പ്രണയനിലാമഴ....💙: ഭാഗം 25

pranayanilamazha

രചന: അനാർക്കലി

"ഞാൻ ഇറങ്ങാ... നീ ഇറങ്ങുന്നില്ലേ.." "ആഹ് ഞാനും ഇറങ്ങാ ആകാശ്... ഇതുകൂടെ ഒന്ന് ക്ലിയർ ചെയ്യട്ടെ..." "ഞാൻ വെയിറ്റ് ചെയ്യണോ..." "ഏയ്‌ വേണ്ടാ നീ വിട്ടോ.. ഞാൻ പോയിക്കോളാം.." "ഓക്കേ.." അതും പറഞ്ഞു അവൻ അവിടെ നിന്നുമിറങ്ങി..അവൾ കമ്പ്യൂട്ടറിൽ ഇന്നത്തെ വർക്കിന്റെ കണക്കുകൾ എല്ലാം രേഖപ്പെടുത്തുകയായിരുന്നു...എല്ലാം കഴിഞ്ഞതും അവൾ അവിടെ നിന്നിറങ്ങി... റോഡിലേക്കിറങ്ങിയതും അവൾക്ക് മുന്നിൽ ഒരു കാർ വന്നു നിന്നു.. അതിൽ നിന്നുമിറങ്ങുന്ന ഋഷിയെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു നിറഞ്ഞു.. എന്നാൽ അവൻ കാണാതെ അവൾ വേഗം ഒളിപ്പിച്ചു വെക്കുകയും ചെയ്തു... "എന്താ..." "വാ വന്നു കയറ്.. ഞാൻ ഡ്രോപ്പ് ചെയ്യാം.." "വേണ്ട ഞാൻ പോയിക്കോളാം..." "ഇനി ഈ നേരത്ത് എങ്ങനെ പോകാനാ.. വന്നു കയറ്..." "താൻ പോയിക്കോ... ഞാൻ എങ്ങനെയെങ്കിലും പൊയ്ക്കോളാം..." "മര്യാദക്ക് പറഞ്ഞാൽ നീ അനുസരിക്കില്ല അല്ലെ..."

അതും പറഞ്ഞു അവൻ അവൾക്ക് നേരെ വന്നു അവളെ പിടിച്ചു കാറിൽ കയറ്റി അവനും കയറി കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു... "ഞാൻ പറഞ്ഞതല്ലേ ഞാൻ പോയിക്കോളാം എന്ന്... പിന്നെ എന്തിനാ എന്നെ പിടിച്ചു കയറ്റിയത്..." അവനൊന്നും മറുപടി പറയാതെ മ്യൂസിക് പ്ലയെർ ഓൺ ചെയ്തു വണ്ടി ഓടിക്കാൻ തുടങ്ങി... അവൾ അവനെ നോക്കി പിറുപിറുത്തു കൊണ്ടു വേറെ എങ്ങോട്ടോ നോക്കിയിരുന്നു... പെട്ടെന്നു അവൻ ബ്രേക് ചവിട്ടിയതും അവൾ ഒന്ന് മുന്നോട്ട് ആഞ്ഞു.. "താൻ എന്താ എന്നെ കൊല്ലാൻ കൊണ്ടുപോകാണോ..." "മുന്നോട്ട് നോക്കടി..." അവൻ പറഞ്ഞതും അവൾ മുന്നോട്ട് നോക്കി...റോഡ് നിറയെ ബ്ലോക്ക്‌ ആയിരുന്നു..കൂടാതെ ഒരു വലിയ ജനകൂട്ടവും ഉണ്ടായിരുന്നു... അവർ രണ്ടുപേരും അങ്ങോട്ടേക്ക് നോക്കി... അവിടേക്ക് വരുന്ന വിശാലിനെ കണ്ടതും ഋഷി ഒന്ന് പുച്ഛിച്ചു.. എന്നാൽ ശ്രദ്ധയ്ക്ക് അവനെ കണ്ടതിൽ അമ്പരപ്പ് ആയിരുന്നു... "Vk... വിശാൽ കർണൻ അല്ലെ അത്..." അവൾ പറയുന്നത് കേട്ട് ഋഷി അവളെ നോക്കി... "നിനക്ക് അവനെ അറിയോ..." "ഈ ഫീൽഡിൽ ഉള്ളവർക്കെല്ലാം അയാളെ അറിയാതിരിക്കോ.. He is a great business man.."

