പ്രണയനിലാമഴ....💙: ഭാഗം 9

pranayanilamazha

രചന: അനാർക്കലി

"എന്താ ഋതു... നീ എന്തിനാ കരയുന്നെ... എന്തുപ്പറ്റിയെടാ..." ക്ലാസ്സിലേക്ക് കരഞ്ഞുക്കൊണ്ട് വന്ന ഋതുവിനെ നോക്കി ശ്രദ്ധ ആതിയോടെ ചോദിച്ചു... അവൾ ഓടിവന്നു ശ്രദ്ധയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി...മറ്റുകുട്ടികൾ ശ്രദ്ധിക്കാൻ തുടങ്ങിയതും അവൾ അവരുടെ ബാഗും എടുത്തു പുറത്തേക്കിറങ്ങി.... "എന്തുപറ്റി ഋതു... ഇനിയെങ്കിലും കാര്യം പറാ... ശിവ sir നിന്നെ എന്തെങ്കിലും പറഞ്ഞോ..." അവളെയും കൂട്ടി ഒരു കോഫീ ഷോപ്പിൽ കയറി അവളോട് കാര്യം അന്വേഷിക്കുകയാണ് ശ്രദ്ധ... "ശിവേട്ടൻ... ശിവേട്ടൻ..." അവൾ പറയാൻ കഴിയാതെ നിറുത്തി... "ശിവ sir എന്താ ചെയ്തേ... നീ കാര്യം പറയുന്നുണ്ടോ ഋതു.." "ശിവേട്ടന് എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞു ചാരു..." "അതിനാണോ നീ ഇങ്ങനെ കരയുന്നെ... അത് sir നിന്നെ കളിപ്പിക്കാൻ പറഞ്ഞതാകും..." അവൾ ഋതുവിനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു... "അല്ല ചാരു...ഞാൻ ശിവേട്ടന് ശല്യമാണെന്നും എന്നെ കാണുന്നത് ഇഷ്ടമല്ലെന്നും ഇനി ശിവേട്ടനെ ശല്ല്യം ചെയ്യരുതെന്നും പറഞ്ഞു...

എന്നെ... എന്നെ അവോയ്ഡ് ചെയ്യൽ ഉണ്ടെങ്കിലും ഇത് വരെ എന്നോട് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടില്ല... ഇപ്പൊ അങ്ങനെ പറയണമെങ്കിൽ ശിവേട്ടന് എന്നെ ഇഷ്ടമില്ലാഞ്ഞിട്ട് തന്നെയാ...." അതും പറഞ്ഞു അവൾ വീണ്ടും കരയാൻ തുടങ്ങി... ശ്രദ്ധക്ക് അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നു അറിയുന്നുണ്ടായിരുന്നില്ല... ശിവ ഋതുവിന് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് അവൾക്ക് അറിയാമായിരുന്നു... അവനോടുള്ള അവളുടെ സ്നേഹം എത്ര പരിശുദ്ധമാണെന്നും... അതെ സമയം ശിവയുടെ കണ്ണുകളിലും അവൾ കണ്ടിരുന്നു ഋതുവിനോടുള്ള അവന്റെ പ്രണയം... എന്നിട്ട് ഇപ്പൊ എന്തിനാണ് അവൻ അങ്ങനെ പറഞ്ഞതെന്ന് അവൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല.... "ഋതു... Relax....നീ ഇങ്ങനെ കരയാതെ... ചിലപ്പോ sir വെറുതെ തമാശക്ക് പറഞ്ഞതാകും... നീ കണ്ണ് തുടച്ചേ... ഞാൻ അഭിയേട്ടനെ വിളിച്ചിട്ടുണ്ട്... ഏട്ടൻ വന്നാൽ വീട്ടിലേക്ക് പൊയ്ക്കോ... അപ്പൊ നീ ഒന്ന് relax ആകും..." ഋതുവിന്റെ കണ്ണുനീർ ഒക്കെ തുടച്ചുകൊണ്ട് അവൾ പറഞ്ഞു...

