പ്രണയാർദ്രമായി 💕 ഭാഗം 44

pranayardramay

രചന: മാളുട്ടി

സിദ്ധാർഥ് അവളുടെ അടുത്തേക്ക് വരുമ്പോ അവൾ അവനോട് മിണ്ടുമ്പോൾ എന്തോ ഉള്ളിൽ ഒരു ഭയമാണ് കിച്ചുവിനെ നഷ്ട്ടപ്പെടുമോ എന്നുള്ള ഭയം...... ❤️ ************** "മാളുഅന്റി.. "ബാൽകാണിയിലെ സോപാന പടിയിൽ ബുക്കും വായിച്ചു ഇരിക്കുന്ന മാളുവിന്റെ അടുത്തേക്ക് വന്നുകൊണ്ട് ദക്ഷ വിളിച്ചു... "എന്താ ദാക്ഷാകുട്ടാ..."അവൾ ദക്ഷയെ എടുത്തു മടിയിൽ വെച്ചു.. "മാളു ബുക്ക്‌ വായിക്കുവായിരുന്നോ..."ദക്ഷ അത് ചോദിച്ചു കഴിഞ്ഞതും അവളുടെ ചെവിക്കിട്ട് നല്ലയൊരു നുള്ള് കിട്ടി..

അത് മായയുടെ വക ആയിരുന്നു.. "നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ദക്ഷ മുതിർന്നവരെ പേര് വിളിക്കരുതെന്നു.." "അതിനു മാളുഅന്റിക്ക് കുതപ്പില്ലല്ലോ.. പിന്നെ അമ്മക്ക് എന്നാ... "കുഞ്ഞി മുഖം വീർപ്പിച്ചു അവൾ പറഞ്ഞു... "നിന്നെ ഞാൻ ഉണ്ടല്ലോ.. വന്നു വന്നു പെണ്ണിന് ഒരു ബഹുമാനവും ഇല്ലാണ്ടായി.."മായ ദക്ഷയെ അടിക്കാനായി ഓങ്ങിയതും അവൾ മാളുവിന്റെ നെഞ്ചിലേക്ക് മുഖം പുഴ്ത്തി... "അതിനാ മായേ അവൾ കുഞ്ഞല്ലേ..

മാളു ദക്ഷയെ നെഞ്ചോട് ചേർത്തു പറഞ്ഞു.. "നി അവളെ അങ്ങനെ കൊഞ്ചിച്ചോ.. ഇപ്പൊ പെണ്ണ് തലക്കേറിയ കളിക്കുന്നെ..."മായ ദക്ഷയെ കണ്ണുരുട്ടി കാട്ടി പറഞ്ഞു...മാളു ഒരു ചിരിയോടെ ദക്ഷായോട് ആണോ എന്ന് ചോദിച്ചു...അവൾ അല്ലെന്നു തല ആട്ടി കാട്ടി.. മാളു അതിനൊന്നു ചിരിച്ചു... പിന്നെ മൂന്നു പേരും കൂടി കുറച്ചു നേരം കളിച്ചിരുന്നു... "ദക്ഷ വന്നേ..10 മണി ആയി കിടക്കണ്ടേ.."മായ ദക്ഷയെ മാളുവിന്റെ മടിയിൽ നിന്നു എണീപ്പിച്ചുകൊണ്ട് പറഞ്ഞു..

"അമ്മാ പൊക്കോ.. നാൻ ഇന്ന് മാളൂന്റെ കുടെയാ കിതകുന്നെ..."അവൾ മായയുടെ കൈ തട്ടി മാറ്റി.. മാളുവിന്റെ മടിയിലേക്ക് ഇരുന്നു.. "എടി കളിക്കാതെ വന്നേ.."മായ ദേഷ്യത്തിൽ പറഞ്ഞതും അവൾ ചിണുങ്ങികൊണ്ട് മാളുവിന്റെ കൈയിൽ പിടിച്ചു വലിച്ചു.. "മായ നി പൊക്കോ അവൾ എന്റെ അടുത്ത് കിടന്നോട്ടെ.." "എടി കാന്താരീ എന്നും ഏത് ചിലവാക്കേണ്ട കേട്ടോ... "മായ ദക്ഷയുടെ കവിളിൽ പിടിച്ചു പറഞ്ഞു റൂമിലേക്ക് പോയി.. വേറെ ഒന്നും കൊണ്ടല്ല ദക്ഷക്ക് ഭയങ്കര വാശി ആണ്..

