പ്രണയനിലാമഴ....💙: ഭാഗം 24

pranayanilamazha

രചന: അനാർക്കലി

"ശ്രദ്ധാ...പുതിയ മെറ്റീരിയൽസ് എത്തിയിട്ടുണ്ട്.. നീ വന്നു ഒന്ന് നോക്കിയിട്ട് വേണം ഗോഡ്വണിലേക്ക് മാറ്റാൻ..." "ഞാൻ ഇതാ വരുന്നു ആകാശ്.." നോക്കികൊണ്ടിരുന്ന ഫയൽ അടച്ചുവെച്ചു അവൾ ആകാശിനൊപ്പം ഗോഡ്വണിലേക്ക് പോയി.. "നമ്മൾ പറഞ്ഞ എല്ലാ മെറ്റീരിയൽസും എത്തിയിട്ടില്ലേ..." "Yes എല്ലാം ചെക്ക് ചെയ്തു..." അവൾ ഒന്നുകൂടെ എല്ലാം ഒന്ന് നോക്കി...അതെല്ലാം ഇറക്കാൻ പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങി... പെട്ടെന്നായിരുന്നു അവൾ റോഡിലേക്ക് നോക്കിയത്.. അവളെ തന്നെ നോക്കിക്കൊണ്ട് കാറിൽ ഇരിക്കുന്ന ഋഷിയെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവനും അവൾക്കായി പുഞ്ചിരിച്ചു... "ശ്രദ്ധാ...." ആകാശ് അവളെ വിളിച്ചതും അവൾ തിരിഞ്ഞു നോക്കി... ഋഷി അവളെ നോക്കിക്കൊണ്ട് തന്നെ കാർ സ്റ്റാർട്ട്‌ ചെയ്തു അവിടെ നിന്നും പോയി... അവൾ അവന്റെ അടുത്തേക്ക് പോകാനായി നടന്നു ഒപ്പം അവൾ ഋഷിയെ തിരിഞ്ഞുനോക്കിയെങ്കിലും അവൾക്ക് അവനെ അവിടെ കാണാൻ സാധിച്ചില്ല...അവളുടെ മുഖം ചെറുതായി വാടി... _____________ "ഋഷി....വിശാൽ നാട്ടിൽ എത്തിയിട്ടുണ്ട്.." "അറിഞ്ഞു പപ്പ.."

"കാര്യങ്ങളെല്ലാം സ്പീഡ് അപ്പ്‌ ചെയ്യണം...ഞാൻ പറഞ്ഞതെല്ലാം നിനക്ക് ഓർമ്മയുണ്ടല്ലോ അല്ലെ..." അവനെ ഒന്ന് നോക്കിക്കൊണ്ട് ദിനേശ് ഋഷിയുടെ ക്യാബിൻ വീട്ടിറങ്ങി..അവൻ വിശാലിന്റെ പ്രൊഫൈൽ നോക്കിയിരുന്നു... പെട്ടെന്ന് അവന്റെ ഫോണിലേക്ക് ഒരു നോട്ടിഫിക്കേഷൻ വന്നതും സ്‌ക്രീനിൽ തെളിഞ്ഞു വന്ന ശ്രദ്ധയുടെ പിക് കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. അവൻ ഫോൺ കയ്യിൽ എടുത്തു ഗാലറി തുറന്നു അവളുടെ പിക് എടുത്തു നോക്കിക്കൊണ്ടിരുന്നു...ഒപ്പം ചുണ്ടിൽ പുഞ്ചിരിയുമുണ്ടായിരുന്നു... "May i....." പെട്ടെന്ന് ഉത്തരയുടെ ശബ്ദം കേട്ടതും അവൻ ഫോൺ ഓഫ്‌ ചെയ്ത അവൾക്ക് അകത്തേക്ക് വരാനുള്ള അനുവാദം കൊടുത്തു... "Sir ഇത് നാളെ നടക്കാൻ പോകുന്ന ടെൻഡർ ന്റെ ഡീറ്റെയിൽസ് ആണ്.. പിന്നെ എമൗണ്ട് എന്റർ ചെയ്തിട്ടില്ല..." "പപ്പ പറഞ്ഞില്ലേ എമൗണ്ട്.." "ഇല്ലാ... sir പറയുന്ന എമൗണ്ട് എന്റർ ചെയ്യാനാണ് ദിനേശ് sir പറഞ്ഞത്..."

