പ്രണയാർദ്രമായി 💕 ഭാഗം 43

രചന: മാളുട്ടി

അക്ഷമാനായി പുറത്ത് നിൽക്കുകയാണ് സേതു.. മുഖം എല്ലാം വലിഞ്ഞു മുറുകി ആണ് ഇരിക്കുന്നത്... "ദേ നില്കുന്നു പോയി കണ്ടോ.. "ഒരു പോലീസുകാരൻ സേതുവിനോട് പറഞ്ഞു.. സേതു ജയിലിൽ സന്ദർഷകർക്ക് കുറ്റവാളികളെ കാണാൻ ഉള്ള സ്ഥലത്തേക്ക് പോയി.. താടിയും മുടിയും നീണ്ട് കമ്പികളിൽ മുറുകെ പിടിച്ചു നിൽക്കുന്ന ശരണിന്റെ അരികിലേക്ക് അയാൾ പോയി.. ഇന്നലെ ഉണ്ടായ ഓരോ കാര്യങ്ങളും അയാൾ മകന് വിവരിച്ചു..

അയാൾ പറഞ്ഞു നിർത്തിയതും ശരണിന്റെ വലതുകൈ ഈ ഇരുമ്പു കമ്പികളിൽ ശക്തിയായി പതിഞ്ഞു.. അവന്റെ കണ്ണുകളിൽ പക ആളികത്തി.. ദേഷ്യത്താൽ അവന്റെ മുഖം വലിഞ്ഞു മുറുകി... "No...."അവൻ അലറി.. "ഞാൻ സമ്മതിക്കില്ല എന്റെ അനിയത്തിയെ കല്യാണം കഴിക്കാൻ മാത്രം ധൈര്യം അവനു എവിടുന്ന് കിട്ടി.. എന്റെ ആഗ്രഹത്തിന് തടസം നിന്ന ആരെയും ഞാൻ ഇതുവരെയും വെറുതെ വിട്ടിട്ടില്ല...

സ്വന്തം ചേട്ടന് അപമാനം ഉണ്ടാക്കി വെക്കുന്ന ഒരു അനിയത്തി തുഫ്..."അവൻ ദേഷ്യത്താൽ വിറക്കുവായിരുന്നു... കുറച്ചു കഴിഞ്ഞു സ്വയം നിയന്ത്രിച്ചു ശരൺ സേതുവിനോട് കുറച്ചു കാര്യങ്ങൾ പറഞ്ഞു.. അവൻ പറഞ്ഞ കാര്യങ്ങൾ കേട്ടതും സേതുവിൽ ഒരു വിജയ ചിരി തെളിഞ്ഞു.. എന്നാൽ ശരണിൽ ഒരു പുച്ഛം ആയിരുന്നു.. *************** ഋഷിയുടെ റൂമിൽ തന്നെ എന്ത്‌ ചെയ്യണം എന്ന് അറിയാതെ ഇരിക്കുവാണ് ഇഷ...

പെട്ടനാണ് അങ്ങോട്ടേക്ക് മുന്നെണ്ണവും കൂടി വന്നത്... "എന്താ ഇശാമോളെ ചിന്താവിഷ്ടയായ സിതയെ പോലെ ഇരിക്കുന്നെ.."അവളിരിക്കുന്ന ബെഡിന്റെ സൈഡിൽ അവളുടെ അടുത്തായി ഇരിന്നുകൊണ്ട് മാളു ചോദിച്ചു.. അവൾ ഒന്നുവില്ല ഇന്ന് ചുമൽ കൂച്ചി കാട്ടി.. "എങ്ങനെ ഉണ്ട് ചേച്ചി ഇവിടം ഇഷ്ട്ടായോ.. അല്ല ഞാൻ ചേച്ചി എന്നാണോ ഏട്ടത്തി എന്നാണോ വിളിക്കണ്ടേ..."ദേവു അവളുടെ മുന്നിൽ നിന്നുകൊണ്ട് ചോദിച്ചു.

