പ്രണയാർദ്രമായി 💕 ഭാഗം 48

രചന: മാളുട്ടി

കണ്ണിലേക്ക് സൂര്യപ്രകാശം ഇരച്ചു കയറിയപ്പോൾ ആണ് സിദ്ധാർഥ് കണ്ണുകൾ തുറക്കുന്നത്.. തലക്ക് എന്തോ വല്ലാത്ത കനം അവനു തോന്നി .. തല ഒന്നു ശക്തിയായി കുടഞ്ഞുകൊണ്ട് കാസരയിൽ നിന്നും അവൻ എണീറ്റു.. ഇന്നലെ രാത്രി കഴിച്ച മദ്യം അവനെ അപ്പഴും തളർത്തുന്നുണ്ടായിരുന്നു... വാഷ് ബായ്സന്റെ മുമ്പിൽ നിന്നു കണ്ണിലേക്ക് ശക്തിയായി കൈക്കൊണ്ട് വെള്ളം ഒഴിച്ചു.. പതിയെ അവൻ സ്വബോധത്തിലേക്ക് വന്നു..

കണ്ണുകൾ ഉയർത്തി കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക്ക് നോക്കിയതും ഇന്നലെ വൈകുന്നേരം സംസാരിച്ച ഓരോ കാര്യങ്ങളും അവന്റെ ഓർമയിലേക്ക് കടന്നു വന്നു...നുരഞ്ഞു പൊന്തുന്ന ദേഷ്യത്തിൽ അവൻ ശക്തിയായി മുഷ്ടി ചുരുട്ടി കണ്ണാടിയിൽ ഇടിച്ചു.. കണ്ണാടി പൊട്ടി ചില്ലുകൾ ചിതറി... അവൻ ദേഷ്യത്തിൽ അലറി..അവിടെ ഉണ്ടായിരുന്ന കാസരകൾ എല്ലാം അവൻ ഒരുതരം വാശിയോടെ തട്ടി വീഴ്ത്തി...

അവന്റെ ഓർമ്മകൾ വീണ്ടും ഇന്നലത്തെ സംഭവങ്ങളിലേക്ക് പോയി.. ഏറെ സന്തോഷത്തോടെയും വിജയ ഭവത്തോടെയും ആണ്.. സിദ്ധാർഥ് കോഫി ഷോപ്പിലേക്ക് പോയത്... അവൻ അവിടെ സൈഡിലായി ഇട്ടിരുന്ന ഒരു ബഞ്ചിൽ ഇരുന്നു.. കുറച്ചു കഴിഞ്ഞതും കിച്ചു അങ്ങോട്ട് വന്നു...അവൾ അവനു ഒരു പുഞ്ചിരി സമ്മാനിച്ചു... "എന്താ സിദ്ധാർഥ് കാണണം ഇന്ന് പറഞ്ഞത്... "കിച്ചു സൗമ്യമായി ചോദിച്ചു.. "അത് പിന്നെ കൃഷ്ണ..."

"എന്തിനാ സിദ്ധാർഥ് ഈ മുഖവര താൻ കാര്യം എന്താന്ന് പറയ്.." "അത് കൃഷ്ണ.. എനിക്ക് തന്നെ ഇഷ്ട്ടാവാണ്..തനിക്കു കല്യാണലോചനകൾ നോക്കുന്നുണ്ട് എന്നറിഞ്ഞു.. അപ്പൊ എന്റെ ഇഷ്ട്ടം തന്നോട് പറയണം എന്ന് തോന്നി.. " "സിദ്ധാർഥ് അത് പിന്നെ.. എനിക്ക് തന്നോട് ഇതുവരെയും അങ്ങനെ ഫീലിംഗ് ഒന്നു തോന്നിട്ടില്ല.. പിന്നെ എനിക്ക് മനുവേട്ടനെ ഇഷ്ട്ടാവാണ്.. So..." "ആരു മാനവ് സാറിനെയോ.. " "അതെ.."

