പ്രണയനിലാമഴ....💙: ഭാഗം 3

pranayanilamazha

രചന: അനാർക്കലി

"എന്റെ കൂടെ നീ ഇല്ലേ... അപ്പൊ എനിക്കെന്ത്‌ സംഭവിക്കാനാ... ഇന്ന് തന്നെ കണ്ടില്ലേ... നീ ഡിങ്കനെ പോലെ എന്നെ രക്ഷിക്കാൻ കറക്റ്റ് സമയത്ത് വന്നത്... " ശ്രദ്ധ എന്തെങ്കിലും പറയും മുന്പേ ഋതു അവളുടെ മൂഡ് മാറ്റാൻ വേണ്ടി പറഞ്ഞു.... "എന്താ നിങ്ങൾ രണ്ടും ഇവിടെ നിൽക്കുന്നെ... ക്ലാസ്സിൽ കയറുന്നില്ലേ...." ശിവയുടെ ശബ്ദം കേട്ടതും രണ്ടുപേരും പെട്ടെന്ന് തിരിഞ്ഞുനോക്കി..ശിവയെ കണ്ടപ്പോൾ ഋതുവിന്റെ മുഖം ഒന്ന് തിളങ്ങിയെങ്കിലും ശ്രദ്ധ അവനോട് കാര്യം പറയുമോ എന്ന് ആലോചിച്ചു അവൾക്ക് ഒരേസമയം ടെൻഷനും തോന്നി... "ഹ്മ്മ്.. എന്താണ്..." "അത് പിന്നെ ഒന്നുല്ല ശിവേട്ടാ.. ഞങൾ ക്ലാസ്സിൽ കയറാൻ പോകാണ്... വാ ചാരു..." ഋതു ശ്രദ്ധയുടെ കയ്യും പിടിച്ചു ക്ലാസ്സിലേക്ക് നടക്കാൻ നിന്നതും ശ്രദ്ധ അവളുടെ കൈ വിട്ടു ശിവയുടെ നേരെ തിരിഞ്ഞു. "ഇല്ല സർ... എനിക്ക് ഒരു കാര്യം പറയാനുണ്ട്..." "എന്താ ശ്രദ്ധാ..." "ഒന്നുല്ലാ ശിവേട്ടാ... ഇവൾ വെറുതെ.... വാ എന്റെ ചാരു...." അത് പറയുമ്പോൾ അവളുടെ മുഖം ദയനീയമാകുന്നത് ശ്രദ്ധ കണ്ടിരുന്നു.. "എന്തെങ്കിലും പ്രശ്നം ഉണ്ടോ ശ്രദ്ധാ...." അവൾ ഋതുവിന്റെ മുഖത്തേക്ക് നോക്കി... ഋതു പറയല്ലേ എന്ന് കണ്ണുക്കൊണ്ട് കാണിക്കുന്നുണ്ടായിരുന്നു...