. "അതെന്ന ചോദ്യവാ എന്റെ ദേവു നി ഋഷിയേട്ടനെ ഏട്ടൻ എന്നല്ലേ വിളിക്കണേ അപ്പൊ ഇഷയെ ഏട്ടത്തി എന്നല്ലേ വിളിക്കണ്ടേ.."അത് കിച്ചുവിന്റെ വക ആയിരുന്നു.. ശെരിക്കും അവർ മൂന്നു പേരും അങ്ങോട്ട് വന്നത് ഇഷയുടെ മൂഡ് ഒന്നു മാറ്റാൻ ആയിരുന്നു.. പുള്ളിക്കാരി വന്നപ്പോൾ മുതൽ ഈ ഇരിപ്പ് തന്നെ ആണേ.. ഋഷി പറഞ്ഞു മുന്നെന്നതിന്റെയും സ്വഭാവം ഏകദേശം ഇഷക്ക് അറിയാമായിരുന്നു.. അവസാനം സഹികെട്ടു അവളോട് ബള ബള സംസാരിച്ചോണ്ടിരുന്ന മൂന്നിനോടും കൂടി അവളും സംസാരിക്കാൻ തുടങ്ങി...

അവർ അടുത്ത് വന്നു ഇങ്ങനെ സംസാരിക്കുന്നത് ശെരിക്കും പറഞ്ഞ അവൾക്കു വല്യ ഒരു ആശ്വാസം ആയിരുന്നു... *************** പുറത്ത് ഒരു കാളിങ് ബെൽ കെട്ടാണ് സത്യ പോയത്..അവിടെ ബാഗും പിടിച്ചു നിൽക്കുന്ന ആളെ കണ്ടതും അവൻ ഒന്നു ഞെട്ടി.. "നി എന്താ ഇവിടെ.. 🙄"സത്യ ഒരു കൈയിൽ ബാഗും മറു കൈയിൽ കുഞ്ഞിനേയും പിടിച്ചു നിൽക്കുന്ന അനുവിനോട് ചോദിച്ചു.. "ഞാൻ പിന്നെ എങ്ങോട്ടാണോ പോവണ്ടേ.. 🤨"

"അല്ല നിന്നെ കഴിഞ്ഞ ദിവസല്ലേ കൊണ്ടുപോയി വിട്ടേ 🤔..പിന്നെ ഇപ്പൊ എന്താ പെട്ടന്നൊരു വരവ്.." "എടാ ദുഷ്ടൻ കെട്ടിയോനെ.. നിങ്ങൾടെ പുന്നാര അനിയൻ കെട്ടിയ വിവരം താൻ എന്നോട് പറഞ്ഞോടോ.. ഹെ പറഞ്ഞോന്നു.. എന്നിട്ട് ഇപ്പൊ അറിഞ്ഞു ഞാൻ വന്നപ്പോ എന്താ ഇവിടെന്നു നാണം ഉണ്ടോ മനുഷ്യ.. "അനു ദേഷ്യത്തിൽ പറഞ്ഞു.. "അത് പിന്നെ അനു.. ഞാൻ പെട്ടന്ന് നിന്നോട് വിളിച്ചു പറയാൻ വിട്ടുപോയി.. 😌"

"അല്ലേലും ഞാൻ ഒന്നു പോവാൻ നോക്കി നിക്കുവല്ലേ സന്തോഷിക്കാൻ.. ഹും.. 😡" അപ്പോഴാണ് ഋഷിയുടെ അങ്ങോട്ടുള്ള എൻട്രി.. "ദേ വരുന്നു അടുത്തത്.. രണ്ടും കണക്കാ.. "ഋഷി വന്നതേ ഋഷിയോട് അനു ചൂടായി.. "എന്താ ഏട്ടത്തി പറ്റിയെ.."ഋഷി ഒരു സംശയത്തോടെ ചോദിച്ചു.. "നിന്റെ ചേട്ടനോട് തന്നെ ചോദിക്ക്.. എവിടെ എന്റെ ഇഷകൊച്ചു.. "അവൾ കുഞ്ഞിനേയുംകൊണ്ട് ഉള്ളിലേക്ക് കേറി പോയി..

