പ്രണയനിലാമഴ....💙: ഭാഗം 21

pranayanilamazha

രചന: അനാർക്കലി

കാറിൽ കയറി അവൾ അവനെയും അവൻ അവളെയും ഒരുമിച്ചു നോക്കി... "പോകാം..." അവൾ ഒന്ന് തലയനക്കി അവനിൽ നിന്നും നോട്ടം മാറ്റി.. അവൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ടു കാർ സ്റ്റാർട്ട്‌ ചെയ്തു.. ഒന്നു രണ്ടു മണിക്കൂർ യാത്രയുണ്ടായിരുന്നു അവിടെ നിന്നും സിറ്റിയിലേക്ക്... കാറിൽ കയറിയ സമയം തൊട്ട് അവർ രണ്ടുപേരും ഒന്നും സംസാരിച്ചിരുന്നില്ല...പക്ഷെ ഇടക്കിടക്ക് രണ്ടുപേരും അറിയാതെ നോക്കുന്നുണ്ടായിരുന്നു... 🎶കാണുമ്പോൾ തോന്നും മിണ്ടാൻ ഒരു വാക്ക് ആരുമാരുമറിയാതൊരു നോക്ക്.. കാണുമ്പോൾ തോന്നും മിണ്ടാൻ ഒരു വാക്ക് ആരുമാരുമറിയാതൊരു നോക്ക്.. ഒ ഓ ഉ‌ൾക്കളം നോവുമ്പോൾ ഉ‌ൾക്കിളി പാടുമ്പോൾ..... ഒ ഓ ആ ഗാനം സ്വരമായ് മാറും സ്വരമെല്ലാം നിറമായ് മാറും നിറമെല്ലാം ചിറകായ് മാറും ചിറകിൽ നാം ഉയരം തേടും എന്നും എന്നും ഒ ഓ.... 🎶 സ്റ്റീരിയോയിൽ നിന്നും പാട്ട് കേട്ടതും ഋഷി അവളെ ഒന്ന് നോക്കി അതെ സമയം തന്നെ ശ്രദ്ധയും അവനെ നോക്കി... ഋഷി തന്നെ നോക്കുന്നു എന്ന് കണ്ടതും അവൾ വേഗം അവനിൽ നിന്നും കണ്ണുകളെടുത്തു...

"നിന്നെ വീട്ടിലാണോ ഡ്രോപ്പ് ചെയ്യേണ്ടത്..." ഏറെ നേരത്തെ മൗനത്തിനു ശേഷമായിരുന്നു ഋഷി അത് ചോദിച്ചത്.. "അല്ല.. എനിക്ക് രജിസ്റ്റർ ഓഫീസിലേക്ക് ആയിരുന്നു പോകേണ്ടത്... So ബസ്റ്റോപ്പിൽ ഇറക്കിയാൽ മതി.." "രജിസ്റ്റർ ഓഫീസിലോ..." പെട്ടെന്ന് ബ്രേക്ക്‌ ചവിട്ടി അവൻ ഞെട്ടിക്കൊണ്ട് ചോദിച്ചതും അവൾ മുന്നോട്ടും അവനെയും മാറി നോക്കികൊണ്ട് പിരികം ഉയർത്തി... "അതെ... ഇതിന് മുൻപ് രജിസ്റ്റർ ഓഫീസ് എന്ന് കേട്ടിട്ടില്ലേ... ഇങ്ങനെ ഞെട്ടാൻ..." അവൻ ചമ്മിയത് മാറ്റാനായി മുഖത്തു ഗൗരവം നടിച്ചു.. കാർ സ്റ്റാർട്ട്‌ ചെയ്തു... അവൾ അവനെ നോക്കി പുഞ്ചിരിച്ചു... "എന്തിനാ രജിസ്റ്റർ ഓഫീസിലേക്ക് പോകുന്നത്..." അവന്റെ ചോദ്യം കെട്ട് അവൾ അവനെ ഒന്ന് നോക്കി... അറിയാനുള്ള ആഗ്രഹം അവന്റെ മുഖത്തു കാണുന്നുണ്ടായിരുന്നു... "അതൊക്കെ ഉണ്ട്... അത് അറിഞ്ഞിട്ടിപ്പോ തനിക്കെന്തിനാ..." "ഏയ്‌.. ഞാൻ ചുമ്മാ ചോദിച്ചതാ..." അവൾ കാണാതെ അവൻ അവളെ നോക്കി പിറുപിറുക്കുന്നുണ്ടായിരുന്നു..