"ഓക്കേ..ഞാൻ തന്നെ എന്റർ ചെയ്തോളാം..." അവൻ അതും പറഞ്ഞു അവളുടെ കയ്യിൽ നിന്നും ഫയൽ വാങ്ങി നോക്കാൻ തുടങ്ങി...അവൾ അവനെ തന്നെ നോക്കിനിൽക്കായിരുന്നു.. അവന്റെ ഓരോ ചലനങ്ങളും അവൾ നിരീക്ഷിക്കായിരുന്നു... അവനിൽ മതിമറന്നു പോകുന്നതായി അവൾക്ക് തോന്നി... തന്നെ ആരോ നോക്കുന്നതായി തോന്നിയതുകൊണ്ട് തലയുയർത്തി നോക്കിയ ഋഷി കാണുന്നത് തന്നെ തന്നെ നോക്കിനിൽക്കുന്ന ഉത്തരയെ ആണ്... "Anything else..." "എ.. എന്താ sir..." "വേറെ എന്തെങ്കിലും മാറ്റർ പറയാനുണ്ടോ..." "ഇല്ല.. ഇല്ല sir..." "എന്നാ പൊയ്ക്കോളൂ..." വാതിൽ ചൂണ്ടികൊണ്ട് അവൻ പറഞ്ഞതും അവൾ ഒന്ന് തലകുലുക്കി വാതിലിനടുത്തേക്ക് നീങ്ങി... പെട്ടെന്നായിരുന്നു ശിവ ഡോർ തുറന്നു അകത്തേക്ക് വന്നത്...അവനെ കണ്ടതും ഋഷി പുഞ്ചിരിച്ചു.. "ആഹ്... ശിവാ വാ..." ശിവ പുഞ്ചിരിച്ചു കൊണ്ടു അകത്തേക്ക് കയറി.. ഉത്തര ഋഷിയെ ഒന്നുകൂടെ നോക്കി പുറത്തേക്കിറങ്ങി.. അവൾ ഋഷിയെ നോക്കുന്നത് ശിവ കണ്ടിരുന്നു...

"ഋതു വന്നില്ലേ..." "വന്നിട്ടുണ്ടല്ലോ.." അതും പറഞ്ഞു ഋതു അകത്തേക്ക് വന്നു.. ഋഷിയെ ഓടിപ്പോയി കെട്ടിപിടിച്ചു.. അവനു അവളുടെ നെറ്റിയിൽ ചുംബിച്ചു...ശിവ ഒരു പുഞ്ചിരിയോടെ അവരെ നോക്കിയിരുന്നു... "രണ്ടുപേരും കൂടെ കറങ്ങാൻ ഇറങ്ങിയതാണോ..." "ചെറുതായിട്ട്.. നാളെത്തേക്കുള്ള ഷോപ്പിംഗിന് കൂടെ ഇറങ്ങിയതാ...അല്ലെ ഋതു.." "നാളെ എന്താ വിശേഷം..." "അപ്പൊ ഏട്ടനു ഓർമയില്ലാ.." ഋഷി സംശയഭാവത്തോട് കൂടെ ഋതുവിനെയും ശിവയെയും നോക്കി... ഋതു അവനെ ദേഷ്യത്തോടെയും സങ്കടത്തോടെയും കൂടെ നോക്കുന്നുണ്ടായിരുന്നു... ഋഷി പതിയെ ശിവയെ നോക്കി എന്താണെന്ന് കണ്ണുകൊണ്ട് ചോദിച്ചു... ശിവ ഋതു കാണാത്തെ കലണ്ടർ കാണിച്ചു ഇന്നത്തെ ഡേറ്റ് കാണിച്ചുകൊടുത്തു... ഋഷി മെല്ലെ നാവ് കടിച്ചു ഋതുവിനെ നോക്കി പുഞ്ചിരിച്ചു... അവൾ ഇപ്പൊ കരയും എന്ന ഭാവത്തിൽ അവനെത്തന്നെ നോക്കിനിന്നു... "ഞാൻ നിന്നെ പറ്റിച്ചതല്ലേ ഋതു... എന്റെ ഒരേ ഒരു പെങ്ങളുടെ ബര്ത്ഡേ എനിക്ക് ഓർമയില്ലാതെയിരിക്കുമോ..." "ഇല്ലാ... ഏട്ടൻ മറന്നുപോയി... അല്ലെങ്കിലും ഇപ്പൊ ഏട്ടൻ എന്നെപ്പറ്റി ഒരു ചിന്തയുമില്ല... എന്നെ മറന്നിട്ടുണ്ടാകും..."

