പ്രണയനിലാമഴ....💙: ഭാഗം 27

pranayanilamazha

രചന: അനാർക്കലി

"Whaat.... എപ്പോൾ... ഞാനിതാ വരുന്നു..." അവൻ call കട്ട്‌ ചെയ്തു ദിനേഷിന്റെ അടുക്കലേക്ക് ചെന്നു.. അയാൾ തളർന്നു ചെയറിൽ ഇരിക്കുന്നത് കണ്ടതും അവൻ ഓടി അയാൾക്കടുത്തെത്തി... "പപ്പാ... പപ്പ..." അവൻ വിളിച്ചിട്ടും എണീക്കുന്നില്ല കണ്ടതും അവൻ അയാളെ എടുത്തു പുറത്തേക്കിറങ്ങി...അവർ വരുന്നത് കണ്ടതും അവരുടെ സ്റ്റാഫ്‌ കാർ എടുത്തു വന്നു അവൻ അയാളെ അതിൽ കയറ്റി... ഹോസ്പിറ്റലിൽ എത്തിയതും ദിനേഷിനെ സ്‌ട്രക്ച്റിൽ കിടത്തി icu വിലേക്ക് മാറ്റി..അവൻ ശിവയെ വിളിച്ചതുകൊണ്ട് തന്നെ അവൻ ഉടനെ തന്നെ അവിടെയെത്തി... "ഋഷി... എന്താടാ ഉണ്ടായത്..." "എല്ലാം ഞാൻ പറയാം... നീ ഇവിടെ നിൽക്ക്.. എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട്..." അവനതും പറഞ്ഞു അവിടെ നിന്നിറങ്ങി കാർ എടുത്തു ഫാക്ടറിയിലേക്ക് തിരിച്ചു... അവിടെ എത്തിയതും പുറത്തു കുറച്ചു പോലീസ് ഓഫീസർസ് നിൽക്കുന്നത് കണ്ടതും അങ്ങോട്ടേക്ക് നടന്നു... "എന്താ sir... എന്താ പ്രശ്നം..."

അവിടെയുള്ള ഒരു പോലീസ് ഓഫീസറിനോട് അവൻ ചോദിച്ചു... "നിങ്ങളാരാ..." "ഞാൻ ഋഷി യാദവ്... ഈ കമ്പനിയുടെ MD ആണ്..." "Mr ഋഷി യാദവ്... ഈ ഫാക്ടറിയുടെ ലൈസൻസ് പുതുക്കിയിട്ടില്ല... കൂടാതെ ഈ ഫാക്ടറി ഇവിടുത്തെ പരിസ്ഥിതിയെ മലിനമാക്കുന്നുമുണ്ട്... അത്കൊണ്ടു ഇത് ഇവിടെ ഇനി പ്രവർത്തിക്കാൻ കഴിയില്ല..." "Sir എന്തൊക്കെയാണ് പറയുന്നത്... ഇത്രയും വർഷമായിട്ടും ഈ ഫാക്ടറി പ്രവർത്തിച്ചിട്ടുണ്ട്... ഒരു കുഴപ്പവുമുണ്ടായിരുന്നില്ല... പിന്നെ ഇപ്പോൾ പെട്ടെന്ന് എവിടുന്നാണാവോ ഈ കാരണങ്ങൾ എല്ലാം പൊട്ടി മുളച്ചത്..." "ലുക്ക്‌ ഋഷി.. ഞങ്ങൾക്ക് ഞങ്ങളുടെ ഡ്യൂട്ടി ചെയ്തേ മതിയാകും... നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ കോടതിയിൽ വന്നു പറഞ്ഞാൽ മതി...ഡോ... സീൽ ചെയ്തു വാ..." അതും പറഞ്ഞു അയാൾ നടന്നതും പിറകെയുള്ളവർ ഫാക്ടറി പൂട്ടി സീൽ ചെയ്തു അവിടെ നിന്നും പോയി.. ഋഷിക്ക് ദേഷ്യവും സങ്കടവും വരുന്നുണ്ടായിരുന്നു... അവൻ അവിടെയുള്ള ബക്കറ്റ് ചവിട്ടി തെറിപ്പിച്ചു കൊണ്ടു കാറിൽ കയറി...

അവൻ നേരെ പോയത് ഹോസ്പിറ്റലിലേക്ക് ആയിരുന്നു..അവൻ വരുന്നത് കണ്ടതും ശിവ അവന്റെ അടുത്തേക്ക് പോയി... "എന്താ ഋഷി... എന്താടാ പറ്റിയത്..." "ഫാക്ടറി സീൽ ചെയ്തു.. അതിന്റെ ഷോക്കിൽ ആണ് പപ്പക്ക്...." അവൻ അവിടെയുള്ള ബെഞ്ചിൽ ഇരുന്നു തലയിൽ കൈവെച്ചു...ശിവയും അവനൊപ്പം അവിടെ ഇരുന്നു... "ഇനി എന്താടാ ചെയ്യാ..." "അറിയില്ല... പപ്പക്ക് എങ്ങനെയുണ്ട്... ഡോക്ടർ എന്തെങ്കിലും പറഞ്ഞോ..." "ഇല്ലാ ഋഷി... ഡോക്ടർ ഇതുവരെ പുറത്തേക്ക് വന്നിട്ടില്ല..." ശിവ പറഞ്ഞതും ഡോക്ടർ പുറത്തേക്ക് വന്നതും ഒരുമിച്ചായിരുന്നു... ഡോക്ടറിനെ കണ്ടതും അവർ രണ്ടുപേരും കൂടെ അയാൾക്കടുത്തേക്ക് പോയി... "ഡോക്ടർ.. പപ്പക്ക്..." "Don't worry....പേടിക്കാൻ ഒന്നുമില്ല... ആൾക്ക് ബോധം വന്നിട്ടുണ്ട്... കയറി കാണാം...