എന്നാൽ ഇതെല്ലാം അവൾ കാണുന്നുണ്ടായിരുന്നു.... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "ഇതാ ഇവിടെ നിറുത്തിയാൽ മതി.. ഞാൻ ബസിന് പൊയ്ക്കോളാം..." "വേണ്ടാ... ഞാൻ ഡ്രോപ്പ് ചെയ്യാം..." അതും പറഞ്ഞു അവൻ ഡ്രൈവിങ് തുടർന്നു..എന്നാൽ അവന്റെ മനസ്സ് മുഴുവൻ ആശങ്ക ആയിരുന്നു... 'ഏയ് കല്യാണം കഴിക്കാൻ ഒന്നുമാവില്ല...അതിന് മാത്രം അല്ലല്ലോ രജിസ്റ്റർ ഓഫീസിലേക്ക് പോകുന്നത്.... എന്നാലും...' അവൻ അവനോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു... ഇടക്കിടക്ക് അവളെ നോക്കുകയും ചെയ്തു.. അവൾ പാട്ടും ആസ്വദിച്ചിരിക്കയിരുന്നു.....രജിസ്റ്റർ ഓഫീസിൽ എത്തിയതും അവൾ അവനെ നോക്കി... "താങ്ക്സ്..." അവൻ ഒന്നും മിണ്ടിയില്ല.. അവളെത്തന്നെ നോക്കിയിരുന്നു... അവൾ കാറിൽ നിന്നിറങ്ങി... അവനും അവൾക്കൊപ്പം ഇറങ്ങി.. അവൻ നേരെ നോക്കിയത് ഓഫീസിനു മുന്നിൽ നിൽക്കുന്ന കുറച്ചു പയ്യന്മാരെ ആയിരുന്നു... അവന്റെ ഹൃദയം മിടിക്കാൻ തുടങ്ങി... "ആഹ് നീ വന്നോ..." "ലേറ്റ് ആയോ അച്ഛാ..." "ഇല്ലാ...ടൈം ആയിട്ടുള്ളു.. അകത്തേക്ക് വാ..." അപ്പോഴായിരുന്നു ശരത് ഋഷിയെ കണ്ടത്.. അവൻ അയാളെയും.. ശരത് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

അവൻ തിരിച്ചും... "മോന് എന്താ ഇവിടെ.." "എന്നെ ഡ്രോപ്പ് ചെയ്യാൻ വന്നതാ..." "എന്നാ വാ അകത്തേക്ക്... സമയമായി.." അയാൾ അകത്തേക്ക് പോയതും ശ്രദ്ധ ഋഷിയെ ഒന്ന് നോക്കി.. അവൻ ചുറ്റും നോക്കായിരുന്നു... "താനും വരുന്നുണ്ടോ.. അതോ പോകാണോ...." "അവൻ അവളെ ഒന്ന് നോക്കി.." "അല്ല ഒരു സാക്ഷിയുടെ കുറവ് ഉണ്ടായിരുന്നു.. താൻ വരുവാണേൽ എനിക്കൊരു ഹെല്പ് ആകുമായിരുന്നു.." അവളുടെ വാക്കുകൾ കേട്ടതും അവൻ ഒരുനിമിഷം വല്ലാതെയായിപ്പോയി.. അവൾ പറഞ്ഞതിന്റെ പൊരുൾ മനസിലാവാതെ അവൻ അവളെ തന്നെ നോക്കി.. "ഇന്നന്റെ വിവാഹമാ.. ആഹ് കാണുന്ന പയ്യനാ ചെറുക്കൻ... അവനെ ഒരേ നിർബന്ധം ഞങ്ങളുടെ വിവാഹം ഒരു രജിസ്റ്റർ ഓഫീസിൽ വെച്ച് നടത്തിയാൽ മതിയെന്ന്... പിന്നെ അച്ഛനും അത് മതിയെന്ന് പറഞ്ഞു.. ഒരു കണക്കിന് അതല്ലേ നല്ലത്..." അവൾ കുറച്ചു നാണത്തോടെ പറഞ്ഞു.. എന്നാൽ ഋഷിക്ക് അവന്റെ ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു.. അവൻ അവളെ തന്നെ നോക്കി...