അവൾ അവനെ പറ്റിപറഞ്ഞത് ഋഷിക്ക് ഇഷ്ടമായില്ല... അവന്റെ മുഖം അത് വ്യക്തമാക്കിയിരുന്നു... "Great ഒന്നുമല്ല... ആൾക്കാരെ പറ്റിച്ചുണ്ടാക്കിയത് അല്ലെ..." "Excuse me...." അവൾ നെറ്റിച്ചുളിച്ചുകൊണ്ട് അവനെ നോക്കി... "പറ്റിച്ചുണ്ടാക്കിയതോ... തനിക്ക് അയാളെ പറ്റി അറിയാഞ്ഞിട്ടാ... തകർന്നുവീണ തന്റെ അച്ഛന്റെ സാമ്രാജ്യം ആദ്യം മുതൽക്കേ പണിതുയർത്തിയിട്ടാ അയാൾ ഇന്ന് കാണുന്ന ഈ നിലയിൽ എത്തിയത്... പിന്നെ താൻ പറഞ്ഞ പറ്റിച്ചത്... തന്റെ അച്ഛനെ ചതിച്ചു നേടിയെടുത്തത് അയാളും അതുവഴി തന്നെ തിരിച്ചു എടുത്തു.... നമ്മൾ എങ്ങനെയാണോ അയാളോട് പെരുമാറുന്നത് അതുപോലെ തന്നെയാണ് അയാൾ നമ്മളോടും തിരിച്ചു പെരുമാറുന്നത്...എത്ര പാവങ്ങൾക്ക് അയാൾ കാരണം നല്ലൊരു ജോലിയും കിടപ്പാടവും കിട്ടിയിട്ടുണ്ടെന്ന് തനിക്കറിയുമോ...he is such a gentleman..." അതും പറഞ്ഞു അവൾ അവനെ നോക്കി... ഋഷിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു... അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് എടുത്തു...

അവൾ അവനെ കുറിച്ച് പുകഴ്ത്തി പറഞ്ഞതൊന്നും അവൻ ഇഷ്ടമായിട്ടില്ലെന്ന് അവൾക്ക് മനസിലായി...കുറച്ചുകൂടെ അവനെ അസൂയ പെടുത്താൻ അവൾ തീരുമാനിച്ചു... "Vk യെ വിവാഹം കഴിക്കുന്ന പെൺകുട്ടി നല്ല ഭാഗ്യവതിയാ..." "നിനക്കെന്താ അവനെ കെട്ടാന് വല്ല ആഗ്രഹവുമുണ്ടോ..." "ഏത് പെൺകുട്ടിക്കാ അതിന് ആഗ്രഹമില്ലാതിരിക്കാ... He is handsome... Well settled... And he have a good character...." അവളുടെ വാക്കുകൾ കേട്ട് അവൻ ബ്രേക്ക്‌ ചവിട്ടി അവളെ തുറിച്ചു നോക്കി... പെട്ടെന്നായതുകൊണ്ട് തന്നെ അവൾ മുന്നോട്ട് ആഞ്ഞു... അവൾ ദേഷ്യത്തോടെ അവനെ നോക്കി... അവൻ അപ്പോഴേക്കും അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചിരുന്നു.... "പൊന്നുമോളെ ഈ ജന്മത്തിൽ എന്നല്ല ഇനിയുള്ള ഏഴ് ജന്മത്തിലും നീ എന്റെ പെണ്ണായിരിക്കും... ഈ ഋഷി യാദവിന്റെ... വേറൊരുത്തനും ഞാൻ നിന്നെ വിട്ടുകൊടുക്കില്ല..." അവളുടെ കണ്ണുകളിൽ നോക്കിയായിരുന്നു അവനത് പറഞ്ഞത്..

അവളും അവന്റെ കണ്ണുകളിൽ തന്നെ നോക്കി... "എന്നെ അത്രയ്ക്കും ഇഷ്ടമാണോ..." നിർവികരമായായിരുന്നു അവളത് ചോദിച്ചത്... അവൻ അവളിൽ നിന്നും അകന്നു... "എന്റെ ഇഷ്ടം എങ്ങനെ നിന്നെ വിശ്വസിപ്പിക്കണം എന്ന് എനിക്കറിയില്ല...എനിക്ക് നീ ഇല്ലാതെ കഴിയില്ല ചാരു...കണ്ണടച്ചാലും തുറന്നാലും നിന്നെ കുറിച്ചുമാത്രമാണ് ചിന്ത... നീ അത്രമാത്രം എന്നെ കീഴടിക്കിയിരിക്കുന്നു....ഇനിയും നിനക്ക് എന്നെയും എന്റെ പ്രണയത്തെയും വിശ്വാസമില്ലെങ്കിൽ ഒരിക്കലും ഞാൻ ഇനി നിന്റെ പിറകെ വരില്ല...സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങാൻ കഴിയില്ലല്ലോ..." അത്രയും പറഞ്ഞു അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു.... പിന്നീടങ്ങോട്ട് രണ്ടുപേരും ഒന്നും സംസാരിച്ചിരുന്നില്ല... അവർക്കിടയിൽ നിശബ്ദത നിറഞ്ഞു നിന്നു... അവൾ അവനെ നോക്കി... അവന്റെ കണ്ണുകൾ നിറഞ്ഞു നിൽക്കുന്നത് അവൾ കണ്ടു... അവളുടെ വീടിനു മുന്നിൽ കാർ നിറുത്തിയപ്പോൾ ആയിരുന്നു അവൾ അവനിൽ നിന്നും കണ്ണെടുത്തത്...

