പ്രണയനിലാമഴ....💙: ഭാഗം 20

pranayanilamazha

രചന: അനാർക്കലി

"എന്റെ സഹോദരിയുടെ മനസ്സ് മാത്രമല്ല.... എന്നെ സ്നേഹിക്കുന്നവരുടെ മനസ്സ് മനസിലാക്കാനും ഈ ഋഷി യാദവിനു കഴിയും..." അവളുടെ കണ്ണുകളിൽ നോക്കിയായിരുന്നു അവൻ അത് പറഞ്ഞത്... അവന്റെ കണ്ണുകളിൽ നോക്കുമ്പോൾ അവൾക്ക് പേരറിയാത്ത ഒരു വികാരം തോന്നുന്നതായി അനുഭവപ്പെട്ടു... ആ കണ്ണുകൾ അവളോട് എന്തെല്ലാം പറയുന്നത് പോലെ തോന്നി.... അവൾ പരിസരം മറന്നു അവന്റെ കണ്ണുകളിൽ തന്നെ നോക്കി... അവനും...അവന്റെ നിശ്വാസം അവളുടെ മുഖത്തു തട്ടിയതും അവൾ കണ്ണുകളടച്ചു... അവൻ അവളുടെ കണ്ണുകൾക്ക് മേലെ പതിയെ ഊതി.. അവൾ കണ്ണുകൾ വലിച്ചു തുറന്നു... അവന്റെ കൈ വിരലുകൾ അവളുടെ മുഖത്തോടെ ചലിച്ചു.. അവളുടെ പാറിപറന്ന മുടിയിഴകളെ അവൻ ചെവിക്കരുകിലേക്ക് ഒതുക്കി വെച്ചു... തന്റെ രണ്ടുകൈകൾ കൊണ്ടും അവളുടെ കുഞ്ഞു മുഖം അവന്റെ കൈകൾക്കുള്ളിലാക്കി അവളുടെ കണ്ണുകളിൽ തന്നെ നോക്കി....

രണ്ടുപേരും പരസ്പരം മറന്ന നിമിഷങ്ങൾ.... പെട്ടെന്ന് കുളത്തിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ടാണ് രണ്ടുപേരും സ്വബോധത്തിലേക്ക് വന്നത്... അവൾ ഞെട്ടി അവനെ തന്നിൽ നിന്നും തള്ളിമാറ്റി ഓടി പോയി... ഋഷി എന്താ സംഭവിച്ചതെന്ന് ഓർത്തു നിന്നു... അവൻ അവന്റെ തലക്ക് ഒരു കൊട്ട് കൊടുത്തു.. പതിയെ അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞിരുന്നു... അവൻ പുഞ്ചിരിച്ചുകൊണ്ട് തറവാട്ടിലേക്ക് നടന്നു.... _____________ "രണ്ടാഴ്ച കഴിഞ്ഞാൽ ഒരു ശുഭമുഹൂർത്തം ഉണ്ട്...രാവിലെ 10 നും 10:30 ക്കും ഇടയിൽ..." "ദിനേശ്... അപ്പൊ എങ്ങനെയാ കാര്യങ്ങൾ ഒക്കെ... നമുക്ക് വിവാഹം അന്ന് നടത്തല്ലേ..." കല്യാണ തീയതി തീരുമാനിക്കാനായി എല്ലാവരും ഹാളിൽ ഇരിക്കുകയായിരുന്നു..ജ്യോത്സ്യൻ പറഞ്ഞതു പ്രകാരം ശേഖരൻ ദിനേഷിനോട് ചോദിച്ചതും അയാൾ എഴുന്നേറ്റു നിന്നു... "എന്റെ തീരുമാനപ്രകാരം അല്ലല്ലോ ഇന്ന് ഈ നിശ്ചയം നടന്നത്... അത്കൊണ്ട് കല്യാണവും നിങ്ങൾ തീരുമാനിച്ചു നടത്തുകയോ നടത്താതിരിക്കുകയോ എന്താന്ന് വെച്ചാ ചെയ്തോളു... ഞാൻ അതിൽ പങ്കെടുക്കില്ല...." അത്രയും പറഞ്ഞു അയാൾ പോകാൻ നിന്നതും ഋഷി അയാളെ തടഞ്ഞു...