അതിനുമുൻപ് എന്റെ കൂടെ ഒന്ന് കാബിനിലേക്ക് വരൂ..." ഡോക്ടർ കാബിനിലേക്ക് പോയതും ഋഷിയും കൂടെ പോയി... "ഇരിക്കൂ... താൻ..." " ഋഷി..." "So.. ഋഷി... പേഷ്യന്റിന് ഒരു സൈലന്റ് അറ്റാക്ക് ആയിരുന്നു... ഇപ്പൊ കുഴപ്പമില്ലെങ്കിലിം ഇനിയാണ് ശ്രദ്ധിക്കേണ്ടത്...പേഷ്യന്റിന് അധികം സന്തോഷിക്കാനും സങ്കടപെടാനും അനുവദിക്കരുത്... പ്രായം ആയത്കൊണ്ട് തന്നെ ഹെൽത്ത്‌ ഇത്തിരി വീക്ക്‌ ആണ്.. അപ്പോൾ നല്ല കെയർ കൊടുക്കണം... പിന്നെ ഇന്നൊരു ദിവസം icu വിൽ തന്നെയാകും... നാളെ റൂമിലേക്ക് മാറ്റം.." "ഓക്കേ ഡോക്ടർ...എല്ലാം ശ്രദ്ധിക്കാം..." അതും പറഞ്ഞു അവൻ അവിടെ നിന്നിറങ്ങി icu വിനു മുൻപിലേക്ക് പോയി..ശിവ അവന്റെ അടുത്തേക്ക് ചെന്നു... "ഡോക്ടർ എന്താ പറഞ്ഞത്..." "കുഴപ്പം ഒന്നുമില്ല.. പക്ഷെ ഇനി അങ്ങോട്ടേക്ക് ശ്രദ്ധിക്കണം എന്ന് പറഞ്ഞു... ഞാൻ പപ്പയെ ഒന്ന് കണ്ടിട്ട് വരാം..."

അതും പറഞ്ഞു അവൻ അകത്തേക്ക് കയറി..ഹോസ്പിറ്റൽ കിടക്കയിൽ കിടക്കുന്ന ദിനേഷിനെ കണ്ടതും അവൻ അയാൾക്കാടുത്തു പോയിരുന്നു... അവന്റെ സാമീപ്യം അരിഞ്ഞതും അയാൾ കണ്ണുതുറന്നു നോക്കി.. "അടച്ചു അല്ലെ..." അവൻ ഒന്ന് മൂളി... "എനിക്കറിയാമായിരുന്നു... വിശാൽ അവൻ... അവനെല്ലാം നശിപ്പിക്കും..." "ഇല്ലാ പപ്പ... അതിന് ഞാൻ സമ്മതിക്കില്ല... പപ്പ സമ്പാദിച്ച ഒന്നും പപ്പക്ക് നഷ്ടമാകില്ല..." അയാളുടെ കൈകളിൽ പിടിച്ചു അവൻ പറഞ്ഞതും അയാൾ അവന്റെ കൈകളെ തലോടി...അവൻ പുറത്തേക്കിറങ്ങിയതും പുറത്തു ബെഞ്ചിൽ കരഞ്ഞിരിക്കുന്ന ശോഭയെയും ഋതുവിനെയും കണ്ടു... അവർ അവനെ കണ്ടതും അവന്റെ അടുത്തേക്ക് വന്നു... "മോനെ... ദിനേശേട്ടൻ..." "ഒന്നുല്ലാ അമ്മാ... പപ്പക്ക് ഒരു കുഴപ്പവുമില്ല... ഞാൻ കയറി കണ്ടു... നാളെ റൂമിലേക്ക് മാറ്റും...." "പപ്പ സംസാരിച്ചോ ഏട്ടാ..." "ആ ഋതു .. ഒരു കുഴപ്പവുമില്ല... നിങ്ങൾ ഇവിടെ നിൽക്കണം എന്നില്ല... വീട്ടിലേക്ക് പൊയ്ക്കോളൂ... ശിവാ.. നീ ഇവരെ വീട്ടിൽ ആക്കിയേക്ക്..." "ഞാൻ ഒന്ന് കണ്ടോട്ടെടാ..." ശോഭ അത് പറഞ്ഞതും ഋഷി തടയാൻ നിന്നില്ല... അവരെ കാണാൻ സമ്മതിച്ചു... _____________

"ഋഷി... തല്ക്കാരം ഞാൻ ഒരു സ്റ്റേ ഓർഡർ വാങ്ങി തന്നിട്ടുണ്ട്.. പക്ഷെ അത്കൊണ്ട് ഒന്നും ഒന്നുമാകും എന്ന് തോന്നുന്നില്ല...കാരണം അവർ പറയുന്നത് പോലെത്തന്നെ ഫാക്ടറി ഈ കഴിഞ്ഞ കാലങ്ങളിൽ നിയമവിരുദ്ധമായി തന്നെയാണ് പ്രവർത്തിച്ചിരുന്നത്... എന്നാലും ഞാൻ എന്റെ പരമാവധി ശ്രമിക്കാം... ഈ കേസ് ജയിക്കാൻ വേണ്ടി..." വക്കീൽ call കട്ട്‌ ചെയ്തതും ഋഷിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.. അവൻ ദേഷ്യത്തോടെ സ്റ്റിയറിങ്ങിൽ അടിച്ചുകൊണ്ടു അതിലേക്ക് തലവെച്ചു കിടന്നു... അവന്റെ പുറത്തു പതിയെ ആരോ തലോടുന്നത് തോന്നിയതും അവൻ കണ്ണുതുറന്നു തലചെരിച്ചു ശ്രദ്ധയെ നോക്കി... "നീ പറഞ്ഞത് പോലെ ഒന്നും നടക്കില്ല ചാരു... എത്തിക്സും പിടിച്ചു ഇരുന്നാൽ നമുക്ക് ഒന്നും നേടാനാകില്ല... എവിടെയും എത്തില്ല... ഉള്ളതെല്ലാം കയ്യിൽ നിന്നും പോകുകയേ ഉള്ളൂ...." "ഋഷി... നീ ഇങ്ങനെ ഡെസ്പ് ആകല്ലേ...ഒരു വഴി തെളിയാതിരിക്കില്ല..." "എന്ത് വഴി... എനിക്ക് മുന്നിൽ എല്ലാം അടഞ്ഞു കിടക്കുകയാണ്...