അവൾ അവനെ നോക്കാതെ കാറിൽ നിന്നിറങ്ങി നടന്നു.... അവൾ തന്നെ തിരിഞ്ഞു നോക്കും എന്ന പ്രതീക്ഷയിൽ അവൻ അവിടെ തന്നെ നിന്നു എന്നാൽ അവൾ നോക്കുന്നില്ലെന്ന് കണ്ടതും അവന്റെയുള്ളം നൊന്തു.. അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു പോയി... അവൻ പോയതും അവൾ തിരിഞ്ഞു നോക്കി...അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... പക്ഷെ അതോടൊപ്പം അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരിയുമുണ്ടായിരുന്നു... _____________ "എന്താ ഋഷി നീ ആകെ ഡള്ളായിരിക്കുന്നെ... എന്തുപറ്റി..." ഋഷിയുമായി കോഫീ ഷോപ്പിൽ എത്തിയപ്പോൾ മുതൽ ശിവ അവനെ ശ്രദ്ധിക്കുകയായിരുന്നു... "ഏയ്‌ ഒന്നുമില്ലടാ..." "ഞാൻ നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ ഋഷി... നീ കാര്യം പറ... ഇന്നലെ വരെ ഒരു കുഴപ്പവുമില്ലാതിരുന്ന നിനക്ക് ഇന്ന് എന്തുപറ്റി..." എത്ര ചോദിച്ചിട്ടും അവൻ ഒന്നും മിണ്ടാതിരിക്കുന്നത് കണ്ടു ശിവക്ക് ദേഷ്യം വരാൻ തുടങ്ങിയിരുന്നു... അവനും പിന്നീട് ഒന്നും ചോദിക്കാൻ പോയില്ല...

അത് കണ്ടു ഋഷി ഒന്ന് ശ്വാസം വലിച്ചുവിട്ടു അവനു നേരെ നോക്കി.. "ശ്രദ്ധാ... അവൾക്ക് അവൾക്കെന്നെ ഇഷ്ടമല്ലടാ... അവൾക്ക് എന്നെയും എന്റെ പ്രണയത്തെയും വിശ്വാസമില്ല... എന്ത് ചെയ്താ ഞാൻ അവളെ ഒന്ന് വിശ്വസിപ്പിക്കുക..." "അപ്പൊ അതാണ് നിന്റെ പ്രശ്നം... എന്താ ഇപ്പൊ ഉണ്ടായത്..." അവൻ ഇന്നലെ രാത്രി നടന്ന കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു.. അതെല്ലാം കേട്ട് ശിവ ചിരിക്കുകയായിരുന്നു.. അത് കണ്ടു ഋഷി ദേഷ്യത്തോടെ നോക്കി... "നീ ചിരിക്കാണോ...ചിരിക്കടാ ചിരിക്ക്..." "പിന്നെ ചിരിക്കാതെ... അവൾ നിന്നെ കളിപ്പിച്ചതാടാ പൊട്ടാ.. നിനക്ക് അവളെ എത്രത്തോളം ഇഷ്ടമാണെന്ന് നിന്റെ വായിൽ നിന്ന് കേൾക്കാൻ വേണ്ടി അവൾ മനഃപൂർവം ഒരു സീൻ ഉണ്ടാക്കിയതാ..." "അതെങ്ങനെ നിനക്കറിയാം..." "അതൊക്കെ അറിയാം... ഞാനും ഈ വഴി കടന്നുവന്നതല്ലേ..." ശിവ ഒരു സിപ്പ് കോഫീ കുടിച്ചുകൊണ്ട് ഋഷിയെ നോക്കികൊണ്ട്‌ പറഞ്ഞു..