ഋതുവിനും ഒന്ന് വീട്ടിൽ പോയാൽ കൊള്ളാം എന്നുണ്ട്... അപ്പോഴേക്കും അഭി അങ്ങോട്ടേക്ക് എത്തിയിരുന്നു... "നിങ്ങൾ എന്താ ഇവിടെ...എന്താ ചാരു എന്തുപറ്റി.. എന്തിനാ ഋതു കരയുന്നെ.... ഋതു..." അവൻ ആതിയോടെ ശ്രദ്ധയോട് ചോദിച്ചതും അവൾ ഋതു പറഞ്ഞതെല്ലാം അവനോടും പറഞ്ഞു... അവൻ എല്ലാം കേട്ടുക്കഴിഞ്ഞതും ഋതുവിനരികിൽ ഇരുന്നു.. അവൾ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു... "എന്തിനാടാ കരയുന്നെ... അവൻ ചുമ്മാ നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാകും.. ഞാൻ അവനോട് ചോദിക്കട്ടെ എന്തിനാ എന്റെ കൊച്ചിനെ കരയിപ്പിച്ചേ എന്ന്..." "വേണ്ടാ... ഏട്ടാ... ഞാൻ ശിവേട്ടന് വാക്ക് കൊടുത്തതാ ഇനി ഞാൻ ശല്ല്യം ചെയ്യില്ലെന്ന്... അത്കൊണ്ട് ആരും ഒന്നും ശിവേട്ടനോട് ചോദിക്കേണ്ട... എന്നെ ഇഷ്ടമില്ലാഞ്ഞിട്ട് തന്നെയാകും...." അവൾ അവനെയും ശ്രദ്ധയെയും നോക്കിക്കൊണ്ട് പറഞ്ഞു.. അപ്പോഴും അവളുടെ കണ്ണുകൾ അനുസരണയില്ലാതെ ഒഴുകുന്നുണ്ടായിരുന്നു... "നീ എന്തിനാ ഋതു ഇങ്ങനെ കരയുന്നെ...

അവൻ പോവാണെങ്കിൽ പോട്ടെ.. അവനെക്കാൾ നല്ല ചെക്കനെ നിനക്ക് ഋഷി കണ്ടുപിടിച്ചു തരും...അവൻ നിന്നെ കിട്ടാനുള്ള ഭാഗ്യം ഇല്ല..." "എനിക്ക് ശിവേട്ടനെ അല്ലാതെ വേറൊരാളെ സ്നേഹിക്കാൻ കഴിയില്ല...." "എന്ന് വെച്ചു അവൻ നിന്നെ വേണ്ടെങ്കിൽ നീ അവനെയും ഓർത്തു ജീവിക്കാൻ പോവാണോ..." "അതെ.... ഈ ഒരു ജന്മത്തിൽ എന്നല്ല... വരുന്ന എല്ലാ ജന്മത്തിലും ഋതു ശിവജിത്ത് നെ അല്ലാതെ വേറെ ആരെയും സ്നേഹിക്കില്ല... അവന്റെ താലിയെ അല്ലാതെ വേറാരുടെയും താലിയും സ്വീകരിക്കില്ല...." അത്രയും പറഞ്ഞു കണ്ണു അമർത്തി തുടച്ചു അവൾ അവിടെ നിന്നും എണീറ്റ് പോയി...അവളെ തന്നെ നോക്കി ശ്രദ്ധയും അഭിയും അവിടെ ഇരുന്നു... "അഭിയേട്ടൻ തോന്നുന്നുണ്ടോ ശിവ sir ഇത് മനസ്സിൽ തട്ടി പറഞ്ഞതാണെന്ന്...." "No.... ചാരു.... അവനെ ഞാൻ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല... വര്ഷങ്ങളായി... അവന്റെ കണ്ണുകളിൽ ഞാൻ കണ്ടതാ ഋതുവിനോടുള്ള പ്രണയം..." "പിന്നെ എന്തിനാ ഇപ്പൊ ഇങ്ങനെ പറഞ്ഞിട്ടുണ്ടാകുക...."