അവൻ ഓരോന്നായി നശിപ്പിക്കാൻ തുടങ്ങിയിട്ടേ ഉള്ളൂ..." അവൻ അവളോട് കയർത്തു സംസാരിച്ചു... "അവൻ നശിപ്പിക്കുന്നതിന് മുൻപ് അത് തടയാൻ ആണ് നോക്കേണ്ടത്.. അല്ലാതെ ഇങ്ങനെ എന്നെകൊണ്ട് ഒന്നുമാകില്ല എന്റെ മുന്നിൽ ഒരു വഴിയും ഇല്ലെന്ന് പറഞ്ഞിരിക്കുകയല്ല.... ഒരിക്കൽ അവന്റെ അച്ഛനെ തകർക്കുമ്പോൾ ആലോചിക്കണമായിരുന്നു തനിക്കും ഇതുപോലെ സംഭവിക്കും എന്ന്..." "നിന്റെ സംസാരം കേട്ടാൽ തോന്നും ഞാൻ ആണ് അവന്റെ അച്ഛന്റെ കയ്യിൽ നിന്ന് എല്ലാം തട്ടിയെടുത്തത് എന്ന്...ശരിയാണ് എന്റെ അച്ഛൻ തന്നെയാണ് ഇതിനെല്ലാം ഉത്തരവാദി... എന്ന് കരുതി ഞാൻ എന്റെ അച്ഛന്റെ തലയിൽ എല്ലാം കെട്ടിവെക്കണോ...." അവൻ ദേഷ്യത്തോടെ അവളിൽ നിന്നും മുഖം തിരിച്ചു... "അതുതന്നെയാണ് ഋഷി ഞാനും പറയുന്നത്... സംഭവിക്കാനുള്ളത് സംഭവിച്ചു... ഇനി അങ്ങനെയുള്ളത് ഒന്നും സംഭവിക്കാൻ സമ്മതിക്കരുത്... നിന്റെയും കൂടെ കഷ്ടപ്പാട് ആണ്.. അത് തകർക്കാൻ സമ്മതിക്കരുത്... അവൻ നിങ്ങൾക്കെതിരെയുള്ള അടുത്ത കരുക്കൾ നീക്കിയിട്ടുണ്ടാകും... അതിന് മുൻപ് അവനെ തടയണം..." അവൾ അവന്റെ മുഖം അവൾക്ക് നേരെ തിരിച്ചു കൊണ്ടു പറഞ്ഞു...

അപ്പോഴായിരുന്നു അവന്റെ ഫോൺ റിങ് ചെയ്തത്... അവൻ call അറ്റൻഡ് ചെയ്തു... "Sir നമ്മുടെ ഇൻവെസ്റ്റർസ് എല്ലാം ഓരോന്നായി ഷെയർ തിരിച്ചു ചോദിക്കുന്നു... എന്താ ചെയ്യേണ്ടത്..." "ഞാൻ... ഞാനിപ്പോ വരാം..." അവൻ പെട്ടെന്ന് തന്നെ കാർ സ്റ്റാർട്ട്‌ ചെയ്തു ഓഫീസിലേക്ക് പോയി... അവിടെ എത്തിയതും അവൻ ദൃതിയിൽ തന്നെ അകത്തേക്ക് കയറിപോയി.. പിറകെ ശ്രദ്ധയും... "പ്രസാദ് എന്താ പ്രശ്നം...." "Sir നമ്മുടെ ഫാക്ടറി പോലീസ് സീൽ ചെയ്തതറിഞ്ഞതിന് ശേഷം അവർ ഓരോരുത്തരായി ഷെയർ തിരിച്ചു ചോദിച്ചുകൊണ്ടിരിക്കുകയാണ്... വൈകാതെ തന്നെ കമ്പനി അടച്ചുപൂട്ടും അതിന് മുൻപ് അവരുടെ ഷെയർ കിട്ടണം എന്നൊക്കെ പറയുന്നുണ്ട്...വിശാൽ sir മായുള്ള പ്രൊജക്റ്റ്‌ സൈൻ ചെയ്തത് കൊണ്ടു തന്നെ ഫണ്ട്‌ എല്ലാം അതിൽ ഇൻവെസ്റ്റ്‌ ചെയ്തിരിക്കുകയാണ്..." ഋഷിക്ക് മനസിലായിരുന്നു ഇതെല്ലാം അവന്റെ കളികൾ ആണെന്ന്... ഇതെല്ലാം കേട്ടുകൊണ്ട് ആയിരുന്നു ശ്രദ്ധ അവിടേക്ക് വന്നത്... "Sir എന്താ ചെയ്യേണ്ടത്..."

