പ്രണയാർദ്രമായി 💕 ഭാഗം 45

pranayardramay

രചന: മാളുട്ടി

കൂട്ടുകാരികളാടും സംസാരിച്ചു.. ബസ് നോക്കി നില്കുവാണ് ദേവു.. പെട്ടനാണ് താൻ നില്കുന്നതിന്റെ ഓപ്പോസിറ്റ് ആയി നിൽക്കുന്ന ഹരിയെ അവൾ കാണുന്നത്.. "ഇയാൾ എന്താ ഇവിടെ 🤔🤔ഇനി എന്നെ കാണാൻ വന്നതായിട്ടിക്കുവോ 🙄.. എന്തായാലും നല്ല വിർത്തിക്ക് നിന്നേക്കാം.. 😌"ദേവു ബാഗ് ഓക്കെ നേരെ ഇട്ട് അങ്ങനെ ഒരാളെ കണ്ടിട്ടേ ഇല്ല എന്നാ രീതിയിൽ നില്കുവാണ്.. "എടി വായാടി.. നി എന്നെ കണ്ടിട്ടും കാണാത്ത പോലെ നിക്കുവല്ലേ.. കാണിച്ചു തരം ഞാൻ..

"അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് ചുറ്റും നോക്കി.. അപ്പോഴാണ് തേടിയ വള്ളി കാലിൽ ചുറ്റി എന്നപോലെ അവന്റെ ഒപ്പം പഠിച്ച ഒരു പെൺകുട്ടി വരുന്നത് അവൻ കണ്ടതും.. കൃത്യം ആ പെൺകുട്ടി അവനെ കണ്ട് അവന്റെ അടുത്തേക്ക് ചെന്നു.. "ഹരി അല്ലെ..."അവൾ ഒരു സംശയത്തോടെ ചോദിച്ചു.. "അതെ.. മീര അല്ലെ എനിക്ക് മനസിലായി.."പിന്നീട് അവർ കുറെ നേരം സംസാരിച്ചു.. ഹരിയെ ഒന്നു ഒളിഞ്ഞു നോക്കിയ ദേവു കാണുന്നത്..

ഒരു പെണ്ണിനോട് കിന്നരിച്ചോണ്ട് നില്കുന്നതാണ്... "ഹെ ഇതേതാ ഈ മാരണം.. ഇങേർക്ക് ഇവളോടെന്താ ഇത്ര മിണ്ടാൻ ഉള്ളത്..അയ്യോ ആ ഇളി കണ്ടില്ലേ.. ഇത്രെയും സുന്ദരിയും സുമുകയുമായ എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ കണ്ട പെണ്ണിങ്ങളോട് സംസാരിച്ചോണ്ട് ഇരിക്കാണ് ദുഷ്ടൻ.."അവൾ ബസ്സ്റ്റോപ്പിൽ നിന്നു പിറുപിറുക്കുവാണ്.. മുഖത്തു ദേഷ്യവോ വാശിയോ സങ്കടമോ എന്തെല്ലാമോ വന്നു നിറയുന്നുണ്ട്.. അവസാനം മുഖം വീർപ്പിച്ചു അവൾ മറ്റെങ്ങോ ദൃഷ്ടി പതിപ്പിച്ചു നിന്നു...

എന്നാൽ അവളുടെ ഏല്ലാ കോപ്രായങ്ങളും നിരീക്ഷിച്ചുകൊണ്ട് നില്കുവായിരുന്നു ഹരി.. "പെണ്ണിന് തീരെ കുശുമ്പ് ഇല്ലല്ലോ..."അവൻ ഒരു ചിരിയോടെ ഓർത്തു..പിന്നീട് അവളുടെ ബസ് വരുന്നോടം വരെ അവന്റെ കണ്ണുകൾ അവളിൽ ആയിരുന്നു.. ബസ് വന്നതും അവൾ തിരിഞ്ഞു ഒന്നു നോക്കുപോലും ചെയ്യാതെ ബസിൽ കേറിപ്പോയി.. ************** "മാളുഅന്റി ഞാൻ വാവേടെ അടുത്ത് ഇരുന്നോട്ടെ..."ദക്ഷ അവളുടെ കുഞ്ഞി മുഖം ഉയർത്തി ചോദിച്ചു...