ഇനി ദക്ഷയെ മായയുടെ അടുത്തേക്ക് കൊണ്ടുവന്നാലും അവൾ കരഞ്ഞോണ്ട് ഇരിക്കുകയാ ഉള്ളൂ ഉറങ്ങില്ല... എന്ത്‌ കാര്യവും ദേഷ്യപ്പെട്ടു കരഞ്ഞു സാധിക്കാൻ ദക്ഷക്ക് പ്രത്യേക കഴിവാണ്... "മാളു.. എനിച് ഒക്കം വരുന്നു..."മായ പോയിക്കഴിഞ്ഞതും അവൾ മാളുവിനോട് പറഞ്ഞു... മാളു അവളെ എടുത്തു തോളത്തു ഇട്ടു.. ഉറക്കാൻ തുടങ്ങി.. പതിയെ അവളുടെ പുറത്ത് മാളുവിന്റെ കൈകൾ കൊട്ടി കൊടുത്തു... ദക്ഷ ഉറങ്ങി ഇന്ന് തോന്നിയതും മാളു അവളെ റൂമിലേക്ക് കിടത്തി..

ക്ലോക്കിലേക്ക് നോക്കുമ്പോൾ സമയം പത്തര ആയിരുന്നു.. ഇതുവരെയും കാശിയെ കാണാത്തതുകൊണ്ട് അവൾ phone എടുത്തു.. *𝓚𝓲𝓬𝓱𝓮𝓽𝓽𝓪𝓷❤️ഇന്ന് സേവ് ചെയ്തിരിക്കുന്ന നമ്പർ എടുത്തു വിളിച്ചു...റിംഗ് ചെയുന്നുണ്ടെങ്കിലും എടുക്കുണ്ടായിരുന്നില്ല.. "ശേ ഇതിപ്പോ ഇവിടെ പോയി.🤔. ഇത്രെയും ലേറ്റ് ആവാറില്ലായിരുന്നെല്ലോ.. ഈ phone വിളിച്ചിട്ടും എന്താ എടുക്കാത്തെ..."അവൾ ഇരുന്നു പിരിപിറുക്കാൻ തുടങ്ങി... പെട്ടന്ന് അവനു അന്ന് ആക്‌സിഡന്റ് ഉണ്ടായത് അവളുടെ ഉള്ളിലേക്ക് വന്നു..

എന്തോ അപ്പോഴേക്കും അവളുടെ ഉള്ളിൽ ഒരു ചെറു ഭയം വന്നു.. കാരണം ഇഷയെ ഇങ്ങോട്ട് കൊണ്ടുവന്നതോടുകൂടി നഷ്ട്ടപെട്ടത് അയാളുടെ അഭിമാനമാണ് ഒപ്പം ശരണിന്റെ ആഗ്രഹങ്ങളും.. അവർ എന്തും ചെയ്യാൻ മടിക്കാത്തവർ ആണ്.. അവളുടെ കൺകോണിൽ നനവ് പടർന്നു.. "എന്റെ കൃഷ്ണ ഒന്നു പറ്റല്ലേ.."അവൾ താലിയിൽ മുറുകെ പിടിച്ചു മുകളിലേക്ക് നോക്കി പ്രാർത്ഥിച്ചു..ഒരു വണ്ടി പുറത്ത് വന്നു നിൽക്കുന്ന ഒച്ച കേട്ടതും അവൾ വേഗം താഴേക്ക് ഇറങ്ങി..