"ഓഹ്.. എന്നെ കളിപ്പിച്ചതാണേലും ഇല്ലേലും ഇനി അവൾ എന്നോട് വന്നു ഇഷ്ടമാണെന്ന് പറയാതെ ഞാൻ ഇനി അവളോട് സംസാരിക്കുകയുമില്ല അവളെ കാണുന്നുമില്ല....." "ആരെ കാണുന്ന കാര്യമാ ഏട്ടൻ പറഞ്ഞത്..." ഋഷി പറഞ്ഞു നിറുത്തിയതും അത് കേട്ടുകൊണ്ട് വന്ന ഋതു അവനോട് ചോദിച്ചു... അവളുടെ ശബ്ദം കേട്ടതും രണ്ടുപേരും അവൾക്ക് നേരെ തിരിഞ്ഞു.. അവളുടെ പിറകിൽ വരുന്ന ശ്രദ്ധയെ കണ്ടതും ഋഷി മുഖം തിരിച്ചു... "അത് അവന്റെ ഒരു ക്ലയന്റിന്റെ കാര്യം പറഞ്ഞതാ...അല്ല നിങ്ങൾ എന്താ ഇവിടെ..." "ശിവേട്ടനോട് ഞാൻ പറഞ്ഞിരുന്നില്ലേ ഇന്ന് ചാരുമായിട്ട് ഒന്ന് ഷോപ്പിംഗിന് ഇറങ്ങും എന്ന്... അപ്പോഴാ നിങ്ങളെ കാർ ഇവിടെ കണ്ടത്... അപ്പൊ എന്നാ നിങ്ങളെ കാണാം എന്ന് വിചാരിച്ചു ഇറങ്ങിയതാ..." "എന്നാ ഇരിക്ക് ഇനി നമുക്ക് ഒരുമിച്ചിറങ്ങാം...." ശിവ പറഞ്ഞതും ഋതു പുഞ്ചിരിച്ചുകൊണ്ട് അവന്റെ അടുത്തിരുന്നു... ശ്രദ്ധ ഋഷിക്കടുത്തിരുന്നു കൊണ്ടു അവനെ ഒന്ന് നോക്കി.. എന്നാൽ അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല..

.ഋതു അവർക്ക് കഴിക്കാനുള്ളത് ഓർഡർ ചെയ്തു... "ഞാൻ ഒന്ന് വാഷ് റൂമിൽ പോയിട്ട് വരാം.. ചാരു നീ ഉണ്ടോ..." "ഇല്ലാ ഋതു.. നീ പോയിട്ട് വാ..." ഋതു പോയതും ശിവ അവരെ രണ്ടുപേരെയും ഒന്ന് നോക്കി... അവൾക്ക് അവനോട് എന്തോ സംസാരിക്കാനുള്ളത് പോലെ ശിവക്ക് തോന്നിയതും അവനും എണീറ്റു... "നീ എവിടേക്കാ..." "ഞാനും ഒന്ന് വാഷ് റൂമിൽ പോയിട്ട് വരാം... നിങ്ങൾ സംസാരിക്ക്..." "നീ എവിടെയും പോണില്ല... അവിടെയിരിക്ക്.." "ഒന്ന് പോടാ..." അതും പറഞ്ഞു ശിവ അവിടെ നിന്നും പോയി... ഋഷി ദേഷ്യത്തിൽ എണീക്കാൻ പോയതും അവൾ അവന്റെ കൈയിൽ പിടിച്ചു... അവൻ അവളെയും അവളുടെ കൈയിനെയും മാറി മാറി നോക്കി... "എനിക്ക് സംസാരിക്കണം..." "എനിക്ക് ഒന്നും കേൾക്കാനില്ല..." അതും പറഞ്ഞു അവൻ കാറിന്റെ കീയും എടുത്തു അവിടെ നിന്നും പോയി... ശ്രദ്ധയ്ക്ക് അവന്റെ പെരുമാറ്റം കണ്ടു ദേഷ്യം വരുന്നുണ്ടായിരുന്നു.. പിന്നെ ഇതെല്ലാം അവൾ തന്നെയല്ലേ വരുത്തിവെച്ചത് എന്നോർത്തു അവളൊന്നും ശ്വാസം എടുത്തു വിട്ടു..