"No.. സർ... ഞാൻ വെറുതെ... ഞങൾ എന്നാ ക്ലാസ്സിലേക്ക് പോകട്ടെ..." ഋതുവിന്റെ മുഖത്തു ആശ്വാസം നിറഞ്ഞിരുന്നു..എന്നാൽ ശ്രദ്ധ ഈ കാര്യം ശിവയോട് പറയാൻ തന്നെ തീരുമാനിച്ചിരുന്നു..പക്ഷെ അതിനു പറ്റിയ സാഹചര്യം ഇതെല്ലെന്ന് അവൾക്ക് തോന്നി... "എന്നാ രണ്ടുപേരും പോയി ക്ലാസ്സിൽ കയറ്..." അതും പറഞ്ഞു ഋതുവിനെ ഒന്ന് നോക്കി ശിവ തിരിഞ്ഞു നടന്നു... "എന്നാ വാ പോകാം..." "നീ നടന്നോ... ഞാനിപ്പോ വരാം...." ശ്രദ്ധയോട് അതും പറഞ്ഞു ഋതു ശിവക്ക് പിറകെ പോയി... അത് കണ്ടതും ശ്രദ്ധ ഒന്ന് ചിരിച്ചുകൊണ്ട് ക്ലാസ്സിലെക്ക് നടന്നു... "ശിവേട്ടാ.... ശിവേട്ടാ... ഒന്ന് നിന്നെ...." ഋതുവിന്റെ ശബ്ദം കേട്ടതും അവൻ നടത്തം നിറുത്തി അവൾക്ക് നേരെ തിരിഞ്ഞു നോക്കി.. അവനെ തന്നെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ഋതുവിനെ കണ്ടതും അവൻ എന്തെന്നുള്ള ഭാവത്തിൽ അവളുടെ അടുത്തേക്ക് ചെന്നു... "നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഇവിടെ വെച്ചു ശിവേട്ടാ എന്ന് വിളിക്കരുത് എന്ന്...ഇവിടെ ഞാൻ നിന്റെ അധ്യാപകൻ ആണ്... So call me sir..." "ഭാവി ഭർത്താവിനെ കേറി sir എന്ന് വിളിക്കാനൊന്നും എന്നെക്കൊണ്ട് പറ്റത്തില്ല..." അവൾ മുഖത്തു നാണം വരുത്തിക്കൊണ്ട് പറഞ്ഞു..

"ഋതു just stop it... നിനെക്കെന്താ പറഞ്ഞാൽ മനസിലാവില്ലേ... എനിക്ക് നീ എന്റെ കൂട്ടുകാരന്റെ പെങ്ങളാണ്... എന്നുവെച്ചാൽ എന്റെയും... അതിൽ കൂടുതൽ റിലേഷൻ എനിക്ക് നിന്നോട് കാണിക്കാൻ കഴിയില്ല..." "പിന്നെ എന്തിനാ എന്നെ കാണാതിരുന്നപ്പോൾ ചാരുവിനോട് എന്നെപ്പറ്റി തിരക്കിയത്..." അത് പറയുമ്പോൾ അവളുടെ മുഖത്തു ഒരു കുസൃതി നിറഞ്ഞിരുന്നു... "അത്.. അത് പിന്നെ ഇന്നലെ ഋഷി വിളിച്ചിരുന്നു... നിന്നെ ഒന്ന് ശ്രദ്ധിക്കാൻ പറഞ്ഞിരുന്നു... അത്കൊണ്ട് ചോദിച്ചതാ..." അവന്റെ മറുപടി അവളെ തെല്ലു വിഷമിപ്പിച്ചു.. പക്ഷെ ആ സമയം അവന്റെ കണ്ണുകളിൽ ഒരു കുസൃതി നിറഞ്ഞിരുന്നു അത് അവൾ കാണാതെ അവൻ മറച്ചുവെച്ചു.... "ഇനി ഒന്നും അറിയാൻ ഇല്ലല്ലോ... എന്നാ ക്ലാസ്സിൽ പോടീ..." അവൻ ശബ്ദം ഉയർത്തിയതും അവൾ മുഖം വീർപ്പിച്ചു തിരിഞ്ഞു നടന്നു.. അത് കണ്ട് അവൻ ഒന്ന് പുഞ്ചിരിച്ചു തിരിഞ്ഞു... "അതേ..... ഒന്ന് നിന്നേ...." വീണ്ടും അവളുടെ വിളി അവനെ തേടി എത്തിയപ്പോൾ അവൻ തിരിഞ്ഞു നോക്കി... "ഹ്മ്മ് എന്താ..." "I love you...... ശിവേട്ടാ....." അതും പറഞ്ഞു അവൾ ഓടിപോയിരുന്നു... എന്നാൽ അവന്റെ ചുണ്ടിൽ ആരും കാണാത്തൊരു പുഞ്ചിരി മൊട്ടിട്ടിരുന്നു...