"കൃഷ്ണ പ്ലീസ് അങ്ങനെ പറയരുത്.. എനിക്ക് നിന്നെ ഇഷ്ട്ടാവാണ്.. ഞാൻ നിന്നെ പൊന്നു പോലെ നോക്കിക്കൊള്ളാം.. മനു നോക്കുന്നതിനേക്കാളും..."സിദ്ധാർഥ് കഴിയുന്നതിലും വിനയത്തിൽ ആണ് പറയുന്നത്.. കാരണം ആവശ്യം തന്റെ ആണ്.. ഇത് നടന്നില്ലേൽ ഇത്രെയും കളിച്ചതെല്ലാം വെറുതെ ആവും ഇന്ന് അവനറിയാമായിരുന്നു... "സിദ്ധാർഥ് ഞാൻ പറഞ്ഞല്ലോ.. എനിക്ക് താല്പര്യം ഇല്ലാന്ന്.. സിദ്ധാർഥ്വിനു വേറെ ഒന്നും പറയാൻ ഇല്ലെങ്കിൽ എനിക്ക് പോണം.."കിച്ചു അൽപ്പം കടുപ്പത്തിൽ തന്നെ പറഞ്ഞു...

സിദ്ധാർഥ്വിനു ഉള്ളിൽ നിന്നും ദേഷ്യം നുരഞ്ഞു പൊന്തി... "ടി പെണ്ണെ നിന്നോട് ഞാൻ മര്യതക്ക് ചോദിച്ചപ്പോൾ നിനക്ക് പറ്റില്ലല്ലേ... ദേ ഞാൻ അടുത്ത ദിവസം നിന്റെ വീട്ടിലേക്ക് കല്യാണം ആലോചിച്ചു വരും അപ്പൊ മര്യതക്ക് സമാധാമാണെന്ന് പറഞ്ഞോണം.. ഇല്ലെങ്കിൽ നിന്റെ പുന്നാര ഏട്ടനും ഏട്ടത്തിയും ഇല്ലേ അവരെ അങ്ങ് മറന്നേക്ക്..." "താൻ ആരാന്നാ തന്റെ വിചാരം.. ഇനി താൻ ആരായാലും തന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങി കല്യാണത്തിന് സമ്മതിക്കാൻ ഒന്നും ഈ കിച്ചുവിനെ കിട്ടില്ല...

പിന്നെ എന്റെ ഏട്ടന്റെയും ഏട്ടത്തിയുടെയും കാര്യം.. ഏട്ടനറിയാം ഏട്ടനെയും ഏട്ടത്തിയെയും നോക്കാൻ... പിന്നെ ഇപ്പൊ താൻ എന്നെ ഇവിടുന്ന് തട്ടിക്കൊണ്ടു പോവാമെന്നൊന്നും വിചാരിക്കണ്ട.. ദേ ചുറ്റിലും ഇരിക്കുന്ന ആൾക്കാരെ കണ്ടോ അവരെ ഞാൻ ഇങ്ങു വിളിക്കും പിന്നെ തന്നെ ഇത് കോലത്തിലാണ് കിട്ടുവാന്നു പറയാൻ പറ്റില്ല....തനിക്കു എന്നോടുള്ള പെരുമാറ്റം കണ്ടപ്പോഴേ എനിക്ക് ഒരു ഡൌട്ട് തോന്നിയതാ...

ഇനി ഇമ്മാതിരി ചീപ്പ്‌ പരുപാടിയുമായി എന്റെ മുന്നിൽ വന്നാൽ..."കിച്ചു ഇത്രെയും പറഞ്ഞു അവിടുന്ന് എണീറ്റു നടന്നു... ശെരിക്കും സിദ്ധാർഥ് ഞെട്ടിപോയിരുന്നു.. അവളുടെ ഇങ്ങനെ ഉള്ള ഒരു ഭാവം അവൻ ആദ്യമായി ആണ് കണ്ടത്... അവനിൽ ദേഷ്യം വന്നു നിറഞ്ഞെങ്കിലും ചുറ്റുമുള്ളവർ അവൾ സ്വരം ഉയർത്തി സംസാരിച്ചപ്പോൾ തങ്ങളെ നോക്കുന്നത് അവൻ ശ്രദ്ധിച്ചിരുന്നതിനാൽ സ്വയം ദേഷ്യം കണ്ട്രോൾ ചെയ്തു.... . . .