അവന്റെ കണ്ണുകളിൽ വിഷമം നിറഞ്ഞുനിൽക്കുന്നത് അവൾ കണ്ടു...അവൻ അവളെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു...അവളോടൊപ്പം അകത്തേക്ക് കയറി... അവന്റെ നെഞ്ച് അനുസരണയില്ലാതെ മിടിക്കുന്നുണ്ടായിരുന്നു... "മോളെ ഇതാ ഇവിടെ സൈൻ ചെയ്യ്.." ശരത് കാണിച്ചു കൊടുത്ത സ്ഥലത്ത് സൈൻ ചെയ്യാനായി അവൾ പെൻ കയ്യിലെടുത്തു അവൾ ഋഷിയെ നോക്കി... അവൻ അവളെ തന്നെ നോക്കുകയായിരുന്നു.. അവളൊന്നു പുഞ്ചിരിച്ച ശേഷം സൈൻ ചെയ്തു... "അപ്പൊ ലീഗൽ ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞു... ലൈസൻസ് ഉടനെ കിട്ടും.." "Whaat....." രജിസ്റ്റാർ പറയുന്നത് കേട്ട് ഋഷി ഞെട്ടിക്കൊണ്ട് കുറച്ചുറക്കെ പറഞ്ഞതും അവിടെയുള്ളവർ എല്ലാം അവനെ തന്നെ നോക്കി...ശ്രദ്ധ ചിരി അടക്കിപിടിച്ചു അവനെ നോക്കി...രജിസ്റ്റർ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി... "എന്താ... എന്തെങ്കിലും പ്രോബ്ലം ഉണ്ടോ..." "ഏയ്‌ ഒന്നുമില്ല.. Sir... എന്നാ ഞങ്ങൾ പൊക്കോട്ടെ... Thankyou..." അത്രയും പറഞ്ഞു ശ്രദ്ധ ഋഷിയുടെ കയ്യും പിടിച്ചു പുറത്തേക്കിറങ്ങി... അവൻ അവളെയും അവളുടെ കയ്യിനെയും മാറി മാറി നോക്കി... "എന്നെ പറ്റിച്ചതാണല്ലേ..." "ചെറുതായിട്ട്..." അവൾ ചിരി അടക്കിപിടിച്ചു പറഞ്ഞു..

അവൻ ചമ്മിയമുഖത്തോടെ അവളെ നോക്കി... "എന്റെ സ്റ്റാർട്ടപിന്റെ ലീഗൽ procedures ൻ വന്നതാ... അതാണ് ഇപ്പൊ നടന്നത്...അല്ലാതെ താൻ വിചാരിച്ച പോലെ എന്റെ വിവാഹമല്ല..." അവൻ അവളെ നോക്കാതെ വേറെ എങ്ങോട്ടോ നോക്കി തലക്കടിച്ചു... "അല്ല എന്റെ വിവാഹം ആണെന്ന് പറഞ്ഞപ്പോ താൻ എന്തിനാ ഇങ്ങനെ ഷോക്ക് ആയത്...." "ഏയ്‌ ഞാൻ... ഞാൻ ഷോക്ക് ഒന്നും ആയില്ല..." "ഇല്ലേ.... പിന്നെ എന്തിനാ ഇത് ഇങ്ങനെ കിടന്നു മിടിക്കുന്നത്...." അവന്റെ നെഞ്ചിൽ കൈവെച്ചുകൊണ്ട് അവൾ ചോദിച്ചു... അവൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കി... അവളും.. അവന്റെ ഹൃദയമിടിപ്പ് അവളുടെ ഉള്ളം കൈ അറിയുന്നുണ്ടായിരുന്നു.... "അറിയില്ല.... ഇപ്പൊ കുറച്ചു ദിവസങ്ങളായി തന്നെ കാണുമ്പോൾ അനുസരണയില്ലാതെ മിടിച്ചുകൊണ്ടിരിക്കാണ്..." പതിഞ്ഞ സ്വരത്തിൽ അവനത് പറഞ്ഞതും അവളുടെ കൈകൾ മെല്ലെ അവന്റെ നെഞ്ചിൽ നിന്നും എടുത്തു... അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ടു അവൻ കാറിനടുത്തേക്ക് നടന്നു...അവളെ ഒന്ന് തിരിഞ്ഞുനോക്കിയതിന് ശേഷം അവൻ കാർ എടുത്തു അവിടെ നിന്നും പോയി... അവൾ അവൻ പോകുന്നതും നോക്കി നിന്നു..