അവൻ അവളെ തന്നെ നോക്കി നിന്നു... ____________ "May i come in sir..." "Yes.." തനിക്ക് മുന്നിൽ നിൽക്കുന്ന മായക്കുനേരെ അവൻ മിഴികൾ ഉയർത്തി... "ഇത് അമേരിക്കൻ ക്ലൈന്റും ആയ നടന്ന മീറ്റിംഗ് റിപ്പോർട്ട്‌ ആണ്... Sir ന്റെ സൈൻ.." "Okey.. ഞാൻ ഇതൊന്നു analyse ചെയ്യട്ടെ..." "ഓക്കേ sir.." ടേബിളിനു മുകളിൽ ഫയൽ വെച്ചുകൊണ്ട് മായ തിരിഞ്ഞു നടന്നു... "പിന്നെ മായ... ഇന്ന് വൈകീട്ട് മീറ്റിംഗ് വല്ലതുമുണ്ടോ..." "ഇല്ലല്ലോ sir..." "ഓക്കേ.. You can go now..." അവൾ ഒന്ന് തലയാട്ടി ക്യാബിൻ വിട്ടിറങ്ങി.. അവൻ ലാപ്പിലേക്ക് നോക്കി അവന്റെ വർക്ക്‌ ചെയ്യാനും തുടങ്ങി.. ഇത് ഋഷി യാദവ് * ദിനേശ് യാദവിന്റെയും ശോഭന യാദവിന്റെയും രണ്ടു മക്കളിൽ മൂത്തവൻ... അനിയത്തി ഋതിക യാദവ്..ദിനേശ് ഒരു ബിസ്സിനെസ്സ്മാൻ ആണ്.. അച്ഛന്റെ ഒപ്പം യാദവ് ഗ്രൂപ്സ് നോക്കി നടത്തുക്കയാണ് ഋഷിയും... ശോഭന പണ്ട് ദിനേഷിന്റെ കൂടെ ബിസ്സിനെസ്സിൽ സഹായിച്ചിരുന്നു പിന്നീട് ഋതു ജനിച്ചതോടെ അവർ അതെല്ലാം നിറുത്തി വീട്ടമ്മയായി കൂടി...അതായിരുന്നു ശോഭനയ്ക്കും ഇഷ്ടം... "ഋഷി.. Come to my ക്യാബിൻ..." അവന്റെ ക്യാബിനിന്റെ ഡോർ പതിയെ തുറന്നുക്കൊണ്ട് ദിനേശ് അവനെ വിളിച്ചു...

അവൻ ലാപ്പ് അടച്ചുവെച്ചുകൊണ്ട് ദിനേശിന് പിറകെ പോയി... "എന്താ പപ്പാ.... Anything urgent...." "നീ ഇരിക്ക്...." തനിക്ക് നേരെയുള്ള ചെയർ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു... അവൻ അതിലേക്കിരുന്നു അപ്പോഴേക്കും ദിനേശ് അവനു നേരെ ഒരു ഒരു ഫയൽ നീട്ടി... "Vk ഗ്രൂപ്സ്....ഇന്ന് ഇന്ത്യയിൽ തന്നെ no one കമ്പനിസിൽ മുൻപന്തിയിൽ...എംഡി *വിശാൽ കർണൻ *എന്നാ vk... നിന്റെ അത്രയേ പ്രായം ഉള്ളു.... ചുരുങ്ങിയ കാലം കൊണ്ടാണ് അവൻ ഇത്രയും നേട്ടം കൈവരിച്ചത്... ഒരു പ്രത്യേക തരം കഴിവ് ഉണ്ട് അവൻ... തനിക്ക് എതിരെ നിൽക്കുന്നവരെ പോലും സമർത്ഥമായി ഇല്ലാതെക്കുന്ന കൗശാലക്കാരനായ ബിസ്സിനെസ്സ്മാൻ..." അയാൾ പറയുന്നത് കേഴുക്കുന്നതിനോടൊപ്പം അവൻ ആ ഫയൽ മറിച്ചുനോക്കി...കണ്ടാൽ തന്റെ അതെ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ഫോട്ടോ അവൻ കണ്ടു... "അവർ നമുക്ക് ഒരു ഓഫർ തന്നിട്ടുണ്ട്...". "What's that....." "യാദവ് ഗ്രൂപ്സുമായി vk ഗ്രൂപ്പിസിന് പാർട്ണർഷിപ്പ് തുടങ്ങാനുള്ള ഒരു കോൺട്രാക്ട്..." "അത് നല്ലതല്ലേ പപ്പാ.... അവരുമായി ഒരു പാർട്ണർഷിപ് തുടങ്ങിയാൽ നമുക്കും അത് ഒരുപാട് ഗുണം ചെയ്യില്ലേ..."

