പ്രണയനിലാമഴ....💙: ഭാഗം 32

pranayanilamazha

രചന: അനാർക്കലി

ഋഷി ദേഷ്യത്തോടെ റൂമിലേക്ക് കയറിയതും ശ്രദ്ധ എന്തോ ഫയൽ നോക്കുന്നതാണ് അവൻ കണ്ടത്.. അവൻ അവൾക്കടുത്തേക്ക് വന്നു ആ ഫയൽ തട്ടിമാറ്റി അവളെ വലിച്ചു തന്റെ മുന്നിൽ നിറുത്തി... അവൻ ദേഷ്യത്തോടെ അവളുടെ കൈകൾ ബലമായി പിടിച്ചിട്ടുണ്ടായിരുന്നു... "ഋഷി... കൈ വിട്.. വേദനിക്കുന്നു.." "നീ എന്തിനാ ചാരു പപ്പയോടു അങ്ങനെയൊക്കെ പറയാൻ പോയത്... പപ്പ എത്രമാത്രം വിഷമിച്ചു എന്ന് നിനക്കറിയോ..." അവൻ ദേഷ്യത്തോടെ ചോദിച്ചതും അവൾ അവന്റെ കണ്ണിലേക്കു തന്നെ നോക്കി... "പിന്നെ.. ഞാൻ എങ്ങനെ പറയണം ഋഷി... ഞാൻ നേടിയെടുത്തതെല്ലാം നിങ്ങളുടെ കമ്പനിയിൽ കൊണ്ടുപോയി നിക്ഷേപിക്കണോ... എനിക്ക് അതിന് കഴിയില്ല..." "അത് നിന്റെ കൂടെ കമ്പനിയാണ് ചാരു..." "ഋഷി... ആ കമ്പനി ഇത്രയും ആക്കിയെടുത്തത് നീയും പപ്പയും ചേർന്നാണ്... എനിക്ക് ഒരു പങ്കും ഇല്ലാ... അങ്ങനെയൊരു കമ്പനിയിലേക്ക് ഞാൻ കയറി വന്നാൽ എനിക്ക് അവിടെ ആത്മാർത്ഥയോടുകൂടി നിൽക്കാനാകും എന്ന് നിനക്ക് തോന്നുന്നുണ്ടോ.."

അവന്റെ കണ്ണിൽ നോക്കി അവൾ പറഞ്ഞതും അവൻ ഒന്നും പറയാതെ അവളുടെ കൈകളെ അയച്ചു... "എന്റെ തീരുമാനം തന്നെയാണ് ശരിയെന്നു എനിക്ക് പൂർണ വിശ്വാസമുണ്ട്.. അത്കൊണ്ട് ഞാൻ ഇതിൽ നിന്നും മാറില്ല..." അവൾ നിലത്തുവീണ ഫയൽസ് എടുത്തു വെച്ചു കിടക്കാനായി ബെഡിലേക്ക് നടന്നു.. "നിന്റെ തീരുമാനം എന്തു തന്നെയായാലും എനിക്ക് വിരോധമില്ല... പക്ഷെ നീ കാരണം പപ്പ വിഷമിച്ചിട്ടുണ്ടെങ്കിൽ നീ പപ്പയോടു സോറി പറയണം..." അവൻ പറഞ്ഞത് കേട്ടതും അവളൊന്നു നിന്നു.. ശേഷം അവനെ ഒന്ന് നോക്കി "ഓക്കേ പറയാം.. ചിലപ്പോൾ ഞാൻ പറഞ്ഞ രീതി പപ്പയെ വിഷമിച്ചിട്ടുണ്ടാക്കിയേക്കാം.. അത്കൊണ്ട് നാളെ രാവിലെ തന്നെ പപ്പയോടു സോറി പറഞ്ഞോളാം..." അവൾ അത് പറഞ്ഞതും അവൻ അവളെ ഒന്ന് നോക്കതെ ലാപ്പ് എടുത്തുകൊണ്ടു ബാൽക്കണിയിലേക്ക് പോയി... അവൾ അവൻ പോകുന്നതും നോക്കി നിന്നു... ______________ രാവിലെ എണീറ്റപ്പോൾ അവൾ ഋഷിയെ നോക്കി.. അവൻ റൂമിൽ ഇല്ലായിരുന്നു.. ബാൽക്കണിയിൽ ചെന്നു നോക്കിയപ്പോഴു. അവനെ കണ്ടില്ല.. അവൾ കുളിച്ചു ഓഫീസിൽ പോകാൻ റെഡിയായി താഴെക്കിറങ്ങിയപ്പോൾ ഹാളിൽ അവനും ദിനേഷും ഇരിക്കുന്നത്...