"അവൻ അവനെക്കാൾ കൂടുതൽ സ്നേഹിക്കുന്നത് അവന്റെ ചുറ്റുമുള്ളവരെ ആണ്... അവർക്ക് നല്ലതു വരണം എന്ന് മാത്രമേ അവന്റെ ചിന്തയൊള്ളു...ഇപ്പൊ ഇങ്ങനെ പറയാൻ മാത്രം അവനെ പിടിച്ചുലക്കുന്ന ഒരു കാരണം ഉണ്ടാകും.... അത് ഞാൻ കണ്ടുപിടിച്ചോളാം...." ശ്രദ്ധ എന്താകും എന്ന ആലോചനയിൽ ആണ്... "ഇത് ആരും കുടിച്ചിട്ടില്ലല്ലോ...." അവൻ നേരെ ഇരിക്കുന്ന ജ്യൂസ്‌ നോക്കിക്കൊണ്ട് അവൻ ചോദിച്ചു... അവൾ ഇല്ലെന്ന് തലയാട്ടിയതും അവൻ ഒറ്റയടിക്ക് അത് കുടിച്ചു തീർത്തു... "ഭക്ഷണം പാഴാക്കുന്നത് എനിക്ക് ഇഷ്ടമല്ല... ഓക്കേ ഞാൻ പോകട്ടെ...." അതും പറഞ്ഞു അവൻ അവിടെ നിന്നും എണീറ്റ് പോയി.. ശ്രദ്ധ അവനെ നോക്കി ചിരിച്ചുകൊണ്ട് അവളും എണീറ്റ് പോയി... ______________ "ഋതു എവിടെ അമ്മാ... അവൾ കഴിച്ചോ...." രാത്രി ഭക്ഷണം കഴിക്കാനായി ഇരിക്കുമ്പോൾ ആയിരുന്നു ഋഷി ചോദിച്ചത്.. "അവൾക്ക് വേണ്ടെന്ന് പറഞ്ഞു..തലവേദന ആണത്രേ..." "എന്നാലും ഒന്നും കഴിക്കാതെ കിടക്കാനോ... ഞാൻ പോയി വിളിച്ചിട്ട് വരാം..."

അവൻ അവരോടു പറഞ്ഞു ഋതുവിന്റെ റൂമിലേക്ക് നടന്നു...റൂമിൽ ബെഡിൽ കമിഴ്ന്നു കിടക്കുകയായിരുന്നു അവൾ.. തോട്ടെടുത്തു തന്നെ ഫോണും നോക്കി അഭിയും ഇരിക്കുന്നുണ്ട്...അവൻ രണ്ടുപേരെയും ഒന്ന് നോക്കി അകത്തേക്ക് കടന്നു... "ഋതു... വാ.. ഭക്ഷണം കഴിക്കാം...." അവൻ അവളുടെ അടുത്തിരുന്നുക്കൊണ്ട് പറഞ്ഞു.. അവന്റെ ശബ്ദം കേട്ടതും അവൾ എണീറ്റിരുന്നു... "എനിക്ക് വേണ്ടാ ഏട്ടാ... വിശപ്പില്ല..." "എന്തുപറ്റി.... പനിയുണ്ടോ..." അവൻ അവളുടെ നെറ്റിയിൽ കൈവെച്ചുകൊണ്ട് ചോദിച്ചു.. "ഇല്ലാലോ... വന്നേ എണീറ്റെ... എന്തെങ്കിലും കഴിക്കാം..." "വിശപ്പില്ലാഞ്ഞിട്ടാ ഏട്ടാ..." അവളുടെ മുഖം കണ്ടതും അവൾക്കെന്തോ വിഷമം ഉണ്ടെന്ന് അവനു മനസിലായി...അവൻ അവളെ നിർബന്ധിച്ചില്ല... "നിനക്ക് വേണ്ടടാ...." "പിന്നല്ലാതെ... എനിക്ക് നല്ല വിശപ്പുണ്ട്... ഋതു നിന്റെ മീൻ വരുത്തത് ഞാൻ എടുക്കും കേട്ടോ..." അഭി അവളോട് അതും പറഞ്ഞു താഴേക്ക് പോയി..ഋഷി ഒന്നുക്കൂടെ അവളെ നോക്കി..