അവിടെ നിനക്ക് തെറ്റി ഋഷി... Vk ഗ്രൂപ്പ്സ് മായി ആരൊക്കെ പാർട്ണർഷിപ് തുടങ്ങിയോ ആ കമ്പനി എല്ലാം വിത്തിന് one ഇയർ തകർന്നടിഞ്ഞുണ്ടാകും.... അതാണ് ഞാൻ നേരത്തെ പറഞ്ഞത്... കൗശാലക്കാരനാണവൻ...." "എന്നാൽ പിന്നെ നമുക്ക് ഇന്ട്രെസ്റ് ഇല്ലെന്ന് പറഞ്ഞുക്കൂടെ...." "He is a brilliant businesses man.... അവനുമായി പാർട്ണർഷിപ് തുടങ്ങാൻ താൽപ്പര്യം ഇല്ലാത്ത കമ്പനിയെയും ഏതുവിധേനയും അവൻ തകർക്കും...." "So.... We are trapped...." "No.... He is trapped...." ദിനേശ് പറയുന്നത് കേട്ട് ഒന്നും മനസിലാവാതെ അയാളെ തന്നെ നോക്കിയിരിക്കുകയാണ് ഋഷി....അത് മനസിലാക്കിയത് പോലെ ദിനേശ് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... "നീ ആദ്യം പറഞ്ഞില്ലേ ഋഷി... അയാളുമായി നമ്മൾ പാർട്ണർഷിപ്പ് തുടങ്ങിയാൽ നമുക്ക് നല്ലതല്ലേ എന്ന്.... അതുതന്നെ.... Vk ഗ്രൂപ്സ് ആയി പാർട്ണർഷിപ് തുടങ്ങിയാൽ അത് നമ്മുടെ കമ്പനിയെ നന്നായി തന്നെ സഹായിക്കും... നമ്മുടെ ഗുഡ്വിൽ ഒന്നുകൂടെ കൂടും.... അത്കൊണ്ട് നമ്മൾ പാർട്ണർഷിപ് ഡീഡ് സൈൻ ചെയ്യുന്നു... അവരുമായി ഒരു പാർട്ണർഷിപ് തുടങ്ങുന്നു...." "But പപ്പാ...." ഋഷി ഒരു ആശങ്കയോടെ ദിനേഷിനെ നോക്കി....