ഓടി പോയി വാതിൽ തുറന്നു.. "കിച്ചേട്ടൻ എത്ര നേരം ഇവിടെ ആയിരുന്നു..."അവൾ ദേഷ്യത്തിൽ ചോദിച്ചതും ഇതെന്താ സംഭവം എന്നാ രീതിയിൽ അവൻ അവളെ നോക്കി.. "ഇങ്ങനെ നോക്കാൻ അല്ല ഇവിടെ ആരിയുന്നുന്ന ചോദിച്ചേ.."അവൾ വീണ്ടും ആവർത്തിച്ചു.. "ഇന്ന് സ്റ്റേഷനിൽ കുറച്ചു തിരക്കുണ്ടായിരുന്നു അതാ ലേറ്റ് ആയെ.." "ഒന്നു വിളിച്ചു പറഞ്ഞൂടായിരുന്നോ.. "🤨 "അതിനിപ്പോ എന്താ ഇവിടെ ഉണ്ടായേ..."അവളുടെ പതിവില്ലാത്ത ചോദ്യങ്ങൾ കേട്ട് ആകെ കിളിപോയി നില്കുവാണ് അവൻ..

"എന്തേലും ഉണ്ടായിരുന്നെങ്കിലോ.. വാ.. അല്ല എന്തേലും കഴിച്ചോ.." "ആ ഞാൻ ഹരിയുടെ ഒപ്പം കഴിച്ചായിരുന്നു.. " "ഹ്മ്മ്.." അവൾ ഒന്നു മുളിക്കൊണ്ട് മുന്നോട്ട് നടന്നു...കാശി അവളുടെ കൈയിൽ പിടിച്ചു പിന്നിലേക്ക് വിളിച്ചതും അവൾ അവന്റെ നെഞ്ചിലേക്ക് ചെന്നു ഇടിച്ചു... നാണത്തോടെ അവൾ കണ്ണുകൾ ഉയർത്തി നോക്കി... തന്നെ പ്രണയത്തോടെ നോക്കുന്ന ആ മിഴികൾ കണ്ടതും അതിന്റെ കാന്തിക ശക്തിയിൽ അവൾ ലയിച്ചുപോയി.. പരസ്പരം മിഴികൾ കഥകൾ കൈമാറി...

ഇരുവർക്കും മോചിപ്പിക്കാൻ ആവാത്തവിധം അവരുടെ മിഴികൾ തമ്മിൽ കൊരുത്തു... അവളുടെ കണ്ണിന്റെ ആഴംങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ അവന്റെ മനസ് കൊതിച്ചു... അവന്റെ കണ്ണുകൾ അവളുടെ മുഖം ആകെ ഓടി നടന്നു.. പതിയെ അവന്റെ മുഖം അവന്റെ പനിനിർദളങ്ങളെ ലക്ഷ്യമാക്കി നിങ്ങി... പെട്ടന്ന് അവൾ അവളുടെ ചുണ്ടിനു മീതെ ചുണ്ടുവിരൽ വെച്ചു.. അവൻ എന്തെന്ന അർത്ഥത്തിൽ അവളെ നോക്കിയതും അവൾ ചുറ്റും കണ്ണുകൾ പായിച്ചു കാട്ടി..

അപ്പോഴാണ് തങ്ങൾ റൂമിലല്ല എന്നാ ബോധം അവനു വന്നത്... അവൻ അവളെയും ചേർത്ത് പിടിച്ചു റൂമിലേക്ക് പോയി... റൂമിന്റെ വാതിൽ അവൾ ശ്രദ്ധയോടെ തുറന്നതും അവൻ സംശയത്തോടെ ഉള്ളിലേക്ക് നോക്കി.. ബെഡിൽ ഉറങ്ങിക്കിടക്കുന്ന ദക്ഷയെ കണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "ഇവൾ എന്താ ഇവിടെ.. "🙄അവൻ സംശയത്തോടെ ചോദിച്ചു.. "മായയോട് വഴക്കുണ്ടാക്കി വന്നതാ.."അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..