. ഋതുവും ശിവയും വന്നതും ഋഷിയെ കാണാത്തത് കൊണ്ടു അവർ ചുറ്റും നോക്കി... "ഏട്ടൻ എവിടെ..." "ആ .. എങ്ങോട്ടോ ഇറങ്ങി പോയി..." നിന്നോടൊന്നും പറഞ്ഞില്ലേ... "ഇല്ലാ..." അതും പറഞ്ഞു അവളും ബാഗ് എടുത്തു എണീറ്റു... "നീയും പോകാണോ..." "ആഹ്.. ഋതു.. എനിക്ക് ഒരു സുഖം തോന്നുന്നില്ല... ആകെ കൂടെ ഒരു വയ്യായ്ക.. ഞാൻ വീട്ടിൽ പോയിട്ട് ഒന്ന് റസ്റ്റ്‌ എടുക്കട്ടെ..." അതും പറഞ്ഞു ശ്രദ്ധയും അവിടെ നിന്നിറങ്ങി.. ശിവ അവരെ രണ്ടുപേരെയും കുറിച് ആലോചിച്ചു ഒന്ന് ചിരിച്ചു... "ശിവേട്ടൻ എന്തിനാ ചിരിക്കൂന്നേ..." "ഒന്നുമില്ല.. നീ ഇരിക്ക്.. നമുക്ക് കുറച്ചുകഴിഞ്ഞിട്ട് പോകാം..." അവളെ അവനടുത്തു പിടിച്ചിരുത്തിക്കൊണ്ട് അവൻ പറഞ്ഞു... അവൾ ചിരിച്ചുകൊണ്ട് അവന്റെ തോളിലേക്ക് ചാഞ്ഞു... _____________ "ഞാൻ പറയുന്ന ഒന്ന് കേട്ടാൽ എന്താ വരാൻ പോകുന്നത്... ആകാശം ഒന്നും ഇടിഞ്ഞു വീഴില്ലല്ലോ.... അഹങ്കാരി..." ശ്രദ്ധ അവനോടുള്ള ദേഷ്യം അവളുടെ ബാഗ് ബെഡിലേക്ക് വലിച്ചറിഞ്ഞുകൊണ്ട് തീർത്തു...

"എല്ലാം ഒന്ന് സോൾവ് ആക്കാൻ വേണ്ടി ഇല്ലാത്ത സമയവും കണ്ടത്തി വന്നപ്പോൾ ഭയങ്കര ജാഡ..." മുഖം കോട്ടികൊണ്ട് അവൾ ബെഡിലേക്കിരുന്നു... "അല്ലെങ്കിലും ഞാനിപ്പോ എന്താ ചെയ്തത്... എന്നെ ഇഷ്ടമാണോ എന്ന് ചോദിച്ചതല്ലേ... അത് അത്രക്ക് വലിയ തെറ്റൊന്നുമല്ല ഇങ്ങനെ മിണ്ടാതെ നടക്കാൻ... ഇത് വെറും ഷോ..." അവൾ എണീറ്റു കണ്ണാടിക്ക് മുന്നിൽ പോയി നിന്നുകൊണ്ട് പറഞ്ഞു...അവിടെയിരിക്കുന്ന അവന്റെ വാച്ച് കണ്ടതും അവൾ അതെടുത്തു കൈയിൽ കെട്ടി... പിന്നെ ഒന്ന് പുഞ്ചിരിച്ചു കൊണ്ടു ബെഡിലേക്ക് ഇരുന്നു.... ഇതേ സമയം അവളുടെ ഫോട്ടോയും നോക്കി കിടക്കുകയാണ് ഋഷി...അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയുമുണ്ടായിരുന്നു.... "ഞാൻ നിന്റെ പിറകെ കുറച്ചുകാലം നടന്നതല്ലേ... ഇനി നീ എന്റെ പിറകെ നടക്ക്.... അഹങ്കാരി..." അവൻ പുഞ്ചിരിച്ചു കൊണ്ടു ബാൽക്കണിയിലേക്ക് നടന്നു...പൂർണചന്ദ്രനെയും നോക്കി അവൻ അവിടെ നിന്നു...പതിയെ വീശിയെത്തിയ കാറ്റ് അവനെ തലോടികൊണ്ട് പോയി..ശ്രദ്ധ കുളിച്ചിറങ്ങി വന്നതും അവളെ കാത്തെന്ന പോലെ കാറ്റ് അവളെയും തലോടികൊണ്ട് പോയി...അവൾ ജനാവാതിലിൽ കൂടെ ആകാശത്തെ നോക്കിനിന്നു...