"Don't worry rishi..... അവൻ നമ്മളെ തകർക്കുന്നതിന് മുൻപ് നമ്മൾ അവനെ തകർക്കും..." "But how....." "അതാണ് ഞാൻ നിന്നെ ഏൽപ്പിക്കാൻ പോകുന്നത്....അവനെ കുറിച്ച് നന്നായി സ്റ്റഡി ചെയ്യണം...ഏതൊരു മനുഷ്യനും ഒരു വീക് പോയിന്റ് ഉണ്ടാകും... അവിടെയാണ് നമ്മുടെ വിജയം ഇരിക്കുന്നത്...." അവൻ ആ ഫയൽ ഒന്നുക്കൂടെ നോക്കി ദിനേഷിനെ നോക്കി....അയാൾ പറഞ്ഞതിന്റെ അർത്ഥം മനസിലായതുപോലെ അവൻ ആ ഫയൽ എടുത്തു പുറത്തേക്കു പോയി... Vk ഗ്രൂപ്സ് തന്റെ ആധിപത്യത്തിൽ വരുന്ന കാലം ഓർത്തു അയാൾ ഒന്ന് നിഗൂഢമായി ഒന്ന് ചിരിച്ചു.... ____________ "എന്നിട്ട് ഇതൊക്കെ നീ ഇപ്പോഴാണോ പറയുന്നേ....അവനെ ഞാൻ...." "Sir.... Relax... ഞാൻ പറഞ്ഞില്ലേ... ഇതുവരെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല.... അവനെ ഞാൻ തന്നെ ഒതുക്കിയിരുന്നു... പക്ഷെ... എപ്പോഴും എനിക്ക് സാധിച്ചു എന്ന് വരില്ലല്ലോ... അത്കൊണ്ടാ ഞാൻ ഇത് sir നോട്‌ പറഞ്ഞത്...." അലന്റെ കാര്യം പറയാനായി ശിവയെ കോഫീ ഷോപ്പിലേക്ക് വിളിച്ചുവരുത്തിയതാണ് ശ്രദ്ധ..പറഞ്ഞുകഴിഞ്ഞതും ശിവയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകാൻ തുടങ്ങിയിരുന്നു.... "ഇത് എന്തായാലും ചെറിയ ഇഷ്യൂ അല്ല ശ്രദ്ധ...

ഞാൻ ഋഷിയോട് ഒന്ന് സംസാരിക്കട്ടെ..." "ആഹ് best... അയാൾക്ക് ഭ്രാന്ത് ആണ് sir... അയാൾ കാരണം ആണ് ഋതു ഇങ്ങനെ ആയത്... കെയർ ആകാം.. ഇത് ഒരുമാതിരി ഓവർ ആണ്... അയാളെ പേടിച്ചു അവൾക്ക് ഒന്ന് പ്രതികരിക്കാൻ കൂടെ കഴിയുന്നില്ല... ഇത് ഇനി അയാൾ അറിഞ്ഞാൽ എന്താ ഉണ്ടാകുക... അവനെ തല്ലിചതക്കും ഒപ്പം ഋതുവിന്റെ പഠനം നിർത്തുകയും ചെയ്യും...." ഋഷിയോടുള്ള പുച്ഛം എല്ലാം അവളുടെ സംസാരത്തിൽ ഉണ്ടായിരുന്നു... "അവന്റെ പെങ്ങളുടെ കാര്യമാണ് ശ്രദ്ധ... എനിക്കിത് അവനോട് പറയാതിരിക്കാൻ കഴിയില്ല... കാരണം എന്നെ വിശ്വസിച്ചാണ് അവളെ അവൻ അവിടെ പഠിപ്പിക്കുന്നത്..." "എന്നാ sir പോയി പറഞ്ഞോളൂ... പക്ഷെ ഇതിന്റെ ബാക്കിയായി ഋതുവിന്റെ പഠനം എങ്ങാനും മുടങ്ങിയാൽ ഈ ശ്രദ്ധ ആരാണെന്ന് ഋഷി യാദവ് അറിയും..." അത്രയും പറഞ്ഞു അവളുടെ ബാഗും എടുത്ത് അവൾ തിരിഞ്ഞു നടന്നു...ഒരുനിമിഷം ശിവയും ഇത് ഋഷിയോട് പറഞ്ഞാലുണ്ടാകുന്ന അവസ്ഥ ആലോചിച്ചു... "ഏയ്‌ ശ്രദ്ധ...ഒന്ന് നിൽക്ക്... ഞാൻ ഇത് ഇപ്പൊ അവനോട് പറയുന്നില്ല...but ഇനി എന്തെങ്കിലും ഉണ്ടാവുകായാണെങ്കിൽ എനിക്ക് പറയാതിരിക്കാൻ കഴിയില്ല..."

