പ്രണയനിലാമഴ....💙: ഭാഗം 18

pranayanilamazha

രചന: അനാർക്കലി

 "എന്നാ വേഗം പോകാൻ നോക്ക്.. ഇല്ലെങ്കിൽ സമയം വൈകും..." അതും പറഞ്ഞു ശ്രദ്ധ വാതിൽ തുറന്നതും അകത്തു ലൈറ്റ് ഓൺ ആയതും ഒരുമിച്ചായിരുന്നു... അവർ എല്ലാവരും ഞെട്ടി... ഋതു ശ്രദ്ധയുടെ കൈകളിൽ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു... ശ്രദ്ധ അവളുടെ കൈകൾക്ക് മേലെ തന്റെ കൈകൾ വെച്ചു... അവർ തിരിഞ്ഞു നോക്കിയതും അവരെ തന്നെ നോക്കി നിൽക്കുന്ന ആളെ കണ്ടതും അവർ പേടിയോടെ നിന്നു.... "ആഹാ എവിടെ പോവാ എല്ലാവരും കൂടെ..." "ഏട്ടാ...." അവരെ തന്നെ നോക്കി ചുമരിൽ ചാരി നിന്നുകൊണ്ട് ഋഷി ചോദിച്ചു.. അവനെ കണ്ടതും ഋതുവും അഭിയും പേടിച്ചുകൊണ്ട് നോക്കി... എന്നാൽ ശ്രദ്ധക്ക് ദേഷ്യമായിരുന്നു... "അതു പിന്നെ ഋഷി.... ഞങ്ങൾ പുറത്തു കാറ്റ് കൊള്ളാൻ ഇറങ്ങിയതാ...." അഭി എങ്ങനെയൊക്കെയോ പറഞ്ഞു ഒപ്പിച്ചു... ഋഷി ശ്രദ്ധയെ തന്നെ നോക്കി...അവൾ അവനെ തന്നെ കണ്ണുരുട്ടി നോക്കുകയായിരുന്നു... അവൻ അവളെ നോക്കി ഒന്ന് പുച്ഛിച്ചു.. "ഋതു...." ഋഷി ഋതുവിനെ നോക്കി..

അവൾ തലയും താഴുത്തി നിക്കായിരുന്നു... അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... അവൻ അവളുടെ അടുത്തേക്ക് വന്നു അവളുടെ മുഖം അവനു നേരെ നിറുത്തി.. "എന്താ ഋതു... നിന്നോട് ഞാൻ പറഞ്ഞതല്ലേ ഈ വിവാഹം നടക്കില്ലെന്നു... പിന്നെ എന്തിനാ ഈ ഒളിച്ചോട്ടം... നീ ഇങ്ങനെ ചെയ്‌താൽ നാളെ പപ്പ അവരുടെ മുന്നിൽ എല്ലാം അപമാനിക്കപെടില്ലേ..." "പിന്നെ....ഇവൾ ഇവൾക്ക് ഇഷ്ടമില്ലാത്ത ആളെ വിവാഹം കഴിച്ചു ശിഷ്ട കാലം വിഷമിക്കണോ..." ഇടയിൽ കേറി ശ്രദ്ധ പറഞ്ഞതും ഋഷി അവളെ തുറിച്ചു നോക്കി... "നിന്നോട് ഞാൻ ചോദിച്ചില്ല.... ഇതിന് പിന്നിൽ നീ തന്നെയാണെന്ന് എനിക്കറിയാം..." "അറിയാലോ എന്നാ കൂടുതൽ ചോദിക്കേണ്ട... വാ ഋതു..." ഋതുവിന്റെ കൈ പിടിച്ചു പുറത്തേക്കിറങ്ങാൻ പോയതും ഋഷി ഋതുവിനെ കൈ പിടിച്ചു തടഞ്ഞു... ശ്രദ്ധ അവനെ തുറിച്ചു നോക്കി... "അവളെങ്ങോട്ടും വരുന്നില്ല..." "അത് താൻ അല്ലല്ലോ തീരുമാനിക്കുന്നത്.." "ഞാൻ തന്നെ തീരുമാനിക്കുന്നത്.. കാരണം ഇവൾ എന്റെ സഹോദരി ആണ്..."