"ഞാൻ പറയാം..." അതും പറഞ്ഞു ഋഷി ശ്രദ്ധയെ ഒന്ന് നോക്കികൊണ്ട് അവന്റെ ക്യാബിനിലേക്ക് പോയി.. അവളും അവനു പിറകെ അങ്ങോട്ടേക്ക് പോയി... "അവൻ preplanned ആണ്... വേരോടെ തകർക്കാൻ തന്നെയാണ് അവന്റെ ഉദ്ദേശം... ഞാൻ അതിന് സമ്മതിക്കില്ല വിശാൽ..." അവൻ അതും പറഞ്ഞു കൊണ്ടു അവിടെ നിന്നും ദേഷ്യത്തിൽ ഇറങ്ങാൻ നിന്നതും ശ്രദ്ധ അവനെ തടഞ്ഞു നിറുത്തി... "എങ്ങോട്ടാ..." "മാറി നിൽക്ക്.. അവനെ കണ്ടു രണ്ടു കൊടുക്കാൻ ആണ് ഞാൻ പോകുന്നത്..." "നിനക്ക് എന്താ ബുദ്ധി ഇല്ലേ ഋഷി...ഇപ്പോൾ നിന്റെ കൈകരുത്തല്ല തെളിയിക്കേണ്ടത്... നിന്റെ ഇൻവെസ്റ്റർസ് ഓരോന്നായി പോയിക്കൊണ്ടിയിരിക്കുകയാണ്...ആദ്യം അവരെ തടയുകയാണ് വേണ്ടത്... എന്നിട്ട് അവന്റെ മുന്നിൽ ജയിച്ചു കാണിക്ക് അവനെക്കൊണ്ടൊന്നും നിന്നെ തകർക്കാൻ കഴിയില്ല എന്ന്...." അവൻ അവളുടെ കൈകളെ തട്ടി മാറ്റി ചെയറിൽ പോയിരുന്നു... അവൾ അവന്റെ അടുത്തേക്ക് ചെന്നു... "ഋഷി.. നീ ആദ്യം ഒന്ന് കൂൾ ആക്... മൈൻഡ് ഒന്ന് ഫ്രീ ആക്ക്..

എന്നിട്ട് ചിന്തിക്ക് ഇനി എന്താ ചെയ്യേണ്ടത് എന്ന്..." അവൾ പറയുന്നത് ശരിയാണെന്ന് അവനും തോന്നി.. എടുത്ത് ചാടി ഒന്നും ചെയ്യരുത്... അവൻ കണ്ണുകളടച്ചു ചിന്തിച്ചു.. പക്ഷെ അപ്പോഴും അവന്റെ മുന്നിൽ ഒരു വഴിയും തെളിഞ്ഞു വന്നില്ല... "ചാരു... എന്നെ കൊണ്ടു..." "നിന്നെക്കൊണ്ട് പറ്റും ഋഷി... ലുക്ക്‌ ആദ്യം നമ്മൾ ചെയ്യേണ്ടത് ഇൻവെസ്റ്റർസിനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയാണ്... അതിന് അവരുമായി ഒരു അർജന്റ് മീറ്റിങ് വെക്കണം... നീ ഇങ്ങനെ ഇരിക്കല്ലേ ഋഷി..." അവൾ അവന്റെ മുഖം തന്റെ കൈക്കുള്ളിലാക്കി.. അവന്റെ നിസ്സഹായതവസ്ഥ കാണുമ്പോൾ അവൾക്ക് വല്ലാതെ വിഷമം തോന്നി.. അവൾ അവന്റെ കണ്ണുകളിൽ ചുംബിച്ചു... "ഞാൻ ഉണ്ട് നിന്റെ കൂടെ... എന്നും എപ്പോഴും ഒരു താങ്ങായി..." അവൻ അവളെ കെട്ടിപിടിച്ചു...അവൾ അവന്റെ മുടിയിൽ പതിയെ തലോടി... ______________ "Mr ഋഷി.. നിങ്ങൾ പറയുന്നത് കേൾക്കാനൊന്നും ഞങ്ങൾക്ക് സമയമില്ല..

ഇനിയും നിങ്ങളെ വിശ്വസിക്കാനും ഞങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ട്.. അത്കൊണ്ടു ഞങ്ങൾക്ക് ഞങളുടെ ഷെയർ തിരിച്ചുകിട്ടണം..." "Sir പ്ലീസ്.. ഞങളുടെ അവസ്ഥ മനസിലാക്കണം..." "ഞങളുടെ അവസ്ഥയും നിങ്ങൾ മനസിലാക്കണം ഋഷി.. എന്ത് ധൈര്യത്തിലാ ഞങ്ങൾ നിങ്ങളെ വിശ്വസിക്കുക.. കഷ്ടപ്പെട്ടു സമ്പാദിച്ച പണം അങ്ങനെ നഷ്ടമാകാൻ ഞങ്ങൾ അനുവദിക്കില്ല..." അവർ ഓരോരുത്തരായി എണീറ്റു പോകാൻ നിന്നതും ശ്രദ്ധ അവരെ അനുനയിപ്പിച്ചു അവിടെ തന്നെ ഇരുത്തി... "ഋഷി.. ഞങൾ നിനക്ക് ഒരു മാസത്തെ സമയം തരാം അതിനുള്ളിൽ നീ തെളിയിക്കണം കമ്പനി എത്രമാത്രം സ്റ്റബിൾ ആണെന്ന്... എങ്കിൽ ഞങ്ങൾ ഞങ്ങളുടെ ഷെയർ പിൻവലിക്കില്ല... മറിച്ചാണെങ്കിൽ...." അവർ പറയുന്നത് കേട്ടതും ഋഷി ഒരു നിമിഷം ഒന്ന് ആലോചിച്ചു.. "ഞങൾ തയ്യാറാണ്..." ശ്രദ്ധ ആയിരുന്നു അതിനുള്ള മറുപടി കൊടുത്തത്.. ഋഷി അവളെ നോക്കി.. അവളുടെ മുഖത്തെ കോൺഫിഡൻസ് കണ്ടതും അവനു ചെറുതായി കോൺഫിഡൻസ് വന്നു.. "എന്നാൽ ഞങ്ങൾ ഇപ്പൊ പോകാം.. ഒരു മാസത്തിനുള്ളിൽ നിങ്ങൾ നിങ്ങളുടെ കഴിവ് തെളിയിക്ക്..."

