പ്രണയനിലാമഴ....💙: ഭാഗം 23

pranayanilamazha

രചന: അനാർക്കലി

"അല്ലാതെ സ്വന്തം ഭർത്താവിന്റെ കൂടെ വീണ്ടും ഒരു ഡീലിൽ സൈൻ ചെയ്യുന്നതിനോടു നിന്റെ ഈഗോ സമ്മതിക്കാത്തതുകൊണ്ടല്ല...." ഋഷിയുടെ വാക്കുകൾ കേട്ടതും ശ്രദ്ധ ഒന്ന് നിന്നു.. അവൾ തിരിഞ്ഞു അവനെ നോക്കി.. അവളുടെ കണ്ണുകളിൽ തന്നോടുള്ള ദേഷ്യം അവനു കാണാമായിരുന്നു... "ഞാൻ ഒരിക്കലും എന്റെ പേർസണൽ ലൈഫ് ഒഫീഷ്യൽ കാര്യങ്ങളിൽ വലിച്ചിടാറില്ല.. അതന്നെ നന്നായി അറിയുന്നവർക്കറിയാം... പിന്നെ ഭർത്താവ് എന്ന് എന്തോ പറഞ്ഞിരുന്നലോ... ഈ കഴിഞ്ഞ നാല് കൊല്ലം സ്വന്തം ഭാര്യയും മകളും എങ്ങനെ ജീവിച്ചു എന്നപോലും അന്വേഷിക്കാത്ത ഒരാളെ ഞാൻ എന്ത് അർത്ഥത്തിൽ എന്റെ ഭർത്താവായി കാണും mr ഋഷി യാദവ്..." അവന്റെ കണ്ണുകളിൽ നോക്കിയായിരുന്നു അവൾ അത്രയും പറഞ്ഞു നിറുത്തിയത്.. അവനു അവളെ നോക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു... "അത്കൊണ്ട് sir ആദ്യംപോയി മാസം മിനിമം ഒരു 2 ലക്ഷം രൂപയുടെ ടേൺഓവർ എങ്കിലും ഉണ്ടാക്കി വാ..

എന്നിട്ട് നമുക്ക് ഈ ഡീലിൽ സൈൻ ചെയ്യണോ എന്ന് തീരുമാനിക്കാം...." അത്രയും പറഞ്ഞു അവൾ അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു അവിടെ നിന്നും ഇറങ്ങി പോയി...എന്നാൽ ഋഷിയുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു...അവന് ചിരിക്കുന്നത് കണ്ടതും വിജയ് അവനെ അതിശയത്തോട് കൂടെ നോക്കി... "എടാ അവൾ ഇത്രയും പറഞ്ഞിട്ടും നീ ഇരുന്ന് ചിരിക്കാണോ..." "പിന്നെ ചിരിക്കാതെ...അവൾ പറഞ്ഞത് മുഴുവൻ ശരിയാണെന്ന അവളുടെ വിചാരം..ഞാൻ അവളെയും മോളെയും അന്വേഷിച്ചിട്ടില്ലെന്ന് പോലും..അവൾക്കറിയില്ലല്ലോ അവളെയും മോളെയും ഓർക്കാത്ത ഒരു നിമിഷം പോലും ഈ കഴിഞ്ഞ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന്..." അതുപറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... വിജയ്ക്കും അവന്റെ അവസ്ഥ ഓർത്തു വിഷമം വന്നു... "ഋഷി..." വിജയ് വിളിച്ചതും ഋഷി അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ടു തന്റെ സൺഗ്ലാസ് എടുത്തു മുഖത്തു വെച്ചു അവിടെ നിന്നുമിറങ്ങി... _____________