"അങ്ങനെ ആണെങ്കിൽ വല്ലപ്പോഴും സഹോദരിയുടെ മനസും ഒന്ന് മനസിലാക്കുന്നത് നല്ലതാകും... അല്ലാതെ അധികാരം മാത്രം കാണിച്ചാൽ പോരാ...." അവൾ പറഞ്ഞ വാക്കുകൾ അവനെ വല്ലാതെ തളർത്തി..അവന്റെ കൈകൾ ഋതുവിന്റെ കൈകളെ സ്വന്ത്രമാക്കിയിരുന്നു.. അത് അറിഞ്ഞ ഋതു ഋഷിയെ നോക്കി...ശ്രദ്ധ അവളെയും കൂട്ടി പുറത്തേക്കിറങ്ങാൻ നിന്നതും ഋതു പെട്ടെന്ന് നിന്നു... "വാ ഋതു..." "ചാരു....." അവൾ ശ്രദ്ധയുടെ കൈകളെ വിട്ടു ഋഷിക്ക് അടുത്തേക്ക് നടന്നു... "ഏട്ടാ... ഏട്ടൻ പറഞ്ഞതുപോലെ ഞാൻ നാളെ നടക്കുന്ന നിശ്ചയത്തിന് നിന്നുകൊടുത്താൽ വിവാഹത്തിനും നിന്നു കൊടുക്കേണ്ടി വരും.. അപ്പോഴും ഏട്ടൻ വന്നു പറയും പപ്പയെ അപമാനിക്കരുത് എന്ന്... ഈ പറയുന്ന പപ്പ എപ്പോഴെങ്കിലും എന്റെയോ ഏട്ടന്റെയോ ഇഷ്ടങ്ങൾ അറിഞ്ഞിട്ടുണ്ടോ.. നമുക്ക് എന്താ വേണ്ടത് എന്ന് മനസിലാക്കിയിട്ടുണ്ടോ... എന്നിട്ടും ഞാൻ പപ്പക്ക് വിഷമമാകേണ്ട വിചാരിച്ചു അതെല്ലാം പപ്പക്ക് വേണ്ടി ചെയ്തു..

പക്ഷെ ഇത് എന്നെക്കൊണ്ട് കഴിയില്ല ഏട്ടാ... കാരണം ഇത് എന്റെ ജീവിതം ആണ്.. അത് ജീവിച്ചു തീർക്കേണ്ടത് ഞാൻ ആണ്..." അവളുടെ ശബ്ദം ഇടറിയിരുന്നു... അത് കേട്ടു നിന്ന അഭിയും ശ്രദ്ധയും അവളുടെ അവസ്ഥയെ ഓർത്തു വിഷമിച്ചു... "മോളെ എനിക്ക് മനസിലാകും നിന്റെ അവസ്ഥ... പക്ഷെ നാളെ.. നാളെ ഒരു ദിവസം കൂടെ നീ ഒന്ന് ക്ഷമിക്കണം.. എനിക്ക് വേണ്ടി..." "ഓക്കേ... ഞാൻ നിന്നുകൊടുത്തോളം... എല്ലാവർക്കും വേണ്ടി... പക്ഷെ ഇനി വിവാഹത്തിനും നിന്നുകൊടുക്കാൻ എനിക്ക് ആകില്ല..." "ഇല്ലാ മോളെ... ഞാൻ നിനക്ക് വാക്ക് തന്നതല്ലേ.. നിനക്ക് ഇഷ്ടമില്ലാത്ത വിവാഹം ഒരിക്കലും നടക്കില്ല..." "എനിക്ക് ഇപ്പൊ ആരെയും വിശ്വാസം ഇല്ലാ ഏട്ടാ...." അത്രയും പറഞ്ഞു അവൾ മുകളിലേക്ക് കയറി പോയി.. ഋഷി അവൾ പോയ വഴിയേ നോക്കി നിന്നു...ശ്രദ്ധ അവൾക്ക് പിറകെ പോകാൻ നിന്നതും ഋഷി അവളെ തടഞ്ഞു വെച്ചു...അവൾ അവനെ എന്താണെന്നുള്ള ഭാവത്തിൽ നോക്കി... "ഞാൻ നിന്നോട് പറഞ്ഞില്ലേ ശ്രദ്ധാ... ഈ നിശ്ചയം നടക്കും എന്ന്..."