തലയിലെ തൊപ്പി മാറ്റി phone ടേബിളിൽ വെച്ച് അവൻ തോർത്ത്‌ എടുത്തു കുളിക്കാൻ പോയി... കുളി കഴിഞ്ഞു കാശി വരുമ്പോൾ കാണുന്നത് ദക്ഷയെ നോക്കി അവളുടെ കാലുകളിൽ പതിയെ തഴുകുന്ന മാളുവിനെ ആണ്.. അവൻ ഒരു കുസൃതിയോടെ മാളുവിന്റെ പുറകിലായിരുന്നു അവളെ ആഞ്ഞു പുണർന്നു... കുളികഴിഞ്ഞു വന്നതിനാൽ അവന്റെ ശരീരത്തിൽ നിന്നും വരുന്ന തണുപ്പ് അവളെ മൂടി.. അവൾ അത് നന്നായി ആസ്വദിച്ചു...

പതിയെ അവൾ അവന്റെ നെഞ്ചിലേക്ക് തലവെച്ചു ചാരി ഇരുന്നു.. അവൻ ഒരു കൈയാൽ അവളുടെ മുഖം ഉയർത്തി.. "നമ്മുക്ക് വേണ്ടെടോ.. ഇതുപോലൊരു കുറുമ്പിയെ.."കാശി അവളുടെ കാതിൽ പതിയെ പറഞ്ഞതും അവൾ നാണത്താൽ മുഖം താഴ്ത്തി... അപ്പോഴേക്കും ദക്ഷ ഒന്നു ചിണുങ്ങി.. മാളു അവനിൽ നിന്നും മാറി ദക്ഷയുടെ അടുത്തായി കിടന്നു.. അവനും ഒരു കായൽ അവളെ പൊതിഞ്ഞു പിടിച്ചു നിദ്രയെ പുൽകി... ***************

രാവിലെ എല്ലാവരെയും പറഞ്ഞു വിട്ട് ദേവി മുത്തശ്ശനുമായി സംസാരിച്ചിരിക്കുന്ന വിശ്വന്റെ അടുത്തേക്ക് ചെന്നു.. "വിശ്വേട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.. അച്ഛനും കേൾക്കണം.." "എന്താ ദേവി നി കാര്യം പറ.. " "അത് പിന്നെ ഞാൻ ഇന്നലെ നമ്മളുടെ മോൾടെ ജാതകം ഒന്നു നോക്കിപ്പിച്ചിരുന്നു.ഒരു ദിവസം ഞാൻ അമ്പലത്തിൽ പോയപ്പോ എന്നോട് ഒരു സ്വാമി പറഞ്ഞിരുന്നു നമ്മുടെ കുട്ടിക്ക് എന്തോ ആപത്ത് വരുന്നുണ്ടെന്നു...

അതുകൊണ്ടാ ഞാൻ ആ ജ്യോത്സരേ പോയി കണ്ടു .. അപ്പൊ ജ്യോൽസ്യർ പറഞ്ഞു.. അവൾക്ക് ഇപ്പൊ മംഗല്യ യോഗം ഉണ്ടെന്നു.. ഒരുപാട് താമസിപ്പിക്കരുതെന്നും അങ്ങനെ താമസിച്ചാൽ അത് നമ്മുടെ കുട്ടിക്ക് തന്ന ദോഷം എന്നും... "ദേവി പറഞ്ഞു നിർത്തിയതും ശേഖർ(മുത്തശ്ശൻ )വിശ്വനെ ഒന്നു നോക്കി... "എന്താ വിശ്വാ അവൾക്കു ഇപ്പൊ തന്നെ കല്യാണലോചനകൾ തുടങ്ങണോ.."ശേഖർ ഗൗരവത്തോടെ ചോദിച്ചു..

"അച്ഛാ ദേവി ഇത്രെയൊക്കെ പറഞ്ഞ സ്ഥിതിക്ക് നോക്കുന്നതല്ലേ നല്ലത്.. ഒരുപാട് വെച്ച് നീട്ടണ്ടന്ന എന്റെ അഭിപ്രായം..." "മ്മ്... എന്നാ നമ്മുക്ക് ആ ബ്രോക്കറോട് പറയാം..എന്താ.."ദേവിയും വിശ്വനും അതിനു സമ്മതം എന്നോണം തല ആട്ടി... *************** തന്നെ കാണാനായി പുറത്ത് നിൽക്കുന്ന ആളെ കണ്ടതും ശരണിന്റെ ചുണ്ടിൽ ഒരു ചിരിനിറഞ്ഞു... ശരണിനെ കണ്ടതും ആ ആൾ അവന്റെ അടുത്തേക്ക് ചെന്നു..