അതും പറഞ്ഞു ഋഷിയെ ഒന്ന് നോക്കി അവരെല്ലാം പുറത്തേക്ക് പോയി... ശ്രദ്ധ ഋഷിയെ ഒന്ന് നോക്കി... "ചാരു.. ഒരു മാസത്തിനുള്ളിൽ നമ്മൾ എങ്ങനെ..." "അതിനുള്ള വഴി നമുക്ക് നോക്കാം ഋഷി... നീ കോൺഫിഡൻസ് കൈവിടല്ലേ... ഇപ്പോൾ അവർ പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ നമ്മൾ ആകെ തകരും... മറിച് അവർ പറഞ്ഞ ആ സമയത്തിനുള്ളിൽ നമുക്ക് എന്തെങ്കിലും ചെയ്തു തീർക്കാനാവുമെങ്കിൽ അത് നമ്മുടെ വിജയമാകും..." അവൾ പറയുന്നത് ശരിയാണെന്ന് അവനു തോന്നി...അവളോട് അവനൊരു ബഹുമാനം തോന്നി... അവളെ അവൻ നന്ദിയോടെ നോക്കി... അവൾ തിരിഞ്ഞതും അവൻ അവളെ വലിച്ചു തന്നോട് ചേർത്തുനിറുത്തി കെട്ടിപിടിച്ചു.. അവളുടെ തോളിൽ അവൻ തലവെച്ചു... "I love you ചാരു...." അവൾ ഒരു പുഞ്ചിരിയോടെ അവന്റെ തലമുടിയിൽ തലോടികൊണ്ടിരുന്നു...ഇതെല്ലാം കണ്ടു ഉത്തരയുടെ കണ്ണുകൾ നിറഞ്ഞിരുന്നു... അവൾ കണ്ണുകളെല്ലാം തുടച്ചു അവിടെ നിന്നും ഡോർ ക്ലോസ് ചെയ്തു അവിടെ നിന്നും പോയി... _____________

"ഓക്കേ... നീ എല്ലാം ഒന്ന് ഡീൽ ചെയ്തേക്ക് ആകാശ് ...ഞാൻ കുറച്ചു ദിവസം ലീവ് ആകും...പിന്നെ ഫയൽസ് എല്ലാം എനിക്ക് മെയിൽ ചെയ്യണം.. ഞാൻ എന്തെങ്കിലും എററോഴ്‌സ് ഉണ്ടെങ്കിൽ ക്ലിയർ ചെയ്തോളാം... ഓക്കേ..." അവൾ അതും പറഞ്ഞു call കട്ട്‌ ചെയ്തു...ഒരു മാസത്തിനുള്ളിൽ കമ്പനി സ്റ്റബിൾ ആണെന്ന് തെളിയിക്കണമെങ്കിൽ ഒരു പ്രൊജക്റ്റ്‌ ചെയ്തേ മതിയാകുകയുള്ളു.. അതിനായി ഒരു ഇൻവെസ്റ്റർ നെ തിരയുകയാണ് ഋഷിയും ശ്രദ്ധയും അഭിയും ഋതുവും.. അവർ എല്ലാം ശിവയുടെ വീട്ടിൽ ആണ്.. ദിനേഷിനെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തു.. ഇപ്പോൾ വീട്ടിലാണ്.. "ആരും നമുക്ക് തിരിച്ചൊരു റിപ്ലൈ തരുന്നില്ലല്ലോ ഋഷി..." ശിവ എല്ലാം മെയ്ൽസും നോക്കിക്കൊണ്ട് പറഞ്ഞു.. ഋഷിയും മെയിൽസ് ചെക്ക് ചെയ്യുകയായിരുന്നു... അവർക്ക് എവിടെ നിന്നും ഒരു അനുകൂലമായ മറുപടി കിട്ടുന്നുണ്ടായിരുന്നില്ല...അപ്പോഴായിരുന്നു ഋഷിയുടെ ഫോൺ റിങ് ചെയ്തത്...

അവൻ അറ്റൻഡ് ചെയ്തതും എല്ലാവരും അവനെ തന്നെ നോക്കി... "ഹലോ mr ഋഷി യാദവ്..പുതിയ ഇൻവെസ്റ്ററിനെ കണ്ടെത്തുന്ന തിരക്കിലാകും അല്ലെ...എനിക്ക് നിന്റെ അവസ്ഥ കണ്ടു സഹതാപം തോന്നുണ്ട് ഋഷി.. സ്വന്തം അച്ഛൻ ചെയ്ത തെറ്റിന് നീ ഇങ്ങനെ കിടന്നു കഷ്ടപ്പെടുന്നത് കാണുമ്പോൾ നന്നായി വിഷമം തോന്നുണ്ട്..." അവന്റെ സംസാരം കേട്ട് ഋഷിക്ക് നന്നായി ദേഷ്യം തോന്നുന്നുണ്ടായിരുന്നു.. അവൻ മുഷ്ടി ചുരുട്ടി നിന്നു... "Any way ഞാൻ ഒരു കാര്യം ഓർമപെടുത്താൻ വിളിച്ചതാ... ഇനി വെറും 25 ദിവസങ്ങൾ മാത്രമുള്ളൂ നിന്റെ കൈയിൽ... അതിനുള്ളിൽ നിനക്ക് ഒരു ഇൻവെസ്റ്ററിനെ കണ്ടുപിടിക്കാൻ കഴിയുമോ ഋഷി...നീ പറയുന്നത് എല്ലാം വിശ്വസിച്ചു അവർ നിന്റെ കൂടെ ഒരു പ്രൊജക്റ്റ്‌ ചെയ്യുമോ...no way..." അതും പറഞ്ഞു അവൻ ചിരിച്ചതും ഋഷിയുടെ ഞെരമ്പുകളെല്ലാം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു... "എനിക്കറിയാം വിശാൽ നീ തന്നെയാണ് ഇതിന് പിന്നിൽ കളിക്കുന്നത് എന്ന്... ഓർത്തു വെച്ചോ ഞാൻ ഒരു ഇൻവെസ്റ്റോറിനെ കണ്ടുപിടിക്കുകയും ചെയ്യും പറഞ്ഞ സമയപരുധിക്കുള്ളിൽ ഒരു പ്രൊജക്റ്റ്‌ ചെയ്ത് കാണിക്കുകയും ചെയ്യും..