"ദേ.. ദേ... ഒന്നങ്ങോട്ട് തന്നാലുണ്ടല്ലോ...എനിക്ക് ഇവിടെ കുറച്ചു തിരക്കായി പോയി അത്കൊണ്ട് ഡേറ്റ് ഒന്നും ഓർമയുണ്ടായിരുന്നില്ല... അല്ലാതെ ഞാൻ മറന്നിട്ടില്ല... കേട്ടോടി പൊട്ടി പെണ്ണെ..." അവളുടെ മൂക്കിന്റെ തുമ്പിൽ തട്ടിക്കൊണ്ടു അവൻ പറഞ്ഞു.. അവൾ മുഖം വീർപ്പിച്ചു അവനെ നോക്കി പിന്നെ പതിയെ അവനെ നോക്കി പുഞ്ചിരിച്ചു .... "എന്നിട്ട് എന്തൊക്കെയാണ് നാളെത്തെ പരിപാടി..." "അങ്ങനെ വലിയ പരിപാടി ഒന്നുമില്ല... ഏട്ടനും അമ്മയും പപ്പയും ആയിട്ട് ചെറിയൊരു പാർട്ടി... അച്ചാച്ചനെയും അമ്മമ്മയെയും അമ്മുവിനെയൊക്കെ ഞാൻ വിളിച്ചു.. പക്ഷെ അവർക്ക് വരാൻ കഴിയില്ല എന്ന് പറഞ്ഞു.. പിന്നെ അഭിയേട്ടൻ ഇവിടെ ഇല്ലല്ലോ...ആഹ് പിന്നെ ചാരു വരും..." ചാരു എന്ന് കേട്ടതും ഋഷിയുടെ കണ്ണുകൾ തിളങ്ങി.. ആഹ് തിളക്കം ശിവ ശ്രദ്ധിച്ചിരുന്നു... "ഞാൻ പപ്പയോടു പറഞ്ഞിട്ട് വരാം... ശിവേട്ടാ..." "ഞാൻ ഇപ്പോ വരാം ഋതു.. നീ നടന്നോ..." ഋതു തലയനക്കി അവിടെ നിന്നും പോയി.. ശിവ ഋഷിയെ ഒന്ന് നോക്കി... "എന്താടാ..." "നിന്നെ ഈ ഇടയായി ശ്രദ്ധയുടെ ഓഫീസിനു മുന്നിൽ കാണുന്നതായി ഒരു കേട്ടുകേൾവി ഉണ്ടല്ലോ..." ശിവ പറഞ്ഞതും ഋഷി ഒന്ന് പരുങ്ങി..