"പപ്പ.... പപ്പേടെ ഒരേ ഒരു മകളുടെ വിവാഹകാര്യമാണ്..." "ഏതാനും മണിക്കൂറുകൾക്ക് മുൻപ് എന്റെ മകൾ മരിച്ചുപോയി ഋഷി... എനിക്ക് ഇപ്പോൾ ഒരു മകനെ ഒള്ളു...." ഋതുവിനെ ദേഷ്യത്തോടെ നോക്കി അയാൾ പുറത്തേക്കു ഇറങ്ങി കാർ എടുത്തു പോയി... ദിനേഷിന്റെ വാക്കുകൾ ഋതുവിനെ വല്ലാതെ വേദനിപ്പിച്ചു.. അവൾ കരഞ്ഞുകൊണ്ട് മുകളിലേക്ക് ഓടി പോയി... പിറകെ അമ്മുവും...ശിവ ഋഷിയെ നോക്കി.. "ഋഷി...." "അച്ഛാച്ച... പറഞ്ഞ മുഹൂർത്തത്തിൽ ഋതുവിന്റെയും ശിവയുടെയും വിവാഹം നടക്കും... ഞാൻ നടത്തും..." "മോനെ അത് ദിനേശ്.." "പപ്പ വരും... പപ്പ തന്നെ അവളെ ഇവന്റെ കയ്യിൽ ഏല്പിക്കും..." ശിവയെ ചേർത്തുപിടിച്ചുകൊണ്ട് അവൻ പറഞ്ഞു... ശോഭ അവനെ വാത്സല്യത്തോടെ നോക്കി... ശ്രദ്ധയുടെ കണ്ണുകളും അവനിൽ ആയിരുന്നു... അവനെ താൻ ഇനിയും മനസിലാക്കാനുണ്ടെന്ന് അവൾക്ക് തോന്നി... താൻ ഇതുവരെ അറിഞ്ഞ ഋഷിയല്ല യഥാർത്ഥ ഋഷി എന്ന് അവൾക്ക് മനസിലായി...

"എന്നാ ഞങൾ ഇറങ്ങട്ടെ...അധികം പേരെ വിളിക്കാനൊന്നുമില്ലെങ്കിലും കുറച്ചു ഒരുക്കങ്ങൾ ഞങ്ങൾക്കും നടത്താൻ ഉണ്ട് അല്ലെ ശിവ..." ഗീത പറഞ്ഞതിനോട് ശിവ ഒന്ന് തലയാട്ടി... പോകുന്നതിന് മുൻപ് അവനു ഋതുവിനെ കാണണമെന്നുണ്ടായിരുന്നു... അത് മനസിലാക്കിയത് പോലെ ഋഷി അവനെയും കൂട്ടി അവളുടെ അടുത്തേക്ക് പോയി... ചെയറിൽ ഇരുന്ന് കരയുന്ന ഋതുവിനെ തൊട്ടപ്പുറത്തിരുന്ന് ആശ്വസിപ്പിക്കുകയാണ് അമ്മു.. ഇത് കണ്ടുകൊണ്ടാണ് ഋഷിയും ശിവയും വന്നത്... "ഋതു..." അവൾക്കരുകിൽ ചെന്നിരുന്നുകൊണ്ട് ഋഷി വിളിച്ചതും അവൾ കണ്ണീരോടെ അവനെ നോക്കി.. "പപ്പ... എന്നെ... എന്നെ വെറുത്തു... ഞാൻ.. ഞാ.." "ഒന്നുല്ല മോളെ.. പപ്പേടെ സ്വഭാവം നിനക്കറിയാലോ... ആഗ്രഹിച്ചത് നടന്നില്ല.. അതിന്റെ ഒരുപാട് ദേഷ്യം... കുറച്ചു കഴിഞ്ഞാൽ അത് മാറിക്കോളും.." "എന്റെ കല്യാണത്തിന് പപ്പ ഉണ്ടാവില്ലേ..." "ആര് പറഞ്ഞു ഉണ്ടാവില്ലെന്ന്... നിന്റെ ഈ കൈ പപ്പ തന്നെ അവന്റെ കൈകളിൽ വെച്ചുകൊടുക്കും...നീ നോക്കിക്കോ.." അവൾ ആശങ്കയോടെ അവനെ നോക്കി... "നിന്റെ ഏട്ടൻ അല്ലെ പറയുന്നേ...ഞാൻ പറഞ്ഞത് എന്തെങ്കിലും ഇതുവരെ നടക്കാതിരുന്നിട്ടുണ്ടോ..."