അവളെ അവൻ കണ്ടതും ദിനേഷിനോട് സോറി പറയാൻ അവൻ കണ്ണുകൊണ്ട് കാണിച്ചു...അവൾ അവനെ നോക്കികൊണ്ടു താഴെക്കിറങ്ങി അവർക്കടുത്തേക്ക് ചെന്നു നിന്നു... "പപ്പാ..." അവൾ വിളിച്ചതും അയാൾ നോക്കികൊണ്ടിരുന്ന ഫയലിൽ നിന്ന് കണ്ണെടുത്തു അവളെ ഒന്ന് നോക്കി.. "സോറി.. ഞാൻ ഇന്നലെ പറഞ്ഞത് പപ്പയ്ക്ക് വിഷമമായിട്ടുണ്ടെന്ന് അറിയാം.. അപ്പോഴത്തെ ഒരു സിറ്റുവേഷൻ അങ്ങനെ ആയത് കൊണ്ടു പറഞ്ഞു പോയതാണ്..സോറി..." അവൾ പറയുന്നത് കേട്ട് ദിനേശ് ഉള്ളിലൊന്ന് പുച്ഛിച്ചു.. ശേഷം പുറത്തു അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് എണീറ്റു.. "ഏയ്.. ഞാൻ അതൊക്കെ അപ്പൊത്തന്നെ വിട്ടു.. ഞാനും നിന്നോട് അങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു.. സാരമില്ല.." അയാൾ പറഞ്ഞത് കേട്ടതും അവൾ പുഞ്ചിരിച്ചു.. ശേഷം ഋഷിയെ നോക്കി.. അവൻ അവളെ നോക്കി പുഞ്ചിരിചിരിക്കുകയായിരുന്നു.... "എല്ലാവരും വന്നു കഴിക്കാൻ ഇരിക്ക്..." ശോഭ പറഞ്ഞതും അവർ എല്ലാം കഴിക്കാനായി ടേബിളിനടുത്തേക്ക് പോയി... _____________ ശ്രദ്ധ അങ്ങനെ പറഞ്ഞെങ്കിലും ദിനേശ് അയാളുടെ ശ്രമങ്ങൾ വിട്ടിരുന്നില്ല...

അവളെ ഏതു വിധേനയും അയാൾക്ക് കീഴിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തികൊണ്ടിരുന്നു... എന്നാൽ അതൊന്നും സഫലമായില്ല... അവൾ ഓരോ ദിവസം കൂടും തോറും ഉയരങ്ങിലേക്ക് എത്തിക്കൊണ്ടിരുന്നു... അത് അയാളിൽ അവളോടുള്ള ദേഷ്യത്തിന് കാരണമായി... അവളുടെ വളർച്ചയെ സന്തോഷത്തോടെ കാണുന്ന ഋഷിയെ കണ്ടതും അയാൾക്ക് അവനോട് പുച്ഛവും തോന്നി... ഋതുവിന്റെ പ്രസവവും കഴിഞ്ഞിരുന്നു ഈ കാലയിളവിൽ.. അവൾക്കൊരു ആൺകുട്ടി ആയിരുന്നു ജനിച്ചത്..... കുനാൽ ശിവജിത്ത് എന്നായിരുന്നു അവൻ അവർ പേരിട്ടത്.. കണ്ണൻ എന്ന് വീട്ടിൽ വിളിക്കും... ശിവയെ പോലെത്തന്നെയായിരുന്നു അവനെ കാണാൻ... ശ്രദ്ധയുടെയും ഋഷിയുടെയും വിവാഹം കഴിഞ്ഞു ഒരു വർഷമായിരുന്നു... വിവാഹ വാർഷികം ഗംഭീരമാക്കാൻ തന്നെ എല്ലാവരും പ്ലാൻ ചെയ്തു...എന്നാൽ വലിയ ആഘോഷം വേണ്ടന്ന് രണ്ടുപേരും പറഞ്ഞിരുന്നു.. അത്കൊണ്ട് വീട്ടുകാർ മാത്രം കൂടി ചെറുതായി ഒന്ന് അവർ ആഘോഷിച്ചു കേക്ക് ഒക്കെ കട്ട്‌ ചെയ്തു... അന്ന് രാത്രി തന്നെ അവളെയും കൂട്ടി അവൻ അവിടെ നിന്നും ഒരു സ്ഥലത്തേക്ക് പോയിരുന്നു... "എങ്ങോട്ടേക്കാ ഋഷി..."