പക്ഷെ ആ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. അവൻ ശിവക്ക് അഭിമുഖമായി ടേബിളിൽ കയറി ഇരുന്നു... "നിന്നോട് ആരാ പറഞ്ഞെ..." "ആരാ പറഞ്ഞത് എന്നൊക്കെ അവിടെ നിൽക്കട്ടെ... ഞാൻ ചോദിച്ചതിന് ഉത്തരം പറ..." "ഓഫീസിനു മുന്നിൽ മാത്രമല്ല അവൾ പോകുന്നിടത്തൊക്കെ എന്നെ കാണാൻ സാധിക്കും... കുറച്ചുകൂടെ കഴിഞ്ഞാൽ എന്റെ വീട്ടിൽ അവളെയും കാണാം..." "അപ്പൊ..എന്റെ സംശയം വെറുതെ ആയില്ല അല്ലെ...എന്നാലും എങ്ങനെ നടന്നതാ രണ്ടുപേരും...എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ശ്രദ്ധ നിന്നോട് yes പറഞ്ഞു എന്ന്..." "അതിന് അവൾ ഇതുവരെ ഒരു റിപ്ലൈ തന്നിട്ടില്ല... പക്ഷെ എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം... അത് അവളുടെ കണ്ണുകൾ എന്നോട് പറയുന്നുണ്ട്... നല്ല വാശിക്കാരിയാ..." "ഓഹ് അപ്പൊ അവൾ yes പറഞ്ഞിട്ടില്ല... എനിക്കും തോന്നി അവൾക്ക് എന്തുപറ്റി എന്ന്.." ശിവ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു... "ശിവാ..നീ എന്നെ ഹെല്പ് ചെയ്യില്ലേ..." "എന്തിന്.. ശ്രദ്ധയെ കൊണ്ടു yes പറയിപ്പിക്കാനോ... അതിന് best അഭിയും ഋതുവാ .. അവർ നിന്നെ ഹെല്പ് ചെയ്യും..."

"അവർ കുളമാക്കില്ലല്ലോ..." "സംഭവം നല്ല ചീപ്പ്‌ ഐഡിയ ആകും അവരുടേത്... പക്ഷെ വർക്ഔട് ആകും.." "അനുഭവം ഗുരു അല്ലെ..." ഋഷി അവനെ നോക്കി പറഞ്ഞതും ശിവ ഒന്ന് ചിരിച്ചു... "ഞാൻ എന്നാ പപ്പേടെ അടുത്തേക്ക് പോകട്ടെ..." അതും പറഞ്ഞു അവൻ ക്യാബിൻ വിട്ടിറങ്ങി..ഋഷി പുഞ്ചിരിച്ചു കൊണ്ടു ചെയറിൽ ഇരുന്നു ഫോൺ എടുത്തു ശ്രദ്ധയുടെ പിക്സ് നോക്കാൻ തുടങ്ങി... ______________ "പപ്പേം അമ്മയും വന്നില്ലേ ഏട്ടാ..." "അവർ നിന്നെ വിളിച്ചില്ലേ..." "ഇല്ലാ...അമ്മമ്മ മുറ്റത്തു ഒന്ന് വീണു.. അപ്പൊ അമ്മ അങ്ങോട്ടേക്ക് പോയേക്കുവാ.. പിന്നെ പപ്പ അർജന്റ് മീറ്റിംഗ് ഉള്ളത്കൊണ്ട് അതിനും പോയി..." അവളുടെ മുഖം വാടിപ്പോയി... അത് മനസിലാക്കിയത് പോലെ ഋഷി അവളെ തന്നോട് ചേർത്തു നിറുത്തി തന്റെ കയ്യിലെ ജ്വല്ലറി ബോക്സ്‌ അവൾക്ക് നൽകി... "Happy birthday my dear 😍😍.." അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ടു അവൻ പറഞ്ഞു അവൾ പുഞ്ചിരിച്ചു കൊണ്ടു അവനെ കെട്ടിപിടിച്ചു.. "തുറന്നു നോക്ക്..." അവൾ ആ ബോക്സ്‌ തുറന്നതും അതിലുള്ള ഡയമണ്ട് നെക്‌ളേസ്‌ കണ്ടു അവനെ സന്തോഷത്തോടെ കെട്ടിപിടിച്ചു... "Thankyou ഏട്ടാ..."