ഇരുമ്പ് കമ്പികൾക് അപ്പുറം നിൽക്കുന്ന തന്റെ പ്രിയ കൂട്ടുകാരനെ കണ്ട് അവനു ഒന്നു ചിരിച്ചു.. "സിദ്ധു.. നി നേരിട്ട് വന്നെങ്കിൽ അത് എന്തെങ്കിലും നല്ല വാർത്ത പറയാൻ ആയിരിക്കുമെന്നാണ് എന്റെ ഊഹം.. എന്താണ്.."ശരൺ ഒരു ആവേശത്തോടെ മുന്നിൽ നിൽക്കുന്ന സിദ്ധാർത്തിനോട് പറഞ്ഞു.. "അത് നിനക്ക് അറിയാലോ... ഈ സിദ്ധാർഥ് ഒരു കാര്യം ഏറ്റാൽ അത് ഭംഗിയായി പൂർത്തീകരിച്ചിരിക്കും... നമ്മുടെ പ്ലാനുകൾ കൃത്യമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്..

ആ ജ്യോത്സർ ആ തള്ളയോട് നമ്മൾ പറഞ്ഞപോലെ പറഞ്ഞിട്ടുണ്ട്... വൈകാതെ തന്നെ കല്യാണലോചനകൾ തുടങ്ങും..."സിദ്ധാർഥ് ഒരു പുച്ഛത്തോടെ പറഞ്ഞു... "Yes ഇതാണ് സിദ്ധാർഥ് ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യം.. പിന്നെ അവളുടെ ആ കൃഷ്ണയുടെ കാര്യം എന്തായി..നിനക്ക് വളയുവോ..." "അതൊക്കെ ഈ സിദ്ധാർഥ് വളച്ചിരിക്കും.. അതിനുള്ള വഴി ആ മണ്ടൻ തന്നെ ഒരുക്കിട്ടുണ്ട്... അവനു അവളോട് ചെറിയ ചെയ്വ് ഉണ്ട്..

പക്ഷെ അവൾ എന്നോട് സംസാരിക്കുന്നത് കാണുമ്പോൾ തന്നെ with in സെക്കൻഡ്‌സ് അവൻ അവളെ വിളിച്ചു ആവശ്യമില്ലാതെ വഴക്ക് പറയും... അതിലുടെ ആണ് ഞാൻ പിടിച്ചു കേറുന്നത്... ഒരു മാലാഖയെ പോലെ അപ്പോൾ അവളുടെ അടുത്ത് ചെന്നു സമാധാനിപ്പിക്കും.. പക്ഷെ അവൾക്കു അറിയില്ലല്ലോ മാലാഖയുടെ മുഖം മൂടി ധരിച്ച ചെകുത്താനെ 😈..." അവൻ പറഞ്ഞു നിർത്തിയതും ശരണിൽ വിജയ ഭാവം വിരിഞ്ഞു...

"നി എന്റെ അനിയത്തിയെ കൊണ്ടുപോയല്ലേ.. അതിനു പകരമായി നിന്റെ അനിയത്തി വേദനിക്കുന്നത് നി കണ്ടോ... ഹാ.. ഹാ... "അവൻ അവിടുന്ന് അട്ടഹാസിച്ചു... **************** തന്റെ ഗ്ലാസ്‌ കേബിനിൽ നിന്നും കിച്ചുവിനെ വായിനോക്കുവാണ് മനു... വേറെ ആരും കാണാതെയാണ് അവന്റെ നോട്ടം... ഇന്ന് സിദ്ധാർഥ് വരാത്തത് അവനു വല്യ ഒരു ആശ്വാസം ആയിരുന്നു... അവൾ പോലും അറിയാതെ തന്റെ ഫോണിൽ പകർത്തിയ അവളുടെ ചിത്രങ്ങളിലേക്കു അവൻ നോക്കി...

