പ്രണയാർദ്രമായി 💕 ഭാഗം 47

pranayardramay

രചന: മാളുട്ടി

ജോലികഴിഞ്ഞു ഓഫീസിൽ നിന്നും വന്ന കിച്ചുവിനെ മുത്തശ്ശൻ വിളിച്ചു.. "കിച്ചു... മുത്തച്ഛന്റെ കൂട്ടി ഇങ്ങു വന്നേ.." "എന്താ മുത്തശ്ശ... "ഹാളിൽ സോഫയിലിരിക്കുന്ന മുത്തച്ഛന്റെ അടുത്ത് ചെന്നു അവൾ ഇരുന്നു... "മുത്തശ്ശന്റെ കൂട്ടി ഒത്തിരി വലുതായി അല്ലെ.."അയാൾ അവളുടെ തലയിൽ തഴുകികൊണ്ട് ചോദിച്ചു... അവൾ ഒരു സംശയത്തോടെ നെറ്റി ചുളിച്ചു... "അത് വേറെ ഒന്നും അല്ലടാ.. മോൾടെ കല്യാണ കാര്യത്തെ കുറിച് തന്നെയാ..."

"മുത്തശ്ശ എനിക്ക് ഇപ്പൊ കല്യാണം ഒന്നും വേണ്ട... "അവൾ ചിണുങികൊണ്ട് പറഞ്ഞു.. "എന്താ കിച്ചൂട്ടിയെ ഇത്.. മോൾക് കല്യാണത്തിനുള്ള പ്രായം ഓക്കെ ആയി പിന്നെ സ്വന്തമായി ഒരു ജോലിയും ഉണ്ടല്ലോ.." കിച്ചു എന്താ പറയുന്നത് എന്നറിയാൻ എല്ലാവർക്കും അവളുടെ മേലെ ആണ് ചെവി.. പിന്നെ വേറെ പണി ചെയുന്നു എന്ന് കാണിക്കുന്നത് മാത്രം..അവൾ എല്ലാവരെയും നോക്കി ഒരു ചിരിയോടെ നോക്കി കൊണ്ട് തല ആട്ടി... നാണത്തോടെ മുകളിലേക്ക് ഓടി..

മുകളിൽ ചെന്നതും അവൾ റൂം പൂട്ടി.. അവളുടെ ഫോണിൽ ഉള്ള മനുവിന്റെ ഫോട്ടോ എടുത്തു... എടൊ കാല എന്റെ കല്യാണക്കാര്യം പറയുന്നത് കേട്ടോ.. ഡോ താൻ പോയി മുത്തശ്ശനോട് പറയ് തനിക്കു എന്നെ ഇഷ്ട്ടാവാണ് എന്ന്.. എന്നെ കെട്ടികൊള്ളാമെന്നു... എനിക്ക് അറിയാം തനിക്കു എന്നെ ഇഷ്ട്ടാവാണെന്നു... തന്റെ ഇടക്കുള്ള കള്ളാ നോട്ടവും എന്നെ ചൊറിയാൻ വേണ്ടി മാത്രം തുറക്കുന്ന ആ വായും ഓക്കെ ഞാൻ കാണാറുണ്ടെടോ...

അവൾ ഒരു ചിരിയോടെ അവന്റെ ഫോട്ടോ നെഞ്ചോട് ചേർത്തു... *************** "കൃഷ്ണ... "കാര്യമായി വർക്ക്‌ ചെയുന്ന കിച്ചുവിനെ സിദ്ധാർഥ് വിളിച്ചു... "എന്താ സിദ്ധാർഥ്..."അവൾ ഒരു സംശയത്തോടെ ചോദിച്ചു.. "അത് പിന്നെ കൃഷ്ണ എനിക്ക് തന്നോട് കുറച്ചു പേർസണൽ ആയി സംസാരിക്കാൻ ഉണ്ട്..." "സോറി ഇപ്പൊ ഞാൻ കുറച്ചു busy ആയിരുന്നു.. " "എന്നാൽ എനിക്ക് ഈവെനിംഗ് ഒന്നു കാണാൻ പറ്റുവോ.. നമ്മുടെ ഓഫീസിനു മുൻപിലുള്ള കോഫി ഷോപ്പിൽ.. "

"ഹാ.. ഒക്കെ സിദ്ധാർഥ് എന്നാ ഈവെനിംഗ് കാണാം.." രണ്ടുപേരും അവരവരുടെ പണികൾ തുടർന്ന്.. മനു ആണെകിൽ ബിസിനസ് സബന്ധമായി സത്യ വിളിച്ചിട്ട് അങ്ങോട്ട് പോയതായിരുന്നു.... ************** "കാശി അന്ന് ഞാൻ നിന്നോട് പറഞ്ഞുകഴിഞ്ഞു കുറച്ചു നാളത്തേക്ക് പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല.. ഇപ്പോൾ പിന്നെയും കമ്പനിയുടെ കോൺട്രാക്റ്റുകൾ കുറയുന്നുണ്ട്.. എനിക്ക് എന്തോ ഇത് അത്ര നിസാരമായി തോന്നുന്നില്ല.."