"ആഹ് മോന് വന്നോ...എന്നിട്ട് എന്താ ഇവിടെ തന്നെ നിൽക്കുന്നെ.. അകത്തേക്ക് വാ..." ഗീതാമ്മ വന്നുപറഞ്ഞതും അവൻ ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി..ഹാളിൽ കേക്സ് എല്ലാം സെറ്റ് ചെയ്ത് വെക്കുന്ന ശ്രദ്ധയെ കണ്ടതും ഋഷിയുടെ കണ്ണുകൾ തിളങ്ങി... അവളെ അല്ലാതെ വേറെ ആരെയും അവന് കാണുന്നുണ്ടായിരുന്നില്ല... അവളിൽ മാത്രമായിരുന്നു അവൻ... അവൾ ചെയ്യുന്ന എല്ലാ പ്രവർത്തിയും അവൻ നോക്കികൊണ്ടിരുന്നു... അവളിൽ ലയിച്ചു പോയിരുന്നു അവൻ... അവൾ കേക്കിൽ നിന്നും കണ്ണെടുത്തതും തന്നെ തന്നെ നോക്കി നിൽക്കുന്ന ഋഷിയെ കണ്ടതും അവളും അവനെ തന്നെ നോക്കി നിന്നു.. രണ്ടുപേരുടെയും കണ്ണുകൾ പരസ്പരം കോർത്തു... പെട്ടെന്ന് അവന്റെ തോളിൽ ഒരു കരസ്പർശം അനുഭവപ്പെട്ടതും അവൻ അവളിൽ നിന്നും കണ്ണുകളെടുത്തു തിരിഞ്ഞു നോക്കി... "മതിയെടാ നോക്കിയത്..." ശിവയെ നോക്കി ഒരു ഇളി ഇളിച്ചു അവൻ വീണ്ടും ശ്രദ്ധയെ നോക്കി... അവളും അവനിൽ നിന്നും കണ്ണുകളെടുത്തു

പക്ഷെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയുണ്ടായിരുന്നു... "എന്നാ കേക്ക് കട്ട്‌ ചെയ്യാം... ഇനി ആരും വരാനില്ലല്ലോ..." ഗീതമ്മ പറഞ്ഞതും എല്ലാവരും കേക്ക് കട്ട്‌ ചെയ്യാനായി ടേബിളിനടുത്തേക്ക് വന്നു നിന്നു...ഋതുവിന് ഒരു സൈഡിലായി ശിവയും ഋഷിയും മറു സൈഡിൽ ശ്രദ്ധയും ഗീതാമ്മയും നിന്നു... അവൾ കേക്ക് കട്ട്‌ ചെയ്തു ആദ്യം ശിവക്കും പിന്നീട് ഋഷിക്കും നൽകി.. അവർ രണ്ടുപേരും തിരിച്ചു അവൾക്കും നൽകി.. ഋതു പിന്നീട് ഗീതാമ്മയ്ക്കും ശ്രദ്ധയ്ക്കും നൽകി.. അവർ തിരിച്ചും.. "എന്നാ ഇനി ഫുഡ് എടുത്തുവെക്കാം.." അതും പറഞ്ഞു ഗീതമ്മ അടുക്കളയിലേക്ക് പോയി കൂടെ ഋതുവും... ഋഷിയുടെ മുന്നിൽ നിൽക്കാന് കഴിയാത്തതുകൊണ്ട് ശ്രദ്ധയും അവർക്കൊപ്പം പോയി...ഋഷി അവൾ പോയ വഴിയേ നോക്കി നിന്നു... "അതേയ്... ഈ കപ്പൽ എന്നെങ്കിലും തീരമടുക്കുമോ..." "അടുക്കാറായി എന്നാണ് എന്റെ ഒരു നിഗമനം..." "അടുത്താ മതിയായിരുന്നു..." ശിവ അതും പറഞ്ഞു അവനെ നോക്കി.. ഋഷി പുച്ഛിച്ചു കൊണ്ടു അവന്റെ ഫോൺ എടുത്തു നോക്കാൻ തുടങ്ങി.