"ഉറപ്പാണോ... ഒന്നും വേണ്ടേ നിനക്ക്..." അവൾ വേണ്ടെന്ന് തലയാട്ടി... "എന്നാ കിടന്നോ..." അതും പറഞ്ഞു അവൻ വാതിൽ ചാരി ഭക്ഷണം കഴിക്കാൻ പോയി.. അവൾ അവൻ പോയതും നോക്കി ബെഡിലേക്ക് കിടന്നു... ഫോൺ എടുത്തു ശിവയുടെ ഫോട്ടോ എടുത്തു നോക്കി... "എന്താ ശിവേട്ടാ ... ശിവേട്ടൻ എന്റെ പ്രണയം കാണാത്തെ... എനിക്ക് അത്രയും ഇഷ്ടമായതുകൊണ്ടല്ലേ ഞാൻ പിറകെ നടന്നെ...അതെല്ലാം ശിവേട്ടൻ ആസ്വദിക്കും ചെയ്തിരുന്നല്ലോ... പിന്നെ എന്തിനാ ഇപ്പൊ എന്നോട് ഇങ്ങനെ പറഞ്ഞെ... ഞാനൊരു ശല്ല്യം ആണോ ശിവേട്ടാ...പക്ഷെ ശിവേട്ടൻ പേടിക്കേണ്ട... ഞാൻ ഇനി ശിവേട്ടനെ ഒരിക്കലും ശല്ല്യം ചെയ്യില്ല...." അവളുടെ കണ്ണുകളിൽ നിന്നും ഒരിറ്റു കണ്ണുനീർ അവന്റെ ഫോട്ടോയിൽ വീണു... അവൾ ഫോൺ ഓഫ്‌ ആക്കി കണ്ണുകളടച്ചു കിടന്നു... ശിവയുമായുള്ള ഓർമകൾ അവളെ തേടി വന്നു... ____________ ഇതേ സമയം അവനും അവളുടെ ഫോട്ടോ നോക്കി കിടക്കായിരുന്നു... അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു....

അവന്റെ തലയിൽ ആരോ തലോടുന്ന പോലെ തോന്നിയതും അവൻ എണീറ്റു നോക്കി... "എന്താ പറ്റിയെ എന്റെ മോന്.... കോളേജിൽ നിന്നു വന്നപ്പോ തോട്ടു ഞാൻ ശ്രദ്ധിക്കുന്നതാ...." "ഒന്നുമില്ലമ്മേ..." അവൻ അതും പറഞ്ഞു ഗീതയുടെ മടിയിൽ തലവെച്ചു കിടന്നു... അവർ അവന്റെ തലയിൽ തലോടി.... "നമുക്ക് നമ്മൾ മതിയില്ലേ അമ്മേ... അമ്മയും ഞാനും... വേറെ ആരും വേണ്ട നമുക്കിടയിൽ...." "എന്താടാ...." "അർഹത്തിയില്ലാത്തത് മോഹിക്കാൻ പാടില്ലെന്ന് അമ്മ എന്നെ പഠിപ്പിച്ചിട്ടില്ലേ... ഋതു... അവൾ എനിക്ക് അർഹതപെട്ടതല്ല അമ്മേ...." അവൻ അവരുടെ മടിയിൽ മുഖം പൂഴുത്തി കരഞ്ഞു... അവർ മെല്ലെ അവന്റെ തലയിൽ തലോടി ആശ്വസിപ്പിച്ചു.... _____________ തലയിൽ ആരോ തലോടുന്ന പോലെ തോന്നിയായിരുന്നു അവൾ കണ്ണുകൾ തുറന്നത്... തന്റെ അടുക്കൽ കിടന്നു തലോടുന്ന ഋഷിയെ കണ്ടതും അവൾ അവനോട് ചേർന്ന് കിടന്നു... "ഇപ്പൊ കുറവുണ്ടോ ഋതു..." "ഹ്മ്മ്..." അവളൊന്നും മൂളി.... അവനെ കെട്ടിപ്പിടിച്ചു...