വൈകുന്നേരം മുകളിൽ ബാൽകാണിയിൽ ഇരുന്നു കാര്യമായ സംസാരത്തിൽ ആണ് കാശിയും ഋഷിയും മനുവും സത്യയും... സത്യ തന്റെ ഉൾക്കണ്ട അവനോട് പറഞ്ഞു.. "കാശിയേട്ടാ കഴിഞ്ഞ ദിവസം അപ്പ്രൂവ്ഡ് ആയി ഇന്ന് പറഞ്ഞ പ്രൊജക്ക്ട്.. എന്താണെന്നറിയില്ല അവർ വല്ലാതെ വൈകിപ്പിക്കുവാണ്... ആരോ ഇതിനു പിന്നിൽ കളിക്കുന്നുണ്ട്... "മനു "ഋഷി നിനക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ.."കാശി ഋഷിയോടായി ചോദിച്ചു.. "ഇത് വരെയും പ്രേശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല..

പക്ഷെ ഇവർ പറഞ്ഞത് അനുസരിച്ചാണെങ്കിൽ ആരായിരിക്കും ഇതിനു പിന്നിൽ..."ഋഷി തന്റെ ഉള്ളിലെ സംശയം ചോദിച്ചു.. "അറിയില്ലെടാ...അന്ന് സത്യ എന്നോട് പറഞ്ഞപ്പോൾ ഞാൻ അത്ര സീരിയസ് ആയി എടുത്തിരുന്നില്ല... ഇന്ന് മനുവും അങ്ങനെ പറയുമ്പോൾ അത് വെറും തോന്നലായി എനിക്ക് തോന്നുന്നില്ല... ആരോ നമ്മുക്ക് പിന്നിൽ ശക്തിയായി കളിക്കുന്നുണ്ട്..." "പക്ഷെ ആര് ആ ശരൺ ആണെങ്കിൽ ജയിലിൽ അല്ലെ... "സത്യ "

ഇനി ആ സേതുമാധവൻ എങ്ങാനും.."ഋഷി "അയാൾക് തന്നെ ഇതിനൊക്കെ ആവുവോ.. പിന്നെ അയാളുടെ മൂത്ത മകൻ ചരൺ ഇവിടെ ഉണ്ടെന്നു കേട്ടു.. ഇനി അവൻ എങ്ങാനും..."മനു "ഏയ്യ് അവൻ ആകാൻ വഴിയില്ല.. അവൻ എത്തിയെന്നു അറിഞ്ഞപ്പോൾ തന്നെ ഞാൻ ഒരുത്തനെ വിട്ടു അന്യോഷിച്ചിരുന്നു.. അവന്റെ തലക് എന്തോ കുഴപ്പം ഉണ്ടെന്നോ.. ആകെ മാനസികമായി തളർന്നു ഇരിക്കുവാന്നോ മറ്റോ ആണ് പറഞ്ഞത്.."കാശി "അതെ ഞാൻ ഇഷയോട് ചോദിച്ചപ്പോൾ അവളും അങ്ങനെ ആണ് പറഞ്ഞത്...

"ഋഷി പെട്ടനാണ് മുത്തശ്ശനും വിശ്വനും ദത്തനും അങ്ങോട്ട് വരുന്നത്... "എന്താണ് എല്ലാവരും കൂടി ഇവിടെ.."മുത്തശ്ശൻ ബാൽകാണിയിൽ ഇട്ടിരുന്ന ഇല്ലിയുടെ കാസരയിലേക്ക് ഇരുന്ന്കൊണ്ട് ചോദിച്ചു.. "ഒന്നുല്ല മുത്തശ്ശ ഞങ്ങൾ ഇങ്ങനെ വെറുതെ.."കാശി പറഞ്ഞു.. എന്തോ അപ്പൊ അവരോട് അതിനെ പറ്റി സംസാരിക്കണ്ട എന്നവന് തോന്നി... പിന്നെ കുറച്ചു നേരം അവർ പലതും സംസാരിച്ചു ഇരുന്നു... ***************

ലാപിന്റെ മുമ്പിൽ ഇരുന്നു എന്തെല്ലാമോ നോക്കുവായിരുന്നു കാശി... അങ്ങോട്ട് കേറി വന്ന മാളു കൈയിലെ ജഗ് ടേബിളിൽ വെച്ച് പുറകിലൂടെ ചെന്നു അവന്റെ കഴുത്തിലൂടെ കൈകൾ ഇട്ടു അവന്റെ കവിളിൽ ഉമ്മ വെച്ചു..അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... ലാപ്ടോപ് ഓഫ്‌ ചെയ്ത് അവളെ അവൻ വലിച്ചു അവന്റെ മടിയിലേക്ക് ഇരുത്തി... "എന്താണ് എന്റെ ഭാര്യക്ക് ഒരു സ്നേഹം.. "അവൻ ഒരു കുറുമ്പാലെ ചോദിച്ചു.. "എന്താ എനിക്ക് എന്റെ കെട്ടിയോനെ സ്നേഹിച്ചുടാ എന്നുണ്ടോ 🤨.."