അവളോടായി ശിവ പറഞ്ഞതും ശ്രദ്ധ അവനെ തിരിഞ്ഞു നോക്കി... അവൾ ഒരുനിമിഷം ആലോചിച്ചതിനു ശേഷം തലയാട്ടി... "ഇനി ഒന്നും ഉണ്ടാകാതിരിക്കട്ടെ..." അതും പറഞ്ഞു അവൾ പോകാനായി തിരിഞ്ഞതും അവർക്കടുത്തേക്ക് വരുന്ന ഋഷിയെ കണ്ടതും അവളുടെ മുഖത്തു പുച്ഛം നിറഞ്ഞു... ഋഷി അവളെ കണ്ടതും അവന്റെ മുഖത്തും അവളോടുള്ള അനിഷ്‌ടം പ്രകടമായി....ഋഷിയെ കണ്ടതും ശിവ അവന്റെ അടുത്തേക്ക് വന്നു... "ശ്രദ്ധ.. ഇത് ഋഷി... ഋതുവിന്റെ ഏട്ടൻ..." "അറിയാം sir... ഞങ്ങൾ മീറ്റ് ചെയ്തിട്ടുണ്ട്..." അവനെ നോക്കിക്കൊണ്ട് അവൾ പറഞ്ഞു.. എന്നാൽ അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്തില്ല... "എന്നാ ഞാൻ പോകട്ടെ...അമ്മ വെയിറ്റ് ചെയ്യുന്നുണ്ടാകും ഒരു ഷോപ്പിംഗ് ഉള്ളതാണ് ..." "ഓക്കേ ശ്രദ്ധ...." അവൾ ശിവയോടായി പറഞ്ഞു അവിടെ നിന്നും നടന്നു നീങ്ങി... അവൾ പോയതും അവൻ ഒന്ന് തിരിഞ്ഞു നോക്കി... "അഹങ്കാരി...." അവളെ നോക്കിക്കൊണ്ട് അവൻ പറഞ്ഞു.. ശിവ ഋഷിയെ ഒന്ന് നോക്കി.. "എന്താടാ..." "ഏയ്‌ ഒന്നുല്ല...." "ആഹ്.. നീ എന്താ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞെ..." "Do you know one mister vishal karnan...." "Offcourse.... The famous bussiness man... I know him... അല്ല നീ എന്താ ചോദിച്ചേ..."

"Nothing.... നിനക്ക് അയാളെ നേരിട്ട് പരിചയം ഉണ്ടോ..." "ഏയ്‌... ഒന്ന് രണ്ടു വട്ടം പുറത്തുവെച്ചു യാദർശ്ചികമായി കണ്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് അയാളെ പേർസണൽ ആയി അറിയത്തില്ല..." "ഹ്മ്മ്...." "എന്താടാ... എന്തെങ്കിലും പ്രശ്നം ഉണ്ടോ... ആളൊരു പ്രശ്നക്കാരൻ ആണെന്ന കേട്ടത്...." "ഏയ്‌ ഇല്ലടാ... ഞാൻ ഒന്ന് പരിചയപ്പെടാൻ വേണ്ടി ചോദിച്ചതാ..." ശിവ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി...അവൻ ശിവയെ നോക്കി എന്തെന്നുള്ള അർത്ഥത്തിൽ പിരികം പൊക്കി... അവൻ ഒന്നുമില്ലെന്ന് തലയാട്ടി... _____________ "അമ്മാ... മതി.. ഇതിന്റെ ഒക്കെ ആവശ്യം എന്താ..." ശിവയെ കണ്ടതിനുശേഷം സൗഭാഗ്യക്കൊപ്പം പർച്ചേസിങ്ങിന് ഇറങ്ങിയതാണ് ശ്രദ്ധ...അവിടെ അടുത്തുള്ള മാളിൽ തന്നെ ആയിരുന്നു അവർ പോയത്..സൗഭാഗ്യ ആണെങ്കിൽ ആവശ്യമുള്ളതും ഇല്ലാത്തതുമൊക്കെ വാങ്ങുന്നുണ്ട്.... "ഇത് കാണാൻ നല്ല രസമില്ലേ ചാരു... നമുക്ക് ഇത് ഹാളിൽ വെക്കാം... ഒരു ഭംഗി ഉണ്ടാകും.." അവർ അവൾക്ക് നേരെ നോക്കിക്കൊണ്ട് ചോദിച്ചു... എന്നാൽ ശ്രദ്ധയുടെ മുഖം കണ്ടതും അവർ ആ പ്ലാസ്റ്റിക് ഫ്ലവർ അവിടെ തന്നെ വെച്ചു...ട്രോളിഎടുത്തു മുന്നോട്ട് നീങ്ങി... അത് കണ്ടു ശ്രദ്ധക്ക് ചിരി വരുന്നുണ്ടായിരുന്നു...