മാളുവും ഇഷയും അനുവും അനുവിന്റെ കുഞ്ഞിന്റെ അരികിലാണ്...മായ എന്തോ അത്യാവശ്യ കാര്യത്തിന് പുറത്ത് പോയതുകൊണ്ട് ദക്ഷ മാളുവിന്റെ ഒപ്പമാണ്.. "അതിനെന്താ ദക്ഷാകുട്ടാ മോൾ കണ്ണെന്റെ ഒപ്പം കളിച്ചോ.."അനു അവളോട് പറഞ്ഞു.. (സത്യയുടെയും അനുവിന്റെയും കുഞ്ഞാട്ടോ ദ്രുവിത്. എല്ലാവരുടെയും കണ്ണൻ..) അനുവിന്റെ അനുവാദം കിട്ടിയതും കണ്ണന്റെ കളിപ്പാട്ടങ്ങൾ എടുത്തു കണ്ണനെ അത് കിലുക്കിയും ഇടക്ക് അത് അവന്റെ കൈയിൽ കൊടുത്തും കളിപ്പിച്ചുകൊണ്ടിരുന്നു...

ഇതിനോടകം തന്നെ അവരോട് ഒരു പ്രത്യേക അടുപ്പം ഇഷക്ക് ഉണ്ടായിരുന്നു... ഇഷക്ക് ഒരു സങ്കടവും വരുത്താതെ ആരെങ്കിലും അവളുടെ അടുത്ത് നിൽക്കാനും ഇപ്പഴും ശ്രമിച്ചിരുന്നു... *************** പിറ്റേന്ന് ഉറക്കം ഉണർന്നു മാളു റൂമിനു വെളിയിൽ ഇറങ്ങിയതും പെൺപടകൾ കൂടി അവളുടെ മുന്നിലേക്ക് ചാടി... *✨️Happy birthday.. ✨️*അവൾ അവർ നാലുപേരെയും കെട്ടിപിടിച്ചു... "എന്താണ് birthday ആയിട്ട് പരിപാടി .."കിച്ചു മാളുവിന്റെ തോളിലൂടെ കയ്യിട്ടു ചോദിച്ചു..

"നമ്മുക്ക് റെഡി ആക്കാന്നെ..."അവൾ ഒരു ചിരിയോടെ പറഞ്ഞു.. എല്ലാവരും കൂടി നേരെ താഴേക്ക് പോയി... അവിടെ ചെന്നതും ഓരോരുത്തരായി അവളെ wish ചെയ്തു... പിന്നെ എല്ലാവരും അവനവന്റെ പണികളിലേക്ക് കടന്നു...(അല്ലാതെ എന്ത്‌ ചെയ്യാനാ 😜) "മിക..."മുകളിൽ നിന്നുമുള്ള കാശിയുടെ വിളികേട്ടതും അവൾ ചായയും എടുത്തു അങ്ങോട്ട് ചെന്നു... "ദാ കിച്ചേട്ടാ ചായ..." അവൻ ചായ വാങ്ങി കുടിച്ചു...

"മിക... പിന്നെ എന്റെ യൂണിഫോം ഒന്നു തേച്ചു വെക്കണേ ഇന്ന് നേരത്തെ ഓഫീസിലേക്ക് പോണം.. "അവൻ തോർത്ത്‌ എടുത്തു വാഷ്റൂമിലേക്ക് പോയി.. അത്രെയും നേരം തെളിഞ്ഞു നിന്നിരുന്ന അവളുടെ മുഖം പെട്ടന്ന് ഫ്യൂസ് പോയ ബൾബ് പോലെ വാടി.. അവൻ birthday വിഷ് ചെയ്തതിന്റെ ദേഷ്യം മുഴുവൻ അവൾ തീർത്തത് തേക്കുമ്പോൾ ആയിരുന്നു... അവൻ കുളി കഴിഞ്ഞു വന്നു യൂണിഫോം ഇട്ട് നേരെ പുറത്തേക്ക് പോയി..