അവൾ ഇല്ലെന്ന് തലയാട്ടി അവനെ കെട്ടിപിടിച്ചു... അമ്മുവിന്റെയും ശിവയുടെയും ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു...ഋതു ശിവയെ നോക്കി... "അമ്മു..അപ്പൊ നമുക്ക് താഴേക്ക് പോകാം..." ഋഷി ശിവയുടെ തോളിൽ ഒന്ന് തട്ടി അമ്മുവിനെയും കൂട്ടി താഴേക്ക് പോയി.. ____________ "അപ്പൊ എല്ലാം പറഞ്ഞപോലെ..." ശേഖരൻ ഗീതയോടും ശിവയോടുമായി പറഞ്ഞു.. അവർ കാറിലേക്ക് കയറി..എല്ലാവരെയും നോക്കി യാത്രപറഞ്ഞു കാർ സ്റ്റാർട്ട്‌ ചെയ്തു പോയി... അവർ പോയി കഴിഞ്ഞതും എല്ലാവരും അകത്തേക്ക് കയറി.. എന്നാൽ ശോഭ അവിടെ തന്നെ നിൽക്കുന്നത് കണ്ടു ഋഷി അവർക്കരികിലേക്ക് പോയി അവരുടെ ഷോൾഡറിൽ കൈ വെച്ചു... ശോഭ ഋഷിയെ തിരിഞ്ഞു നോക്കി.. "എന്താ അമ്മാ..." "ഏയ്‌ ഒന്നുല്ലാ ഋഷി... ഇപ്പൊ നീ ചെയ്യുന്നതെല്ലാം നിന്റെ പപ്പ ചെയ്യേണ്ടതാണ്... എന്നിട്ടും...." "പപ്പ വരും അമ്മ... എനിക്ക് ഉറപ്പുണ്ട്.. അങ്ങനെ ഋതുവിനെ തള്ളിക്കളയാനൊന്നും പപ്പക്ക് ആകില്ല... അതുവരെ ഞാൻ നോക്കിക്കോളാം എല്ലാം... എന്റെ അമ്മ കുട്ടി ഒന്ന് ഹാപ്പി ആയിരിക്ക്.... ഒരേ ഒരു മകളുടെ വിവാഹമാണ് നടക്കാൻ പോകുന്നത്... അതിന്റെ ഒരു ഉത്സാഹം ഒക്കെ വേണ്ടേ..."

അവരെ ചേർത്തുപിടിച്ചു അവരുടെ താടിയിൽ പിടിച്ചുകൊണ്ടു അവൻ പറഞ്ഞു.. അവർ ഒന്ന് ചിരിച്ചുകൊണ്ടു അവന്റെ കൂടെ അകത്തേക്ക് കയറി... "നാളെ തന്നെ പോണോ ചാരു .. ഇനി കല്ല്യാണം കഴിഞ്ഞു പോയാൽ പോരെ മോളെ..." "ഞാൻ അപ്പോഴേക്കും ഇങ്ങ് വരും മുത്തശ്ശി... ഇത് എനിക്ക് പോകേണ്ടത് അത്യാവശ്യമായതുകൊണ്ടാ.." ഋഷിയും ശോഭയും അകത്തേക്ക് കയറിയപ്പോൾ ശ്രദ്ധയും ശാരദയും സംസാരിക്കുന്നതായിരുന്നു കേട്ടത്... "എന്താ അമ്മാ..." "അതുപിന്നെ ചാരു നാളെ പോവാണെന്ന്.. ഞാൻ പറയായിരുന്നു ഇനിയിപ്പോ കല്യാണം കഴിഞ്ഞു പോയാൽ പോരെ എന്ന്..." "അമ്മ പറഞ്ഞതുപോലെ കല്യാണം കഴിഞ്ഞുപോയാൽ പോരെ മോളെ.. നീ ഇവിടുള്ളത് ഋതുവിനും ഒരു ആശ്വാസമാണ്..." "ഞാൻ അതിന് ഒരു രണ്ടു ദിവസത്തിനാ പോണത്... എനിക്ക് അത്യാവശ്യമായി ചെയ്യേണ്ട കുറച്ചു ജോലിയുണ്ട് അതാ... അത് കഴിഞ്ഞാ ഞാൻ പെട്ടെന്നുതന്നെ വരും..." അവൾ അവരോടായി പറഞ്ഞു... ഇതെല്ലാം കേട്ടു നിൽക്കുന്ന ഋഷിയെ അവൾ കണ്ടതും കുളപടവിൽ വെച്ചു സംഭവിച്ചത് അവൾക്ക് ഓർമ വന്നതും അവൾ അവനിൽ നിന്നും നോട്ടം മാറ്റി അവിടെ നിന്നും പോയി...

അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ടു ഫോൺ എടുത്തു പുറത്തേക്കും... _____________ 'എനിക്ക് എന്താ സംഭവിക്കുന്നെ... അയാളെ കാണുമ്പോ എന്തിനാ എന്റെ ഹൃദയം ഇങ്ങനെ മിടിക്കുന്നെ....' അവൾ അവളുടെ പ്രതിബിംബത്തിനോട് തന്നെ ചോദിച്ചു... അവൾക്ക് ഒരു ഉത്തരം കിട്ടുന്നുണ്ടായിരുന്നില്ല.. പകരം അവന്റെ മുഖം അവളുടെ മനസിലേക്ക് കടന്നുവന്നു... അവൾ പോലുമറിയാതെ അവളുടെ അധരങ്ങളിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു.... "എന്താണ് ചേച്ചി പതിവില്ലാതെ ഒരു ചിരിയൊക്കെ ഉണ്ടല്ലോ മുഖത്തു..." അങ്ങോട്ടേക്ക് വന്ന അമ്മു അവളെ കണ്ടു സംശയത്തോടെ ചോദിച്ചു.. "ഒന്നുല്ല... എനിക്കെന്താ ഒന്ന് ചിരിക്കാനും പാടില്ലേ..." "ചിരിച്ചോ ചിരിച്ചോ... ഞാൻ ഒന്നും പറഞ്ഞില്ലേ...." അമ്മുവിനെ നോക്കി മുഖം കോട്ടി അവൾ ഫോൺ എടുത്തു ബെഡിൽ ചെന്നിരുന്നു... "ഋതു എവിടെ അമ്മു..." "ചേച്ചി ബാൽക്കണിയിൽ ഉണ്ട്... ശിവേട്ടനായിട്ട് സംസാരിക്കാ..." അമ്മു അവൽക്കരികിൽ വന്നിരുന്നു... "നാളെ ചേച്ചി പോകാണല്ലേ... പെട്ടന്നു വരില്ലേ.."

"വരാതെ പിന്നെ.... എന്റെ ജോലി തീർന്ന ഞാൻ അന്ന് തന്നെ ഇങ്ങോട്ടേക്കു വരും..." "എന്നാ മതി..." അതും പറഞ്ഞു അവൾ പുതപ്പെടുത്തു മൂടിപ്പുതച്ചു കിടന്നു... ശ്രദ്ധയും ഫോൺ ഓഫ്‌ ചെയ്തു ലൈറ്റ് ഓഫ്‌ ചെയ്ത് കിടന്നു.. പക്ഷെ കണ്ണടച്ചാൽ അവൾക്ക് ഋഷിയുടെ മുഖമായിരുന്നു കാണാൻ കഴിഞ്ഞത്... അവൾ കണ്ണുകൾ വലിച്ചുതുറന്നു... എത്ര ശ്രമിച്ചിട്ടും അവന്റെ ചിന്തകൾ മാത്രം അവളിലേക്ക് വന്നു... ഇതേ സമയം അവളെയും ഓർത്തു അപ്പുറത്തെ മുറിയിൽ കിടക്കാണ് ഋഷി...കയ്യിൽ അവളുടെ റിങ് ഉണ്ട്... ഇന്ന് സംഭവിച്ചത് ഓർത്തതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... "I don't know shradha... ഇപ്പൊ നിന്നെ കുറിച്ചല്ലാതെ എനിക്കൊന്നും ഓർക്കാൻ കഴിയുന്നില്ല... നിന്നെ ഞാൻ അത്രമാത്രം ഇഷ്ടപെടുന്നു... എന്ന് തൊട്ടാണെന്ന് എനിക്കറിയില്ല... പക്ഷെ ഒന്നെനിക്കറിയാം എനിക്ക് നീ ഇല്ലാതെ കഴിയില്ല... നിന്നെ ഞാൻ എന്റേത് മാത്രമാക്കിയിരിക്കും...." അവളുടെ റിങ് അവന്റെ ചുണ്ടോട് ചേർത്തു ചുംബിച്ചു അവൻ കണ്ണുകളടച്ചു അവളെ മാത്രം ആലോചിച്ചു കിടന്നു... ______________ "അഭിയേട്ടാ... അതിങ് തന്നെ...." "No way.... ഞാൻ ഒന്ന് നോക്കട്ടെ നീ ആരോടാ ഇത്രക്ക് അങ്ങോട്ട് ചാറ്റ് ചെയ്യുന്നത് എന്ന്..."