കാറിൽ കണ്ണടച്ചിരിക്കുകയാണ് ശ്രദ്ധ.. നാല് വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് അവൻ തനിക്ക് മുന്നിൽ വരുന്നത്.. എന്നിട്ടും ചെയ്ത തെറ്റ് മനസിലാക്കാതെ ഇപ്പഴും തന്നെ പഴിക്കുന്നു... അവിടെ നിന്നും ഇറങ്ങിയപ്പോൾ മുതൽ അവൾ അസ്വസ്ഥതയോടാണെന്ന് ദിയക്ക് തോന്നി... "മാം...എന്തെങ്കിലും അസ്വസ്ഥതയുണ്ടോ...ഇനി ഓഫീസിലേക്ക് പോകണോ..." "വേണ്ട ദിയ.. നേരെ വീട്ടിലേക്ക് പോകാം..." കണ്ണുകൾ തുറക്കാതെ തന്നെ അവൾ ദിയക്കുള്ള മറുപടി കൊടുത്തിരുന്നു...ശ്രദ്ധ പറഞ്ഞതനുസരിച്ചു അവൾ ഡ്രൈവറോട് വീട്ടിലേക്ക് പോകാൻ പറഞ്ഞു... ഒരു വലിയ രണ്ടുനില വീട്ടിലേക്ക് അവളുടെ കാർ വന്നു നിന്നു... അതിൽ നിന്നുമിറങ്ങി അവൾ ദിയയെ നോക്കി.. "നാളെത്തേക്ക് എന്തെങ്കിലും മീറ്റിങ്‌സ് പറഞ്ഞുവെച്ചിട്ടുണ്ടെങ്കിൽ അത് ക്യാൻസൽ ചെയ്തേക്ക്... നാളെ ഞാൻ ലീവ് ആകും..."

"ഓക്കേ മാം..." അത്രയും പറഞ്ഞു അവൾ അകത്തേക്ക് കയറി...വലിയൊരു ഹാളിലേക്ക് കടന്നു ചെന്നതും അവളെ ഒരു അഞ്ചു വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി വന്നു കെട്ടിപിടിച്ചു.. "അമ്മാ...." ശ്രദ്ധ പുഞ്ചിരിച്ചുകൊണ്ട് അവളെ തന്നിൽ നിന്നു മാറ്റി നിറുത്തി അവൾക്ക് മുന്നിൽ മുട്ടുകുത്തി നിന്നു... "മോൾ ഭക്ഷണം കഴിച്ചോ..." "എവിടെ.. എന്നെ ഈ വീട് മുഴുവൻ ഓടിപ്പിച്ചു കാന്താരി... എന്നിട്ട് രണ്ടുവറ്റു പോലും കഴിച്ചില്ല..." അവരുടെ അടുത്തേക്ക് വന്നുകൊണ്ട് സൗഭാഗ്യ പറഞ്ഞു.. ശ്രദ്ധ ആണോ എന്ന ഭാവത്തിൽ അവളെ നോക്കി... "നോ അമ്മ... അമ്മമ്മ ന്നൊണ പറയാ.. ഞാ തെയ് ഇത്ര വല്ല്യ ഉരുള കൈച്ചു..." അവളുടെ കുഞ്ഞി കൈകൾ വിടർത്തി കാണിച്ചു... ശ്രദ്ധ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ ചുംബിച്ചു... "അമ്മ ഫ്രഷായി വരാം.. എന്നിട്ട് മോൾക്ക് അമ്മ ഭക്ഷണം താരാട്ടോ..." "അമ്മ തന്നാ ഞാ കൈക്കാ... "(കഴിക്കാം ) അവളുടെ കുഞ്ഞിപ്പല്ലുകൾ കാണിച്ചു ചിരിച്ചു കൊണ്ടു പറഞ്ഞു.. ശ്രദ്ധ അവളുടെ നെറ്റിയിൽ ചുംബിച്ചു എണീറ്റു ഫ്രഷാകാൻ പോയി...

"ഇതാ ഇത് കൂടെ കഴിച്ചാൽ കുഞ്ഞിന് കളിക്കാൻ പോകാം..." "ചത്യം...." "ആഹ്... വാ തുറന്നെ..." അവൾ അവസാന ഉരുളയും അവളുടെ കുഞ്ഞി വായിൽ വെച്ചുകൊടുത്തു... അവൾ ആ കുഞ്ഞി പല്ലുകൾ കാണിച്ചു ചിരിച്ചു... ശ്രദ്ധ അവളുടെ കവിളിൽ ചുംബിച്ചു...അവൾ ഓടി പോയി കളിക്കാൻ തുടങ്ങി... ഒരു ചെറു പുഞ്ചിരിയോടെ ശ്രദ്ധ അവളെത്തന്നെ നോക്കിയിരുന്നു... "ചാരു.... മോൾ ഉറങ്ങിയോ..." "ആഹ് അമ്മാ... അവളെ ഞാൻ ഉറക്കിയിട്ടാ വരുന്നേ..." അതും പറഞ്ഞു അവൾ അടുക്കലിയിലേക്ക് പോയി കുടിക്കാൻ വെള്ളവും എടുത്തു വന്നു... സൗഭാഗ്യ എന്തോ ചിന്തിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടതും അവൾ അവരുടെ തോളിൽ കൈ വെച്ചു... "എന്താ അമ്മാ...അമ്മ എന്താ ഇങ്ങനെ നിൽക്കുന്നെ... ഉറങ്ങുന്നില്ലേ..." "എനിക്ക് എങ്ങനെ ഉറക്കം വരാനാ ചാരു... നിന്റെയും കുഞ്ഞിന്റെയും കാര്യം ആലോചിച്ചു ആധിയാ...." "എന്തിന് അമ്മാ... ഇത്രയും കാലം ഞങൾ എങ്ങനെയാണോ ജീവിച്ചേ അതുപോലെ തന്നെ ഇനിയും അങ്ങോട്ട് ജീവിക്കും..."