സ്ഥിരം അവൾക്കു പോകുന്നതിനു മുൻപ് കിട്ടുന്ന ഉമ്മ പോലും മിസ്സ്‌ ആയി... പിന്നെ ഒരുപാട് ലേറ്റ് ആവാതെ അവൾ രാവിലത്തെ ഭക്ഷണവും കഴിച്ചു.. അവൾ നേരെ ഹോസ്പിറ്റലിലേക്ക് പോയി.. അവിടെ ചെറിയ രീതിയിൽ ഒരു സെലിബ്രേഷൻ ഋഷിയുടെ നേതൃത്വത്തിൽ നടത്തി.. കാശി ഇടക്ക് ഒന്നു വിളിച്ചപ്പോഴും അവൾ ഏറെ പ്രതീക്ഷയോടെ എടുത്തു എങ്കിലും നിരാശയായിരുന്നു ഫലം.. സത്യം പറഞ്ഞാൽ അവൻ വിഷ് ചെയ്യാത്തതുകൊണ്ട് മൊത്തത്തിൽ അവൾ മൂഡ് ഓഫ്‌ ആയിരുന്നു...

.ഉച്ചകഴിഞ്ഞു ഋഷി വീട്ടിൽ പോയതിനാൽ അവൾ ഇനി ബസിൽ വേണമായിരുന്നു വീട്ടിലേക്ക് പോവണ്ടിരുന്നത്.. വൈകുന്നേരം അവൾ പുറത്ത് ഇറങ്ങിയതും കാണുന്നത് തന്നെ നോക്കി നിൽക്കുന്ന കാശിയെ ആണ്.. അവൾ ഒരു സംശയത്തോടെ കണ്ണ് തിരുമ്മി ഒന്നുടെ നോക്കി.. കാരണം വേറെ ഒന്നുമല്ല ഒരാളെ തന്നെ നിനച്ചിരുന്നാൽ പിന്നെ മുന്നിൽ കാണുന്നതെല്ലാം അയാൾ ആയി തോന്നുമല്ലോ അതാണ്.. 😌

അവൾ അവന്റെ അടുത്തേക്ക് ചെന്നു... "കിച്ചേട്ടാ ഇന്നെന്താ പതിവില്ലാതെ... " "ഋഷി നേരത്തെ പോയെന്നു വിളിച്ചു പറഞ്ഞായിരുന്നു.. അതാ ഞാൻ വന്നേ.. നി കേറ്.."അവൻ അതും പറഞ്ഞു വണ്ടിയിൽ കേറി.. അവളും കേറിയതും വണ്ടി സ്റ്റാർട്ട്‌ ചെയ്തു... മാളുവിന്റെ മുഖം വീർത്താണ് ഇരിക്കുന്നത്.. "ദുഷ്ടൻ ഇത്ര നേരമായിട്ടും എന്നെ ഒന്നു വിഷ് ചെയ്തോന്ന് നോക്ക്.. ഇപ്പൊ കൊണ്ടുപോവാൻ വന്നതുപോലും ഋഷി പറഞ്ഞിട്ട്.. ഇങ്ങനെ ഒരു കെട്ടിയോൻ...

അല്ലേലും അവളുടെ പിറന്നാൾ മാത്രമേ ഓർമ ഉള്ളായിരിക്കും 😏അല്ലേലും ഈ കാലമാടനെ സ്നേഹിച്ച എന്നെ പറഞ്ഞ മതിയല്ലോ..."ഓരോന്ന് പിറുപിറുത് തറവാട് ഇതിത് അവൾ അറിഞ്ഞില്ല..അവൻ തട്ടി വിളിച്ചപ്പോൾ ആണ് അവൾ അറിയുന്നത്.. അവനോട് ഒന്നും മിണ്ടാതെ ചവിട്ടിതുള്ളി അവൾ നേരെ റൂമിലേക്ക് പോയി.. പുറകെ ഒരു ചിരിയുമായി അവനും... റൂമിൽ എത്തി ബാഗ് വെച്ച് തിരിഞ്ഞതും അവൾ കാണുന്നത് ഒരു പെട്ടിയാണ്.. അവൾ പതിയെ അത് തുറന്നു..