"അതിന് അത് ഇതുവരെ നടന്നില്ലല്ലോ... ഇനിയും സമയമുണ്ടല്ലോ mr ഋഷി യാദവ്... നമുക്ക് കാണാം നടക്കുമോ ഇല്ലയോ എന്ന്..." അതും പറഞ്ഞു അവൾ മുകളിലേക്ക് കയറി പോയി... അഭി അപ്പോഴും അവിടെ തന്നെ നിൽക്കായിരുന്നു.. ഋഷി അവനെ നോക്കി... "നീ ഇവിടെ തന്നെ നിൽക്കാനാണോ ഉദ്ദേശം...." "ഏയ്‌ എനിക്ക് ഉറക്കം വരുന്നു..." "എന്നാ പോയി ഉറങ്ങടാ..." അഭി വേഗം അവന്റെ റൂമിലേക്ക് ഓടി പോയി.. ഋഷി ഒന്ന് പുഞ്ചിരിച്ചു വാതിൽ അടച്ചു റൂമിലേക്ക് പോയി... _____________ പിന്നീടുള്ള സമയം ഋതുവിന് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല... അവൾ ശിവയെ വിളിച്ചുകൊണ്ടേ ഇരുന്നു.. പക്ഷെ അവന്റെ ഫോൺ സ്വിച്ചഡ് ഓഫ് ആയിരുന്നു..അവൾ കരഞ്ഞുകൊണ്ട് ബെഡിലേക്ക് കമിഴ്ന്നു കിടന്നു... ശ്രദ്ധ അവളുടെ പ്ലാൻ എല്ലാം ഇല്ലാതായതിന്റെ വിഷമിത്തിലും ദേഷ്യത്തിലുമായിരുന്നു... എന്നാലും അവൾ വീണ്ടും എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കുന്നുണ്ടായിരുന്നു... പക്ഷെ അവൾക്ക് ഒരു വഴിയും തെളിഞ്ഞുവന്നില്ല...

മണിക്കൂറുകൾ കടന്നുപോയി...നേരം വെളുത്തതും നിശ്ചയത്തിന്റെ തിരക്കുകളിലേക്ക് എല്ലാവരും കടന്നു... അപ്പോഴും റൂമിൽ ആരോടും ഒന്നും മിണ്ടാതെ ഇരിക്കാണ് ഋതു.. അവൾക്കടുത്തു അമ്മുവുമുണ്ട്... "മോൾ ഇതുവരെ കുളിച്ചില്ലേ... പോയി കുളിച്ചു വാ ഋതു.. പപ്പ നിന്നെ ഇങ്ങനെ കണ്ടാൽ ദേഷ്യപ്പെടും..എണീറ്റെ... ചെന്ന് കുളിച്ചു വാ..." ശോഭ അവളെ എണീപ്പിച്ചുകൊണ്ട് പറഞ്ഞു അവളുടെ കയ്യിൽ കുളിക്കാനുള്ള വസ്ത്രങ്ങളും കൊടുത്തു പോയി... ഋതു ആ നിറുത്തം തന്നെ നിൽക്കായിരുന്നു... "ചേച്ചി..." അമ്മു അവളുടെ തോളിൽ കൈവെച്ചുകൊണ്ട് വിളിച്ചു... "ഇഷ്ടമില്ലെങ്കിൽ നമുക്ക് ഇവിടെ നിന്നും പോകാം ചേച്ചി... ചാരുവേച്ചി ഇപ്പൊ വരും..." "വേണ്ട അമ്മു... ഏട്ടൻ പറഞ്ഞതുപോലെ ഇത് വെറുമൊരു നിശ്ചയം അല്ലെ... ഞാൻ നിന്നുകൊടുത്തോളം..." അതും പറഞ്ഞു അവൾ കുളിക്കാനായി കയറി... അമ്മുവിനും അവളുടെ അവസ്ഥ കണ്ടു സങ്കടം വരുന്നുണ്ടായിരുന്നു... ''ഋതു എവിടെ...." "കുളിക്കാൻ കയറി..." റൂമിലേക്ക് വന്ന ശ്രദ്ധ ഋതുവിനെ കാണാത്തതിനാൽ അമ്മുവിനോട് തിരക്കി.. അവൾ ബെഡിൽ പോയിയിരുന്നു.. "ചേച്ചി... ഋതുവേച്ചിക്ക് നല്ല സങ്കടം ഉണ്ട്... ഈ നിശ്ചയം മുടക്കണ്ടേ..."