. "ശിവാ... ഋഷി... വാ വന്നിരിക്ക്..." ടേബിളിൽ എല്ലാം കൊണ്ട് വെച്ചുകൊണ്ട് ഗീതമ്മ വിളിച്ചതും രണ്ടുപേരും വന്നിരുന്നു.. ഋതുവും ശിവയും ഒരുമിച്ചായിരുന്നു ഇരുന്നത് അവർക്കടുത്തായി ഗീതാമ്മയും... ഋഷിക്കടുത്തു ഇരിക്കാൻ ശ്രദ്ധയ്ക്ക് അല്പം മടി തോന്നിയിരുന്നു... "എന്താ ചാരു നീ ഇരിക്കുന്നില്ലേ..." "അതുപിന്നെ..." "ഇരിക്ക് ശ്രദ്ധാ..." ശിവയും ഋതുവും പറഞ്ഞതും അവൾ ഋഷിക്കടുത്തിരുന്നു...ഋഷിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. അവൻ ശിവയെ നോക്കി.. ശിവ കണ്ണിറുക്കി കാണിച്ചു... ശ്രദ്ധയ്ക്ക് അവളുടെ ഹൃദയം നന്നായി മിടിക്കുന്നത് പോലെ തോന്നി അവൾക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല... "താൻ എന്താ ഒന്നും കഴിക്കുന്നില്ലേ..." അവളുടെ ചെവിയിലായി അവൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു... അവൾ ഒന്ന് ഞെട്ടികൊണ്ട് അവനെ നോക്കി തലയാട്ടി...അവൾ പതിയെ പതിയെ കഴിച്ചു... ഋഷി അവളെ ഒന്ന് നോക്കി പുഞ്ചിരിച്ചുകൊണ്ടു കഴിച്ചു എണീറ്റു... താൻ ഇനിയും അവിടെയിരുന്നാൽ അവൾക്ക് കഴിക്കാൻ കഴിയില്ലെന്ന് അവനു മനസിലായിരുന്നു...

അവൻ എണീറ്റതും അവൾക്ക് കുറച്ചു ആശ്വാസം തോന്നിയിരുന്നു... "ഋതു നിന്റെ ഫോണിന്റെ ചാർജർ ഒന്ന് തരാവോ.." "എന്റെ റൂമിലുണ്ട്.. ഞാൻ പോയി എടുത്തിട്ട് വരാം.." "വേണ്ട.. ഞാൻ പോയി എടുത്തോളാം.. നീ ഇവിടെയിരിക്ക്.." ശ്രദ്ധ മുകളിലോട്ട് പോകുന്നത് കണ്ടു ഋഷിയും അവൾക്ക് പിറകെ പോയി..അവൾ ഋതുവിന്റെ റൂമിൽ കയറി ഫോൺ ചാർജറിൽ ഇട്ടു തിരിഞ്ഞതും വാതിലിൽ ചാരി തന്നെ നോക്കി നിൽക്കുന്ന ഋഷിയെ കണ്ടതും ഒന്ന് പേടിച്ചു ഒരടി പിറകിലേക്ക് വെച്ചു... "താൻ എന്താ ഇവിടെ... മനുഷ്യനെ പേടിപ്പിക്കാനായിട്ട്..." "അത് തന്നെ എനിക്കും ചോദിക്കാനുള്ളത്... നീ എന്തിനാ എന്നെ കാണുമ്പോൾ ഇങ്ങനെ പേടിക്കുന്നത്..." അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് അവൻ ചോദിച്ചു.. അവൾ അവൻ വരുന്നതനുസരിച്ചു പിറകിലേക്ക് നീങ്ങി..അവൻ അവളെ വലിച്ചു തന്റെ നെഞ്ചിലേക്ക് ചേർത്തു നിറുത്തി.. "നിനക്കെന്താ പറ്റിയത്...ഇങ്ങനെ ആയിരുന്നില്ലല്ലോ നീ...ഈ പുലികുട്ടി എങ്ങനെയാ പൂച്ചക്കുട്ടി ആയത്..." അവളുടെ മുഖത്തോട്ട് മുഖം അടുപ്പിച്ചുകൊണ്ട് അവൻ ചോദിച്ചു... "അതേയ്... എനിക്ക് ഈ പൂച്ചക്കുട്ടിയെ തീരെ പിടിക്കുന്നില്ല...എന്തെങ്കിലും ഒന്ന് പറയടോ..."