നിന്നെക്കൊണ്ട് തടയാൻ ആകുമെങ്കിൽ തടയ്.." "നമുക്ക് കാണാം ഋഷി... ഇനി എന്താ സംഭവിക്കുന്നത് എന്ന്... ഈ കളിയിൽ ആര് ജയിക്കും എന്ന്..." "കാണാടാ...." അതും പറഞ്ഞു ഋഷി call കട്ട്‌ ചെയ്തു അവിടെയുള്ള ഫ്ലവർ വേസ് എടുത്തു നിലത്തേക്കിട്ടു...അവന്റെ ദേഷ്യം കണ്ടു മറ്റുള്ളവരും ഒന്ന് പേടിച്ചിരുന്നു...അവൻ സോഫയിലേക്കിരുന്നതും ശിവയും ഋതുവും അവനു അരികിൽ ചെന്നിരുന്നു... "ഗയ്സ്... ഇത് നോക്ക്..." ശ്രദ്ധ സന്തോഷത്തോടു കൂടി ലാപ്പ് എടുത്തു അവർക്ക് മുന്നിൽ വന്നിരുന്നു...അവരെല്ലാം എന്താണെന്നുള്ള ഭാവത്തോടെ അവളെയും അത്പോലെ ലാപ്പിലേക്കും നോക്കി... അതിൽ വന്ന മെയിൽ കണ്ടതും അവർ സന്തോഷത്തോടെ ശ്രദ്ധയെ നോക്കി... "One of The best entrepreneur in india..mr രഘുവേന്ദ്ര ഷേണായി നമ്മുടെ റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തിരിക്കുന്നു... അദ്ദേഹം നമ്മോടുത്തു പ്രൊജക്റ്റ്‌ ചെയ്യാൻ സമ്മതിച്ചിരിക്കുന്നു...." അവൾ അത് പറഞ്ഞതും ഋതു അവളെ സന്തോഷത്തോടെ കെട്ടിപിടിച്ചു ഉമ്മ വെച്ചു...

"എന്റെ ചാരു.. നീ... മുത്താണ്..." ശിവയും അവൾക്ക് കൈകൾ നൽകി... ഋതു സ്വീറ്റ്സ് എടുക്കാൻ അടുക്കളയിലേക്ക് പോയി.. ശിവ ഈ വിവരം ദിനേഷിനെ അറിയിക്കാനായി call ചെയ്യാനായി പുറത്തേക്കിറങ്ങി... ശ്രദ്ധ ഋഷിയെ നോക്കി.. അവൻ അവളെ തന്നെ നോക്കിയിരിക്കാണ് .. "എന്താ ഇങ്ങനെ നോക്കുന്നെ... ഞാൻ പറഞ്ഞതല്ലേ ഋഷി.. എല്ലാത്തിനും ഒരു വഴിയുണ്ടാകും എന്ന്..." "എനിക്ക് നിന്നെ മനസിലാകുന്നില്ല ചാരു... സത്യം പറഞ്ഞാൽ നിനക്ക് ഇതിന്റെ ഒരു ആവശ്യവുമില്ല.. എന്നിട്ടും നിന്റെ സ്വപ്നം എല്ലാം മാറ്റിവെച്ചു ഞങ്ങൾക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ട്..." "നിനക്ക് വേണ്ടിയാണ് ഋഷി... നിന്റെ നിസ്സഹായതവസ്ഥ എന്റെയും കൂടെയല്ലേ... ഈ ഒരു അവസരത്തിൽ ഞാൻ നിന്റെ കൂടെയല്ലതെ വേറെ ആരുടെ കൂടെയാ നിൽക്കാ... നിന്റെ കൂടെ ഞാൻ നിന്നില്ലെങ്കിൽ പിന്നെ എനിക്ക് നിന്നോടുള്ള സ്നേഹത്തിന് എന്ത് അർത്ഥമാണുള്ളത്..." അവൻ പറഞ്ഞു മുഴുവനാക്കും മുൻപ് അവൾ പറഞ്ഞു നിറുത്തി അവൻ സ്നേഹത്തോടെ അവളെ നോക്കി പുഞ്ചിരിച്ചു കെട്ടിപിടിച്ചു... പരസ്പരം രണ്ടുപേരും കുറെ നേരം അങ്ങനെ തന്നെ നിന്നു...