അറിയാതെ അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു....അവൾ തിരിഞ്ഞതും അവളെത്തന്നെ നോക്കി നിൽക്കുന്ന ശരത്തിനെ കണ്ടതും അവളുടെ ചുണ്ടിലെ ചിരി മാഞ്ഞു... "എന്താ അച്ഛാ..." "അതാ എനിക്കും ചോദിക്കാൻ ഉള്ളത്... എന്താ ഇവിടെ നടക്കുന്നെ...." അവൾ ഒന്നും മിണ്ടാതെ തലതാഴുത്തി.. അയാൾ അവൾക്കടുത്തേക്ക് വന്നു... "നിന്റെ തീരുമാനങ്ങൾക്കൊന്നും ഞാൻ എതിര് നിന്നിട്ടില്ല... ശരിയെന്നു തോന്നുന്നത് മാത്രമേ നീ ചെയ്തിട്ടുള്ളു... ഇനിയും അങ്ങനെതന്നെ തീരുമാനം എടുക്കാൻ എന്റെ മോൾക്ക് സാധിക്കട്ടെ..." അത്രയും പറഞ്ഞു അയാൾ കാറിനടുത്തേക്ക് നടന്നു... അവൾ അയാൾ പറഞ്ഞത്തിന്റെ പൊരുൾ ആലോചിച്ചുകൊണ്ടു പിറകെ നടന്നു... _____________ പിന്നീടുള്ള ദിവസങ്ങളിൽ കല്യാണത്തിനുള്ള ഒരുക്കങ്ങളിൽ ആയിരുന്നു എല്ലാവരും.. ഋഷി ദിനേഷിനെ പറഞ്ഞു മനസിലാക്കി അയാളെയും കൂട്ടി തറവാട്ടിലേക്ക് പോയി...അത് ഋതുവിന് വല്ലാതെ സന്തോഷിപ്പിച്ചു... അവൾ ഒന്നുകൂടെ ഉഷാറായി....

ശ്രദ്ധക്ക് കുറച്ചുകൂടെ ജോയിലിയുള്ളതിനാൽ അവൾക്ക് തറവാട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല...അവൾ അവിടെ ഇല്ലാത്തത് കൊണ്ടു തന്നെ ഋഷിക്ക് എന്തോ ഒരു ആസ്വസ്ഥതയുണ്ടായിരുന്നു.... അവളും അവനെ തന്നെ ആലോചിക്കായിരുന്നു... പക്ഷെ എന്തോ ഒരു കാര്യം അവളെ അവനിൽ നിന്നും പിന്തിരിപ്പിക്കുന്നത് പോലെ അവൾക്ക് തോന്നാറുണ്ടായിരുന്നു... അങ്ങനെ കല്യാണ ദിവസം അടുത്തു... കല്യാണ പിറ്റേന്ന് ആയിട്ടും ശ്രദ്ധ വരാത്തത് കൊണ്ടു ഋതു പിണക്കത്തിലാണ്.. "ഒന്നും പറയേണ്ട ചാരു... നിനക്ക് എന്നോട് ഒട്ടും സ്നേഹം ഇല്ലാ... ഉണ്ടായിരുന്നേൽ നീ എന്നോ വന്നിരുന്നു... ഇത് നാളെ എന്റെ കല്യാണമാ... അപ്പോഴെങ്കിലും നീ ഒന്ന് വരോ..." "എന്റെ ഋതു... എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ട് അല്ല... ഓരോ തിരക്ക് ആയതോണ്ട് ആണ്...ഞാൻ ഇന്ന് തന്നെ വരും... But ലേറ്റ് ആകും..." "എന്നാ നീ വരേണ്ട... നിന്റെ തിരക്കും കെട്ടിപിടിച്ചു അവിടെ ഇരുന്നോ..." "ഋതു... പിണങ്ങല്ലേ..." "അവസാനമായി ഞാൻ ചോദിക്കാണ്..