പൂർണചന്ദ്രൻ അവളെ നോക്കി പുഞ്ചിരിക്കുന്നത് പോലെ അവൾക്ക് തോന്നി... രണ്ടുപേരും ഒരുപോലെ പൂർണചന്ദ്രനെ നോക്കി പുഞ്ചിരിച്ചു നിന്നു.... _____________ "ശ്രദ്ധാ.. ഇതെവിടെ വെക്കേണ്ടത്..." "അത് അവിടെ സെറ്റ് ചെയ്തേക്ക്.. പിന്നെ ആ എൻട്രി മുഴുവൻ ഫ്ലവർ വെച്ച് സെറ്റ് ചെയ്യണം... ഈ ചെയർസ് ഒക്കെ ഒന്ന് റെഡി ആക്ക്.. ഒക്കെ പെട്ടെന്ന് വേണം ഫങ്ക്ഷൻ സ്റ്റാർട്ട്‌ ചെയ്യാനായി.." അതും പറഞ്ഞു അവൾ അവിടെ വെച്ചിരുന്ന ഫ്ലവർ വേസ് എടുത്തുകൊണ്ടു മുന്നോട്ട് നടന്നു മറ്റൊരിടത്തു കൊണ്ടുവെച്ചു...എല്ലാവർക്കുമുള്ള നിർദ്ദേശങ്ങൾ കൊടുത്തു അവൾ ഫുഡ്‌ സെക്ഷനിലേക്ക് പോയി അവിടെ എല്ലാം സെറ്റ് അല്ലെന്ന് ചെക്ക് ചെയ്തു... "Miss ശ്രദ്ധ... എല്ലാം സെറ്റ് അല്ലെ... ഒരു കുറവും ഇല്ലല്ലോ..." "എല്ലാം സെറ്റ് ആണ് sir... ഒരു കുറവും ഇല്ലാ... ഞങ്ങള എല്ലാം വേണ്ടതുപോലെ ചെയ്തിട്ടുണ്ട്..." "Good... I like it..." അയാൾ ചിരിച്ചുകൊണ്ടു പറഞ്ഞു അവിടെ നിന്നും പോയി..ശ്രദ്ധ എല്ലാം ഒന്നുകൂടെ വീക്ഷിച്ചു അല്പം മാറി നിന്നു..

അപ്പോഴായിരുന്നു അവൾ അവളെത്തന്നെ നോക്കി നിൽക്കുന്ന ഋഷിയെ കണ്ടത്... അവൾ തന്നെ കണ്ടു എന്ന് മനസിലായതും അവൻ അവളിൽ നിന്നും മുഖം തിരിച്ചു.. അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ടു അവന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും ആകാശ് വന്നു അവളെ വിളിച്ചുകൊണ്ടു പോയി... ഋഷി തിരിഞ്ഞു നോക്കുമ്പോൾ അവളെ കാണാത്തത് കൊണ്ടു അവനു ദേഷ്യം വന്നിരുന്നു.. അവൻ അവളെ തിരിഞ്ഞു നടന്നു... "ഹലോ ഋഷി... താൻ എപ്പോ വന്നു... വരൂ ചെക്കനെയും പെണ്ണിനേയും കാണാം..." അവനെ അയാൾ വിളിച്ചുകൊണ്ടു സ്റ്റേജിലേക്ക് കയറ്റി.. അവൻ കല്യാണ പെണ്ണിനേയും ചെക്കനെയും കണ്ടു വിഷ് ചെയ്തു ഫോട്ടോക്ക് പോസ്സ് ചെയ്യുമ്പോഴായിരുന്നു എൻട്രിയിലേക്ക് എല്ലാവരുടെയും ദൃശ്ടി പോയത്... ആഹ് കവാടത്തിലൂടെ ബോഡിഗാർഡ്‌സിന്റെ കൂടെ കടന്നുവരുന്ന വിശാലിനെ കണ്ടതും ഋഷിക്ക് ദേഷ്യം വന്നിരുന്നു... അവനെ എല്ലാവരും അവന്റെ അടുത്തേക്ക് അവനെ സ്വീകരിക്കാനായി ചെന്നു..

അവനെ അയാൾ സ്വീകരിച്ചു സ്റ്റേജിലേക്ക് കയറ്റി... വിശാൽ ഋഷിയെ കണ്ടതും അവന്റെ മുഖത്തുള്ള സൺഗ്ലാസ് അഴിച്ചുമാറ്റി ഒന്ന് ചിരിച്ചുകൊണ്ട് കൈ നീട്ടി... "ഹായ് ഋഷി യാദവ്... Am i correct...??" "Yes... Am ഋഷി യാദവ്..." അവനും വിശാലിനു നേരെ കൈ നീട്ടികൊണ്ട് പറഞ്ഞു... "എനിക്കറിയാം... തന്റെ കമ്പനിയുമായി ഞാൻ ഓഫർ വെച്ചിരുന്നു...അത് ഉടനെ നമുക്ക് proceed ചെയ്യേണ്ടതുണ്ട്... അപ്പൊ നമുക്ക് വിശദമായി പരിചയപ്പെടാം അല്ലെ..." അതും പറഞ്ഞു അവൻ കൈ പിൻവലിച്ചു... ഋഷി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് സ്റ്റേജിൽ നിന്നിറങ്ങി.. എന്തുകൊണ്ടോ അവനു വിശാലിനെ ഇഷ്ടപ്പെട്ടിരുന്നില്ല... അവനോടുള്ള മറ്റുള്ളവരുടെ ബഹുമാനം ഒക്കെ കാണുമ്പോൾ ഋഷിക്ക് വിശാലിനോട് ചെറുതായി അസൂയ തോന്നുന്നതായി തോന്നിയിരുന്നു... അവൻ അവിടെ നിന്നും തിരിഞ്ഞതും വിശാലിനെ നോക്കുന്ന ശ്രദ്ധയെ കണ്ടതും അവന്റെ ദേഷ്യം കൂടി.. അവൻ അവിടെ നിന്നും മാറി ഡ്രിങ്ക്സ് അറേഞ്ച് ചെയ്തിരുന്ന സ്ഥലത്തേക്ക് പോയി....