ഓരോ കാര്യങ്ങൾ ഓർക്കും തോറും അവന്റെ കോപം ഇരട്ടിച്ചു.. ഇതുവരെയും ആർക്കുമുന്നിലും തോൽക്കാത്ത താൻ ഇപ്പൊ ഒരു പിറ പെണ്ണിന് മുന്നിൽ... അവൻ ഒരു ഭ്രാന്തനെ പോലെ തലമുടി കൊരുത്തു വലിച്ചു... എനിക്ക് അറിയാം കൃഷ്ണ ഈ ധൈര്യം നിനക്ക് എവിടെ നിന്നാണെന്നു..നിന്റെ പുന്നാര ചേട്ടൻ ഉള്ള ധൈര്യം അല്ലെ... അധികനാൾ അത് ഉണ്ടാവില്ല...അവൻ ഒരു പകയോടെ പറഞ്ഞു.. ***************

അതിനുശേഷം രണ്ടു മൂന്നു ദിവസം ഓഫീസിൽ പോയപ്പോഴും സിദ്ധാർഥ്വിനെ കാണാത്തത് കിച്ചുവിനെ വല്യ ഒരു ആശ്വാസം ആയിരുന്നു... പിന്നെ ഇടക്ക് ഇടക്ക് മുത്തശ്ശൻ ഓരോ പയ്യന്മാരെ കാട്ടുമ്പോഴേക്കും അവൾ ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിവാക്കും.. മനു അവന്റെ ഇഷ്ട്ടം തന്നോട് ഇന്ന് പറയും നാളെ പറയും ഇന്ന് വിചാരിച്ചു കുറച്ചു നാളായി അവൾ നടക്കുന്നു... രാവിലെ എണീറ്റ് വായിക്കോട്ടയും വിട്ടു സ്റ്റെപ് ഇറങ്ങി വരുവാണ് കിച്ചു...

"ഹാ നി എണീറ്റോ... ഇന്നെന്താ ലേറ്റ് ആയെ.. " ചായയുമായി ഉമ്മറത്തേക്ക് പോകുന്ന മാളു ചോദിച്ചു.. "ഇന്ന് ശനിയാഴ്ച അല്ലായിരുന്നോ ഏട്ടത്തി അതുകൊണ്ട് ഉറങ്ങി പോയി... അല്ല പറയുന്ന ആൾ ഇപ്പഴാണോ എണീറ്റെ..."കിച്ചു അവളുടെ കവിളിൽ പിച്ചി വലിച്ചുകൊണ്ട് ചോദിച്ചു.. "ഓഹ് 6 മണി ആയപ്പോഴേക്കും നിന്റെ പരട്ട ചേട്ടൻ കുത്തി പൊക്കി.. പിന്നെ എണീറ്റിങ്ങു പൊന്നു 😌.." "എന്റെ ചേട്ടൻ means ചേച്ചിടെ കെട്ടിയോൻ അല്ലെ 🙄.. "

"ഹാ അത് തന്നെ.. നിനക്ക് അറിയാവോ ഈ വെളുപ്പാൻ കാലത്ത് എണീപ്പിച്ചതും പോരാഞ്ഞിട്ട് എന്നെ ജോഗിങ് ഇന്ന് പറഞ്ഞു നാട് മുഴുവൻ ഓടിച്ചു... ബോഡി ഫിറ്റ്‌ ആകാൻ ആണ് പോലും.. 😒" "സാരവില്ല.. സഹിച്ചോ.. ചോദിച്ചു വാങ്ങിയ പണി അല്ലെ അനുഭവിച്ചോ..."🤭 "പൊടി.. 😒..ആ ഞാൻ മറന്നു ആ ബ്രോക്കര് രാവിലെ തന്നെ ഇതോ ചെക്കന്റെ കാര്യവും പറഞ്ഞു കെട്ടി എടുത്തിട്ടുണ്ട്..." "😬ഇയാളെ ഇന്ന് ഞാൻ.. ഇന്ന് ഞാൻ നിർത്തികൊടുക്കാൻ അയാളുടെ സൂക്കേട്... 😡