"അതേയ്... ഞങൾ രണ്ടുപേരു ഇവിടയുള്ള കാര്യം മറക്കരുത്.. സ്നേഹപ്രകടനം ഒക്കെ പിന്നെ..." ശിവയുടെ വാക്കുകൾ കേട്ടതും അവർ രണ്ടുപേരും വേഗം അകന്നു നിന്നു... അവരെ നോക്കി ഒന്ന് ചമ്മിയ ഇളി ഇളിച്ചു... "അല്ല.. അപ്പൊ ഇനിയെങ്ങനെയാണ് കാര്യങ്ങൾ..." "ഞാൻ നമ്മുടെ അവസ്ഥ എല്ലാം പറഞ്ഞത് കൊണ്ടാണ് sir സമ്മതിച്ചത്... വിശാൽ ഒരിക്കലും വിചാരിച്ചു കാണില്ല നമ്മൾ അദ്ദേഹത്തെ കോൺടാക്ട് ചെയ്യും എന്ന്..അതു മാത്രമല്ല രഘുവേന്ദ്ര sir ഇങ്ങനെയുള്ള ചതിക്ക് ഒന്നും കൂട്ട് നിൽക്കാത്തത് കൊണ്ടും നമ്മുടെ പ്രൊജക്റ്റ്‌ സ്വീകരിക്കാം എന്ന് പറഞ്ഞിട്ടുണ്ട്... But..." "എന്താ..." ശ്രദ്ധ പറഞ്ഞു നിറുത്തിയതും ഋഷി ചോദിച്ചു.. "അദ്ദേഹം നമ്മുടെ പ്രൊജക്റ്റ്‌ ഇഷ്ടപെട്ടാൽ മാത്രമേ നമ്മുടെ കൂടെ ജോയിൻ ചെയ്യുകയുള്ളൂ...ഇല്ലെങ്കിൽ നമ്മൾ വീണ്ടും ഒരു ഇൻവെസ്റ്റോറിനെ കണ്ടുപിടിക്കേണ്ടി വരും..." "അദ്ദേഹത്തിന് ഇഷ്ടമാകും... അത്ര നന്നായിട്ട് വേണം നമ്മൾ നമ്മുടെ പ്രൊജക്റ്റ്‌ ഡിസൈൻ ചെയ്യാൻ... നീ എന്റെ കൂടെയില്ലേ ചാരു... പിന്നെ എന്തിനാ ഞാൻ പേടിക്കുന്നത്..." അവളെ ചേർത്തു നിറുത്തികൊണ്ട് അവൻ പറഞ്ഞു... അതുക്കെട്ട് ശിവയും ഋതുവും പുഞ്ചിരിച്ചു..

. അവർക്കും ശ്രദ്ധ കൂടെയുള്ളത് ഒരു കോൺഫിഡൻസ് ആയിരുന്നു... പിന്നീടുള്ള ദിവസങ്ങളിൽ അവർ പ്രൊജക്റ്റ്‌ ഡിസൈൻ ചെയ്യുന്ന തിരക്കിലായിരുന്നു..നല്ല പെർഫെക്റ്റിൽ ആകണം അത് ചെയ്യേണ്ടത് എന്നത് അവർക്ക് വാശിയായിരുന്നു... എന്നാൽ അവർക്ക് ഇൻവെസ്ടര്സിനെ കിട്ടിയ വിവരം വിശാൽ അറിഞ്ഞിരുന്നില്ല...അവൻ വിജയിച്ചു എന്ന് തന്നെ അവൻ വിശ്വസിച്ചു... അങ്ങനെ അവർ അവരുടെ പ്രൊജക്റ്റ്‌ ഡിസൈൻ ചെയ്ത് കഴിഞ്ഞതും രഘുവേന്ദ്ര ഷേണായിമായുള്ള മീറ്റിങ് ഫിക്സ് ചെയ്തു... അതിനായി അദ്ദേഹം കേരളത്തിലേക്ക് വരാമെന്നും പറഞ്ഞു... ______________ അവർ ചെയ്ത പ്രൊജക്റ്റ്‌ ഷെണായിയെ കാണിച്ചു... അത് കണ്ടു കഴിഞ്ഞത് മുതൽ അദ്ദേഹം ഒന്നും പറഞ്ഞില്ല...ഋഷിയും ശിവയും ഋതുവും എല്ലാം നല്ല ടെൻഷനിൽ ആയിരുന്നു... ശ്രദ്ധയ്ക്കും ടെൻഷൻ ഉണ്ടായിരുന്നു... എന്നാൽ അവൾ അത് പുറത്തു കാണിച്ചില്ല... അവൾ ഋഷിയുടെ കൈകളിൽ അവളുടെ കൈകൾ കോർത്തു പിടിച്ചു ഷേണായിയെ നോക്കി... "Sir... Sir ഒന്നും പറഞ്ഞില്ല..." അദ്ദേഹം അവരെ ഒന്ന് നോക്കി... ശേഷം ഒന്ന് പുഞ്ചിരിച്ചു...