നിനക്ക് ഇപ്പൊ ഇങ്ങോട്ട് വരാൻ പറ്റുമോ..." "ഓക്കേ... ഞാൻ വരാം... ഇനി ഇവിടുന്ന് ബസ് ഒക്കെ കിട്ടി അവിടെ എത്തുമ്പോഴേക്കും ലേറ്റ് ആകും... അതുവരെ നീ ക്ഷമിക്കണം..." "അത് വേണ്ടാ... ഏട്ടൻ അങ്ങോട്ടേക് വന്നിട്ടുണ്ട്... എന്തോ ആവശ്യത്തിന്... ഞാൻ ഏട്ടനോട് പറയാ.. നിന്നെ പിക്ക് ചെയ്യാൻ..." "അത് വേണ്ട ഋതു..." "അത് മതി ചാരു..." ശ്രദ്ധയെ ഒന്നും പറയാൻ അനുവദിക്കാതെ ഋതു കാൾ കട്ട്‌ ചെയ്തു... വീണ്ടും ഋഷിയുടെ കൂടെ ഒരു യാത്ര... മനസ്സ് അതിന് ആഗ്രഹിക്കുന്നുണ്ടെങ്കിലും എന്തോ ഒരു പേടി അവൾക്കുണ്ടായിരുന്നു.... അവൾ അവളുടെ ഓഫീസിന്റെ അകത്തായിരുന്നു... അവിടെ പണിക്കാർക്കുള്ള നിർദ്ദേശങ്ങൾ കൊടുക്കുകയായിരുന്നു...അവളുടെ സഹായത്തിനായി ആകാശും കൂടെ ഉണ്ടായിരുന്നു... "ശ്രദ്ധ... നിനക്ക് പോകണമെങ്കിൽ പൊയ്ക്കോ... ഞാൻ നോക്കിക്കോളാം .." "ആഹ് ഞാൻ കുറച്ചു കഴിഞ്ഞാൽ പോകും... ഇവർക്കുള്ള പണം ഞാൻ തരാം.. കറക്റ്റ് ആയി തന്നെ കൊടുക്കണം... പിന്നെ ഞാൻ ചിലപ്പോ നാളെ കഴിഞ്ഞാലേ വരുന്നുണ്ടാകു... അപ്പോഴേക്കും എല്ലാം സെറ്റ് ചെയ്തേക്കണേ..." "ഓക്കേ... ഞാൻ നോക്കിക്കോളാം..."

അവൾ അതും പറഞ്ഞു ഫോണും ബാഗും എടുത്തു പുറത്തേക്കിറങ്ങിയതും അവൾക്ക് മുന്നിൽ ഒരു കാർ വന്നു നിന്നതും ഒരുമിച്ചായിരുന്നു... അവൾ കാറിലേക്ക് നോക്കിയതും അവളെ നോക്കി പുഞ്ചിരിച്ചിരിക്കുന്ന ഋഷിയെ കണ്ടതും അവൾ ഭാവവ്യത്യാസമില്ലാതെ ഡോർ തുറന്നു കയറി.... "അപ്പൊ പോകാം..." "ഹ്മ്മ്..." അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു...അവൻ വേറെ റൂട്ടിലേക്ക് പോകുന്നത് കണ്ടതും അവൾ അവനെ സൂക്ഷിച്ചു നോക്കി... "താൻ ഇത് എങ്ങോട്ടാ..." "സോറി ശ്രദ്ധ...തനിക്ക് ബുദ്ധിമുട്ട് ആകും എന്ന് എനിക്കറിയാ... But എനിക്ക് ഇപ്പൊ ഓഫീസിൽ പോകേണ്ട ഒരു അത്യാവശ്യ കാര്യം ഉണ്ട്... ഒന്ന് അഡ്ജസ്റ്റ് ചെയ്യണം..." അവളൊന്നു അമർത്തി മൂളിക്കൊണ്ട് തിരിഞ്ഞിരുന്നു... അവൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് നേരെ അവന്റെ ഓഫീസിലേക്ക് പോയി... "താൻ ഇറങ്ങുന്നുണ്ടോ... ചിലപ്പോ ഞാൻ ലേറ്റ് ആകും... വെറുതെ ഇവിടിരുന്ന് ബോറടിക്കേണ്ട..." അവൻ പറഞ്ഞതും അവൾ ഒന്ന് ആലോചിച്ചു അവനൊപ്പം കാറിൽ നിന്നിറങ്ങി... അവർ ഒരുമിച്ചു അകത്തേക്ക് കയറി.. അവനെ കണ്ടതും സ്റ്റാഫ്സ് എല്ലാം വിഷ് ചെയ്തു... എന്നാൽ അവന്റെ കൂടെ വരുന്ന ശ്രദ്ധയെ കണ്ടതും എല്ലാവരും അവരെ സംശയത്തോടെ നോക്കി...