"അമ്മ കൊച്ചേ.... ഇപ്പൊത്തന്നെ അവിടെ കുറെ ചെടികൾ ഉണ്ട്... അതിന് പിറകെ എന്തിനാ ഈ പ്ലാസ്റ്റിക്..." അവർക്കൊപ്പം നടന്നുക്കൊണ്ട് അവരുടെ കഴുത്തിലൂടെ കയ്യിട്ടുക്കൊണ്ട് അവൾ ചോദിച്ചു. എന്നാൽ സൗഭാഗ്യ അവളെ നോക്കിയില്ല... "ഓഹ്.... പിണങ്ങേണ്ട... അത് നമുക്ക് വാങ്ങാം... പോരെ..." അത് കേട്ടപ്പോൾ സന്തോഷത്തോടെ തലയാട്ടി അവളെ നോക്കി... അവൾക്കും അത് സന്തോഷമായി.... അവർ രണ്ടുപ്പേരും കൂടെ അത് എടുത്തു ബില്ല് പേ ചെയ്യാനായി കൗണ്ടറിലേക്ക് പോയി... ബില്ല് അവളുടെ കയ്യിൽ കിട്ടിയതും അവൾ അതിലേക്ക് നോക്കി... Mrp റേറ്റ്നേക്കാൾ കൂടുതലായി ബില്ല് ഇട്ടതുകണ്ട് അവൾക്ക് ദേഷ്യം വന്നു.... "എടൊ... എന്താണ് ഇത്...." "എന്താ മാം..." കാഷ്യർ അവളെ നോക്കി കാര്യം ചോദിച്ചു... "Mrp റേറ്റ്നെക്കാളും കൂടുതലാണല്ലോ താൻ ബില്ല് ഇട്ടിരിക്കുന്നത്..." "മാം ഇത് ഞങളുടെ വിലയാണ്.. ഇതിൽ എനിക്ക് ഒന്നും ചെയ്യാനാകില്ല... മാം ക്യാഷ് പേ ചെയ്യൂ...." "ഞാനിപ്പോ ക്യാഷ് അടക്കുന്നില്ല.... തന്റെ മാനേജരെ വിളി... ഞാൻ അയാളോട് സംസാരിച്ചോളാം..." അവളെ തന്നെ അവിടെയുള്ളവരെല്ലാം ശ്രദ്ധിക്കാൻ തുടങ്ങി... "ചാരു... നീ ആ ക്യാഷ് കൊടുത്തു വന്നേ... വെറുതെ പ്രശ്നം ഉണ്ടാക്കേണ്ട..."