എന്നാൽ തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ശ്രദ്ധയിൽ ആയിരുന്നു വിശാലിന്റെ കണ്ണുകൾ.. അവൻ സ്റ്റേജിൽ നിന്നിറങ്ങിയതും അവൾക്ക് നേരെ നടന്നു.... "ഹായ്... Am വിശാൽ കർണൻ..." അവൾക്ക് നേരെ കൈ നീട്ടികൊണ്ട് അവൻ അവനെ പരിചയപ്പെടുത്തി... "അറിയാം...ആക്ച്വലി ഞാൻ sir ന്റെ വലിയൊരു ഫാൻ ആണ്..." അവളും അവനുനേരെ കൈ നീട്ടി കൊണ്ടു പറഞ്ഞു "ഓഹോ... തന്റെ പേര്..." "Am സോറി.. Sir നെ കണ്ട excitement ൽ ഞാൻ അത് മറന്നു... Am ശ്രദ്ധ വർമ്മ... ഒരു ചെറിയ ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുന്നു..." "ഓഹോ... അപ്പൊ ഇത് തന്റെ വർക്ക്‌ ആണോ..." "Yes sir..." "ഗ്രേറ്റ്‌...കൊള്ളാലോ തന്റെ വർക്ക്‌ " അവനിൽ നിന്നും കിട്ടിയ complement അവളെ വല്ലാതെ സന്തോഷിപ്പിച്ചു... അവനെ നോക്കി അവൾ പുഞ്ചിരിച്ചു...

"Any way this is my card... തനിക്ക് എന്തെങ്കിലും help വേണമെങ്കിൽ എന്നെ വിളിക്കാം..." അതും പറഞ്ഞു അവൻ അവന്റെ card കൊടുത്തു അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ടു അവിടെ നിന്നും നടന്നു നീങ്ങി... ഇതെല്ലാം കണ്ടു ദേഷ്യത്തോടെ ഋഷി അവന്റെ കയ്യിലുണ്ടായിരുന്ന ഗ്ലാസ്‌ നിലത്തേക്കിട്ടു... അതിന്റെ ശബ്ദം കേട്ടതും എല്ലാവരും അവനെ നോക്കി... ശ്രദ്ധ അവനെ നോക്കിയതും തന്നെ തന്നെ ദേഷ്യത്തിൽ നോക്കി നിൽക്കുന്ന ഋഷിയെ കണ്ടതും അവൾക്ക് ചെറുതായി ഒന്ന് പേടി തോന്നി... അവൻ അവിടെ നിന്നും ദേഷ്യത്തിൽ ഇറങ്ങി പോയി.. അവൾ തലക്ക് കൈ വെച്ചു.. പിന്നെ അവന്റെ പിറകെ ഓടി പോയി... "ഋഷി..... ഋഷി.... Just stop..." അവനു പിറകെ അവൾ ഓടി വന്നു അവനു മുന്നിൽ കയറി അവനു തടസ്സമായി നിന്നു.... "മുന്നിൽ നിന്നു മാറി നിൽക്കടി..." "ഇല്ലാ... എനിക്ക് പറയാനുള്ളത് കേട്ടിട്ട് പോയാൽ മതി..." "നിനക്ക് എന്താ പറയുന്നുള്ളത്... അവനെ കുറിച്ചാകും... എന്തൊക്കെ ആയിരുന്നു അവനോട് ചിരിച്ചു കൊഞ്ചിക്കുഴയുകയായിരുന്നില്ലേ..." "ഞാൻ നന്നായി നിന്നോട് സംസാരിക്കാൻ വരുമ്പോൾ എന്തിനാ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കുന്നത്...."