"ഇന്ന് നമ്മുടെ 1st anniversary ആയിട്ട് നിനക്കൊരു ഗിഫ്റ്റ് തന്നില്ലെങ്കിൽ മോശമല്ലേ..." "ഓഹോ..." അവൻ അവളെ നോക്കി കണ്ണുചിമ്മി കാണിച്ചു... അവൾ പുഞ്ചിരിയോടെ അവനെ തന്നെ നോക്കിയിരുന്നു... അവർ നേരെ പോയത് ഒരു റിസോർട്ടിലേക്ക് ആയിരുന്നു... അവിടെ അവർക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത് കണ്ടു അവൾ അത്ഭുതപെട്ടു.. അവർക്കായി ഒരുക്കിയ റൂം അവൾ ആശ്ചര്യത്തോടെ നോക്കി.. ബെഡ് വൈറ്റ് ബെഡ്ഷീറ്റ് കൊണ്ടു വിരിച്ചിരുന്നു.. അതിനു മുകളിൽ റോസ് പൂക്കൾ കൊണ്ടു അലങ്കരിച്ചിരുന്നു... റൂമിൽ നിന്നുമുള്ള ബാൽക്കണിയിൽ നിന്നും നോക്കിയാൽ വെള്ളച്ചാട്ടം കാണമായിരുന്നു... അത്രയ്ക്കും നല്ലൊരു വ്യൂ ആയിരുന്നു.. "എങ്ങനെയുണ്ട്.... കൊള്ളാവോ..." "ബ്യൂട്ടിഫുൾ ഋഷി..." അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞതും അവൻ പുഞ്ചിരിയോടെ അവളെയും കെട്ടിപിടിച്ചു.. ആ വ്യൂ കണ്ടു രണ്ടുപേരും അവിടെ കുറേ നേരം നിന്നു... ആ ദിവസം അവരുടേതായിരുന്നു...

അവരുടെ മാത്രം സ്വകാര്യ നിമിഷങ്ങൾ.. അവിടെ അവരുടെ പ്രൊഫഷണൽ മറ്റേഴ്‌സ് ഉണ്ടായിരുന്നില്ല...പരസ്പരം സ്നേഹിച്ചുകൊണ്ട് അവർ ആ ദിവസം മുഴുവൻ കഴിഞ്ഞിരുന്നു... എന്നാൽ അതെ നിമിഷം ശ്രദ്ധയെ തകർക്കാനുള്ള നീക്കങ്ങളിൽ ആയിരുന്നു ദിനേശ്... അവളുടെ വളച്ചയിൽ അത്രമാത്രം അയാൾ ആസ്വസ്തനായിരുന്നു.... അവളെ വേരോടെ പിഴുതേറിയാനുള്ള തന്ത്രങ്ങൾ അയാൾ നെയ്തുകൂട്ടി കൊണ്ടേയിരുന്നു... ______________ "Sir പറഞ്ഞത് പോലെ ഒരു ഓഫർ അവർക്ക് അയച്ചിട്ടുണ്ട്.." "Good വിനോദ്..." "ഞാൻ പറയുന്നത് കൊണ്ടു ഒന്നും തോന്നരുത് sir... ഇപ്പോൾ ഇങ്ങനെയൊരു പാർട്ണർഷിപ്പ് ആവശ്യമുണ്ടോ sir.. അതും മാത്രമല്ല അത് വളർന്നു വരുന്ന ഒരു ചെറിയ കമ്പനിയാണ്... അങ്ങനെ ഒരു കമ്പനിയുമായി നമ്മൾ ഓഫർ വെക്കുമ്പോൾ നഷ്ടം നമുക്ക് തന്നെയാകും..." അവന്റെ PA പറയുന്നത് കേട്ട് വിശാൽ ഒന്ന് ചിരിച്ചു... അവൻ a അവന്റെ PA യെ ഒന്ന് നോക്കി...