"അത്രെയും പറഞ്ഞു കിച്ചു തുള്ളിക്കൊണ്ട് ഉമ്മറത്തേക്ക് പോയി... അവിടെ ചെന്നു ഒന്നു ചുറ്റിനും നോക്കി... അറിയാണോ തപ്പിയെ അയാളെ മുന്നിൽ കിട്ടിയപോലെ അവൾ മനുവിന്റെ കൈയും പിടിച്ചു പുറത്തേക്ക് ഇറങ്ങി... കൃത്യം അവർ ഇറങ്ങിയതും മുന്നിൽ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയിരുന്ന ഋഷി സ്കൂട്ടിയും ആയി വന്നു നിന്നു.. "ഋഷിയേട്ടാ.. ആ കീ ഇങ്ങു തന്നെ.."അവൻ ഇതെന്താ സംഭവം എന്നാ അർത്ഥത്തിൽ അവളെ നോക്കി.. അവൾ കൂടുതൽ വിവരിക്കാൻ നിക്കാതെ സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു..

"ഡോ കാല ഇനി എന്നാ നോക്കി നിക്കുവാ വണ്ടിയിൽ കേറാടോ..."കിച്ചു കലിപ്പിൽ പറഞ്ഞതും മനു വണ്ടിയിൽ കേറി.. അവൾ വണ്ടി മുന്നോട്ട് എടുത്തു... ഇതെല്ലാം കണ്ട് അവിടെ പകച്ചു നിൽക്കുവാണ് മുത്തശ്ശനും വിശ്വനും ബ്രോക്കറും ഋഷിയും സത്യയും ഓക്കെ... "മോളെ ഇവൾ ഇത് എങ്ങോട്ടാ..."മാളുവിന്‌ നേരെ തിരിഞ്ഞു രാജശേഖർ (മുത്തശ്ശൻ )ചോദിച്ചു... "എനിക്ക് തോന്നുന്നത് മുത്തശ്ശൻ ഇനി അവൾക്കു പയ്യനെ അന്യോഷിച്ചു ബുദ്ധിമുട്ടണ്ട എന്നാണ് 😌.." **************

കിച്ചു വണ്ടി നിർത്തിയത് ഒരു കാവിനു മുന്നിൽ ആണ്... മനു ആണെങ്കിൽ മൊത്തത്തിൽ ഷോകടിച്ചു നില്കുവാണ്... "ഡോ എവിടെ എന്നാ നോക്കി നിക്കുവാ...ഇങ്ങോട്ട് വാ.."കിച്ചു അവൻ അവളുടെ അടുത്തേക്ക് ചെന്നു.. "ഡോ എനിക്ക് തന്നെ ഇഷ്ട്ടാവാ.. എനിക്ക് തന്നെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്.. താൻ അല്ലാതെ വേറെ ഒരുത്തനും ദേ ഈ കൃഷ്ണയുടെ കഴുത്തിൽ താലി ചാർത്താൻ ഞാൻ സമ്മതിക്കില്ല... എനിക്ക് തന്നെ പെരുത്തിഷ്ട്ടാവാ.. വഴക്ക് കൂടി എപ്പഴോ തന്നെ എനിക്ക് അങ് ഇഷ്ട്ടായി.. പിന്നെ ആരോടും പറയാതെ എന്റെ പ്രേമം കുഴിച്ചുമൂടാൻ ഒന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല... തനിക്കു എന്നെ ഇഷ്ട്ടാവാണെങ്കിലും അല്ലെങ്കിലും ഇപ്പൊ പറയാം..." അവൾ അത്രെയും എങ്ങനെയോ ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു.. അവനു നേരെ മിഴികൾ നീട്ടി...........തുടരും... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story