"ഞാൻ എന്നെകൊണ്ട് ആകും വിധം എല്ലാം നോക്കി അമ്മു... പക്ഷെ കഴിയില്ല..." അപ്പോഴായിരുന്നു ഋതു കുളികഴിഞ്ഞു ഇറങ്ങിയത്... ശ്രദ്ധ അവളുടെ അടുത്തേക്ക് നടന്നു.. "ഋതു.. നീ ഇതിൽ നിന്നും പിന്മാറുന്നില്ലേ..നിന്റെ അച്ഛനോട് പോയി പറ നിനക്ക് ഇതിനു സമ്മതമല്ലെന്ന്..." "ഇല്ലാ.. ചാരു... ഞാൻ നിന്നെ പോലൊരു പെൺകുട്ടി അല്ല... എനിക്ക് നിന്റെ അത്ര തന്റെടവും ഇല്ലാ.. എന്നിട്ടും ഞാൻ എന്നെക്കൊണ്ട് ആകും വിധം പറഞ്ഞു.. പക്ഷെ......എല്ലാവർക്കും വേണ്ടി ഞാൻ ഈ നിശ്ചയത്തിന് നിന്നു കൊടുത്തോളം... ഒരു പാവയെ പോലെ..." അവൾ ഒന്ന് നിറുത്തിക്കൊണ്ട് പറഞ്ഞു.. ശോഭ അവൾക്ക് ഉടുക്കാനുള്ള സാരിയും ആഭരണങ്ങളുമായി വന്നു... "ചാരു.. അമ്മു.. നിങ്ങൾ അവളെ ഒരുക്കില്ലേ.. ഞാൻ താഴത്തോട്ട് പോകട്ടെ... കുറച്ചുകൂടെ പണിയുണ്ട്..." അവർ അതും പറഞ്ഞു പോയി... ശ്രദ്ധ ആ വസ്ത്രങ്ങൾ ഒന്ന് നോക്കി... ശേഷം ഋതുവിനെയും... "ഉറപ്പാണോ..." ഋതു ഒന്ന് പുഞ്ചിരിച്ചു.... അതിൽ ഉണ്ടായിരുന്നു അവളുടെ വേദന... അമ്മുവും ശ്രദ്ധയും കൂടെ അവളെ ഒരുക്കാൻ തുടങ്ങി.... _____________ "നീ എന്താടാ മുഖം വീർപ്പിച്ചു ഇരിക്കുന്നെ.. റെഡി ആകുന്നില്ലേ.. അവരൊക്കെ ഇപ്പൊ ഇങ്ങോട്ട് എത്തും..."