അതിൽ ഇരിക്കുന്ന സാരീ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.. ഒരു ഗ്രീൻ and ബ്ലൂ കളർ മിക്സഡ് ഗോൾഡൻ ബോർഡറൊടുകുടിയ സാരീ.. അതിനു ചേരുന്ന ഒരു ഡാർക്ക്‌ ഓറഞ്ച് ബ്ലൗസും.. അതിന്റെ ഇടയിലായി ഒരു പേപ്പർ റൗണ്ട് ചെയ്ത് വെച്ചിട്ടുണ്ട്.. അവൾ അത് നിവർത്തി.. * ❤️𝓗𝓪𝓹𝓹𝔂 𝓑𝓲𝓻𝓽𝓱𝓭𝓪𝔂 𝓶𝔂 𝓫𝓮𝓽𝓽𝓮𝓻 𝓱𝓪𝓵𝓯 ❤️** എന്നെ വീണ്ടും ജീവിക്കാൻ പഠിപ്പിച്ചതിനു.. തിരിച്ചു എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ പ്രാണനായി കണ്ടു സ്നേഹിച്ചതിനു..

എത്ര അകറ്റിയിട്ടും വിട്ടു പോവാതെ എന്റെ മാത്രമായി എന്റെ പ്രാണനായി എന്റെ പാതിയായി മാറിയതിനു.. സ്നേഹവും പ്രണയവും എന്താന്ന് പഠിപ്പിച്ചതിനു...എല്ലാം നിനക്ക് ഇങ്ങനെ നന്ദി പറയണം എന്നറിയില്ല പെണ്ണെ.. സത്യം പറഞ്ഞാൽ നിന്നോടൊപ്പമാണ് ഞാൻ ഏറ്റവും സന്തോഷിച്ചത്.. നിന്റെ കുറുമ്പും കുശുമ്പി ഓക്കെ i really like... Love you my all ❤️❤️❤️ എന്റെ പൊണ്ടാട്ടിക്ക് ഒരായിരം ജന്മദിനാശംസകൾ... With love നിന്റെ കെട്ടിയോൻ...

വായിച്ചു കഴിഞ്ഞതും സന്തോഷത്താൽ അവളുടെ മിഴികൾ നിറഞ്ഞു... അവൾ ആ പേപ്പർ നെഞ്ചോട് ചേർത്തു... വാഷിംറൂമിൽ പോയി കുളിച്ചു ഫ്രഷ് ആയി വന്നു സാരീ ഉടുത്തു... കണ്ണാടിയുടെ മുന്നിൽ നിന്നും തല തൂവർത്തിയപ്പോൾ രണ്ടു കൈകൾ അവളുടെ ഇടുപ്പിയുടെ അവളെ ചേർത്ത് പിടിച്ചു..അവന്റെ താടി അവളുടെ തോളിൽ അമർത്തി.. അവൾ ഒരു ചിരിയോടെ അവന്റെ കവിളിൽ സ്പർശിച്ചു...

അവൻ കൈയിൽ നിന്നും ഒരു സ്വർണത്തിന്റെ നെക്‌ളേസ്‌ എടുത്തു അവളുടെ കഴുത്തിൽ ചാർത്തി..അവൾ ഒരു അത്ഭുതത്തോടെ നോക്കി.. "ഇഷ്ട്ടായോ.. എന്റെ പൊണ്ടാട്ടിക്ക്... "അവളുടെ കാതോരം ചോദിച്ചതും.. അവൾ തിരിഞ്ഞു അവന്റെ തോളിലൂടെ കയ്യിട്ടു.. "എന്റെ കെട്ടിയോൻ വാങ്ങി തന്നതല്ലേ ഇഷ്ട്ടപെടാതിരിക്കോ..." "എനിക്ക് ഇപ്പൊ നിന്നെ കടിച് തിന്നാൻ തോന്നുവാ പെണ്ണെ... "അവൾ നാണത്താൽ മുഖം താഴ്ത്തി...