"നീ പറഞ്ഞത് ശരിയാ.. അത് ഒരു ചെറിയ കമ്പനിയാണ്... അത് വളരുന്നതേയുള്ളു... പക്ഷെ നിനക്കറിയാത്ത ഒരു കാര്യമുണ്ട് വിശാൽ.. ഭാവിയിൽ ആ കമ്പനി നമ്മളെക്കാൾ ഉയർത്തിൽ എത്തും... അതിന്റെ തലപ്പത്തു ഇരിക്കുന്നവൾ സാധാരണക്കാരിയല്ല.. അവൾക്കറിയാം എങ്ങനെ ഒരു കമ്പനി നടത്തണം എന്ന്.. അത്കൊണ്ട് തന്നെയാണല്ലോ ഈ കുറഞ്ഞ കാലയിളവിൽ അവർ ഇത്രയും നേട്ടങ്ങൾ കൈവരിച്ചത്... അത്കൊണ്ട് നമുക്ക് ഒരിക്കലും നഷ്‌ടങ്ങൾ ഉണ്ടാകില്ല.. മറിച്ചു ലാഭങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളു..." പലതും മനസ്സിൽ കണ്ടു അവൻ ഗൂഢമായി ചിരിച്ചു കൊണ്ടു പറഞ്ഞു.. _____________ "ചാരു...റെഡിയായില്ലേ..." "ദാ കഴിഞ്ഞു ഋഷി..." അവർ രണ്ടുപേരും ഒരുങ്ങി താഴെക്കിറങ്ങി... അവർക്കെല്ലാം ഒരു ബിസിനസ്‌ ഫ്രണ്ടിന്റെ മകളുടെ വിവാഹമുണ്ട്.. വീട്ടിലുള്ളവരെ എല്ലാം വിളിച്ചത് കൊണ്ടു തന്നെ എല്ലാവരും പോകുന്നുണ്ട്... വിവാഹത്തിന്റെ ഇവന്റ് ചെയ്തിരിക്കുന്നത് ശ്രദ്ധയുടെ കമ്പനിയായിരുന്നു...