അതും പറഞ്ഞുകൊണ്ടു അവൾ മുകളിലോട്ട് കയറാനായി സ്റ്റെപ് കയറി.. "എങ്ങനെ... അവൾ വലുതായി കൊണ്ടിരിക്കാണ്.. ഇതുവരെ അവളുടെ അച്ഛനെ പറ്റി അവൾ ചോദിച്ചിട്ടില്ല... പക്ഷെ ഇനി അങ്ങനെ ഉണ്ടായികൊളണം എന്നില്ല ചാരു... അവളുടെ അച്ഛനെ എവിടെ എന്ന് അവൾ ഒരു ദിവസം നിന്നോട് ചോദിക്കും..." "അങ്ങനെ അവൾ ചോദിക്കാണെങ്കിൽ ഞാൻ പറഞ്ഞു കൊടുത്തോളാം..." "ചാരു.... നീ ഞാൻ പറയുന്നത് മനസിലാക്ക്.. നിങ്ങൾ തമ്മിലുള്ള പ്രശ്നം വളരെ ചെറുതാണ്.. പറഞ്ഞു തീർക്കാവുന്നതെ ഉള്ളൂ... അത് എത്രയും പെട്ടെന്ന് പറഞ്ഞു തീർക്കുന്നത് തന്നെയാണ് നല്ലത്... അല്ലാതെ ചെറിയ പ്രശ്നങ്ങൾ വലുതാക്കി കൊണ്ടുപോയാൽ അതിന്റെ ഭാവിശ്യത് നിന്റെ മോൾ തന്നെയാകും അനുഭവിക്കുക...." സൗഭാഗ്യ പറഞ്ഞ വാക്കുകൾ കേട്ട് ഒരു നിമിഷം അവൾ നിശ്ചലമായി... "അമ്മ പറഞ്ഞത് മോൾ ഒന്ന് ആലോചിക്ക്...തീരുമാനം നിന്റേതാണ്... പക്ഷെ അത് ബാധിക്കുന്നത് നിന്റെ മോളെയാകും... ആലോചിക്ക്..." അവളുടെ തലയിൽ തലോടികൊണ്ട് അവർ അവരുടെ മുറിയിലേക്ക് പോയി... അവർ പറഞ്ഞത് ആലോചിച്ചുകൊണ്ട് ശ്രദ്ധ അവിടെ തന്നെ നിന്നു...ശേഷം അവൾ റൂമിലേക്ക് ചെന്നു...

ബെഡിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ കണ്ടതും അവൾ കയ്യിലെ ജഗ് ടേബിളിൽ വെച്ചു അവൾക്കരികിലായി ചെന്നു ഇരുന്നു അവളുടെ തലയിൽ തലോടി നെറ്റിയിൽ ഉമ്മ വെച്ചു... അവളെ നന്നായി പുതപ്പിച്ചു കൊടുത്തു അവൾ എണീറ്റു ബാൽക്കണിയിലേക്ക് പോയി നിന്നു... 'ഞങൾ തമ്മിൽ ചെറിയ പ്രശ്നമാണോ... പറഞ്ഞു തീർക്കാവുന്നതേയുള്ളോ... എന്റെ മോൾ അവളുടെ അച്ഛനെ വേണം എന്ന് പറഞ്ഞാൽ....' അവളുടെ മനസ്സ് ആകെ അസ്വസ്ഥമായി... അവൾ റൂമിലേക്ക് ചെന്നു ഷെൽഫിൽ നിന്നും അവളുടെ വിവാഹ ആൽബം എടുത്തു മറിച്ചു നോക്കി.... അതിൽ തന്റെ നെറ്റിയിൽ ചുംബിക്കുന്ന ഋഷിയുടെയും തന്റെയും ഫോട്ടോ കണ്ടതും അവൾ അതിലൂടെ മെല്ലെ വിരൽ തഴുകി.... ______________ ഋഷി യാദവിന്റെ ജീവിത സഖിയായി ശ്രദ്ധ വർമ്മയ്ക്ക് എന്റെ ജീവിതത്തിലേക്ക് വന്നുകൂടെ... 𝒘𝒊𝒍𝒍 𝒚𝒐𝒖 𝒎𝒂𝒓𝒓𝒚 𝒎𝒆 ചാരു 😍" അവൾ ഒരു നിമിഷം സ്തംഭിച്ചു... ഇതെല്ലാം സ്വപ്നം ആണോ എന്ന് അവൾക്ക് സംശയം തോന്നി.. "ചാരു.