"ദേ പിന്നെ ആ ബാഗ് എടുത്തു റൂമിലോട്ട് വെച്ചോ.."പെട്ടന്ന് തിരിഞ്ഞു വന്നു സത്യയോട്‌ പറഞ്ഞു.. ഉള്ളിലെത്തിയതും അവൾ കണ്ടത് മായയെ ആണ്.. ഒരിക്കൽ മാളു മായയുടെ ഫോട്ടോ കാണിച്ചിട്ടുള്ളതിനാൽ അവൾക്കു മായയെ മനസിലായി.. പിന്നെ അനുവും മായയും കൂടി ഇഷയുടെ അടുത്തേക്ക് പോയി.. *************** മുകളിലെ നിലയിൽ പുറത്ത് ചെറിയ ടേബിളും അതിനു ചുറ്റും കുറച്ചു കസേരയും ഇട്ടിട്ടുണ്ടായിരുന്നു.. വെയിൽ അടിക്കാതിരിക്കാനായി മുകളിൽ ചെറിയ രീതിയിൽ ടൈൽ ഇട്ടിട്ടുണ്ട്..

അതിനിടെ ചേർന്ന് മരത്തിന്റെ അകൃതിയിൽ സെറ്റ് ചെയ്തിരിക്കുന്ന തുണ് ഇരുവശത്തും ഉണ്ട് അവയിൽ കേറി കിടക്കുന്ന മുല്ല വള്ളികളും.. ആ ടേബിളിൽ ഇരുന്നു വെള്ളം അടിക്കുവാണ് നമ്മുടെ ആൺ പടകൾ.. ഇന്ന് ഋഷിയുടെ വകയാണ് ചിലവ്.. അവരെല്ലാം കൂടി വിളിച്ചു ഹരിയും അങ്ങോട്ട് വന്നിട്ടുണ്ട്.. "ഹാ എന്നാ രസവാലെ ഇവിടെ ഇരുന്നു വെള്ള മടിക്കാൻ കാറ്റും മുല്ലപ്പൂവിന്റെ മണവും അയിവ്വ.."സത്യ വായിലേക്ക് ഒരു ബീഫിന്റെ പീസ് വെച്ചുകൊണ്ട് പറഞ്ഞു..

പെട്ടനാണ് ഒരു പതിസരത്തിന്റെ കിലുക്കം കേട്ടത്.. അവർ അങ്ങോട്ട് നോക്കിയതും കാണുന്നത് തങ്ങളെ നോക്കി ചിരിക്കുന്ന ദക്ഷയെ ആണ്.. "അല്ല ഇതാര് ദക്ഷ കുട്ടിയോ.. ഇങ്ങോട്ട് വായോ.."കാശി ദക്ഷയെ അടുത്തേക്ക് വിളിച്ചു.. "നാൻ ഇപ്പൊ വതാവേ.."അവൾ ചിരിച്ചുകൊണ്ട് ഉള്ളിലേക്ക് ഓടി.. "എത്ര നാളായിഅല്ലെ നമ്മൾ ഇങ്ങനെ ഒന്നു കൂടിട്ട്.."കാശി "പിന്നല്ലാതെ.. എന്റെ ഋഷി നി മുത്താണ് ഞങ്ങൾ പറഞ്ഞപ്പോഴേ നി കൊണ്ടുവന്നില്ലേ 😌.

."ഹരി അതും പറഞ്ഞുകൊണ്ട് അവരെ നോക്കിയതും കാശിയും സത്യയും ഋഷിയും ഭയഭക്തി ബഹുമാനത്തോടെ എണീറ്റു നില്കുന്നത് കണ്ടു.. ഇതെന്താ സംഭവം എന്ന് മനുവിനെ കൈ കൊണ്ട് ആംഗ്യം കാണിച്ചതും മനു മുന്നോട്ട് നോക്കാൻ കണ്ണുകൊണ്ട് കാട്ടി.. "സബാഷ്.. 😐"അങ്ങോട്ടുള്ള വാതിലിന്റെ മുമ്പിൽ നിരന്നു നിൽക്കുന്ന മാളുവിനെയും ഇഷയെയും അനുവിനെയും കണ്ടു അവൻ പറഞ്ഞു....അവരുടെ പിറകിലായി വായും പൊത്തി ചിരിക്കുവാണ് 🤭

ദക്ഷ... ആൺ പടകൾ എല്ലാവരും കൂടി അവർക്ക് നല്ല ഒരു ഇളി പാസാക്കി 😁.. "ഇതായിരുന്നെല്ലേ പണി.."മാളു കൈകെട്ടി നിന്നുകൊണ്ട് എല്ലാത്തിനോടും ചോദിച്ചു.. "പിന്നെ വല്ലപ്പോഴും അല്ലെ.. മാത്രവുമല്ല ഇന്ന് നല്ല ഒരു ദിവസവും.. അപ്പൊ ഒന്നു കൂടുന്നത് തെറ്റാണോ.."സത്യയുടെ വകയായിരുന്നു.. "ഒരു നല്ല ദിവസായിട്ടല്ലേ നിങ്ങൾ അങ് ക്ഷേമിച്ചുകള.."കാശി.. "മ്മ്.. ഇന്ന് ഒരു നല്ല ദിവസയതുകൊണ്ട് മാത്രം വിടുന്നു.. നിങ്ങൾ continue ഞങ്ങൾ പൊയ്ക്കോളവേ.