"ഏട്ടാ..." "എന്താടാ..." "ഇന്ന് ഇവിടെ കിടക്കോ..." "എന്താ എന്റെ മോൾക്ക് സങ്കടം..." അവൻ അവളെ നോക്കിക്കൊണ്ട് ചോദിച്ചു.... "ഒന്നുല്ല ഏട്ടാ...." "സത്യാണോ...." "ഹ്മ്മ്..." അവളൊന്നു മൂളി... അവൻ അവളെ ചേർത്തുപിടിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു...അവൾ അവന്റെ നെഞ്ചിൽ ചേർന്നു കിടന്നു... അവന്റെ കൈകളിൽ കിടക്കമ്പോൾ അവൾക്കൊരു ആശ്വാസം തോന്നിയിരുന്നു... ____________ പിന്നീടുള്ള ദിവസങ്ങളിൽ ഋതു ശിവയെ അവഗണിക്കാൻ തുടങ്ങി... അത് രണ്ടുപേരിലും വിഷമം ഉണ്ടാക്കിയെങ്കിലും അതുതന്നെയാണ് നല്ലതെന്ന് ശിവക്ക് തോന്നി... എന്നാൽ ശ്രദ്ധ രണ്ടുപേരെയും നിരീക്ഷിക്കുന്നുണ്ടായിരുന്നു... ക്ലാസ്സ്‌ എടുക്കുമ്പോൾ ഋതുവിനെ തേടിയെത്തുന്ന അവന്റെ കണ്ണുകളെ ഋതു കണ്ടിരുന്നില്ലെങ്കിലും ശ്രദ്ധ കണ്ടിരുന്നു... അതുപോലെ ശിവയെ അവൻ കാണാതെ നോക്കുന്ന ഋതുവിനെയും... അന്നത്തെ സംഭവത്തിന് ശേഷം ഋഷിയും ശ്രദ്ധയും പിന്നീട് കണ്ടിട്ടില്ല... അതിനൊരു സാഹചര്യം അവൻ ഉണ്ടാക്കിയിരുന്നില്ല...

എന്നാലും അവളോടുള്ള അവന്റെ പകയ്ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല... ദിനേശ് പറഞ്ഞതുപോലെ അവർക്കുള്ള നഷ്ടപരിഹാരം നൽകിയിരുന്നു... എന്നാൽ ശ്രദ്ധ പുതിയൊരു വണ്ടി എടുത്തില്ല... അവൾക്ക് എന്തൊ അതിനു കഴിഞ്ഞില്ല... അഭി എന്നത്തേയും പോലെ കോഴി സ്വഭാവവും കാണിച്ചു നടക്കുന്നുണ്ട്.. അതിനൊപ്പം ഋതു അന്ന് പറഞ്ഞ ശ്രേയ എന്ന പെൺകുട്ടിയെയും തപ്പുന്നുണ്ട്... ഋതു ആകെ അവശയായിരുന്നു... അവൾ മനസ്സ്ക്കൊണ്ടും ശരീരം കൊണ്ടും ആകെ ക്ഷീണിച്ചു... എല്ലാവരെയും കാണിക്കാനായി പുറമെ അവൾ കളിച്ചുചിരിച്ചു നടക്കുന്നുണ്ടെങ്കിലും ഉള്ളിൽ ശിവയോടുള്ള വിരഹം ആണ്... ഋഷി അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... അങ്ങനെ ഒരു ദിവസം ഋതു കോളേജിൽ വരാത്ത ദിവസം കോളേജ് ലൈബ്രറിയിൽ കയറിയതായിരുന്നു ശ്രദ്ധ... അവൾക്ക് വേണ്ട ബുക്ക്‌ എടുത്തു പോകാൻ നിൽക്കുമ്പോഴായിരുന്നു ശിവ ഒരു ടേബിളിൽ ഇരുന്നു വായിക്കുന്നത് അവൾ കണ്ടത്... അവൾ അവന്റെ അടുത്തേക്ക് നടന്നു...ആരോ തന്റെയടുത്തുള്ളത് പോലെ തോന്നി ബുക്കിൽ നിന്നും കണ്ണെടുത്തു ശിവ മുന്നോട്ട് നോക്കി.. മുന്നിൽ നിൽക്കുന്ന ശ്രദ്ധയെ കണ്ടതും അവൻ ഒന്ന് ചിരിച്ചു...