"ഒന്ന് നിറുത്ത് അമ്മാ... നമ്മൾ എന്തിനാ ഇല്ലാത്ത വിലയൊക്കെ ഇതിന് കൊടുക്കുന്നെ... ഇത് എന്തോന്ന് വെള്ളരിക്ക പട്ടണവോ... ഇവർക്ക് തോന്നുന്ന വിലയിടാൻ..." അപ്പോഴേക്കും മാനേജർ അവിടെ എത്തിയിരുന്നു... "എന്താ... എന്താ പ്രശ്നം...." "ഈ പ്രോഡക്ടസ്നോക്കെ mrp റേറ്റ്നേക്കാൾ ആണല്ലോ വിലയിട്ടിരിക്കുന്നത്... ഞങ്ങൾക്ക് അത് പേ ചെയ്യാൻ ബുദ്ധിമുട്ടുണ്ട്...." "മാം... ഇത് ഞങ്ങളുടെ റേറ്റ് ആണ്... മാഡത്തിന് ഇത് പേ ചെയ്യാൻ കഴിയില്ലെങ്കിൽ വേറെ കടയിൽ പോയി purchase ചെയ്തോളു....ഈ റേറ്റ് പേ ചെയ്യാൻ കഴിയുന്നവർക്ക് വേണ്ടിയാണ് ഈ സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നത്... അല്ലാതെ നിങ്ങളെ പോലെയുള്ള middleclass ക്കാർക്ക് വേണ്ടിയല്ല...." "ഹലോ... മിസ്റ്റർ...ഞങൾ middleclass ക്കാർ തന്നെയാകും... എന്ന് വെച്ച് ഇവിടെ കയറരുത് എന്നു പറയാൻ താൻ ആരാടോ...ഒരു സ്ഥാപനം തുടങ്ങുമ്പോൾ അത് എല്ലാവർക്കും വേണ്ടിയാകണം... അല്ലാതെ ഇന്ന ആൾക്കാർക്ക് വേണ്ടിയാണെങ്കിൽ പിന്നെ എന്തിനാടോ താനൊക്കെ ബിസ്സിനെസ്സ് ചെയ്യുന്നേ... പിന്നെ ഇത് illegal ആണ്.. ഞാൻ ഇതിനെതിരെ കേസ് കൊടുക്കകയും ചെയ്യും..."

അതും പറഞ്ഞു അവൾ സൗഭാഗ്യയുടെ കയ്യും പിടിച്ചു അവിടെ നിന്നു പോകാൻ നിന്നതും അവർ അവരെ അവിടെ തടഞ്ഞുവെച്ചു... ഈ സമയം കോഫീ ഷോപ്പിൽ നിന്നുമിറങ്ങി ഷോപ്പിംഗിനായി മാളിലേക്ക് വന്നതാണ് ശിവയും ഋഷിയും... സൂപ്പർമാർകെറ്റിന്റെ അവിടെ ആൾക്കൂട്ടം കണ്ട് അവർ അവിടേക്ക് നടന്നു... അവിടെ സ്റ്റാഫിനോട് തട്ടിക്കയറുന്ന ശ്രദ്ധയെ കണ്ടതും ഋഷിക്ക് അവളോട് ദേഷ്യം തോന്നി... "ഇവൾക്ക് ഇതുതന്നെയാണോ പണി... എവിടെ ചെന്നാലും ആരോടെങ്കിലും പ്രശ്നം ഉണ്ടാക്കിയില്ലെങ്കിൽ ഉറക്കം വരില്ലെന്ന് തോന്നുന്നു...." അപ്പോഴേക്കും ശിവ അവരുടെ അടുത്തേക്ക് നടന്നിരുന്നു... "ഏയ്‌ ശിവാ... നീ എങ്ങോട്ടാ... അതിലൊന്നും ഇടപെടേണ്ട..." ഋഷി അവനെ തടഞ്ഞുക്കൊണ്ട് പറഞ്ഞു... "നീ വരേണ്ട ഋഷി... ഞാൻ പോയി നോക്കട്ടെ... ഒന്നില്ലെങ്കിലും എന്റെ സ്റ്റുഡന്റ് അല്ലെ..." അതും പറഞ്ഞു അവൻ അവരുടെ അടുത്തേക്ക് നടന്നു... "എന്നാ ഞാൻ 2nd ഫ്ലോറിൽ ഉണ്ടാകും... നീ അങ്ങോട്ട് പോരെ..." അത്രയും പറഞ്ഞു അവൻ അവിടെ നിന്നും നീങ്ങി... പോകുന്നതിനൊപ്പം അവൻ ഒന്ന് ശ്രദ്ധയെ നോക്കാനും മറന്നില്ല.... "അഹങ്കാരി.....*" .. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story