.." അവളുടെ കൈകളിൽ പിടിച്ചു അവൻ വിളിച്ചതും അവൾ ഒന്ന് ഞെട്ടി അവനെ നോക്കി... "എ... എന്താ..." "Will you marry me..." അവൾ അവന്റെ കണ്ണുകളിൽ തന്നെ നോക്കി.. ആഹ് കണ്ണുകളിൽ അവളോടുള്ള പ്രണയം അവൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു... പക്ഷെ അവനോട് ഒരു മറുപടി പറയാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല... ജീവിതത്തിൽ ആദ്യമായാണ് അവൾക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നത്...അവൾ ഒന്ന് ശ്വാസം വലിച്ചെടുത്തു വിട്ടു... "താൻ എന്നോട് പ്രതികാരം വീട്ടല്ലേ..." "എന്തിന്..." "അന്ന് തന്നെ പോലീസ് സ്റ്റേഷനിൽ കയറ്റിയതിന്... അതിന് വേണ്ടി എന്തിനാ ഇത്ര ചീപ്പ്‌ ആകുന്നത്... എന്നെ കല്യാണം കഴിച്ചു എന്നെ ഇട്ട് ദ്രോഹിക്കാൻ ആണ് തന്നെ പരുപാടി എന്ന് എനിക്ക് മനസിലായി..." അവൾ അങ്ങനെ പറഞ്ഞതും അവനു ദേഷ്യവും സങ്കടവും വന്നു എണീറ്റു അവളുടെ കൈ പിടിച്ചു പിറകോട്ടു പിടിച്ചു തന്നോട് ചേർത്തുനിറുത്തി... അവന്റെ കണ്ണുകൾ ഇപ്പോൾ ദേഷ്യം നിറഞ്ഞു നിൽക്കുന്നത് അവൾക്ക് കാണാൻ സാധിച്ചു... "പ്രതികാരം ചെയ്യാനാണെങ്കിൽ ഋഷിക്ക് വേറെ മാർഗങ്ങൾ അറിയാം അല്ലാതെ ഒരു പെണ്ണിനെ പറ്റിച്ചു കെട്ടി അവളെ ദ്രോഹിക്കാൻ മാത്രം ചീപ്പ്‌ അല്ല ഈ ഋഷി യാദവ്....

നിന്നോട് എനിക്ക് തോന്നിയത് പ്രണയമാണ്... അത് എപ്പോഴാണെന്ന് എങ്ങനെയാണെന്ന് ഒന്നും എനിക്കറിയില്ല... പക്ഷെ നിന്റെ ഈ കണ്ണുകളിൽ നോക്കുമ്പോൾ ഞാൻ ഞാനല്ലതാകുന്നു... എനിക്ക് ചുറ്റും നീയല്ലാതെ വേറെ ആരെയും കാണാൻ കഴിയുന്നില്ല..... എന്റെ പ്രണയം നിന്നെ എങ്ങനെയാണ് വിശ്വസിപ്പിക്കേണ്ടത് എന്ന് എനിക്കറിയില്ല... എന്തൊക്കെ ചെയ്താലും നീ എന്നെ വിശ്വസിക്കുമോ എന്നും... പക്ഷെ..." അവൻ ഒന്ന് നിറുത്തി അവളുടെ കൈകളെ സ്വന്ത്രമാക്കി... അവൾ ഒന്ന് ശ്വാസം വിട്ടു അവനിൽ നിന്നും ചെറുതായി അകന്നു നിന്നു... അവൾ അവന്റെ കണ്ണുകളിൽ തന്നെ നോക്കി... അവനും...അവൻ പതിയെ അവൾക്ക് പിറകിലായി നിന്നു... "എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും ചാരു....😍" അവളുടെ തൂ വെള്ള നിറമുള്ള കഴുത്തിൽ അവൻ ഒരു ചെറിയ ഡയമണ്ട് മാല അണിയിച്ചുകൊണ്ടു പറഞ്ഞു ... അവൾ കഴുത്തിൽ കൈവെച്ചു കൊണ്ടു അവനെ തിരിഞ്ഞു നോക്കി...