അവൾക്ക് അവളുടെ ശബ്ദം ഒന്ന് വരുന്നില്ലെന്ന് തോന്നി... തനിക്കെന്താ സംഭവിക്കുന്നത് എന്ന് പോലും മനസിലാകുന്നുണ്ടായിരുന്നില്ല അവൾക്ക്...അവന്റെ കയ്യിൽ നിന്നും മാറാൻ നോക്കി... "ഓക്കേ... ഇനി ഞാൻ പിടിച്ചുവെച്ചത് കൊണ്ടാണെങ്കിൽ വിട്ടേക്കാം അപ്പോഴെങ്കിലും ഒന്ന് സംസാരിക്കുമോ..." "തനിക്ക് എന്താ വേണ്ടത്...." "ആഹ് ഇങ്ങനെ വേണം... എനിക്ക് എന്താ വേണ്ടത് എന്ന് ഞാൻ പറഞ്ഞതല്ലേ... നിന്നെ വേണം...എനിക്ക് എപ്പോ ഓക്കേ പറയും..." "നോക്കിയിരുന്നോ...ഇപ്പൊ പറയും ..." അതും പറഞ്ഞു അവൾ അവിടെ നിന്നും പോകാനായി തിരിഞ്ഞു... "നിനക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം... അത് അങ്ങോട്ട് തുറന്നു പറഞ്ഞാൽ എന്നെ കാണുമ്പോൾ ഉണ്ടാകുന്ന ഈ പേടി മാറി കിട്ടും..." "എനിക്ക് അതിന് തന്നെ കാണുമ്പോൾ ഒരു പേടിയും ഇല്ലാ... അതൊക്കെ തന്റെ തോന്നലാ..." "ഓഹോ..." അതും പറഞ്ഞു അവൻ വീണ്ടും അവൾക്കടുത്തേക്ക് നടന്നതും അവൾ വേഗം ഡോർ തുറന്നു പുറത്തേക്ക് ഓടി പോയി... അവളുടെ പോക്ക് കണ്ടു അവൻ ചിരിച്ചു... "എന്നാ ഞാൻ ഇറങ്ങട്ടെ ഋതു..." "പോണോ ചാരു... ഇന്ന് ഇവിടെ നിന്നുകൂടെ..." "ഏയ് അത് പറ്റില്ല... നാളെ ഒരു വർക്ക്‌ ഉണ്ട്.. അതിന് നേരത്തെ പോകണം..." അവൾ എല്ലാവരോടും യാത്ര പറഞ്ഞു... ഇറങ്ങാൻ നേരം അവളൊന്നു ഋഷിയെ തിരിഞ്ഞു നോക്കി...

അവളെത്തന്നെ നോക്കി പുഞ്ചിരിച്ചു നോക്കുന്ന അവനെ കണ്ടതും അവൾ വേഗം അവനിൽ നിന്നും കണ്ണുളെടുത്തു അവിടെ നിന്നും ഇറങ്ങി...അവൾ പോയ വഴിയേ നോക്കി അവനും നിന്നു... "എന്റെ ഒരു നിഗമനത്തിൽ നീ ഈ നിർത്തം നിൽക്കേണ്ടി വരും എന്നാ തോന്നുന്നത്... അല്ലാതെ അവൾ നിന്നോട് ഈ അടുത്ത കാലത്തൊന്നും ഇഷ്ടമാണെന്ന് പറയില്ല മോനെ ഋഷി...." "അതൊക്കെ നിന്റെ തോന്നലാണ് മോനെ ശിവാ.... അവൾ പറയും... ഉടനെ തന്നെ..." അവന്റെ തോളിൽ കൈ വെച്ചുകൊണ്ട് ഋഷി പറഞ്ഞു... "എന്താ ഇവിടെ രണ്ടാളും കൂടെ ഒരു ഗൂഡാലോചന..." "നിന്റെ ഏട്ടനെ പിടിച്ചു കെട്ടിക്കാനുള്ള പ്ലാൻ ഇടുകയായിരുന്നു...നീയും കൂടുന്നോ..." "എന്റെ ഏട്ടനുള്ള പെണ്ണിനെ ഞാൻ കണ്ടുപിടിച്ചു വെച്ചിട്ടുണ്ട്... അവളെ അല്ലാതെ ഏട്ടൻ വേറെ ആരെയും കെട്ടാന് പോണില്ല..." "അതാര്..." ഋഷിയും ശിവയും ഒരുമിച്ചു ചോദിച്ചുകൊണ്ടു പരസ്പരം മുഖത്തോട്ട് നോക്കി.. "അതൊക്കെ ഞാൻ സമയം ആകുമ്പോൾ പറയാം... ഇപ്പൊ മക്കൾ അതോർത്തു തലപ്പുകക്കേണ്ട..." "പിന്നെ... ഞാൻ കെട്ടാൻ പോകുന്ന പെണ്ണിനെ കുറിച് എനിക്ക് അറിയേണ്ടേ..." "സമയം ആകുമ്പോൾ ഞാൻ പറയാം എന്ന് പറഞ്ഞല്ലോ..." അത്രയും പറഞ്ഞു അവൾ അകത്തേക്ക് പോയി... ഋഷി ശിവയെ നോക്കി... അവൻ കൈമലർത്തി കാണിച്ചു... ______________