അത്കൊണ്ട് തന്നെ അവളുടെ സ്റ്റാഫ്സ് എല്ലാം അവിടെയുണ്ടായിരുന്നു.. "ആഹ് welcome mr ദിനേശ് and ഫാമിലി..." അവരെ അയാൾ അകത്തേക്ക് സ്വീകരിച്ചു.. അവരെല്ലാം പുഞ്ചിരിച്ചു കൊണ്ടു അകത്തേക്ക് കയറി കല്യാണപെണ്ണിന്റെ കൂടെ ഫോട്ടോയും എടുത്തു... ഭക്ഷണം ബുഫെ ആയിരുന്നു.. ഋഷിയും ശ്രദ്ധയും കൂടെ ഭക്ഷണം കഴിക്കാനായി പോകുമ്പോൾ ആയിരുന്നു ആരോ അവർക്കടുത്തേക്ക് വന്നത്... "മിസ് ശ്രദ്ധ വർമ്മ..." അവർ തിരിഞ്ഞു നോക്കിയതും അവരെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ആളെ കണ്ടതും രണ്ടുപേരും തിരിച്ചു പുഞ്ചിരിച്ചു... "അതെ... പക്ഷെ എനിക്ക് മനസിലായില്ല..." "Am വേണുകുമാർ... Gtex ഗ്രൂപ്പിസിന്റെ ഡയറക്ടർ ആണ്... ശ്രദ്ധ ഇവിടെ ഉണ്ട് എന്ന് കണ്ടപ്പോൾ പരിചയപ്പെടാൻ വന്നതാ...ഇത്..." ഋഷിയെ നോക്കി അയാൾ ചോദിച്ചു.. "എന്റെ ഭർത്താവാണ്.. ഋഷി യാദവ്.." അവൾ അവനെ പരിചയപ്പെടുത്തി കൊടുത്തു.. അവൻ അയാളെ നോക്കി പുഞ്ചിരിച്ചു... "ദിനേശ് യാദവിന്റെ മകൻ അല്ലെ.." ഋഷി അതേയെന്ന് തലയാട്ടി.. "നേരിട്ട് കണ്ടതിൽ ഒരുപാട് സന്തോഷമുണ്ട്..സത്യം പറഞ്ഞാൽ ഇപ്പോൾ ബിസിനസ്‌ വേൾഡിൽ ശ്രദ്ധയെ പറ്റിത്തന്നെയാണ് എല്ലാവരുടെയും സംസാരം...

താൻ അത്രയ്ക്കും വലിയ പെർഫോമൻസ് അല്ലെ കാഴ്ച വെച്ചിരിക്കുന്നത്...ഇവൾ നിന്റെ ഭാര്യായാണതിൽ നിനക്ക് അഭിമാനിക്കാം..." അവർ രണ്ടുപേരും അയാളെ നോക്കി പുഞ്ചിരിച്ചു... അയാൾ പോയതും അവർ ഭക്ഷണം കഴിച്ചു... പിന്നീടാങ്ങോട്ടേക്ക് ഓരോരുത്തർ വന്നു ശ്രദ്ധയെ പരിചയപ്പെടലും അവളെ പുകഴ്ത്തലുമെല്ലാം ആയിരുന്നു... പക്ഷെ അധികം പേരും ഋഷിയെ മൈൻഡ് ചെയ്തിരുന്നില്ല... അത് അവനിൽ ഒരു അപമാനത്തിന് ഇടയാക്കി...അവൻ അവൾ മറ്റുള്ളവരോട് സംസാരിക്കുന്നതും മാറി നിന്നു... "എന്തുപറ്റി ഋഷി ഭാര്യ തന്നെക്കാൾ ഉയർത്തിൽ എത്തിയതിൽ വിഷമമുണ്ടോ..." അവന്റെ അടുത്തു നിന്ന് ആരോ പറയുന്നത് കേട്ടതും അവൻ തിരിഞ്ഞു നോക്കി.. അവനെ നോക്കി പുച്ഛിച്ചു ചിരിക്കുന്ന വിശാലിനെ കണ്ടതും അവനു ദേഷ്യം വന്നു.... "ഭാര്യയുടെ വിജയം കണ്ടു ഇങ്ങനെ നിൽക്കാൻ തന്നെയാകും ഋഷി നിന്റെ വിധി.. അവൾ ഇനിയും ഉയരങ്ങളിൽ എത്തും... നിനക്ക് പോലും എത്താൻ കഴിയാതിടങ്ങളിൽ....