"Sir ബിസി ആണോ..." "No.... എന്താ..." "Nothing.... എനിക്ക് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു...." അവൾ ഋതുവിനെ കുറിച്ചായിരിക്കും സംസാരിക്കുക എന്ന് അവനു മനസിലായിരുന്നു... അവൻ അവളോട് ഇരിക്കാൻ പറഞ്ഞു... "Sir ന് സത്യത്തിൽ എന്താ പറ്റിയെ... പണ്ടത്തെ പോലെ ഉഷാർ ഒന്നും ഇല്ല... ആർക്കോ വേണ്ടിയാണ് sir ക്ലാസ്സ്‌ എടുക്കുന്നത് പോലും..." അവൻ ഒന്ന് മങ്ങിയ ചിരി ചിരിച്ചു.... "ഋതുവിനെ ഇഷ്ടമല്ലേ sir ന്...പിന്നെ എന്തിനാ അങ്ങനെ ഒക്കെ പറഞ്ഞെ..." "ഇത് ചോദിക്കാൻ തന്നെയാകും നീ വന്നത് എനിക്ക് മനസിലായതാ... ഇതിനുള്ള ഉത്തരം ഞാൻ അവളോട് പറഞ്ഞതാ...." അവളുടെ മുഖത്തു നോക്കാതെയായിരുന്നു അവൻ അത് പറഞ്ഞത്... "അവളോട് കള്ളം ആണ് പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായി sir.... കാരണം sir അവളെ പ്രണയിച്ചിരുന്നു... അല്ല ഇപ്പോഴും പ്രണയിക്കുന്നു...

അത് sir ന്റെ ഈ കണ്ണുകൾ പറയുന്നുണ്ട്..." അവൾ അവന്റെ മുഖത്തു നോക്കി പറഞ്ഞു.. "പിന്നെ sir ഇങ്ങനെ ചെയ്യാൻ അതിന്റെ പിറകിൽ തക്കതായ വല്ല കാരണവും കാണും എന്ന് എനിക്കറിയാം...ഞാൻ കണ്ടുപിടിച്ചോളാം.... ഒരു കാര്യം പറയാം..." അവൻ എന്താണെന്നുള്ള രീതിയിൽ അവളെ നോക്കി "Sir ഇനി എന്തൊക്കെ പറഞ്ഞാലും അവൾ sir നെ വിട്ടു പോകും എന്ന തോന്നുന്നില്ല... അത്രയ്ക്കും അവൾ sir നെ പ്രണയിക്കുന്നുണ്ട്... അത് sir മനസിലാക്കിയാൽ കൊള്ളാം...." അത്രയും പറഞ്ഞു അവൾ എണീറ്റു നടന്നു... "ശ്രദ്ധാ...." അവൾ തിരിഞ്ഞു നോക്കി... "ഇന്ന് അവൾ വന്നിട്ടില്ലേ..." അവൻ മടിയോടായിരുന്നു അത് ചോദിച്ചത്... അവളൊന്നു പുഞ്ചിരിച്ചു... "അവൾ കുറച്ചു ദിവസങ്ങളായി മെന്റലി ആൻഡ് ഫ്യ്സിക്കലി ഡൌൺ ആണ്... അത്കൊണ്ട് തന്നെ അവളോട് ഇന്ന് വരേണ്ടെന്ന് പറഞ്ഞു... ഇവിടെ വന്നാൽ ഒന്നുകൂടെ അവൾ ഡൌൺ ആകും..." അവന്റെ മുഖം മങ്ങുന്നത് അവൾ ശ്രദ്ധിച്ചു... അവളെ കാണാൻ അവന്റെ ഉള്ളം കൊതിച്ചു...