ബാംഗ്ലൂരിലേക്ക് താൻ തിരിച്ചു പോവാത്തതുപോലും ഇവൾക് വേണ്ടി ആണ്... മുത്തശ്ശൻ പറഞ്ഞത് വെറും ഒരു കാരണം ആക്കി എന്ന് മാത്രം.. പലപ്പോഴും അവളോട് തുറന്നു പറയണം ഇന്ന് തോന്നിയതാ പക്ഷെ തന്റെ ഈഗോ അതിനു സമ്മതിക്കുന്നില്ല... തന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞാൽ അവൾക്കു മുന്നിലുള്ള തന്റെ വില പോകുമെന്ന തോന്നൽ.. എന്തെല്ലാമോ തന്നെ പിന്നിൽ നിന്നും വലിക്കുവാണ്.. അന്ന് മീറ്റിംഗിന്റെ ആവശ്യത്തിനായി ബാംഗ്ലൂർക്ക് പോയപ്പോൾ ആണ് താൻ അവളോടുള്ള ഇഷ്ട്ടം എത്ര ആഴത്തിൽ ആണെന്ന് മനസിലാകുന്നത്...

തന്റെ തോളിൽ ചാരി കിടന്നാൽ അവളെ സത്യം പറഞ്ഞ മാറ്റാൻ പോലും തോന്നിയില്ല.. പിന്നെ അവളോട് ചൂടാവുന്നത് അത് എന്തിനാണെന്ന് തനിക്കു പോലും അറിയില്ല... "May i come in sir..."കിച്ചുവിന്റെ വിളിയാണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്.. "Yes.."അവളെ കണ്ടപ്പോൾ തന്റെ കണ്ണിൽ ഉണ്ടായ തിളക്കാതെ സമർദ്ധമായി മറച്ചുകൊണ്ട് അവൻ പറഞ്ഞു.. "അത് sir ഈ ഫയൽസ് തരാൻ വേണ്ടിട്ടാണ്.."

"ഇത്രെയും നേരം ചിരിച്ചോണ്ടിരുന മനുഷനാണ് ഇപ്പൊ ദേ ഗൗരവത്തിൽ ഇരിക്കുന്നു.. ഇയാൾ വെള്ള കഥകളിയും പഠിച്ചിട്ടുണ്ടോ ആവോ 🤔🤔"കിച്ചു മനുവിനെ àനോക്കി ആത്മഗതിക്കുവാണ്.. "ഒക്കെ... ആ പിന്നെ വെള്ളപ്പറ്റെ ആ പ്രൊജക്ട് അപ്പ്രൂവ്ഡ് ആയിട്ടോ..അന്ന് ബാംഗ്ലൂർ പോയതില്ലേ അത്.. 😌" "ദേ sir ആണെന്ന് ഞാൻ നോക്കുല.. എന്നെ വെള്ളപറ്റെ എന്ന് വിളിച്ച എന്റെ സ്വഭാവം മറുവേ😡.

.പ്രൊജറ്റ് കിട്ടുന്ന എനിക്ക് നേരത്തെ അറിയാമായിരുന്നു.. ഞാൻ അല്ലെ പ്രേസേന്റ് ചെയ്തേ..."കിച്ചു അവൾ ഇട്ടിരുന്ന ഷർട്ടിന്റെ കോളേർ ഓക്കെ പൊക്കി പറഞ്ഞു.. "പിന്നെ നിന്റെ പ്രസന്റേഷൻ മാത്രമല്ലെ എന്റെ കഴിവും കൂടി ഉണ്ട്.. 😏" "വോ...എന്നാ പിന്നെ ഞാൻ പോട്ടെ സാറേ.. 😏"അവൾ അവനെ ഒന്നു ആക്കി പറഞ്ഞു.. "ഇറങ്ങി പൊടി വെള്ളപ്പറ്റെ..." "പോടാ കാല..."അവൾ വേഗം ഡോർ തുറന്നു പുറത്തേക്ക് പോയി.. അവളുടെ പോക്ക് കണ്ട് അവന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു.. എന്നാൽ തങ്ങൾക് ഇടയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന ശത്രുവിന്റെ ഗൂഡ ലക്ഷ്യങ്ങൾ അവർ ഇരുവരും അറിഞ്ഞില്ല.............തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story