അവൻ കാബിനിലേക്ക് കയറിയതും അവൾ പുറത്തു നിന്നു.. അകത്തേക്ക് കയറിയ അവൻ പുറത്തേക്ക് തന്നെ വന്നു... "വാടോ..." അവന്റെ സമ്മതം കിട്ടിയതും അവൾ അവനൊപ്പം അവന്റെ കാബിനിലേക്ക് കയറി... നല്ല നീറ്റ് ആയിരുന്നു അവന്റെ ക്യാബിൻ... ഒരു സൈഡിലായി സോഫ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു... ഒത്ത നടുക്കലായി ടേബിലും... ചുമരിൽ നല്ല കോട്സ് ഒക്കെ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു... അവൾ അതെല്ലാം നോക്കിക്കൊണ്ടായിരുന്നു അകത്തേക്ക് കയറിയത്... "ഇരിക്ക്..." അവന്റെ ചെയറിനു നേരെയുള്ള ചെയർ കാണിച്ചുകൊണ്ട് അവൻ പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ടു അതിലേക്കിരുന്നു... "May i.." "Yes..." അകത്തേക്ക് കടന്ന ഉത്തര ആദ്യം കാണുന്നത് തനിക്ക് പിന്തിരിഞ്ഞിരിക്കുന്ന ശ്രദ്ധയെ ആയിരുന്നു... അവൾ ഒന്ന് സംശയിച്ചുകൊണ്ട് അകത്തേക്ക് കയറി... "ഉത്തര.... ഞാൻ ഇന്നലെ പറഞ്ഞ ഫയൽ കംപ്ലീറ്റ് ആക്കിയോ..." "Yes sir..." "ഓക്കേ.. പിന്നെ ഈ ഫയൽ ഈ മാസം അവസാനം വരുന്ന ഒരു ടെൻഡറിനെ കുറിച്ചാണ്... അതിന് വേണ്ടി ഒരു എമൗണ്ട് ഫിക്സ് ചെയ്തു വെക്കണം... അടുത്ത വീക്ക്‌ ബോർഡ്‌ മീറ്റിംഗ് ഉണ്ടാകും..

നാളെ എന്റെ പെങ്ങളുടെ കല്യാണം ആയിട്ടും ഞാൻ ഇത്രയും കഷ്ടപ്പെട്ട് വന്നത് ഇതിന് വേണ്ടിയാണ്.. അപ്പൊ കൃത്യമായി ചെയ്യണം..." "ഓക്കേ sir... ഞാൻ ചെയ്തോളാം..." "ഓക്കേ.. എന്നാ തനിക്ക് പോകാം..." അവൾ ഒന്ന് ശ്രദ്ധയെ നോക്കിക്കൊണ്ട് തിരിഞ്ഞു നടന്നു... എന്നാൽ അവളുടെ കണ്ണുകൾ അപ്പോഴും ശ്രദ്ധയിലും ഋഷിയിലുമായിരുന്നു... "എന്നാ പോകാം...എന്റെ ജോലി തീർന്നു..." "ഓക്കേ..." അതും പറഞ്ഞു അവൾ എഴുന്നേറ്റു.. അവനും.. രണ്ടുപേരും അവന്റെ ക്യാബിൻ വിട്ടിറങ്ങിയതും അവർക്കുമുന്നിൽ കുറച്ചു പ്രായം തോന്നിക്കുന്ന ഒരാൾ വന്നു നിന്നു... "മോന് എപ്പോ വന്നു..." "ഞാൻ ഇപ്പൊ വന്നതേയുള്ളു അനിലേട്ടാ... ഒരു ഫയൽ ഏല്പിക്കാൻ ഉണ്ടായിരുന്നു..." "ആഹ്... അല്ല കല്യാണ ഒരുക്കങ്ങൾ ഏതുവരെയായി..." "എല്ലാം നല്ലതുപോലെ പോകുന്നു... അനിലേട്ടൻ വരില്ലേ..." "പിന്നില്ലാതെ... അല്ല.. ഏതാ ഈ കുട്ടി..." അപ്പോഴായിരുന്നു അയാൾ ശ്രദ്ധയെ ശ്രദ്ധിച്ചിരുന്നത്... "ഇത്....she is my friend shradha... എന്റെ മാത്രമല്ല ഋതുവിന്റെയും.." ശ്രദ്ധ അവനെ നോക്കി... ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു... "ഓഹ്... ഞാൻ അനിൽ... ഇവിടുത്തെ മാനേജർ ആണ്..." അവൾ ഒന്ന് പുഞ്ചിരിച്ചു..