."അനു ചിരിച്ചുകൊണ്ട് പറഞ്ഞു.. ഒപ്പം ഇഷയുടെയും മാളുവിന്റെയും ചിരിച്ച മുഖം കണ്ടതും എല്ലാത്തിനും സമ്മാദാനം ആയി..കളിയും ചിരിയും സന്തോഷവും ആയി ആ ദിവസം അങ്ങനെ കടന്നു പോയി... *************** "കൃഷ്ണ... തനിക്കു ഒരു വർക്ക്‌ തന്ന അത് സമയത്തിനുള്ളിൽ ചെയ്തു തീർക്കാൻ അറിയില്ലേ.. അതിനെങ്ങനെയാ തന്റെ സംസാരം കഴിഞ്ഞു തനിക്കു എന്തിനെങ്കിലും നേരം വേണ്ടേ.."കൈയിൽ ഒരു ഫയൽലും പിടിച്ചു മുഖം താഴ്ത്തി നില്കുവാണ് കൃഷ്ണ..

മറുത്തൊരു അക്ഷരവും അവൾ മിണ്ടിയില്ല..മനു അവളോട് വല്ലാതെ ചുടാവുന്നും ഉണ്ട്.. "ഒരു റെസ്പോൺസിബിലിറ്റിയും ഇല്ല.. Get lost from here.."മനു ദേഷ്യത്തോടെ പറഞ്ഞതും അവൾ അവന്റെ കേബിനിൽ നിന്നും ഇറങ്ങി.. ഒലിച്ചിറങ്ങുന്ന കണ്ണുനിരിനെ അവൾ വാശിയോട് തുടച്ചു കളഞ്ഞു... നെഞ്ചിൽ ഒരു വല്ലാത്ത വിങ്ങൽ അവൾക്കു അനുഭവപ്പെട്ടു.. ഒരു തളർച്ചയോടെ കിച്ചു അവളുടെ ടേബിളിൽ ചെന്നിരുന്നു...വാടിയ മുഖവുമായി ഇരിക്കുന്ന അവളെ കണ്ട് സിദ്ധാർഥ് അവളുടെ അടുത്തേക്ക് ചെന്നു.

. "കൃഷ്ണ.. Are you okey.."സിദ്ധാർഥ് അവളുടെ തോളിൽ തട്ടി ചോദിച്ചു..അവൾ അതിനു ഒരു വരുത്തിയ ചിരി ചിരിച്ചു.. തികച്ചും ശോഭയില്ലാത്ത ചിരി...അവളുടെ അവസ്ഥ കണ്ടതും അവനിൽ ഗുടാമായ ഒരു ചിരി വിരിഞ്ഞു... "ഞാൻ കാരണം അല്ലെ.. എന്റെ മിസ്റ്റേക്ക് കൊണ്ടല്ലേ.. ഞാൻ സാറിനോട് സംസാരിക്കാണോ..."അവൻ അവളോട് ചോദിച്ചു.. "ഏയ്‌ വേണ്ട താൻ ഒന്നും ചെയ്തിട്ടില്ല.. എന്റെ തെറ്റാ its okkey.. കുറച്ചു കഴിയുമ്പോ റെഡി ആയിക്കോളും..."

സിദ്ധാർഥ് അവളുടെ തോളിൽ തട്ടി.. അവളെ സമാധാനിപ്പിച്ചു.. അത് അവളിൽ ചെറിയ ഒരു ആശ്വാസം നിറച്ചു...എന്നാൽ കിച്ചുവിന്റെ അടുത്തുള്ള സിദ്ധാർഥ്വിന്റെ സാനിധ്യം മനുവിനെ വല്ലാണ്ട് ദേഷ്യം പിടിപ്പിച്ചു..അവന്റെ ഓർമ്മകൾ ആ ദിവസത്തിലേക്ക് പോയി.. "സിദ്ധാർഥ് എനിക്ക് ഒരു പ്രധാപ്പെട്ട കാര്യം പറയാൻ ഉണ്ട്.. "തന്റെ കാബിനിലേക്ക് വന്ന സിദ്ധാർത്തിനോട് മനു പറഞ്ഞു.. "അതിനെന്താ sir പറയാമല്ലോ.."സിദ്ധാർഥ് വിനയത്തോടെ പറഞ്ഞു..