നീ അവൾക്ക് മുന്നിൽ സീറോ ആയി മാറും... വെറും സീറോ..." അവന്റെ മുഖത്തിന് നേരെ സീറോ എഴുതി കാണിച്ചതും അവൻ ദേഷ്യത്തോടെ അവനെ ഇടിക്കാൻ നിന്നതും ദിനേശ് വന്നവനെ തടഞ്ഞു... വിശാൽ അവരെ പുച്ഛിച്ചു കൊണ്ടു അവിടെ നിന്നും പോയി... "അവൻ പറഞ്ഞതിലും കാര്യമുണ്ട് ഋഷി... അവൾക്ക് മുന്നിൽ നീ ഒന്നുമല്ല... പക്ഷെ അവളെ തടയാൻ നിനക്ക് മാത്രമേ കഴിയുകയുള്ളു..." അയാളും അവന്റെ ഉള്ളിലേക്ക് കനൽ എരിഞ്ഞു അവിടെ നിന്നും പോയി ഋഷി അവർ രണ്ടുപേരും പറഞ്ഞത് ആലോചിച്ചു... ശേഷം ശ്രദ്ധയെ നോക്കി.. അവൾക്കും ചുറ്റും കൂടി നിൽക്കുന്ന ആളുകളെ നോക്കി... അവനു അവനോട് തന്നെ പുച്ഛം തോന്നി... അത് പതിയെ അവളോടുള്ള അസൂയക്കും കാരണമായി... ______________ "എന്തു പറ്റി മോളെ... കുറച്ചു ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുന്നതാ നിനക്കൊരു വയ്യായ്ക..." അടുക്കളയിൽ ശോഭയ്ക്ക് ഒപ്പം നിൽക്കുന്ന ശ്രദ്ധ പെട്ടെന്നായിരുന്നു വീഴാൻ പോയത്..

അവർ അവളെ പിടിച്ചു അവിടെയുള്ള ചെയറിൽ ഇരുത്തി... "അറിയില്ല ശോഭാമ്മേ... എനിക്ക് തലകറങ്ങുന്നുണ്ട്..." "വല്ല മണവും പിടിക്കാത്തതുണ്ടോ..." "ആഹ്... എന്താ ശോഭാമ്മേ..." അവർ ചിരിച്ചു കൊണ്ടു അവളുടെ ചെവിയിൽ എന്തോ പറഞ്ഞു.. അവൾ ആശ്ചര്യത്തോടെ അവരെ നോക്കി.. "സത്യമാണോ..." "നീ പോയി ടെസ്റ്റ്‌ ചെയ്ത് നോക്ക്..." ശോഭ പറഞ്ഞതും അവൾ തലകുലുക്കി റൂമിലേക്ക് പോയി... ബെഡിൽ കിടക്കുന്ന ഋഷിയെ കണ്ടതും അവളൊന്നു പുഞ്ചിരിച്ചു ഷെൽഫ് തുറന്നു കിറ്റ് എടുത്തു... ഋതു അവൾക്ക് കൊടുത്തതായിരുന്നു... അവൾ അതൊന്ന് നോക്കി ബാത്റൂമിൽ പോയി ടെസ്റ്റ്‌ ചെയ്തു... അതിൽ തെളിഞ്ഞു വരുന്ന രണ്ടു വര കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു... അവൾ വളരെ അധികം സന്തോഷിച്ചു... അവളുടെ കൈകൾ അവളുടെ വയറിനു മുകളിൽ വെച്ചു... എന്തെയൊക്കെയോ ഒരു അനുഭൂതി അവൾക്ക് അനുഭവപ്പെട്ടു... "ചാരു... നീ ഉണ്ടോ അകത്തു... വേഗം വാ... എനിക്ക് പോകാൻ സമയമായി..." അവൾ കതക് തുറന്നു... അവനെ നോക്കി പുഞ്ചിരിച്ചു... അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു അവൻ ഒന്ന് പേടിച്ചു... "നീ എന്തിനാ ചാരു കരഞ്ഞേ..."