"അപ്പൊ നീ എന്നെ ദേഷ്യപിടിപ്പിക്കുന്നതോ ശ്രദ്ധാ..." "ഞാൻ എന്ത് ചെയ്തുന്നാ... എനിക്ക് ആരോടും സംസാരിക്കാൻ പാടില്ലെന്നാണോ....ഞാൻ അവനോട് സംസാരിച്ചതിൽ താൻ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്..." അവൾ അവനു നേരെ ദേഷ്യപ്പെട്ടു ചോദിച്ചതും അവൻ അവളെ പിടിച്ചു ഒരു കാറിനോട് ചേർത്തു നിറുത്തി അവളോട് ചേർന്ന് നിന്നു.... "Because i love you.... എത്ര വട്ടം എത്രവട്ടം... ഞാൻ നിന്നോട് പറഞ്ഞതാ... നീ എന്റെയാണ്...നീ എന്നോട് സംസാരിക്കാതെ വേറൊരാളോട് സംസാരിക്കുന്നത് കണ്ടാൽ എനിക്ക് സഹിക്കില്ല... നീ എന്താ ചാരു എന്നെയും എന്റെ പ്രണയത്തെയും മനസിലാക്കാത്തത്..." അവന്റെ വാക്കുകളിൽ നിരാശയും ദേഷ്യവും നിറഞ്ഞിരുന്നു.. "പ്രണയം ഒരിക്കലും പിടിച്ചു വാങ്ങാൻ കഴിയില്ല എന്ന് എനിക്കറിയാം.. നിനക്ക് എന്നോട് പ്രണയമില്ലെന്ന് എനിക്ക് മനസിലായി... അത്കൊണ്ട് ഇനി ഞാൻ നിന്റെ കണ്മുന്നിൽ അറിയാതെ പോലും വരില്ല... നിനക്ക് നിന്റെ വഴി... നീ നിനക്ക് ഇഷ്ടമുള്ള ആളെ പ്രണയിച്ചു വിവാഹം കഴിച്ചോ... ഞാൻ ഇനി നിന്നെ ശല്യപെടുത്തില്ല..." അവൻ അവളിൽ നിന്നകന്നു തിരിഞ്ഞു നടന്നു... "അതേയ്.... ഒന്നുനിന്നെ..."

അവൾ അവനെ വിളിച്ചതും അവൻ ഒന്ന് നിന്നുകൊണ്ട് തിരിഞ്ഞു നോക്കി... "എനിക്ക് ഇഷ്ടമുള്ള ആളെ പ്രണയിച്ചു വിവാഹം കഴിക്കാൻ പറഞ്ഞിട്ട് ഇയാൾ അങ്ങനെ പോയാലോ... എന്റെ വീട്ടിൽ വന്നു എന്നെ പെണ്ണ് ചോദിക്കുന്നില്ലേ..." അവൾ പറഞ്ഞത് മനസിലാക്കാതെ അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു.. അവൾ പുഞ്ചിരിച്ചു കൊണ്ടു അവനു നേരെ നടന്നടുത്തു അവന്റെ തൊട്ടുമുന്നിൽ വന്നു നിന്നു... "എനിക്ക് ഇയാളെ ഇഷ്ടാ... ഒത്തിരി ഒത്തിരി... താൻ എന്നെ പ്രൊപ്പോസ് ചെയ്തതുപോലെ പ്രൊപ്പോസ് ചെയ്യാനൊന്നും എനിക്കറിയില്ല... But...* I LOVE YOU 😍😍"

അവന്റെ വാച്ച് അവന്റെ കയ്യിൽ കെട്ടിക്കൊണ്ട് അവന്റെ കണ്ണിൽ നോക്കിയായിരുന്നു അവളത് പറഞ്ഞത്... അവൻ സത്യമാണോന്ന് അറിയാതെ നിന്നു... "Whaat....നീ... നീ എന്താ ഇപ്പൊ പറഞ്ഞത്...." "*I love you ഋഷി.... 😘😘" അവന്റെ കണ്ണിൽ നോക്കി ഒന്നുകൂടെ അവൾ പറഞ്ഞു... അവന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു... അവൻ അവളെ വാരി പുണർന്നു.. അവളും...ഒരുപാട് നേരം അവർ അങ്ങനെ നിന്നു.... അവൻ അവളിൽ നിന്നകന്നു... "I love you too ചാരു... 😍" അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ടു പറഞ്ഞു അവളെ വീണ്ടും വാരിപ്പുണർന്നു.... അവളും സന്തോഷത്താൽ അവനെയും വാരിപ്പുണർന്നു... എന്നാൽ ഇതെല്ലാം കണ്ടു ദേഷ്യത്തോടെ അവരെ തന്നെ നോക്കുന്ന അവർക്ക് പിറകിലുള്ള രണ്ടുകണ്ണുകളെ അവർ കണ്ടിരുന്നില്ല.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story