അമ്മുവിന്റെ ഫോണും പിടിച്ചു അവളെ നോക്കി പേടിപ്പിക്കാണ് അഭി... അവൾ എത്താത്ത ഉയരത്തിലാണ് അവൻ ആ ഫോൺ പിടിച്ചിരിക്കുന്നത്... "മര്യാദക്ക് തന്നോ... ഇല്ലെങ്കിൽ ഞാൻ ചവിട്ടും..." "നീ ചവിട്ടടി... ചവിട്ടിയാൽ അപ്പോ നിന്റെ ഫോൺ നിലത്തു കിടക്കും... അത് വേണോ...." അവൾ അവനെ നോക്കി പല്ല് കടിച്ചു... അവൻ ആണെങ്കിൽ അവളെ നോക്കി പല്ലിളിച്ചു കാണിച്ചു... "ഞാൻ അവസാനമായി ചോദിക്കാണ് എന്റെ ഫോൺ ഒന്ന് തരോ...." "ഇല്ലാ .... ഇല്ലാ.. ഇല്ലാ...." അവൾക്ക് ദേഷ്യം വന്നു അവന്റെ നേരേക്ക് പോകാൻ നിന്നതും അവൻ ഫോൺ നിലത്തു ഇടുന്നത് പോലെ കാണിച്ചതും അവൾ അവിടെ തന്നെ നിന്നു.... "എന്താ ഇവിടെ..." ഋഷിയുടെ ശബ്ദം കേട്ടതും അമ്മുവും അഭിയും അവനെ തിരിഞ്ഞു നോക്കി... അവനെ കണ്ടതും അമ്മു അഭിയെ നോക്കി ഒന്ന് ചിരിച്ചു ഋഷികരികിലേക്ക് ചെന്നു... "ഇത് നോക്ക് ഋഷിയേട്ട... എന്റെ ഫോൺ അഭിയേട്ടൻ എടുത്തുവെച്ചു ഞാൻ ചോദിച്ചിട്ട് പോലും എനിക്ക് തരുന്നില്ല..."

അവൾ സങ്കടത്തോടെ പറഞ്ഞതും ഋഷി അഭിയെ ഒന്ന് തറപ്പിച്ചു നോക്കി.. അവൻ ഒന്ന് ഇളിച്ചുകൊണ്ട് ഫോൺ താഴ്ത്തിപിടിച്ചു.... "നിനക്കെന്തിനാടാ അവളുടെ ഫോൺ... അത് അങ്ങ് കൊടുക്ക്...." "ഞാൻ വെറുതെ ഒരു തമാശക്ക്..... ഇന്നാ പിടിച്ചോ നിന്റെ ഫോൺ..." അതും പറഞ്ഞു അവൻ അവളുടെ കയ്യിൽ ഫോൺ വെച്ചുകൊടുത്തു... അവൾ അവനെ നോക്കി വിജയച്ചിരി ചിരിച്ചു... "പോടാ കുരങ്ങാ...." അവനെ നോക്കി ഖോഷ്ടി കാണിച്ചു കൊണ്ടു അവൾ തിരിഞ്ഞു.. "നീ പോടീ മരപ്പട്ടി..." "മരപ്പട്ടി നിന്റെ മറ്റവൾ..." "അവളെ തന്നെയാ വിളിച്ചേ...." തിരിഞ്ഞു പോകുന്നിടയിൽ അവനുള്ള മറുപടി കൊടുക്കുന്നതിനിടയിൽ അവൾ പെട്ടെന്ന് നിന്നു... "എന്താ പറഞ്ഞെ..." "ഒന്നുല്ലാ... തമ്പുരാട്ടി പോയാട്ടെ..." അവൻ പറഞ്ഞതും അവൾ അവനെ പുച്ഛിച്ചു കൊണ്ടു താഴേക്ക് പോയി... അഭി ഋഷിയെ നോക്കി... അവൻ കലിപ്പിൽ അഭിയെ നോക്കി നിൽക്കായിരുന്നു... "എന്തിനാടാ.. ആ പാവത്തിനെ ഇങ്ങനെ ഇട്ട് കളിപ്പിക്കുന്നെ..." "ഒരുരസം.... അല്ല നീ എങ്ങോട്ടേക്കാ..." "ഞാൻ നാട്ടിൽ ഒന്ന് പോയിട്ട് വരാം... ഒരു ഇമ്പോര്ടന്റ്റ്‌ മീറ്റിംഗ് ഉണ്ട്.. പിന്നെ പപ്പയെയും ഒന്ന് കാണണം..." "എന്നാ ഞാനും വരാം..." "അത് വേണ്ട അഭി...