ഋഷി കണ്ണാടിയിലൂടെ ബെഡിൽ ഇരിക്കുന്ന അഭിയെ നോക്കി പറഞ്ഞു.. അവൻ ഋഷിയെ ദേഷ്യത്തിൽ നോക്കുകയായിരുന്നു... "ഋഷി.... നീ കാര്യത്തിൽ ആണോ... ഋതുവിന് താല്പര്യം ഇല്ലാത്ത ഒരു വിവാഹം എന്തിന് വേണ്ടിയാ നടത്തുന്നെ..." "അതിന് ഇത് വിവാഹം അല്ലല്ലോ.. നിശ്ചയം അല്ലെ..." "എന്തായാലും അവൾക്ക് ഇഷ്ടമില്ലല്ലോ..." അഭി അവനുനേരെ ചെന്നുനിന്ന് കൊണ്ടു പറഞ്ഞു... ഋഷി അവനെ നോക്കി ചിരിച്ചു നിൽക്കുകയായിരുന്നു... "ദേ ഇളിക്കല്ലേ... ഞാൻ ഒരു സീരിയസ് വിഷയം പറഞ്ഞോണ്ടിരിക്കുമ്പോൾ നീ ചിരിക്കാ..." "നീ സീരിയസ് ആയാ എനിക്ക് ചിരി വരും അഭി... അത്കൊണ്ട് മോന് പോയി റെഡി ആകാൻ നോക്ക്..." "അവൾ ആരെയാ സ്നേഹിക്കുന്നത് എന്ന് നിനക്കറിയോ... അതാരാണെന്ന് അറിഞ്ഞാൽ നീ തന്നെ അവന്റെ കയ്യിൽ അവളെ ഏല്പിക്കും..." അവൻ വാതിൽ തുറന്നു പുറത്തേക്ക് പോകാൻ നിന്നതും അഭി പറയുന്നത് കെട്ട് അവിടെ നിന്നു... "അറിയാം... അതാരാണെന്ന്... ഒരുപക്ഷേ അവനും നീയും അറിയുന്നതിനെക്കാൾ മുൻപ്....പക്ഷെ ഈ അവസാന നിമിഷത്തില്ലെങ്കിലും അവൾ തുറന്നു പറയും എന്ന് വിചാരിച്ചു..... പക്ഷെ...." അതും പറഞ്ഞു അവൻ പുറത്തേക്ക് പോയി...

അഭി അവൻ പറഞ്ഞത് കെട്ട് ഞെട്ടിപോയിരുന്നു... അവൻ ആകെ സംശയമായി...അവൻ ഋഷിക്ക് പിറകെ പോകാൻ നിന്നതും അവന്റെ ഫോൺ റിങ് ചെയ്യുന്നത് കണ്ടു അവൻ അറ്റൻഡ് ചെയ്തു... മറുതലക്കൽ നിന്നും പറയുന്നത് കെട്ട് അവൻ വീണ്ടും ഞെട്ടി... _____________ "ശോഭേ... അവർ വന്നൂട്ടോ...." മുറ്റത്തേക്ക് രണ്ടു കാറുകൾ വന്നു നിന്നതും അത് കണ്ടു ശേഖർ അകത്തേക്ക് വിളിച്ചുക്കൊണ്ട് പറഞ്ഞു.. ദിനേഷും ഋഷിയും അഭിയും പുറത്തേക്ക് വന്നു... കാറിൽ നിന്നറങ്ങിയ കുമാറിനെയും കാർത്തിക്കിനെയും അവരുടെ കുടുംബങ്ങളയും അവർ അകത്തേക്ക് ക്ഷണിച്ചു... യാത്ര എങ്ങനെയുണ്ടായിരുന്നു... ബുന്ധിമുട്ട് "ഉണ്ടായിരുന്നില്ലല്ലോ...." "ഏയ്‌.... നല്ല യാത്ര ആയിരുന്നു..." അവർ സംസാരിച്ചുകൊണ്ടിരുന്നു... കാർത്തിക് ഋഷിയോടും അഭിയോടും സ്ത്രീകൾ ശോഭയോടും സംസാരിച്ചിരിക്കയിരുന്നു... "എന്നാ മുഹൂർത്തം കഴിയുന്നതിനു മുൻപ് ചടങ്ങ് നടത്താം... കുട്ടിയെ വിളിച്ചോളൂ..." തിരുമേനി പറഞ്ഞതും ദിനേശ് ശോഭയെ നോക്കി..