"അയ്യോടാ ചുടാവണ്ട.. ഞാൻ ചുമ്മാ ചോദിച്ചതല്ലേ... "അവൻ അവളുടെ ഇടുപ്പിയുടെ കയ്യിട്ടു അവളെ അവനോട് ചേർത്ത് ഇരുത്തി... "ആണോ.."അവൾ അവന്റെ മീശയിൽ പിടിച്ചു വലിച്ചു... "എടി വലിക്കല്ലേ വേദനിക്കുന്നു..." "ഇത്തിരി വേദനിക്കട്ടെ... " "അല്ല ആ പഴയ മാളു എന്തിയെ.. ഇടക്ക് ഇടക്ക് കരഞ്ഞോണ്ട് ഇരിക്കുന്ന... ശോ എനിക്ക് ഇപ്പൊ കാണാനേ പറ്റുന്നില്ലല്ലോ... "അവൻ മുഖത്തു കള്ള പരിഭവം കാട്ടി പറഞ്ഞു... "അല്ലേലും നിങ്ങളുടെ അടുത്ത് റൊമാൻസിക്കാൻ വന്ന എന്നെ പറഞ്ഞ മതി ഹും...unromantic മുരാച്ചി.."

അവൾ മുഖവും വീർപ്പിച്ചു...അവന്റെ മടിയിൽ നിന്നും എണീക്കാൻ നോക്കി...കാശി വിടുവോ.. "എന്റെ മികകുട്ടി ഇത്രയൊക്കെ പറഞ്ഞിട്ട് ഞാൻ അങ്ങനെ വിട്ടാൽ എങ്ങനാ... "അതും പറഞ്ഞു അവൻ അവളുടെ ചുണ്ടുകളിലേക്ക് ആഴ്നിറങ്ങി.. അവൾ കണ്ണടച്ചുകൊണ്ട് ആ ചുംബനം ഏറ്റുവാങ്ങി... അവളുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുകി... അവന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെയും... രാത്രിയുടെ തണുപ്പിൽ അവർ മതിമറന്നു പ്രണയിച്ചു... ***************

"കിച്ചേട്ടാ.. ഇന്നെങ്കിലും എന്നെ കൊണ്ടുപോയി വിട്..."മാളു അവന്റെ ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊണ്ട് പറഞ്ഞു.. "മിക.. എനിക്ക് ഓഫീസിൽ പോവണ്ടത് കൊണ്ടല്ലേ... സമയം ഇല്ലടാ..." അവൾ ചുണ്ട് കൂർപ്പിച്ചു... അവന്റെ അടുത്തുനിന്നു വെട്ടി തിരിഞ്ഞു... അവൻ അവളുടെ കൈയിൽ പിടിച്ചു പിന്നോട്ട് വലിച്ചു.. അവൾ എന്തെന്ന അർത്ഥത്തിൽ അവനെ നോക്കി..അവൻ കൈക്കൊണ്ട് അവന്റെ കവിളിൽ തൊട്ട് കാട്ടി...

അവൾ മനസിലായ പോലെ അവന്റെ കവിളിൽ ചുംബിച്ചു.. ഒപ്പം ഒരു കടിയും കൊടുത്തു.. "ഇത് എന്നെ കൊണ്ടുപോയി വിടാത്തതിന്.. "അവൾ അതും പറഞ്ഞു പുറത്തേക്ക് പോയി.. അവൻ തൊപ്പിയും ഫോണും എടുത്തു വണ്ടിയിൽ കേറി ഓഫീസിലേക്ക് വിട്ടു... ..... ..... "കാശി... ഒരു ബാഡ് news ഉണ്ട്.."കാശി വന്നതും ഹരി അവനോട് പറഞ്ഞു.. "എന്താ ഹരി..." "അത് ശരൺ കോടതിയിൽ അവന്റെ ജാമ്യത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്..."

"ഹരി നി പറഞ്ഞത് സത്യാണോ... പക്ഷെ അവനു ജാമ്യം കിട്ടാൻ ഉള്ള സാധ്യത കുറവല്ലേ.. നമ്മൾ അവനെ അങ്ങനെ പൂട്ടിയതല്ലേ... " "അതൊക്കെ ശെരിയാണ്.. നിനക്ക് അവനെയും സേതുവിനെയും അറിയാലോ കാശി... " "അതെ അവർ അപകടകാരികൾ ആണ്.. ഒരു പക്ഷെ ജാമ്യം കിട്ടാനായി എത്ര പണം വാരി എറിയാനും അവർ മടിക്കില്ല... "കാശി ഓർത്തു..........തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story