

എന്നു വെച്ചാ ഭാഗ്യയുടെ മോൾ...ചന്ദ്രൻ ഉള്ളപ്പോ തൊട്ട് അവൾ ഇവിടെ തന്നെയാ.. ഇവിടെയാ അവൾ വളർന്നത്... ഇവിടുത്തെ കുട്ടിയെ പോലെ... അമ്മുവിനെ സ്വന്തം അനിയത്തിയായി ആണ് അവൾ കാണുന്നത്... അവളെ മാത്രമല്ല ഞങളെയും സ്വന്തം മുത്തശ്ശനും മുത്തശ്ശിയുമായാണ് കാണുന്നത്... നിർമലക്ക് അത്കൊണ്ട് എന്നോട് ഭയങ്കര കുശുമ്പ് ആയിരുന്നു...." അവർ ഒരു ചിരിയോടെ പറഞ്ഞു നിറുത്തി.. ഋതുവിന്റെയും ഋഷിയുടെയും അഭിയുടെയും സംശയമെല്ലാം മാറി... ശോഭക്ക് തന്റെ കൂട്ടുകാരിയുടെ മകളെ കണ്ടതിലുള്ള സന്തോഷവും... _____________ "ഇത് അഭിയേട്ടനുള്ള റൂം... ഇത് ഇയാൾക്കുള്ളതും..." മുകളിലെ നിലയിലെ രണ്ടു തൊട്ടടുത്ത റൂം കാണിച്ചുകൊണ്ട് ശ്രദ്ധ പറഞ്ഞു... "അപ്പൊ ഋതുവോ..." "അവൾ ഞങളുടെ കൂടെയാ... ഇത് ഞങ്ങൾടെ റൂം..." ഋഷിയുടെ റൂമിന് ഓപ്പോസിറ്റ് ആയുള്ള റൂം കാണിച്ചുകൊണ്ട് അവൾ പറഞ്ഞു... ഋഷി അവളെ തന്നെ നോക്കി നിൽക്കായിരുന്നു..അഭി അവളോട് ഓരോന്നു പറഞ്ഞു അവന്റെ റൂമിലേക്ക് കയറി...

ശ്രദ്ധ ഋഷിക്ക് നേരെ തിരിഞ്ഞതും അവളെ തന്നെ നോക്കി നിൽക്കുന്ന അവനെ നോക്കി അവൾ പുരികം പൊക്കി എന്താണെന്ന് ചോദിച്ചു... അവൻ ചുമലിൽ കൂച്ചി ഒന്നുമില്ലെന്ന് പറഞ്ഞു അകത്തേക്ക് കയറി... തിരിഞ്ഞു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു...അവൾ താഴേക്ക് പോയി... ഋഷിക്ക് വല്ലാതെ സന്തോഷം തോന്നി.. അവളെ അടുത്തു കിട്ടിയതിൽ... പക്ഷെ അവളോട് തനിക്ക് എന്ത് ഫീലിംഗ്സ് ആണ് തോന്നുന്നത് എന്ന് അവനു മനസിലാകുന്നുണ്ടായിരുന്നില്ല.... പുറത്തു നിന്നും അവളുടെ ശബ്ദം കേട്ടതും അവൻ ജനലിന്റെ അടുക്കലേക്ക് പോയി പുറത്തേക്ക് നോക്കി... ഋതുവിന്റെയും അമ്മുവിന്റെയും കൂടെ പുറത്തു നിന്നു സംസാരിക്കായിരുന്നു അവൾ... അവളുടെ ഓരോ ഭാവങ്ങളും അവൻ നോക്കിക്കാണുകയായിരുന്നു... അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു... _____________ "എന്നാലും നീ എന്നോട് പറഞ്ഞില്ലല്ലോ ചാരു..." "അതിന് എനിക്ക് അറിയേണ്ടേ ഋതു നീ ശോഭാന്റിയുടെ മോളാണെന്ന്...