"താൻ ഇങ്ങനെ കിച്ചുവിന്റെ ഓ സോറി കൃഷ്ണയുടെ കാര്യങ്ങളിൽ ഇടപെടുന്നത് നിർത്തിക്കോണം..ഞാൻ സ്നേഹിക്കുന്ന പെണ്ണാ അവൾ.."മനു വളരെ ഗൗരവത്തോടെ പറഞ്ഞു... "അതിനു സാറിനെ ഇഷ്ടമാണെന്നു കൃഷ്ണ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ.. വഴക്കുകൂടാൻ അല്ലാതെ ഒരു തവണ എങ്കിലും അവൾ സ്നേഹത്തോടെ സംസാരിച്ചിട്ടുണ്ടോ.."അവൻ ഒരു പുച്ഛത്തോടെ പറഞ്ഞു... ""അത് നി നോക്കണ്ട ആവശ്യം ഇല്ല.. എനിക്ക് അവളെ ഇഷ്ട്ടാവാണെങ്കിൽ ഞാൻ അവളെ സ്വന്തമാക്കിയിരിക്കും...""

"അത് സാറിന്റെ വെറും അതിമോഹമാണ്... കണ്ട അന്ന് മുതൽ ഞാൻ തീരുമാനിച്ചതാ അവൾ എന്റേതാണെന്നു.. അതിനി ആരു പറഞ്ഞാലും മാറാൻ പോവുന്നില്ല... "ഒരു പ്രതേക ഭാവത്തോടെ സിദ്ധാർഥ് പറഞ്ഞു... "അവളെ എന്റെ പെണ്ണാ അങ്ങനെ വിട്ടു കൊടുക്കില്ല ഞാൻ ഒരുത്തനും.." "എന്നാ sir കണ്ടോ സാറിന്റെ മുന്നിലൂടെ ഈ സിദ്ധാർഥ് അവളെ താലി ചാർത്തി കൊണ്ടുപോയിരിക്കും..."അത്രെയും പറഞ്ഞുകൊണ്ട് അവൻ കേബിനിൽ നിന്നും പോയി...

എന്തോ ഓർത്തപോലെ അവൻ ഓർമകളിൽ നിന്നും ഞെട്ടി ഉണർന്നു... ഇല്ല തനിക്കു ഒരിക്കിലും കഴിയില്ല അവൾ ഇല്ലാതെ... ആദ്യമാദ്യം ഒരു രസത്തിനു വഴക്കുകൂടി തുടങ്ങിയതായിരുന്നേൽ പിന്നെ പിന്നെ അവളുടെ വഴക്കുകൾ ഇല്ലാതെ പറ്റാത്ത അവസ്ഥ ആയി...

പിന്നെ അവളോട് ഒന്നു സംസാരിക്കാൻ മനപ്പൂർവം അവളെ ചൊറിയുമായിരുന്നു.. വെള്ളപ്പാറ്റെ എന്ന് വിളിക്കുമ്പോ ദേഷ്യത്താൽ ചുവക്കുന്ന മുക്കും.. നിറയെ കുറുമ്പ് നിറഞ്ഞ ആ മുഖവും എല്ലാം തനിക്കു ഒരുപാട് ഇഷ്ട്ടമാണ്..അവളോട് ദേഷ്യപ്പെടേണ്ടി വരുമ്പോൾ വേദനിക്കുന്നത് താൻ കൂടി ആണ്.. വേണം എന്ന് വെച്ചിട്ടല്ല സിദ്ധാർഥ് അവളുടെ അടുത്തേക്ക് വരുമ്പോ അവൾ അവനോട് മിണ്ടുമ്പോൾ എന്തോ ഉള്ളിൽ ഒരു ഭയമാണ് കിച്ചുവിനെ നഷ്ട്ടപ്പെടുമോ എന്നുള്ള ഭയം............തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story