അവൻ പുഞ്ചിരിച്ചു കൊണ്ടു അവളുടെ നെറ്റിയിൽ ചുംബിച്ചു.. അവൾ കണ്ണുകൾ അടച്ചു.... "ഇത് നിന്റെയാ...പക്ഷെ നീ എന്ന് എന്നോട് yes പറയുന്നുവോ അന്ന് മാത്രമേ ഇത് ഞാൻ നിനക്ക് ഇനി തരുന്നുള്ളു.... സമയം എടുത്ത് ആലോചിച്ചോ... നിന്റെ പിറകെ ഞാൻ വന്നു ശല്യപെടുത്തില്ല..." അത്രയും പറഞ്ഞു അവൾക്കൊരു പുഞ്ചിരിയും സമ്മാനിച്ചു അവൻ അവിടെ നിന്നും നടന്നു നീങ്ങി... അവൾ അവിടെ തന്നെ നിന്നു അവൻ പോകുന്നതും നോക്കി...അവളുടെ കൈകൾ അവൻ അണിയിച്ച മാലയിൽ ഒന്ന് തൊട്ടു... പതിയെ ചുണ്ടിൽ ഒരു പുഞ്ചിരിയും വിരിഞ്ഞിരുന്നു..... ______________ "ഋഷി...." "ആ പപ്പാ..." "വിശാലുമായുള്ള മീറ്റിംഗ് അടുത്തു വരുവാണ്.. നിനക്ക് ഓർമ്മയുണ്ടല്ലോ അല്ലെ...." "ഓർമയുണ്ട് പപ്പ... ഞാൻ അതിന്റെ പിറകെ തന്നെയാണ്..." അയാൾ ഒന്ന് മൂളിക്കൊണ്ട് അകത്തേക്ക് പോയി... കല്യാണം കഴിഞ്ഞതോടെ എല്ലാവരും തിരിച്ചു നാട്ടിലേക്ക് തന്നെ വന്നു.. അവരുടെ തിരക്കുകളിൽ ഏർപ്പെട്ടു..

.അഭിയെ അവന്റെ അച്ഛനും അമ്മയും തിരിച്ചും അമേരിക്കയിലേക്ക് വിളിച്ചതും അവൻ അങ്ങോട്ടേക്കുള്ള ഫ്ലൈറ്റ് കയറി... ഋതു ശിവയുടെ വീട്ടിലുമായതോടെ ആരുമില്ലാതെ അവസ്ഥയാണ് ഋഷിക്ക്... അവൻ അത്കൊണ്ട് തന്നെ അധിക നേരവും ഓഫീസിൽ ആകും...ശ്രദ്ധ തിരിച്ചൊരു മറുപടി ഇതുവരെ കൊടുത്തിട്ടില്ല അവനു.. പക്ഷെ അവൾ കാണാതെ അവൻ അവളെ ശ്രദ്ധിക്കാറുണ്ട്... ശ്രദ്ധ അവളുടെ ബിസിനസ്‌ സ്റ്റാർട്ട്‌ ചെയ്തു... തുടക്കം ആയത്കൊണ്ട് തന്നെ പതിയെ പതിയെ ആണ് വർക്കുകൾ നടക്കുന്നത്....പക്ഷെ അവളുടെ മനസ്സ് ഇപ്പോഴും ഋഷിയിൽ ആയിരുന്നു... അവനോടുള്ള തന്റെ സ്നേഹം തിരിച്ചറിഞ്ഞിട്ടും അത് അവനോട് പറയാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല... "ചോദിക്ക് ശരത്തേട്ട..." "വേണോ..." "പിന്നെ വേണ്ടാതെ... അങ്ങോട്ട് ചോദിക്ക്..." "എന്താ രണ്ടാളും കിടന്ന് പരുങ്ങി കളിക്കുന്നെ... എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ..." ഓഫീസിലേക്ക് പോകാനായി ഇറങ്ങിയ ശ്രദ്ധയോട് ചോദിക്കാനായി ശരത്തിനോട്‌ പറയുകയാണ് സൗഭാഗ്യ...