" അവർ ഓരോന്നു സംസാരിച്ചിരിക്കയിരുന്നു.. അപ്പോഴാണ് ശോഭ അകത്തേക്ക് കയറി വന്നത്...അവരെ കണ്ടതും ശ്രദ്ധ എണീറ്റിരുന്നു... "മോൾ ഇരിക്ക്.... ഭാഗ്യയുടെ മോളാണല്ലേ..." "ഹ്മ്മ്..." "അവൾക്ക് എങ്ങനെ സുഖമല്ലേ...എന്നെ ഓർമയുണ്ടാകുമോ ആവോ അവൾക്ക് " "അമ്മക്ക് സുഖമാണ്.... ആന്റിയെ പറ്റി പറയാനേ അമ്മക്ക് സമയമുള്ളു... ഇവിടെ വന്ന നിങ്ങൾ ചിലവിട്ട സ്ഥലങ്ങളും ഓർമകളുമൊക്കെ പറയാനെ നേരമുള്ളൂ..." "അടുത്തുണ്ടായിട്ടും എനിക്ക് അവളെ കാണാൻ കഴിഞ്ഞില്ല..." "അതിനെന്താ ആന്റി... ഇനിയും സമയമുണ്ടല്ലോ.. അല്ലേ ഋതു.." "അല്ലപിന്നെ..." അവരൊന്നു ചിരിച്ചു...പിന്നീട് അവർക്കൊപ്പം ഓരോ സംസാരത്തിലും അവരും കൂടി... ____________ ശാരദയുടെ റൂമിൽ നിന്നും ഇറങ്ങിയ അമ്മുവിന്റെ മുന്നിൽ പോയി അഭി നിന്നു...അവൾ മറികടന്നു പോകാൻ നിന്നതും അപ്പോഴും അവൾക്ക് തടസമായി അവൻ നിന്നും... അവൾ ദേഷ്യത്തോടെ അവനെ നോക്കി... "ഒന്ന് മാറി നിക്കോ... എനിക്ക് പോയിട്ട് വേറെ പണിയുള്ളതാ..." "പണി ഒക്കെ പിന്നെ ചെയ്യാം... എന്നാലും എന്റെ ശ്രേയകുട്ടി... ഞാൻ ഈ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല... സത്യം പറഞ്ഞാൽ നിന്നെ കാണാൻ പറ്റില്ലല്ലോ എന്ന വിഷമത്തിലാ ഞാൻ ഇങ്ങോട്ട് വന്നേ... അപ്പോ അതാ നീ മുന്നിൽ വന്നു നിൽക്കുന്നു... ഇപ്പോ ഞാൻ ഡബിൾ ഹാപ്പി..."

"അതേ മുന്നിൽ നിന്നും മാറിയില്ലേൽ ഞാൻ ഇയാളെ ഡബിൾ സാഡ് ആക്കും...മര്യാദക്ക് മാറി നിക്ക്..." "നീ എന്തിനാ ഇങ്ങനെയൊക്കെ പെരുമാറുന്നെ... ഒന്നുമില്ലെങ്കിലും നമ്മൾ ഇപ്പോ ബന്ധുക്കൾ അല്ലെ...." "ഓഹ് ഇയാളെ കൊണ്ടു...." അവൾ ദേഷ്യത്തിൽ അവന്റെ കാലിനു ഒരു ചവിട്ടും കൊടുത്തു പോയി... അവൻ കാലും പൊക്കി പിടിച്ചു തിരിഞ്ഞതും അവനെ തന്നെ നോക്കി നിൽക്കുന്ന ഋതുവിനെയും ശ്രദ്ധയെയും കണ്ടതും അവൻ ഒന്ന് ഇളിച്ചുകൊടുത്തു... "എന്താ പരുപാടി..." "ഏയ് ഒന്നുല്ലല്ലോ... ഞാൻ ഒന്ന് പരിചയപ്പെട്ടതാ..." "ഓഹോ... എന്നാ ഞങൾ എല്ലാം കേട്ടു... അപ്പൊ എല്ലാം പോന്നോട്ടെ..." ഋതു പറഞ്ഞതും അവൻ അവരെ നോക്കി ചിരിച്ചുകൊണ്ട് അവളെ കണ്ടത് മുതലുള്ള കാര്യങ്ങൾ പറഞ്ഞു കൊടുത്തു... "എന്റെ അഭിയേട്ടാ... ഞാൻ അത് വെറുതെ പറഞ്ഞതാ...അന്ന് അഭിയേട്ടൻ ഒന്ന് എണീക്കാൻ വേണ്ടി... സത്യം പറഞ്ഞാൽ ശ്രേയ എന്നൊരു കുട്ടി ഞങ്ങൾടെ ക്ലാസ്സിലെ ഇല്ലായിരുന്നു..." "അന്ന് നീ അങ്ങനെ പറഞ്ഞതോണ്ട് എന്തായി..