"അതെ ഇവിടെ നിന്നാൽ മതിയോ വാ.. അവിടെ താഴെ എല്ലാരും വെയിറ്റ് ചെയ്യുന്നുണ്ട്..."അവളുടെ താടിയിൽ പിടിച്ചു അവൻ ഉയർത്തി.. അവൾ ഒരു ചിരിയോടെ അവന്റെ കാലിനു മുകളിൽ കേറി നിന്നും എന്തി വലിഞ്ഞു അവന്റെ കവിളിൽ ഒരു കടി കൊടുത്ത് പുറത്തേക്ക് ഓടി... "നിനക്കിട്ട് ഞാൻ വെച്ചിട്ടുണ്ടെടി.."അവനും അവളുടെ ഒപ്പം താഴേക്ക് ഇറങ്ങി... എല്ലാവരുടെയും കണ്ണ് അവളിൽ ആയിരുന്നു.. അവൻ കൊടുത്ത ആ ഡ്രെസ്സിൽ അവൾ വളരെ സുന്ദരി ആയിരുന്നു...

താഴേക്ക് ചെന്ന് അതും കേക്ക് ഓക്കെ കട്ട്‌ ചെയ്ത് അവൾ എല്ലാവർക്കും കൊടുത്തു... "നി പോയി ഒന്നു റെഡി ആയിട്ട് വാ നമ്മുക്ക് പ്ര സ്ഥലം വരെ പോവാം.." കുറച്ചു കഴിഞ്ഞതും കാശി അവളെ മാറ്റി നിർത്തി പറഞ്ഞു.. അവൾ റെഡി ആയി വന്നതും രണ്ടു പേരും കൂടി പുറത്തോട്ട് പോയി.. "എങ്ങോട്ടാ ഈ രാത്രിക്ക്... " "അത് മുത്തശ്ശ ഞങ്ങൾ ഒന്നു വെറുതെ പുറത്തേക്ക്.. "കാശി നിന്നു പരുങ്ങി.. "മ്മ്.. ശെരി.."മുത്തശ്ശൻ ഒരു ചിരിയോടെ പറഞ്ഞു...

കാശി അവന്റെ താറും എടുത്തു മാളുവുമായി മുന്നോട്ട് നിങ്ങി... വണ്ടി കുറെ ദൂരം പിന്നീട്ടതും അവൻ ഒരു മരത്തിന്റെ ചുവട്ടിൽ ആയി വണ്ടി നിർത്തി ഇറങ്ങി.. മാളുവിന്റെ കണ്ണുകളിൽ അത്ഭുതം ആയിരുന്നു.. ഒരു ദിവസം താൻ കാശിയുടെ നെഞ്ചിൽ കിടന്നു അവനോട് പറഞ്ഞ കാര്യങ്ങൾ കണ്മുന്നിൽ കണ്ടാതിശയത്തിൽ ആയിരുന്നു അവൾ... ഒരു മണ്ണിട്ട റോഡ് അതിനു ഇരുവശത്തുമായി പലതരം പുചെടികൾ..

അതിനു മുകളിലായി വട്ടമിട്ടു പറക്കുന്ന മിന്നാമിനുങ്ങുകൾ.. അവയിൽ ചിലത് അതിനടുത്തുള്ള മരത്തിലേക്ക് പറക്കുന്നുണ്ട്.. കുറച്ചു നിങ്ങിയതും കുറച്ചുകൂടി ചെറിയ ഒരു മൺപാത അവൾ കണ്ടു.. അവൾ അവിടേക്ക് കാൽ എടുത്തു വെച്ചതും അർച്ച് പോലെ സെറ്റ് ചെയ്തിരിക്കുന്ന ലൈറ്റ്റുകൾ ഓരോന്നായി തെളിഞ്ഞു.. പിന്നെയും അവൾ ചുവടുകൾ മുന്നോട്ട് വെച്ചു.. അർച്ച് കഴിഞ്ഞതും വഴിയോട് ചേർന്ന് ഒരു കുളം അതിൽ നിറയെ തനിക്കു ഏറ്റവും പ്രിയപ്പെട്ട താമര പൂക്കൾ..