"ശ്രദ്ധ.... നാളെ എന്റെ അമ്മയുടെ പിറന്നാൾ ആണ്... ചെറിയൊരു ഫങ്ക്ഷന് വീട്ടിൽ നടത്തുന്നുണ്ട്... വരണം..." അവന്റെ മനസ്സിന്റെ വികാരങ്ങളെ തടഞ്ഞു നിറുത്തി അവൻ എണീറ്റു അവളുടെ അടുത്തേക്ക് നടന്നു... "നോക്കാം.... എന്തായാലും sir നേരിട്ട് വിളിച്ചതല്ലേ വരാൻ നോക്കാം... വിളിക്കേണ്ട ആളെ വിളിക്കുന്നില്ലേ..." "അവളെ ഞാൻ വിളിച്ചില്ലേലും നാളത്തെ ദിവസം അവൾ മറക്കില്ല... നേരത്തെ തന്നെ അവൾ വീട്ടിലുണ്ടാകും..." അതും പറഞ്ഞു അവൻ ബുക്കും എടുത്തു പുറത്തേക്കിറങ്ങി... കൂടെ അവളും... ______________ രാവിലെ തന്നെ അമ്പലത്തിൽ പോയി ഗീതക്കുള്ള ( ശിവയുടെ അമ്മ ) വഴിപാടും കഴിപ്പിച്ചു ഋഷിക്കും അഭിക്കുമൊപ്പം ശിവയുടെ വീട്ടിലേക്ക് പോവുകയാണ് ഋതു... ആദ്യം പോകേണ്ടെന്ന് വിചാരിച്ചു എങ്കിലും എല്ലാ വർഷവും ഈ ദിവസം അങ്ങോട്ട് പോകാറുള്ളത് കൊണ്ടുതന്നെ ഇപ്പ്രാവശ്യം പോയില്ലെങ്കിൽ ഗീത എന്ത് വിചാരിക്കും എന്ന് അവൾക്ക് തോന്നി... ശിവയെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് അവൾക്കുണ്ടായിരുന്നു....

എന്നാൽ ശിവ അവളെ കാണാൻ കാത്തിരിക്കായിരുന്നു.... ശിവയ്ക്ക് അമ്മ മാത്രമേ ഉള്ളു.. ചെറുപ്പത്തിൽ തന്നെ അവന്റെ അച്ഛൻ മരിച്ചിരുന്നു.. അവന്റെ വീട്ടിൽ എത്തിയതും അഭിയും ഋഷിയും ഇറങ്ങി... ഋഷി ഋതുവിനെ നോക്കിയതും അവളും ഇറങ്ങി... "ഗീതമ്മേ...... ഞങൾ വന്നൂട്ടോ...." വിളിച്ചിക്കൂവി ക്കൊണ്ട് അഭി അകത്തേക്ക് കയറി.. പിറകെ ഋഷിയും ഋതുവും... "വന്നോ..." ഗീത അകത്തുനിന്ന് നിന്നും വന്നതും ഋതു അവരുടെ അടുത്തേക്ക് പോയി കെട്ടിപ്പിടിച്ചു അവരുടെ നെറ്റിയിൽ ചന്ദനം തൊട്ടുക്കൊടുത്തു... "ഹാപ്പി ബർത്തഡേ ഗീതമേ...." അവർ അവളുടെ നെറ്റിയിൽ ചുംബിച്ചു... ഋഷിയും അഭിയും അവരെ വിഷ് ചെയ്തു... "ഇന്ന് എന്താ സ്പെഷ്യൽ ഗീതമ്മേ...." "ആഹ്... എനിക്കറിയില്ല... എന്നോട് ഇന്ന് അടുക്കളയിൽ കയറരുത് എന്നാ ശിവയുടെ ഓർഡർ..." "ഇന്നത്തെ സ്പെഷ്യൽ......നമ്മളാണ് ഇന്ന് എല്ലാം ഒരുക്കുന്നത്...." അതും പറഞ്ഞുക്കൊണ്ട് ശിവ അങ്ങോട്ട് വന്നതും ഋതു അവനെ നോക്കാതെ ഗീതക്ക് അരികിൽ നിന്നു എങ്ങോട്ടോ നോക്കി...