എനിക്ക് ഇപ്പോ എന്റെ ഈ ശ്രേയയെ കിട്ടിയില്ലേ..." അഭി ഒന്ന് നാണത്തിൽ പറഞ്ഞതും ഋതുവും ശ്രദ്ധയും അവനെ വല്ലാത്തൊരു ഭാവത്തിൽ നോക്കി... "അതെ മോനെ... വല്ലാതെ അങ്ങോട്ടേക്ക് ചായേണ്ട... അവളുടെ പിറകെ ഇങ്ങനെ ഒലിപ്പിച്ചു നടക്കാനാണ് ഭാവമെങ്കിൽ എന്റെ കയ്യിൽ നിന്നും കിട്ടും പറഞ്ഞേക്കാം...." "ഞാൻ വെറുതെ ഒന്നുമല്ല ചാരു... എനിക്ക് അവളെ ഇഷ്ടമാ... ഒരുപാട് ഒരുപാട്.. അത്കൊണ്ട് നീ ഒന്ന് സെറ്റ് ആക്കി താ..." "ഓഹ് പിന്നെ എനിക്ക് അതല്ലേ പണി... തന്നെ താൻ അങ്ങോട്ട് ചെയ്താ മതി...." അവൾ അതും പറഞ്ഞു എണീറ്റു.. അപ്പോഴായിരുന്നു ഋഷി അങ്ങോട്ടേക്ക് വന്നത്... അവൾ അവനെ നോക്കാതെ മറികടന്നു പോയി... അവൻ അവൾ പോയതും നോക്കി നിന്നു.. അവൻ അവൾ തന്നെ മൈൻഡ് ചെയ്യാതെ പോയതിൽ അല്പം വിഷമം തോന്നി...

"എന്താ.. ഏട്ടാ..." ഋതു അവനെ വിളിച്ചതും അവൻ തിരിഞ്ഞു നോക്കി ഒന്നുമില്ലെന്ന് പറഞ്ഞു.. "നിങ്ങളെന്താ ഇവിടെ ഇരിക്കുന്നെ..." "ചുമ്മാ..." "എന്നാ വാ നമുക്ക് ഇവിടെയൊക്കെ ഒന്ന് കാണാം..." "ഓക്കേ.. ഞാൻ ചാരുനെയും അമ്മുവിനെയും വിളിച്ചിട്ട് വരാം..." ഋതു അകത്തേക്ക് കയറി പോയി... അമ്മു വരും എന്നാ സന്തോഷത്തിൽ അഭിയും ചാരു ഉണ്ടാകും എന്നാ സന്തോഷത്തിൽ ഋഷിയും നിന്നു... അവർ രണ്ടുപേരും വന്നതും അവർ അവിടെയൊക്കെ ചുറ്റിക്കാണാൻ നടന്നു... ശ്രദ്ധയും അമ്മുവും ഋതുവും മുന്നിലും അഭിയും ഋഷിയും പിറകിലുമായിരുന്നു... അവരുടെ രണ്ടുപേരുടെയും കണ്ണുകൾ ശ്രദ്ധയിലും അമ്മുവിലുമായിരുന്നു... "ഏട്ടാ... ദേ ഞങ്ങൾ അവിടെ നിൽക്കാം.. ഏട്ടൻ ഒരു പിക് എടുത്തു തരണേ..." ഋതു അതും പറഞ്ഞു അവന്റെ കയ്യിൽ ഫോണും കൊടുത്തു അമ്മുവിനെയും ശ്രദ്ധയെയും കൂട്ടി തൊട്ടിന് വക്കത്തു പോയി ഇരുന്നു... അവൻ അവരുടെ പിക് എടുത്തു കൊടുത്തു... അതിനു ശേഷം വയലിൽ കൂടെ അവർ നടന്നു...