അവളുടെ കണ്ണുകൾ വിടർന്നു..പെട്ടന്ന് അവൾ വായുവിൽ ഉയർന്നു.. ഏറെ പ്രണയാർദ്രമായി തന്നെ നോക്കുന്ന തന്റെ പ്രിയപെട്ടവന്റെ മിഴികൾ കണ്ടതും അതിന്റെ കാന്തിക ശക്തിയിൽ അവൾ ലയിച്ചുപോയി.. Mika will you be mine.. 💕എല്ലാ അർത്ഥത്തിലും എനിക്ക് നിന്നെ സ്വന്തമാക്കണം മിക.. Can l... അവൻ അവളുടെ കാതോരം ചോദിച്ചതും അവൾ നാണത്താൽ തല താഴ്ത്തി... അവളുടെ സമ്മതം അറിയിച്ചു..അവൻ അവളെയും കൊണ്ട് ഒരു മുളക്കൊണ്ട് നിർമിച്ച വീട്ടിലേക്ക് എത്തി...

അവിടെ എത്തിയതും അവൻ അവളെ താഴെ ഇറക്കി.. അവൾ ചുറ്റും കണ്ണോടിച്ചു.. മെഴുകുതിരിയുടെ വെളിച്ചത്തിൽ വളരെ മനോഹരം ആയിരുന്നു ആ മുറി... അവൻ അവളെ അവനിലേക്ക് അടുപ്പിച്ചു.. ആ സമയം അവളുടെ ഉള്ളും അവന്റെ മാത്രം ആകാൻ തുടിച്ചിരുന്നു...അവൻ പതിയെ അവളുടെ അവളുടെ പനിനിർ ദളങ്ങളെ നുകരാൻ തുടങ്ങി.. അവളും അവന്റെ ചുംബനത്തിൽ ലയിച്ചു ചേർന്ന്... അവളുടെ വിരലുകൾ അവന്റെ തലമുടിയിൽ കൂടെ ഓടി നടന്നു...

അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി... പതിയെ അവൾ ചുണ്ടുകളെ മോചിപ്പിച്ച് അവൻ അവളുടെ കഴുത്തിലേക്ക് നിങ്ങി... അവൾ ഒന്നു പുളഞ്ഞു.. പതിയെ അവന്റെ ചുംബനതിന്റെ ദിശ മാറാൻ തുടങ്ങി.. തന്നിൽ നിന്നും വസ്ത്രങ്ങൾ മാറുന്നത് അവൾ അറിഞ്ഞു.. അവൻ അവളിൽ ഒഴുകി നടന്നു.. അവസാനം ഒരു ചെറു നോവോടെ അവൻ അവളിലെ പെണ്ണിനെ പൂർണയാക്കി..അവസാനം തളർന്നു തന്റെ മാറിൽ കിടന്ന അവനെ അവൾ നെഞ്ചോട് ചേർത്തു... **************

ടേബിളിന്റെ ഡ്രോ തുറന്നു അതിൽ നിന്നും charan അവന്റെ ബാഗ് എടുത്തു... സേതു വീട്ടിൽ എല്ലാ ഇന്ന് ഉറപ്പ് വരുത്തിയിട്ടാണ് അവൻ എടുത്തത്.. അതിൽ നിന്നും അവൻ കുറച്ചു ഫോട്ടോസ് എടുത്തു...അതിൽ മായയുടെഹുസ്ബന്റിന്റെയും നന്ദുവിന്റെയും പിന്നെ ഒരു പെൺകുട്ടിയുടെയും ഫോട്ടോ എടുത്തു.. അവന്റെ കണ്ണുകളിൽ നോവ് പടർന്നു...............തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story