അവൾ അവനു പ്രെഗ്നൻസി ടെസ്റ്റർ കാണിച്ചുകൊടുത്തു.. അവൻ അതിലേക്ക് നോക്കിയതും അവന്റെ കണ്ണുകളും നിറഞ്ഞു.. അവളെ അവൻ വാരി പുണർന്നു... "സത്യാണോ... എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ചാരു..." "എനിക്കും... ഋഷി... ഞാൻ.. ഞാൻ അമ്മയാകാൻ പോകുന്നു..." അവൾ സന്തോഷം കൊണ്ടു പറഞ്ഞതും അവൻ അവളുടെ മുഖം കയ്യിലെടുത്തു അവളുടെ നെറ്റിയിൽ ചുംബിച്ചു... "വാ.. നമ്മക്ക് എല്ലാവരോടും പറയേണ്ടേ..." അവൻ അവളെയും കൂട്ടി താഴേക്കിറങ്ങി... ഹാളിൽ തന്നെ എല്ലാവരുമുണ്ടായത് കൊണ്ടു അവൻ അവരോട് കാര്യം പറഞ്ഞതും ശോഭ വന്നു അവളെ കെട്ടിപിടിച്ചു അനുഗ്രഹിച്ചു... ശേഷം അടുക്കളയിൽ പോയി സ്വീറ്റ്സ് എടുത്തു വന്നു അവൾക്ക് കൊടുത്തു... ഋതുവും അവിടെയുണ്ടായിരുന്നു.. അവളും ഒരുപാട് ഹാപ്പി ആയിരുന്നു... അഭിയും... എന്നാൽ ദിനേശ് അത്രയ്ക്ക് സന്തോഷവാൻ അല്ലായിരുന്നു... അയാൾ അത് പുറത്ത് കാണിക്കാതെ അവർക്ക് മുന്നിൽ അഭിനയിച്ചു...

അവർ രണ്ടുപേരും ഡോക്ടറെ കണ്ടു കൺഫേം ചെയ്തു.. അതിന് ശേഷം അവളത് അവളുടെ വീട്ടിൽ അറിയിച്ചു.. അവരും ഒരുപാട് ഹാപ്പി ആയിരുന്നു... പിന്നീടുള്ള ദിവസങ്ങളിൽ ഋഷി അവളെ എവിടേക്കും വീട്ടിരുന്നില്ല... വീട്ടിൽ തന്നെ അവളെ പിടിച്ചിരുത്തി... അവൾ കുറെ നിർബന്ധിച്ചതും അവളെ അവൻ ഓഫീസിലേക്ക് മാത്രം പോകാൻ അനുവദിച്ചു... അവൻ അവളെ നന്നായി തന്നെ കെയർ ചെയ്തിരുന്നു... അത് അവൾ നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു..ശോഭയും ഋതുവും അവൾക്ക് ചുറ്റും നടന്നു അവളെ പരിചരിക്കുന്നുണ്ടായിരുന്നു... മാസങ്ങൾ കഴിയും തോറും അവളുടെ ഉള്ളിലെ ജീവന്റെ തുടിപ്പ് വളർന്നു വന്നു... കുഞ്ഞിന്റെ ചലനങ്ങൾ അവൾ ആസ്വദിച്ചു... അവൾക്ക് ഏറ്റവും ഇഷ്ടം ദിവസവും രാത്രി ഋഷിയുടെയും കുഞ്ഞിന്റെയും സംസാരം കേൾക്കാൻ ആയിരുന്നു... "പപ്പേടെ മോൾ എന്നാ വരുകാ..." "മോളോ...നീ അത് ഉറപ്പിച്ചോ..." "പിന്നില്ലാതെ... ഋഷി യാദവിനു ഒരു സുന്ദരി മോളെ മതി.. അവളുടെ അമ്മയുടെ പോലെ...അവൾക്ക് ഞാൻ ഒരു പേരും കണ്ടത്തി വെച്ചിട്ടുണ്ട്.." "ഓഹോ...എന്താ പേര്.." "അത് നീ ഇപ്പോൾ അറിയേണ്ട...മോൾ വേഗം വാ.. എന്നിട്ട് വേണ്ടേ നമുക്ക് കളിക്കാൻ..." അവൻ ഓരോന്നു കുഞ്ഞിനോട് പറയുന്നത് അനുസരിച്ചു കുഞ്ഞു അവളുടെ വയറിൽ ചവിട്ടുന്നുണ്ടായിരുന്നു.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story