ആദ്യം അമ്മുവും അവൾക്ക് പിറകെ അഭിയും അഭിക്ക് പിറകെ ഋതുവും ഋതുവിന് പിറകെ ശ്രദ്ധയും അവളജ്ക പിറകെ ഋഷിയുമായായിരുന്നു അവർ നടന്നത്... അമ്മുവിന് ഒരു സൗര്യവും കൊടുക്കാതെ അഭി ഓരോന്നു പറഞ്ഞുക്കൊണ്ടിരുന്നു... അത് കണ്ടു ഋതു അവനെ പിടിച്ചു avlude പിറകിലാക്കി... ശ്രദ്ധയും ഋഷിയും അത് കണ്ടു ചിരിച്ചു... പെട്ടെന്ന് ശ്രദ്ധ വഴുക്കി വീഴാൻ പോയതും അവളെ ഋഷി ചേർത്തു നിറുത്തിയിരുന്നു... അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി... അവളിൽ താൻ ലയിക്കുന്നത് പോലെ അവനു തോന്നി... അവൾക്കും അവളുടെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു... അവന്റെ കണ്ണുകൾ തന്നോട് എന്തൊക്കെയോ പറയുന്നുന്നത് പോലെ അവൾക്ക് തോന്നി... അവയിൽ നിന്നും തന്റെ കണ്ണുകളെ മോചിപ്പിക്കാൻ തോന്നിയിരുന്നില്ല അവൾക്ക്...

പെട്ടെന്ന് ഒരു വണ്ടിയുടെ ഹോൺ കേട്ടതും രണ്ടുപേരും ഒന്ന് ഞെട്ടി പരസ്പരം മാറി നിന്നു.. അവർക്ക് മുഖത്തേക്ക് നോക്കാൻ ജാള്യത തോന്നി... അവൾ അവനെ നോക്കാതെ മുന്നോട്ട് നടന്നു... അവൻ ഒന്ന് പുഞ്ചിരിച്ചു ക്കൊണ്ട് അവൾക്ക് പിറകെയും.... അവർ സന്ധ്യയാകുമ്പോഴായിരുന്നു വീട്ടിലെത്തിയത്...പിന്നെ കുളിച്ചു വന്നു വിളക്ക് വെച്ചു ഭക്ഷണം കഴിച്ചു എല്ലാവരും ഉമ്മറത്ത് കൂടി... ശാരദമ്മ ഓരോ കഥകൾ അവർക്കു പറഞ്ഞുകൊടുത്തു... അപ്പോഴെല്ലാം ഋഷിയുടെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു... അവളുടെ കണ്ണുകൾ അറിയാതെ അവനിലേക്കും നീണ്ടു... "മതി കുട്ട്യോളെ... ഇനി പോയി കിടക്കാൻ നോക്ക്... ബാക്കിയൊക്കെ നാളെ..." ശാരദ അതും പറഞ്ഞു എണീറ്റു... "ആഹ് പിന്നെ... നാളെ എല്ലാവരും ഒന്ന് കുടുംബ ക്ഷേത്രത്തിൽ പോകണം.... ഞാൻ കുറച്ചു വഴിപാട് ഒക്കെ നേർന്നിട്ടുണ്ട്... ശോഭേ..." "പോകാം അമ്മേ..." അവരും എണീറ്റു ശാരദക്ക് ഒപ്പം നടന്നു... ഋഷിക്ക് ഒരു call വന്നതും അവനും എണീറ്റു.... "എന്നാ വാ നമുക്ക് കിടക്കാം...അമ്മു വാ..." ശ്രദ്ധ ഋതുവിനെയും അമ്മുവിനെയും കൂട്ടി നടന്നു...പിറകെ അഭിയും... താഴെ വാതിൽ എല്ലാം അടച്ചു കുടിക്കാൻ വെള്ളവും എടുത്തു റൂമിലേക്ക് പോകാൻ നിൽക്കുമ്പോഴായിരുന്നു ശ്രദ്ധയെ ആരോ പിടിച്ചു ഒരു റൂമിലേക്ക് കയറ്റിയത്...