"എന്താ അച്ഛാ..." "അത് പിന്നെ മോളെ... നിന്റെ പഠിത്തവും കഴിഞ്ഞു നീ ആഗ്രഹിച്ചത് പോലെ സ്വന്തമായി ഒരു ബിസിനസും തുടങ്ങി... ഇനി ഒരു കല്യാണം ഒക്കെ...." "അച്ഛൻ പറഞ്ഞു തുടങ്ങിയപ്പോഴേ എനിക്ക് മനസിലായി... പക്ഷെ എനിക്ക് ഇപ്പൊ ഒരു കല്യാണം ഒന്നും വേണ്ട അച്ഛാ... ഞാൻ ആഗ്രഹിച്ച നിലയിൽ എന്റെ ബിസിനസ്‌ എത്തട്ടെ..അപ്പൊ എനിക്ക് താല്പര്യം ഉണ്ടെങ്കിൽ ഞാൻ കല്യാണം കഴിച്ചോളാം..." "എന്നാ നീ മൂക്കിൽ പല്ല് വന്നിട്ട് കല്യാണം കഴിച്ചാ മതി... നിന്റെ കൂടെയുള്ളവരുടെ ഒക്കെ കല്യാണവും കഴിഞ്ഞു കൊച്ചുങ്ങളുമായി... നീ ഇങ്ങനെ നടന്നോ... നിനക്ക് വയസ്സ് എത്രയായെന്ന് വല്ല വിചാരവും ഉണ്ടോ ചാരു..." ശ്രദ്ധ പറഞ്ഞു നിറുത്തിയതും സൗഭാഗ്യ ദേഷ്യത്തോടെ അവളോട് പറഞ്ഞു... "24 അല്ലെ... അമ്മക്ക് അറിയില്ലേ..." അവരെ കളിയാക്കിക്കൊണ്ട് അവൾ പറഞ്ഞതും അവർ അവളെ ദേഷ്യത്തോടെ നോക്കി... "നീ നിനക്ക് എപ്പോഴാണോ ഒരു തുണ വേണ്ടതെന്നു തോന്നുന്നത് അപ്പൊ ഞങ്ങളോട് പറഞ്ഞാൽ മതി... അന്നേ ഇനി നിന്റെ വിവാഹം നടത്തുന്നുള്ളു..."

"ശരത്തേട്ടാ...അവളുടെ താളത്തിന് ഒത്തു തുള്ളാണോ...." "പിന്നില്ലാതെ.. ഇത് അവളുടെ ജീവിതമല്ലേ.. അപ്പൊ അവളല്ലേ ഡിസിഷൻ എടുക്കേണ്ടത്..." "അമ്മ പേടിക്കേണ്ട ഞാൻ മൂക്കിൽ പല്ല് വന്നിട്ടൊന്നും കെട്ടാൻ ഉദ്ദേശിക്കുന്നില്ല... അതിന് മുൻപ് തന്നെ കെട്ടിക്കോളാം.. പോരെ..." അതും പറഞ്ഞു അവരെ നോക്കി പുഞ്ചിരിച്ചു യാത്ര പറഞ്ഞു അവളിറങ്ങി... ഇതേ സമയം എയർപോർട്ടിൽ നിന്നും നാലഞ്ച് ഗാർഡ്സിന്റെ കൂടെ ഒരാൾ ഫ്ലൈറ്റിൽ നിന്നിറങ്ങി... ഇൻസിഡ് ചെയ്ത ഷർട്ടും അതിന് മുകളിലായി ഒരു ബ്ലസരുമായിരുന്നു അവൻ ധരിച്ചിരുന്നത്... മുഖത്തു സൺഗ്ലാസ് വെച്ചിട്ടുണ്ടായിരുന്നു... അവന്റെ പിറകിലായി ഗാർഡ്സ് വരുന്നുണ്ട്... അവന് എയർപോർട്ടിന് പുറത്തെത്തിയതും അവനു മുൻപിലായി വന്നു നിന്ന ബ്ലാക്ക് BMW കാറിന്റെ ഡോർ അവനായി ഗാർഡ്സ് തുറന്നു കൊടുത്തതും അതിൽ കയറി.. അവൻ കയറിയതും ആ കാർ അവിടെ നിന്നും കുതിച്ചു പാഞ്ഞു.... എയർപോർട്ടിൽ ഉണ്ടായിരുന്ന എല്ലാവരുടെയും ശ്രദ്ധ ഒരു നിമിഷം അങ്ങോട്ടേക്കായി... "ആരാ അത്..." അവിടെയുള്ള ആരോ ചോദിച്ചു... "വിശാൽ കർണൻ*".... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story