കല്യാണം അടുത്തില്ല... ഞാൻ വരുന്നത് വരെ ഇവിടെ നീ വേണം എല്ലാം നോക്കാൻ..." "അത് ശരിയാണല്ലോ... എന്നാ നീ പോയിട്ട് വാ..." അവർ രണ്ടുപേരും കൂടെ താഴേക്ക് പോയി.. അവിടെ ശാരദയും ശോഭയും ഉണ്ടായിരുന്നു... "ആഹ് നീ ഇറങ്ങിയോ..." "ആഹ് അമ്മ..." "എല്ലാം തീർത്തിട്ട് പെട്ടെന്ന് വന്നേക്കണം മോനെ... നിന്റെ പപ്പയെ കാണാൻ മറക്കരുത്..." "ഇല്ലാ അമ്മാ... ഞാൻ എല്ലാം ശരിയാക്കിയിട്ടേ വരൂ..." അവർ അവന്റെ തലയിൽ തലോടി....അപ്പോഴാണ് ഋതുവും ശ്രദ്ധയും അങ്ങോട്ടേക്ക് വന്നത്.. "വേഗം വന്നേക്കണേ ചാരു... നീ ഇവിടെ ഇല്ലെങ്കിൽ എനിക്ക് ഒരു ധൈര്യം ഉണ്ടാവില്ല... അതാ..." "ഞാൻ ശടെ എന്ന് പറഞ്ഞു വരില്ലേ ഋതു... എന്നിട്ട് വേണം എനിക്ക് നിന്റെ കല്യാണത്തിന്റെ എന്റേതായ ഒരുക്കങ്ങൾ നടത്താൻ..." "ഓഹോ..." "ആഹാ..." അവർ രണ്ടുപേരും മറ്റുള്ളവരെ നോക്കി... ഋഷിയെ മനഃപൂർവം ശ്രദ്ധ നോക്കാതിരുന്നു... എന്നാൽ അവളുടെ കണ്ണുകൾ ആദ്യം പോയത് അവനിലേക്ക് ആയിരുന്നു...അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.. അവൾ പെട്ടെന്ന് തന്നെ അവനിൽ നിന്നു കണ്ണെടുത്തു... "ഞാൻ എന്നാ ഇറങ്ങട്ടെ മുത്തശ്ശി..." "ആഹ് മോളും ഇറങ്ങാണോ... എന്നാ ഋഷിക്കൊപ്പം പോയാൽ പോരെ..

രണ്ടുപേരും ഒരു സ്ഥലത്തേക്ക് അല്ലെ..." ശോഭ പറഞ്ഞതും ശ്രദ്ധ ഞെട്ടി അവനെ നോക്കി.. അവൻ അപ്പോഴും അവളെ നോക്കി പുഞ്ചിരിച്ചു നിൽക്കായിരുന്നു... "അതു ശരിയാണല്ലോ...മോൾ ഋഷി മോന്റെ ഒപ്പം പോയാൽ മതി.. അതാകുമ്പോൾ നമുക്കും ഒരു ആശ്വാസമാണ്..." "ഏയ് അത് വേണ്ടാ... ബുദ്ധിമുട്ട് ആകും..." "എനിക്കൊരു ബുദ്ധിമുട്ടുമില്ല...." അവൻ പറഞ്ഞതും അവൾ അവനെ തുറിച്ചു നോക്കി... അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ടു പുറത്തേക്കിറങ്ങി... "അവനൊരു ബുദ്ധിമുട്ടുമില്ല......" അവളെയും കൂട്ടി അവർ പുറത്തേക്കിറങ്ങി... ശേഖരനോട് രണ്ടുപേരും യാത്രപറഞ്ഞിറങ്ങി....കാറിൽ കയറി അവൾ അവനെയും അവൻ അവളെയും ഒരുമിച്ചു നോക്കി........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story