"Sir വരൂ... ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല sir എന്റെ മകളുടെ വിവാഹത്തിന് വരുമെന്ന്.." "ഞാൻ പറഞ്ഞതല്ലേ വരുമെന്ന്... വിശാൽ പറഞ്ഞാൽ പറഞ്ഞതാ..." "വരൂ sir..." അയാൾ അകത്തേക്ക് അവനെ ക്ഷണിച്ചു.. അവനു ചുറ്റും ബോഡിഗാർഡ്‌സ് വലയം തീർത്തിട്ടുണ്ടായിരുന്നു.. ആഹ് വലയത്തിലായിരുന്നു അവൻ നടന്നിരുന്നത്... അവിടെ വന്നവരെല്ലാം അവനെ തന്നെയായിരുന്നു നോക്കിയിരുന്നത്... ചിലരുടെ കണ്ണുകളിൽ ആരാധനയും ബഹുമാനവും ആയിരുന്നേൽ മറ്റു ചിലരുടെ കണ്ണുകളിൽ അവനോടുള്ള ഭയമായിരുന്നു.... അയാൾ അവനെ സ്റ്റേജിലേക്ക് കൂട്ടിക്കൊണ്ടുപോയി.. കല്യാണപെണ്ണിനെ കണ്ടു വിഷ് ചെയ്തു അവർക്കൊപ്പം ഒരു ഫോട്ടോയും എടുത്തു അവൻ സ്റ്റേജിൽ നിന്നിറങ്ങി... "Sir ഭക്ഷണം കഴിച്ചിട്ട് പോകാം..."

"No.... എനിക്ക് സമയമില്ല... അത്യാവശ്യമായി വേറൊരിടം കൂടെ പോകാനുണ്ട്... വിനോദ്.." "Yes sir...." "അതിങ്ങെടുക്ക്..." അവന്റെ PA അവനു നേരെ ചെക്ക് നീട്ടിയതും അവൻ അതിൽ സൈൻ ചെയ്തു അയാൾക്ക് നൽകി... "Sir ഇത്..." "ആവശ്യം വരും... വെച്ചോളൂ.." അതും പറഞ്ഞു അവൻ പെൻ പോക്കറ്റിലേക്കിട്ട് അവിടെ നിന്നും തിരിഞ്ഞു നടന്നു... അവന്റെ കണ്ണിൽ എന്തോ തടഞ്ഞതുപോലെ തോന്നി അവൻ കണ്ണുവെട്ടിച്ചതും അവന്റെ ദൃശ്ടി അവിടെ എല്ലാം കണ്ട്രോൾ ചെയ്യുന്ന ശ്രദ്ധയിലേക്ക് ചെന്നു നിന്നു... ഒരു നിമിഷം അവൻ അവളെ തന്നെ പരിസരം മറന്നു നോക്കി നിന്നു... "Sir...." വിനോദ് അവനെ വിളിച്ചതും അവൻ വിനോദിനെ നോക്കി... തനിക്ക് നേരെ നീളുന്ന ഫോൺ എടുത്തു അവൻ ചെവിയിൽ വെച്ചു സംസാരിച്ചുകൊണ്ട് മുന്നോട്ട് നടന്നു... പക്ഷെ അവന്റെ കണ്ണുകൾ അപ്പോഴും അവളിൽ ആയിരുന്നു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story