അവർ തലയാട്ടി മുകളിലേക്ക് ഋതുവിനെ വിളിക്കാനായി പോയി... ഋതു റൂമിൽ കണ്ണാടിക്ക് മുന്നിൽ തന്നെയിരിക്കയിരുന്നു... അവൾ അവളെത്തന്നെ നോക്കി പുച്ഛിച്ചു ചിരിച്ചു... അവളെ നോക്കിക്കൊണ്ട് അമ്മുവും ശ്രദ്ധയും അടുത്തിരിക്കുന്നുണ്ട്... "മോളെ ഋതു.... അവർ വന്നു... വാ ചടങ്ങ് തുടങ്ങാൻ സമയമായി..." അത് കേട്ടതും അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി... ശോഭ അവളുടെ അടുത്തേക്ക് വന്നു കണ്ണുകൾ തുടച്ചു.... "എനിക്കറിയാം മോൾക്ക് ഇതിന് സമ്മതമല്ലെന്ന്... മോളുടെ ഇതേ അവസ്ഥയിലൂടെ ഞാനും കടന്നുപോയതാണ്... പക്ഷെ ഇപ്പോ മോൾ പപ്പ പറയുന്നത് അനുസരിക്കണം... അവരുടെ മുൻപിൽ പപ്പയെ അപമാനിക്കരുത്..." "ഇല്ലാ അമ്മാ... ഞാൻ കാരണം ആർക്കും ഒരു അപമാനവും ഉണ്ടാകില്ല...." അവൾ ഒന്ന് പുഞ്ചിരിച്ചുക്കൊണ്ട് പറഞ്ഞു... ശോഭയും ശ്രദ്ധയും അമ്മുവും അവളെയും കൂട്ടി താഴേക്ക് പോയി.. അവൾ വരുന്നത് കണ്ടതും ഋഷിയും അഭിയും അവളെ നോക്കി... അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു...

എന്നാൽ പോലും മറ്റുള്ളവർക്ക് വേണ്ടി അവളുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയും ഉണ്ടായിരുന്നു... അവളുടെ ഒപ്പം ഇറങ്ങി വന്ന ശ്രദ്ധ ഋഷിയെ കണ്ടതും ദേഷ്യത്തോടെ നോക്കി അവൻ അവളെ പുച്ഛിച്ചു ചിരിച്ചു... ഋതു വന്നു ശേഖരന്റെയും ശാരദയുടെയും അനുഗ്രഹം വാങ്ങി... അവർ അവളെ നിറമനസ്സാലെ അനുഗ്രഹിച്ചു... ശേഷം അവൾ ദിനേഷിനെ ഒന്ന് നോക്കി.. അയാൾ അവളെ നോക്കി പുഞ്ചിരിച്ചു നിൽക്കായിരുന്നു... അവളും ഒന്ന് പുഞ്ചിരിച്ചു അയാളുടെ അനുഗ്രഹവും വാങ്ങി... "എന്നാ നമുക്ക് ചടങ്ങിലേക്ക് കടക്കാം... കുട്ടിയെ ഇവിടെ വന്നു ഇരുന്നോളു..." നിശ്ചയത്തിനായി ഒരുക്കിവെച്ച മണ്ഡപത്തിലെ ഇരിപ്പിടം കാണിച്ചുകൊണ്ട് തിരുമേനി പറഞ്ഞു.. അവളെ ശ്രദ്ധയും അമ്മുവും കൂടെ അവിടെ കൊണ്ടിരുത്തി... "പയ്യനും കൂടെ വന്നിരുന്നാൽ നമുക്ക് ജാതകം കൈമാറ്റം ചെയ്യാം..." "മോനെ കാർത്തിക് വന്നിരിക്ക്..." "കാർത്തി.... അവനെ വിളിക്ക്..." തിരുമേനി പറഞ്ഞതും ദിനേശ് കാർത്തിക്കിനോട് ചെന്നു ഇരിക്കാൻ പറഞ്ഞതും കുമാർ അവനോട് പറയുന്നത് കെട്ട് ദിനേശ് നെറ്റിച്ചുളിച്ചു അയാളെ നോക്കി... "ആരെ കാര്യമാ കുമാർ പറയുന്നേ..." "കല്യാണചെക്കന്റെ കാര്യം തന്നെ..." "അതിന് കാർത്തിക് ഇവിടെ നിൽക്കുന്നുണ്ടല്ലോ... പിന്നെ ഏത് ചെക്കൻ...." "ദാ വന്നല്ലോ ചെക്കൻ..." അതും പറഞ്ഞു കുമാർ പുറത്തേക്ക് നോക്ക് പറഞ്ഞതും എല്ലാവരുടെയും കണ്ണുകൾ അങ്ങോട്ടേക്ക് നോക്കി... കാറിൽ നിന്നിറങ്ങി വരുന്ന ആളെ കണ്ടതും എല്ലാവരും ഞെട്ടി.... "ശിവേട്ടൻ......" ....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story