അവൾ ഞെട്ടിക്കൊണ്ട് നോക്കിയതും അവളെ തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ഋഷിയെ കണ്ടു അവൾക്ക് ദേഷ്യം വന്നു.... "എന്താ...." "എന്റെ വാച്ച് എവിടെ...." അവൻ ചോദിക്കുന്നത് കെട്ട് അവൾ ഞെട്ടി...ഒപ്പം ദേഷ്യവും വന്നു... "ഇത് ചോദിക്കാൻ ആണോ താൻ എന്നെ ഈ റൂമിലേക്ക് കയറ്റിയത്..." "നീ എന്തിനാ എന്നെ താൻ എന്നും ഇയാൾ എന്നൊക്കെ വിളിക്കുന്നെ... എനിക്ക് ഒരു പേര് ഉണ്ട്..." "എനിക്ക് ഇപ്പൊ സൗകര്യം ഇല്ലാ തന്റെ പേര് വിളിക്കാൻ..." അതും പറഞ്ഞു അവൾ അവനെ മറികടന്നു പോകാൻ നിന്നതും അവൻ അവൾക്ക് തടസമായി നിന്നു ഡോർ ലോക്ക് ചെയ്തു... "മാറി നിൽക്ക് എനിക്ക് പോകണം.." "എന്റെ വാച്ച് താ... എന്നാ ഞാൻ നിന്നെ വിടാം.." "അത് ഇപ്പൊ എന്റെ കയ്യിലില്ല...എന്റെ വീട്ടിലാണ്...പിന്നെ തരാം ....." "ഓക്കേ... എന്നാ ഇതും അപ്പൊ തന്നാൽ മതിയല്ലോ അല്ലെ..." അവൻ അവളുടെ റിങ് എടുത്തു കാണിച്ചതും അവൾ ഞെട്ടി അവനെ നോക്കി "ഇതെങ്ങനെ തന്റെ കയ്യിൽ.... ഇങ്ങു തന്നെ...." "No..... നീ എപ്പോ എനിക്ക് എന്റെ വാച്ച് തരുന്നോ അപ്പഴേ ഇതും തരത്തൊള്ളൂ..." അവൻ എടുത്തു പോക്കറ്റിൽ വെച്ചുകൊണ്ട് പറഞ്ഞു... "വാച്ച് എന്റെ വീട്ടിലാണെന്ന് പറഞ്ഞില്ലേ...ഞാൻ നാട്ടിൽ എത്തിയിട്ട് തരാം എന്നും പറഞ്ഞു...

അപ്പൊ എനിക്ക് ഇത് തന്നുകൂടെ... ഇത് എന്റെ കയ്യിൽ കണ്ടില്ലെങ്കിൽ മുത്തശ്ശിക്ക് വിഷമവും... മുത്തശ്ശി തന്ന ഗിഫ്റ്റ് ആണ്..." "എന്തൊക്കെ പറഞ്ഞാലും എന്റെ വാച്ച് കിട്ടിയാലേ ഞാൻ ഇത് തരത്തൊള്ളൂ...." അവൾ അവനെ നോക്കി മുഖം വീർപ്പിച്ചു ഡോർ തുറക്കാൻ പോയതും അവൻ അവളെ പിടിച്ചു അവന്റെ മുന്നിലേക്ക് നിറുത്തി.... അവൾ അവന്റെ കയ്യിനെയും അവനെയും മാറി മാറി നോക്കി... "എന്താ നോക്കുന്നെ... അന്നത്തെ പോലെ അടിക്കാൻ ആണോ...എന്നാ ഞാൻ ഇപ്പ്രാവശ്യം വാങ്ങാൻ ഉദ്ദേശിക്കുന്നില്ല... പകരം ഒരു സംഭവം തരാൻ പോകാണ്..." അതും പറഞ്ഞു അവൻ അവളുടെ കവിളിൽ അവന്റെ അധരങ്ങൾ പതിപ്പിച്ചു... അവൾ ഷോക്കായി അവനെ നോക്കി....അവൻ അവളെ നോക്കി പുഞ്ചിരിച്ചു നിൽക്കാണ്... അവൾ ദേഷ്യത്തിൽ അവനെ അടിക്കാൻ നിന്നതും അവൻ അവളുടെ കൈ തടഞ്ഞു വെച്ചിരുന്നു.... "നിന്റെ ദേഹത്തു തൊടാൻ നിന്റെ അനുവാദം വേണം എന്നൊക്കെ എനിക്കറിയാം... പക്ഷെ.... എനിക്കെന്തോ നിന്നെ ഒന്ന് കിസ്സ് ചെയ്യണം എന്ന് തോന്നി..." അവളെ നോക്കി അവൻ പുഞ്ചിരിച്ചു ക്കൊണ്ട് പറഞ്ഞു... അവൾ അവന്റെ കാലിൽ നന്നായി ചവിട്ടി പുറത്തേക്കിറങ്ങി... അവൻ കാൽ പിടിച്ചു ബെഡിൽ ഇരുന്നു... പക്ഷെ അവന്റെ ചുണ്ടിൽ അപ്പോഴും മായാത്ത ഒരു പുഞ്ചിരിയുണ്ടായിരുന്നു............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story