"ഗ്രേറ്റ്‌ വർക്ക്‌... ഞാൻ ഈ അടുത്തകാലത്തൊന്നും ഇതുപോലെ ഒന്ന് കണ്ടിട്ടില്ല... നമുക്ക് ഇത് ചെയ്യാം ഋഷി..." അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടതും അവർക്കെല്ലാം ഒരുപാട് സന്തോഷമായി... അദ്ദേഹം ഇരുന്നിടത്തുനിന്ന് എണീറ്റു അഡ്വാൻസ് ആയി ചെക്ക് സൈൻ ചെയ്തു.... "All the best..." അദ്ദേഹം അവർക്ക് കൈ കൊടുത്തു അവിടെ നിന്നിറങ്ങി...ഋതു സന്തോഷത്തോടെ ഋഷിയെ കെട്ടിപിടിച്ചു... ശിവയും...ശ്രദ്ധ അവരെയെല്ലാം ഒരു പുഞ്ചിരിയോടെ നോക്കി നിന്നു... ഇൻവെസ്റ്റർസ് പറഞ്ഞ ഒരു മാസകാലയളവ് ഇന്നാണ് അവസാനിക്കുന്നത്.. ഇതിനുള്ളിൽ തന്നെ ഋഷിക്ക് കമ്പനി പഴയതുപോലെ ആക്കാൻ സാധിച്ചു... ഇൻവെസ്റ്റർസുമായുള്ള മീറ്റിംഗിനായി അവൻ അവരെയെല്ലാം വിളിച്ചു.. കൂട്ടത്തിൽ വിശാലിനെയും... "So... നിങ്ങൾ പറഞ്ഞ കാലയളവിൽ ഞാൻ തെളിയിച്ചു.. അങ്ങനെ ഒരാൾ വിചാരിച്ചാൽ ഒന്നും ഈ യാദവ് ഗ്രൂപ്സ് നശിപ്പിക്കാൻ ആകില്ല എന്ന്..." വിശാലിനെ നോക്കിയായിരുന്നു അവൻ അത് പറഞ്ഞത്..വിശാൽ അവനെ നോക്കി പുച്ഛിച്ചു... "ഋഷി.. ഞങ്ങൾക്ക് നിങ്ങളിൽ വിശ്വാസമാണ്... അത്കൊണ്ട് തന്നെ ഞങ്ങളുടെ ഷെയർ പിൻവലിക്കുന്നില്ല..

പകരം കുറച്ചുകൂടെ ഞങ്ങൾ നിങ്ങളുടെ കമ്പനിയിൽ ഇൻവെസ്റ്റ്‌ ചെയ്യുകയാണ്..." അവർ പറയുന്നത് കേട്ടതും ഋഷിക്ക് സന്തോഷവും അഭിമാനവും തോന്നി അവൻ വിശാലിനെ നോക്കി പുച്ഛിച്ചു... അവരെല്ലാം ഹാളിന് പുറത്തേക്കിറങ്ങിയതും ഋഷി വിശാലിനു നേരെ നടന്നു ചെന്നു അവന്റെ മുന്നിൽ നിന്നു... "നീ എന്ത് വിചാരിച്ചു വിശാൽ.. നീ വിചാരിച്ചാൽ യാദവ് ഗ്രൂപ്പിസിനെ തകർക്കാം എന്നോ... കഴിയില്ല നിനക്ക്..." "Well done ഋഷി... ഞാൻ ഒട്ടും വിചാരിച്ചിരുന്നതല്ല നിന്നെക്കൊണ്ട് ഇതിന് സാധിക്കും എന്ന്... But നീ തെളിയിച്ചിരിക്കുന്നു... ആദ്യമായാണ് വിശാൽ കർണനെ ഒരാൾ തോൽപ്പിക്കുന്നത്...അത്കൊണ്ട് നിന്നെ ഞാൻ മറക്കില്ല ഋഷി..." അവൻ ഋഷിയെ നോക്കി ഗൂഢമായി ചിരിച്ചുകൊണ്ട് പറഞ്ഞു.. അപ്പോഴായിരുന്നു ശ്രദ്ധ അകത്തേക്ക് കയറി വന്നത്.. അവളെ കണ്ടതും വിശാൽ ഒന്ന് ഞെട്ടി... അവളെ അവൻ ഇവിടെ പ്രതീക്ഷിച്ചിരുന്നില്ല... അവൾ പുഞ്ചിരിച്ചു കൊണ്ടു അവർക്കടുത്തേക്ക് വന്നു ഋഷിയോട് ചേർന്ന് നിന്നു.. ഋഷി അവളെ തന്നോട് ചേർത്തു നിറുത്തി... "Meet my future wife .. Shradha varma.." അവൻ പറഞ്ഞു നിറുത്തിയതും വിശാൽ അവരെ തന്നെ നോക്കിനിന്നു..

"ഇവൾ കൂടെയാണ് എന്നെ വിജയിക്കാൻ സഹായിച്ചത്... നിന്റെ പരാജയത്തിന് കാരണവും..." വിശാൽ ശ്രദ്ധയെ നോക്കി പുഞ്ചിരിച്ചു..അവൾ അവനെയും നോക്കി... "All the wishes to your future life... എന്നും നിങ്ങൾ പരസ്പരം തുണയായി നിൽക്കട്ടെ...." അതും പറഞ്ഞു അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ടു അവൻ അവന്റെ സൺഗ്ലാസ് എടുത്തു വെച്ചു അവിടെ നിന്നിറങ്ങി... എന്നാൽ അവന്റെ ഉള്ളിൽ ഋഷിയോടുള്ള പക ആളി കത്തുകയായിരുന്നു.... അവൻ പോയതും ശ്രദ്ധ ഋഷിയെ നോക്കി... "ഇനിയെന്താ പ്ലാൻ..." അവൻ പുഞ്ചിരിച്ചു കൊണ്ടു അവളിൽ നിന്നും അകന്നു അവന്റെ ബ്ലസറിന്റെ പോക്കറ്റിൽ നിന്നും ഒരു റോസ് എടുത്തു അവൾക്ക് മുന്നിൽ മുട്ടുകുത്തി നിന്നു റോസ് അവൾക്ക് നേരെ നീട്ടി... "Will you marry me... Please..." "അത്യാവശ്യമാണോ..." അവൾ പുഞ്ചിരിയയോടെ അതിൽ പരം ഒരു കുസൃതിയോടെ ചോദിച്ചു... "ആണല്ലോ..." "എന്നാ എന്റെ വീട്ടിൽ വന്നു ചോദിച്ചോ...." അവനെ നോക്കി ഗമയോടെ അതും പറഞ്ഞു അവൻ നീട്ടിയ റോസ് സ്വീകരിച്ചു അവൾ അവിടെ നിന്നിറങ്ങി... അവൻ പുഞ്ചിരിയോടെ അവൾക്ക് പിറകെ നടന്നു........... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story