എന്നാൽ ശിവയുടെ കണ്ണുകൾ ആദ്യം പോയത് അവൾക്ക് നേരെ ആയിരുന്നു.. ഒരു പച്ച കസവുള്ള സെറ്റ് സാരിയും അതിനൊത്ത പച്ച ബ്ലൗസുമായിരുന്നു അവൾ ധരിച്ചിരുന്നത്.. മുടി രണ്ടു സൈഡിൽ നിന്നും ഇല്ലിയെടുത്തു കെട്ടി ബാക്കി വിരിച്ചിട്ടുണ്ടയിരുന്നു... അവളുടെ പിരികകൊടിക്കിടയിൽ ഒരു കുഞ്ഞി കറുത്തപൊട്ടും ഉണ്ടായിരുന്നു... "ഏയ്... ഞാനില്ല... എനിക്ക് കുക്കിംഗ്‌ അറിഞ്ഞുകൂടാ... ഒൺലി ഈറ്റിങ്..." അഭിയുടെ ശബ്ദം കേട്ട് ആണ് അവൻ ഋതുവിൽ നിന്നും കണ്ണെടുത്തത്...അഭി താൽപ്പര്യം ഇല്ലാത്ത പോലെ പറഞ്ഞതും ഋഷി അവന്റെ തോളിലൂടെ കയിട്ടു... "അത് പറഞ്ഞാൽ പറ്റില്ല.. ഇന്നത്തെ ഫുഡ് നമ്മൾ ഉണ്ടാക്കും... മെയിൻ കുക്ക് നീ തന്നെ....അല്ലേടാ ശിവ..." "പിന്നല്ലാതെ" ശിവയും ഏറ്റുപറഞ്ഞതോടെ അഭി പെട്ടു എന്നുള്ള അവസ്ഥയിൽ ആയി...

"എന്നാ നമുക്ക് കലവറയിലേക്ക് പോകാം..." അതും പറഞ്ഞു ശിവയും ഋഷിയും അവനെ തൂക്കിയെടുത്തു അടുക്കളയിലോട്ട് കയറി... ഇത് കണ്ട് ഋതുവും ഗീതയും പരസ്പരം നോക്കി ചിരിച്ചു..പെട്ടെന്ന് ഋഷിക്ക് ഒരു ഫോൺ call വന്നു.. "ഞാനിപ്പോ വരാം.. നിങ്ങൾ തുടങ്ങി വെക്ക്..." "അതു പറ്റില്ല... നീ ഇല്ലാതെ ഞാൻ തുടങ്ങില്ല...." അഭി അത് പറഞ്ഞതും ഋഷി അവനെ തുറിച്ചു നോക്കിയതും അവൻ അവിടെയുള്ള തേങ്ങ എടുത്തു ചിരകാൻ തുടങ്ങി... ഋഷി അത് നോക്കി ചിരിച്ചു പുറത്തേക്കിറങ്ങി.. അവൻ ഫോണിൽ നോക്കി സിറ്റൗട്ടിലേക്ക് വന്നതും ആരുമായോ കൂട്ടിയിടിച്ചു അവന്റെ ഫോൺ നിലത്തേക്ക് വീണു.... അവൻ ദേഷ്യത്തോടെ മുന്നോട്ട് നോക്കിയതും അവനെയും ഫോണിനെയും മാറി മാറി നോക്കുന്ന ശ്രദ്ധയെ കണ്ടതും അവന്റെ ദേഷ്യം ഇരട്ടിച്ചു.... "ഡീ.......".......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story