അവർ അയാളോട് യാത്ര പറഞ്ഞിറങ്ങി...കാറിൽ കയറി യാത്ര തുടർന്നു... "ഹലോ... താൻ ഇങ്ങനെ തന്നെ ആണോ..." "എങ്ങനെ..." "അല്ല സൈലന്റ് പേഴ്സൺ ആണോന്ന്..." "എനിക്ക് ക്ലോസ് ആയവരോട് മാത്രമേ ഞാൻ അധികം സംസാരിക്കാറുള്ളു..." "അപ്പോ എന്നോട് സംസാരിക്കില്ലെന്ന്... അല്ലെ..." "ചെറുതായിട്ട്..." "ഞാനും അങ്ങനെയാ എനിക്ക് ക്ലോസ് ആയവരോടെ സംസാരിക്കു... അതിൽ ഇപ്പൊ താനും ഉണ്ടെന്ന് മാത്രം..." അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ടു അവളെ നോക്കി... അവന്റെ കണ്ണുകളിൽ അവളോടുള്ള പ്രണയം അവൾക്ക് കാണാൻ കഴിഞ്ഞിരുന്നു... അവൾ അവനെ തന്നെ നോക്കിയിരുന്നു... അവൻ ബ്രേക് ചവിട്ടിയപ്പോഴായിരുന്നു അവൾ അവനിൽ നിന്നും കണ്ണെടുത്തത്...പക്ഷെ അവന്റെ കണ്ണുകൾ അവളിലുമായിരുന്നു... "ചാരു...

." ഋതുവിന്റെ വിളി ആയിരുന്നു അവനെ അവളിൽ നിന്നും കണ്ണെടുക്കാൻ പ്രേരിപ്പിച്ചത്... ശ്രദ്ധ കാറിൽ നിന്നിറങ്ങി... ഋതു ഓടി വന്നു അവളെ കെട്ടിപിടിച്ചു... "എത്ര ദിവസമായടി നീ വരാമെന്നു പറഞ്ഞു പറ്റിക്കുന്നെ... എന്നിട്ട് അവൾ ഇപ്പോഴാ വരുന്നേ..." "സോറി ഋതു... തിരക്കായതോണ്ടല്ലേ..." "അതിനുള്ളത് ഞാൻ വെച്ചിട്ടുണ്ട് അകത്തേക്ക് വാ..." അവൾ ശ്രദ്ധയുടെ കൈകളിൽ പിടിച്ചു അകത്തേക്ക് കൊണ്ടുപോയി... ഋഷി അവളെത്തന്നെ നോക്കികൊണ്ട് കാറിൽ നിന്നിറങ്ങി.. അവൾ അവനെ തിരിഞ്ഞുനോക്കും എന്ന പ്രതീക്ഷയിൽ അവൻ അവിടെ തന്നെ നിന്നു... കോലായിൽ കയറിയതും അവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കി...അവനായി കാത്തുവെച്ചന്നതുപോലെ ഒരു പുഞ്ചിരിയും സമ്മാനിച്ചു... അത് അവന്റെ ഹൃദയത്തിൽ ചെന്നായിരുന്നു പതിച്ചത്... അവനും അവളെ നോക്കി പുഞ്ചിരിച്ചു.... അവൾക്ക് മാത്രമായി... ❣️❣️ ....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story